Slider

മമ്മദിന്റെ സക്കാത്ത്

0
 Image may contain: Shoukath Maitheen
========
''നോമ്പിന്റെ അവസാനത്തെ ,
ആഴ്ചയിലെ വെളളിയാഴ്ച
ദിവസം,
പളളിയില്‍ മൗലവി തകര്‍ത്ത്
പ്രസംഗിക്കുകയാണ്,
''പ്രിയപ്പെട്ട സഹോദരങ്ങളെ,
പരിശുദ്ധമായ നോമ്പിന്റെ
അവസാന ദിനങ്ങളിലൂടെയാണ്
നാം കടന്നു പോകുന്നത്,
ഈ ദിനങ്ങളില്‍ ഇനി
''സക്കാത്തിന്റെ '
സമയങ്ങളാണ്, കഴിവുളളവര്‍
സക്കാത്ത് നല്കുക
ധനത്തിന്റേയും,
സ്വര്‍ണ്ണത്തിന്റേയും,
ധാന്യത്തിന്റെയും അളവനുസരി
ച്ച് സക്കാത്ത് നല്കണം,''
മൗലവി പ്രസംഗം നടത്തുമ്പോള്‍
പളളിയുടെ ഒരു മൂലയില്‍,
മൊബൈലും നോക്കിയിരിക്കുകയാ
യിരുന്നു മമ്മദ്,
മൗലവി അത് ശ്രദ്ധിച്ചു,
പ്രാര്‍ത്ഥനയ്ക്കു ശേഷം മമ്മദിനെ
അരികിലേക്ക് വിളിച്ച്
മൗലവി ചോദിച്ചു,
'പ്രസംഗം ശ്രദ്ധിക്കാതെ മൊബൈ
ലില്‍ എന്ത് കാണുകയായിരുന്നെടാ''!
''ഉസ്ത്താദിന്റെ പ്രസംഗം
മൊബൈലില്‍ റെക്കോഡ്
ചെയ്യുകമായിരുന്നു, !!
' ദൈവത്തിനു സ്തുതി,'
''അതുശരി,അതിരിക്കട്ടെ നീ
സക്കാത്ത് കൊടുത്തോ, ?
';കൊടുത്തു ഉസ്ത്താദേ ,?
ഇത്ര വേഗം കൊടുത്തോ,
';ആര്‍ക്കാണ് കൊടുത്തത്, അര്‍ഹത
പെട്ടവര്‍ക്കാണോ, ?'
'അതെ ഉസ്ത്താദേ , പഞ്ച പാവങ്ങള്‍
ക്കാ കൊടുത്തത്, !''
';നല്ല കാര്യം, ! മൂന്ന് സക്കാത്തുണ്ട്
അറിയാമോ, ?
'
നോമ്പ് തുടങ്ങിയപ്പോള്‍ മുതല്‍
ഞാന്‍ മൂന്ന് സക്കാത്തും കൊടു
ക്കാന്‍ തുടങ്ങിയതാ, !
';നോമ്പ് തുടങ്ങിയപ്പോള്‍ മുതലോ,
അതേത് സക്കാത്ത്, ?!''
';ഉസ്ത്താദിനറിയോ,
എന്റെ ഫെയ്സ് ബുക്കില്‍ ഒരുപാട്
പാവപ്പെട്ട സുഹത്തുക്കളുണ്ട്,
കേറി കിടക്കാന്‍ സ്വന്തമായിട്ട്
';ടൈം ലൈനില്ലാത്ത,
ഒരു നേരം'' ലൈക്ക് ''കിട്ടാത്ത,
ഇടുന്ന പോസ്റ്റിന് മറു'' കമന്റ് ''
ഇല്ലാത്ത
''ഷെയറിന്,
വക ഇല്ലാത്ത ആയിരക്കണക്കിന്
പട്ടിണി പാവങ്ങള്‍,
അവര്‍ക്കെല്ലാം
എത്രമാത്രം ലൈക്കും,
കമന്റും, ഷെയറും സക്കാത്തായി
ഞാന്‍ കൊടുത്തെന്നറിയാമോ, ?
കണ്ണൂരിലെ ഫാത്തിമാക്കും,
കാസര്‍ക്കോട്ടെ അയിഷാക്കും,
തലസ്ഥാനത്തെ ജാസ്മിക്കും,
മലപ്പുറത്തെ ആരിഫാക്കും,
തറാവീഹ് നിസ്ക്കാരം പോലും
കളഞ്ഞാണ് ഞാന്‍ ലൈക്കിന്റെ
സക്കാത്ത് വാരിക്കോരി കൊടുത്തത്,!!
''വലതു കൈ കൊണ്ടു കൊടുത്ത
ലൈക്കിന്റെ സക്കാത്ത്
ഇടതു കൈ അറിയരുതെന്നാണ്,!
എങ്കിലും,
ഉസ്ത്താദ് ചോദിച്ചതു
കൊണ്ടു മാത്രം പറഞ്ഞതാണ്,''
കുറച്ച് ലൈക്ക് ബാക്കിയുണ്ട്,
അത് കോളനീലെ ലൈലാക്ക്
';ലൈലത്തുല്‍ ഖദറി'ന്റെ
അന്ന് കൊടു
ക്കാന്‍ വച്ചിരിക്കുന്നതാ,!!
എനിക്ക് വേണ്ടി ഉസ്ത്താദ്
പ്രാര്‍ത്ഥിക്കണം ,
ഞാന്‍ പോട്ടെ, !! അസ്സലാമു അലൈക്കും , !!
''മമ്മദ് നടന്നു നീങ്ങി, !!
ഉസ്ത്താദ് തരിച്ച് നിന്നു,!!!
=========,
ഈ മാസത്തിലും പളളിയില്‍ പോകാതെ
FB യിലിരിക്കുന്ന മമ്മദുമാര്‍ക്ക്, ഈ കഥ, )
സക്കാത്തായി നല്കുന്നു,)
(തറാവീഹ് -രാത്രിയിലെ പ്രാര്‍ത്ഥന)
ലൈലത്തുല്‍ ഖദ്ര്‍,- മാലഖമാര്‍
ഇറങ്ങുന്ന രാത്രി, )
ഷൗക്കത്ത് മൈതീന്‍
കുവൈത്ത് ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo