Slider

ബോഗൻവില്ല

0
🌺
Image may contain: 1 person


.........................
സ്കൂൾ ബസ്സ് വരാൻ കാത്തു നിന്നു. കൃത്യം രണ്ട് മണിക്ക് ബസ്സ് വന്നു, ബസ്സിൽ നിന്ന് ഞങ്ങളുടെ മുത്ത് ഇറങ്ങി. ഫസ്റ്റ് സ്റ്റാൻഡേർസിൽ ആണ് പഠിക്കുന്നത്. സന്തോഷത്തോടെ വീട്ടിലേക്ക് ഓടി കയറുന്നതിനിടയിൽ ബാഗ് തുറന്ന് ടെസ്റ്റ് പേപ്പറിന്റെ പേപ്പർ പൊക്കി കാണിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.
കണ്ടോ കണ്ടോ ടെൻ ഔട്ട് ഓഫ് ടെൻ.
ഇനി അച്ഛൻ പറഞ്ഞ പ്രോമീസ് മറക്കണ്ട ഫ്രൈഡേ അമ്യൂസ്മെന്റ് പാർക്കിൽ കൊണ്ടുപോകാം എന്ന് ഇന്നലെ പറഞ്ഞത്.
ശരി ശരി വാക്കുപറഞ്ഞാൽ വാക്കാണ്, നമുക്ക് വെള്ളി ആഴ്ച്ച പോകാം. മുത്ത് ആ പേപ്പർ അച്ഛന് തന്നേ ഞാനൊന്ന് നോക്കട്ടെ.
മോൾ പറഞ്ഞത് ശരിയാണ് പേപ്പറിന്റെ മുകളിൽ ഇടതു വശത്തായി ചുവന്ന മഷിയിൽ വൃത്തത്തിൽ പത്തിൽ പത്ത്. വെരി ഗുഡ്, ത്രീ സ്റ്റാർ എല്ലാം ഉണ്ട്.
കൺഗ്രാജുലേഷൻസ്, മുത്തേ.
അച്ഛൻ കാരണമാണ് ടെൻ ഔട്ട് ഓഫ് ടെൻ കിട്ടിയത്.
അതു കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പ്പോയി. പണ്ട് ആയിരത്തിൽ അധികം കുട്ടികളെ പഠിപ്പിച്ചപ്പോൾ കിട്ടാത്ത ഒരു സന്തോഷം തോന്നി.
സർപ്രൈസ് ഡിക്റ്റേഷൻ അല്ലായിരുന്നു. ഇന്നലെ പറഞ്ഞിരുന്ന പത്തു വാക്കുകൾ നന്നായി പഠിപ്പിച്ച് വിട്ടിരുന്നു.
ഏതായാലും അല്പം ഗമയോടെ അടുക്കളയിൽ ഉള്ള പ്രിയതമ കേൾക്കാനായി അല്പം ഉച്ചത്തിൽ പറഞ്ഞു.
ഞാൻ പഠിപ്പിച്ച് വിട്ടിട്ട് മോൾക്ക് ടെൻ ഔട്ട് ഓഫ് ടെൻ കിട്ടിയത് കണ്ടോ?
അടുക്കളയിൽ നിന്ന് നോ റെസ്പോൺസ്.
ഇന്നലെ പഠിപ്പിച്ചിരുന്നപ്പോൾ ബോഗൻവില്ല എന്ന വാക്കിന്റെ സ്പെല്ലിംഗ് മോൾ ഇടയ്ക്കെല്ലാം തെറ്റിച്ചത് ഓർമ്മ വന്നു.
വീണ്ടും കറക്ടായി ബോഗൻവില്ല എന്ന വാക്ക് എഴുതാൻ പറഞ്ഞപ്പോൾ മോളുടെ മറുപടി.
അച്ഛാ ഞങ്ങളുടെ സ്കൂളിൽ ബൊഗൈൻ വില്ല എന്നാണ് ടീച്ചറുടെ പ്രൊനൗൺസിയേഷൻ.
ഞങ്ങൾ പഴയ മലയാളം മീഡിയംകാരാണ് മോളെ പ്രൊനൗൺസിയേഷൻ അവിടെ നിൽക്കട്ടെ മുത്ത് സ്പെല്ലിംഗ് കറക്ടായി പഠിച്ച് എഴുതൂ.
എന്നിട്ടും മോൾ തെറ്റിച്ചു.
മോളെ എൻകറേജ് ചെയിക്കാനായി പറഞ്ഞു. നാളെ ടെൻ ഔട്ട് ഓഫ് ടെൻ വാങ്ങിക്കുകയാണെങ്കിൽ ഫ്രൈഡേ അമ്യൂസ്മെന്റ് പാർക്കിൽ കൊണ്ടു പോകാം എന്ന്.
ടെസ്റ്റ് പേപ്പറിന്റെ ഉത്തരത്തിൽ നോക്കി ബോഗൻ വില്ലയുടെ സ്പെല്ലിംഗ് കറക്ട് ആണ്.
മോൾ കസേരയിൽ ഇരുന്ന് ഷൂവും സോക്സും ഊരുന്ന തിരക്കിൽ ആണ്.
മോൾ തെറ്റാതെ പഠിച്ചോ എന്നറിയാൻ വേണ്ടി ഞാൻ ചോദിച്ചു, മുത്തേ ആ ബോഗൻ വില്ലയുടെ സ്പെല്ലിംഗ് ഒന്നു പറഞ്ഞേ?
വളരെ കൃത്യമായി ഇന്നലെ പറഞ്ഞ പോലെ തെറ്റായ സ്പെല്ലിംഗ് തന്നെ പറഞ്ഞു.
ഞാൻ ഒന്നൂടെ ചോദ്യം ആവർത്തിച്ചു. മോൾ ഒന്നൂടെ തെറ്റ് ഉത്തരം തന്നെ പറഞ്ഞു.
ഈ തെറ്റായ സ്പെല്ലിംഗ് പറയുന്ന ആൾ ടെസ്റ്റ് പേപ്പറിന് എങ്ങിനെ തെറ്റാതെ എഴുതി.
അതല്ലെ ഞാൻ പറഞ്ഞത് അച്ഛൻ കാരണമാണ് എന്ന്. അച്ഛനല്ലെ പറഞ്ഞത് ടെൻ ഔട്ട് ഓഫ് ടെൻ കിട്ടിയാൽ മാത്രമെ അമ്യൂസ്മെൻറ് പാർക്കിൽ കൊണ്ടു പോകുകയുള്ളു എന്ന് . അത് കൊണ്ട് ഞാൻ ബോഗൻ വില്ലയുടെ സ്പെല്ലിംഗ് മാത്രം ബുക്കിൽ നോക്കി എഴുതി. അതല്ലെ ഞാൻ പറഞ്ഞത് അച്ഛൻ കാരണമാണ് ടെൻ ഔട്ട് ഓഫ് ടെൻ കിട്ടിയത് എന്ന്. പിള്ള മനസ്സിൽ കള്ളമില്ല എത്ര സത്യസന്ധമായ തുറന്ന് പറച്ചിൽ.
മോളു തന്നെ അല്പം മുമ്പ് ഊതിവീർപ്പിച്ച എന്റെ ഗമയുടെ ബലൂണിൽ മോൾ തന്നെ സൂചി കൊണ്ട് കുത്തിയപ്പോൾ പോയ കാറ്റിന്റെ ശബ്ദത്തിൽ എന്റെ ചെവി കൊട്ടി അടച്ചുപോയി.
ആ സമയത്താണ് കിച്ചനിൽ നിന്ന് അച്ഛന്റെ മോളു തന്നെ എന്ന അശരീരി. ഞാൻ കേട്ടില്ല, നിങ്ങൾ കേട്ടോ?

By PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo