Slider

വവ്വാൽ ഒരു ഭീകരജീവി തന്നെ.

0
Image may contain: 1 person
കഥയുടെ ടേണിംഗ് പോയിന്റിൽ വച്ചാണ് കഥാകൃത്തിന്റെ ശ്രദ്ധ മാറ്റിക്കൊണ്ട് ആ വാചകം കടന്ന് വന്നത്.
"ദിഗന്തങ്ങൾ".
തനിക്ക് വ്യക്തമായി അറിയാവുന്ന ആ വാചകം താൻ മറന്നു പോയിരിക്കുന്നു.
വ്യാപകമായി ഉപയോഗിച്ചിരുന്ന ആ പദം താനെന്തു കൊണ്ട് മറന്നു എന്നത് കഥാകൃത്തിനെ ആശ്ചര്യപ്പെടുത്തി.
തനിക്ക് പ്രായാധിക്യമായോ എന്ന ചിന്തകഥാകൃത്തിന്റെ അന്തരംഗങ്ങളിൽ പ്രകമ്പനം കൊള്ളിച്ചു.
മറന്നു പോയ വാക്കിന്റെ അർത്ഥ തലങ്ങൾ തേടി താൻ ഡിക്ഷണറിയിലേക്ക് നോക്കേണ്ടതുണ്ടോ എന്ന് കഥാകൃത്ത് ചോദിച്ചത് സ്വന്തം ആത്മാവിനോടായിരുന്നു.
പക്ഷേ അത് ശബ്ദമായി രൂപാന്തരപ്പെട്ടപ്പോൾ കേൾക്കാനൊരാളുണ്ടായി എന്നത് കഥാകൃത്തിനെ സംബന്ധിച്ച് ഒരു ജാള്യത തന്നെ.
സ്വന്തം ഭാര്യ.
അടുക്കളയിലെ അവസാന പോരാട്ടവും കഴിഞ്ഞ് ഭാര്യ റൂമിലെത്തിയത് തന്റെ ലക്ഷ്യബോധമില്ലാത്ത ചിന്തകൾക്കിടയിൽ കഥാകൃത്ത് കണ്ടിട്ടുണ്ടായിരുന്നില്ല.
" ഒലക്കേടെ മൂട്. നിങ്ങളൊന്നു പോയിക്കെടന്നൊറങ്ങു മനുഷ്യാ"
എന്ന ഭാര്യയുടെ മറുപടിയിൽ ഒലക്കേടെ മൂട് മാത്രമാണ് കഥാകൃത്തിന് കേൾക്കാൻ കഴിഞ്ഞത്.
ബാക്കി ഭാഗം വാതിലടയുന്ന "കര കര" ശബ്ദത്തിനിടയിൽ മുങ്ങിപ്പോയത് കഥാകൃത്തിന്റെ ചിന്തകൾക്ക് തീ കൊളുത്താൻ വീണ്ടും കാരണമായി.
"ഒലക്കേടെ മൂടി"ൽ "ദിഗന്തങ്ങൾ"ക്ക് വ്യാഖ്യാനമുണ്ടെന്ന് കഥാകൃത്ത് ചിന്തിച്ചു കൂട്ടി.
ഒലക്കേടെ മൂട്ടിലെ ഇരുമ്പു ബെൽറ്റിന്റെ ഗ്യാപ്പുകളിൽ കുടുങ്ങിക്കിടക്കുന്ന അവശേഷിച്ച അരിപ്പൊടികളിൽ ഒരു ഇളക്കമുള്ളതായി കഥാകൃത്ത് മനസ്സിലാക്കി.
സൂക്ഷ്മനിരീക്ഷണത്തിൽ ആ ഇളക്കം ഒരുനൂൽ വരപോലെയായി മറു ദിശ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു.
ഒലക്കയുടെ മൂട്ടിലെ 'കീട'ത്തിന്റെ നേർ രേഖാ സഞ്ചാരപഥം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയ കഥാകൃത്ത് "ദിഗന്തങ്ങൾ'' പാടെ മറന്നു പോയി.
'.കീട'ത്തിന്റെ സഞ്ചാരം വ്യക്തമായി കാണാൻ കഥാകൃത്ത് മുഖം ഒന്നുകൂടി ഒലക്കയുടെ മൂട്ടിലേക്ക് അടുപ്പിച്ചു.
തന്റെ നിശ്വാസം കിടത്തിന്റെ സഞ്ചാരത്തിന് വിഘാതമാവാതിരിക്കാൻ കഥാകൃത്ത് പ്രയാസപ്പെടുന്നുണ്ടായിരുന്നു.
കനത്ത ഇരുട്ടിൽ തെളിയുന്ന ഗ്യാസ് ലൈറ്റർ ടോർച്ചിന്റെ വെളിച്ചത്തിൽ പതിയിരിക്കുന്ന അപകടം കഥാകൃത്ത് കാണുന്നുണ്ടായിരുന്നില്ല.
പെട്ടെന്ന് പാറി വന്ന ഒരു "വവ്വാൽ" ഒലക്കയുടെ മൂടും കൈയിലെ ടോർച്ചും ലക്ഷ്യം വച്ചത് കഥാകൃത്ത് മനസിലാക്കിയപ്പോഴേക്കും ടോർച്ച് താഴെ വീണു കഴിഞ്ഞിരുന്നു.
ഭീകരനായ പക്ഷിയുടെ ആക്രമണത്തിൽ ആകെ ഭയന്നു വിറച്ച കഥാകൃത്ത് താഴെ വീണ ടോർച്ച് എടുക്കാൻ ഒന്ന് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന രൂപത്തെകണ്ട് ആകെ ഭയന്ന്, ഒരു അലർച്ചയോടെ പിന്നിലേക്ക് മാറി.
മുന്നിൽ നിൽക്കുന്ന രൂപം ഇളകുകയും അടുക്കളയിലെ ലൈറ്റിടുകയും ചെയ്തപ്പോഴാണ് തന്നെ ഭയപ്പെടുത്തിയ രൂപത്തിന്റെ ഉടമ ഭാര്യ യായിരുന്നെന്ന് കഥാകൃത്തിന് മനസ്സിലായത്.
"ഇപ്പോൾ നിങ്ങളുണ്ടാക്കിയ അലർച്ചക്ക് സാഹിത്യ ഭാഷയിൽ എന്താ പറയുക?"
എന്ന ഭാര്യയുടെ ചോദ്യത്തിൽ നിന്ന് "ദിഗന്തങ്ങൾ" എന്ന വാക്കിന്റെ അർത്ഥം കണ്ടെത്താൻ കഥാകൃത്തിന് പ്രയാസമുണ്ടായിരുന്നില്ല.
അങ്ങിനെ എഴുതിക്കൊണ്ടിരിക്കുന്ന കഥയ്ക്ക് അയാൾ പേരിട്ടു.
"വവ്വാൽ ഒരു ഭീകര ജീവിതന്നെ"
ഹുസൈൻ എം കെ.

ടീം നല്ലെഴുത്
LikeShow more rea
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo