Showing posts with label Thirike. Show all posts
Showing posts with label Thirike. Show all posts

തിരികെ 5

Image may contain: 1 person, selfie

https://www.nallezhuth.com/search/label/Thirike
സന്ധ്യയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അരവിന്ദ് തിരിഞ്ഞു നോക്കുമ്പോഴേക്കും അഞ്ജന യാതൊരു സഹായവുമില്ലാതെ നിലംതൊടാതെ വായുവിൽ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
അഞ്ചു മോളെ....
അരവിന്ദ് നിലവിളിച്ചു. പക്ഷേ അവളിൽ നിറഞ്ഞുനിന്നിരുന്നത് ഒരുതരം രൗദ്രഭാവം ആയിരുന്നു. അതിഘോമായ കാറ്റ് ആഞ്ഞടിച്ചു തുടങ്ങി. അതിനകമ്പടിയെന്നോണം ഭയങ്കരമായ ശബ്ദത്തിൽ ആകാശം പിളർക്കുമാറുച്ചത്തിൽ ഒരു വെള്ളിടി വെട്ടി. ആ മിന്നൽ പിണരിന്റെ ശക്തിയിൽ അവിടെയുണ്ടായിരുന്ന ഒരു പന ഒരു വലിയ തീപ്പന്തമായി മാറി നിന്നു കത്തി. കത്തി ജ്വലിച്ചു കൊണ്ട് നിന്നിരുന്ന സൂര്യ പ്രകാശത്തെ കാർമേഘങ്ങൾ തടഞ്ഞു നിർത്തി. അവിടമാകെ പൈശാചികമായ ഒരു തരം ഇരുട്ട് പരന്നു.
അവളുടെ മുടിയിഴകൾ വീശിയടിക്കുന്ന കാറ്റിൽ പാറിപ്പറന്നു ആകെ വികൃതമായി തീർന്നു. അവളുടെ കണ്ണുകൾക്കു ചുറ്റും കറുപ്പ് നിറം പടർന്നു പിടിച്ചിരുന്നു.
പെടുന്നനെ വീശിയടിച്ചു കൊണ്ടിരുന്ന ആ കാറ്റ് ഒരു ചുഴലി ആയി രൂപാന്തരപ്പെട്ടു. ആ കാറ്റ് ഉയർത്തിയെടുത്ത പൊടിപടലങ്ങളും കരിയിലകളും കൽ ചീളുകളും അവർ മൂവരുടെയും കാഴ്ചയെ മറച്ചു കളഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം ശുഭം. ആ ചുഴലി അഞ്ജനയും കൊണ്ട് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.
അഞ്ചു , അഞ്ചുമോളെ.... സന്ധ്യ കരഞ്ഞ് നിലവിളിച്ചു.
അവളെ ആശ്വസിപ്പിക്കാൻ അരവിന്ദിനായില്ല.
അരവിന്ദ് ഡേയ്‌സിയോടായി പറഞ്ഞു.
" നിങ്ങൾ, നിങ്ങൾ നേരിട്ട് കണ്ടില്ലേ എല്ലാം. നിങ്ങളുടെ മകൾ അവൾ എങ്ങും പോയിട്ടില്ല. അവൾ ഇവിടെ തന്നെയുണ്ട്. പക്ഷെ എന്റെ മകൾ അവൾ എന്ത് തെറ്റ്‌ ചെയ്തിട്ടാ അവളെ ഇങ്ങനെ ശിക്ഷിക്കുന്നത്. "
അരവിന്ദ് പറഞ്ഞു നിർത്തിയപ്പോഴേക്കും സന്ധ്യ അരവിന്ദിന്റെ തോളിൽ പിടിച്ചു വിതുമ്പി നിന്നു.
" സാർ നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. ഇനി സമയം ഒട്ടും കളയരുത്. അവളെവിടെ കാണുമെന്ന് എനിക്കറിയാം. നിങ്ങൾ വണ്ടിയെടുക്കൂ റോസ് ഗാർഡൻ ബംഗ്ലാവിലേക്ക്."
കാറിനകത്തിരുന്ന് ഡെയ്‌സി എന്തെക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പക്ഷെ അവരുടെ വാക്കുകൾക്കൊന്നും വ്യക്തത ഇല്ലായിരുന്നു. അവൾക്കേറ്റവുമിഷ്ടം ചുവന്ന പനിനീർപൂക്കളാണെന്നവർ ഇടക്കിടക്ക് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ പക്ഷെ അരവിന്ദിനും സന്ധ്യക്കും അതൊന്നും ശ്രദ്ധിക്കാനുള്ള മനസികാവസ്ഥയായിരുന്നില്ല.
അവർ മൂവരും സഞ്ചരിച്ചിരുന്ന കാർ റോസ് ഗാർഡൻ ബംഗ്ലാവിന്റെ ഗേറ്റിനു മുൻപിലെത്തി നിന്നു. പതിവിനു വിപരീതമായി ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. അരവിന്ദ് കാറിൽനിന്നിറങ്ങി ഗേറ്റ് തള്ളി തുറക്കാനായി കൈയുയർത്തി. പക്ഷേ അയാൾ ഗെയ്റ്റിന്റെ കമ്പിയഴികളിൽ സ്പർശിച്ചതും വലിയൊരലർച്ചയോടെ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.
" അരവിന്ദ് "എന്ന നിലവിളിയോടെ കൂടി സന്ധ്യാ കാറിന് പുറത്തേക്ക് ഇറങ്ങി. അരവിന്ദന് സമീപത്തേക്ക് ഓടിയെത്തി അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
പക്ഷേ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.അവൾ കാറിനു പുറത്തേക്കിറങ്ങി ഗേറ്റിനു സമീപത്തേക്ക് നടന്നു അദ്ഭുതമാംവണ്ണം അവൾക്കു മുൻപിൽ ഗേറ്റ് തുറന്നു വന്നു. അവൾ അകത്തേക്ക് കടന്നതും ഗേറ്റ് അതിശക്തമായി വലിയൊരു ശബ്ദത്തോടെ അടക്കപ്പെട്ടു.
അരവിന്ദ് ഗേറ്റിന് അരികിലേക്ക് ഓടിയെത്തി. പക്ഷേ അത് തുറക്കുവാനുള്ള അവന്റെ എല്ലാ ശ്രമങ്ങളും വിഫലമായി. അവൻ തളർന്നു മണ്ണിൽ മുട്ടു കുത്തിയിരുന്നു. അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. ബംഗ്ലാവിന്റെ മുറ്റവും ആ താഴ്‌വരങ്ങളും ആകെ മാറിപ്പോയിരിക്കുന്നു. തരിശായി കിടന്ന ആ താഴ്വാരങ്ങൾ പച്ച പുതച്ചു കിടക്കുന്നു.അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന ചുവന്ന പനിനീർ പുഷ്പങ്ങൾ. അവൻ ഗേറ്റിന്റെ കമ്പിയിഴകൾക്കിടയിലൂടെ അകത്തേക്ക് നോക്കി. ബംഗ്ലാവിന്റെ മുറ്റമാകെ ചുവന്ന പനിനീർ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന ചെടികളാൽ നിറഞ്ഞിരിക്കുന്നു.
അവിടമാകെ നിമിഷനേരംകൊണ്ട് മാറിപ്പോയിരിക്കുന്നു. ഇരുട്ട് പടർന്നു പിടിച്ച അന്തരീക്ഷം പോലും
സായന്തന ചുവപ്പണിഞ്ഞ് മേഘാവൃത്താന്തമായി ഭൂമിയിലെ പനിനീർപ്പൂക്കളോട് മത്സരിക്കുന്നതായി തോന്നിപ്പോകും.
അവൾ , ഡെയ്സി ആ പനിനീർ ചെടികൾക്കിടയിലൂടെ മെല്ലെ നടന്നു. ഒരു പനിനീർപ്പൂവിന്റെ മുള്ള് പോലും അവളെ വേദനിപ്പിച്ചിരുന്നില്ല. നിലത്തുകൂടെ ഇഴയുകയായിരുന്ന അവളുടെ സാരിയുടെ മുന്താണി ഇഴകളിൽ ഒരു പോറൽപോലും ഏറ്റില്ല. അവളെ കണ്ട് മുള്ളുകൾക്ക് തോന്നിപോയിരിക്കുമോ ഇനിയും ഇവളെ വേദനിപ്പിക്കരുത് എന്ന് ? അറിയില്ല ?
" ഡെയ്‌സി നിങ്ങൾ അങ്ങോട്ട്‌ പോകരുത്. അത് നിങ്ങളുടെ ജീവനാപത്താണ്. പറയുന്നത് കേൾക്കൂ ".
പക്ഷെ അരവിന്ദിന്റെ ശബ്‌ദം അവൾ ചെവികൊണ്ടതേയില്ല. അവന്റെ ശബ്‌ദവും നിലവിളികളും കാറ്റിൽ അലയടിച്ചുയരുക മാത്രമാണ് ചെയ്തത്.
അവൾ നടന്നടുക്കുന്നത് ഒരു പ്രകാശവലയത്തിനടുത്തേക്കാണ്. അതിനൊത്ത നടുവിൽ ഒരു കൊച്ചു പെൺകുട്ടിയെ കാണാo. മാലാഖയെപ്പോലെ സുന്ദരിയാണവൾ. പക്ഷെ അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. കണ്ണീരിന്റെ ലവണാംശമുള്ള നനവ്. പക്ഷെ ആ നീർതുള്ളികൾക്കും ചുവപ്പ് നിറം തന്നെയായിരുന്നു.
ഭയത്തോടുകൂടി സന്ധ്യ അരവിന്ദന്റെ തോളോട് ചേർന്ന് നിന്നു. ആ കുട്ടി അത് അഞ്ജന അല്ലായിരുന്നു. അരവിന്ദ് ഓർത്തു കേസ് ഡയറിയിലെ ആ പഴയ മുഖം.
അലീന........
അവന്റെ വിറയാർന്ന ചുണ്ടുകൾ ഉരുവിട്ടു.
അവർ നോക്കി നിൽക്കെ അവളുടെ ഇരു കൈകളും പതിയെ ഇരുവശത്തേക്കും വിടർന്നു. ഡെയ്‌സി ഓടിച്ചെന്ന് അവളെ ആലിംഗനം ചെയ്തു. ആ പ്രകാശ വലയത്തിന് തീവ്രത കൂടിവരുന്നതായി അരവിന്ദിനും സന്ധ്യക്കും തോന്നി.
അടുത്ത മാത്രയിൽ തന്നെ അതൊരു കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത പ്രകാശമായി മാറി , അപ്രത്യക്ഷമായി തീർന്നു. പ്രകാശത്തിന്റെ തീവ്രതയിൽ കണ്ണുചിമ്മി പോയ അരവിന്ദും സന്ധ്യയും കണ്ണുതുറന്നപ്പോൾ ഒരു കറുത്ത പുകച്ചുരുൾ അന്തരീക്ഷത്തിൽ വലയം വലയംചെയുന്നതാണ് കണ്ടത്. പിന്നീടതും വായുവിൽ ലയിച്ചില്ലാതെയായി.
അരവിന്ദിന്റെ മുൻപിൽ വല്ലാത്തൊരു ശബ്ദത്തോടുകൂടി ഗേറ്റ് തുറന്ന് വന്നു. ഓടി അകത്തേക്ക് ചെന്ന അവർക്ക് പനിനീർ പുഷ്പങ്ങള്ളോ, പച്ചപ്പുൽ മൈതാനമോ കാണാൻ കഴിഞ്ഞില്ല. കരിയിലകൾ വീണ് വികൃതമാക്കിയ മുറ്റവും ഉണങ്ങി തുടങ്ങിയിരിക്കുന്ന ഏതാനും പുൽച്ചെടികളും മാത്രമാണ് കാണാൻ കഴിഞ്ഞത്. എല്ലാം പഴയതുപോലെ.
" അഞ്ചു മോള് ", സന്ധ്യ ചൂണ്ടി കാണിച്ചു.
അരവിന്ദ് നോക്കുമ്പോൾ റോസ് ഗാർഡൻ ബംഗ്ലാവിന്റെ ഉമ്മറപ്പടിയിൽ ഒരു മയക്കത്തിലായിരുന്നു അവൾ. അരവിന്ദ് ഓടിപ്പോയി അവിടെ താങ്ങിയെടുത്തു. അപ്പോഴും അവളുടെ വലതു കൈയിൽ ഒരു ചുവന്ന പനിനീർപ്പൂവ് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.
ശുഭം
ആദ്യ ഭാഗങ്ങൾ

തിരികെ 4

Image may contain: 1 person, selfie
കുരിശിങ്കൽ തറവാടിന്റെ ഗേറ്റ് കടന്നെത്തിയ കാറിൽനിന്നും അരവിന്ദ് പുറത്തേക്കിറങ്ങി. ഗ്ലാസ് താഴ്ത്തി കാറിന്റെ പിൻ സീറ്റിൽ ഉണ്ടായിരുന്ന സന്ധ്യയോടായി പറഞ്ഞു.
സന്ധ്യ ഞാനിപ്പോൾ വരാം നീ കുറച്ചു സമയം ക്ഷമിക്കണം. പിന്നെ മോള് ഉണരാതെ നോക്കണം.
അത് കേട്ടപ്പോൾ തന്റെ മടിയിൽ തല ചായ്ച്ചു ഉറങ്ങുന്ന അഞ്ജനയെ നോക്കി അവളുടെ നെറുകയിൽ മൃദുവായി ഒന്നു തലോടി സന്ധ്യ.
അരവിന്ദ് കുരിശിങ്കൽ തറവാടിന്റെ പടിക്കെട്ടുകൾ ഓടിക്കയറി. വാതിലിനു സമീപം സ്ഥാപിച്ചിരുന്ന കോളിംഗ്ബെൽ അമർത്തി. അകത്തുനിന്നും ഡെയ്സി പുറത്തേക്കിറങ്ങി വന്നു. അരവിന്ദിനെ കണ്ടതും അവർ മുഖത്ത് ചെറിയൊരു പുഞ്ചിരി വരുത്തുവാൻ നന്നേ പ്രയാസപ്പെട്ടു.
ഡെയ്സി ഞാൻ ഇപ്പോൾ വന്നിരിക്കുന്നത് നിങ്ങളോട് ചില കാര്യങ്ങൾ ചോദിച്ചറിയുവാനാണ് നിങ്ങൾ നല്ലതു പോലെ സഹകരിച്ചാൽ ഇത് പെട്ടെന്ന് അവസാനിപ്പിക്കാം. നിങ്ങളുടെ മകൾ അലീന അവൾ ഇനി തിരിച്ചു വരില്ല. അവളീ ലോകം വിട്ടു പോയെന്നു നിങ്ങൾക്കറിയാവുന്നത് പോലെ ഞങ്ങളും മനസിലാക്കി കഴിഞ്ഞു.
ഇല്ല എൻറെ മകൾ മരിച്ചിട്ടില്ല. അവൾ തിരിച്ചു വരും എന്നെ കാണാൻ അവൾ വരും തീർച്ച.
അൽപ്പം ഉച്ചത്തിൽതന്നെ ഡെയ്സി അരവിന്തിന്‌ മറുപടി നൽകി. ആ നിമിഷം അവരുടെ മുഖത്ത് നിഴലിച്ചത് ഒരു തരം വിഷാദ ഭാവമായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് കലങ്ങിയിരുന്നു.
അരവിന്ദ് തന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് എടുത്ത് അവരുടെ മുൻപിൽ തുറന്നു കാണിച്ചു. അന്ന് സെമിത്തേരിയിൽ നിന്നും ലഭിച്ച ജപമാലയായിരുന്നു അത്.
ആ ജപമാല കണ്ടതും ഡെയ്‌സി ഒന്ന് ഞെട്ടി. ആ ഞെട്ടൽ അരവിന്ദ് പൂർണമായും മനസിലാക്കി.
ഇത് നിങ്ങളുടേതല്ലേ അരവിന്ദ് ചോദിച്ചു.
അല്ല , ഒറ്റവാക്കിൽ അവർ മറുപടി നൽകി.
ഡെയ്‌സി എന്തിനാണ് ഈ ഒളിച്ചുകളി. നിങ്ങൾക്ക് ഈ ജപമാല ഇവിടുത്തെ ഫാദർ ഫെർണാണ്ടസ് സമ്മാനിച്ചതല്ലേ അദ്ദേഹം ഇന്നും അത് ഓർക്കുന്നു. ഭർത്താവ് മരിച്ച് മൂന്നാംനാൾ. അദ്ദേഹം ആദ്യമായി ഒരാൾക്ക് മാത്രമാണ് ഈ ജപമാല സമ്മാനിച്ചിട്ടുള്ളത് അത് നിങ്ങൾക്കാണ് പിന്നെ എനിക്കും.
അരവിനദ് തന്റെ കഴുത്തിലണിഞ്ഞിരുന്ന ജപമാല ഉയർത്തിക്കാണിച്ചു.
ഇത് കണ്ട് പകച്ച് നിന്ന ഡേയ്സിയോട് അരവിന്ദ് പറഞ്ഞു.
ഇപ്പോൾ നിങ്ങൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്നു തോന്നുന്നു. നിങ്ങളെന്തിനാണ് രാത്രി കാലങ്ങളിൽ ആ സെമിത്തേരിയിലേക്ക് പോകുന്നത്. അന്ന് ഞങ്ങളെ കണ്ടെന്തിനാണ് നിങ്ങൾ ഓടിയത്. എല്ലാത്തിനും നിങ്ങൾ ഉത്തരം പറഞ്ഞെ മതിയാവൂ ഡെയ്‌സി. ഇതല്ലാതെ നിങ്ങൾക്ക് വേറെ വഴിയില്ല.
പറയാം ഞാൻ എല്ലാം പറയാം.
അന്ന് എന്റെ അപ്പന്റെ ഓർമ ദിവസമായിരുന്നു. ഞാൻ രാവിലെ തന്നെ പള്ളിയിലേക്ക് പോയി. അന്നാണ് ഞാൻ എന്റെ മോളെ അവസാനമായി കണ്ടത്. അപ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു. പള്ളിയിൽ നിന്നും മടങ്ങിയെത്തിയ എന്നെ കാത്തിരുന്നത് എന്റെ മകളെ കാണാനില്ല എന്ന വാർത്തയായിരുന്നു. ഒരുപാട് നാളുകൾ കരഞ്ഞു തീർത്തു. അവൾ ഒരു ദിവസം തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. പക്ഷെ എന്റെ സകല പ്രതീക്ഷകളും തകർത്തെറിഞ്ഞത് ആ രാത്രിയായിരുന്നു.
അയാൾ, ഇവിടത്തുകാർക്ക് പുണ്യാളനായ ജോസ് എന്ന ചെകുത്താൻ . അയാളുടെ നാവിൽ നിന്നും ഞാനാ സത്യം മനസിലാക്കി. അല്ലെങ്കിൽ അയാളുടെ ഉള്ളിൽ കടന്ന് കൂടിയ മദ്യത്തിന്റെ ലഹരി ആ സത്യങ്ങളെല്ലാം പുറത്ത് കൊണ്ടുവന്നു.
മദ്യലഹരിയിൽ ആ ദുഷ്ടൻ എന്റെ മകളെ ചെയ്തത്. സ്വന്തം മകളാണെന്ന്‌ കൂടി നോക്കാതെ. അല്ലെങ്കിലും ആ നശിച്ച സാധനം ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ ആരും മനുഷ്യരല്ലല്ലോ ചെകുത്താന്മാരല്ലേ. എന്നാലും ഒരച്ഛന് സ്വന്തം മകളോട് ഇങ്ങനെയൊക്കെ ചെയ്യാൻ മനസ്സ് വരോ. എന്റെ മകൾ അവൾ എത്ര വേദനിച്ചിട്ടുണ്ടാകും.വിവാഹം കഴിഞ്ഞത് മുതൽ ഞാൻ അനുഭവിക്കുന്നത് , ഒരാളോടും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം മനസ്സിൽ സൂക്ഷിച്ച് ഒരു ഭ്രാന്തിയെ പോലെ ഞാൻ ഈ വീട്ടിലെ ഇരുട്ട് മുറിയിൽ കഴിഞ്ഞു ഇത്രയും നാൾ. ഇനിയെങ്കിലും ഇതെല്ലാം ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എന്നിക്ക് എന്നെ തന്നെ നഷ്ടമാകുമെന്ന് തോന്നി.
നിങ്ങളുടെ സംശയങ്ങളെല്ലാം ശരിയാണ്. ആ കല്ലറക്കുളിൽ ഉറങ്ങുന്നത് എന്റെ മകൾ അലീന തന്നെയാണ്. ആ ദുഷ്ടന്റെ കാമവെറിക്കിരയാകേണ്ടി വന്ന എന്റെ പാവം മകൾ. നിങ്ങൾക്കറിയോ അന്ന് അവളുടെ ഏഴാം പിറന്നാളായിരുന്നു. മോൾക്കുള്ള പിറന്നാൾ സമ്മാനവുമായി പപ്പ വരും എന്ന് കാത്തിരുന്ന അവൾക്ക് അയാൾ ഒരു സമ്മാനം കൊടുത്തു. ലോകത്ത് ഒരച്ഛനും ഒരു മകൾക്കു ഇന്നേ വരെ നല്കിയിട്ടില്ലാത്ത സമ്മാനം. മരണം.
ഇതെല്ലാം അറിഞ്ഞിട്ട് ഒരമ്മയായ ഞാൻ വെറുതെ കരഞ്ഞു തീർക്കണമായിരുന്നോ ഈ ജീവിതം. അയാൾക്കും ഞാൻ തിരിച്ചൊരു സമ്മാനം കൊടുത്തു. ഹും, മദ്യത്തിൽ വിഷം കലർത്തി അയാളെ ഇല്ലാതാക്കുക എന്നത് എന്നിക്ക് പ്രയാസപ്പെട്ട ജോലിയായിരുന്നില്ല. അവസാനമായി എനിക്കവളെ ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല അതിന് മുൻപ് അവൻ കൊന്ന് കുഴിച്ചു മൂടിയില്ലേ. അവൻ ചെയ്ത തെറ്റ് മറയ്ക്കാൻ. പക്ഷെ അവനുള്ള ശിക്ഷ ഞാൻ നടപ്പിലാക്കി.
ഡേയ്സിയുടെ വാക്കുകളിൽ ദുഃഖം ഘനീഭവിച്ചു കിടക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിൽ ജ്വലിച്ചിരുന്ന പകയുടെ തീനാളം കെട്ടടങ്ങിയിരുന്നില്ല.
"അപ്പൊ ജോർജ് ".
പെട്ടന്നായിരുന്നു അരവിന്ദ് അത് ചോദിച്ചത്.
അവനെയും ഇല്ലാതാക്കിയത് എന്റെയീ കൈകളാണ്. ഇത്രയും നാൾ ഒരു സഹോദരനെ സഹോദരനെ പോലെ കൂടെ നിന്നു ചതിക്കുകയായിരുന്നു അവനെന്നെ. കഴിഞ്ഞ ദിവസമാണ് ഞാനാ സത്യം മനസിലാക്കിയത്. ഇച്ചായന്‌ കൂട്ടായി സഹോദരനും ഉണ്ടായിരുന്നു ആ പാപ കർമ്മത്തിൽ പങ്കാളിയായി. അവന്റെ അവസാനത്തെ കുമ്പസാരം. കുറച്ചു ദിവസമായി അവനില്ലെ മാറ്റം ഞാൻ ശ്രദ്ധിക്കുന്നു. കഴിഞ്ഞ ദിവസം അവനിറങ്ങിയ പുറകെ ഞാനും പള്ളിയിലേക്കിറങ്ങി. അവന്റെ കുമ്പസാര രഹസ്യം ഞാൻ മറഞ്ഞിരുന്നു കേട്ടു. ഇച്ചായൻ ചെയ്ത തെറ്റ്‌ മറയ്ക്കാൻ എന്റെ മകളെ പൂർണമായും ഇരുട്ടിലാക്കിയത് അവനാണ്. ആ ശരീരത്തിലെ അവശേഷിക്കുന്ന ജീവനും ഇല്ലാതാക്കി അവളെ ഈ മണ്ണിനടിയിൽ അടക്കം ചെയ്തത് അവനാണ്. അവനെ ഞാൻ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ചു അങ്ങ് പരലോകത്തേക്കയച്ചു.
എനിക്കറിയാം എന്റെ മകൾ അവളിവിടെയൊക്കെ തന്നെയുണ്ട് . എങ്ങും പോയിട്ടില്ല. ഒരു ദിവസം അവൾ എന്റെ മുമ്പിൽ വരും അന്ന് ഞാൻ അവളോടൊപ്പം ഈ ലോകത്തോട് യാത്ര പറയും. അതിന് വേണ്ടിയാണീ കാത്തിരിപ്പ്.
അപ്പൊ ആ ഓജോ ബോർഡ്‌.
അവളുമായി സംസാരിക്കാൻ ഞാൻ കണ്ടെത്തിയ ഒരു മാർഗം മാത്രം. പക്ഷെ അതൊരു വിഫലം ശ്രമം മാത്രമായി തീർന്നു. പച്ചയായ കള്ളം മാത്രമാണത്. ഒടുവിൽ ഞാൻ തന്നെ അത് അഗ്നിക്കിരയാക്കിയിരുന്നു.
അല്ല. അരവിന്ദ് എന്തോ പറയാൻ തുടങ്ങും മുൻപ് തന്നെ പിന്നിൽ നിന്നും സന്ധ്യയുടെ നിലവിളി ഉയർന്നു.
അരവിന്ദ്...........
തുടരും

അടുത്ത ഒരു ഭാഗത്തോട് കൂടി കഥ അവസാനിക്കുകയാണ്.

തിരികെ 3

Image may contain: 1 person, selfie

Read Previous Parts here - 
https://www.nallezhuth.com/search/label/Thirike

" അഞ്ചു അഞ്ചു മോളെ. അമ്മയെ വിഷമിപ്പിക്കാതെ പുറത്തേക്ക് വാ. മോളെ നീയിതെവിടെയ ".
സന്ധ്യ എത്ര വിളിച്ചിട്ടും എവിടെ നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല. അവൾ മുകളിലെ ഗോവണിക്ക് സമീപമുള്ള ലൈറ്റുകൾ ഓൺ ആക്കാൻ ശ്രമിച്ചു. പക്ഷെ അവ ആദ്യമൊന്ന് തെളിഞ്ഞെങ്കിലും പിന്നെ മിന്നി മിന്നി അണഞ്ഞു. അവിടമാകെ കനത്ത ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. ആകെയുള്ള പ്രതീക്ഷ പുറത്ത് നിന്നുള്ള സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം മാത്രം. അടഞ്ഞു കിടക്കുന്ന ജനൽ പാളികളുടെ ചില്ലുകൾക്കിടയിലൂടെ ആ നേർത്ത വെളിച്ചം അകത്തെ ഭിത്തിയിൽ തട്ടി പ്രതിഫലിച്ചിരുന്നു. പെട്ടെന്നായിരുന്നു അവൾ ആ ശബ്‌ദം കേട്ടത്. ഒരു മുറിയുടെ വാതിലിനപ്പുറം നിന്നും ആരോ ശക്തമായി വലിച്ചടിക്കുന്നു വലിച്ചടിക്കുന്നു. ശബ്‌ദം കേട്ട മാത്രയിൽ ഒരു നിമിഷം അവളൊന്ന് ഞെട്ടിയെങ്കിലും ഭയത്തോടെ വേച്ചു വേച്ചു അവളാ വാതിലിനരികിലേക്ക് നടന്നു.
" അഞ്ചു , അഞ്ചു " എന്ന് രണ്ട് തവണ അവൾ അവിടെ നിന്നും വിളിച്ചു. എന്നിട്ടും അകത്ത് നിന്നും ഒരു പ്രതികരണവും ലഭിക്കാതായപ്പോൾ ആ വാതിൽ തുറക്കണമെന്ന് തന്നെയവൾ ഉറപ്പിച്ചു. ശക്തിയായി വാതിലിന്റെ കുറ്റി പിടിച്ചവൾ തിരിച്ചു. തുറന്നു വന്ന വാതിലിനരികിൽ നിന്ന് തന്നെ അവളാ മുറിയാകെ ഒന്ന് വ്യക്തമായി നോക്കി.
ഇല്ല അകത്ത് ആരും തന്നെയില്ല. പിന്നെ ഈ ശബ്‌ദം അതെങ്ങനെ. ഇങ്ങനെയൊക്കെ ചിന്തിച്ചു നിൽക്കുമ്പോഴായിരുന്നു ശക്തിയായി കാറ്റിന്റെ പ്രവാഹത്തിൽ വലിച്ചടയുകയും തുറക്കുകയും ചെയ്യുന്ന ഒരു ജനൽ പാളി അവളുടെ ശ്രദ്ധയിൽപെട്ടത്. അത് കണ്ടതും അവളുടെ മനസ്സിന് തെല്ലൊരു ആശ്വസം ലഭിച്ചു. ഉടനെ തന്നെ അവൾ അതിനരികിലേക്ക് അതിനരികിലേക്ക് ചെന്ന് ആ പാളി അടച്ചു കുറ്റിയിട്ടു. തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കാലിൽ എന്തോ ഒന്ന് കുരുങ്ങി. അതവൾ കൈയിലേക്കെടുത്തു. അത് ആ ജപമാലയായിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ അത് അവിടെ കിടന്ന മേശ വലിപ്പിനകത്തേക്ക്വച്ചിട്ട് അവൾ വാതിലിനരികിലേക്ക് നടന്നു . എന്നാൽ അവളെ വീണ്ടും ഞെട്ടിച്ചു കൊണ്ട് ആ ജനൽ കാറ്റിന്റെ ഗതിക്കനുസരിച്ച് അടയുകയും തുറക്കുകയും ചെയ്ത് കൊണ്ടേയിരുന്നു. അവളുടെ മനസിലെ ഭയം ഇരട്ടിച്ചു തുടങ്ങിയിരുന്നു. ഭയത്തോടെ വേച്ച് വേച്ചവൾ നടന്നു , വീണ്ടും ജനൽ പാളി വലിച്ചടച്ചു കുറ്റിയിട്ടു. തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കാലിൽ വീണ്ടും എന്തോ കുരുങ്ങിയതായി അവൾക്ക് തോന്നി. ഭയം നിറഞ്ഞ കണ്ണുകളോടെയവൾ താഴേക്ക് നോക്കി. അത് ആ ജപമാല തന്നെയായിരുന്നു. അവളിലെ ഭയം അതിന്റെ പൂർണത കൈവരിക്കാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല. അവളുടെ രോമകൂപങ്ങളിൽ നിന്നും വിയർപ്പു കണങ്ങൾ പൊടിഞ്ഞു. വിറയ്ക്കുന്ന കൈകളോടെ അവളാ ജപമാല ഒരിക്കൽ കൂടി എടുത്തു. അവളത് എടുത്തു നിവർന്നതും അവളുടെ മുന്നിലൂടെ ഒരു നിഴൽ ഓടി മറഞ്ഞതും ഒന്നിച്ചായിരുന്നു. ആ നിഴൽ രൂപത്തെ കണ്ടതും അവൾ അലറി കരഞ്ഞു.
സന്ധ്യയുടെ നിലവിളി കേട്ട് അരവിന്ദ് മുകളിലേക്കെത്തുമ്പോൾ ഭയന്ന് വിറച്ചു ആ വലിയ മുറിയുടെ ഒരു മൂലയിൽ കൂനികൂടിയിരിക്കുകയായിരുന്നു അവൾ.
" സന്ധ്യ എന്താ എന്തുപറ്റി ? എന്തിനാ എന്തിനാ നീ കരഞ്ഞത് " ആകുലതയോടു കൂടിയുള്ള അരവിന്ദിന്റെ ചോദ്യം കേട്ട് നിറഞ്ഞ കണ്ണുകളോടെയവൾ അരവിന്ദിനെ നോക്കി. അടുത്ത മാത്രയിൽ അവൾ അരവിന്ദിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അവളെ പിടിച്ചുയർത്തി കൊണ്ടവൻ ചോദിച്ചു.
" സന്ധ്യ നീ പേടിക്കാതെ കാര്യം പറ. എന്താ, എന്താ ഇവിടെ സംഭവിച്ചത് ".
വിറയാർന്ന കൈകൾ അവൾ ആ മേശക്ക് നേരെ ചൂണ്ടി. അരവിന്ദ് നോക്കുമ്പോൾ ആ മേശയുടെ വലിപ്പു തുറന്ന് കിടക്കുകയായിരുന്നു. അവൻ ഓടി ചെന്ന് ആ മേശ വലിപ്പ് പരിശോദിച്ചു.
" ഇല്ല അതിവിടെ തന്നെയുണ്ട് ". ജപമാല സുരക്ഷിതമാണെന്നുറപ്പ് വരുത്തി അവൻ ആ മേശ വലിപ്പ് അടച്ചു തന്നെ വച്ചു.
സന്ധ്യയെ താങ്ങിയെടുത്ത് അവൻ താഴേക്ക് നടന്നു. ഡൈനിങ്ങ് ടേബിളിനു സമീപമുള്ള ഒരു കസേരയിലേക്ക് അവളെ പിടിച്ചിരുത്തിയിട്ട് ഒരു ഗ്ലാസ്‌ വെളളം അവൾക്ക് പകർന്നു കൊടുത്തു. അവൾ ആർത്തിയോടെ ആ വെള്ളം കുടിച്ചു കൊണ്ടിക്കുമ്പോഴായിരുന്നു പുറത്ത് നിന്നും അഞ്ജന കയറി വരുന്നത്. അവളെ കണ്ടപ്പോൾ തന്നെ അരവിന്ദ് ചോദിച്ചു.
" മോളിതു വരെ എവിടെയായിരുന്നു ".
" ഞാൻ പുറത്തുണ്ടായിരുന്നു അച്ഛാ ".
" ശരി മോള് പോയി കിടന്നോ ".
അവളെ മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി.
" അരവിന്ദ് ഞാൻ ഞാനവിടെ കണ്ടതാ ഒരു രൂപം ".
" സന്ധ്യാ , നീയിപ്പോ വല്ലാതെ ഭയപ്പെട്ടിരിക്കുന്നു. വാ ഇപ്പൊ പോയി കിടക്കാം ബാക്കി നാളെ സംസാരിക്കാം.
കുരിശിങ്കൽ തറവാട്. ഗാഢ നിദ്രയിലായിരുന്നു ജോർജ്. പെട്ടെന്നായിരുന്നു എന്തോ പൊട്ടി തകരുന്ന ശബ്‌ദം അയാളെ ഉണർത്തിയത്. കിടന്നിടത്തു നിന്നുകൊണ്ട് തന്നെ അയാൾ ലൈറ്റുകൾ ഓണക്കാൻ ശ്രമിച്ചു.ഇല്ല അവ തെളിയുന്നില്ല. അടുത്തിരുന്ന മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി അയാൾ ഫാനിനു നേരെ തെളിച്ചു. അപ്പോഴാണ് കരണ്ട് പോയിരിക്കുന്നു എന്ന സത്യം അയാൾ മനസിലാക്കുന്നത്. മൊബൈൽ ഫോണിലെ വെട്ടവുമായി അയാൾ മുറിക്ക് പുറത്തേക്ക് നടന്നു.
ഡൈനിങ്ങ് ടേബിളിലിരുന്ന വെള്ളം നിറച്ചു വച്ച സ്ഫടിക പത്രമാണ് താഴെ വീണുടഞ്ഞത്. ഇത് ഇതെങ്ങനെ സംഭവിച്ചു. എന്നാലോചിച്ച് അയാൾ ചിന്താ കുഴപ്പത്തിലായി. അത്രയും വലിയ ടേബിളിന്റെ മധ്യത്തിൽ വച്ചിരുന്ന പത്രം നിലത്തു വീണിടയുക അസാധ്യമായ കാര്യം. എങ്കിലും ആലോചിച്ചു സമയം കളയാതെ അയാൾ ആ ഉടഞ്ഞ ചില്ലുകഷ്ണങ്ങൾ പെറുക്കി മാറ്റാൻ ആരംഭിച്ചു. പെട്ടന്നായിരുന്നു ഒരു ചില്ലുകഷ്ണം അയാളുടെ കൈവെള്ളയിൽ തുളച്ചു കയറിയത്. അയാളത് വലിച്ചൂരി. ആ മുറിവിലൂടെ രക്തം തുള്ളി തുള്ളിയായി ഒലിച്ചിറങ്ങാൻ ആരംഭിച്ചു.

ചില്ല്‌ കഷ്ണങ്ങൾ വാരി കൂട്ടി അയാൾ പിൻ വാതിലിലൂടെ പുറത്തേക്ക് നടന്നു. അടുക്കള വരാന്തക്ക് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് ചില്ല് കഷ്ണങ്ങൾ വലിച്ചെറിഞ്ഞ് അയാൾ തിരിച്ചു വന്നു. അയാളുടെ കൈകളിൽ നിന്നും ഇറ്റിറ്റു വീണിരുന്നു രക്ത തുള്ളികൾ അവിടമാകെ പരന്നിരുന്നു . ഒരു കഷ്ണം തുന്നിയെടുത്ത് അയാൾ തറയിൽ വീണു കുടന്നിരുന്ന രക്ത തുള്ളികൾ തുടച്ചു മാറ്റാൻ തുടങ്ങി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും അവ അവിടെ നിന്നും മാഞ്ഞ് പോകുന്നില്ല. മാത്രമല്ല ഒന്നിലധികം രക്ത തുള്ളികൾ അവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വരിവരിയായി വീണു കിടക്കുന്ന രക്ത കറ തുടച്ചു കൊണ്ടയാൾ മുന്നോട്ടു നീങ്ങി. ഒരു രക്ത തുള്ളി പോലും അപ്രത്യക്ഷമാക്കാൻ അയാൾക്ക്‌ സാധിച്ചില്ല. അൽപ്പം ഭയത്തോട് കൂടി ഒരു തരം വെപ്രാളത്തോടെ അയാൾ അമർത്തി തുടച്ചു നോക്കി. പെട്ടെന്നായിരുന്നു ഒരു വലിയ നിലവിളിയോടെ അയാൾ പിന്നിലേക്ക് ചാടിയത്. ചെളി പുരണ്ട രണ്ട് കാൽപാദങ്ങളാണ് അയാളവിടെ കണ്ടത്. അയാൾ വിറയാർന്ന മുഖത്തോടു കൂടി മെല്ലെ മുകളിലേക്ക് നോക്കി. ഒരു കൊച്ചു പെൺകുട്ടിയായിരുന്നു അത്. ജഡ പിടിച്ച മുടിയിഴകൾ മുന്നിലേക്ക് വീണു കിടക്കുന്നതിനാൽ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. അവളുടെ പാദങ്ങൾ മാത്രമല്ല കൈകളിലും കറുത്ത ചെളി പടർന്നു പിടിച്ചിരുന്നു.
ആരാ , ആരാ നീ.....
പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു.
അതിനുത്തരം നൽകാതെ അവളെ തിരിഞ്ഞു നടന്നു അടഞ്ഞു കിടന്നിരുന്ന മുൻവാതിലുകൾ അവൾക്ക് മുമ്പിൽ തുറക്കപ്പെട്ടു. ദൂരത്തെവിടെയോ നായകൾ ഓരിയിടുന്ന ശബ്‌ദവും ചൂളം വിളിച്ചെത്തിയ കാറ്റിന്റെ വേഗത ഉയർന്നു വരുന്ന ശബ്‌ദവും അവിടമാകെ മുഖരിതമായി.
അല്പം ഭയത്തോടെയാണെങ്കിലും അയാൾ അവളെ അനുഗമിച്ചു. അവർ ചെന്നെത്തിയത് കിണറിനരികെയാണ്. അതിനടുത്തെത്തിയപ്പോൾ അവൾ ഒന്ന് നിന്നു. പിന്നെ അവളുടെ ശരീരം ഒരു തൂവൽ പാളി പോലെ വായുവിലേക്കുയർന്നു. കിണറിനു മുകളിൽ ചെന്ന് ഒരു വലിയ ശബ്‌ദത്തോട് കൂടി കിണറിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.
ഈ കാഴ്ചകളെല്ലാം കണ്ട് ഭയന്ന് വിറച്ചു നിന്നിരുന്ന ജോർജ് പെടുന്നനെ ഓടി കിണറിനരികിലേക്ക് ഓടി. അതിന്റെ കൈവരികൾ പിടിച്ചയാൾ അതിനകത്തേക്ക് എത്തിനോക്കിയ ജോർജിനെ കിണറിനകത്ത്‌ നിന്നും ഉയർന്ന് വന്ന ഒരു കൈ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയി ഒരു വലിയ നിലവിളിയോടെ അയാൾ അതിനകത്തേക്ക് ചെന്ന് പതിച്ചു.
അലീന ...........
ഉറക്കത്തിത്തിൽ നിന്നും ഞെട്ടിയുണർന്ന ജോർജ് നിലവിളിച്ചു. അയാൾ ആകെ വിയർത്തു കുളിച്ചിരുന്നു. മുടിനാരിഴകളിൽ നിന്നും വിയർപ്പു കണങ്ങൾ താഴേക്ക് ഒളിച്ചിറങ്ങുന്നുണ്ടായിരുന്നു. കണ്ടത് വെറുമൊരു ദുസ്വപ്നമാണെന്ന തിരിച്ചറിവ് അയാൾക്ക്‌ തെല്ലൊരു ആശ്വാസം നൽകി. എങ്കിൽ പിന്നീടങ്ങോട്ട് അയാൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. വല്ലാത്ത ദാഹം അനുഭവപ്പെട്ടപ്പോൾ അയാൾ മുറിക്ക് പുറത്തേക്ക് നടന്നു. ഡൈനിങ് ടേബിളിൽ വച്ചിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചയാൾ ദാഹമകറ്റി തിരിച്ചു വരുന്നതിനിടക്കാണ് അയാളത് ശ്രദ്ധിച്ചത്‌. അയാൾ നിന്നിടത് നിന്നിടത്ത്‌ ഒരു തുള്ളി രക്തം വീണു കിടക്കുന്നുണ്ടായിരുന്നു. പതിയെ അയാൾ അതിനരികിലേക്ക് നീങ്ങി. ഉണങ്ങിയിട്ടില്ലാത്ത ചുടു രക്തം അയാൾ വിരൽ തൊട്ട് പരിശോദിച്ചു. അപ്പോഴാണ് കാറ്റിൽ വലിച്ചടയുന്ന മുൻവശത്തെ വാതിൽ പാളികൾ അയാൾ കാണുന്നത്. അയാൾക്കുളിലെ ഭയം അയാളറിയാതെ തന്നെ പുറത്ത് വരാൻ തുടങ്ങിയിരുന്നു. അയാൾ വാതിലിനരികിലേക്ക് നീങ്ങി . ആരോ ചവിട്ടി കയറ്റിയത് പോലെ അവിടെ തറയിലാകെ ചെളി പടർന്നു പിടിച്ചിട്ടുണ്ടായിരുന്നു പിടിച്ചിട്ടുണ്ടായിരുന്നു.
ഈ വാതിൽ ഇത് ഞാൻ അടച്ചിരുന്നതാണല്ലോ ? ഈ ചെളി ഇതെവിടെന്നു വന്നു ? അപ്പൊ ഞാൻ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ ? ഇത്തരം ചോദ്യങ്ങൾ അസ്വസ്ഥമാക്കിയ മനസുമായി അയാൾ ആ വാതിൽ അടച്ചു കുറ്റിയിട്ട് തന്റെ മുറിയിലേക്ക് നടന്നു.
കമ്മിഷണർ ഓഫീസ്.
അരവിന്ദ് രാജീവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
"ഹലോ രാജീവ് ഫോറൻസിക് പരിശോധനയുടെ റിസൾട്ട്‌ വന്നു. ഞാൻ സംശയിച്ചത് പോലെ തന്നെ. ആ കല്ലറയിൽ നിന്നെടുത്ത അസ്ഥിക്കഷ്ണങ്ങൾ അത് മിസ്സിംഗ്‌ ആയ അലീനയുടേതാണ് എന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് ആ കുട്ടി എങ്ങനെ മരിച്ചു എന്നുള്ളതാണ് ".
അരവിന്ദ് രാജിവിനോട് ഫോണിൽ സംസാരിച്ചിരിക്കുമ്പോൾ തന്നെ ഒരു കോൺസ്റ്റബിൾ അരവിന്ദിന്റെ ഓഫീസിലേക്ക് കയറി വന്നത്.
" ഹലോ , രാജീവ് ഞാൻ പിന്നെ വിളിക്കാം "...
ഫോൺ കട്ട്‌ ചെയ്തിട്ട് അരവിന്ദ് ചോദിച്ചു.
" എന്താടോ ?
"സാർ ഇപ്പൊ ഇവിടുത്തെ പള്ളിയിൽ നിന്നും ഒരു കോൾ ഉണ്ടായിരുന്നു. ആ പഴയ പള്ളി സെമിത്തേരിയിൽ ഒരു ശവം കിടക്കുന്നു എന്ന് ".
" ഓ മൈ ഗോഡ്, എടൊ താനെത്രയും പെട്ടെന്ന്
വണ്ടിയെടുക്കാൻ പറ നമുക്ക് ഉടനെ വൈഡ് അവിടെ എത്തണം ".
അന്നേ ദിവസം സായനത്തിൽ രാജീവും അരവിന്ദും പുഴക്കരക്കു സമീപമുള്ള പഴയ പാലത്തിൽ വച്ചു കണ്ടുമുട്ടി.
" എന്താ , എന്താ അരവിന്ദ് നീ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞത് ".
"രാജീവ് നീയറിഞ്ഞു കാണുമല്ലോ. കുരിശിങ്കൽ ജോർജിന്റെ മരണം ".
"യെസ് , അറിഞ്ഞു ".
" അന്നത്തെ ജോസിന്റെ മരണത്തോട് സമാനമായ മരണമാണ് അയാൾക്കും ലഭിച്ചിരിക്കുന്നത്. അതുപോലെ തന്നെ വിഷം ഉള്ളിൽ ചെന്ന് അതെ കല്ലറക്ക് സമീപം. കഴിഞ്ഞ ദിവസം സെമിത്തേരിയിൽ വച്ചു നടന്ന സംഭവങ്ങളും , രാത്രി വീട്ടിൽ വച്ചു നടന്ന സംഭവങ്ങളും ഒക്കെ ഒന്ന് കൂട്ടി വായിക്കുമ്പോൾ ".
" അല്ല. ബംഗ്ലാവിൽ എന്ത് സംഭവിച്ചു ".
അന്ന് രാത്രി സന്ധ്യക്കുണ്ടായ അനുഭവങ്ങളെല്ലാം അരവിന്ദ് രാജിവിനോട് പറഞ്ഞു കേൾപ്പിച്ചു.
പറഞ്ഞ കഥകളെല്ലാം കേട്ട് അവിശ്വസനീയമാം വിധം അരവിന്ദിനെ നോക്കി നിന്ന രാജിവിനോടയാൾ തുടർന്നു.
" ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ എന്തോ ഒരു അമാനുഷിക ശക്തി ഇതിനു പിന്നിൽ ഉണ്ടെന്നൊരു തോന്നൽ. എന്റെ ബോധ മനസ്സ് ഇതൊന്നും അംഗീകരിക്കുന്നില്ലെങ്കിലും നമ്മുക്കുണ്ടായ അനുഭവങ്ങൾ, പെട്ടെന്നുണ്ടായ അഞ്ചു മോളുടെ മാറ്റം എല്ലാം വിശ്വസിച്ചു പോകുന്നു ".
" അരവിന്ദ് നീ വിഷമിക്കാതെ നമ്മുക്ക് നമ്മുക്കിവിടത്തെ ഫാദറിനെ ഒന്ന് കാണം. ചിലപ്പോൾ അദ്ദേഹത്തിന് നമ്മളെ സഹായിക്കാനാകും ".
" ശരി വാ പോകാം ".....
പള്ളി മേടയിലെത്തിയ അരവിന്ദും രാജീവും നടന്നതെല്ലാം ഫാദറിനെ ധരിപ്പിച്ചു.
" ഇത്രയും ആണ് ഫാദർ നടന്നത് ".
"നിങ്ങൾ ഇത്രയും പറഞ്ഞത് സ്ഥിതിക്ക് എന്നിക്ക് നിങ്ങളെ സഹായിക്കാതിരിക്കാനാകില്ല. പക്ഷെ അതിനൊക്കെ മുൻപ് ഒരു കാര്യം എന്നിക്ക് സാറിനോട് പറയാനുണ്ട്. കഴിഞ്ഞ ദിവസം ജോർജ് ഇവിടെ വന്നിരുന്നു. അയാളെ കുറച്ചു ദിവസമായി ചില ദുസ്വപ്നങ്ങൾ അലട്ടുന്നു ഒന്ന് കുമ്പസാരിക്കണം എന്ന് പറഞ്ഞു. പല സത്യങ്ങളും അയാളുടെ കുമ്പസാരത്തിൽ നിന്നും എന്നിക്ക് വെളിപ്പെട്ടു. പക്ഷെ അതൊന്നും പുറത്ത് പറയാൻ എനിക്കാകില്ല. കുമ്പസാര രഹസ്യം പുറത്ത് പറയുന്നത് പാപമാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് നിങ്ങളു തന്നെ സത്യമെന്തെന്നറിയുക. ഒരു പക്ഷെ അതായിരിക്കാം അയാളുടെ മരണ കാരണവും ".
" ഇല്ല ഫാദർ താങ്കളുടെ വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല ".
" അതുവരെ വന്ന് അവിടത്തെ പ്രശ്നങ്ങൾ നേരിൽ കണ്ട് പരിഹാരം ചെയ്യണം എന്നാഗ്രഹമുണ്ട്. പക്ഷെ എന്റെ ആരോഗ്യസ്ഥിതി അതിനനുവദിക്കുന്നില്ല. തല്ക്കാലം ദാ ഇത് കൊണ്ട് പോകൂ '.
" ഇതെന്താണ് ഫാദർ ?
" ഇത് പുത്തൻ വെള്ളം. പള്ളിയിൽ വെഞ്ചരിച്ചതാണ് ".
അരവിന്ദും രാജീവും പോകാനൊരുങ്ങിയപ്പോൾ ഫാദർ തിരിച്ചു വിളിച്ചു.
അരവിന്ദിന്റെ കൈയിൽ ഒരു കൊന്ത വച്ചു കൊടുത്തിട്ട് പറഞ്ഞു.
" ഇത് നീ എന്നും കഴുത്തിൽ ധരിക്കണം. ബാക്കിയെല്ലാം നമ്മുക്ക് ദൈവത്തിനു വിടാം. അദ്ദേഹം നമ്മളെ സഹായിക്കാതിരിക്കില്ല ".
തന്റെ കൈവെള്ളയിലിരുന്ന കൊന്ത കണ്ട് അരവിന്ദ് ഒന്ന് ഞെട്ടി.
" ശരി ഫാദർ, പോയി വരാം ".
ഫാദറിനോട് യാത്ര പറഞ്ഞയാൾ രാജീവിനൊപ്പം പള്ളി മേട വിട്ടിറങ്ങി.
തുടരും

തിരികെ - Part 2

Image may contain: 1 person, selfie


Part 1 -  https://www.nallezhuth.com/2018/05/part1.html

" അരവിന്ദ് നീയെന്താ വിളിച്ചിട്ട് പെട്ടെന്ന് കാണണം എന്ന് പറഞ്ഞത് ".
" എടാ നീയെനിക്ക് ഒരു സഹായം ചെയ്ത് തരണം ".
" എന്താ നീ പറ ".
" ഇത് കേട്ടിട്ട് പറ്റില്ല എന്ന് മാത്രം പറയരുത് ".
" ഹാ , നീ കാര്യം പറ ".
" നീ എന്റെ കൂടെ ഒരിടം വരെ വരണം ".
" ഇത്രയെ ഉള്ളു. എവിടാ സ്ഥലം ".
" ആ പഴയ സെമിത്തേരിയില്ലേ അവിടെ ".
ഒരു ഞെട്ടലോടു കൂടി രാജീവ് തിരിച്ചു ചോദിച്ചു.
" എവിടെ സെമിത്തേരിയിലേക്കോ ".
" അതെ നിനക്കെന്താ പേടിയുണ്ടോ ?
ഉള്ളിൽ തോന്നിയ ഭയം മറച്ചു വച്ചു കൊണ്ട് രാജീവ് സംസാരിച്ചു.
" അങ്ങനെ പേടിയൊന്നും ഇല്ല. പക്ഷെ നാട്ടുകാർ ഓരോന്ന് പറയുമ്പോൾ ".
" നാട്ടുകാര് എന്ത് പറയുന്നു ".
" അല്ല ഈ പ്രേതം ആത്മാവ് ".
" ഹോ ! നാണമില്ലല്ലോ വലിയ ജേര്ണലിസ്റ്റാണെന്നു പറഞ്ഞ് നടക്കുന്നു. നിനക്കിതിലൊക്കെ വിശ്വാസം ഉണ്ടോ ?
" അതല്ല എന്നാലും ".
" ഒരെന്നാലും ഇല്ല. നമ്മൾ പോകുന്നു ഈ രാത്രി, ഇപ്പോൾ ഈ നിമിഷം. ഇനി നീ വരുന്നുണ്ടെങ്കിൽ വാ ഇല്ലെങ്കിൽ ഞാൻ തനിച്ച് പൊയ്ക്കോളാം ".
" അല്ല നീ നിൽക്ക്. നിനക്ക് ഈ രാത്രി തന്നെ അവിടെ പോകണോ. നാളെ പകൽ ആയി കൂടെ ".
" എടാ ആ സെമിത്തേരിയുടെ പുറകിൽ എന്തെക്കെയോ രഹസ്യങ്ങൾ മറഞ്ഞു കിടക്കുന്നുണ്ട്. ആ സെമിത്തേരിക്കും ജോസിന്റെ മരണവുമായി എന്തെക്കെയോ ബന്ധമുള്ളത് പോലെ ഒരു തോന്നൽ. ചിലപ്പോൾ അതെന്റെ വെറും സംശയം മാത്രമായിരിക്കും. അതുകൊണ്ടാണ് ഈ രാത്രി തന്നെ പോകാമെന്നു വച്ചത്. ഇനി നീ പറയുന്നത് പോലെ വല്ല സൂപ്പർനാച്ചുറൽ ആണെങ്കിൽ ഒന്ന് അറിഞ്ഞു കളയാം ".
അരവിന്ദിന്റെ പോലീസ് വാഹനം സെമിത്തേരി ലക്ഷ്യമാക്കി ചീറി പാഞ്ഞു. പള്ളിക്ക് മുമ്പിലെത്തിയ വാഹനം അരവിന്ദ് പെട്ടെന്ന് നിർത്തി.
" അരവിന്ദ് ആ പഴയ സെമിത്തേരി പള്ളിക്ക് കുറച്ചു കൂടി പിന്നിലായാണ്. അങ്ങോട്ടേക്ക് വണ്ടി പോകില്ല നടക്കേണ്ടി വരും. വണ്ടി ഇവിടെ കിടക്കട്ടെ ".
" ശരി നടക്കാം ".
" ഇവിടെ പള്ളിക്ക് പിന്നിലായി ഒരു ചെറിയ ഗേറ്റ് ഉണ്ട് നമ്മുക്ക് അതിലൂടെ അകത്തേക്ക് കടക്കാം ".
അടർന്നു വീണു കിടക്കുന്ന കരിയില കൂട്ടങ്ങൾക്കിടയിലൂടെ അവർ നടന്നു. പാദത്തിന്റെ ഓരോ ചലനങ്ങളും സൂക്ഷമതയോടെ വച്ച് , ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു അത്യാപതും മുന്നിൽ കണ്ട് അവരങ്ങനെ നടന്നു. പാദങ്ങൾക്കിടയിപ്പെട്ട് കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്‌ദം അവിടമാകെ നിറഞ്ഞ് നിന്നിരുന്ന നിശബ്തതയെ ഭേദിച്ചു. മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചം മാത്രമായിരുന്നു അവിടെ ആകെയുണ്ടായിരുന്ന പ്രകാശ ശ്രോതസ്സ്. ഇരുണ്ട് കൂടി നിന്നിരുന്ന കാർമേഘക്കൂട്ടങ്ങൾ രാത്രിയുടെ ഭീകരത വർദ്ധിപ്പിച്ചു കൊണ്ടിരുന്നു . ഇടയ്ക്കിടെ വീശിയടിച്ചു കൊണ്ടിരുന്ന തണുത്ത കാറ്റ് അവരിൽ കുളിരു കോരിയിട്ടുകൊണ്ടേയിരുന്നു. ഒരു നിമിഷം തങ്ങളെ ആരോ പിന്തുടരുന്നുണ്ട് എന്ന പ്രതീതി രാജിവനുണ്ടായി. എങ്കിലും പിന്നിലേക്ക് തിരിഞ്ഞു നോക്കാനുണ്ടായ ഭയം അയാളെ ആ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചു. തന്റെ സംശയം അയാൾ അരവിന്ദിനോട് പറഞ്ഞു. രണ്ടും കൽപ്പിച്ച് അരവിന്ദ് തിരിഞ്ഞു നോക്കി. പക്ഷെ അവിടെയെല്ലാം ശൂന്യമായിരുന്നു. കുറ്റാകൂരിരുട്ടല്ലാതെ മറ്റൊന്നും അരവിന്ദിനവിടെ കാണാൻ സാധിച്ചില്ല. കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അയാൾ അവിടെയെല്ലാം വിശദമായി തന്നെ പരിശോധിച്ചു. താനും രാജീവും അല്ലാതെ മറ്റൊരു മനുഷ്യ ജീവനും അവിടെയെങ്ങുമില്ലായെന്നു ഉറപ്പ് വരുത്തി.
പകച്ചു നിൽക്കാതെ അവർ വീണ്ടും അവരുടെ യാത്ര ആരംഭിച്ചു. പെട്ടെന്നായിരുന്നു മുമ്പിൽ നടന്നിരുന്ന അരവിന്ദിന്റെ കൈകളിലേക്ക് രാജീവ് കയറി പിടിച്ചത്. ഇത്തവണ അരവിന്ദും ഒന്ന് ഞെട്ടി. കാരണം അയാളും കേട്ടതാണ്. പിന്നിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്‌ദം. കൂടാതെ നടക്കും വിധം ഭീകരമായ ഒരു മുരൾച്ചയും. അവർ ഇരുവരെയും കൂടാതെ അവിടെ അവരോടൊപ്പം മറ്റെന്തോ കൂടി ഉണ്ടെന്ന് അയാൾക്ക്‌ ബോധ്യമായി. അരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന തോക്ക് പുറത്തേക്കെടുത്ത്‌ നീട്ടി പിടിച്ച് അയാൾ തിരിഞ്ഞു നോക്കി. പക്ഷെ പ്രതീക്ഷിച്ചതൊന്നും അയാൾക്കവിടെ കാണാൻ കഴിഞ്ഞില്ല. ഒരു ചിരിയോടു കൂടി അയാൾ തന്റെ റിവോൾവർ അരയിലേക്ക് തിരുകി.
അവർ കണ്ടത് ഒരു നായയെയായിരുന്നു. എങ്കിലും അതിന്റെ ചോരക്കണ്ണുകളും , ഉമിനീരിറ്റിറ്റു വീഴുന്ന പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവും കരിപിടിച്ച മൂർച്ചയേറിയ ദംഷ്ട്രകളും ആരെയും ഭയചകിതനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു.
അത് വെറുമൊരു നായയാണെന്നുള്ള സത്യം തിരിച്ചറിഞ്ഞ രാജീവിന്റെ മുഖത്ത് ഇളഭ്യമായ ഒരു ചിരി മിനി മറഞ്ഞു. നിലത്ത്‌ കിടന്നിരുന്ന ഒരു കല്ലെടുത്ത്‌ അരവിന്ദ് നായയെ ഉന്നം വച്ചെറിഞ്ഞു. ഏറ് കൊണ്ട നായ കരഞ്ഞു കൊണ്ട് കുറ്റിക്കാട്ടിലെവിടെയോ ചാടി ഇരുട്ടിലേക്ക് മറഞ്ഞു. ആ മാത്രയിൽ അടുത്തു നിന്നിരുന്ന ഒരു വലിയ മരത്തിൽ നിന്നും ഒരു കടവവ്വാൽ ചിറകടിച്ചുയർന്നു. ഒരു നിമിഷം ആ ശബ്‌ദം ഇരുവരെയും ഭയപ്പെടുത്തി കളഞ്ഞു. ആ കടവവ്വാൽ രണ്ട് മൂന്ന് വട്ടം ആകാശത്തു വട്ടം ചുറ്റി എങ്ങോ പറന്നകന്നു. ഇത്രയും ആയപ്പോഴേക്കും രാജീവിന്റെ മനസിലെ ഭയം ഇരട്ടിച്ചു തുടങ്ങിയിരുന്നു. എങ്കിലും അയാളത് പുറത്ത് കാണിക്കാതെ അരവിന്ദിനോടൊപ്പം നടന്നു . ഒടുവിൽ അവരിരുവരും ആ പഴയ പള്ളി സെമിത്തേരിക്കകത്തേക്ക് എത്തി ചേർന്നു. പെട്ടെന്നായിരുന്നു രാജീവ് ആ കാഴ്ച കണ്ടത്. അതയാളെ പൂർണമായും തളർത്തി കളഞ്ഞു . അരവിന്ദിനെ വിളിക്കുവാനുള്ള ശബ്‌ദം പോലും അയാളുടെ നാവിൽ നിന്നും ഉയർന്നില്ല. ആ കാഴ്‌ച അയാളിലെ ഭയത്തെ അതിന്റെ ഉച്ചകോടിയിലെത്തിച്ചു കഴിഞ്ഞിരുന്നു. ഒരു വിധം അരവിന്ദിനെ തോണ്ടി വിളിച്ച് അവൻ ആ കാഴ്ച അയാളെ കാണിച്ചു കൊടുത്തു.
സെമിത്തേരിയിലെ ഒരു കല്ലറക്കു മുകളിൽ മാത്രം കത്തുന്ന മെഴുകുതിരി നാളങ്ങൾ , അതിന് സമീപം കരിമ്പടം പുതച്ച് കൂനി കൂടിയിരിക്കുന്ന ഒരു മനുഷ്യ രൂപവും. " ഈ അർദ്ധ രാത്രിയിൽ ഇതാരാണ് ഇവിടെ ". പല ചിന്തകളിലൂടെയും ആ ഒരു നിമിഷം അരവിന്ദിന്റെ മനസ്സ് കടന്ന് പോയി. രാജിവിനോട് ശബ്‌ദമുണ്ടാക്കരുത് എന്ന് വിരൽ കൊണ്ട് ആംഗ്യം കാണിച്ചിട്ട് ഉയർത്തി പിടിച്ച റിവോൾവറുമായി അരവിന്ദ് ആ രൂപത്തെ ലക്ഷ്യമാക്കി നടന്നു. പിന്നാലെ രാജീവും . എന്നാൽ അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഭയചകിതനായി മുന്നിലേക്ക് മാത്രം ശ്രദ്ധിച്ച രാജീവ് താഴെ പതിയിരുന്ന തടസങ്ങൾ ശ്രദ്ധിച്ചില്ല. നിലത്ത്‌ ഒടിഞ്ഞു കിടന്നിരുന്ന ഒരു മരക്കമ്പിൽ തട്ടി അയാൾ മുന്നിലേക്ക് ഒരു നിലവിളിയോട് കൂടി ചെന്നു പതിച്ചു. ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ ആ രൂപം സർവ്വ ശക്തിയുമെടുത്ത്‌ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ഒരു നിരാശയോട് കൂടി അരവിന്ദ് തന്റെ റിവോൾവർ താഴ്ത്തി.
" ശോ ! ചിലപ്പോൾ ഈ കേസിന്റെ നിർണായക തുമ്പാകുന്ന ഒന്നാണ് നഷ്ടമായത് ".
അരവിന്ദ് രാജീവിനെ നിലത്ത്‌ നിന്നും താങ്ങിയെടുത്തു പിടിച്ചിരുത്തി.
" രാജീവ് നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ ?
ഇല്ല , എടാ അത്.... അത്....
കത്തികൊണ്ടിരിക്കുന്ന മെഴുകുതിരി നാളങ്ങളിലേക്ക് വിരൽ ചൂണ്ടി രാജീവ് എന്തെക്കെയോ പറയാൻ ശ്രമിച്ചു. പക്ഷെ അയാളുടെ വാക്കുകൾ മുറിഞ്ഞു പോകുകയായിരുന്നു.
" എടാ നീ വിചാരിക്കുന്ന പോലെ അത് ആത്മാവും പിശാച്ചുമൊന്നും അല്ല. എടാ മണ്ടാ ഏതെങ്കിലും ആത്മാവ് സ്വന്തം കല്ലറയിൽ മെഴുകുതിരി കത്തിക്കുമോ. അല്ല എന്തെങ്കിലും ആത്മാവ് മനുഷ്യനെ കണ്ടാൽ ഓടി രക്ഷപ്പെടുമോ ? അല്ല , ആ ജോസിന്റെ ബോഡി കിടന്നിരുന്ന കല്ലറ എവിടെയാ ?
" ദാ അവിടെ ".
രാജീവ് വിരൽ ചൂണ്ടി. അയാളുടെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
മെഴുകുതിരി നാളങ്ങൾ കത്തികൊണ്ട് നിന്നിരുന്ന ആ കല്ലറക്ക് നേരെ തന്നെയാണ് അയാൾ കൈ ചൂണ്ടിയത്. അരവിന്ദ് പതിയെ ആ കല്ലറക്ക് സമീപത്തേക്ക് നടന്നു. തൊട്ടു പിന്നാലെ രാജീവും.
നീല നിറത്തിൽ ജ്വലിച്ചു കൊണ്ടിരുന്ന മെഴുകുതിരി നാളം ഊതി കിടത്തിയിട്ട് അവ കൈകൊണ്ട് പിഴുതെടുത്ത്‌ ദൂരേക്ക് വലിച്ചെറിഞ്ഞു അയാൾ.
" അരവിന്ദ് നീ നീയിതെന്താ കാണിക്കുന്നത് ".
" ഞാനോ ഞാൻ ഈ കല്ലറ ഒന്ന് തുറക്കാൻ പോകുന്നു ".
" ഡാ അത് വേണ്ട അത് അതാപത്താണ്. നമുക്ക് ഇവിടെ നിന്നും പോകാം ".
" രാജീവ് നീ പേടിക്കണ്ട ഇവിടെ ഒന്നും സംഭവിക്കില്ല. നീ എന്നോടൊപ്പം നിന്നാൽ മാത്രം മതി. ചിലപ്പോൾ എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഇതിനകത്ത് നിന്നും ലഭിക്കും എന്ന് ഒരു തോന്നൽ ".
രാജീവിന്റെ വാക്കുകൾ അവഗണിച്ചു കൊണ്ട് അരവിന്ദ് ആ കല്ലറയുടെ കരിങ്കൽ കൊണ്ടുള്ള പ്രതലം വലിച്ചു നീക്കാൻ ആരംഭിച്ചു. വളരെ പ്രയാസമുള്ള ഒരു ജോലി തന്നെയായിരുന്നു അത്. അരവിന്ദിന്റെ പ്രയാസം കണ്ടിട്ട് രാജീവും അയാൾക്കൊപ്പം ചേർന്നു.
കല്ലറക്ക് മുകളിൽ കിടന്നിരുന്ന വലിയ കരിങ്കൽ പാളി വളരെ പ്രയാസപ്പെട്ട് അവർ വലിച്ചു നീക്കി. തുറന്ന കല്ലറക്കുളിൽ കണ്ട കാഴ്ച ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. വർഷങ്ങളോളം അടഞ്ഞു കിടന്നിരുന്ന കല്ലറക്കത്ത്‌ പൊടി മണൽ മാത്രമേ അവശേഷിച്ചിരിക്കൂ എന്ന് വിശ്വസിച്ചിരുന്ന അരവിന്ദിനും തെറ്റി. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. കാരണം അവരതിൽ കണ്ടത് അടക്കം ചെയ്ത് അധികം വർഷങ്ങൾ ആയിട്ടില്ലാത്ത ഒരു അസ്ഥിമഞ്ജരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. എങ്കിലും അധികം ആലോചിച്ചു സമയം കളയാതെ അരവിന്ദ് കല്ലറക്കുളിലേക്ക് ഇറങ്ങി. ആ അസ്ഥി കഷ്ണങ്ങളിൽ ചിലത് പെറുക്കിയെടുത്ത്‌ കൈവശം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ സുരക്ഷിതമായി വച്ചു.
തിരിച്ചു മുകളിലേക്ക് കയറുന്നതിനിടയിൽ രാജീവ് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.
" അരവിന്ദ് മാറിക്കോ ".
മുകളിലേക്ക് നോക്കിയ അരവിന്ദ് കണ്ടത് വലിയ ശബ്‌ദത്തോട് കൂടി താഴേക്ക് പതിക്കുന്ന ഒരു വലിയ മരക്കൊമ്പാണ്. മുടിനാരിഴയുടെ വിത്യാസം , അയാൾ ചാടി മാറിയത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. മെല്ലെ വീശിയടിച്ചു കൊണ്ടിരുന്ന കാറ്റിന്റെ ഗതി വർദ്ധിച്ച് ഒരു കൊടുങ്കാറ്റായി രൂപാന്തരപ്പെട്ടു. ചെവികളിൽ തുളച്ചു കയറും വിധം ആകാശത്ത് വെട്ടിയ വെള്ളിടി അവരിരുവരെയും ഞെട്ടിച്ചു കളഞ്ഞു. ആ മിന്നൽ പിണരിന്റെ ശക്തി പ്രവാഹത്തിൽ അവർക്ക് സമീപം നിന്നിരുന്ന ഒരു പടുകൂറ്റൻ തെങ്ങ് കത്തി ചാമ്പലാവാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല.
അരവിന്ദ് നമ്മുക്ക് എത്രയും വേഗം ഇവിടെ നിന്നും പോകാം. നോക്ക് നീ കാണുന്നില്ലേ ഇവിടെ നടക്കുന്നത്. ഇനി ഒന്നും ആലോചിച്ച് നിൽക്കാൻ സമയമില്ല.
" വേഗം വാ ".
അരവിന്ദിന്റെ കൈ പിടിച്ച് വലിച്ചു കൊണ്ട് രാജീവ് പുറത്തേക്കുള്ള ഗേറ്റ് ലക്ഷ്യമാക്കി ഓടി.
ഓടുന്നതിനിടയിൽ അരവിന്ദിന്റെ കാലുകളിൽ എന്തോ ഒന്ന് കുരുങ്ങി. നോക്കി നിന്നു സമയം കളയാതെ അയാളത് വലിച്ചെടുത്തു. അതൊരു ജപമാലയായിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ അയാളത് തന്റെ പോക്കറ്റിലാക്കി.
മെല്ലെ മെല്ലെ കാറ്റിന്റെ വേഗത കുറഞ്ഞു വന്നു. ഒന്നും നടന്നിട്ടില്ലായെന്ന പോലെ അന്തരീക്ഷം തികച്ചും ശാന്തമായിരുന്നു.
തിരിച്ച് ബംഗ്ലാവിലെത്തിയ അരവിന്ദിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. സെമിത്തേരിക്കുളിൽ വച്ച് നടന്ന സംഭവങ്ങൾ അയാളെ കൂടുതൽ അസ്വസ്ഥമാക്കി ബംഗ്ലാവിലെ ആ വലിയ മുറിയിൽ മനസ്സിൽ അനേകം ചിന്തകളുമായി ലക്ഷ്യ ബോധമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അയാൾ.
അപ്പോഴാണ് തന്റെ പാന്റിന്റെ പോക്കറ്റിൽ നിക്ഷേപിച്ച ആ ജപമാലയെ കുറിച്ച് അയാൾക്ക്‌ ഓർമ്മ വന്നത്. അപ്പോൾ തന്നെ അയാളത് പരിശോധിച്ചു. ആരോ ഉപയോഗിച്ച് പഴകിപ്പോയ ജപമാല. അതിന്റെ കണ്ണികൾ പരസ്പരം അറ്റു പോയിരുന്നു. മനസിൽ ഉത്തരം കിട്ടാത്ത നൂറായിരം സംശയങ്ങളുമായി ആ ജപമാലയിലേക്ക് തന്നെ നോക്കി നിൽക്കുമ്പോഴാണ് അയാളത് കേട്ടത്. പുറത്തേക്ക് തുറന്നിട്ട ഒരു ജനൽ പാളി കാറ്റിന്റെ വേഗതക്കനുസരിച്ച് അടക്കുകയും തുറക്കുകയും ചെയ്യുന്നു. അയാൾ ആ പാളി വലിച്ചടച്ച് കുറ്റിയിട്ടു. ആ ജപമാല മേശയുടെ വലിപ്പിലേക്ക് വച്ചിട്ട് മുറി പൂട്ടി അരവിന്ദ് പുറത്തേക്കിറങ്ങി.
അയാൾ പുറത്തേക്കിറങ്ങി മുറിയുടെ വാതിൽ വലിച്ചടച്ച നിമിഷം തന്നെ അടഞ്ഞു കിടന്നിരുന്ന ആ ജനൽ പാളി കരകരാ ശബ്‌ദത്തോടു കൂടി തുറക്കപ്പെട്ടു. ജപമാല സൂക്ഷിച്ചിരുന്ന മേശയുടെ വലിപ്പും ആരോ വലിച്ചു തുറന്നാലെന്ന പോലെ തുറന്ന് വന്നു.
അധികം വിശേഷണങ്ങളൊന്നുമില്ലാതെ ഒരു പകൽ കടന്ന് പോയി. രാത്രി തീൻ മേശക്ക് ചുറ്റും വന്നിരുന്ന അരവിന്ദിനും അഞ്ജനക്കും സന്ധ്യ ഭക്ഷണം വിളമ്പി. അരവിന്ദിന്റെ പാത്രത്തിലേക്ക് ഇറച്ചി കഷ്ണങ്ങൾ വിളമ്പിയ ശേഷം അവൾ അഞ്ജനയുടെ പാത്രത്തിലേക്ക് വിളമ്പാൻ തുടങ്ങി.
" എന്നിക്ക് ഇത് വേണ്ട ".
ഇറച്ചി കഷ്ണങ്ങൾ കണ്ട അഞ്ജനയുടെ മുഖത്ത് തെളിഞ്ഞത് ഒരു തരം ബീഭത്സ ഭാവമായിരുന്നു. അറപ്പോടു കൂടിയാണവൾ പാത്രത്തിലേക്ക് നോക്കിയത് തന്നെ.
" നിനക്കിത് ഒരുപാട് ഇഷ്ടമാണല്ലോ ? എന്നുണ്ടാക്കിയാലും നീയല്ലേ കൂടുതൽ കഴിക്കുന്നത്. ഇപ്പൊ എന്താ ഇങ്ങനെ. കഴിക്ക് മോളെ ". ഇതും പറഞ്ഞ് സന്ധ്യ വീണ്ടും അവളുടെ പാത്രത്തിലേക്ക് ഇറച്ചി കഷ്ണങ്ങൾ വച്ച് കൊടുത്തു.
" എനിക്കിതു വേണ്ടന്നല്ലേ പറഞ്ഞത് ".
എന്നും പറഞ്ഞ് തന്റെ മുമ്പിലുണ്ടായിരുന്ന പത്രം അവൾ തട്ടി തെറിപ്പിച്ചു. ഭിത്തിയിൽ തട്ടി ചിന്നി ചിതറിയ ആഹാരം തറയാകെ വൃത്തിഹീനമാക്കി.
ഇതെല്ലാം കണ്ട് ഉള്ളിലെ ദേഷ്യവും സങ്കടവും അടക്കാനാവാതെ സന്ധ്യ അവളെ തല്ലാനായി കൈയുയർത്തി.
സന്ധ്യേ , എന്നുള്ള അരവിന്ദിന്റെ ഉച്ചത്തിലുള്ള വിളി അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
കസേര വലിച്ചു നീക്കിയിട്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ദേഷ്യത്തിൽ അഞ്ജന അവിടെ നിന്നും പോയി.
" സന്ധ്യേ നീയെന്താ ഇങ്ങനെ നിനക്ക് അവളുടെ അവസ്ഥ അറിയാവുന്നതല്ലേ ".
" അരവിന്ദ് നിങ്ങൾ കണ്ടതല്ലേ അവൾ കാണിച്ചത് ".
" ഓക്കേ ഓക്കേ എനിക്കതെല്ലാം മനസിലാകും. പക്ഷെ അവൾ. നീ പോയി അവളെ കൂട്ടി കൊണ്ടുവാ. അവൾ മുകളിലെങ്ങാനും കാണും ".
ഉം എന്ന് ഇരുത്തി മൂളിയിട്ട് സന്ധ്യ മുകളിലേക്കുള്ള ഗോവണി പടികൾ കയറി.
തുടരും

തിരികെ Part1

Image may contain: 1 person, selfie

മുറിയിൽ അലസമായി വാരി വിതറിയിട്ടിരുന്ന പത്രത്താളുകൾ ഓരോന്നായി പെറുക്കി വയ്ക്കുന്നതിനിടയിൽ ജോർജ് പറഞ്ഞു.
"ഇച്ചേച്ചി, ഇച്ചേച്ചി ഇങ്ങനെ ദിവസവും പഴയ പത്രവും നോക്കിയിരുന്നാൽ നമ്മുടെ അലീന മോള് തിരികെ വരുവോ".
നിലത്ത് കിടന്ന് കറങ്ങുന്ന ഫാനിൽ നിന്നും പുറപ്പെടുന്ന കാറ്റിന്റെ താളത്തിനൊത്തു ചുവടുവച്ചിരുന്ന പത്രത്താളുകളെല്ലാം മടക്കി അലമാരയുടെ ഷെൽഫിലേക്ക് വച്ചിട്ട് അയാൾ തുടർന്നു.
" ഇച്ചേച്ചി ദാ ഈ കാപ്പി കുടിക്ക്". മറുഭാഗത്ത് നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല.
" ഇച്ചേച്ചി ഇങ്ങനെ തുടങ്ങിയാൽ വലിയ കഷ്ടാകും കേട്ടോ. ഇച്ചായന്റെ ആത്മാവ് എന്നോട് പൊറുക്കത്തില്ല ഇന്നലെ രാത്രിയും ഇച്ചേച്ചി ഒന്നും കഴിച്ചില്ലല്ലോ. ദാ ഈ കാപ്പിയെങ്കിലും കുടിക്ക് ഇച്ചേച്ചി ".
വെറും ഒരു മൂളൽ മാത്രമായിരുന്നു തിരികെയുള്ള തിരികെയുള്ള പ്രതികരണം.
" ഇങ്ങനെ മൂളിയാൽ മാത്രം പോരാ. ഇച്ചേച്ചി ദാ ഇത് കുടിക്ക്. എന്നിട്ടേ ഇനി ഞാൻ എന്തെങ്കിലും കഴിക്കൂ ".
അവർ അയാളുടെ കൈയ്യിലുണ്ടായിരുന്ന കപ്പ് വാങ്ങി ചുണ്ടോട് അടുപ്പിച്ചു. പക്ഷെ അത് തൊണ്ടയിൽ നിന്നിറങ്ങാതെ ഒരു തേങ്ങലായി പുറത്തേക്ക് വന്നു.
" അറിയാം ഇച്ചേച്ചി. ഇന്നത്തെ ദിവസം വേറെ ആര് മറന്നാലും ഇച്ചേച്ചിക്ക് മറക്കാൻ സാധിക്കത്തില്ല എന്ന്. നമ്മുടെ അലീന മോള് അവളെ കാണാതായിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. കണ്ണ് കലക്കി കൊണ്ട് പുറത്തേക്കൊഴുകിയ കണ്ണീർ തുടച്ച് ഭിത്തിയിൽ ഇരിക്കുന്ന അലീനയുടെ ചിത്രത്തിലേക്ക് നോക്കി പറഞ്ഞു. ഇന്ന് വരെ ഒരറിവും ലഭിച്ചിട്ടില്ല , എവിടെയാണെന്നോ എന്ത് സംഭവിച്ചെന്നോ അറിയില്ല. ഇനി , ഇനി അവൾ ജീവനോടെ.... " എന്തോ അയാൾക്ക്‌ ആ വാക്കുകൾ പൂർത്തീകരിക്കാനായില്ല.
അപ്പോഴേക്കും അയാൾ പൊട്ടി കരഞ്ഞു പോയിരുന്നു.
" അവളെ ഓർത്ത് നീറി നീറി യാണ് ഇച്ചായൻ ഇല്ലാണ്ടായത്. ഇച്ചേച്ചി അനുഭവിക്കണ ഈ വേദന അറിഞ്ഞിട്ട് അവൾ മടങ്ങി വരും. നമുക്ക് അങ്ങനെ തന്നെ വിശ്വസിക്കാം ഇച്ചേച്ചി ".
കുറച്ചു നേരം അവിടമാകെ നിശബ്തമായി തീർന്നു. മനസിന്റെ ദുഃഖം പുറത്തേക്കൊഴുക്കാൻ പറ്റാത്ത അവസ്ഥ. കൺനീർ വറ്റിയ കണ്ണുകളുമായി അവൾ ആ കസേരയിൽ ഇരുന്ന ഇരുപ്പ് തന്നെ തുടർന്നു.
അൽപ നേരം നീണ്ടു നിന്ന നിശബ്തതക്ക് വിരാമം ഇട്ടു കൊണ്ട് അയാൾ തുടർന്നു.
" ഇച്ചേച്ചി ഇന്നാണ് ബംഗ്ലാവ് വാങ്ങാൻ ആ കമ്മീഷണറും കുടുംബവും വരുന്നത്. അവര് പത്ത് മണിയാകുമ്പോഴേക്കും എത്തും. രജിസ്ട്രാറും കൂട്ടരും ബംഗ്ലാവിലേക്ക് എത്തിയേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും നമുക്ക് അവിടെ എത്തണം ".
മറുപടിയെന്നോണം നിറഞ്ഞ കണ്ണുകളോടെ അലീന മോളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന അവരിൽ നിന്ന് ഒരു മൂളൽ മാത്രമായിരുന്നു ഉയർന്നത്.
സമയം പകൽ പത്ത് മണിയോടടുക്കുന്നു. റോസ് ഗാർഡൻ ബംഗ്ളാവിന്റെ വലിയ ഗേറ്റുകൾ കടന്ന് ഒരു പോലീസ് വാഹനം കരിയിലകൾ പൊതിഞ്ഞു കിടന്നിരുന്ന ബംഗ്ലാവിന്റെ മുറ്റത്തേക്ക് വന്നു നിന്നു.
സിറ്റിയിലെ പുതിയ പോലീസ് കമ്മിഷണറായിരുന്ന അരവിന്ദ് രാജുo അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു അത്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി ഏകാന്തതയുടെ ഹൃദയത്തിൽ ധ്യാനത്തിലമർന്നു നിൽക്കുന്ന ആ പഴയ ബംഗ്ലാവ് അയാളെ ഒരു കാന്തം പോലെ ആകർഷിച്ചു.
അവർ അവിടെയെത്തി അൽപ സമയത്തിനകം തന്നെ ജോർജിന്റെ കാർ ഗേറ്റ് കടന്ന് എത്തി. കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ജോർജ് അരവിന്ദിനെ കണ്ട മാത്രയിൽ തൊഴുകൈകളോടെ അവരെ സ്വീകരിച്ചു.
ക്ഷമിക്കണം നിങ്ങൾ വന്നിട്ട് അധികം സമയം ആയെന്നു തോന്നുന്നു. ഞാൻ ജോർജ് ഞാനാണ് നിങ്ങളെ കോൺടാക്ട് ചെയ്തത്.
" ഈ വീടും സ്ഥലവും നിങ്ങളുടെ പേരിലാണോ ".
" അല്ല സാർ. ഇത് എന്റെ ഇച്ചായന്റെ പേരിലാണ്. ഇച്ചായൻ മരിച്ചതിൽ പിന്നെ ഇച്ചേച്ചി അങ്ങ് തറവാട്ടിലായി താമസം. അതാ ഈ വീട് അങ്ങ് വിറ്റേക്കാമെന്നു തീരുമാനിച്ചത്. ഓ ഞാനത് മറന്നു ".
സാർ ഇതാണ് എന്റെ ഇച്ചേച്ചി. " ഡെയ്‌സി ".
" ഓ ജോസിന്റെ ഭാര്യ അല്ലെ ".
" അതെ സാർ ". ജോർജായിരുന്നു അതിന് മറുപടി പറഞ്ഞത്.
"സാറിന് ജോസിച്ചായനെ എങ്ങനെ ?
" അറിയാം. അറിഞ്ഞല്ലേ പറ്റൂ . അല്പം ഗൗരവത്തോടു കൂടി തന്നെയാണ് അയാളത് പറഞ്ഞത്. നാട്ടിലെ ഒരു പ്രമാണിയായിരുന്നു അല്ലെ ഈ ജോസ്. അങ്ങനെ പല കാര്യങ്ങളും അറിയാനുണ്ട് ശരിക്കും പറഞ്ഞാൽ ഒരു അഞ്ച് വർഷം പിന്നിലേക്ക് " .
"സാർ, സാറ് പറയുന്നത് എന്നിക്ക് അങ്ങ്ട് ".
" എനിക്കാണ് ഇവിടെ അഞ്ച് വർഷങ്ങൾക്കു മുൻപ് നടന്ന ജോസ് കൊലക്കേസിന്റെ അനോക്ഷണ ചുമതല. അന്ന് പ്രതിയെ കിട്ടാതെ അടച്ചു വച്ച കേസ് ഡയറി മാധ്യമങ്ങൾ വീണ്ടും കുത്തിപൊക്കി. ഇലെക്ഷനൊക്കെ അടുത്ത് വരികയല്ലേ അപ്പൊ പിന്നെ കേസ് വീണ്ടും വിവാദമാകുമെന്നുറപ്പ് ".
"സാർ " , എന്തോ പറയാൻ ആരംഭിച്ച ജോർജിന്റെ ശ്രമം പരാജയപ്പെടുത്തികൊണ്ടായിരുന്നു രജിസ്ട്രാറുടെ വരവ്.
" ആ ദാ രജിസ്ട്രാർ വന്നലോ. നമ്മുക്ക് അകത്തേക്കിരിക്കാം. രെജിസ്ട്രേഷൻ കഴിഞ്ഞ് ബാക്കി കാര്യങ്ങളെല്ലാം. അതിന് മുൻപ് ഒരു കാര്യം ".
" ഇത് എന്റെ ഭാര്യ സന്ധ്യ. അത് ഞങ്ങളുടെ മകൾ അഞ്ജന. തന്റെ കുടുംബത്തെയും അരവിന്ദ് പരിചയപ്പെടുത്തി ".
" ആ പിന്നെ മി. ജോർജ് നമ്മുക്ക് വീണ്ടും കാണണം. തികച്ചും ഒഫീഷ്യൽ ആയി ".
റോസ് ഗാർഡന്റെ വലിയ വാതിൽ തുറന്ന് അവർ അകത്തേക്ക് കയറി. ആ മാത്രയിൽ ഒരു തണുത്ത കാറ്റ് അവരെ തഴുകി പോയി. അത് മുളംകാടുകളുടെ അഗ്രങ്ങളെ നൃത്തം ചെയ്യിപ്പിച്ചു.
ഉദയ സൂര്യൻ കുന്നിൻ നെറുകയിൽ രത്‌ന കീരീടം കീരീടം ചാർത്തി. പുൽ നാമ്പുകളിൽ വിഹരിക്കുന്ന മഞ്ഞിൻ കണങ്ങൾ ചിരിച്ചുകൊണ്ട് പുതിയൊരു പ്രഭാതത്തെ വരവേറ്റു.രാവിലെ തന്നെ ഉമ്മറത്തെ നടപടിയിലിരുന്ന് തന്റെ പ്രഭാത കൃത്യങ്ങളിൽ ഒന്നായിരുന്ന പത്ര വായനയിലായിരുന്നു അരവിന്ദ്. കൈയിൽ ചൂട് ആവി പറക്കുന്ന കോഫി കപ്പുമായി നാട്ടു വിശേഷങ്ങളോട് മല്ലിടുകയായിരുന്നു അയാൾ.
നിർത്താതെയുള്ള മൊബൈൽ ഫോണിന്റെ ശബ്‌ദം കേട്ട് കൊണ്ടാണ് ചാർജ് ചെയ്യാനായി ഇട്ടിരിക്കുന്ന ഫോൺ അരവിന്ദ് ശ്രദ്ധിച്ചത്. ഫോണിന്റെ ഡിസ്‌പ്ലേയിൽ എഴുതി വന്നിരിക്കുന്ന പേര് അരവിന്ദ് ശ്രദ്ധിച്ചു.
' രാജീവ് '
"ഹലോ രാജീവ്. നീ ഇപ്പോഴാണോ വിളിക്കുന്നത്. ഓ രെജിസ്ട്രേഷനോ അതൊക്കെ ഭംഗിയായി കഴിഞ്ഞു. ഇന്ന് വൈകിട്ട് നീ നിന്റെ പ്രിയതമയേയും കൂട്ടി ഇങ്ങ് ഇറങ്ങു. പുതിയ വീടല്ലേ നമ്മുക്ക് ഒന്ന് കൂടാം".
"ഒകെ ഡാ ഞങ്ങൾ ഉറപ്പായും ഇന്ന് വൈകിട്ട് അങ്ങോട്ട്‌ ഇറങ്ങാം. അല്ല നിന്റെ കേസും ഇൻവെസ്റ്റിഗേഷനും ഒക്കെ എന്തായി".
"എന്നിക്ക് നിന്നോട് അതിനെക്കുറിച്ച് വിശദമായി സംസാരിക്കാനുണ്ട്. നമ്മുക്ക് വൈകിട്ട് കാണാം. പുതിയ സ്ഥലമല്ലേ എന്നിക്ക് കുറച്ചു ജോലി കൂടി ചെയ്ത് തീർക്കാനുണ്ട്"..
"ശരി അപ്പൊ പിന്നെ നിന്റെ ജോലി നടക്കട്ടെ. വൈകിട്ട് കൂടാം . എന്നിക്ക് ഓഫീസിലേക്ക് ഇറങ്ങാൻ നേരായി".
ഫോൺ കട്ട്‌ ചെയ്ത് അരവിന്ദ് കുറച്ചു നിമിഷം എന്തെക്കെയോ ചിന്തിച്ചിരുന്നു. പിന്നെ ചൂടാറി പോയ കോഫി കപ്പ്‌ തന്റെ ചുണ്ടോടടുപ്പിച്ചു പത്ര വായന വീണ്ടും തുടർന്നു.
വൈകുന്നേരം തങ്ങളുടെ അതിഥികളെ സ്വീകരിക്കാനുള്ള സകല ഒരുക്കങ്ങളിലുമായിരുന്നു അരവിന്ദും സന്ധ്യയും. രാജീവ്‌ പറഞ്ഞത് പോലെ വാക്ക് പാലിച്ചു. അരവിന്ദിന്റെ ആതിഥേയം സ്വീകരിക്കാൻ അയാൾ ഭാര്യ ശ്യാമയെയും കൂട്ടി റോസ് ഗാർഡൻ ബംഗ്ലാവിലേക്ക് എത്തി ചേർന്നിരുന്നു. ബംഗ്ലാവിന്റെ വലിയ പടിക്കെട്ടുകൾ നടന്നു കയറുന്നതിനിടക്ക് രാജീവ് ചോദിച്ചു.
"നല്ല പേര് 'റോസ് ഗാർഡൻ ' എന്താ ഇങ്ങനെ ഒരു പേര്".
അതിന് മറുപടി പറഞ്ഞത് സന്ധ്യയായിരുന്നു.
"പണ്ട് ഈ ബംഗ്ലാവിന്റെ മുറ്റവും ഈ കുന്നിൻ താഴ്‌വരകളും രക്തവർണമുള്ള പനിനീർ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരുന്നു. അങ്ങനെ വന്ന പേരാണ് റോസ് ഗാർഡൻ. പക്ഷെ ഇന്നിവിടെ പേരിനു പോലും ഒരു പനിനീർ ചെടി ഞാൻ കണ്ടിട്ടില്ല".
"രാജീവ് പുറത്ത് നല്ല തണുപ്പുണ്ട് നമ്മുക്ക് പുറത്തിരിക്കാം".
"അതിനെന്താ, ഒകെ".
"സന്ധ്യ കുറച്ചു തണുത്ത വെള്ളം ഇങ്ങോട്ടേക്ക് എത്തിക്കണേ". അരവിന്ദ് സന്ധ്യയോടായി പറഞ്ഞു.
"ദേ ഒരു കാര്യം വെള്ളമൊക്കെ എത്തിക്കാം.പിന്നെ രണ്ടെണ്ണം അതിൽ കൂടരുത്. കൂടിയാലെ എന്നെ അറിയാലോ ?
"ശരി ടീച്ചറെ. ടീച്ചർ പറയുന്ന പോലെ".
"രാജീവേ ഇത് നിന്നോടും കൂടിയാണ് പറയണത് കേട്ടല്ലോ".
അതിന് മറുപടിയെന്നോണം രാജീവ് മധുരമായി പുഞ്ചിരിച്ചു
"സന്ധ്യയേച്ചി അഞ്ജന എവിടെ".
"അവള് മുകളിലത്തെ മുറിയിൽ കാണും".
എങ്കിൽ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം. അതും പറഞ്ഞ് ശ്യാമ മുകളിലേക്കുള്ള ഗോവണി പടികൾ ഓടി കയറി. സന്ധ്യ അടുക്കളയിലേക്കും.
മുറ്റത്തെ മനോഹരമായ ഗാർഡനിൽ സൽക്കാര മേശക്ക് മുകളിൽ ലഹരി നുരഞ്ഞു പൊങ്ങുന്ന മദ്യവും മറ്റു വിഭവങ്ങളും തയാറയി കഴിഞ്ഞിരുന്നു.അതിന്
സമീപം കിടന്നിരുന്ന കസേര നീക്കി ഇരിക്കുന്നതിനിടയിൽ രാജീവ് ചോദിച്ചു.
"എങ്ങനെ ഉണ്ട് എന്റെ നാടും നാട്ടുകാരും എന്റെ സുഹൃത്ത്‌ പോലീസ് കമ്മിഷണർക്ക്.
"ഉം കൊള്ളാം , എന്നാലും ഇവിടുത്തുക്കാർക്കിടയിൽ എന്തെക്കെയോ ദുരൂഹതകൾ ഇല്ലേ എന്നൊരു സംശയം".
ആ ചോദ്യത്തിന് ഉത്തരം രാജീവ് ഒരു ചിരിയിലൂടെ അരവിന്ദിന് നൽകി.
"ഉം , ഉം , അത് നീ നിന്റെ പോലീസ് കണ്ണിലൂടെ നോക്കുന്നത് കൊണ്ടാ".
അല്പം ഉച്ചത്തിലുള്ള ഒരു ചിരി അരവിന്ദും തിരിച്ചു നൽകി.
"അല്ല അതൊക്കെ പോട്ടെ അഞ്ജനക്കിപ്പോൾ എങ്ങനെ ഉണ്ട്".
"ഒന്നും പറയണ്ട രാജീവ് ആ സംഭവത്തിന്‌ ശേഷം എന്റെ മോള് അവളാകെ മാറിപ്പോയി. അന്ന് സന്ധ്യ കണ്ടില്ലായിരുനെങ്കിൽ അവൻ അവനെന്റെ മോളെ പിച്ചി ചീന്തിയെനെ. നിയമത്തിന്റെ മുമ്പിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ഞാൻ അവന് വാങ്ങി കൊടുത്തു. പക്ഷെ എന്ത് ഫലം. എന്റെ അഞ്ജു , അവളിലെ ആ സന്തോഷം ആ ചുണ്ടുകളിൽ വിടർന്നിരുന്ന ആ ചിരി, അച്ഛാ അമ്മേ എന്ന് സ്നേഹത്തോടെയുള്ള ശബ്‌ദം. എല്ലാം എല്ലാം മാഞ്ഞു പോയില്ലെ. ഇപ്പോൾ ഇപ്പോളവൾക്ക് എല്ലാത്തിനോടും ഒരു തരാം ഭയമാണ്. അവൾക്കൊരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് കരുതിയാണ് ഈ നാട്ടിലേക്കു അവരെയും കൂട്ടിയത്".
"നീ വിഷമിക്കാതെ അരവിന്ദ് എല്ലാം ശരിയാകും. നീ എല്ലാം പോസിറ്റീവ് ആയി ചിന്തിക്ക്. അവൾക്ക് ഒരാപത്തും സംഭവിക്കാതെ തിരിച്ചുകിട്ടിയില്ലേ".
"ആ ഒരാശ്വാസം മാത്രമേ ഉള്ളു. പലപ്പോഴും ഒറ്റക്കിരുന്നു ഒറ്റക്കിരുന്നു കരഞ്ഞു തീർത്തിട്ടുണ്ട് പല രാത്രികളും".
"എടാ നീയും ഇതുപോലയാൽ സന്ധ്യ അവൾക്കിതൊന്നും താങ്ങാൻ പറ്റില്ല".
"
അതുകൊണ്ട് മാത്രം ആണ് പുറത്ത് ഇങ്ങനെ ചിരിച്ചു കാണിക്കുമ്പോഴും. ഉള്ളിൽ ഒരു കനൽ നീറി നീറി പുകയുകയാണ്".
ഐസിട്ട് നുരഞ്ഞു പതയുന്ന മദ്യം പകർന്നെടുത്ത ഒരു ഗ്ലാസ്‌ അരവിന്ദിന് നേരെ നീട്ടി രാജീവ് പറഞ്ഞു.
"ദാ നീ ഇത് കഴിക്ക്".
ഒരു ചിയേഴ്സ് പറഞ്ഞ് അവർ ഇരുവരും ആ ഗ്ലാസ്സുകൾ ചുണ്ടോടടുപ്പിച്ചു.
"അല്ല അരവിന്ദ് നീ എന്തെക്കെയോ ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ".
" പറയാം ".
" നീ അടക്കമുള്ള മാധ്യമങ്ങൾ ഇപ്പൊ കുത്തി പൊക്കിയിട്ടുണ്ടല്ലോ ഒരു കേസ്. ഒരഞ്ചു വർഷം മുൻപ് നടന്ന കൊലപാതകം കുരിശിങ്കൽ ജോസിന്റെ ".
" നീ പറഞ്ഞ് വരുന്നത് സെമിത്തേരി കൊലക്കേസിന്റെ കാര്യമാണോ ".
" യെസ് സെമിത്തേരി കൊലക്കേസ് ". അരവിന്ദ് മറുപടി നൽകി.
രാജീവ് പറഞ്ഞു തുടങ്ങി.
" വളരെ കുഴപ്പം പിടിച്ച കേസ് ആയിരുന്നു അത്. അന്ന് ആ കേസ് അന്വോഷിച്ച എസ്. പി ജോസഫ് കുരുവിള ഒരു തെളിവും കിട്ടാതെ അടച്ചു വച്ച കേസ് ഡയറി. ഇവിടെ അടുത്ത് ഒരു പഴയ പള്ളി സെമിത്തേരിയുണ്ട് അവിടെയാണ് അയാളുടെ ബോഡി കിടന്നിരുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തീർച്ചപ്പെടുത്താൻ സാധിക്കാത്ത കാര്യമായിരുന്നു അത് ".
" യെസ് അയാളുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ ഞാനും കണ്ടതാണ്. മാരകമായ വിഷം ശരീരത്തിൽ കടന്ന് ചെന്നതാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ പറയുന്നത്. പക്ഷെ അയാളുടെ ബോഡി കിടന്നിടുത്ത്‌ വിഷം സൂക്ഷിച്ചിരുന്നു എന്ന് പറയത്തക്ക ഒരു വസ്തുക്കളും കണ്ടെടുത്തിട്ടില്ല. അഥവാ ആത്മഹത്യയാണെങ്കിൽ തന്നെ അയാളെന്തിന് അത് പോലൊരു സെമിത്തേരി തിരഞ്ഞെടുക്കണം. ഇനി വിഷം സ്വയം കഴിച്ചതാണോ അതോ ആരെങ്കിലും കഴിപ്പിച്ചതാണോ. എന്തെക്കെയോ ദുരൂഹതകൾ ആ പള്ളി സെമിത്തേരിയെ ചുറ്റി പറ്റി നിൽക്കുന്നുണ്ട് ".
" ആ പള്ളി അതിവിടെ സ്ഥാപിച്ചിട്ട് എത്ര വര്ഷങ്ങളായി രാജീവ് ?
" അതോ അത് പണ്ട് പോർട്ടുഗീസ്കാരുടെ കാലത്ത് ഉള്ളതാണ് ആ പള്ളിയും പള്ളി സെമിത്തേരിയും. ദാ ഈ ബംഗ്ലാവും അവരുടെ കാലത്ത് പണികഴിപ്പിച്ചതാണ് പിന്നെ ഇത് ജോസിന്റെ അപ്പൻ തൊമ്മി കുഞ്ഞിന്റെ കൈകളിലായി. ആ സെമിത്തേരിയിൽ അവിടെ കുറച്ചു പോർട്ടുഗീസ്കാരുടെ ശവ കല്ലറകൾ മാത്രമേ ഉള്ളു. ഇപ്പൊ പുതിയ സെമിത്തേരിയിലാണ് അടക്കും കാര്യങ്ങളുമെല്ലാം. ഒരാളും തിരിഞ്ഞു നോക്കാനില്ലാതെ കാടും കയറി മൊത്തം നശിച്ചു തുടങ്ങി ആ സെമിത്തേരി ".
അല്ല ഈ ജോസിന്റെ ബോഡി കിടന്നിരുന്നത് ഒരു ശവക്കല്ലറുടെ മീതെയാണല്ലോ. അതിനെ കുറിച്ച് റിപ്പോർട്ടിലൊന്നും കാണുന്നില്ലല്ലോ ".
ഓ അതോ. അത് പണ്ടെങ്ങോ ഇവിടുണ്ടായിരുന്ന വല്ല പോര്ടുഗീസുകാരന്റേതുമായിരിക്കും. ആ കല്ലറകളെ കുറിച്ച് കൃത്യമായ വിവരമൊന്നും പള്ളി റെക്കോർഡുകളിൽ പോലും ഇല്ല. പിന്നെ കല്ലറകൾക്കു മീതെ ഏതെക്കെയോ പഴയ ലിപിയിൽ കൊത്തി വച്ചിട്ടുണ്ട്. കാല പഴക്കം കൊണ്ട് അതും വ്യക്തത ഇല്ലാതെ നശിച്ചു തുടങ്ങിയിരിക്കുന്നു.
ഈ കേസ് കുഴഞ്ഞു മറിയുന്ന ലക്ഷണമാണല്ലോ രാജിവെ കാണുന്നത്. എന്തായാലും ഇതിനു കൃത്യമായ ഒരുത്തരം കണ്ടെത്തിയേ മതിയാകൂ.
--------------------------------------------------------------------------------
അന്വോക്ഷണത്തിന്റെ ഭാഗമായി പിറ്റേന്ന് തന്നെ അരവിന്ദ് കുരിശിങ്കൽ തറവാട്ടിലെക്ക് ചെന്നു.
" വരണം സാർ.സാറെന്താ പ്രതേകിച്ചു ഒരറിയിപ്പും കൂടാതെ ".
ജോർജ് അയാളെ സ്വീകരിച്ചു.
" മി. ഇതു തികച്ചും ഒഫീഷ്യൽ ആയ ഒരു വിസിറ്റ് ആണ്. നിങ്ങളുടെ സഹോദരന്റെ മരണവുമായി ബന്ധപെട്ട് കുറച്ചു കാര്യങ്ങൾ അറിയുവാനുണ്ട്. താങ്കൾ എന്നോട് സഹകരിക്കുകയാണെങ്കിൽ ഈ സംസാരം വേഗം തന്നെ അവസാനിപ്പിക്കാം ".
" ഒകെ സാർ, സാർ ചോദിച്ചോള്ളൂ. "
മരിച്ചു പോയ ജോസിന് ഒരു മകളുണ്ടല്ലേ ".
" അതെ സാർ ഞങ്ങളുടെ അലീന മോള് ".
" ആ കുട്ടി ഇപ്പോൾ ".
" മോളെ കാണാതായിട്ട് അഞ്ചു വർഷം കഴിഞ്ഞു.ആ വിഷമത്തിൽ മനം നൊന്തു നീറി നീറിയാണ് ഇച്ചായനും പോയത് ".
" അപ്പോൾ നിങ്ങൾ പറയുന്നത് ജോസ് ആത്മഹത്യാ ചെയ്തതാകാനാണ് സാധ്യത എന്നാണോ ".
" അതെ സാർ. അല്ലാതെ ഇച്ചായനിവിടെ പ്രതേകിച്ച് ശത്രുക്കളൊന്നും ഇല്ല. ഇച്ചായനെ ഇല്ലാതാക്കാൻ മാത്രം മനസുള്ള അരും ഈ നാട്ടിൽ ഇല്ല. അത്രക്ക് പാവമായിരുന്നു എന്റെ ഇച്ചായൻ. അലീന മോളുടെ തിരോധാനം ഇച്ചായനെ ആകെ തളർത്തി കളഞ്ഞിരുന്നു. അതിന് ശേഷമാണ് ഇച്ചായൻ മദ്യപാനം തുടങ്ങി വച്ചത്. രാവെനോ പകലെന്നോ ഇല്ലാതെ ഇച്ചായൻ പൂർണമായും മദ്യത്തിൽ ആശ്രയം കണ്ടെത്തി കഴിഞ്ഞിരുന്നു. സാർ കണ്ടതല്ലേ ഇച്ചേച്ചീടെ അവസ്ഥ ഇച്ചായനും പോയതിൽ പിന്നെ സദാസമയവും മോളുടെ ഫോട്ടോയിലേക്ക് നോക്കി കരഞ്ഞു തീർക്കാനാ ഇച്ചേച്ചിക്ക് നേരമുള്ളൂ. സത്യം പറഞ്ഞാൽ ആകെ മാനസികമായി തകർന്ന അവസ്ഥയിലാണ് ഇച്ചേച്ചി. ഇനി എന്റെ ഇച്ചേച്ചിയെ പഴയതു പോലെ കൊണ്ടുവരാം എന്നൊരു പ്രതീക്ഷ എനിക്കില്ല സാർ ".
" സാർ സാറിനോട് ഒരു അപേക്ഷയുണ്ട്. സാർ ഇതൊന്നും ചെന്ന് ഇച്ചേച്ചിയോട് ചോദിക്കരുത്. തകർന്നിരിക്കുന്ന ആ ഹൃദയത്തെ ഇനിയും കുത്തി നോവിക്കരുത് ".
" ഓക്കേ ഇപ്പൊ ഞാൻ പോകുന്നു. പക്ഷെ പിന്നീടൊരിക്കൽ എനിക്കവരോട് സംസാരിച്ചേ മതിയാകൂ ".
--------------------------------------------------------------------------------
ഒരു പുതിയ ഇടത്തേക്കുള്ള പറിച്ചു നടലിനോട് അവൾ അഞ്ജന പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ആ വലിയ വീടും അവിടത്തെ താഴ്‌വാരങ്ങളും പിന്നെ എങ്ങും മുറ്റി നിൽക്കുന്ന നിറഞ്ഞ ഏകാന്തതയും അവളെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ തുടങ്ങിയിരുന്നു. അന്നേ ദിവസം അവൾ പതിവിലും നേരത്തെ ഉണർന്നു. എന്നും നാല് ചുവരുകൾക്കുള്ളിലെ നിറവും ഗന്ധവും മാത്രവും ഇഷ്ടപ്പെട്ടിരുവൾ ഇന്ന് മുറിവിട്ട് പുറത്തിറങ്ങി. ആ വലിയ ബംഗ്ലാവിലെ ഓരോ മൂലയിലും നിറയുന്ന പോർട്ടുഗീസ് പാരമ്പര്യത്തിന്റെ നിർമാണ വൈധഗ്ത്യവും ശില്പ ചാരുതയും അവളെ വല്ലാതെ ആകർഷിച്ചു. ഓരോ മുറികളിലും അവർ കയറി ഇറങ്ങി. അവിടെ ഏതുപെട്ടിട്ടു ദിവസം മൂൺ കഴിഞ്ഞെങ്കിലും ആ വലിയ വീടിന്റെ സൗന്ദര്യം അവൾ ആസ്വദിക്കുന്നത് ഇപ്പോഴാണ്.
ഗോവണി പടികൾ കയറി അവൾ മുകളിലേക്കെത്തി. അവിടെ അടഞ്ഞു കിടന്നിരുന്ന ഒരു കവാടം കാന്തം പോലെ അവളെ ആകർഷിച്ചു. വാതിൽ തള്ളി നോക്കി. ഇല്ല തുറക്കാൻ സാധിക്കുന്നില്ല. അപ്പോഴാണ് അതിനടുത്തായി തുറന്ന് കിടക്കുന്ന ഒരു ജാലകം അവളുടെ ശ്രദ്ധയിൽപെട്ടത് ആ ജനൽ വഴി അവൾ അകത്തേക്ക് കയറി. കാഴ്ചയെ പ്രയാസമാകും വിധം ഇരുട്ടായിരുന്നു ആ മുറിയിൽ നിറഞ്ഞ് നിന്നിരുന്നത്. പുറത്തേക്കുള്ള ഒരു ജനൽ പാളി അവൾ വലിച്ചു തുറന്നു. വര്ഷങ്ങളോളം അടഞ്ഞു കിടന്നതിനാലാകും ആ ജനൽ പാളി തള്ളി തുറക്കുന്നതിനായി അവൾ ഒരുപാട് പ്രയാസപ്പെട്ടത്. ഒരു നേർത്ത പ്രകാശം തുറന്നിട്ട ജാലകം വഴി അകത്തേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്നു. സാമാന്യം വലുപ്പമുള്ള ഒരു മേശയല്ലാതെ ആ മുറിക്കകത്തു മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല. പൊടിയുടെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി. അവൾ ആ മേശക്ക് സമീപത്തേക്ക് നീങ്ങി. അതിന് മുകളിൽ കാൽ ഭാഗത്തോളം കത്തിത്തീർന്ന ഒരു മെഴുകുതിരിയും അതിനോട് ചേർന്ന് ഏതോ മൃഗത്തിന്റെ തോൽ കൊണ്ട് നിർമിച്ചതെന്ന് തോന്നുന്ന ഒരു ചതുരാകൃതിയിലുള്ള കടലാസ്. അതിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങൾ അവൾ വായിച്ചു.
" OUIJA "
അക്കങ്ങളും അക്ഷരങ്ങളും കൊത്തിവച്ചിരിക്കുന്ന മനോഹരമായ ഒന്ന്. ആത്മാക്കളോടു സല്ലപിക്കാനുള്ള മാധ്യമം. ഓജോ ബോർഡ്‌.
പക്ഷെ അതിന് മധ്യത്തിലുള്ള വൃത്തം ശൂന്യമായിരുന്നു. അവൾ ആ ബോർഡിനു ചുറ്റും പരതി നോക്കി. ഒടുവിൽ ആ വലിയ മേശക്കടിയിൽ നിന്നും അവളത് കണ്ടെടുത്തു . ഒരു കൊച്ചു നാണയം. പഴക്കം നിറ വ്യത്യാസം വരുത്തിയ ആ നാണയം അവൾ ആ കൊച്ചു വൃത്തത്തിൽ വച്ചു. ആ നാണയത്തിന് പറഞ്ഞ് ചെയ്ത പോലെ അത്രക്ക് ചേർച്ചയായിരുന്നു അവിടെ.
" അഞ്ചു , മോളെ അഞ്ചു "
താഴെ നിന്നും ഉയർന്ന സന്ധ്യയുടെ ശബ്‌ദം അവളെ ഞെട്ടിച്ചു കളഞ്ഞെങ്കിലും അവൾ ഉടനെ തന്നെ ആ മുറിവിട്ട് പുറത്തിറങ്ങി. അവൾ ഇറങ്ങിയ നിമിഷം തന്നെ തുറന്നു കിടന്ന ആ ജനൽ പാളി വലിയ ശബ്ദത്തോടെ അടഞ്ഞു. ഓജോ ബോർഡിൽ അവൾ എടുത്ത് വച്ച നാണയം രണ്ടുവട്ടം ലക്ഷ്യബോധമില്ലാതെ ചലിച്ച് വീണ്ടും വൃത്തത്തിനുള്ളിൽ തന്നെ സ്ഥാനം പിടിച്ചു.

Rajesh Raj
തുടരും

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo