നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദു:ഖസന്ധ്യ


Image may contain: 1 person, closeup

അസ്തമയസൂര്യന്റെ യാത്രയിൽ നീറിടും
അവനിതൻവിരഹത്തിൻ കണ്ണീർക്കണങ്ങളിൽ,
പ്രണയവർണ്ണങ്ങളാൽ വാനത്തിൽ ചാലിച്ചു
കുങ്കുമംചാർത്തിയ ദു:ഖസന്ധ്യേ!
നിശയുടെ വീചികൾ ശ്രുതിയിട്ട രാഗത്തിൽ
ഓളങ്ങൾ പാടിയതേതു ഗാനം?
കൂടണയാനെത്തും കരകാണാക്കിളി
പാടിയഗാനത്തിൻ പല്ലവിയോ?
ചാകരക്കോളിൽ മുക്കുവൻ പാടും
തോണിപ്പാട്ടിന്റെയീണമാണോ?
പൊൻവല നിറഞ്ഞ മീനുകൾ പിടയും
ജീവന്റെയവസാന കരച്ചിലാണോ?
നിലാവുതേടും പ്രതീക്ഷയാണോ? 
പറയൂ നിൻമൗനം സായംസന്ധ്യേ..?
ബെന്നി ടി ജെ
26/05/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot