
അർദ്ധ രാത്രിയിൽ കതകിൽ ആരോ ശക്തമായി മുട്ടിയത് കേട്ടാണ് ഉറക്കം ഉണർന്നത്.. കർക്കിടക മഴയിൽ കുതിർന്ന ഓടിട്ട വീട്ടിൽ പുതച്ചു മൂടി കിടക്കാൻ കൊതിയായിട്ട നേരത്തെ കിടന്നതാണ്.. കിടക്കുമ്പോൾ നേരിയ നെഞ്ചു വേദന ഉണ്ടായിരുന്നു... ഒരു ചുക്ക് കാപ്പി കുടിപ്പിച്ചോ അത് പമ്പ കടന്നു... ഉറക്കം പിടിച്ചു നല്ല സുഖത്തിൽ കിടന്നപ്പോഴാണ് കതകിലെ താളം പിടിക്കൽ കേട്ടത്... വിളക്ക് കത്തിച്ചു വെട്ടം പരത്തി... മുറിയിലെ ഓട്ടു പത്രം നടഞ്ഞിരിക്കുണു.. മഴ കാര്യമായിട്ട് ഉണ്ടായിരുന്നു എന്ന് ചുരുക്കം... മുൻവശത്തെ കതകിലെ സാക്ഷഎടുക്കാൻ കുറച്ചു ബുദ്ധിമിട്ടി.. തണുപ്പ് തടിയെ കീഴടക്കിയതാണ്.. കതക് തുറന്നപ്പോൾ.. മരവിച്ചു പോയി... ഞാൻ തന്നെ അല്ലെ എന്റെ മുന്നില് നിൽക്കണത്..
പാതാളത്തിൽ ഇറങ്ങിപ്പോയ നാകിനെ തിരികെ കൊണ്ടു വരാൻ തീരെ ശക്തി ഇല്ലായിരുന്നു...
പാതാളത്തിൽ ഇറങ്ങിപ്പോയ നാകിനെ തിരികെ കൊണ്ടു വരാൻ തീരെ ശക്തി ഇല്ലായിരുന്നു...
എന്റെ നിൽപ്പ് കണ്ടിട്ടാവണം.. എന്റെ രൂപം എന്നോട് പറഞ്ഞു... വാ പൂവാം.. നേരമില്ല..
എവിടുന്നോ കിട്ടിയ നേരിയ ഊർജത്തിൽ ഞാൻ ചോദിച്ചു... ആരാ??
അപ്പോഴേക്കും അയാൾ പടിയിറങ്ങി...
തിരിഞ്ഞു നോക്കാതെ അയാൾ പറഞ്ഞു...
മരണം...
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്... എന്റെ നിഴൽ കൂടെയില്ല
by: Sarath S Pandalam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക