Slider

ചിന്ന ചിന്ന ആശൈ:-

0
Image may contain: 1 person


സുഖമല്ലേ?
ഉം, ഭയങ്കര സുഖം.
ചേച്ചീ കുട്ടികൾ സ്കൂളിലും, ഭർത്താവ് ഓഫീസിലും പോയോ?
കുട്ടികൾ സ്കൂളിൽ പോയി,
ചേട്ടൻ വീട്ടിലുണ്ട്.
ചേട്ടനു ലീവാണോ? എവിടെയാണ് ജോലി.
ചേട്ടൻ FB യിൽ ആണ്.
അപ്പോൾ നല്ല ജോലിയും, ശമ്പളവും എല്ലാമാണല്ലോ.
അതു നന്നായി. എന്റെ ഭർത്താവിനെ പോലെ കൂലിപ്പണിയെടുത്ത് കുടുംബം നോക്കണ്ടല്ലോ.
ഉം, നല്ല ശമ്പളം കിട്ടും, 1Kയും 2K യും ഒന്നുമില്ലെങ്കിലും അമ്പതും, നൂറും ലൈക്കും കുറേ കമന്റും കിട്ടുന്നതു കൊണ്ട് പുള്ളി കഞ്ഞി കുടിച്ചു കഴിയുന്നു.
ഫെഡറൽ ബാങ്കിൽ ഇപ്പോൾ കാഷും,ചെക്കും, ഡ്രാഫ്റ്റും ഒന്നുമല്ലേ ലൈക്കും, കമന്റും എല്ലാമാണോ? FB എന്നു പറഞ്ഞത് ഫെഡറൽ ബാങ്ക് തന്നേയല്ലേ.
ആരു പറഞ്ഞു ഫെഡറൽ ബാങ്കെന്ന്, ഫേയ്സ്ബുക്ക്
എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
അതാണോ, അതു കൊള്ളാമല്ലോ, അങ്ങിനെയെങ്കിൽ ചില വെല്ലാം എങ്ങിനെ നടന്നു പോകുന്നു ചേച്ചീ.
ചക്കയും മാങ്ങയും കുറെ പച്ചക്കറികളും ഉള്ളതിനാൽ കറിവയ്ക്കാൻ പുറത്തു നിന്നു വാങ്ങണ്ട. ഓഖിയ്ക്കു ശേഷം മീൻ വാങ്ങലും നിന്നു. പിന്നെ അഞ്ചാറു കോഴിയുള്ളതുകൊണ്ട് മുട്ടയ്ക്ക് ക്ഷാമമില്ല. മാസാമാസം കുറച്ച് തേങ്ങാ കിട്ടുന്നതു കൊണ്ട് അരി മേടിയ്ക്കാനും, പിള്ളേർക്ക് ഫീസ് കൊടുക്കാനും, കറണ്ട് ചാർജ് അടയ്ക്കാനും ഒരു വിധം
കഴിയുന്നുണ്ട്. പോരാത്തതിന് മാസം അഞ്ചാറു കല്യാണവും, കേറിത്താമസവും,
പുള്ളിക്കാരന്റെ ചിലവെല്ലാം എങ്ങിനെ പോകുന്നു. പണ്ട് മീൻ പിടിയ്ക്കാൻ മാത്രം മതിയായിരുന്നല്ലോ നെറ്റ്, ഇപ്പോൾ നെറ്റില്ലാതെ എങ്ങിനെ ജീവിയ്ക്കും.
പണ്ടെല്ലാം അടുത്ത വീട്ടിലെ
ആൾക്കാരുടെ അതിരുമാന്തി സ്ഥലം കൈയ്യേറിയ പോലെ അടുത്തവന്റെ വൈഫൈ തോണ്ടി ജീവിയ്ക്കുന്നു.
ആൾക്കാർ എല്ലാം വൈഫൈ ലോക്ക് ചെയ്ത്
വച്ചിരിക്കുകയല്ലേ പിന്നെങ്ങിനെ തോണ്ടും.
അതിനല്ലേ ചൈനാക്കാരന്റെ എന്തെല്ലാമോ കുന്ത്രാണ്ടമുള്ള സോഫ്റ്റ് വെയറുകൾ ഉള്ളത്, പാസ്സ് വേഡ് ഹാക്കർ എന്നോ, വൈഫൈ തോണ്ടൽ എന്നോ പല പേരുകളിൽ
ഉള്ളത്. ദൈവമേ കാലം
പോയൊരു പോക്കേ.
എന്നാൽ ഒരു കാര്യം പറയട്ടെ ചേച്ചീ, കൃഷി യെല്ലാം ചെയ്യുന്ന കൂട്ടത്തിൽ ചേച്ചിയ്ക്ക്
രണ്ട് പശുനേ കൂടെ വളർത്താൻ പാടില്ലേ.
എന്നിട്ട് പശുവിന് പുല്ലു കൊടുക്കാൻ ഞാൻ പശുവിനേ ആകാശത്തേയ്ക്ക് കയറ്റി വിടണോ, അതോ ചൊവ്വയിലേക്കോ? വീടിന്റെ
പരിസരത്ത് ഒരു തരി പുല്ലില്ല. ഓണത്തിന് പൂവിട്ടത് തന്നേ തമിഴ് നാട്ടിൽ നിന്ന് വില്പനയ്ക്ക് കൊണ്ടുവന്ന പൂവ്വും, പോരാതെ വന്നപ്പോൾ ഉപ്പു വാങ്ങി കളറു ചേർത്തിട്ടതും
കൂടെ ആയിരുന്നു.
എന്നാൽ ചേച്ചിയ്ക്ക് തൊഴിലുറപ്പു പദ്ധതിയിൽ
ജോലിയ്ക്ക് പോകാൻ ഒരപേക്ഷ കൊടുക്കാമായിരുന്നില്ലേ?
അതിന് അത് BPL കാർക്ക്
മാത്രമേ ഉള്ളെന്ന് മെമ്പർ പറഞ്ഞു, നമ്മൾക്ക് കഞ്ഞി കുടിക്കാൻ വക ഇല്ലെങ്കിലും APL ആണല്ലോ, അതു കൊണ്ട് IPL ഉം കണ്ട്
സുഖമായി കഴിയാം.
എന്നാൽ പോട്ടെ ചേച്ചി, നാളെ കാണാം.

By PS ANILKUMAR
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo