Slider

തിരികെ 4

0
Image may contain: 1 person, selfie
കുരിശിങ്കൽ തറവാടിന്റെ ഗേറ്റ് കടന്നെത്തിയ കാറിൽനിന്നും അരവിന്ദ് പുറത്തേക്കിറങ്ങി. ഗ്ലാസ് താഴ്ത്തി കാറിന്റെ പിൻ സീറ്റിൽ ഉണ്ടായിരുന്ന സന്ധ്യയോടായി പറഞ്ഞു.
സന്ധ്യ ഞാനിപ്പോൾ വരാം നീ കുറച്ചു സമയം ക്ഷമിക്കണം. പിന്നെ മോള് ഉണരാതെ നോക്കണം.
അത് കേട്ടപ്പോൾ തന്റെ മടിയിൽ തല ചായ്ച്ചു ഉറങ്ങുന്ന അഞ്ജനയെ നോക്കി അവളുടെ നെറുകയിൽ മൃദുവായി ഒന്നു തലോടി സന്ധ്യ.
അരവിന്ദ് കുരിശിങ്കൽ തറവാടിന്റെ പടിക്കെട്ടുകൾ ഓടിക്കയറി. വാതിലിനു സമീപം സ്ഥാപിച്ചിരുന്ന കോളിംഗ്ബെൽ അമർത്തി. അകത്തുനിന്നും ഡെയ്സി പുറത്തേക്കിറങ്ങി വന്നു. അരവിന്ദിനെ കണ്ടതും അവർ മുഖത്ത് ചെറിയൊരു പുഞ്ചിരി വരുത്തുവാൻ നന്നേ പ്രയാസപ്പെട്ടു.
ഡെയ്സി ഞാൻ ഇപ്പോൾ വന്നിരിക്കുന്നത് നിങ്ങളോട് ചില കാര്യങ്ങൾ ചോദിച്ചറിയുവാനാണ് നിങ്ങൾ നല്ലതു പോലെ സഹകരിച്ചാൽ ഇത് പെട്ടെന്ന് അവസാനിപ്പിക്കാം. നിങ്ങളുടെ മകൾ അലീന അവൾ ഇനി തിരിച്ചു വരില്ല. അവളീ ലോകം വിട്ടു പോയെന്നു നിങ്ങൾക്കറിയാവുന്നത് പോലെ ഞങ്ങളും മനസിലാക്കി കഴിഞ്ഞു.
ഇല്ല എൻറെ മകൾ മരിച്ചിട്ടില്ല. അവൾ തിരിച്ചു വരും എന്നെ കാണാൻ അവൾ വരും തീർച്ച.
അൽപ്പം ഉച്ചത്തിൽതന്നെ ഡെയ്സി അരവിന്തിന്‌ മറുപടി നൽകി. ആ നിമിഷം അവരുടെ മുഖത്ത് നിഴലിച്ചത് ഒരു തരം വിഷാദ ഭാവമായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് കലങ്ങിയിരുന്നു.
അരവിന്ദ് തന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് എടുത്ത് അവരുടെ മുൻപിൽ തുറന്നു കാണിച്ചു. അന്ന് സെമിത്തേരിയിൽ നിന്നും ലഭിച്ച ജപമാലയായിരുന്നു അത്.
ആ ജപമാല കണ്ടതും ഡെയ്‌സി ഒന്ന് ഞെട്ടി. ആ ഞെട്ടൽ അരവിന്ദ് പൂർണമായും മനസിലാക്കി.
ഇത് നിങ്ങളുടേതല്ലേ അരവിന്ദ് ചോദിച്ചു.
അല്ല , ഒറ്റവാക്കിൽ അവർ മറുപടി നൽകി.
ഡെയ്‌സി എന്തിനാണ് ഈ ഒളിച്ചുകളി. നിങ്ങൾക്ക് ഈ ജപമാല ഇവിടുത്തെ ഫാദർ ഫെർണാണ്ടസ് സമ്മാനിച്ചതല്ലേ അദ്ദേഹം ഇന്നും അത് ഓർക്കുന്നു. ഭർത്താവ് മരിച്ച് മൂന്നാംനാൾ. അദ്ദേഹം ആദ്യമായി ഒരാൾക്ക് മാത്രമാണ് ഈ ജപമാല സമ്മാനിച്ചിട്ടുള്ളത് അത് നിങ്ങൾക്കാണ് പിന്നെ എനിക്കും.
അരവിനദ് തന്റെ കഴുത്തിലണിഞ്ഞിരുന്ന ജപമാല ഉയർത്തിക്കാണിച്ചു.
ഇത് കണ്ട് പകച്ച് നിന്ന ഡേയ്സിയോട് അരവിന്ദ് പറഞ്ഞു.
ഇപ്പോൾ നിങ്ങൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്നു തോന്നുന്നു. നിങ്ങളെന്തിനാണ് രാത്രി കാലങ്ങളിൽ ആ സെമിത്തേരിയിലേക്ക് പോകുന്നത്. അന്ന് ഞങ്ങളെ കണ്ടെന്തിനാണ് നിങ്ങൾ ഓടിയത്. എല്ലാത്തിനും നിങ്ങൾ ഉത്തരം പറഞ്ഞെ മതിയാവൂ ഡെയ്‌സി. ഇതല്ലാതെ നിങ്ങൾക്ക് വേറെ വഴിയില്ല.
പറയാം ഞാൻ എല്ലാം പറയാം.
അന്ന് എന്റെ അപ്പന്റെ ഓർമ ദിവസമായിരുന്നു. ഞാൻ രാവിലെ തന്നെ പള്ളിയിലേക്ക് പോയി. അന്നാണ് ഞാൻ എന്റെ മോളെ അവസാനമായി കണ്ടത്. അപ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു. പള്ളിയിൽ നിന്നും മടങ്ങിയെത്തിയ എന്നെ കാത്തിരുന്നത് എന്റെ മകളെ കാണാനില്ല എന്ന വാർത്തയായിരുന്നു. ഒരുപാട് നാളുകൾ കരഞ്ഞു തീർത്തു. അവൾ ഒരു ദിവസം തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. പക്ഷെ എന്റെ സകല പ്രതീക്ഷകളും തകർത്തെറിഞ്ഞത് ആ രാത്രിയായിരുന്നു.
അയാൾ, ഇവിടത്തുകാർക്ക് പുണ്യാളനായ ജോസ് എന്ന ചെകുത്താൻ . അയാളുടെ നാവിൽ നിന്നും ഞാനാ സത്യം മനസിലാക്കി. അല്ലെങ്കിൽ അയാളുടെ ഉള്ളിൽ കടന്ന് കൂടിയ മദ്യത്തിന്റെ ലഹരി ആ സത്യങ്ങളെല്ലാം പുറത്ത് കൊണ്ടുവന്നു.
മദ്യലഹരിയിൽ ആ ദുഷ്ടൻ എന്റെ മകളെ ചെയ്തത്. സ്വന്തം മകളാണെന്ന്‌ കൂടി നോക്കാതെ. അല്ലെങ്കിലും ആ നശിച്ച സാധനം ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ ആരും മനുഷ്യരല്ലല്ലോ ചെകുത്താന്മാരല്ലേ. എന്നാലും ഒരച്ഛന് സ്വന്തം മകളോട് ഇങ്ങനെയൊക്കെ ചെയ്യാൻ മനസ്സ് വരോ. എന്റെ മകൾ അവൾ എത്ര വേദനിച്ചിട്ടുണ്ടാകും.വിവാഹം കഴിഞ്ഞത് മുതൽ ഞാൻ അനുഭവിക്കുന്നത് , ഒരാളോടും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം മനസ്സിൽ സൂക്ഷിച്ച് ഒരു ഭ്രാന്തിയെ പോലെ ഞാൻ ഈ വീട്ടിലെ ഇരുട്ട് മുറിയിൽ കഴിഞ്ഞു ഇത്രയും നാൾ. ഇനിയെങ്കിലും ഇതെല്ലാം ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എന്നിക്ക് എന്നെ തന്നെ നഷ്ടമാകുമെന്ന് തോന്നി.
നിങ്ങളുടെ സംശയങ്ങളെല്ലാം ശരിയാണ്. ആ കല്ലറക്കുളിൽ ഉറങ്ങുന്നത് എന്റെ മകൾ അലീന തന്നെയാണ്. ആ ദുഷ്ടന്റെ കാമവെറിക്കിരയാകേണ്ടി വന്ന എന്റെ പാവം മകൾ. നിങ്ങൾക്കറിയോ അന്ന് അവളുടെ ഏഴാം പിറന്നാളായിരുന്നു. മോൾക്കുള്ള പിറന്നാൾ സമ്മാനവുമായി പപ്പ വരും എന്ന് കാത്തിരുന്ന അവൾക്ക് അയാൾ ഒരു സമ്മാനം കൊടുത്തു. ലോകത്ത് ഒരച്ഛനും ഒരു മകൾക്കു ഇന്നേ വരെ നല്കിയിട്ടില്ലാത്ത സമ്മാനം. മരണം.
ഇതെല്ലാം അറിഞ്ഞിട്ട് ഒരമ്മയായ ഞാൻ വെറുതെ കരഞ്ഞു തീർക്കണമായിരുന്നോ ഈ ജീവിതം. അയാൾക്കും ഞാൻ തിരിച്ചൊരു സമ്മാനം കൊടുത്തു. ഹും, മദ്യത്തിൽ വിഷം കലർത്തി അയാളെ ഇല്ലാതാക്കുക എന്നത് എന്നിക്ക് പ്രയാസപ്പെട്ട ജോലിയായിരുന്നില്ല. അവസാനമായി എനിക്കവളെ ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല അതിന് മുൻപ് അവൻ കൊന്ന് കുഴിച്ചു മൂടിയില്ലേ. അവൻ ചെയ്ത തെറ്റ് മറയ്ക്കാൻ. പക്ഷെ അവനുള്ള ശിക്ഷ ഞാൻ നടപ്പിലാക്കി.
ഡേയ്സിയുടെ വാക്കുകളിൽ ദുഃഖം ഘനീഭവിച്ചു കിടക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിൽ ജ്വലിച്ചിരുന്ന പകയുടെ തീനാളം കെട്ടടങ്ങിയിരുന്നില്ല.
"അപ്പൊ ജോർജ് ".
പെട്ടന്നായിരുന്നു അരവിന്ദ് അത് ചോദിച്ചത്.
അവനെയും ഇല്ലാതാക്കിയത് എന്റെയീ കൈകളാണ്. ഇത്രയും നാൾ ഒരു സഹോദരനെ സഹോദരനെ പോലെ കൂടെ നിന്നു ചതിക്കുകയായിരുന്നു അവനെന്നെ. കഴിഞ്ഞ ദിവസമാണ് ഞാനാ സത്യം മനസിലാക്കിയത്. ഇച്ചായന്‌ കൂട്ടായി സഹോദരനും ഉണ്ടായിരുന്നു ആ പാപ കർമ്മത്തിൽ പങ്കാളിയായി. അവന്റെ അവസാനത്തെ കുമ്പസാരം. കുറച്ചു ദിവസമായി അവനില്ലെ മാറ്റം ഞാൻ ശ്രദ്ധിക്കുന്നു. കഴിഞ്ഞ ദിവസം അവനിറങ്ങിയ പുറകെ ഞാനും പള്ളിയിലേക്കിറങ്ങി. അവന്റെ കുമ്പസാര രഹസ്യം ഞാൻ മറഞ്ഞിരുന്നു കേട്ടു. ഇച്ചായൻ ചെയ്ത തെറ്റ്‌ മറയ്ക്കാൻ എന്റെ മകളെ പൂർണമായും ഇരുട്ടിലാക്കിയത് അവനാണ്. ആ ശരീരത്തിലെ അവശേഷിക്കുന്ന ജീവനും ഇല്ലാതാക്കി അവളെ ഈ മണ്ണിനടിയിൽ അടക്കം ചെയ്തത് അവനാണ്. അവനെ ഞാൻ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ചു അങ്ങ് പരലോകത്തേക്കയച്ചു.
എനിക്കറിയാം എന്റെ മകൾ അവളിവിടെയൊക്കെ തന്നെയുണ്ട് . എങ്ങും പോയിട്ടില്ല. ഒരു ദിവസം അവൾ എന്റെ മുമ്പിൽ വരും അന്ന് ഞാൻ അവളോടൊപ്പം ഈ ലോകത്തോട് യാത്ര പറയും. അതിന് വേണ്ടിയാണീ കാത്തിരിപ്പ്.
അപ്പൊ ആ ഓജോ ബോർഡ്‌.
അവളുമായി സംസാരിക്കാൻ ഞാൻ കണ്ടെത്തിയ ഒരു മാർഗം മാത്രം. പക്ഷെ അതൊരു വിഫലം ശ്രമം മാത്രമായി തീർന്നു. പച്ചയായ കള്ളം മാത്രമാണത്. ഒടുവിൽ ഞാൻ തന്നെ അത് അഗ്നിക്കിരയാക്കിയിരുന്നു.
അല്ല. അരവിന്ദ് എന്തോ പറയാൻ തുടങ്ങും മുൻപ് തന്നെ പിന്നിൽ നിന്നും സന്ധ്യയുടെ നിലവിളി ഉയർന്നു.
അരവിന്ദ്...........
തുടരും

അടുത്ത ഒരു ഭാഗത്തോട് കൂടി കഥ അവസാനിക്കുകയാണ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo