Slider

ഹിന്ദി മുജേ മാലും മാലും

0
Image may contain: 1 person, selfie and closeup

#This is not a small game
മൂക്കുതല വാര്യർമൂലയിലെ LP സ്‌കൂളിൽ നിന്നും ഹൈസ് സ്‌കൂളിലേക്ക് എത്താനുള്ള ആവേശത്തോടെ പഠിച്ചൊരുവിധം നാലാം ക്ലാസ് പാസ് ആയപ്പോ
വല്ലാത്തൊരു അഭിമാനമായിരുന്നു .അഞ്ചാം ക്ലാസ്സിൽ കാത്തിരുന്ന പുതിയ ;വിഷയങ്ങളിൽ വില്ലനായത് ഹിന്ദി ആയിരുന്നു .ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷ ഒക്കെ ആണേലും മ്മക്കതൊരു ഹലാക്കിലെ ഔലൊസും കഞ്ഞി ആയിരുന്നു .
പലരീതിയിൽ പഠിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന രാഷ്ട്ര ഭാഷ വില്ലനെ മനപ്പൂർവം തള്ളിമാറ്റി വിലസി നടക്കുന്നതിന് ഇടക്കാണ് കാക്കൊല്ല പരീക്ഷ വരുന്നത് . പിടിച്ചതിലും വലുതാണല്ലോ റബ്ബേ അരയിൽ എന്ന് പറഞ്ഞ പോലെ നാലാം ക്ലാസ് ജയിക്കണ്ടായിരുന്നു എന്ന് തോന്നിയ നിമിഷങ്ങൾ . .
പുതിയ സ്‌കൂളിലെ തുടക്കത്തിൽ വില്ലനായി പിന്നെ കൂട്ടുകാരനായി മാറിയ സുജിത്തിന് Sujith Kumarമാത്രമാണ് അൽപ്പമെങ്കിലും ഹിന്ദി അറിയാവുന്നത് . പരീക്ഷക്ക് അവന്റെ അടുത്ത് തന്നെ ഇരുന്നു . അവൻ എഴുതുന്നത് ഒട്ടുമിക്കതും അതുപോലെ പകർത്തിയും ചോദ്യങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ എഴുതിയും പരീക്ഷ തീർത്തു .
ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുമായി ക്ലാസ്സിലേക്ക് വന്ന ടീച്ചർ എല്ലാർക്കും പേപ്പർ കൊടുക്കുന്നതിന്റെ ഇടക്ക് എന്നെ പ്രത്യേകം അടുത്ത് വിളിച്ചപ്പോ തന്നെ പന്തികേട് മണത്തിരുന്നു .
ചോദ്യ പേപ്പർ കയ്യിൽ പിടിച് അൻവർ കോപ്പി അടിച്ചിരുന്നോ എന്ന് ചോദിച്ചു . കോപ്പി അടിച്ചൂന്നും ഇല്ലെന്നും വ്യകത്മാക്കി പറയാതെ കിടന്നു ബ ബ ബ അടിച്ചപ്പോ പതിനേഴാമത്തെ ചോദ്യം വായിക്കാൻ ആവശ്യപ്പെട്ടപ്പോ ബ ബ ബ യുടെ എണ്ണം കൂടി ടീച്ചർ തന്നെ വായിച്ചു .
തുമാര നാം ക്യാഹെ? എന്നായിരുന്നു ആ വൃത്തികെട്ട ചോദ്യം . വായിക്കാൻ അറിയില്ലെങ്കിലും അതിന്റെ അർത്ഥം പേരെന്താണെന്നു എന്നാണ് -മനസ്സിലാക്കാനുള്ള ബോധം ഉണ്ടായിരുന്നു . നാലാംക്ലാസ്സ് പാസായ വലിയ കുട്ടികളോട് ഇമ്മാതിരി തുക്കടാ ചോദ്യം അവർ ചോദിക്കുമെന്നു മണിയേച്ചി വിളമ്പുന്ന കഞ്ഞിവെള്ളത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല .
ചോദ്യത്തിനു ഉത്തരമായി സ്വന്തം പേരെഴുതിയ സുജിത്തിനെ നോക്കി ഞാനൊന്നു നെടുവീർപ്പിട്ടു .
.
(സുജിത്തിനെ ഞാൻ നോക്കിയാ ഭാവമാണ് ഫോട്ടോയിൽ )
.
അവനെ പറഞ്ഞിട്ടും കാര്യമില്ല -എന്റെ ഉത്തരക്കടലാസിലും വളരെ ഭംഗിയോടെ ഞാൻ സുജിത് എന്ന് ഇനീഷ്യൽ അടക്കം എഴുതി വെച്ചിരുന്നു .
തല്ലിയിട്ടോ ചീത്ത പറഞ്ഞിട്ടോ കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകാം ടീച്ചർ ഒന്നും പറഞ്ഞില്ല .രാഷ്ട്ര ഭാഷ മ്മക്ക് ആദ്യമായി തന്ന പണി അതായിരുന്നു . പത്താം ക്ലാസ് വരെ എങ്ങനെ ഹിന്ദി പാസ് ആയിപ്പോയി എന്ന് ചോദിച്ചാൽ ദൈവം തമ്പുരാനാണെ എനിക്കറിയില്ല . അത്യാവശ്യം ഹിന്ദി എഴുതാനും വായിക്കാനും പഠിച്ചത് SSLC പബ്ലിക് എക്‌സാമിന്‌ മുൻപ് മൂക്കുതലയിലെ യൂണിക് ടൂഷ്യൻ സെന്ററിലെ മാഷ് ടെ കഴിവ് കൊണ്ടാണ് ..
ഇപ്പൊ കമ്പനിയിലെ പാകിസ്‍താനി ഡ്രൈവർമാരുടെ ഇടയിൽ ഹിന്ദിയും ഉറുദുവും അറബിയും എല്ലാം കലർത്തി സംസാരിക്കുമ്പോ അവരെപ്പോഴും പറയും ഈ മലബാരിക്ക് ഇപ്പോഴും ഹിന്ദി അറിയില്ലെന്ന് .........
മുജേ മാലും സത്യായിട്ടും മുജേ മാലും ........
അൻവർ മൂക്കുതല
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo