Slider

പൂമരത്തിന്റെ വിലാപം

0
Image may contain: 1 person, smiling, closeup and outdoor


°°°°°°°°°°°°°°°°°°°°°°°°°°
എന്നെക്കുറിച്ചു പാട്ടുകൾ പാടി
ഒരായിരം
കവിതകൾ എഴുതി
നിങ്ങളെന്നെ ഒരു താരമാക്കി.
വെണ്ണിലാവിനെയും
അമ്പിളി മാമനെയും
കുടിയിറക്കി
എന്നെ പ്രതിഷ്ഠിച്ചു
പ്രണയത്തിന്റെ പ്രതീകമാക്കി.
എന്റെ ചുവന്ന പൂക്കളെ
വഴിത്താരകളിൽ
വിതറി
പ്രണയത്തിനും
വിപ്ലവത്തിനും
പുതിയ വ്യാഖ്യാനങ്ങൾ എഴുതി.
സഫലമായി
ഈ ജന്മം എന്നഭിമാനിച്ച
എന്നെ
നിങ്ങൾ വിഡ്ഢിയാക്കുകയായിരുന്നു.
നിങ്ങളെന്നെ
സ്വന്തം തോട്ടത്തിലേക്കു മാത്രം കയറ്റിയില്ല.
എന്റെ സ്ഥാനം
എപ്പോഴും
പടിക്കു പുറത്തായിരുന്നു.
അകത്തു നടുവാനായി
നിങ്ങളെന്നും
മുന്തിയ ഇനങ്ങളായ
തേക്കും,വീട്ടിയും,പ്ലാവും മാത്രം തെരഞ്ഞെടുത്തു.
വെള്ള പൊതിഞ്ഞ
നിങ്ങളുടെ തനി നിറം
ഇപ്പോൾ എല്ലാവരും കാണുന്നു ;
കറുപ്പാണത്,
ഇരുളിനേക്കാൾ കറുത്തത്....
.....................
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo