Slider

മകളെ മാപ്പ്‌....മാപ്പ്‌...മാപ്പ്‌

0
Image may contain: Rahees Chalil, beard


—————————————————
കാറിലേക്ക്‌ കയറുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.....
മോളും അയാളും മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ.....മോളാണു ഡ്രൈവ്‌ ചെയ്യുന്നത്‌....
നല്ല സ്‌പീഡിലാണു അവള്‍ കാറോഡിക്കുന്നത്‌.....ഒരുപാടു ദൂരം ഓടാഌള്ളതല്ലെ...
സ്‌ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതൊന്നും മോള്‍ക്ക്‌ തൃപ്‌തിയുണ്ടായിരുന്നില്ല....ഉപ്പച്ചിക്ക്‌ വേണ്ടി ഏറ്റവും നല്ല സ്‌ഥലം തന്നെ അവള്‍ തിരഞ്ഞെടുത്തു ...കുറച്ചു ദൂരമുണ്ടെങ്കിലും അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടത്രേ....
താഌം അങ്ങിനെയായിരുന്നു എന്നു അയാളോർത്തു....
മോളെ സ്‌കൂളില്‍ ചേർക്കാനായ സമയത്ത്‌ ഒരു സ്‌കൂളിലും തനിക്ക്‌ തൃപ്‌തി ഉണ്ടായിരുന്നില്ല....കുറച്ചു ദൂര കൂടുതല്‍ ഉണ്ടെങ്കിലും ഏറ്റവും നല്ല സ്‌കൂളില്‍ തന്നെ അവളെ ചേർത്തു...ആ എന്റെ മോളല്ലെ ഇവള്‍ ..........മോശം വരില്ലല്ലോ?
അയാളുടെ ചിന്തകള്‍ വർഷങ്ങള്‍ക്കപ്പുറത്തേക്ക്‌ സഞ്ചരിക്കാന്‍ തുടങ്ങി....... ഗള്‍ഫിലായിരുന്നു ജോലി....മോള്‍ക്ക്‌ രണ്ടു വയസായതിഌ ശേഷമാണു താന്‍ ആദ്യമായി അവളെ കാണുന്നതു...മോളെ പിരിയാന്‍ കഴിയാത്തോണ്ട്‌ പിന്നെ ഗള്‍ഫില്‍ പോയില്ല.....സ്‌നേഹം പങ്കുവെക്കേണ്ടി വരുമെന്ന ഒറ്റ കാരണം കൊണ്ട്‌ മറ്റു മക്കള്‍ വേണ്ടാ എന്ന ഒരു തീരുമാനമെടുത്തു......അത്രക്കും ഇഷ്‌ടായിരുന്നു തനിക്ക്‌ തന്റെ പൊന്നു മോളെ....അവള്‍ക്ക്‌ തിരിച്ചും അങ്ങിനെ തന്നെ....ഏറ്റവും ഇഷ്‌ടം ആരെയാണു എന്നു ആര്‌ ചോദിച്ചാലും അവള്‍ക്കൊരു ഉത്തരമെ ഉണ്ടായിരുന്നുള്ളൂ ,അവളുടെ ഉപ്പച്ചി.
അവളു ചെറുപ്പത്തിലെ പറയുമായിരുന്നു എനിക്ക്‌ ഡോക്‌ടറാകണമെന്ന്‌....മോളു വല്ല്യ ഡോക്‌ടറാകുമ്പോള്‍ ഉപ്പച്ചിയും ഉമ്മച്ചിയും കാണിക്കാന്‍ വരുമ്പോള്‍ പൈസ വാങ്ങുമോ എന്നു ചോദിക്കുമ്പോള്‍ കൊഞ്ചി കൊണ്ട്‌ അവള്‌ പറയും ഉപ്പച്ചിനോടും ഉമ്മച്ചിനോടും പൈസ വാങ്ങാന്‍ പറ്റൂലല്ലോന്ന്‌,
ഉപ്പക്ക്‌ എന്തേലും കഴിക്കാന്‍ വേണോ എന്ന മകളുടെ ചോദ്യമാണു അയാളെ ചിന്തയില്‍ നിന്നുണർത്തിയതു...വേണ്ട എന്ന്‌ തല കൊണ്ട്‌ ആംഗ്യം കാണിച്ചു അയാള്‍....
ചെറുപ്പത്തില്‍
മോള്‍ക്ക്‌ ഏറ്റവും ഇഷ്‌ടം ബീഫ്‌ ബിരിയാണിയായിരുന്നു ...അതു കഴിക്കാന്‍ നല്ല ബീഫ്‌ ബിരിയാണി കിട്ടുന്ന റഹ്‌മത്ത്‌ ഹോട്ടലിലേക്ക്‌ എല്ലാ ആഴ്‌ച്ചയും തങ്ങള്‍ പോകുമായിരുന്നു..
ഏകദേശം സ്‌ഥലമെത്താനായപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി....അതു മകള്‍ കാണാതിരിക്കാന്‍ അയാള്‍ പ്രതേ്യ കം ശ്രദ്ധിച്ചു....
അവിടുത്തെ ഫോർമാലീറ്റീസൊക്കെ കഴിഞ്ഞു മോള്‍ യാത്ര പറയാന്‍ എത്തിയപ്പോള്‍ കരയാതിരിക്കാന്‍ അയാള്‍ നന്നായി പാടുപെട്ടു .....ഉപ്പ ഒന്നു കൊണ്ടും വിഷമിക്കണ്ട ഇവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്‌.....എന്തു വേണമെങ്കിലും ഇവരോടു പറഞ്ഞാല്‍ മതി ഇവരു ചെയ്‌തു തരും......
മോള്‍ എം ബി ബി എസിഌ ബാംഗ്‌ളൂരു ചേർന്ന്‌ അവിടുത്തെ ഹോസ്‌റ്റലിലാക്കി താന്‍ തിരിച്ചു പോരുമ്പോള്‍ പറഞ്ഞ അതേ വാചകം തന്നെയാണു ഇന്ന്‌ മോളും പറയുന്നതെന്ന്‌ അയാളോർത്തു.....
അവളുടെ ഉമ്മ ഇതൊന്നും അഌഭവിക്കാതെ പെട്ടെന്ന്‌ പോയതു എത്രയോ നന്നായി....എന്നു അയാള്‍ക്ക്‌ തോന്നി.......
അയാളുടെ കഥ കേട്ട്‌ ഉപ്പയെ വൃദ്ധസദനത്തിലാക്കിയ നന്ദിയില്ലാത്ത മകള്‍ എന്നു ആരോ പറഞ്ഞപ്പോള്‍ ...നിങ്ങള്‍ ഒരിക്കലെങ്കിലും മക്കളുടെ ഭാഗത്ത്‌ നിന്നു ചിന്തിച്ചിട്ടുണ്ടോ ...എന്നു പറഞ്ഞു അയാള്‍ ദേഷ്യപ്പെട്ടു....
മകളെ മാപ്പ്‌ ...ഈ ഉപ്പ ഒരു വൃദ്ധനായിട്ടല്ലെ നിനക്ക്‌ ഇങ്ങനെ ചെയ്യേണ്ടി വന്നത്‌....
അയാള്‍ക്ക്‌ ഒരിക്കലും അവളെ വെറുക്കാന്‍ കഴിയില്ല....അതിഌ മകളുടെ ഭാഗത്ത്‌ ന്യായം കണ്ടെത്താന്‍ ശ്രമിക്കുകയാണു അയാള്‍.......

By Rehees Chaalil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo