നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മായി

Image may contain: Rahees Chalil, beard
ഈ വെക്കേഷനില്‍ നാടൊന്നടങ്കം പനിയായല്ലോ എന്നു വിഷമിച്ചു നില്‍ക്കുമ്പോയാണു
അമ്മായിയും മക്കളും വരുന്നതു ദൂരെ നിന്ന്‌ ഞാന്‍ കണ്ടത്‌....
ഞാന്‍ ആകെ പരിഭ്രാന്തനായി വിയർത്തു കുളിച്ചു...എന്ത്‌ ചെയ്യണമെന്ന്‌ ഒരു ഐ ഡിയയും കിട്ടുന്നില്ല....
അമ്മായിയും മക്കളും വീട്ടിലേക്ക്‌ വരുന്നതിഌ ഇത്ര പരിഭ്രാന്തനാകേണ്ട കാര്യമുണ്ടോ എന്ന്‌ ചിന്തിക്കുന്നുണ്ടാകും ഇല്ലേ?
പരിഭ്രാന്തനാകേണ്ടതുണ്ട്‌...എന്റെ കഴിഞ്ഞ വെക്കേഷന്‍ മുഴുവന്‍ കുളമായതു ഈ അമ്മായി കാരണമാണു.....
ഉപ്പയുടെ ഒരു അകന്ന ബന്ധത്തില്‍ ഉള്ളതാണു ഈ അമ്മായി....ചെറുപ്പം മുതലെ എല്ലാവരും അമ്മായി അമ്മായി എന്നു വിളിച്ചു എനിക്കും അവരു അമ്മായി ആയി....
എന്റെ ചെറുപ്പത്തില്‍ ഇടക്ക്‌ തറവാട്ടില്‍ വരാറുണ്ടായിരുന്നു അമ്മായി....നാട്ടിലെ വേണ്ടതും വേണ്ടാത്തതുമായ എല്ലാ ന്യൂസും കൊണ്ടായിരിക്കും അമ്മായിയുടെ വരവ്‌....കുറച്ച്‌ നേരം ഇരുന്നു ഭക്ഷണവും കഴിച്ചു ഉമ്മയോടു എന്തെങ്കിലും ചില്ലറയും വാങ്ങി പോകാറാണു പതിവു.....
ഞാന്‍ ഗള്‍ഫില്‍ പോയതിഌ ശേഷം അമ്മായിയെ കണ്ടിട്ടെ ഇല്ലായിരുന്നു...വർഷങ്ങള്‍ക്ക്‌ ശേഷം ഉമ്മ പറഞ്ഞിട്ട്‌ എന്റെ വീടു കൂടലിഌ ക്ഷണിക്കാനാണു ഞാന്‍ അവരെ വീട്ടില്‍ എത്തുന്നതു.....
വീട്ടില്‍ എത്തിയപ്പോള്‍ അവരുടെ കെട്ടി പിടുത്തവും കരച്ചിലുമൊക്കെ കണ്ടു ഭാര്യയും മക്കളും അല്‍ഭുതപ്പെട്ടു....ഏതാണിപ്പം ഉപ്പയുടെ ഒരു പുതിയ ബന്ധു എന്നൊരല്‍ഭുത്തോടെ മക്കള്‍ അവരെ നോക്കി.....
എന്നെ എടുത്തു കൊണ്ടു നടന്ന കുറെ കഥകളൊക്കെ ഭാര്യയോടു പറയുന്നെ കേട്ടു......എന്തായാലും എനിക്കോർമ്മയില്ല അതൊന്നും.....
ചാഴ കൊണ്ടു വന്നു ഞാഌം മക്കളും കഴിച്ചു കഴിഞ്ഞിട്ടും അവളു കഴിക്കുന്നില്ല.....ചാഴ കുടിക്കെടീ എന്നു പറഞ്ഞപ്പോള്‍ അവളു പറയാ അവളിപ്പോള്‍ ചാഴ കഴിക്കാറില്ലെന്ന്‌....ഇതെപ്പോ എന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു.....
തിരിച്ചു പോകുമ്പോയാണു അവളു കാര്യംപറഞ്ഞതു....അവിടുത്തെ അടുക്കളയും പാത്രങ്ങളുമൊന്നും കണ്ടാല്‍ ആരും ചാഴ കുടിക്കില്ലത്രേ...അതു കേട്ടപ്പോള്‍ തന്നെ എനിക്കും ഓക്കാനം വന്നെങ്കിലും അവളു വല്ല്യ വൃത്തിക്കാരിയായോണ്ട്‌ തോന്നിയതായിരിക്കും എന്നു സ്വയം സമാധാനിച്ചു.........
ഞാന്‍ ഗള്‍ഫിലുള്ള സമയത്ത്‌ അമ്മായി ഒന്നു രണ്ടു പ്രാവശ്യം വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചു പോയതു .... വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അവളു പറഞ്ഞിരുന്നു.....
കഴിഞ്ഞ വെക്കേഷഌ നാട്ടില്‍ എത്തിയതിന്റെ പിറ്റേന്നു തന്നെ അമ്മായി വീട്ടിലെത്തി.....കുറെ മക്കളുമുണ്ട്‌....അമ്മായിയുടെ പേരമക്കളാണത്രേ.......വന്നപാടെ തന്നെ എന്നെ കെട്ടി പിടിച്ചു കുറെ കരച്ചിലും പിഴിച്ചിലും പഴയ കഥകള്‍ പറയലുമൊക്കെ ആയിരുന്നു...
അമ്മായിക്കും മക്കള്‍ക്കും എന്തേലും കഴിക്കാന്‍ ഉണ്ടാക്ക്‌ എന്ന്‌ ഭാര്യയോടു പറഞ്ഞു ഞാന്‍ അങ്ങാടിയിലേക്കിറങ്ങി.......
തിരിച്ചു വന്നപ്പോയാണു കാണുന്നതു എന്റെ മക്കള്‍ പേടിച്ചു ഒരു മൂലയില്‍ മാറി നില്‍ക്കുന്നു....അമ്മായിയുടെ പേരമക്കള്‍ കളിച്ചുല്ലസിക്കുകയാണു...മോളെ പുത്തന്‍ സൈക്കിളൊക്കെ ഒരു പരുവമാക്കിയിട്ടുണ്ട്‌.....മോളു പൊന്നു പോലെ സൂക്ഷിക്കുന്ന അവളെ ടോയ്‌സല്ലാം വാരി വിതറിയിട്ടിരിക്കുന്നു...പറമ്പിലെ ചളി മുഴുവന്‍ റൂമിലും ബെഡ്‌ ഷീറ്റിലും.....പുറത്തിറങ്ങിയാല്‍ കാലു കഴുകിയല്ലാതെ വീട്ടില്‍ കയറാന്‍ സമ്മതിക്കാത്ത എന്റെ പ്രിയതമ ഇത്‌ എങ്ങിനെ സഹിക്കും...?
അവളു കണ്ടിട്ടുണ്ടാവില്ല...അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണു പാവം.....ദേഷ്യം മുഴുവന്‍ എന്നോടാകും ഞാന്‍ അപകടം മണത്തു......
അവസാനം അമ്മായി പോയതിഌ പിന്നാലെ മോളെ മാലയും കാണാതായി....പോരെ പൂരം ...ഞാന്‍ അവളു ശ്രദ്ധിക്കാഞ്ഞിട്ടാണു എന്നു പറഞ്ഞു കുറ്റം അവളിലേക്ക്‌ ആരോപിച്ചെങ്കിലും നടന്നില്ല....ഭാര്യയും മക്കളും ഒറ്റകെട്ടായി .....
അമ്മായിടെ പേരില്‍ കേസ്‌ കൊടുക്കണമെന്നൊക്കെ പറഞ്ഞു അവളു വൈലന്റൊയി....മോളും കരച്ചിലോടു കരച്ചില്‍...അവസാനം പുതിയ ഒരു മാല വാങ്ങിയിട്ടാണു ആ പ്രശ്‌നം ഞാന്‍ തീർത്തതു......
അമ്മായിയെ പിണക്കിയാലുള്ള ഭവിശ്യത്ത്‌ ഞാന്‍ അവളെ പറഞ്ഞു മനസിലാക്കി....വീടായ വീടു മുഴുവന്‍ നമ്മളെ കുറ്റം പറഞ്ഞു നടക്കും...ഇനി ശ്രദ്ധിക്കുക....
എന്തൊക്കെ പറഞ്ഞാലും അതിന്റെ പേരിലുള്ള കുറ്റപെടുത്തല്‍ ഇതുവരെ അവളു മാറ്റിയിട്ടില്ല.......
ആ അമ്മായിയും മക്കളുമാണു വരുന്നതു.....എന്ത്‌ ചെയ്യും പടച്ചോനെ....
പെട്ടെന്നാണു ഗുളികഌദിച്ചതു.....
ഓടി കിച്ചണിലായിരുന്ന ഭാര്യയെ വേഗം വാ എന്നു പറഞ്ഞു കൈ പിടിച്ചു ഉള്ളിലേക്കോടി....മക്കളു കാണും കൈ വിട്‌ ഞാന്‍ വരാമെന്നെക്കെ അവളു പറഞ്ഞെങ്കിലും ഞാന്‍ കേട്ടില്ല.....ബെഡിലേക്ക്‌ അവളെ തള്ളിയിട്ട്‌ പുതപ്പു കൊണ്ടു മൂടി ..ഇവിടുന്നു അനങ്ങി പോകരുത്‌ എന്നു ഞാന്‍ അലറുകയായിരുന്നു... ഞാന്‍ പുറത്തേക്കോടുമ്പോള്‍ അവളു ആകെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു......
ടൈമിങ്ങ്‌ കറക്‌റ്റായിരുന്നു...അമ്മായിയും മക്കളും കോലായിലേക്ക്‌ കയറുന്നേ ഉണ്ടായിരുന്നുള്ളൂ.....
എന്നെ കണ്ടു
അമ്മായി പതിവു പോലെ കെട്ടി പിടിക്കാന്‍ ഓടി വരുമ്പോയാണു ഞാന്‍ അതു വിളിച്ചു കൂവിയതു... അമ്മായീ ഇവിടെ എല്ലാവർക്കും പനിയാണു.....പെട്ടെന്ന്‌ അമ്മായി ശ്‌റ്റോപ്പായി...അവളു പനിച്ചു കിടക്കുന്ന. വിവരങ്ങളെല്ലാം പറഞ്ഞു.. ... അമ്മായിയെ ഉള്ളിലേക്ക്‌ ക്ഷണിക്കാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മായിടെയും മക്കളുടെയും പൊടി പോലുമില്ലായിരുന്നു അവിടെ.....
ഈ സന്തോഷ വിവരം ഭാര്യയോടു പറയാന്‍ ചെന്നപ്പോള്‍ അവളു എനിക്ക്‌ ഭ്രാന്തായി എന്നു വിചാരിച്ചു പേടിച്ചു വിറച്ചിരിക്കുകയായിരുന്നു.....
വിവരങ്ങളെല്ലാം പറഞ്ഞപ്പോള്‍ എന്റെ ബുദ്ധി വൈഭവത്തില്‍ ആദ്യമായി അവളെന്നെ അഭിനന്ദിച്ചു....

By: Rahees Chalil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot