നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരികെ Part1

Image may contain: 1 person, selfie

മുറിയിൽ അലസമായി വാരി വിതറിയിട്ടിരുന്ന പത്രത്താളുകൾ ഓരോന്നായി പെറുക്കി വയ്ക്കുന്നതിനിടയിൽ ജോർജ് പറഞ്ഞു.
"ഇച്ചേച്ചി, ഇച്ചേച്ചി ഇങ്ങനെ ദിവസവും പഴയ പത്രവും നോക്കിയിരുന്നാൽ നമ്മുടെ അലീന മോള് തിരികെ വരുവോ".
നിലത്ത് കിടന്ന് കറങ്ങുന്ന ഫാനിൽ നിന്നും പുറപ്പെടുന്ന കാറ്റിന്റെ താളത്തിനൊത്തു ചുവടുവച്ചിരുന്ന പത്രത്താളുകളെല്ലാം മടക്കി അലമാരയുടെ ഷെൽഫിലേക്ക് വച്ചിട്ട് അയാൾ തുടർന്നു.
" ഇച്ചേച്ചി ദാ ഈ കാപ്പി കുടിക്ക്". മറുഭാഗത്ത് നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല.
" ഇച്ചേച്ചി ഇങ്ങനെ തുടങ്ങിയാൽ വലിയ കഷ്ടാകും കേട്ടോ. ഇച്ചായന്റെ ആത്മാവ് എന്നോട് പൊറുക്കത്തില്ല ഇന്നലെ രാത്രിയും ഇച്ചേച്ചി ഒന്നും കഴിച്ചില്ലല്ലോ. ദാ ഈ കാപ്പിയെങ്കിലും കുടിക്ക് ഇച്ചേച്ചി ".
വെറും ഒരു മൂളൽ മാത്രമായിരുന്നു തിരികെയുള്ള തിരികെയുള്ള പ്രതികരണം.
" ഇങ്ങനെ മൂളിയാൽ മാത്രം പോരാ. ഇച്ചേച്ചി ദാ ഇത് കുടിക്ക്. എന്നിട്ടേ ഇനി ഞാൻ എന്തെങ്കിലും കഴിക്കൂ ".
അവർ അയാളുടെ കൈയ്യിലുണ്ടായിരുന്ന കപ്പ് വാങ്ങി ചുണ്ടോട് അടുപ്പിച്ചു. പക്ഷെ അത് തൊണ്ടയിൽ നിന്നിറങ്ങാതെ ഒരു തേങ്ങലായി പുറത്തേക്ക് വന്നു.
" അറിയാം ഇച്ചേച്ചി. ഇന്നത്തെ ദിവസം വേറെ ആര് മറന്നാലും ഇച്ചേച്ചിക്ക് മറക്കാൻ സാധിക്കത്തില്ല എന്ന്. നമ്മുടെ അലീന മോള് അവളെ കാണാതായിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. കണ്ണ് കലക്കി കൊണ്ട് പുറത്തേക്കൊഴുകിയ കണ്ണീർ തുടച്ച് ഭിത്തിയിൽ ഇരിക്കുന്ന അലീനയുടെ ചിത്രത്തിലേക്ക് നോക്കി പറഞ്ഞു. ഇന്ന് വരെ ഒരറിവും ലഭിച്ചിട്ടില്ല , എവിടെയാണെന്നോ എന്ത് സംഭവിച്ചെന്നോ അറിയില്ല. ഇനി , ഇനി അവൾ ജീവനോടെ.... " എന്തോ അയാൾക്ക്‌ ആ വാക്കുകൾ പൂർത്തീകരിക്കാനായില്ല.
അപ്പോഴേക്കും അയാൾ പൊട്ടി കരഞ്ഞു പോയിരുന്നു.
" അവളെ ഓർത്ത് നീറി നീറി യാണ് ഇച്ചായൻ ഇല്ലാണ്ടായത്. ഇച്ചേച്ചി അനുഭവിക്കണ ഈ വേദന അറിഞ്ഞിട്ട് അവൾ മടങ്ങി വരും. നമുക്ക് അങ്ങനെ തന്നെ വിശ്വസിക്കാം ഇച്ചേച്ചി ".
കുറച്ചു നേരം അവിടമാകെ നിശബ്തമായി തീർന്നു. മനസിന്റെ ദുഃഖം പുറത്തേക്കൊഴുക്കാൻ പറ്റാത്ത അവസ്ഥ. കൺനീർ വറ്റിയ കണ്ണുകളുമായി അവൾ ആ കസേരയിൽ ഇരുന്ന ഇരുപ്പ് തന്നെ തുടർന്നു.
അൽപ നേരം നീണ്ടു നിന്ന നിശബ്തതക്ക് വിരാമം ഇട്ടു കൊണ്ട് അയാൾ തുടർന്നു.
" ഇച്ചേച്ചി ഇന്നാണ് ബംഗ്ലാവ് വാങ്ങാൻ ആ കമ്മീഷണറും കുടുംബവും വരുന്നത്. അവര് പത്ത് മണിയാകുമ്പോഴേക്കും എത്തും. രജിസ്ട്രാറും കൂട്ടരും ബംഗ്ലാവിലേക്ക് എത്തിയേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും നമുക്ക് അവിടെ എത്തണം ".
മറുപടിയെന്നോണം നിറഞ്ഞ കണ്ണുകളോടെ അലീന മോളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന അവരിൽ നിന്ന് ഒരു മൂളൽ മാത്രമായിരുന്നു ഉയർന്നത്.
സമയം പകൽ പത്ത് മണിയോടടുക്കുന്നു. റോസ് ഗാർഡൻ ബംഗ്ളാവിന്റെ വലിയ ഗേറ്റുകൾ കടന്ന് ഒരു പോലീസ് വാഹനം കരിയിലകൾ പൊതിഞ്ഞു കിടന്നിരുന്ന ബംഗ്ലാവിന്റെ മുറ്റത്തേക്ക് വന്നു നിന്നു.
സിറ്റിയിലെ പുതിയ പോലീസ് കമ്മിഷണറായിരുന്ന അരവിന്ദ് രാജുo അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു അത്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി ഏകാന്തതയുടെ ഹൃദയത്തിൽ ധ്യാനത്തിലമർന്നു നിൽക്കുന്ന ആ പഴയ ബംഗ്ലാവ് അയാളെ ഒരു കാന്തം പോലെ ആകർഷിച്ചു.
അവർ അവിടെയെത്തി അൽപ സമയത്തിനകം തന്നെ ജോർജിന്റെ കാർ ഗേറ്റ് കടന്ന് എത്തി. കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ജോർജ് അരവിന്ദിനെ കണ്ട മാത്രയിൽ തൊഴുകൈകളോടെ അവരെ സ്വീകരിച്ചു.
ക്ഷമിക്കണം നിങ്ങൾ വന്നിട്ട് അധികം സമയം ആയെന്നു തോന്നുന്നു. ഞാൻ ജോർജ് ഞാനാണ് നിങ്ങളെ കോൺടാക്ട് ചെയ്തത്.
" ഈ വീടും സ്ഥലവും നിങ്ങളുടെ പേരിലാണോ ".
" അല്ല സാർ. ഇത് എന്റെ ഇച്ചായന്റെ പേരിലാണ്. ഇച്ചായൻ മരിച്ചതിൽ പിന്നെ ഇച്ചേച്ചി അങ്ങ് തറവാട്ടിലായി താമസം. അതാ ഈ വീട് അങ്ങ് വിറ്റേക്കാമെന്നു തീരുമാനിച്ചത്. ഓ ഞാനത് മറന്നു ".
സാർ ഇതാണ് എന്റെ ഇച്ചേച്ചി. " ഡെയ്‌സി ".
" ഓ ജോസിന്റെ ഭാര്യ അല്ലെ ".
" അതെ സാർ ". ജോർജായിരുന്നു അതിന് മറുപടി പറഞ്ഞത്.
"സാറിന് ജോസിച്ചായനെ എങ്ങനെ ?
" അറിയാം. അറിഞ്ഞല്ലേ പറ്റൂ . അല്പം ഗൗരവത്തോടു കൂടി തന്നെയാണ് അയാളത് പറഞ്ഞത്. നാട്ടിലെ ഒരു പ്രമാണിയായിരുന്നു അല്ലെ ഈ ജോസ്. അങ്ങനെ പല കാര്യങ്ങളും അറിയാനുണ്ട് ശരിക്കും പറഞ്ഞാൽ ഒരു അഞ്ച് വർഷം പിന്നിലേക്ക് " .
"സാർ, സാറ് പറയുന്നത് എന്നിക്ക് അങ്ങ്ട് ".
" എനിക്കാണ് ഇവിടെ അഞ്ച് വർഷങ്ങൾക്കു മുൻപ് നടന്ന ജോസ് കൊലക്കേസിന്റെ അനോക്ഷണ ചുമതല. അന്ന് പ്രതിയെ കിട്ടാതെ അടച്ചു വച്ച കേസ് ഡയറി മാധ്യമങ്ങൾ വീണ്ടും കുത്തിപൊക്കി. ഇലെക്ഷനൊക്കെ അടുത്ത് വരികയല്ലേ അപ്പൊ പിന്നെ കേസ് വീണ്ടും വിവാദമാകുമെന്നുറപ്പ് ".
"സാർ " , എന്തോ പറയാൻ ആരംഭിച്ച ജോർജിന്റെ ശ്രമം പരാജയപ്പെടുത്തികൊണ്ടായിരുന്നു രജിസ്ട്രാറുടെ വരവ്.
" ആ ദാ രജിസ്ട്രാർ വന്നലോ. നമ്മുക്ക് അകത്തേക്കിരിക്കാം. രെജിസ്ട്രേഷൻ കഴിഞ്ഞ് ബാക്കി കാര്യങ്ങളെല്ലാം. അതിന് മുൻപ് ഒരു കാര്യം ".
" ഇത് എന്റെ ഭാര്യ സന്ധ്യ. അത് ഞങ്ങളുടെ മകൾ അഞ്ജന. തന്റെ കുടുംബത്തെയും അരവിന്ദ് പരിചയപ്പെടുത്തി ".
" ആ പിന്നെ മി. ജോർജ് നമ്മുക്ക് വീണ്ടും കാണണം. തികച്ചും ഒഫീഷ്യൽ ആയി ".
റോസ് ഗാർഡന്റെ വലിയ വാതിൽ തുറന്ന് അവർ അകത്തേക്ക് കയറി. ആ മാത്രയിൽ ഒരു തണുത്ത കാറ്റ് അവരെ തഴുകി പോയി. അത് മുളംകാടുകളുടെ അഗ്രങ്ങളെ നൃത്തം ചെയ്യിപ്പിച്ചു.
ഉദയ സൂര്യൻ കുന്നിൻ നെറുകയിൽ രത്‌ന കീരീടം കീരീടം ചാർത്തി. പുൽ നാമ്പുകളിൽ വിഹരിക്കുന്ന മഞ്ഞിൻ കണങ്ങൾ ചിരിച്ചുകൊണ്ട് പുതിയൊരു പ്രഭാതത്തെ വരവേറ്റു.രാവിലെ തന്നെ ഉമ്മറത്തെ നടപടിയിലിരുന്ന് തന്റെ പ്രഭാത കൃത്യങ്ങളിൽ ഒന്നായിരുന്ന പത്ര വായനയിലായിരുന്നു അരവിന്ദ്. കൈയിൽ ചൂട് ആവി പറക്കുന്ന കോഫി കപ്പുമായി നാട്ടു വിശേഷങ്ങളോട് മല്ലിടുകയായിരുന്നു അയാൾ.
നിർത്താതെയുള്ള മൊബൈൽ ഫോണിന്റെ ശബ്‌ദം കേട്ട് കൊണ്ടാണ് ചാർജ് ചെയ്യാനായി ഇട്ടിരിക്കുന്ന ഫോൺ അരവിന്ദ് ശ്രദ്ധിച്ചത്. ഫോണിന്റെ ഡിസ്‌പ്ലേയിൽ എഴുതി വന്നിരിക്കുന്ന പേര് അരവിന്ദ് ശ്രദ്ധിച്ചു.
' രാജീവ് '
"ഹലോ രാജീവ്. നീ ഇപ്പോഴാണോ വിളിക്കുന്നത്. ഓ രെജിസ്ട്രേഷനോ അതൊക്കെ ഭംഗിയായി കഴിഞ്ഞു. ഇന്ന് വൈകിട്ട് നീ നിന്റെ പ്രിയതമയേയും കൂട്ടി ഇങ്ങ് ഇറങ്ങു. പുതിയ വീടല്ലേ നമ്മുക്ക് ഒന്ന് കൂടാം".
"ഒകെ ഡാ ഞങ്ങൾ ഉറപ്പായും ഇന്ന് വൈകിട്ട് അങ്ങോട്ട്‌ ഇറങ്ങാം. അല്ല നിന്റെ കേസും ഇൻവെസ്റ്റിഗേഷനും ഒക്കെ എന്തായി".
"എന്നിക്ക് നിന്നോട് അതിനെക്കുറിച്ച് വിശദമായി സംസാരിക്കാനുണ്ട്. നമ്മുക്ക് വൈകിട്ട് കാണാം. പുതിയ സ്ഥലമല്ലേ എന്നിക്ക് കുറച്ചു ജോലി കൂടി ചെയ്ത് തീർക്കാനുണ്ട്"..
"ശരി അപ്പൊ പിന്നെ നിന്റെ ജോലി നടക്കട്ടെ. വൈകിട്ട് കൂടാം . എന്നിക്ക് ഓഫീസിലേക്ക് ഇറങ്ങാൻ നേരായി".
ഫോൺ കട്ട്‌ ചെയ്ത് അരവിന്ദ് കുറച്ചു നിമിഷം എന്തെക്കെയോ ചിന്തിച്ചിരുന്നു. പിന്നെ ചൂടാറി പോയ കോഫി കപ്പ്‌ തന്റെ ചുണ്ടോടടുപ്പിച്ചു പത്ര വായന വീണ്ടും തുടർന്നു.
വൈകുന്നേരം തങ്ങളുടെ അതിഥികളെ സ്വീകരിക്കാനുള്ള സകല ഒരുക്കങ്ങളിലുമായിരുന്നു അരവിന്ദും സന്ധ്യയും. രാജീവ്‌ പറഞ്ഞത് പോലെ വാക്ക് പാലിച്ചു. അരവിന്ദിന്റെ ആതിഥേയം സ്വീകരിക്കാൻ അയാൾ ഭാര്യ ശ്യാമയെയും കൂട്ടി റോസ് ഗാർഡൻ ബംഗ്ലാവിലേക്ക് എത്തി ചേർന്നിരുന്നു. ബംഗ്ലാവിന്റെ വലിയ പടിക്കെട്ടുകൾ നടന്നു കയറുന്നതിനിടക്ക് രാജീവ് ചോദിച്ചു.
"നല്ല പേര് 'റോസ് ഗാർഡൻ ' എന്താ ഇങ്ങനെ ഒരു പേര്".
അതിന് മറുപടി പറഞ്ഞത് സന്ധ്യയായിരുന്നു.
"പണ്ട് ഈ ബംഗ്ലാവിന്റെ മുറ്റവും ഈ കുന്നിൻ താഴ്‌വരകളും രക്തവർണമുള്ള പനിനീർ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരുന്നു. അങ്ങനെ വന്ന പേരാണ് റോസ് ഗാർഡൻ. പക്ഷെ ഇന്നിവിടെ പേരിനു പോലും ഒരു പനിനീർ ചെടി ഞാൻ കണ്ടിട്ടില്ല".
"രാജീവ് പുറത്ത് നല്ല തണുപ്പുണ്ട് നമ്മുക്ക് പുറത്തിരിക്കാം".
"അതിനെന്താ, ഒകെ".
"സന്ധ്യ കുറച്ചു തണുത്ത വെള്ളം ഇങ്ങോട്ടേക്ക് എത്തിക്കണേ". അരവിന്ദ് സന്ധ്യയോടായി പറഞ്ഞു.
"ദേ ഒരു കാര്യം വെള്ളമൊക്കെ എത്തിക്കാം.പിന്നെ രണ്ടെണ്ണം അതിൽ കൂടരുത്. കൂടിയാലെ എന്നെ അറിയാലോ ?
"ശരി ടീച്ചറെ. ടീച്ചർ പറയുന്ന പോലെ".
"രാജീവേ ഇത് നിന്നോടും കൂടിയാണ് പറയണത് കേട്ടല്ലോ".
അതിന് മറുപടിയെന്നോണം രാജീവ് മധുരമായി പുഞ്ചിരിച്ചു
"സന്ധ്യയേച്ചി അഞ്ജന എവിടെ".
"അവള് മുകളിലത്തെ മുറിയിൽ കാണും".
എങ്കിൽ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം. അതും പറഞ്ഞ് ശ്യാമ മുകളിലേക്കുള്ള ഗോവണി പടികൾ ഓടി കയറി. സന്ധ്യ അടുക്കളയിലേക്കും.
മുറ്റത്തെ മനോഹരമായ ഗാർഡനിൽ സൽക്കാര മേശക്ക് മുകളിൽ ലഹരി നുരഞ്ഞു പൊങ്ങുന്ന മദ്യവും മറ്റു വിഭവങ്ങളും തയാറയി കഴിഞ്ഞിരുന്നു.അതിന്
സമീപം കിടന്നിരുന്ന കസേര നീക്കി ഇരിക്കുന്നതിനിടയിൽ രാജീവ് ചോദിച്ചു.
"എങ്ങനെ ഉണ്ട് എന്റെ നാടും നാട്ടുകാരും എന്റെ സുഹൃത്ത്‌ പോലീസ് കമ്മിഷണർക്ക്.
"ഉം കൊള്ളാം , എന്നാലും ഇവിടുത്തുക്കാർക്കിടയിൽ എന്തെക്കെയോ ദുരൂഹതകൾ ഇല്ലേ എന്നൊരു സംശയം".
ആ ചോദ്യത്തിന് ഉത്തരം രാജീവ് ഒരു ചിരിയിലൂടെ അരവിന്ദിന് നൽകി.
"ഉം , ഉം , അത് നീ നിന്റെ പോലീസ് കണ്ണിലൂടെ നോക്കുന്നത് കൊണ്ടാ".
അല്പം ഉച്ചത്തിലുള്ള ഒരു ചിരി അരവിന്ദും തിരിച്ചു നൽകി.
"അല്ല അതൊക്കെ പോട്ടെ അഞ്ജനക്കിപ്പോൾ എങ്ങനെ ഉണ്ട്".
"ഒന്നും പറയണ്ട രാജീവ് ആ സംഭവത്തിന്‌ ശേഷം എന്റെ മോള് അവളാകെ മാറിപ്പോയി. അന്ന് സന്ധ്യ കണ്ടില്ലായിരുനെങ്കിൽ അവൻ അവനെന്റെ മോളെ പിച്ചി ചീന്തിയെനെ. നിയമത്തിന്റെ മുമ്പിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ഞാൻ അവന് വാങ്ങി കൊടുത്തു. പക്ഷെ എന്ത് ഫലം. എന്റെ അഞ്ജു , അവളിലെ ആ സന്തോഷം ആ ചുണ്ടുകളിൽ വിടർന്നിരുന്ന ആ ചിരി, അച്ഛാ അമ്മേ എന്ന് സ്നേഹത്തോടെയുള്ള ശബ്‌ദം. എല്ലാം എല്ലാം മാഞ്ഞു പോയില്ലെ. ഇപ്പോൾ ഇപ്പോളവൾക്ക് എല്ലാത്തിനോടും ഒരു തരാം ഭയമാണ്. അവൾക്കൊരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് കരുതിയാണ് ഈ നാട്ടിലേക്കു അവരെയും കൂട്ടിയത്".
"നീ വിഷമിക്കാതെ അരവിന്ദ് എല്ലാം ശരിയാകും. നീ എല്ലാം പോസിറ്റീവ് ആയി ചിന്തിക്ക്. അവൾക്ക് ഒരാപത്തും സംഭവിക്കാതെ തിരിച്ചുകിട്ടിയില്ലേ".
"ആ ഒരാശ്വാസം മാത്രമേ ഉള്ളു. പലപ്പോഴും ഒറ്റക്കിരുന്നു ഒറ്റക്കിരുന്നു കരഞ്ഞു തീർത്തിട്ടുണ്ട് പല രാത്രികളും".
"എടാ നീയും ഇതുപോലയാൽ സന്ധ്യ അവൾക്കിതൊന്നും താങ്ങാൻ പറ്റില്ല".
"
അതുകൊണ്ട് മാത്രം ആണ് പുറത്ത് ഇങ്ങനെ ചിരിച്ചു കാണിക്കുമ്പോഴും. ഉള്ളിൽ ഒരു കനൽ നീറി നീറി പുകയുകയാണ്".
ഐസിട്ട് നുരഞ്ഞു പതയുന്ന മദ്യം പകർന്നെടുത്ത ഒരു ഗ്ലാസ്‌ അരവിന്ദിന് നേരെ നീട്ടി രാജീവ് പറഞ്ഞു.
"ദാ നീ ഇത് കഴിക്ക്".
ഒരു ചിയേഴ്സ് പറഞ്ഞ് അവർ ഇരുവരും ആ ഗ്ലാസ്സുകൾ ചുണ്ടോടടുപ്പിച്ചു.
"അല്ല അരവിന്ദ് നീ എന്തെക്കെയോ ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ".
" പറയാം ".
" നീ അടക്കമുള്ള മാധ്യമങ്ങൾ ഇപ്പൊ കുത്തി പൊക്കിയിട്ടുണ്ടല്ലോ ഒരു കേസ്. ഒരഞ്ചു വർഷം മുൻപ് നടന്ന കൊലപാതകം കുരിശിങ്കൽ ജോസിന്റെ ".
" നീ പറഞ്ഞ് വരുന്നത് സെമിത്തേരി കൊലക്കേസിന്റെ കാര്യമാണോ ".
" യെസ് സെമിത്തേരി കൊലക്കേസ് ". അരവിന്ദ് മറുപടി നൽകി.
രാജീവ് പറഞ്ഞു തുടങ്ങി.
" വളരെ കുഴപ്പം പിടിച്ച കേസ് ആയിരുന്നു അത്. അന്ന് ആ കേസ് അന്വോഷിച്ച എസ്. പി ജോസഫ് കുരുവിള ഒരു തെളിവും കിട്ടാതെ അടച്ചു വച്ച കേസ് ഡയറി. ഇവിടെ അടുത്ത് ഒരു പഴയ പള്ളി സെമിത്തേരിയുണ്ട് അവിടെയാണ് അയാളുടെ ബോഡി കിടന്നിരുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തീർച്ചപ്പെടുത്താൻ സാധിക്കാത്ത കാര്യമായിരുന്നു അത് ".
" യെസ് അയാളുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ ഞാനും കണ്ടതാണ്. മാരകമായ വിഷം ശരീരത്തിൽ കടന്ന് ചെന്നതാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ പറയുന്നത്. പക്ഷെ അയാളുടെ ബോഡി കിടന്നിടുത്ത്‌ വിഷം സൂക്ഷിച്ചിരുന്നു എന്ന് പറയത്തക്ക ഒരു വസ്തുക്കളും കണ്ടെടുത്തിട്ടില്ല. അഥവാ ആത്മഹത്യയാണെങ്കിൽ തന്നെ അയാളെന്തിന് അത് പോലൊരു സെമിത്തേരി തിരഞ്ഞെടുക്കണം. ഇനി വിഷം സ്വയം കഴിച്ചതാണോ അതോ ആരെങ്കിലും കഴിപ്പിച്ചതാണോ. എന്തെക്കെയോ ദുരൂഹതകൾ ആ പള്ളി സെമിത്തേരിയെ ചുറ്റി പറ്റി നിൽക്കുന്നുണ്ട് ".
" ആ പള്ളി അതിവിടെ സ്ഥാപിച്ചിട്ട് എത്ര വര്ഷങ്ങളായി രാജീവ് ?
" അതോ അത് പണ്ട് പോർട്ടുഗീസ്കാരുടെ കാലത്ത് ഉള്ളതാണ് ആ പള്ളിയും പള്ളി സെമിത്തേരിയും. ദാ ഈ ബംഗ്ലാവും അവരുടെ കാലത്ത് പണികഴിപ്പിച്ചതാണ് പിന്നെ ഇത് ജോസിന്റെ അപ്പൻ തൊമ്മി കുഞ്ഞിന്റെ കൈകളിലായി. ആ സെമിത്തേരിയിൽ അവിടെ കുറച്ചു പോർട്ടുഗീസ്കാരുടെ ശവ കല്ലറകൾ മാത്രമേ ഉള്ളു. ഇപ്പൊ പുതിയ സെമിത്തേരിയിലാണ് അടക്കും കാര്യങ്ങളുമെല്ലാം. ഒരാളും തിരിഞ്ഞു നോക്കാനില്ലാതെ കാടും കയറി മൊത്തം നശിച്ചു തുടങ്ങി ആ സെമിത്തേരി ".
അല്ല ഈ ജോസിന്റെ ബോഡി കിടന്നിരുന്നത് ഒരു ശവക്കല്ലറുടെ മീതെയാണല്ലോ. അതിനെ കുറിച്ച് റിപ്പോർട്ടിലൊന്നും കാണുന്നില്ലല്ലോ ".
ഓ അതോ. അത് പണ്ടെങ്ങോ ഇവിടുണ്ടായിരുന്ന വല്ല പോര്ടുഗീസുകാരന്റേതുമായിരിക്കും. ആ കല്ലറകളെ കുറിച്ച് കൃത്യമായ വിവരമൊന്നും പള്ളി റെക്കോർഡുകളിൽ പോലും ഇല്ല. പിന്നെ കല്ലറകൾക്കു മീതെ ഏതെക്കെയോ പഴയ ലിപിയിൽ കൊത്തി വച്ചിട്ടുണ്ട്. കാല പഴക്കം കൊണ്ട് അതും വ്യക്തത ഇല്ലാതെ നശിച്ചു തുടങ്ങിയിരിക്കുന്നു.
ഈ കേസ് കുഴഞ്ഞു മറിയുന്ന ലക്ഷണമാണല്ലോ രാജിവെ കാണുന്നത്. എന്തായാലും ഇതിനു കൃത്യമായ ഒരുത്തരം കണ്ടെത്തിയേ മതിയാകൂ.
--------------------------------------------------------------------------------
അന്വോക്ഷണത്തിന്റെ ഭാഗമായി പിറ്റേന്ന് തന്നെ അരവിന്ദ് കുരിശിങ്കൽ തറവാട്ടിലെക്ക് ചെന്നു.
" വരണം സാർ.സാറെന്താ പ്രതേകിച്ചു ഒരറിയിപ്പും കൂടാതെ ".
ജോർജ് അയാളെ സ്വീകരിച്ചു.
" മി. ഇതു തികച്ചും ഒഫീഷ്യൽ ആയ ഒരു വിസിറ്റ് ആണ്. നിങ്ങളുടെ സഹോദരന്റെ മരണവുമായി ബന്ധപെട്ട് കുറച്ചു കാര്യങ്ങൾ അറിയുവാനുണ്ട്. താങ്കൾ എന്നോട് സഹകരിക്കുകയാണെങ്കിൽ ഈ സംസാരം വേഗം തന്നെ അവസാനിപ്പിക്കാം ".
" ഒകെ സാർ, സാർ ചോദിച്ചോള്ളൂ. "
മരിച്ചു പോയ ജോസിന് ഒരു മകളുണ്ടല്ലേ ".
" അതെ സാർ ഞങ്ങളുടെ അലീന മോള് ".
" ആ കുട്ടി ഇപ്പോൾ ".
" മോളെ കാണാതായിട്ട് അഞ്ചു വർഷം കഴിഞ്ഞു.ആ വിഷമത്തിൽ മനം നൊന്തു നീറി നീറിയാണ് ഇച്ചായനും പോയത് ".
" അപ്പോൾ നിങ്ങൾ പറയുന്നത് ജോസ് ആത്മഹത്യാ ചെയ്തതാകാനാണ് സാധ്യത എന്നാണോ ".
" അതെ സാർ. അല്ലാതെ ഇച്ചായനിവിടെ പ്രതേകിച്ച് ശത്രുക്കളൊന്നും ഇല്ല. ഇച്ചായനെ ഇല്ലാതാക്കാൻ മാത്രം മനസുള്ള അരും ഈ നാട്ടിൽ ഇല്ല. അത്രക്ക് പാവമായിരുന്നു എന്റെ ഇച്ചായൻ. അലീന മോളുടെ തിരോധാനം ഇച്ചായനെ ആകെ തളർത്തി കളഞ്ഞിരുന്നു. അതിന് ശേഷമാണ് ഇച്ചായൻ മദ്യപാനം തുടങ്ങി വച്ചത്. രാവെനോ പകലെന്നോ ഇല്ലാതെ ഇച്ചായൻ പൂർണമായും മദ്യത്തിൽ ആശ്രയം കണ്ടെത്തി കഴിഞ്ഞിരുന്നു. സാർ കണ്ടതല്ലേ ഇച്ചേച്ചീടെ അവസ്ഥ ഇച്ചായനും പോയതിൽ പിന്നെ സദാസമയവും മോളുടെ ഫോട്ടോയിലേക്ക് നോക്കി കരഞ്ഞു തീർക്കാനാ ഇച്ചേച്ചിക്ക് നേരമുള്ളൂ. സത്യം പറഞ്ഞാൽ ആകെ മാനസികമായി തകർന്ന അവസ്ഥയിലാണ് ഇച്ചേച്ചി. ഇനി എന്റെ ഇച്ചേച്ചിയെ പഴയതു പോലെ കൊണ്ടുവരാം എന്നൊരു പ്രതീക്ഷ എനിക്കില്ല സാർ ".
" സാർ സാറിനോട് ഒരു അപേക്ഷയുണ്ട്. സാർ ഇതൊന്നും ചെന്ന് ഇച്ചേച്ചിയോട് ചോദിക്കരുത്. തകർന്നിരിക്കുന്ന ആ ഹൃദയത്തെ ഇനിയും കുത്തി നോവിക്കരുത് ".
" ഓക്കേ ഇപ്പൊ ഞാൻ പോകുന്നു. പക്ഷെ പിന്നീടൊരിക്കൽ എനിക്കവരോട് സംസാരിച്ചേ മതിയാകൂ ".
--------------------------------------------------------------------------------
ഒരു പുതിയ ഇടത്തേക്കുള്ള പറിച്ചു നടലിനോട് അവൾ അഞ്ജന പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ആ വലിയ വീടും അവിടത്തെ താഴ്‌വാരങ്ങളും പിന്നെ എങ്ങും മുറ്റി നിൽക്കുന്ന നിറഞ്ഞ ഏകാന്തതയും അവളെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ തുടങ്ങിയിരുന്നു. അന്നേ ദിവസം അവൾ പതിവിലും നേരത്തെ ഉണർന്നു. എന്നും നാല് ചുവരുകൾക്കുള്ളിലെ നിറവും ഗന്ധവും മാത്രവും ഇഷ്ടപ്പെട്ടിരുവൾ ഇന്ന് മുറിവിട്ട് പുറത്തിറങ്ങി. ആ വലിയ ബംഗ്ലാവിലെ ഓരോ മൂലയിലും നിറയുന്ന പോർട്ടുഗീസ് പാരമ്പര്യത്തിന്റെ നിർമാണ വൈധഗ്ത്യവും ശില്പ ചാരുതയും അവളെ വല്ലാതെ ആകർഷിച്ചു. ഓരോ മുറികളിലും അവർ കയറി ഇറങ്ങി. അവിടെ ഏതുപെട്ടിട്ടു ദിവസം മൂൺ കഴിഞ്ഞെങ്കിലും ആ വലിയ വീടിന്റെ സൗന്ദര്യം അവൾ ആസ്വദിക്കുന്നത് ഇപ്പോഴാണ്.
ഗോവണി പടികൾ കയറി അവൾ മുകളിലേക്കെത്തി. അവിടെ അടഞ്ഞു കിടന്നിരുന്ന ഒരു കവാടം കാന്തം പോലെ അവളെ ആകർഷിച്ചു. വാതിൽ തള്ളി നോക്കി. ഇല്ല തുറക്കാൻ സാധിക്കുന്നില്ല. അപ്പോഴാണ് അതിനടുത്തായി തുറന്ന് കിടക്കുന്ന ഒരു ജാലകം അവളുടെ ശ്രദ്ധയിൽപെട്ടത് ആ ജനൽ വഴി അവൾ അകത്തേക്ക് കയറി. കാഴ്ചയെ പ്രയാസമാകും വിധം ഇരുട്ടായിരുന്നു ആ മുറിയിൽ നിറഞ്ഞ് നിന്നിരുന്നത്. പുറത്തേക്കുള്ള ഒരു ജനൽ പാളി അവൾ വലിച്ചു തുറന്നു. വര്ഷങ്ങളോളം അടഞ്ഞു കിടന്നതിനാലാകും ആ ജനൽ പാളി തള്ളി തുറക്കുന്നതിനായി അവൾ ഒരുപാട് പ്രയാസപ്പെട്ടത്. ഒരു നേർത്ത പ്രകാശം തുറന്നിട്ട ജാലകം വഴി അകത്തേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്നു. സാമാന്യം വലുപ്പമുള്ള ഒരു മേശയല്ലാതെ ആ മുറിക്കകത്തു മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. പൊടിയുടെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി. അവൾ ആ മേശക്ക് സമീപത്തേക്ക് നീങ്ങി. അതിന് മുകളിൽ കാൽ ഭാഗത്തോളം കത്തിത്തീർന്ന ഒരു മെഴുകുതിരിയും അതിനോട് ചേർന്ന് ഏതോ മൃഗത്തിന്റെ തോൽ കൊണ്ട് നിർമിച്ചതെന്ന് തോന്നുന്ന ഒരു ചതുരാകൃതിയിലുള്ള കടലാസ്. അതിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങൾ അവൾ വായിച്ചു.
" OUIJA "
അക്കങ്ങളും അക്ഷരങ്ങളും കൊത്തിവച്ചിരിക്കുന്ന മനോഹരമായ ഒന്ന്. ആത്മാക്കളോടു സല്ലപിക്കാനുള്ള മാധ്യമം. ഓജോ ബോർഡ്‌.
പക്ഷെ അതിന് മധ്യത്തിലുള്ള വൃത്തം ശൂന്യമായിരുന്നു. അവൾ ആ ബോർഡിനു ചുറ്റും പരതി നോക്കി. ഒടുവിൽ ആ വലിയ മേശക്കടിയിൽ നിന്നും അവളത് കണ്ടെടുത്തു . ഒരു കൊച്ചു നാണയം. പഴക്കം നിറ വ്യത്യാസം വരുത്തിയ ആ നാണയം അവൾ ആ കൊച്ചു വൃത്തത്തിൽ വച്ചു. ആ നാണയത്തിന് പറഞ്ഞ് ചെയ്ത പോലെ അത്രക്ക് ചേർച്ചയായിരുന്നു അവിടെ.
" അഞ്ചു , മോളെ അഞ്ചു "
താഴെ നിന്നും ഉയർന്ന സന്ധ്യയുടെ ശബ്‌ദം അവളെ ഞെട്ടിച്ചു കളഞ്ഞെങ്കിലും അവൾ ഉടനെ തന്നെ ആ മുറിവിട്ട് പുറത്തിറങ്ങി. അവൾ ഇറങ്ങിയ നിമിഷം തന്നെ തുറന്നു കിടന്ന ആ ജനൽ പാളി വലിയ ശബ്ദത്തോടെ അടഞ്ഞു. ഓജോ ബോർഡിൽ അവൾ എടുത്ത് വച്ച നാണയം രണ്ടുവട്ടം ലക്ഷ്യബോധമില്ലാതെ ചലിച്ച് വീണ്ടും വൃത്തത്തിനുള്ളിൽ തന്നെ സ്ഥാനം പിടിച്ചു.

Rajesh Raj
തുടരും

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot