
നേരവും കാലവും നേരെന്നു ചൊല്ലുന്നു
നിറമെഴും ചിരിയോടെയീ കുഞ്ഞുപൂക്കള്‍!
നിറമെഴും ചിരിയോടെയീ കുഞ്ഞുപൂക്കള്‍!
വെയിലാറിത്തുടങ്ങിയോ?
നിഴലിടത്തിണ്ണയില്‍ തൊട്ടുവോ!
നിഴലിടത്തിണ്ണയില്‍ തൊട്ടുവോ!
പിടഞ്ഞെണീറ്റു വിടര്‍ന്നതോ
പതിവു തെറ്റാതെയിന്നുമീ പൂക്കള്‍!
പതിവു തെറ്റാതെയിന്നുമീ പൂക്കള്‍!
ഉച്ചമയക്കം വിട്ടുണരണം
പോക്കുവെയില്‍ചൂടു കൊണ്ടുള്ളം തെളിയണം
പോക്കുവെയില്‍ചൂടു കൊണ്ടുള്ളം തെളിയണം
കാപ്പിയനത്തണം കപ്പയുലര്‍ത്തണം
ചെറുപലഹാരങ്ങളല്പമൊരുക്കണം
ചെറുപലഹാരങ്ങളല്പമൊരുക്കണം
പള്ളിക്കൂടം വിട്ടോടിവരുമുണ്ണിക്കൈകളില്‍
ഉണ്ണിയപ്പവുമൊരുമുത്തവുമേകണം
ഉണ്ണിയപ്പവുമൊരുമുത്തവുമേകണം
സായംകാലമിതുമൊരു നല്ല തുടക്കമോ!
സൂര്യാസ്തമയമേറെ വിനാഴികകള്‍ക്കപ്പുറമോ!
സൂര്യാസ്തമയമേറെ വിനാഴികകള്‍ക്കപ്പുറമോ!
നിഴല്‍വരകള്‍ മൂടി നരകയറിയാലും
നയനങ്ങളില്‍ തിമിരം പടര്‍ന്നീടിലും
നയനങ്ങളില്‍ തിമിരം പടര്‍ന്നീടിലും
നോക്കെത്താദൂരത്തിനിയുമുണ്ടു
നനുത്ത വര്‍ണ്ണക്കാഴ്ചകളെന്നോ!
നനുത്ത വര്‍ണ്ണക്കാഴ്ചകളെന്നോ!
നാലുമണിയ്ക്കു വിളിച്ചുണര്‍ത്തിച്ചൊല്ലുന്നു
നിനവിലിന്നും വിരിയുമീ കുഞ്ഞുപൂക്കള്‍!
നിനവിലിന്നും വിരിയുമീ കുഞ്ഞുപൂക്കള്‍!
രാധാ സുകുമാരന്‍
14.05.2018
14.05.2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക