Showing posts with label Sunu. Show all posts
Showing posts with label Sunu. Show all posts

നിജം

കഥയല്ല നിജമാണിത് എനിക്കടുത്തൊരു കാടുണ്ടായിരുന്നു ചിത്രകഥകളിലെപ്പൊലൊന്ന്,

നിറയെ കൊങ്ങിണികളാണ് കുറിഞ്ഞികളുണ്ട്, തുമ്പികളും പട്ടാമ്പൂച്ചിയും പറവയുമുണ്ട്, ഓർമ്മമുളച്ച മുതൽ ഞാനിവിടുണ്ട്,

മെലിഞ്ഞൊരു കാട്ടരുവിയും മരം പോലൊരു കുന്നുമടുത്തുണ്ട് ചിത്രകഥകളിലേത്പോലെ.

ഇവിടെ താടി മുളച്ചില്ലെന്ന് പറയാനാണെനിക്കിഷ്ടം മുടിയൊന്നും നരച്ചുമില്ല.

പൂക്കളൊന്നും കൊഴിയാറില്ല പറവകളൊന്നും കുറയാറുമില്ല ഇന്നലത്തവയാണോ ഇന്നുമെന്നടയാളം വെച്ചില്ല ഓർമ്മകളിൽ പരതിയുമില്ല.

പൂവിലൊന്നിലും തൊടണമെന്ന് തോന്നിയില്ല, നോക്ക് കൊണ്ടും പറവകളുടെ പിന്നാലെ പോയില്ല,

ഒട്ടുമോർക്കാതെയായിരുന്നു ഒരുവൾ ഇലക്കിടയിൽ നിന്നും ഉദിച്ചു വന്നത്, അതുവരെ കണ്ട കാഴ്ചകളുടെയെല്ലാം നട്ടുച്ചയായിരുന്നു അവൾ പൂക്കളെല്ലാം മങ്ങിയ പോലവൾ തെളിഞ്ഞു.

അന്നോളം കണ്ട പൂക്കളും പറവകളുമെല്ലാം അവളുടെ അടയാളങ്ങളാണ്

കണ്ണുകൊണ്ട വളെന്നെ കുന്നിൻ ചോട്ടിലേക്ക് നയിച്ചു, കൈപിടിച്ചു പിന്നെ കുന്നിന്റെ പാതിയോളം

ശിഖരങ്ങളിലെല്ലാം ഞങ്ങൾ ചിരിച്ചോടി തണലുകളിലെല്ലാം പുണർന്നുറങ്ങി..

വെയിൽ താണപ്പോൾ നേരം വൈകിയത് പോലൊരു ദൃധിയോടെ ഞങ്ങൾ മേലേക്ക് കയറി കുന്നിൻ നെറുകിൽ, ജീവിതത്തിന്റെ ഉച്ചിയായിരുന്നത്.

കിതപ്പടങ്ങാതെ, നടത്തമയയാതവൾ ഉച്ചിവിളുമ്പിലേക്ക് പോയി, ഒപ്പമാരുമില്ലാത്തപോലെ താഴേക്ക് ചാടി, തട്ടും തടയും നിലവിളിയുമില്ല

താഴെ വന്ന് പതിച്ചത് ഞാനായിരുന്നു ചോരയും ചിന്നിചിതറലുമില്ല.

രാത്രി മുഴുമിക്കാതൊരു പകൽ വന്നു പൂക്കളും പറവകള്മതുപോലെ,

നീരൊഴുക്കുണ്ട്, മരം പോലെ കുന്നും, ഓടി നടന്ന് ഞാൻ പൂക്കളോരൊന്നും തുറന്ന് നോക്കി, ഇലകളെല്ലാം തിരഞ്ഞു നോക്കി പറവകൾ പോകുന്ന ദിക്കുകളിളലഞ്ഞു, അടയാളങ്ങൾ മാത്രം
ഇത് കഥയോ കവിതയോ അല്ല നിജം മാത്രം

Sunu

ദൈവത്താളുകള്‍(കഥ)

Best of Nallezhuth - No 4
ഞാനാരാണെന്നൊള്ളത് നിങ്ങക്ക് -എനിക്കും-വഴിയേ മനസ്സിലാകും ആ വഴീടറ്റത്തൊരു ലോറിയിടിയൊണ്ട്-ഞാനാരാണെന്നൊള്ളതല്ല കാര്യം, ഞാന്‍ പറയാമ്പോകുന്നതാ, ശ്രദ്ധിച്ചിരുന്നോണം പിന്നെ മനസ്സിലായില്ലാ മണാ കുണാന്ന് പറഞ്ഞേക്കല്ല്. അല്ലേലും ഞാനൊണ്ടാക്കി വിടുന്നേനെല്ലാം അങ്ങനൊരു പരാതിയൊണ്ട്.
എന്നാ പിന്നെ കേട്ടോ..
റോഡ്പണിക്കായിട്ട് അണക്കരവഴിക്കൊള്ള അത്തിമരം വെട്ടുമ്പഴാരുന്നത് പതിവ് പോലെ മാര്‍ച്ചിലെ വെയിലെത്തിനോക്കുന്ന ഒരെട്ട് മണി, റോഡിലെങ്ങും ആരുമില്ല, കാറും ബൈക്കുമില്ല. പറഞ്ഞ് പണിയിച്ച പോലൊരനക്കമില്ലായ്മ.
കളരിക്കന്‍ ആന്‍റണി തലേലെ തോര്‍ത്തൊന്ന് മുറുക്കീട്ട് മിഷ്യന്‍ വാളൊന്ന് ഓടിച്ച് നോക്കി. ചുമ്മാ ഒരുടെസ്റ്റിന്, എന്നാണ്ടൊരു കാറിച്ച കേട്ടപോലാന്‍റണി വാളോഫാക്കി ' കൂട്ടത്തിലൊള്ള സാബൂനേം മുരുകനേം തിരിഞ്ഞ് നോക്കി-അവമ്മാരയാടെ കാലേലോ കയ്യേലോ ചോരപ്പാട് തെരയുവാരുന്നു
ഇല്ല.
പിന്നാരാ കാറിയേ..?
"ഏത് പൂ... മോനേലുവാട്ട്. "
ആന്‍റണി വാള് കറക്കി അത്തിമരത്തിന്‍റെ കാലിനെടേലോട്ട് വെച്ചു. പെട്ടന്നൊരു കൂട്ടക്കരച്ചിലങ്ങ് പൊട്ടിവീണു. പക്കിയേം പറവേം പരുന്തിനേം കരയിക്കാന്‍ കവികളാരുമില്ലാരുന്നു, ബുജ്ജികളുമില്ല പട്ടാപ്പകല് ,പെരുവഴി, പ്രേതങ്ങളുമല്ല.
ആന്‍റണി നോക്കുമ്പഴാണ്ട് ചൗണ്ട തുണിക്കെട്ട് പോലെ മൂന്നെണ്ണം നെഞ്ചത്തടിച്ച് കാറുന്നു. ചെറിയാച്ചന്‍റവടെ ചിരിച്ചോമ്മാര്‍ - പല്ലതേരില്ല. കുളിക്കത്തില്ല, ചെളീം, ചെടേം പിടിച്ച താടീം മുടീം.
ഒന്നിനെ കണ്ടാ രണ്ടുമല്ലാത്ത മോഴ. ഒരുത്തനാന്നോ ഒരുത്തിയാണോന്ന്, വാ ആര്‍ക്കറിയാം.
ഒന്നിന്‍റെ മൊഖത്ത് ചരല് വാരിയെറിഞ്ഞ പോലെ വസൂരിക്കല - ഇവമ്മാരിങ്ങനെ പതുക്കെ വന്ന് നടുവളച്ച് കുത്തിയിരിക്കുവാരുന്നില്ല. മിന്നായം പോലാരുന്നു, തല്ലിയലയാണ് കണ്ടത്.
"എന്നാടാ ആരേലും ചത്തോ"?
കേട്ട ഭാവമില്ല ങേഹെ... നെഞ്ചത്ത് നോകാതിടിച്ച് കണ്ണുനീര് വരാതൊള്ള കള്ളകാറിച്ച .
ആന്‍റണി പിന്നേം വാള് കറക്കി, മരത്തിന്‍റെ കാല് മുറിഞ്ഞു. തലപ്പിരുണ്ടു. ചെറകടീം ചെലപ്പും പൊങ്ങി. സാബൂന്‍റേം മുരുകന്‍റേം മുഖത്തും മുടീലും തുള്ളി. വീണു, ആണുംപെണ്ണുമല്ലാത്തോന്‍ മരത്തടീല്‍ തലതല്ലിക്കരഞ്ഞു. അവന്‍ കുത്തിയിരുപ്പീന്ന് എണീറ്റ് നിന്നത് ആന്‍റണി കണ്ടിട്ടില്ല. കൂടെയൊള്ളോര് കണ്ടില്ല. കുത്തിയിരിക്കുന്നോര് പെരുമ്പറപോലെ നെഞ്ച് തല്ലിക്കരയുവാണിപ്പോ കണ്ണീന്ന് ചോരവരും. മുമ്പാകമെല്ലാം നനഞ്ഞു കുതുന്നു. ആന്‍റണി അതീന്ന് കണ്ണടച്ചു. പിന്നെ കാതുമടച്ചു അവന്‍റെ തലക്കാത്ത് വാളിന്‍റെ മൂളക്കം മാത്രം, ഉച്ചകൊണ്ടാ മരത്തിന്‍റെ ആകാശം ചെരിഞ്ഞു.
***
കേഴയോ മ്ലാവോ ആണെന്നാ ബെന്നിച്ചന്‍ കരുതീത് - മേരിമാതാ എര്‍ത്ത് മൂവേഴ്സിന്‍റെ ബോര്‍വെല്‍ മെഷീന്‍ കാലത്ത് ആറ് മണിക്ക് വീടിന്‍റെ മുറ്റത്ത് വന്ന് നിന്നു. ബംഗാളികളൊരു പതിനഞ്ച് മിനിറ്റ്കൊണ്ട് കുഴല്‍ കെണറ് കുത്താനൊള്ള കോല് - മൂരീടെപോലെ മണ്ണി മുട്ടിച്ച് നിര്‍ത്തി. അന്നേരവാരുന്നത്, ഏലത്തി, മ്ലാവോ കേഴയോ പോലാ കാറിച്ച കേട്ടത്.
ബെന്നീം ബംഗാളികളും ചുറ്റും നോക്കി. ഒന്നും കണ്ടില്ല, ഒന്നും മിണ്ടീമില്ല ബെന്നിക്ക് ഹിന്ദി അറിയാമ്മേല.
മുറ്റത്തെ കെണറ് പറ്റി താഴത്തെ തോടും കൊളോം പറ്റി, മഴ പറ്റി .ഒടുക്കത്തെ മാര്‍ഗ്ഗമാണിത് മൂന്നേക്കറേലോം ഒരു ഭാര്യേം രണ്ട് പിള്ളേരും രണ്ട് കറവ പശും ഞാനും ജീവിച്ച് പോകാനൊള്ളതാ കര്‍ത്താവേ...
ബെന്നി ഉള്ളുരുകി ഒരു കുരിശു വരച്ചു, കണ്ണ് തൊറന്നപ്പം യന്ത്രക്കോല് മണ്ണ് തൊളച്ചു താന്നു. പെട്ടന്ന് ബംഗാളി ഭായ് മെഷിന്‍റെ എഞ്ചിനോഫാക്കി.
പാണ്ടക്കെട്ട് പോലെ മൂന്നെണ്ണം ഡ്രില്ലിങ് ലൈന് താഴെ തല്ലി അലച്ച് കരയുന്നു. അപ്പനേം അമ്മേം കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലുന്ന കണ്ട പിള്ളാരടെ പോലൊള്ള കരച്ചിലാണ്.
ബെന്നിക്കങ്ങ് പാവം തോന്നി, തൊണ്ട പൊട്ട്ന്നപോലൊള്ള അലറിക്കരച്ചില്‍ - ബെന്നി ഓടിച്ചെന്ന് മൊഖത്തോട്ട് കുനിയുമ്പഴാണ് പിടികിട്ടിയത്
"ങാഹ ഇവമ്മാരാരുന്നോ.. "
ചെറിയാച്ചന്‍റവടെ ചിരിച്ചോമ്മാരാണ്. ബെന്നി ഒരേലത്തട്ടയിങ്ങോട്ടൊടിച്ചു, മൂന്നെണ്ണത്തിന്‍റേം പൊറം പൊള്ള്ന്ന പോലെ വെച്ച് വീക്കി - ബംഗാളിയോട് എഞ്ചിനോണാക്കാന്‍ വിളിച്ച് പറഞ്ഞു.
അവരനങ്ങിയില്ല മൂന്ന് പേരും. അവര് കരഞ്ഞത് അടികൊണ്ടാരുന്നില്ല. ഉച്ചയാകാറായപ്പഴേക്കും ഏലത്തേലെല്ലാം അരിപ്പത്തട്ടിലരിപ്പൊടി വെറക്കുന്നപോലെ കല്ല് പൊടി വെറച്ചൂര്‍ന്നു ഭൂമീടെ നെഞ്ചില്‍ കുട്ടീന്ന് .
ഡ്രില്ലിങ് ലൈനിന്‍റെ ചോട്ടിലെ മൂന്ന് പേരും പൊടി മൂടി, കണ്ണും മൂക്കുമില്ല, കരയുകേം ചൊമക്കുകേം ചെയ്യുന്ന വാ മാത്രം. എടക്ക് മൂക്കൊന്ന് തുമ്മി തൊറക്കും. നാല് മണി ആയപ്പഴേക്കും ഭൂമിക്കടീന്ന് വെള്ളം പൊട്ടിയൊഴുകി ഹൃദയരക്തം പോലെ ബെന്നീടെ കെട്ട്യോള് റാണി പായസം വെക്കാനോടി.
******
വഴിതെറ്റിച്ചെന്നപോലാരുന്നു, അതുമൊരാറ് മണിക്ക് .പുല്ല് മേഞ്ഞൊരൊറ്റ ഷെഡേയൊള്ളവിടെ - വറീതിന്‍റെറച്ചിക്കട - വറീത് മാടിനെ അഴിച്ചോണ്ടെ പൊറകി ക്കെട്ടി. ഇരുട്ട് പോലൊരു പോത്ത്. തിരിച്ച് ഷെഡി വന്ന് ഒരു തിറുതീമില്ലാതെ പയ്യൊരു ബീഡിയെടുത്ത് കത്തിച്ചു. ചുമ്മാ ഫോണെടുത്തൊന്ന് നേരം നോക്കി. പൊറകോട്ട് തിരിഞ്ഞപ്പഴാണത് കേട്ടത്, മാടിനെ കൂച്ചിക്കെട്ടിയില്ല, കൂടമെടുത്തില്ല, അതിന്‍റെ നെറുകംതലയൊടച്ചില്ല അതിന്ന് മുന്നേ.
രാത്രിയാണോ കാറിയേന്ന് വറീതൊന്നെത്തിനോക്കി. പകലാണോ...?
പിന്നവര് പാത്തിരുന്നു. മാട്പെടച്ചപ്പഴും മിണ്ടിയില്ല. അവരത് കാണുന്നൊണ്ടാരുന്നു. പകലും രാത്രിയും കരിനീലചേര്‍ന്ന അതിന്‍റെ കണ്ണ് വേദനയില്ലാതത് ചിമ്മുന്നു. കരച്ചിലില്ല, കൈ കാലിട്ടടി, ചാണകക്കുഴീലോട്ടൊഴുകുന്ന ചോരച്ചാല്. അതിന്‍റെ കൈക്കൂടിനെടേലെ തോലീന് വറീത് വരയിട്ടപ്പം മാത്രം അവര് മൂന്ന് പാടും ചെതറി വീണു.
ചെറിയൊന്‍റവടെ ചിരിച്ചോമ്മാര് .
വറീത് കത്തി വായിട്ട് ഞെട്ടിയെഴുന്നേറ്റ് നിന്ന് തെറിവിളിച്ചു, ചെറിയാന്‍റവടെ ചിരിച്ചോമ്മാര്
ചെറിയാന് രണ്ടാമ്പിള്ളാരാരുന്നു ജോമിത്തും, ജെസ്ബിനും. പതിനേഴും പത്തൊമ്പതും വയസാരുന്നു. ഒരുവെളുപ്പാങ്കാലത്ത് ബുള്ളറ്റ് ടിപ്പറിലിടിച്ച് രണ്ടും ചത്തു. എളേ ചെറുക്കന്‍റെ തലച്ചോറ് ചെതറിയാരുന്നു. രണ്ട് പേരും ജില്ലേലെ വോളിബോള്‍ ടീമീവരെ പൊങ്ങിയ ആറടി പൊക്കക്കാര്‍ മാസം മാസം നാടിനോരോ കപ്പടിച്ചോണ്ട് വരുന്നോര്.
നാട്ട്കാര് കരഞ്ഞു. ചെറിയാനും, റോസമ്മേം കരഞ്ഞു, കളരിക്കന്‍ ആന്‍റണി കരഞ്ഞു, തുണ്ടിപ്പുറം ബെന്നി കരഞ്ഞു, കശാപ്പ്കാരന്‍ വറീത് കരഞ്ഞു.
മൂന്ന് പേര് മാത്രം ചിരിച്ചു. തെരുവ് പട്ടികളെപ്പോലെ കെട്ടിമറിഞ്ഞൊച്ചയൊണ്ടാക്കി, ശവം പള്ളീലോട്ടെടുക്കാന്‍ നേരവാരുന്നു. വട്ടമ്മാരാണ് ,കിറുക്കന്‍മാര്‍, തെണ്ടികള്‍ ഈ ഭാഗത്തെങ്ങും കണ്ടിട്ടില്ലല്ലോന്ന് നാട്ട്കാരന്തിച്ച് നോക്കുമ്പം ചിരി ചുമ്മാതല്ല ചത്ത് മലച്ച് കെടക്കുന്ന കുഞ്ഞുങ്ങളെ നോക്കി കൈചൂണ്ടി ആര്‍ത്ത് ചിരിക്കുവാണ്.
അവരെ അന്നവിടെവെച്ചാദ്യം കണ്ടത് നാട്ട്കാരാരുന്നില്ല. കുന്നിന്‍ ചെരുവിലെ ഏലക്കാട്ടില്‍ താമസിക്കുന്ന ഒരെഴുത്ത്കാരിയില്ലേ, സുനൂന്ന് പറയുന്ന ഇരുനെറക്കാരി സുന്ദരിക്കൊച്ച്.
ഏലക്കാടിന് നടുക്ക് മണ്ണും മൊളേം പുല്ലും മേഞ്ഞൊണ്ടാക്കിയ വീട്ടിലാരുന്നവള് താമസം. പാതിമുക്കാലം കഥേലും കാലോളം നാട്ടിലും ജീവിക്കുന്ന പെണ്ണ്.
ഒരു വെളുപ്പാങ്കാലത്തൊറക്കത്തി സുനു കണ്ടു വലിയകാടിന് നടുക്ക് വല്ല്യൊരു പുല്‍ മൈതാനം. ചുറ്റും കാടാണ്. കോറേനേരം ഒന്നുമില്ല വെറും ശൂന്യത. പിന്നെ പതുക്കെ കാടനങ്ങി. പത്തി വിരിച്ചൊരു മൂര്‍ഖന്‍ എറങ്ങി വന്നു. മുള്ളെഴിച്ചൊരു മുള്ളന്‍ പന്നി, ഒരു കണ്ടന്‍ കാട്ട്പൂച്ച വേണോ വേണ്ടേന്ന് എറങ്ങിവന്നേച്ച് തിരിച്ച് കേറിപ്പോയി.
ഒരു മലമുഴക്കി പറന്നെറങ്ങി വന്നു. അവര്‌ മൂന്ന് പേരുചതുപ്പിന് നടുക്ക്. ആയിരം ജന്തുജാലങ്ങളവരെ കാടിനിടയിലൂടെ തലയിട്ട് നോക്കി.
സുനു ഒന്ന് തിരിഞ്ഞു കിടന്നപ്പോ ആ മൂന്ന് പേരും ചതുപ്പിന് നടുക്കൂന്ന് മൂന്ന് മനുഷ്യരായി ഇരുകാലില്‍ നിവര്‍ന്നു. പല്ല്തേരും, കുളീം അലക്കുമില്ലാത്ത കോലത്തി. സുനു കണ്ണ് തൊറന്നു.
ചെറിയാന്‍റെ വീട്ടീന്ന് മൂന്നാല് പയ്യമ്മാര് കൂടി അവരെ പിടിച്ച് വലിച്ച് വഴീലെറക്കി വിട്ടു. ഡെറ്റോളിന്‍റെ സോപ്പ്കൊണ്ട് കൈകഴുകി, ഏലക്കാ പറിച്ച് ചവച്ചു, എന്നിട്ടും നാറ്റം പോകാത്ത പോലെ ചുമ്മാ ഷോ കാണിച്ചു.
പ്രതികരിക്കാന്‍ ധൈര്യമില്ലാത്തൊരു എഴുത്തുകാരിപ്പെണ്ണിന്റെ മനസ്സീന്നൊണ്ടായവരാണവരെന്ന് നമ്മക്ക് ചുമ്മാ കരുതാം. അവളൊരു കാട്ടുപൂച്ചേടെ നടത്തമാരുന്നു. മുഖം കുനിച്ച് പിടിച്ച് എന്നാ എല്ലാം, എല്ലാരേം കണ്ട് ,ഒരു മന്ത്രവാദിനി.
വറീതിന്‍റെ കടേല്‍ എറച്ചിക്ക് വന്നേക്കാള്‍ വല്ല്യ ആള്‍ക്കൂട്ടമാരുന്നു. അവരലറിക്കരഞ്ഞത് പോത്തിന്‍റെ വയറ് പൊളന്നേനാരുന്നില്ല, ചെറിയാച്ചന്‍റെ മക്കളെ ഇതുപോലെ തോലുരിച്ച് തൂക്കാത്തേനാരുന്നു. അവരടെ ചങ്കും കരളും പണ്ടോം കണ്ട് നാട്ട്കാര് കൊതി വെള്ളവൊക്കാത്തേനാരുന്നു, അന്നവരിതുപോലെ കൊതിച്ച് ചിരിക്കാത്തേന്.
ചാവിനും അടക്കിനുമെടേലൊള്ള നേരം ഫോണില്‍ നോക്കിയിരിക്കുകേം എടക്കെടക്ക് കരയുകേം വിതുമ്പുകേം ചെയ്യുന്ന ഏര്‍പ്പാടല്ലിവിടെ .പോത്തിന്‍റെ ചോരതെറിച്ച കോലത്തിലവര് നെഞ്ച് തല്ലിക്കരഞ്ഞു.
******
പണ്ട് പുല്ല്മേട്ടെ മകരവെളക്കിന്‍റെ തിക്കിലും തെരക്കിലും പെട്ട് നൂറ്റാറ് പേര് ചത്തതോര്‍ക്കുന്നൊണ്ടോ ? പിന്നെ തേക്കടി ബോട്ട് ദുരന്തം നാപ്പത്തഞ്ച് പേരിക്കൂടുതല് ചത്തു അന്നേരമൊന്നും കാണാത്തത്ര തല്ലിയലേം കരച്ചിലുമാണിവിടെ. ആമയാറ്റിനും വണ്ടന്‍മേടിനുമെടക്കൊള്ള വല്ല്യൊരു വളവൊണ്ട്. അവടെ ഓരാനേടെ വലിപ്പമൊള്ള സിമന്‍റ് പ്രതിമ കാണാം, ആ ബൊമ്മക്ക് താഴെ വല്യ കഥയൊണ്ട്. പണ്ട് പണ്ടവിടെ, എന്നുപറഞ്ഞാല്‍ മനുഷ്യരേക്കാളും പണ്ടവിടെ വലിയ ചതുപ്പ് നെലങ്ങളാരുന്നു. കറുകയും, കോറയും തഴയും കൂട്ടം കൂടി നിക്കുന്ന നീര്‍ച്ചോല. പത്ത് കൊല്ലം മുമ്പ് വരെ അതങ്ങനെ തന്നാരുന്നു. ഇപ്പം ചതുപ്പിന് ചുറ്റുമൊള്ള മരമൊണങ്ങി, പുല്ലും തഴേം, വെള്ളോം മൂടി ചൊവപ്പൻ കരമണ്ണ് വീണു. ആരുമങ്ങോട്ടെത്തിനോക്കാതിരിക്കാന്‍ ആനയോളം പോന്നൊരു വിഗ്രഹത്തിന്‍റെ മറ വന്നു. ചതുപ്പിന്‍റെ കഴുത്തോളം മണ്ണ് വീണ് മൂടി. അവിടെയാണവരിപ്പം ചങ്കത്തടിച്ച് കരയുന്നെ. ഇനിയൊരിക്കലുമവിടെ കറുകയില്ല, തഴയും തവളയുമില്ല. ഭൂമിവാഴാനുള്ള വെള്ളമില്ല. പുല്ല്മേട്ടേലെ നൂറ്റാറിന്റെ നഷ്ടമല്ലത്, തേക്കടീലെ നാപ്പത്തഞ്ച് മനുഷ്യന്‍റെ നഷ്ടമാണ്, ഈ തല്ലിയലേം കരച്ചിലും ഭൂമീടെ നഷ്ടത്തിനാണ്. ടിപ്പറുകാര്‍ ചിരിച്ചു. ജെ.സി.ബിക്കാര്‍ ചിരിച്ചു,
മൂവരാ ചൊകപ്പന്‍ കരമണ്ണിനടീലെ ചതുപ്പ് മാന്തിക്കരഞ്ഞു. എലികളെപ്പോലെ.
*****
ഏലക്കാടിന് നടുക്കൂടെ എറണാകൊളത്തേക്കാള്‍ നല്ല റോഡൊണ് വണ്ടി അരമണിക്കൂറ് കൊണ്ട് കട്ടപ്പനെ മിഷ്യനാശുപത്രീ ചെല്ലും. എന്നിട്ടും തറപ്പേലെ സെബിന്‍റെ പെണ്ണുമ്പിള്ള വീടിന്‍റെ വര്‍ക്കേരിയായികെടന്ന് പെറ്റു. ജീപ്പിന്‍റെ ടയറ്കളും ടാറ് വീപ്പേം മുട്ടിവെറകിന്‍റെയെടേക്കെടന്ന് ജിന്‍സി ഞെളിപിരികൊണ്ടു. കൊച്ച് കാറ്ന്നേന് മുന്നേ മൂന്ന് തല്ലിയലേം കാറിച്ചേം പൊട്ടിവീണു. ജിന്‍സി പേറ് മറന്ന് ഒരു കൊല്ലം മുന്നേ ഇരുപത്തൊന്ന് വയസൊണ്ടാരുന്നപ്പഴത്തെപ്പോലെ "ങേ"..ന്ന് തലപൊക്കി നോക്കി.
അട്ടപ്പാടീല്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസിച്ചെറുക്കനെപോലെ മൂന്നെണ്ണം. ഒരെണ്ണം ചെറുക്കനോ പെണ്ണോന്ന് അറിയാമ്മേല. പിശാശിനെ കണ്ട് പേടിച്ചിട്ടെന്നപോലാണാ കരച്ചില്‍. കുഞ്ഞ് കരഞ്ഞപ്പളേക്കും പേടി കൂടി. ജിന്‍സീം പേടിച്ചു. കൊച്ചിന് കൊമ്പോണ്ടോന്നവള് കാലിനെടക്കൂടെ നോക്കി - അവര് കണ്ടത് കൊമ്പും പല്ലും കൂര്‍ത്തനഖോമൊന്നുമാരുന്നില്ല. പിഴുതെറിയുന്ന മരങ്ങള് കണ്ടു, കാര്‍ന്നിടിയുന്ന കുന്നുകള്, ചെമ്മണ്ണ് വീണ് ശ്വാസം മുട്ടിപ്പിടയുന്ന ചതുപ്പുകള്, കാടിനും കുന്നിനും പകരം വളന്ന് പൊങ്ങിയ കെട്ടിടങ്ങള്, മഞ്ഞിനും മഴക്കും പകരം എരിതീവെയില്, പത്താണ്ട് മഴ മറന്ന ആകാശം.
പെറ്റ് വീണ കൊച്ച് കൈകാലെളക്കി കരയുന്നു. അതൊരു മരയോന്തോ, മലമൊഴക്കിയോ, വില്ലൂന്നി പാമ്പോ ആയി കാട്ടിലേക്കെഴഞ്ഞു പോകാന്‍ ഭൂമി നേരം കാത്തു. പക്ഷെങ്കിലത് ഒച്ചത്തിലൊച്ചത്തി ദുരന്തം കൂവിക്കിടന്നു. നാഗം തീണ്ടിയ കൊരങ്ങ് പോലവരും പേടികൊണ്ട് ചീവീടായി. ജിന്‍സിയത് കണ്ട് പേടിച്ച് വെരണ്ട് "മമ്മീ, മമ്മീ, മമ്മീ യേ.."ന്ന് പൊറകോട്ടെഴഞ്ഞ് ഭിത്തിയേപോയി നിവര്‍ന്നു.
ചതുപ്പിലും കന്നിമണ്ണിലും കാട്ട് ചോലയിലും ടാറും, കോണ്‍ക്രീറ്റും വീണപ്പോഴവര് ചാവ് വീട്പോലെ ചങ്കത്തടിച്ച് കരഞ്ഞു. ആശുപത്രീടെ പേറ് മുറികള്‍ക്ക് പുറത്ത്. വല്ലപ്പോഴും മാത്രം മരിച്ചടക്കിന്‍റെ തൊട്ടടുത്തുള്ള എറച്ചിക്കടയില്‍. മണ്ണ് മാന്തികള്‍ക്ക് മുന്നില്‍.
മനുഷ്യന്‍റെ മരിച്ചടക്കിനവര്‍ ചിരിച്ചു മറിഞ്ഞു. മറ്റൊന്നിനും തീറ്റിയാകാതെ ചെതേലും കല്ലറേലും തടിയൊളിപ്പിക്കുന്ന നാണംകെട്ട ശവങ്ങളോട് - ഭൂമീലെ എല്ലാ കൊഴപ്പത്തിനും കാരണം പ്ലാസ്റ്റിക് എന്ന് സദാചാരം ഛര്‍ദ്ദിക്കുന്ന സാറന്‍മാരോട് - സകല ജീവനും തലമുറകള്‍ ജനിച്ച് ജീവിക്കണ്ട മണ്ണും വെള്ളോം, വായൂം, ഈ ഭൂമീന്ന് എന്നന്നേക്കുമായി കുഴിച്ച് മൂടുമ്പം സാറമ്മാര് എ.എല്‍.എയും, എം.പിയും, മെമ്പറും, മേയറും, പ്രസിഡന്‍റുമായി വന്ന് കൊതുക് കൊല്ലുന്നു. കുപ്പേലും ഓടേലും കൈയൊറയിട്ട് കുഞ്ഞിപ്പിള്ളാരടെ പൂഷഡി പോലെ പ്ലാസ്റ്റിക് നുള്ളിപ്പെറുക്കുന്നു. ജൂണ്‍ 5നൊരു കുഴികുത്തി ആഫ്രിക്കേം, ആമസോണും നട്ട് വെള്ളമൊഴിക്കുന്നു. ഇവരടെ കവലപ്രസംഗങ്ങള്‍ക്ക് മുന്നിലാ മൂവര് കൈചൂണ്ടി, തലതല്ലി, കുണ്ടിയാട്ടിച്ചിരിച്ചു. എം.എല്‍.എടെ കരിമുഖം പുകഞ്ഞു. എംപീടെ പാല്‍മുഖം ചൊവന്നു. മേയറും മെമ്പറും പ്രസിഡന്‍റുമാരും വാക്കുളുക്കി നിന്നു. അവര് ചിരിച്ച് ചിരിച്ച് ചിരിച്ച് മറിഞ്ഞു, തൂറിയെറിഞ്ഞാ പൊള്ളത്തരത്തിലോട്ട്.
ചിരിച്ചും കരഞ്ഞുമൊടുവിലൊരു പൊലര്‍ച്ചെ അവര്‍ക്ക് പൊറകിലൊരു ടിപ്പര്‍ ലോറീടെ ലൈറ്റ് തെളിഞ്ഞു. മൂന്ന് പേരടേം കണ്ണ് മഞ്ഞളിച്ചു. അതൊരാള്‍പ്പാര്‍പ്പില്ലാത്ത കാട്ടേരിയ ആരുന്നു. ഏലക്കാടുകളിലെ പ്രേതങ്ങളലഞ്ഞ് നടക്കുന്ന ശവക്കോട്ടപ്പറമ്പ്. ലോറിയൊന്ന് എരച്ച് ചാടി, പോര് കാളേപ്പോലെ, മൂന്ന് പേരും ഒരേ വഴിക്കോടി, ലോറി കാട്ട് വഴിയേ ചാടീം ചൊരമാന്തീം പൊറകേ, നിമിഷ നേരംകൊണ്ടത് ഏറ്റോം പൊറകിലോടുന്നോളെ റോഡിലടപോലൊട്ടിക്കും. ചോരേം തലച്ചോറും ചെതറും.
ഞാനാരാണെന്നിപ്പം നിങ്ങക്ക് പിടികിട്ടിക്കാണുവല്ലോ. പക്ഷെ എനിക്കാ ലോറിപിടിച്ചാ കിട്ടുന്നില്ല. ടിപ്പറിടിച്ച് മരിച്ചു എന്ന് നിങ്ങള് പത്രത്തി വായിക്കുന്നതല്ലെ - ഞാനാ ഡ്രൈവറടെ കഴുത്തിന് കൈയിട്ട് പിടിച്ചേലും അവനത് ചെലന്തിവലപോലെ തൂത്ത്മാറ്റി. ലൈറ്റ് കെടുത്താന്‍ നോക്കിയേലുമത് ഒന്ന് ഡിമ്മായിട്ട് മിന്നി കത്തി, ഞാന്‍ റോഡിലോട്ട് പറന്ന് ചാടി ഓടുന്ന മൂന്നിനേം ആകാശത്തോട്ടുയര്‍ത്താന്‍ നോക്കിയേലും എനിക്കൊരു മുടിയിഴപോലും പൊക്കാന്‍ പറ്റിയില്ല. എഴുത്ത് കാരീടെ തോന്നലിലുരുവം കൊണ്ടവരായോണ്ടാരിക്കും ഈ ലോറിയിടീം അവള് കുറിച്ചിട്ടൊണ്ടാരിക്കും. ഞാന്‍ സുനൂന്‍റെ മണ്‍കുടിലിലോട്ട് ഒരു പുള്ളിനെപോലെ പറന്ന് ചെന്നു.
ആ പെണ്ണിന്‍റെ വെളുപ്പാന്‍കാലത്തെ ഉറക്കത്തിന് ചുറ്റും നൂറ് നൂറ് പുസ്തകങ്ങളും കയ്യെഴുത്ത് കടലാസുകളും ചിതറിക്കെടന്നു. ഒരു പെണ്ണിനിത്ര അടുക്കും ചിട്ടയുമില്ലാത്ത - അലങ്കോലങ്ങളുണ്ടാകുമോ ? എനിക്കവടെ പുതപ്പ് മാറ്റി ആണോ പെണ്ണോന്ന് നോക്കാന്‍ തോന്നിയേലും ലോറിക്ക് മുന്നിലോടുന്നൊരടെ കിതപ്പ് കേട്ട് ഞാൻ അക്ഷരങ്ങള്‍ക്കെടേല്‍ പരതി. എനിക്ക് നിങ്ങളേക്കാള്‍ വേഗത്തില്‍ അക്ഷരങ്ങള്‍ക്കെടേലോടാന്‍ പറ്റി പക്ഷെ എങ്ങുമില്ലാ മൂവര്, മൂര്‍ഖനും മുള്ളനും മലമുഴക്കിയുമില്ല. കൊല്ലാന്‍ പായുന്ന ലോറിയില്ല. വെട്ടിത്തിരുത്താന്‍ പറ്റാതെന്‍റെ പേനേം കയ്യും വെറച്ചു. മുള്ളനേം, മൂര്‍ഖനേം, മലമുഴക്കിയേമെനിക്ക് കടലാസീന്ന് കാട്ടിലെത്തിക്കാനായില്ല. പിന്നെവിടെയാണവരുടെ രക്ഷപെടലിന്‍റെ രഹസ്യമുള്ളത്, മരിച്ചപോലുറങ്ങുന്ന ഇവള്‍ക്കുള്ളിലാണോ ? ഞാനവളെ കുലുക്കി വിളിച്ചു. ലോറീടെ എരമ്പലും ഓട്ന്നോരടെ കെതപ്പും എന്‍റെ കാതി കേക്കാം. ഇവളറിയുന്നില്ല. ഞാനവടെ കാതില്‍ ചുണ്ട് ചേര്‍ത്ത് സുനൂ സുനൂന്ന് നീട്ടി വിളിച്ചു. കവിളില്‍ കടിച്ചു. വിരല് പിടിച്ച് ഞെരിച്ചു. പക്ഷെ ചിലന്തിവലപോലെ ദുര്‍ബലമാരുന്നെല്ലാം.
കാട്ടുവഴി ലോറിയൊന്ന് പൊങ്ങിച്ചാടുന്ന ഒച്ചകേട്ട് ഞാന്‍ പറന്നതിന്‍റെ മോളിലെത്തി. അത് സഡന്‍ ബ്രേക്കിട്ട് നിന്നു. ലൈറ്റണച്ചു. പക്ഷേ അതിന് മുന്നേ ഞാന്‍ കണ്ടു ഞെട്ടലോടെ. ഏലത്തിലകളില്‍ ചെതറിത്തെറിച്ച ചോര. മഴ പോലത് മണ്ണിലേക്ക് ചാറി.
നിങ്ങക്കെന്നെ മുഴുവനായിട്ട് മനസിലായില്ലേലും എനിക്കിപ്പഴെന്നെ മനസ്സിലാകുന്നു. നിങ്ങള്‍ സ്വാര്‍ത്ഥതകൊണ്ടും തന്‍കാര്യങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും കെട്ടിയിട്ട വെറുമൊരു പൂടപ്പട്ടിയാണ് ഞാന്‍ .വെളുത്ത് പഞ്ഞിക്കെട്ടുപോലൊരെണ്ണം. വലിയ വലിയ ദേവായങ്ങളിലിരുന്ന് നിങ്ങടെ പ്രണയവും വിവാഹവും, സൗഭാഗ്യങ്ങളും നടത്തിത്തരാനെ എനിക്കാവൂ. നിങ്ങടെ പനീം തലവേദനേം, ജലദോഷോം മാറ്റാനും കുഞ്ഞുങ്ങടെ കരപ്പന്‍ ചികിത്സിക്കാനും, പ്രേതബാധക്കുള്ള മന്ത്രവാദം നടത്താനും.
ഭൂമിയിലെ മറ്റ് ചരാചരങ്ങളെല്ലാം
ദൈവമില്ലായ്മയില്‍ നശിക്കും, ഒപ്പം നിങ്ങളും .കാരണം പനി മാറിയതുകൊണ്ടോ ലോട്ടറി അടിച്ചതുകൊണ്ടോ അല്ല ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്.

Written by Sunu S Thankamma

ദൈവത്താളുകള്‍..

Image may contain: 1 person, tree, outdoor and nature

(കഥ)

By: Sunu

പുല്‍നാമ്പ് പോലൊന്ന്...

Image may contain: one or more people, beard, selfie and indoor

(കഥ)
സുനു
"ഇവരെങ്ങനെ ഗര്‍ഭിണിയായി" എന്ന് സീതമ്മ പലപ്പോഴും തന്‍റെ മാഡത്തെക്കുറിച്ച് ആലോചിക്കാറണ്ടായി
യിരുന്നു . വനാതിര്‍ത്തിയിലുള്ള കുന്നുകളിലൊന്നിലായിരുന്നു അവരുടെ ബംഗ്ലാവ്. അവിടെ സീതമ്മയും മാഡവും
മാത്രമാണ് താമസം. ആറു മണിക്ക് ശേഷം മിക്കവാറും മാഡം ഒറ്റയ്ക്കാണ് . സീതമ്മ കുന്നിറങ്ങി അടിവാരത്തിലുള്ള വീ
ട്ടിലേക്ക് പോകും. ആ കുന്നില്‍ വേറെ വീടുകളോ ആളുകളോ ഒന്നുമുണ്ടായിരുന്നില്ല. കുന്നിന് താഴെയോ, തന്‍റെ
ലാന്‍ഡ് ഫോണിലൂടെയോ അധികമാരുമായും അവര്‍ക്ക് ബന്ധവുമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ തനിച്ചാണെന്ന്
തോന്നിച്ചില്ല. അതിന്‍റെ പൊരുളെന്തെന്ന് സീതമ്മക്കൊട്ടറിയുമായിരുന്നുമില്ല.
അവരുടെ പപ്പയുടെ കാലത്തെന്നോ
വാങ്ങിയ പഴയൊരു ബംഗ്ലാവായിരുന്നു അത്, ഇളം പച്ചനിറമുള്ള കരിങ്കല്‍ ഭിത്തികളും വളരെ പഴയതരം ആസ്ബടോസ്
സ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയുമായിരുന്നു ആ ഇരുനില ബംഗ്ലാവിനുായിരുന്നത്.
വീടിനുള്ളില്‍ കൊത്ത് പണികളൊക്കെയുള്ള കുറച്ചധികം മരസാമാനങ്ങളുണ്ട് . ചുവരുകളില്‍ അവരുടെ
അച്ഛനും, സുഹൃത്തുക്കളും സംഭവങ്ങളുമൊക്കെ നിറഞ്ഞ കുറെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍, അതിലൊരു
ഫോട്ടോയില്‍ വേട്ടക്കാരന്‍റെ വേഷത്തില്‍ തോളിലൊരു തോക്കും കൊമ്പന്‍ മീശയുമൊക്കെയായി മാഡത്തിന്റെ
പപ്പ നില്‍ക്കുന്നു . മറ്റൊരു ഫോട്ടോയില്‍ കൊമ്പന്‍മീശയില്ലാതെ ചിരിച്ചു്കൊണ്ട് ഭാര്യക്കൊപ്പം കൈക്കുഞ്ഞുമായി
നില്‍ക്കുകയാണ് മാഡത്തിന്റെ പപ്പ.
അവരുടെ പപ്പയുടെതെന്ന് കരുതാവുന്നൊരു പഴമണം ആ വീട്ടിലാകെ ഉണ്ടായിരുന്നു . സായ്പന്‍മാരെ പോലെ കോട്ടും സ്യൂട്ടും, കാല്‍പന്തുകളിയും, കാറുകളുമൊക്കെയായി പിന്നെയും ഒരു
പാട് പേരുണ്ടായിരുന്നു ഫോട്ടോയില്‍. മദാമ്മമാരെ പോലുള്ള സ്ത്രീകളും ബൊമ്മ പോലുള്ള കുട്ടികളും.,അവരാരും ഒരിക്കലും കുന്നു കയറി വന്നില്ലെങ്കിലും അവരെല്ലാം മാഡത്തിനു കാവലുണ്ടെന്ന് സീതമ്മക്ക് തോന്നാറു്ണ്ട്.
ഈഫോട്ടോകള്‍ക്കൊക്കെ നടുവില്‍ യേശുക്രിസ്തുവിന്‍റെ വലിയൊരു ഫോട്ടോയുമുണ്ടായിരുന്നു . കൂടാതെ കലമാനി
ന്‍റെയും കാട്ടുപോത്തിന്‍റെയും കൂറ്റന്‍ തലയോട്ടികളും, കൊമ്പുക ളും. മാഡം അതിലേക്കൊന്നും നോക്കാറേയി
ല്ലെങ്കിലും ഇടക്കൊക്കെ ആരെയെങ്കിലും വിളിച്ച് അതിലെയൊക്കെ പൊടി തുടച്ച് പോളീഷ് ചെയ്ത് വെക്കും. അവരു
ടേതായി ആ വീട്ടിലുണ്ടായിരുന്നത് കുറേയധികം പുസ്തകങ്ങളും അതിലേറെ രഹസ്യങ്ങളും, സീതമ്മക്ക് വളരെ ഇഷ്ട
മുളളൊരു നറുമണവുമായിരുന്നു .
ഒരു പട്ടിയെയോ പൂച്ചയെയോ, പക്ഷിയെയോ പോലും അവര്‍ വളര്‍ത്തിയിരുന്നില്ല.
അവരാകെ നട്ട് നനച്ച് വളര്‍ത്തിയിരുന്നത് കുറേ മരങ്ങളും ചെടികളുമായിരുന്നു . വീടിന് ചുറ്റും ഓറഞ്ച്, പേര, സപ്പോട്ട,ഞാവല്‍, പ്ലംസ് തു
ടങ്ങിയ ഫലവൃക്ഷങ്ങള്‍. റംബൂട്ടാന്‍, മാംഗോസ്റ്റി, പപ്പായ, മള്‍ബറി, മാവ്, എഗ്ഫ്രൂട്ട് എന്നിവയും സീതമ്മയ്ക്ക് പേരറി
യില്ലാത്ത പഴമരങ്ങള്‍ വേറെയുമുണ്ടായിരുന്നു . പുല്ലും, മുളയും, ചേമ്പും പോലുള്ള എന്തൊക്കെയോ കാട്ടു ചെടി
കളും, അവയില്‍ ഓരോന്നിന്‍റെയും ഇലയിലും തണ്ടിലും വേരിലും കാടിന്‍റെ അടയാളങ്ങളുണ്ടായിരുന്നു .
രാവിലെയും വൈകുന്നേരവും അവരതിനെല്ലാം വെള്ളം നനക്കുകയും ഇടയ്ക്കെല്ലാം മണ്ണിളക്കി വളമിടു
കയും ചെയ്യും, അവര്‍ തനിച്ചല്ലാത്തത് ഇലകള്‍ക്കും നാമ്പുകള്‍ക്കും, പൂക്കള്‍ക്കും, കായ്കള്‍ക്കുമൊപ്പമായതുകൊണ്ടാണെന്ന്
സീതമ്മയ്ക്ക് തോന്നിയിട്ടു്ണ്ട്.
വെയിലാകുമ്പോഴവര്‍ വീടിനുള്ളില്‍ പുസ്തകങ്ങള്‍ വായിക്കുകയും എന്തൊക്കയോ കുത്തിക്കുറിക്കുകയും ചെയ്യും. പകലവര്‍ ഉറങ്ങുകയോ വെറുതെ ഇരിക്കുകയോ ചെയ്യാറേ ഇല്ല.
സീതമ്മയപ്പോള്‍ അടുക്കളയില്‍ ഭക്ഷണമുാക്കുകയോ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുകയും തുണി അ
ലക്കുകയും പാത്ര ങ്ങള്‍ കഴുകുകയുമൊക്കെ ചെയ്യും. കുന്നിറങ്ങി ഊരില്‍ ചെന്ന് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍
വാങ്ങി വരുന്നതും അവളുടെ ജോലിയാണ്. മാഡം അവളോടും അധികമൊന്നും സംസാരിച്ചിരുന്നില്ല.
അവര്‍ നാട്ടിലെവിടെയോ വക്കീലായിരുന്നു വെന്നും അവരുടെ പപ്പ അവര്‍ക്കായി എടുത്താലും എടുത്താലും തീരാത്തത്ര വല്യൊരു തുക ബാങ്കില്‍ ഇട്ടിട്ടുന്നെുമൊക്കെ ഊരില്‍ ആരൊക്കെയോ പറഞ്ഞുള്ള അറിവായിരുന്നു അവള്‍ക്ക് .
ആര്‍ക്കും അതില്‍ കൂടുതലൊന്നും അവരെക്കുറിച്ചറിയുമായിരുന്നില്ല.
ഒത്തവണ്ണവും പൊക്കവും സൗന്ദര്യവുമൊക്കെയുള്ള പ്രൗഡയായ ഒരു സ്ത്രീയായിരുന്നു അവര്‍. തഴച്ചുകുറുകി തോളൊപ്പം മാത്രമുള്ള മുടിയും ചെറിയ മാറിടവും അവരൊരു ആണാണോ എന്ന് പോലും തോന്നിച്ചിരുന്നു. അസാധാരണ വലിപ്പമുള്ള അവരുടെ തുടകളിലേക്കും കൊഴുത്തുരുണ്ട പിന്‍ഭാഗത്തേക്കും സീതമ്മ പല
പ്പോഴും അറിയാതെ നോക്കി നിന്നുപോകുമായിരുന്നു . അവരുടെ നിവര്‍ന്ന നടത്തത്തേയും ശരീര വടിവിനെയും സീത
മ്മ രഹസ്യമായി ആരാധിച്ചു. ഗര്‍ഭിണിയാകുന്നതിന് മുമ്പ് വരെ മാസത്തിലൊന്നോ, രാഴ്ച കൂടുമ്പോഴോ മൂന്നോ
നാലോ ദിവസം മാത്രമേ യജമാനത്തി അവിടെ താമസിച്ചിരുന്നുള്ളൂ. അല്ലാത്തപ്പോഴൊക്കെ വീട് നോക്കുന്നതും മരങ്ങളെയും ചെടികളെയും പരിപാലിക്കുന്നതും സീതമ്മയാണ്.
അന്നൊക്കെ അവര്‍ കുന്നുകയറി വരുന്നതേ വീട്ടിനുള്ളില്‍ പോലും കയറാതെ മരങ്ങളുടെയും ചെടികളുടെയും അടുത്തേക്കോടും പിന്നെ തിരികെ പോകുന്നിടം വരെ അധികസമയവും അവര്‍ അവിടെത്തന്നെ ആയിരിക്കും.
അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ കുന്നുകയറി ആ വീട്ടിലേക്ക് വന്നിരുന്നില്ല. അവരുടെ ഭര്‍ത്താവുമാത്രം വല്ലപ്പോഴുമൊരിക്കല്‍ വന്നുപോകും. യജമാനത്തിയുടെ ശരീരവലിപ്പമോ പ്രായമോ, തോന്നി ക്കാത്ത വെളുത്ത് മെലിഞ്ഞൊരു പയ്യനായിരുന്നു ഭര്‍ത്താവ്. കോലന്‍ മുടിയും നീലക്കണ്ണുകളുമുള്ള ഒരാള്‍.
ഭര്‍ത്താ വുമായും അവള്‍ക്ക് അടുപ്പമോ കാര്യമായ മിാട്ടമോ ഉണ്ടായിരുന്നില്ല. വല്ലപ്പോഴുമൊരിക്കല്‍ അവനുമായവള്‍ വഴക്കിടുന്നതും കയര്‍ത്തു സംസാരിക്കുന്നതും സീതമ്മ കേട്ടിട്ടു്ണ്ട്
അയാള്‍ വല്ലപ്പോഴുമൊരിക്കല്‍ ആ വീട്ടിനുള്ളിലേക്ക് കടന്ന് വരുമ്പോഴുമവര്‍ പുസ്തകത്തില്‍ തന്നെ കണ്ണ് നട്ടിരിക്കും. അയാള്‍ കുന്നിന് താഴെ കാര്‍ നിര്‍ത്തി, ഉച്ചച്ചൂടില്‍ വിയര്‍ ത്തൊലിച്ച് കുന്ന് കയറി വരുന്നതും ,വീടിന്‍റെ ഗേറ്റ് തുറന്ന് മുറ്റത്തേക്കെത്തുന്നതും ചാരിയിട്ടിരിക്കുന്ന കതക് തുറന്ന് അവരിരിക്കുന്ന മുറിയിലേക്കെത്തുന്നതുവരെയും തന്‍റെ മുന്നില്‍ തുറന്ന് വെച്ചിട്ടുള്ള പുസ്തകത്തിനുള്ളില്‍ നിന്നും വായ്ചെടു ത്തപോലെ അവരങ്ങനെ ഇരിക്കും. താനറിഞ്ഞതൊക്കെ സത്യമാണോ എന്നറിയാനായി ഒന്ന് മുഖമുയര്‍ത്തി നോക്കിയാലായി.
അതുകൊണ്ടാണ് 'ഇവരെങ്ങനെ ഗര്‍ഭിണിയായി' എന്ന ചോദ്യം സീതമ്മയുടെ മനസ്സിലുണ്ടായത്. ഭര്‍ത്താവില്‍ നിന്നല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു പുരുഷനില്‍ നിന്ന് ? ഏതെങ്കിലും മരത്തില്‍ നിന്നാണോ എന്ന് സീതമ്മ ഓര്‍ത്ത് ചിരിക്കാറുണ്ടായിരുന്നു.
ഓരോ പഴമരങ്ങള്‍ക്ക് നേരെയും തുറക്കുന്ന ജനാലകള്‍ ആ വീടിന് ചുറ്റുമുണ്ടായിരുന്നു. മരങ്ങളില്‍ കായ്കള്‍ പഴുത്ത് തുടങ്ങുന്നതേ കാട്ടിനുള്ളിലെ ഒട്ടുമിക്ക കിളികളും അവരുടെ പഴച്ചില്ലകളിലെത്തും, പച്ചയും, മഞ്ഞ യും, ചുവപ്പും, നീലയും, കറുപ്പും കിളികള്‍, ആ സമയത്ത് ജനാലകള്‍ തുറന്നിട്ട് യജമാനത്തി അവയെ നോക്കി നില്‍ക്കും. പുസ്തകം വായിക്കാതെയും ഭക്ഷണം പോലും കഴിക്കാതെയും അവയെ നോക്കി ലയിച്ചൊറ്റനില്‍പ്പാണ്. അവ യുടെ ചിറകടിയിലും ചിലപ്പിലുമെല്ലാം ' കാടുണ്ടായിരുന്നു.' പുല്‍ മേടുകളും, താഴ്വരകളും, നീര്‍ച്ചോലകളും മഴക്കാടു കളുമുണ്ടായിരുന്നു.
ആ നേരത്തെ അവരുടെ മുഖഭാവം പക്ഷികള്‍ക്കൊപ്പം ചിറകുവിടര്‍ത്തി പറന്നുപോകാന്‍ വെമ്പുന്നതായി സീതമ്മയ്ക്ക് തോന്നും. അവള്‍ക്കുമങ്ങനെ പക്ഷികളെ നോക്കി നില്‍ക്കാന്‍ ഇഷ്ടമായിരുന്നു.
സന്ധ്യയാകുമ്പോള്‍ ചേക്കേറാനായി കലപിലകൂട്ടിപ്പറക്കുന്ന പക്ഷികളെ നോക്കി അവരങ്ങനെ ജനലിനരികില്‍ഇരിക്കും. ദൂരെ വനത്തിനുള്ളിലെ, മലകള്‍ക്ക് നേരെ പറന്നുപോകുന്ന പക്ഷികള്‍ക്കൊപ്പം അവരുടെ കണ്ണുകളും അസ്തമയത്തിലേയ്ക്ക് പോകും. ഇരുള്‍ വീണ് കഴിഞ്ഞാലും ദൂരെ വനത്തിലെ ശബ്ദങ്ങല്‍ക്ക് കാതോര്‍ത്ത് അവര്‍ രാത്രി യോളമിരിക്കുമായിരുന്നു.
അവരാ മരങ്ങളില്‍ നിന്നൊന്നും ഒരു പഴം പോലും പറിക്കുകയോ തിന്നുകയോ ചെയ്തിരുന്നില്ല, സീതമ്മയും.- തന്‍റെ പന്ത്രും പതിനാലും വയസ്സായ മക്കള്‍ ഗണേശനും, മുരുകേശനും, പേരക്കയും, സപ്പോട്ടയുമൊക്കെവലിയ ഇഷ്ടമായിരുന്നു - എങ്കിലും മരത്തില്‍ നിന്നും കൊഴിഞ്ഞ് നിലത്തു വീഴുന്ന ഒന്നുപോലും സീതമ്മ എടുത്തിരുന്നില്ല. അവ നിലത്തു വീണുറുമ്പരിച്ച് മണ്ണിലലിഞ്ഞു ചേരുന്നത് യജമാനത്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യ മാണെന്ന് അവള്‍ക്കറിയാമായിരുന്നു.
അന്ന് ഉച്ചയായപ്പോള്‍ ആകാശമാകെ മഴക്കാര്‍ വന്ന് മൂടി. തണുത്തൊരു കാറ്റടിച്ചു. അവര്‍ക്ക് പ്രസവ സംബന്ധമായ ചില അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങി. മഴക്കാര്‍ മൂടി അന്തരീക്ഷം മ്ലാനമായതിനാല്‍ തന്‍റെ മനസിന്‍റെ തോന്നല്‍ മാത്രമായിരിക്കാം അതെന്നാണവര്‍ ആദ്യം കരുതിയത്. പിന്നെയാ തോന്നലിനുമീതെ അസ്വസ്ഥതകള്‍ പെരികി
യപ്പോഴവര്‍ വേലക്കാരിയെ വിളിച്ച് : '' സീതമ്മ വീട്ടില്‍ പൊയ്ക്കോള്ളൂ . നാളെരാവിലെ വന്നാല്‍ മതി'' എന്ന് പറഞ്ഞു .
സീതമ്മ അത് കേട്ടതും എന്തൊക്കയോ സംശയങ്ങളും ആശങ്കകളുമായി അവരെത്ത ന്നെ നോക്കി നിന്നു. അവരുടെ
പ്രസവത്തിന് ഡോക്ടര്‍ പറഞ്ഞ ഡേറ്റിനിനി രണ്ട് ദിവസമേയുള്ളൂ .
സീതമ്മ യജമാനത്തിയുടെ ഭര്‍ത്താവിനെ പ്രതീക്ഷി
ച്ചിരിക്കുകയായിരുന്നു. അവരപ്പോള്‍ ശരീരത്തിന്‍റെ അസ്വസ്ഥതകളടക്കാന്‍ പാടുപെട്ട് വായിച്ചുകൊണ്ടിരുന്ന ഇംഗ്ലീ
ഷ് മാഗസിനില്‍ തന്നെ കണ്ണു നട്ടിരുന്നു .
അവരുടെ കണ്ണുകളില്‍ അക്ഷരങ്ങളൊന്നും തെളിഞ്ഞില്ല . മുഖമുയര്‍ത്തി
ശബ്ദം പതറാതെ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചു :'' എന്താ നില്‍ക്കുന്നെ? പോയിട്ട് നാളെ വന്നാല്‍ മതി. ''
സീതമ്മ പിന്നെയവിടെ നിന്നില്ല, അകത്തു പോയി തന്‍റെ മഞ്ഞ തുണിസഞ്ചിയുമെടുത്ത് തിരികെ വന്ന്, മാഡതോട് പറഞ്ഞു :
' സറിമാ നാമ്പോയിട്ട് നാളെവറാമെ..'.
അവര്‍ ശ്വാസമടക്കിപ്പിടിച്ചൊന്ന് തലയാട്ടി. സീതമ്മ പോയെ
ന്നുറപ്പായതുമവള്‍ വേദനയും അസ്വസ്ഥതയും പേറുന്നൊരു നിശ്വാസമുതിര്‍ത്തു. സീതമ്മയപ്പോള്‍ അടിവാരത്തുള്ള
തന്‍റെ ഊരിലേക്ക് കുന്നിറങ്ങി തുടങ്ങിയിരുന്നു. അവളുടെ ഉള്ളില്‍ നിറയെ മാഡത്തിന്റെ മൂളലും ഞരങ്ങലുകളും അടക്കിയുള്ള നിലവിളികളും മുഴങ്ങി നിന്നു..
സീതമ്മ കുന്നിനടിവാരത്തെത്തി കൊങ്ങിണി പടര്‍പ്പിലെ കുരുവികളുടെ ചിലപ്പ് നോക്കി നില്‍ക്കെ അവര്‍ ശരീരത്തിന്‍റെ വേദനകളെയും ആയാസങ്ങളെയും വിസ്മരിച്ച് ചാടിയെഴുന്നേറ്റു. ദൃധിപിടിച്ച് വസ്ത്രം മാറുകയും, തന്‍റെ കറുത്ത ബാഗുമെടുത്തവര്‍ വീടുപൂട്ടി പുറത്തിറങ്ങുകയും ചെയ്തു.
ഏതു നിമിഷവും മഴത്തുള്ളികള്‍ വീണ് ചിതറുമെന്ന് തോന്നിപ്പിച്ച് അന്തരീക്ഷം കനം തൂങ്ങി നിന്നു. അവള്‍ക്കപ്പോഴൊരു പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഉന്തിയ വയറോ ,മുന്‍പുണ്ടായിരുന്ന അസ്വസ്ഥതകളോ തോന്നിയിരുന്നില്ല. അവള്‍ കറുത്ത റെയിന്‍ കോട്ടും തൊപ്പിയും ധരിച്ചിരുന്നു. തന്നെയാരും കാണുന്നില്ലെന്നുറപ്പു വരുത്തി സാവധാനത്തിലവള്‍ കുന്നിറങ്ങി.
മഴതിമിര്‍ത്ത് പെയ്യുകയായിരുന്നു. പുല്‍മേടുകളില്‍ അവ്യക്തമായ ചാരനിറത്തില്‍ പെയ്ത മഴ താഴ്വരകളിലേയ്ക്ക് ചെമ്മണ്‍ നിറത്തിലും തെളിനീരായും ഒഴുകിവന്നു. കുന്നിന്‍ ചെരിവുകളിലെ അസ്ഥിപഞ്ജരം പോലുള്ള ഉണക്കമരങ്ങളില്‍ ചില പക്ഷികള്‍ മഴനനഞ്ഞിരുന്നു. അവയുടെ കറുത്ത തൂവലുകളിലൂടെ മഴത്തുള്ളികള്‍ ഇറ്റു വീണു. താഴ്വരകള്‍ പിന്നിട്ടവള്‍ ചെറിയൊരു കുന്നുകയറി ഉള്‍ക്കാട്ടിലേക്ക് നടന്നു. ചതുപ്പുകളും പുല്‍മേടുകളും നിറഞ്ഞ ഏതാനും തുറസ്സുകളവര്‍ പിന്നിട്ടിരുന്നു. മഴയുടെ നനവില്‍ ചതുപ്പുകള്‍ കുത്തിയിളക്കിക്കൊണ്ടിരുന്ന കാട്ടു പന്നികള്‍ ചെളിമണ്ണ് പുരണ്ട തേറ്റകളുയര്‍ത്തി അവരെ നോക്കി നിന്നു. അവരുടെ മനസ്സിലപ്പോള്‍ ഇടതൂര്‍ന്ന മഴ ക്കാടുകള്‍ മാത്രമായിരുന്നു. കൂറ്റന്‍ മരത്തലപ്പുകളില്‍ വീണുചിതറിയ മഴ, തടികളിലൂടെ ഊര്‍ന്നിറങ്ങി വേരുകളിലേക്കും നീര്‍ച്ചോലകളിലേക്കും പകര്‍ന്നുപോയി. മഴയുടെ ഇരമ്പലില്‍ കാടിന്‍റെ മര്‍മ്മരങ്ങളടങ്ങി. ഇലച്ചാര്‍ത്തുകളും വള്ളിപ്പടര്‍പ്പുകളും വകഞ്ഞുമാറ്റിയവര്‍ കാടിനുള്ളിലേക്ക് കടന്നു.
അവരുടെ കാലുകള്‍ കട്ട്കഴച്ചുതുടങ്ങിയിരുന്നു. അടിവയറ്റിലെ കൊളുത്തിപ്പിടിക്കും പോലുള്ള വേദനയവര്‍ കാടിന്‍റെയും മഴയുടെയും വന്യതയില്‍ മറന്നു. ഒരാല്‍ മരം താഴേക്ക് നീട്ടിയ വേരുകളില്‍ തൂങ്ങിപ്പിടിച്ച് മരത്തലപ്പുകള്‍ നോക്കി നിന്നവര്‍ കിതച്ചു. ഇലകള്‍ക്കിടയിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ മഴത്തുള്ളികള്‍ ചിതറിവീണുടയുന്നു.
അവരുടെ തുറന്നു വെച്ച മിഴികള്‍ക്കു മീതയും മുഖത്തും മഴയുടെ പെരും തുള്ളികള്‍ വന്ന് പതിച്ചു. അവരുടെ ദേഹമാകെ അപ്പോഴോരു കുളിരരിച്ചിറങ്ങി. തുടകള്‍ക്കിടയിലൂടെ തന്‍റെ കുഞ്ഞ് തലനീട്ടുന്നുവെന്ന തോന്നലിലവള്‍ മറ്റൊരു വേരിന്‍റെ കൈ പിടിച്ച് നിലത്തേക്കൂര്‍ന്നിരുന്നു. ചുറ്റും ജഡയാര്‍ന്ന മരങ്ങള്‍. പച്ചതഴച്ച പായല്‍ചെടികളും, കാട്ടുകള്ളികളും. അവള്‍ക്ക് വേദന തോന്നിയതേയില്ല. മഴക്ക് താളം പിടിക്കുന്നതുപോലെ ചില പക്ഷികളും ചെറു ജീവികളും കുറുകുന്നതുമിളകുന്നതുമവള്‍ കണ്ടു തന്‍റെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ മാത്രമാണവള്‍ മിഴിതാഴ്ത്തിയത്. ചോരയുടെ നനവാര്‍ന്ന അതിന്‍റെ മുഖത്തേക്ക്.
തന്‍റെ ബാഗില്‍ നിന്നും കത്രികയെടുത്തവള്‍ തന്‍റെ ഉടലില്‍ നിന്നുമതിനെ വേര്‍പെടുത്തി, അതിന്‍റെ പൊക്കിള്‍കൊടിയുടെ അറ്റം കരിയിലകള്‍ വീണ് ജീര്‍ണ്ണിച്ച് കന്നിമണ്ണില്‍ പതിഞ്ഞു. മുലഞെട്ട് ചുരത്തും പോലൊരു മഴ ത്തുള്ളി അതിന്‍റെ പിളര്‍ന്നവായിലേക്ക് വീണു. കുളിരണിഞ്ഞത് അലറിക്കരഞ്ഞു. ആല്‍മരം നീട്ടിയ മറ്റൊരു വേരില്‍പിടിച്ചെഴുന്നേറ്റവള്‍ കാടിനു പുറത്തേക്ക് നടന്നു. തന്‍റെ കാലുകള്‍ക്കിടയിലൂടെ മഴകണക്കെ ചോരയൊഴുക്കുകയാണെന്നവള്‍ക്ക് തോന്നി. അവളാ മഴയുടെ മര്‍മരം വിട്ടകന്ന് ദൂരേക്ക് പോയി.
ഒരിക്കല്‍ മഴതോര്‍ന്നു, തന്‍റെ കുഞ്ഞിനെക്കാണാനവള്‍ കാട്ടിലേക്ക് തിരികെയെത്തി. ആകാശത്തേക്ക് തളിരിടുന്ന മരങ്ങളില്‍, അവക്കുമീതെ ചിലച്ചുപറക്കുന്ന പക്ഷികളില്‍, താഴ്വരകളിലെ പൂക്കളില്‍, കാടിന്‍റെ മറപറ്റി നടക്കുന്ന മുരള്‍ച്ചകളില്‍, എല്ലാം അവള്‍ തന്‍റെ കുഞ്ഞിനെ കണ്ടു, കാടിന്‍റെ സകല മര്‍മരങ്ങളിലുമവളിതിന്‍റെ "അമ്മേ"എന്നുള്ള വിളികേട്ടു. ഇലകളായി വന്നതവളെ പൊതിഞ്ഞുമ്മ വെച്ചു..
(3 വര്‍ഷം മുന്‍പ് എഴുതി,ഏറെ പ്രതീക്ഷയോടെ പല അച്ചടി മാധ്യമങ്ങള്‍ക്കും അയച്ചു കൊടുത്തൊരു കഥയാണ്‌ ഇത്..ഇ അടുത്തിടെ ഇതേ പ്രമേയ പശ്ചാത്തല സാമ്യമുള്ള ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നതുകൊണ്ട്‌ താരതമ്യവും പ്രസക്തിയും വായനക്കാര്‍ തീരുമാനിക്കുക)

പെറുക്കി

Image may contain: 1 person, beard and outdoor
ചന്ത മൈതാനത്ത് പിറ്റേന്ന് പൊഴിഞ്ഞു പോയ കായ്കറികൾ പെറുക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ? ഞാൻ കഥകൾ എഴുതുന്നത് അങ്ങനെയാണ് മുൻഗാമികൾ അശ്രദ്ധയോടെ വിട്ടു പോയതോ അവരുടെ കണ്ണിൽ പെടാത്തതോ, സീതാ ദേവിയെ പോലെ ഉപേക്ഷിക്കപ്പെട്ടതോ (എന്റെ സീത അരവിന്ദന്റെ കാഞ്ചന സീത തന്നെയാണ് - കറുത്ത് മെലിഞ്ഞ) ആയ കഥകൾ പെറുക്കി കൂട്ടി. അവൾ എന്റെ കാട്ടിലും ഉണ്ട് എന്ന് പറഞ്ഞാൽ ചന്ത മൈതാനത്തെ കുറിച്ച് വൈരുധ്യം തോന്നേണ്ടതില്ല.കാടാണ് ഉള്ളം. ചന്ത ദിവസം മാത്രം നാട് കാണുന്ന കറുത്ത കാലടികൾ
നമ്മുടെ കഥകളൊക്കെയും നമ്മൾ നിലവാരം അളക്കാൻ വെക്കുന്നത് മാതൃഭൂമി, സമകാലിക മലയാളം തുടങ്ങിയ ആഴ്ചപ്പതിപൂക്കളുടെ താളുകളിൽ ആണ്. കഥകളുടെ വർത്തമാനം ആ പരപ്പുകളിൽ ആണെന്ന് സാഹിത്യലോകമാകെ ധരിച്ചു വെച്ചിരിക്കുന്നു. ഇവിടെയാണ് നമ്മുടെ ചോദ്യം, എഴുത്തിലും വായനയിലും പുതുമ തിരയുന്ന നമ്മുടെ മുഖ്യധാര എന്തുകൊണ്ടാണ് അതിനുള്ള മാധ്യമം മാത്രം പരമ്പരാഗതം ആകണം എന്ന് നിർബന്ധം പിടിക്കുന്നത്? കാരണം നമ്മളാണന്നാണ് ലളിതമായ ഉത്തരം. നമ്മുടെ ഓൺലൈൻ രചനകൾ വർത്തമാനത്തിലല്ല, ഭൂതമൊ ഭാവിയോ പോലും അവയിലില്ല എന്നുള്ളതാണ് വസ്തുത.കാരൂരിനെയും ബഷീറിനെയും ഉറൂബിനെയുമൊക്കെ വായിച്ചുയർന്ന മലയാളമിന്ന് എസ് ഹരിഷിലും, വിനോയ് തോമസിലും, യമയിലും എത്തി നിൽക്കുന്നു.ആ വായന സമൂഹത്തിന് ഓൺലൈൻ രചനകളിൽ നിന്നും ഭൂതകാല കുളിര് പോലും കിട്ടാനില്ല.
ഇനി എഴുത്തുകാരുടെ കാര്യം എടുക്കുക, ജി. ആർ ഇന്ദു ഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് വിനോയ് തോമസിന്റെ രാമച്ചി. ഏച്ചിക്കാനത്തിന്റെ ബിരിയാണി തുടങ്ങി സമീപ കാലത്ത് മലയാളം ചർച്ച ചെയ്ത കഥകൾ ഒന്നും ഏതെങ്കിലും ഓൺലൈൻ ഗ്രൂപ്പുകളിലൂടെ പബ്ലിഷ് ചെയ്യാതിരുന്നതിന് കാരണം ചിന്തിച്ചിട്ടുണ്ടോ? (അങ്ങനെ ചെയ്തിരുന്നു എങ്കിൽ നമ്മുടെ മാധ്യമത്തിന്റെ ദുഷ്‌പേര് തന്നെ മാറുമായിരുന്നു) കാരണം മറ്റൊന്നുമല്ല ഇവിടെ ഏച്ചിക്കാനത്തെ പോലൊരു എഴുത്തുകാരന്റെ രചന വരിക സുനു എന്ന എഴുത്തുകാരന്റെ രചനകൾക്കൊപ്പമാണ്. പക്ഷേ അങ്ങനെ വന്നിരുന്നു എങ്കിൽ എഴുത്തും വായനയും കൂടുതൽ ജനകീയമായേനെ മികച്ച വായനക്കാർ ഒന്നും നമ്മുടെ ഭാഗത്തേക്ക്‌ എത്തിനോക്കില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി
ഓൺലൈൻ എഴുത്തിന്റെ ഏറ്റവും വലിയ സാധ്യത അഭിപ്രായങ്ങളുടെ ജനകീതയും ജനാധിപത്യവും തത്സമയവുമാണ്. എന്നിട്ടും ഇവിടെ അവ എഴുത്തിനും വായനക്കും ഗുണം ചെയ്യുന്നില്ല എങ്കിൽ നമ്മൾ ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നു എന്നു വേണം കരുതാൻ (വെറും പുകഴ്ത്തലും, പ്രശംസയും പ്ലാസ്റ്റിക് വാക്കുകളും കൊണ്ട്)
ചന്ത മൈതാനത്തേക്ക് തന്നെ മടങ്ങാം ഇവിടെ നിന്നും പെറുക്കി എടുക്കുന്ന കായ്കറികൾ ഞാൻ വലിയ സൂപ്പർ മാർക്കറ്റ് കളിലേക്കു കൊണ്ടുപോകില്ല, കാരണം മനുഷ്യന്റെ കഥകൾക്ക് വിലയിടേണ്ടത് കമൽറാം സജീവോ, സജി ജെയിംസോ മാത്രമല്ല, മാതൃഭൂമിയുടെയോ മലയാളത്തിന്റെയോ താളുകൾക്ക് ചേരാത്ത മികച്ച രചനകൾ ഉണ്ടാവുന്നുണ്ട്, ഒരുപക്ഷെ എസ് ഹരീഷിനെയും ഉണ്ണി ആറിനെയും ഒക്കെ കാൾ മനുഷ്യനോട് ചേർന്ന് നിൽക്കുന്ന രചനകൾ (മനോജ്‌ വെങ്ങോല, ഹാരിസ് നെന്മേനി തുടങ്ങി പേരുകൾ ഓർമയിൽ വെക്കുക )
പക്ഷെ നമുക്ക് അഭിമാനിക്കാൻ വകയൊന്നുമില്ല..
ഞാൻ മാതൃഭൂയുടെ താളുകൾ തേടും ഒപ്പം നല്ലെഴുത്തിന്റെയും, കാരണം ഏലം നടുന്നിടത് തേയില നടാൻ പറ്റത്തില്ല, തേയില വെക്കുന്നിടത് കപ്പയിടാനും പറ്റത്തില്ല. ഏലത്തിനു കിലോക്ക് 1200 രൂപ ഒണ്ട്, കപ്പക്ക് കിലോ 20രൂപ, പക്ഷേ കപ്പക്ക് പകരം ഏലക്ക തിന്നാൻ ഒക്കത്തില്ല.

By Sunu

ചക്കരക്കളം

ചക്കരക്കളം
( കഥ )
തോട്ടെറമ്പിലെ തഴക്ക് മറഞ്ഞിരുന്ന് മുക്കിത്തൂറുമ്പഴും കോരേടെ മനസി കല്യാണവാരുന്നു. കരിമ്പോലവാരുന്ന ത്രേസ്യേടെ. കോരമിണ്ടാതെ കരഞ്ഞു. മുക്കലും മണോം മറന്ന്.. കണ്ണീരിനെടേലൊരു ചൊമകേട്ടു. കോരയപ്പം വരയന്‍ കളസോം തോളെലിട്ട് കവട്ടക്കമ്പ് പോലെ നിവര്‍ന്ന് നിന്നു. പൊന്തക്കലെ കുഞ്ഞൂഞ്ഞാണ്. കണ്ടാലൊടനെ ചാടി മിണ്ടാന്‍ വരുന്നോനിന്ന് ചൊമകൊണ്ട് കുത്തിട്ടങ്ങ് പോയി.
ത്രേസ്യായോടൊള്ള സ്നേഹം കടയന്‍ പാക്കരനല്ലാതെ ആര്‍ക്കുമറീത്തില്ല. എന്നാലും കുഞ്ഞൂഞ്ഞിന്‍റെ ചൊമ കോരേടെ ചങ്കികൊണ്ടു. ഭൂമീടെ ദുഖഭാരമെല്ലാം തലേലെട്ത്ത് വെ ച്ചപോലെ.
ത്രേസ്യാ, തള്ളേടേം അനിയത്തിപ്പെണ്ണിന്‍റേം കൂടെ വന്ന് കരിമ്പോല വെട്ടും. ജാവാക്കരിമ്പ് പോലത്തെ പെണ്ണാണ് പക്ഷെ ചിരിക്കാനറീത്തില്ല. കോരക്കാണെല്‍ മിണ്ടാനും പേടി.
കൊപ്പരേന്ന് കരിമ്പിന്‍ നീരിന്‍റെ ആവിപൊങ്ങി ചട്ടേo മുണ്ടുമുട്ത്ത ത്രേസ്യാ ആകുന്നത് കണ്ട് കോര അന്തം വിട്ട് നിന്നിട്ടൊണ്ട്.
കരിമ്പ് കുറുക്കുന്നേന്‍റെടേല് കോര പായസം പോലൊന്നെളക്കി നൻപൊന്ന് നീട്ടും, തേമ്പോലെ പാനി ഇറുന്ന് വീഴും ത്രേസ്യാടെ കൈയ്യിലെ നീട്ടാത്ത ചട്ടിക്കാത്തോട്ട്. ത്രേസ്യായാണേല്‍ ഒരു വാക്കുപോലും നീട്ടത്തില്ല ,ആരോടും. ഒരു മൂളലെങ്കിലും ങേഹെ..
തള്ളേം അനിയത്തിപ്പെണ്ണിനേം പോലും മുട്ടാതേം ഉരുമ്മാതെ മിണ്ടാട്ടമില്ലാതേം കൊറേ മാറിനിന്ന് കരിമ്പോലകോതും, കോരയപ്പം അവളെനോക്കി കുറുകുന്ന കരിമ്പിന്‍ നീരിനാത്തോട്ട് തൊലിപൊളിച്ച കാന്താരിപ്പടപ്പന്‍ കപ്പയിടും. കഴിഞ്ഞ കോറേനാളായിട്ടൊള്ള പതിവാണ് ചക്ക്ക്കളം മാറ്റുന്നെടത്തെല്ലാം. പക്ഷെ വെന്ത് കോരുമ്പം മൊതലാളി ജോണപ്പന്‍റെ ചൂടൂതുന്നവായിക്കാത്തോട്ട് പോകും കപ്പ.
വെന്തൊലര്‍ന്ന ചക്കരക്കപ്പ തിന്ന് മീതിയൊള്ള തതിയാന്‍ വാഴയെലെ പൊതിഞ്ഞെടുത്ത് ഒറ്റപ്പോക്കാണ് ചൂടാറാതെ..
എന്നാലും കോര മൂന്നാല് കെഴങ്ങെടുത്ത് മാറ്റിവെക്കും. ത്രേസ്യാക്കും തള്ളച്ചിക്കും അനിയത്തിക്കുമൊള്ളത്.
പക്ഷെ പൊയ്പോയ കാലങ്ങളിലൊന്നും അവനതാര്‍ക്കും കൊടുത്തില്ല. തന്നത്താനൊട്ട് തിന്നുമില്ല. ഒരു തുണ്ടൊടിച്ച് വായി വെച്ചാലും എറങ്ങത്തില്ല.
ചക്കരക്കപ്പ കട്ടേന് കടയന്‍ പാക്കരന്മായിട്ട് കോര രണ്ട് മൂന്ന് തവണ മുട്ടീട്ടൊണ്ട്. -കൊപ്പരയടുപ്പിന് കൊന്നലിടുന്നോനാണ് കടയന്‍ - ചാരത്തി കെടന്ന് ഉരുണ്ട് പിടിച്ചു, ചാരത്തിന്നുരുണ്ട് കൊന്നലും കടന്ന് കാലാവരെ ചെന്നു ,അല്ലാത്തപ്പം വെറും ഉണ്ണാക്കനായ കോര കടയനെ ചുരുട്ടി. കൊന്നല് കൂനെ കൊണ്ടെവെച്ച് ഞെരിച്ചു.
കടയന് കാര്യമറിയാം അവന്‍ കോരെയൊന്ന് പിരികേറ്റാനായിട്ട് ത്രേസ്യാടെ തള്ളച്ചിയോടും അനിയത്തിപ്പെണ്ണിനോടും മിണ്ടാന്‍ ചെല്ലും. ത്രേസ്യായോട് എന്നാ പറഞ്ഞാലും അവളത് കേക്കാത്ത മട്ടി നിന്ന് കരിമ്പ് കോതത്തേയൊള്ളൂ.
ഒരു ദിവസം അവടെ അടുത്ത് ചെല്ലാനും ഒന്ന് തൊടാനുവൊള്ള അവസരം കോരക്ക് വന്നു. ഓലകോതുന്നേന്‍റെടേല്‍ ഏഴോമനയൊള്ള രണ്ട് കുറുക്കന്‍ കുഞ്ഞുങ്ങളെ ത്രേസ്യാക്കു കിട്ടി.
അവടെ കൈയ്യിലെ അരുവാ ഏത് മാര്‍ഗ്ഗം പോയെന്ന് കണ്ടില്ല. അവളെന്നതാ പറഞ്ഞെന്നും കോര കേട്ടില്ല. അവനോടി ചെല്ലുമ്പം തള്ളേം അനിയത്തിപ്പെണ്ണും അവടടുത്ത് നിപ്പൊണ്ട്. ത്രേസ്യാ നരിക്കുഞ്ഞുങ്ങളെ നെഞ്ചത്തെ ചക്കര മുഴുപ്പില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നു. അവടെ മുഖത്ത് തെളിനീരിന്‍റെ തെളിച്ചം. അത് കെടുത്തണ്ടല്ലോന്നോര്‍ത്ത് കോര അകന്ന് തന്നെ നിന്നു. ത്രേസ്യാ കോരെ നോക്കി... അവന്‍റെ നിപ്പ് കണ്ടു, അവന്‍റെ ഉള്ള് കണ്ടു, കണ്ണിലെ സ്നേഹം കണ്ടു. അവള് തള്ളയോടെന്തോ പതുക്കെപ്പറഞ്ഞു. തള്ള തിരിഞ്ഞുനോക്കി
"കണ്ടാ ഏഴോമനയാ ഈ കാലായിക്കെടന്നാ ചത്ത് പോകത്തെയൊള്ളൂ"
കോരയപ്പഴും മിണ്ടാതനങ്ങാതെ നിന്നു. ത്രേസ്യാകൈനീട്ടി. അവടെ ചക്കരചൂടുള്ള നരിക്കുഞ്ഞുങ്ങളെ കോര കൈനീട്ടി വാങ്ങി. അവന്‍റെ വിരലപ്പോള്‍ അവടെ വിരല്‍ ചൂടില്‍ ചെന്ന് മുട്ടി. പഞ്ഞിപോലാരുന്നു. അവടെ ഉള്ളു മങ്ങനാരുന്നെന്നെ കോരയറിഞ്ഞു.
അവന്‍ വീട്ടിക്കൊണ്ട് പോയി മൂന്നാല് ദിവസമാകുഞ്ഞുങ്ങളെ പോറ്റിനോക്കിയേലും പിള്ളാര് പിടിച് ഓമ്പോരിച്ചോമ്പോരിച്ചതുങ്ങളെ കൊന്നുകളഞ്ഞു. കോരക്കത് വല്യ മനോ വിഷമമുണ്ടാക്കി.
കോര കൊതം കഴുകാന്‍ കുനിഞ്ഞതും മാരിയപ്പന്‍റെ കാളേം കലപ്പേം വരമ്പ് വഴി വന്നു. ഇരുന്നിടത്തിരുന്ന് കഴുകാറാണ് പതിവേലും കോരയപ്പം പെട്ടന്നെഴുന്നേറ്റ് നിന്നു. അയാളങ്ങ് പോയിക്കഴിഞ്ഞപ്പഴേക്കും കോര കുത്തിയിരുന്ന് ബ്ലാക്ക് ബ്ലാക്ക് ബ്ലാക്കെന്നങ്ങ് കഴുകി.. വരമ്പേലോട്ട് ചാടിക്കേറി കളസം കേറ്റിയിടുമ്പഴിതേണ്ട് രണ്ട് പാണ്ടിപ്പിള്ളേര് കൊക്കരേം ഉരുട്ടി വരുന്നു.
പിള്ളാരത് കണ്ട് അയ്യടാന്നായിപ്പോയി. കോര പിന്നെ താമസിച്ചില്ല മുട്ടോളം കേറ്റി നിര്‍ത്തിയ കളസം അരേലോട്ട് വലിച്ചുകേറ്റി വള്ളി കെട്ടി മുറുക്കി. പിള്ളേര് തിരിഞ്ഞ് നിന്ന് ചിരിച്ചു.
തിറുതീലങ്ങക്ക് നടന്ന് തൊടങ്ങിയപ്പൊഴേക്കും ഇതേണ്ടെ കുന്നേലെ നാണപ്പന്‍ പുള്ളിപ്പശൂനെയായിട്ട് കുറുകെ ചാടിക്കേറി വന്നു.
ഇന്ന് മീനം ഇരുപത്തേഴ് .മേടം അഞ്ച്ന് ത്രേസ്യേടെ കല്യാണം ഒറപ്പിച്ചേക്ക് വാണ് ആലുവായിന്നൊള്ള ചെറുക്കന്‍. ത്രേസ്യാ ഒന്നെങ്കി ഇന്നത്തോടെ ഓലവെട്ട് നിര്‍ത്തും. അല്ലെങ്കിനാളെ, അതോ ഇന്നലെയേ നിര്‍ത്തിയോന്നറിയാന്‍ കോര ചക്കുകളത്തിലോട്ട് വേവലാതി പൂണ്ട് നടന്നു.
ചെറിയ ചിറ്റീന്ത് മേട് കേറുമ്പം ചതുപ്പ് കണ്ടത്തി മേയുന്ന നീരൊഴുക്കിനേം പശുക്കളേം,മുണ്ടിയേം അവനൊന്ന് തിരിഞ്ഞ് നോക്കി.
" ഹെന്‍റമ്മച്ചിയേ"..
ഒന്ന് കണ്ണ് ചിമ്മിയ നേരം കൊണ്ട് മറിയം വറീത് വായിട്ട് കൂട്ടിയിടിച്ചു.
കോര ഓട്ടത്തിന്‍റെടേല്‍ മീശേത്തൊട്ടൊന്ന് മണപ്പിച്ച് നോക്കി ബീഡിമണം. വറീതിന് അങ്ങനൊരു സൂക്കേടൊള്ളതാ നിമിഷനേരം കൊണ്ട് കൈ കളസത്തിനകത്തിടും.

കരിമ്പിന്‍ നീരിന്‍റേം കൊന്നലിന്‍റേം മണം മൂക്കി തട്ടിയപ്പം കോരേടെ ചങ്കിടിപ്പ് കൂടി അവന്‍ ചക്ക് കളത്തിലോട്ടോടി ചെന്നെത്തി നോക്കുമ്പം കണ്ടത് ,ത്രേസ്യേടെ ജീവിതത്തിലെ അവസാനത്തെ കരിമ്പോലക്കെട്ട് തള്ളച്ചിയവടെ തലേപ്പിടിച്ച് കൊടുക്കുവാരുന്നു.
കരിമ്പുവായിട്ടൊരുകാളവണ്ടി വന്ന് കണ്ണ് മറച്ചു നിന്നു. കാള ചവുട്ടിത്തിരിഞ്ഞൊന്ന് ശ്വാസം വിട്ടു. അതുങടെ വായിന്ന് വെള്ള പത ചാടി .
കാളവണ്ടി നീങ്ങിയപ്പം അവളങ്ങ് അകലത്തെത്തിയിരുന്നു. അവടെ പൊറക് വശത്തെ ഇളക്കങ്ങള്‍ അമ്മേം അനിയത്തീം മറച്ചു കളഞ്ഞു. കോരക്കൊന്ന് നീട്ടി വിളിക്കാന്‍ തോന്നി, വീട്ടിലിരിക്കുന്നവളേം പിള്ളേരേം ഓര്‍ത്തപ്പം കോരയത് കടിച്ചെറക്കി. അച്ചാച്ചീം അമ്മച്ചീം കൂടെ മണിമലേന്ന് കണ്ട് പിടിച്ചോണ്ട് വന്ന തങ്കമ്മേം പിള്ളാരും.
*
82-ാം പിറന്നാളിന്‍റെ പിറ്റേന്ന് ഇടപ്പള്ളിയിലുള്ള വീടിന്‍റെ ഗേറ്റ് തുറന്ന് തൂവെള്ള നിറത്തില്‍, ത്രേസ്യാമ്മചേടത്തി റോഡിലേയ്ക്കിറങ്ങി. തലങ്ങും വെലങ്ങും ചീറിപ്പായുന്ന വണ്ടികള്‍. അവരതൊന്നും കാണാതെ കോരേടെ കാലും തലേവായിട്ട് അവന്‍റെ വീട്ടീന്ന് തോട്ട് വക്കത്തോട്ടൊള്ള എറക്കമെറങ്ങി തോട്ടെറമ്പിച്ചെന്ന് പുതിയൊരു തഴച്ചോട്ടി കുത്തിയിരുന്ന് മുക്കി.
കുഞ്ഞൂഞ്ഞിന്‍റെ ചുമപോലെ കുറുകിയല്ലാതെ പത്തിരുപത് വണ്ടികളുടെ ഹോണടി ശബ്ദം കണ്ടിയുടെ പിന്നിലേക്ക് നീണ്ട് പോയി.
"ന്‍റെ പൊന്നമ്മച്ചീ കാലത്ത് അഡാറ് സീനാണല്ലാ... പൊളിക്ക്" ..
അവരുടെ കുണ്ടിപുറകി വന്ന് ഹോണ്‍ മുഴക്കീട്ട് ഒരു ഇന്നോവ പറഞ്ഞു എന്നിട്ടവന്‍ ത്രേസ്യാമ്മചേടത്തീടെ കുത്തിയിരുപ്പിനോരത്തുകൂടി ഒറ്റവളക്കല്‍, പിന്നില്‍ നിന്ന് തിരുകി കേറിവന്ന ഒരു ബജാജ് ഡോമിനോർ ഇന്നോവേടെ കാതില്‍ പോയുരസിനിന്ന് "ഉമ്മാനെ ഓ... താ... ളീ "
ന്ന് രഹസ്യം പറഞ്ഞു. ത്രേസ്യാമ്മ ചേടത്തി കോരച്ചായന്‍റെ കാലില്‍ കവട്ടക്കമ്പ് പോലെ നിവര്‍ന്ന് നിന്നു. കുഞ്ഞൂഞ്ഞ് പോയിക്കഴിഞ്ഞിരുന്നു. തഴകള്‍ക്കിടയില്‍ കുളക്കോഴികളുടെ കുറുകല്‍.
നേരം വെളുത്തിട്ടും രാത്രിയുടെ മങ്ങലിനെ കെട്ടിപ്പിടിച്ചു നിന്ന ഒരു വിളക്ക് കാലിന് ചുവട്ടില്‍ കോര കൊതം കഴുകാന്‍ കുനിഞ്ഞു. ആദ്യമത് കണ്ട ഒരു സ്വിഫ്റ്റ് കാര്‍ അയ്യേന്ന് മുഖം ചുളിച്ചു. പിന്നയത് മാരിയപ്പന്‍റെ കാളേപ്പോലെ ചാടിത്തുള്ളിയങ്ങ് പോയി.
റോഡിന് നടുവില്‍ കണ്ട ശൂന്യമായ ഒരു നിമിഷത്തില്‍ കേറിനിന്ന് ത്രേസ്യാമ്മച്ചേടത്തി കോരേടെ കളസത്തിനുള്ളില്‍ കാല് തിരുകി. ഒരു കെ.ടി.എം. ഓടിപാഞ്ഞ് വന്ന് അവര്‍ക്ക് മുന്നില്‍ ചുരമാന്തി നിന്നു. ഹെഡ് ലൈറ്റൊന്ന് ചെരിച്ച് പിന്നിലേക്കെന്തോ രഹസ്യം പറഞ്ഞ് ചിരിച്ചു. കോരയത് കാര്യമാക്കാതെ കളസം കേറ്റിയിട്ട് മുറുക്കി. എന്നിട്ട് വരമ്പിന്‍റെ ഒത്തനടുവിലൂടെ ഒറ്റ നടത്തം.
ചെറുപ്പത്തിലവര്‍ ഉള്ളിന്‍റെയുള്ളില്‍ അടക്കി വെച്ചിരുന്ന വാക്കുകളൊക്കെ റോസാദളങ്ങള്‍ പോലെ ചുറ്റും വിതറിക്കൊണ്ട്.
വഴിവക്കിലെ ഒരു വീടിന്റെ ഗേറ്റ് തുറന്ന് നാണപ്പന്‍റെ പശൂനെപോലൊരു വിന്‍റേജ് രാജദൂത് "തള്ളേന്ന്" താക്കീതോടെ വിളിച്ചുകൊണ്ട് ത്രേസ്യാമ്മ ചേട്ടത്തിക്ക് കുറുകെ ചാടി.

കണ്ടോം തോടും കടന്ന് കോര മേട് കേറി. ഒന്ന് തിരിഞ്ഞതും കറുപ്പിലും വെളുപ്പിലും ചുവപ്പിലും റോഡൊഴുകുന്നത് കണ്ടു. അപ്പോഴാണ് നമ്മുടെ ഓഡി എ4 മായുള്ള കൂട്ടിയിടി. ഒന്ന് കണ്ണ് ചിമ്മ്ന്ന നേരം കൊണ്ട്.
ത്രേസ്യാമ്മച്ചേടത്തിയുടെ 80 ലും ഉടവ് തട്ടാത്ത മുലയും മുഖവും ചെന്ന് ഓഡിയുടെ ബോണറ്റിലമര്‍ന്നു, ഓഡി വറീതിനെ തട്ടിമാറ്റി കൊന്നലും ചരലും നിറഞ്ഞ വഴിയിലൂടെ നടന്നവര്‍ കോരക്ക് ത്രേസ്യാമ്മയെ കാണാനുള്ള തിടുക്കത്തോടെ റെയില്‍വേ സ്റ്റേഷന്‍ വരെയെത്തി. അവിടെ വെച്ച് രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന കോരയെ അവരൊരുനിമിഷമൊന്ന് മിന്നായം പോലെ കണ്ടു. കോര ത്രേസ്യായേയും. അവര്‍ക്ക് മുന്നിലൂടെ ഇന്റർസിറ്റി എക്സ്‌പ്രസ്സ് അലറിക്കൂവി പാഞ്ഞുപോയി. ത്രേസ്യാമ്മ ചേട്ടത്തിയുടെ "കോരച്ചേട്ടാ "....ന്നുള്ള നീട്ടി വിളികേട്ട് ഇങ്ങ് ഹൈറേഞ്ചിലെ ഭിത്തി തേക്കാത്ത വീട്ടില്‍ ആവി പാറുന്ന ആസ്ബെറ്റോസിന് കീഴെയുള്ള ചുവരിലിരുന്ന് 40 കൊല്ലം മുമ്പ് മണ്‍മറഞ്ഞ് പോയ കോര ബ്ലാക്ക് ആന്‍റ് വൈറ്റില്‍ ചിരിച്ചു. നല്ല ചെറുപ്പമുള്ള ചിരി പഴയ വീഞ്ഞ് പോലെ..

Sunu

എയ്ഞ്ചലും മാലാഖയും (Final Part)

Image may contain: 1 person, standing and outdoor

ആ ഞെട്ടലിന് ഒന്ന് രണ്ട് കാരണങ്ങളൊണ്ടാരുന്നു. അതിലൊന്ന് ഞാന്‍ കണ്ടിട്ടൊള്ളതീവച്ച് ഏറ്റോം സുന്ദരിപെങ്കൊച്ചാരുന്നു അവള്‍. തുണിക്കടേലും ടൗണിലും കോളേജിലും പള്ളീലും, സിനിമേലുമൊക്കെയായി ഞാന്‍ കണ്ടിട്ടുള്ള സുന്ദരികളെ പോലൊന്നുമാരുന്നില്ല, ഒരു പ്രത്യേക സൗന്ദര്യമാരുന്നവള്‍ക്ക്. 'മാലാഖയെപ്പോലെ' എന്നൊക്കെ വേണേല്‍ പറയാം.
പെട്ടന്നെന്‍റെ മനസ്സ് കഴിഞ്ഞ ദിവസങ്ങളിലെ രാത്രികളിലേക്ക് പോയി. ഞാനപ്പോള്‍ ഷോപ്പിന്‍റെ കൗണ്ടറില്‍ ഇരിക്കുവാരുന്നു, എങ്കിലും നിലാവുള്ള രാത്രിയില്‍ മഞ്ഞുപൊഴിയുന്ന ഏതോ പൈന്‍ മരങ്ങള്‍ക്കിടയില്‍ ചെന്നുപെട്ടപോലെ എന്‍റെ മനസ്സങ്ങ് പൊങ്ങിപ്പറന്ന് പോയി. ഒരപ്പൂപ്പന്‍ താടി പോലെ. ജീവിതത്തില്‍ ഏറ്റോം ക്രിസ്തുമസ് എന്നെ ഫീല്‍ ചെയ്യിച്ച രാത്രികളായിരുന്നു അത്. അതിന്‍റെ കാരണം ഇപ്പോഴാണെനിക്ക് മനസ്സിലായത്.
മമ്മീം സോഫിയായും അവളും എന്‍റെ വായും പൊളിച്ച്,ഷര്‍ട്ടും അഴിച്ചിട്ടോണ്ടുള്ളയാ നിപ്പ് കണ്ട് ചിരിച്ചു. സോഫിയ എന്നെയവള്‍ക്ക് പരിചയപ്പെടുത്തി.
'ഇതാണ് ഈ വീട്ടിലെ ഒരേയൊരു വായിനോക്കി, ഇട്ടിയവിര'' (വെല്ല്യപ്പച്ചന്‍റെ പേരങ്ങനാരുന്നു.)
എന്നിട്ടവളെന്നോടായി പറഞ്ഞു.
'ചേട്ടായീ വായടച്ചോടാ, ഇവളീച്ചടൈപ്പല്ല...'
ഞാനപ്പഴേക്കും അബദ്ധം മനസ്സിലാക്കി തുറന്ന് കിടന്ന ഷര്‍ട്ട് കൂട്ടിപ്പിടിച്ച് എന്‍റെ നെഞ്ചിലെ കറുത്ത രോമങ്ങളും വലിയ സ്വര്‍ണ്ണമാലയും മറച്ചു. അപ്പോഴേക്കും അവരെല്ലാം കൂടി വീണ്ടും ചിരിച്ചു.
മുറീലെത്തീട്ടും എനിക്കാ ചമ്മല് മാറിയില്ല, ദൃധീല്‍ ഒരുങ്ങി പോകാന്‍ വന്ന ഞാന്‍ ഏതാണ്ടെല്ലാം തിരഞ്ഞ് മുറിക്കാത്തൂടെ തലങ്ങും വിലങ്ങും നടന്നു. കുറെയേറെ നേരം കിളിപോയ പോലെ ചുമ്മാതെങ്ങാണ്ടോട്ട് നോക്കി നിന്നു. എന്‍റെ റൂമിലോട്ട് കേറിവന്ന സോഫിയ 'എന്നതാടാ നീയീക്കെടന്ന് തപ്പുന്നേന്ന് ' ചോതിച്ചു. അവളോട് പറയാനുള്ള മറുപടിക്ക് ഞാന്‍ പിന്നേം കിടന്ന് തപ്പി.
'ങാ അതെന്നതാണേലും ഇനി കിട്ടാന്‍ പോകുന്നില്ല''
. എന്‍റെ ബെഡേലോട്ട് മലന്ന് വീണോണ്ടവള് പറഞ്ഞു. അത് സത്യമാരുന്നു എന്‍റെ കണ്ണിലും മനസ്സിലും ആ പെങ്കൊച്ച് മാത്രവേ ഒണ്ടാര്ന്നൊള്ളൂ.
അകലെ കാഴ്ചയിലവള്‍ മെലിഞ്ഞപോലെ തോന്നുമെങ്കിലും അവളുടെ ഉരുണ്ട കൈകളും ചെറിയ മുഖവും വലിയ തുടകളുമല്ലാതെ എന്‍റെ മനസ്സില്‍ വേറൊന്നുമുണ്ടാരുന്നില്ല. അവളുടെ കണ്ണുകളാരുന്നു ഏറ്റവും സുന്ദരം. അതിനെക്കുറിച്ചെങ്ങനെ പറയണമെന്നൊന്നും എനിക്കറിയില്ല.
ഫ്രണ്ട്സെല്ലാരും എന്‍റെ ഫോണിലേക്ക് മാറിമാറി വിളിച്ചോണ്ടിരുന്നു. ഞാന്‍ കോളെടുക്കാന്‍ പോയില്ല. എന്ത് ചെയ്യണമെന്ന് എനിക്കൊരെത്തും പിടീം കിട്ടിയില്ല. അവന്‍മാരാരുമിപ്പോള്‍ ഇങ്ങോട്ട് വലിഞ്ഞ് കേറി വരല്ലേന്നാരുന്നു എന്‍റെ പ്രാര്‍ത്ഥന. പെട്ടന്ന് ഞാന്‍ പപ്പയെക്കുറിച്ചാലോചിച്ചു. പപ്പാ എവിടെ പോയി? പപ്പാ അവളേം, അവള് പപ്പായേം കണ്ടുകാണുമോ? ഈ പ്രായത്തിലും എന്നേക്കാളും സുന്ദരനാരുന്നു പപ്പാ. വലിയ നെറ്റീം, കട്ടി മീശേമൊക്കെയായിട്ട് വെളുത്ത് ചുമന്ന് പഴേ ഹോളിവുഡ് ഹീറോസിന്‍റെ ലുക്കാരുന്നു പപ്പായ്ക്ക്. പപ്പെ കണ്ടാല്‍ ഏതൊരു പെണ്ണിനേം പോലെ അവളും അറിയാതൊന്ന് നോക്കി പോകും.
സോഫിയക്ക് മമ്മിയെക്കാളിഷ്ടം പപ്പായോടാരുന്നു. അതിന്‍റെ കാരണം പപ്പാടെ ഗ്ലാമറാണെന്ന് എനിക്ക് തോന്നീട്ടുണ്ട്. പപ്പേന്നല്ല ഏത് പടുകിളവന്‍ കണ്ടാലും ഈ പെങ്കൊച്ചിനെ ഒരു നിമിഷം നോക്കിനിന്നുപോകും.
മമ്മിയെന്‍റെ മുറീലേക്ക് കേറിവന്ന് ലൈറ്റിട്ടു. 'നീയെന്നാ സെബീ ഈ ഇരുട്ടത്ത് കെടക്കന്നേന്ന് ചോതിച്ചോണ്ട്.' ഞാനാകെയങ്ങ് ഞെട്ടിപ്പോയി തുണിയുടുത്തിട്ടൊണ്ടോന്ന് പോലും ഞാന്‍ മറന്ന് പോയിരുന്നു.
''നീയാ പെങ്കൊച്ചിനെ ഒന്ന് കൊണ്ടെ വിട്ടേച്ച് വന്നേ''
മമ്മി പറഞ്ഞപ്പഴേക്കും ഞാന്‍ പെട്ടന്ന് വെളിവില്ലാതൊരു കുരിശു വരച്ചു പ്രാര്‍ത്തിച്ചു. മമ്മിയിത് നോക്കി നിക്കുവാരുന്നു. മമ്മിക്ക് ചിരിവന്നു, നിനക്കിതെന്നാ പറ്റിയെന്ന് എന്നോട് ചോതിച്ചു.
അതേതാ മമ്മീ ആ പെങ്കൊച്ചെന്ന് ഞാന്‍ ചമ്മലൊളിപ്പിക്കാന്‍ വേണ്ടീട്ട് മമ്മിയോട് തിരിച്ച് ചോതിച്ചു. മമ്മിയവടെ പേരും കുടുംബപേരും, അപ്പന്‍റെ പേരും, വല്ല്യപ്പന്‍റെ പേരുമെല്ലാം എന്നോട് പറഞ്ഞു. സോഫിയാടെ കൂടെ പഠിക്കുന്ന കൊച്ചാണവള്‍.
'എമിലി, എമിലി ജോസഫ്.' അവടെ പേരുമാത്രം ഞാന്‍ പിന്നേം പിന്നേം പറഞ്ഞപ്പം നിനക്കറിയാവുന്ന കൊച്ചാണോന്ന് മമ്മി ചോതിച്ചു. ഞാനപ്പോഴവടെ വീട്ടിലോട്ടുള്ള ദൂരം കണക്കാക്കുവാരുന്നു ഏത് ഡ്രസാണ് ഇടണ്ടതെന്നും, കാറേപോകുമ്പം ഏത് പാട്ടാണിടണ്ടതെന്നും.
ഞാനൊരുങ്ങി താഴെ ഹാളിലേക്ക് ചെല്ലുമ്പോ സോഫിയായും ഞങ്ങടെ കൂടെ പോരാന്‍ ഒരുങ്ങിനിക്കുന്നു.
"നീയെന്നേത്തിനാ പെണ്ണേ പോകുന്നെ അവന്‍ കൊണ്ടെ വിട്ടോളുവേലേ? "
മമ്മി അവളോട് ചോതിച്ചപ്പം "ഞാന്‍ പോകുന്നേന് മമ്മിക്കെന്നാന്ന് " അവള് മമ്മിയോട് കുറച്ച് ദേഷ്യപ്പെട്ട് ചോതിച്ചു.
എമിലി എന്നെ നോക്കിയൊന്ന് ചിരിച്ചു. പുല്‍മേട്ടില്‍ മഞ്ഞ് പെയ്യുന്നപോലൊരു അനുഭവമാരുന്നു എനിക്കത്.
ജീവിതത്തിലാദ്യമായി സോഫിയ ഒരധികപ്പറ്റായിട്ട് തോന്നിയെനിക്ക്...
അതുവരെ ഞാന്‍ ജീവിതത്തി ഏറ്റോമധികം സന്തോഷിച്ചിട്ടുള്ളത് അവളടുത്തുള്ളപ്പോഴാരുന്നു. ചെലപ്പോഴൊക്കെ സന്ധ്യയ്ക്ക് കാറുമായിട്ട് പാഞ്ഞുവന്ന് അവളെ വലിച്ച് കേറ്റിക്കൊണ്ട്പോയി കടേടെ കൗണ്ടറി കൊണ്ട് ചെന്നിരുത്തും, അവളവിടെ രാജ്ഞിയെപ്പോലിരിക്കുന്നത് കാണാന്‍ എനിക്ക് വല്ലാത്തൊരു ഇദാണ്. പള്ളീപോകുമ്പഴാണേലും ഞങ്ങള് കാമുകീ കാമുകന്‍ മാരേപോലാരുന്നു. മുട്ടിയുരുമ്മി നടന്നൊള്ള ചിരീം സംസാരോമൊക്കെ. വീട്ടിലാരിക്കുമ്പം ഞാനവടെ മടീ തലവച്ച് കെടന്ന് ഞങ്ങടെ ചെറുപ്പകാലം ആലോചിക്കും. ഞാനവടെ കൈപിടിച്ച് നടത്തിയതും, തോളേക്കേറ്റിക്കോണ്ട് പോയതുമൊക്കെ അപ്പഴെന്‍റെ കണ്ണ് നിറയുവാരുന്നു.
'ഞാന്‍ തിരിച്ച് വരാന്‍ താമസിക്കും ചെലപ്പഴാണേ ഫ്രണ്ട്സിന്‍റെകൂടെ സിനിമക്കും പോകും'
സോഫിയായെ ഒഴിവാക്കാന്‍ വേണ്ടി ഞാ,ന്‍ എല്ലാരോടുമായി പറഞ്ഞു. എങ്കി ഞങ്ങള് സ്കൂട്ടറെ പൊക്കോളാമെന്ന് സോഫിയാ ചാടി പറഞ്ഞു. വല്ലാത്തൊരു നിര്‍ബന്ധബുദ്ധിയോടെയാരുന്നു അവളുടെയാ പറച്ചില്‍. ഈ രാത്രിക്കിപ്പം സ്കൂട്ടറേലൊന്നും പോകണ്ടാന്ന് മമ്മി അവളോട് ദേഷ്യപ്പെട്ടു. അങ്ങനിപ്പം വേണ്ട, ഞങ്ങളൊരുമിച്ചേ പോകുന്നൊള്ളൂന്ന് പറഞ്ഞ് സോഫിയ എമിലീടെ കൈയ്യേല്‍ കൈ കോര്‍ത്ത് പിടിച്ച് ചേര്‍ന്ന് നിന്നു. എമിലിക്ക് എന്‍റെ കൂടെ ഒറ്റക്ക് വരാനാണിഷ്ടമെന്ന് അപ്പോഴത്തെ അവടെ മുഖഭാവത്തീന്ന് എനിക്ക് മനസ്സിലായി. നിങ്ങളെന്നതേലും ചെയ്യാനും പറഞ്ഞ് മമ്മി അടുക്കളേലോട്ടോ മറ്റോ പോയി, എനിക്ക് സോഫിയായോട് വല്ലാത്ത വെറുപ്പും ദേഷ്യോം തോന്നി.
കാറേലിരുന്ന് അവര് രണ്ട്പേരും അടക്കിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു. ഞാനവരോട് രണ്ടുപേരോടും മിണ്ടിയില്ല. അവര്‍ക്ക് സംസാരിക്കാനായിട്ട് ഞാന്‍ സിസ്റ്റത്തിന്‍റെ വോളിയം കുറച്ച് വെച്ചുകൊടുത്തു.
വീടടുക്കാറായപ്പോഴേക്കും എമിലി എനിക്ക് കൃസ്തുമസ് വിഷ് ചെയ്തു. അവളെന്നെ സെബിന്‍ ചേട്ടാന്നാണ് വിളിച്ചത്. ഞാനൊരു താങ്ക്സ് പറഞ്ഞ് ചിരിച്ചതേയൊള്ളൂ. അവളെന്നോട് ഷോപ്പിനെക്കുറിച്ചും സെയിലിനെക്കുറിച്ചുമൊക്കെ ചോദിച്ചു. ഒരു ദിവസം ഷോപ്പിലോട്ട് വരാന്‍ ഞാനവളോട് പറഞ്ഞു. അവള് വരാമെന്നും സമ്മതിച്ചു. സോഫിയ അപ്പോള്‍ ഒന്നും മിണ്ടിയതേ ഇല്ല.
എമിലീടെ വീടിന് വെളീല്‍ കൊണ്ട് ചെന്ന് കാര്‍ നിര്‍ത്തിയതും അവള് ഞങ്ങളെ രണ്ട്പേരേം വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ ഇറങ്ങാനായി ഡോര്‍ തുറന്നപ്പോഴേക്കും സോഫിയ എന്നെനോക്കിക്കോണ്ട് പറഞ്ഞു.
''ഇല്ലടീ ഇന്ന് കേറ്ന്നില്ല. "ഇന്നലെ വന്നതല്ലാരുന്നോ ഇനി നാളത്തെകഴിഞ്ഞ് വരാം".
സോഫിയായെ പ്രാകിക്കൊണ്ട് ഞാന്‍ ഡോറ് വലിച്ചടച്ചു. ചമ്മല് മറക്കാന്‍ തലകുനിച്ചിരുന്നു. കാറിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെട്ടത്തി എനിക്കും സോഫിയാക്കും റ്റാറ്റാ തന്ന്കൊണ്ട് അവള്‍ വീട്ടിന്‍റെ ഗേറ്റിനുള്ളിലേക്ക് കേറിപോയി.
തിരിച്ച് പോരുമ്പം സോഫിയ എന്നോടൊന്നും മിണ്ടിയില്ല. ഞാനും അങ്ങോട്ടൊന്നും മിണ്ടാന്‍ പോയില്ല. ടൗണിലെത്തിയപ്പം അവളൊരുമാതിരി ആക്കിയ ഒരു ചോദ്യം ചോദിച്ചു.
"സിനിമക്ക് പോകുന്നില്ലാരിക്കും?"
ഞാനവളെ കടുപ്പിച്ചൊന്ന് നോക്കി, അവടെ മോന്തേം ഒരുമാതിരി കടന്നല് കുത്തിയ പോലാരുന്നു. അവര്‍ക്ക് ദേഷ്യം വന്നാലങ്ങനാരുന്നു. പപ്പേന്നോ മമ്മീന്നോ, ഞാനെന്നോ നോട്ടമില്ല. സ്വന്തം കാര്യത്തിനവള്‍ ആരേം ചാടിക്കടിക്കാന്‍ വരും. ഇപ്പഴത്തെ ഈ വാശീടേം പിണക്കത്തിന്‍റേം കാര്യമെനിക്ക് മനസ്സിലായില്ല. എന്‍റേം പപ്പേടേം ഒക്കെ ഉള്ള് കണ്ടാ ആര്‍ക്കും ഞങ്ങളെ മനസ്സറിഞ്ഞ് സ്നേഹിക്കാന്‍ പറ്റില്ല. എനിക്ക് എന്നെക്കുറിച്ച് വല്യ നല്ലവനാണെന്ന വിചാരമൊന്നുമില്ലേലും ഞാന്‍ പപ്പേപ്പോലെ ആയിട്ടില്ലെന്നെനിക്കുറപ്പുണ്ടാരുന്നു. എനിക്കതിനുള്ള അവസരം ഉണ്ടായിട്ടില്ല എന്നുള്ളതാരുന്നു സത്യം. സമയോം സന്ദര്‍ഭോം ഒത്ത് വന്നാ ഞാനും ചെലപ്പോ അങ്ങനായിപ്പോകും. അതുകൊണ്ട് വല്യ പുണ്യാളനാണെന്ന വിചാരമൊന്നും എനിക്കില്ലാരുന്നു. കളീം ചിരീം തമാശേം ഒക്കെയൊണ്ടേലും അതൊന്നുമല്ലാത്തൊരു മുഖം സോഫിയക്കും ഉണ്ടെന്നെനിക്ക് തോന്നീട്ടുണ്ട്. പപ്പാടെ കുരുട്ടു ബുദ്ധി മുഴുവന്‍ കിട്ടീട്ടുണ്ടവക്ക്. ഉള്ള് കൊണ്ട് പപ്പേപോലൊരാണാരുന്നേലും എന്‍റെ മമ്മിയേപ്പോലൊരു പാവമായിട്ടാണ് ഞാന്‍ ജീവിച്ചത്.
"സെബിച്ചാ ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. നീ ഉദ്ദേശിക്കുന്നപോലൊരു പെങ്കൊച്ചല്ലവള്. അവടെ പൊറകെയെങ്ങും പോയി എന്‍റെ മാനം കളഞ്ഞേക്കരുത്."
ഞാനൊട്ടും പ്രതീക്ഷിക്കാതെ സോഫിയ കടുപ്പിച്ചെന്നോട് പറഞ്ഞു. ഇടിവെട്ടേറ്റതുപോലാണെനിക്ക് തോന്നിയത്. ഞാന്‍ കാറ് സൈഡൊതുക്കി നിര്‍ത്തി, സോഫിയാടെ കണ്ണും മുഖോമെല്ലാം ദേഷ്യം കൊണ്ട് ചുമന്നിരുന്നു.
"ഞാന്‍ പുറകേ നടന്ന് ശല്യം ചെയ്തെന്ന് പറഞ്ഞ് എത്ര പെമ്പിള്ളാര് നിന്നോട് വന്ന് പരാതി പറഞ്ഞിട്ടൊണ്ട്?"
"അയ്യോ നിന്‍റെ വിശേഷമൊന്നും കൂടുതലെന്നെക്കൊണ്ട് പറയിക്കണ്ട."
ഏതാണ്ട് ശത്രുക്കളോട് പറയ്ന്നപോലെ അവളെന്നോട് പറഞ്ഞു. ഞാനാകെയങ്ങ് വല്ലാതായിപോയി. ഞാനവളോട് തിരിച്ചൊന്നും പറയാന്‍ പോയില്ല. ഇത്രേം കാലം സ്നേഹത്തോടെ ഒരുമിച്ച് ജീവിച്ചിട്ടും ഇവളെന്നെ ഇത്രക്കേ മനസ്സിലാക്കീട്ടൊള്ളല്ലോന്നോര്‍ത്തപ്പം എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പതുക്കെ മുന്‍പോട്ടെടുത്തു. കോളേജിവച്ചോ ഷോപ്പിവച്ചോ ഒന്നും ഞാന്‍ ഒരു പെമ്പിള്ളേരേം പുറകെ നടന്ന് പ്രേമിക്കാനോ ശല്യം ചെയ്യാനോ പോയിട്ടില്ല. കുറെ പെമ്പിള്ളാര്‍ക്കെന്നോട് ഇഷ്ടമുണ്ടാരുന്നു. ചിലര്‍ക്കെന്‍റെ പണത്തോടുള്ള ഇഷ്ടം, ചിലര്‍ക്കെന്‍റെ പാവം പ്രകൃതത്തോട് കൂടുതലവളുമാര്‍ക്കും എന്‍റെ ഗ്ലാമറിനോടാരുന്നു ഇഷ്ടം. ഇവരെ ആരേം ഞാന്‍ തൊടാനോ പിടിക്കാനോ ശല്യം ചെയ്യാനോ പോയിട്ടില്ല. ഷോപ്പില്‍ സെയില്‍സ് ഗേള്‍സായിട്ട് നിക്കുന്ന ഏത് പെമ്പിള്ളാരെ വേണേലും ഒന്ന് മുട്ടിയാല്‍ സിംപിളായിട്ട് വളക്കാമെന്ന് എനിക്കറിയാവാരുന്നു. ഞാനിതുവരേം അങ്ങനൊരെടപാടിന് പോയിട്ടില്ല.
എനിക്ക് ഫോണ്‍ ചെയ്യുകേം എന്നെപ്പറ്റി അഭിപ്രായം പറയുകേം ചെയ്യുന്ന പെണ്ണുങ്ങളെ വെച്ചാരിക്കും സോഫിയക്ക് ഇങ്ങനൊരു തോന്നല്‍. അല്ലെങ്കി അവക്കറിയാവുന്ന വേറെ ആമ്പിള്ളാരടെ സ്വഭാവം വെച്ച്. അതെന്തായാലും എന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് മാത്രം എനിക്കറിയാം.
അന്ന് രാത്രി എനിക്കുറക്കം വന്നില്ല 'എമിലി'യും സോഫിയായും മാറി മാറി വന്നെന്‍റെ ഉറക്കം കളഞ്ഞു.
പിറ്റേ ദിവസി രാവിലെ സോഫിയാ കുളിക്കാന്‍ കേറിയ നേരം നോക്കി ഞാന്‍ അവടെ ഫോണെടുത്ത് എമിലീടെ നമ്പര്‍ സെര്‍ച്ച് ചെയ്തു. കോണ്‍ടാക്ട് ലിസ്റ്റിലെങ്ങും എമിലി ജോസഫ് എന്നൊരു നമ്പര്‍ എനിക്ക് കണ്ട്പിടിക്കാന്‍ കഴിഞ്ഞില്ല. ഞാനവടെ ഫോണി തപ്പുന്നത് മമ്മി നോക്കിനിക്കുന്നൊണ്ടാരുന്നു. സോഫിയ കുളിച്ചിട്ടെറങ്ങാറായി, ഒരുപാട് തപ്പീട്ടും എനിക്കാ നമ്പര് കിട്ടിയില്ല. ഒടുവി ഫോണ്‍ വെച്ചിട്ട് പോരാന്നേരം ഞാന്‍ വെറുതെ അവടെ കോള്‍ ലിസ്റ്റൊന്ന് നോക്കി ഇന്നലെ 4.26 ന് എയ്ഞ്ചല്‍ എന്ന പേരില്‍ വന്നിരിക്കുന്ന ഇന്‍കമിങ്ങ് കോള്‍ എമിലീടേതാണന്ന് എനിക്ക് തോന്നി. ഞാന്‍ മെസ്സേജ് എടുത്ത് നോക്കിയപ്പഴും അതേ പേരില്‍ കുറേ മെസേജുകള്‍ കണ്ടു ഞാനത് വായിക്കാനൊന്നും പോകാതെ ആവേശപ്പെട്ട് മമ്മിയോട് ചോതിച്ചു.
"ഇന്നലെയാ പെങ്കൊച്ചെപ്പഴാ മമ്മീ ഇവിടെ വന്നത് ?"
മമ്മി എന്നെതന്നെ നോക്കി നില്‍ക്കുവാരുന്നു.
"ഇന്നലെ നാലരക്കെങ്ങാണ്ടാണെന്ന് തോന്നു"
എന്ന്‌ മമ്മി പറഞ്ഞപ്പം ഞാന്‍ സിനിമേലൊക്കെ കാണുന്നപോലെ 'യേസ്' എന്ന് വിളിച്ച് പറഞ്ഞ് തുള്ളിച്ചാടി. ആ നമ്പര്‍ മാലാഖ എന്ന പേരില്‍ എന്‍റെ ഫോണില്‍ സേവ് ചെയ്തുകൊണ്ട് ഞാനെന്‍റെ മുറീലേക്കോടി.
അന്ന് പകല് മുഴുവന്‍ എനിക്കൊരു കാര്യത്തിലും ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവളെ വിളിച്ച് സംസാരിക്കുന്ന ആലോചനകളാരുന്നു എന്‍റെ മനസ്സ് നിറയെ. ഞാന്‍ ഫോണെടുത്ത് തോണ്ടിക്കളിച്ചുകൊണ്ട് വെറുതെ കൗണ്ടറില്‍ കുത്തിയിരുന്നു. ബില്ലുകള് പലതും തെറ്റിച്ചാണടിച്ചത്. കുറെ കാശെങ്കിലും പോയിക്കാണും. നേരം വെളുത്തത് മുതല്‍ വൈകുന്നേരം വരെ ഒരു ചായമാത്രമാണ് ഞാന്‍ കുടിച്ചത്. ഷോപ്പിന്‍റെ തെരക്കീന്നെല്ലാം മാറി എവിടേലും പോയൊന്നൊറ്റയ്ക്കിരിക്കാന്‍ എന്‍റെ മനസ്സ് വെമ്പി.
അന്ന് രാത്രി ഒന്‍പത് കഴിഞ്ഞപ്പോഴേക്കും ഞാനവടെ നമ്പരിലേക്ക് ന്യൂ ഇയര്‍ വിഷ് ചെയ്തുകൊണ്ടൊരു മെസേജ് അയച്ചു. എന്‍റെ പേരുവെച്ചിരുന്നു. ഒന്‍പതര കഴിഞ്ഞപ്പഴേക്കും അവടെ നമ്പരീന്ന് ന്യൂ ഇയര്‍ വിഷ് ചെയ്തോണ്ട് എന്‍റെ നമ്പരിലേക്ക് ഒരു മെസേജ് വന്നു. അതില്‍ അവളുടെ പേരും വെച്ചിരുന്നു. പകരത്തിനു പകരം, അതിനാത്തെന്തോ ഒരു 'സ്പെഷ്യല്‍' ഇല്ലേ എന്നായി എന്‍റെ ചിന്ത.
ഞാന്‍ വീട്ടിച്ചെന്ന് കഴിപ്പൊക്കെ കഴിഞ്ഞ് അവടെ നമ്പരിലേക്ക് വിളിച്ചുനോക്കി. സമയമപ്പോ പത്തേമുക്കാല് കഴിഞ്ഞിരുന്നു- അവള്‍ കോള്‍ വെയിറ്റിങ്ങിലാരുന്നു. കാരണമൊന്നുമില്ലാതെ എന്‍റെ മനസ്സിലൊരു വിഷമം വന്നു നിറഞ്ഞു. എന്‍റെ ചങ്കിടിപ്പ് കൂടി. രണ്ട് മൂന്ന് വട്ടം വിളിച്ചപ്പോഴെല്ലാം അവള്‍ കോള്‍ വെയിറ്റിങ്ങ് തന്നെയാരുന്നു. ഞാന്‍ പാത്ത് പതുങ്ങിച്ചെന്ന് സോഫിയാടെ റൂമിന്‍റെ ഡോറില്‍ കാത് ചേര്‍ത്ത് വെച്ചപ്പം മുറിക്കുള്ളീന്ന് അവടെ തെളിച്ചമില്ലാത്ത സംസാരം കേക്കാരുന്നു.
ഞാന്‍ പതിനൊന്നര കഴിഞ്ഞ് വിളിച്ച് നോക്കിയപ്പഴും കോള്‍ വെയിറ്റിങ്ങ്. പതിനൊന്ന് അന്‍പത്തഞ്ചിന് അവടെ നമ്പരീന്ന് എനിക്കൊരു മിസ്ഡ് കോള്‍ വന്നു. ഞാനവളെ തിരിച്ച് വിളിക്കാന്‍ പോയില്ല. പന്ത്രണ്ട് മണി കഴിഞ്ഞപ്പഴേക്കും അവളെന്‍റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഞാന്‍ കോള്‍ എടുത്തില്ല. അവളെ മോഹിച്ച് പോയതിലും, അവള്‍ക്ക് മെസേജ് ചെയ്തതിലുമൊക്കെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാന്‍ അവടെ നമ്പര്‍ എന്‍റെ കോള്‍ ലിസ്റ്റീന്നും കോണ്‍ടാക്ട് ലിസ്റ്റീന്നുമൊക്കെ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അവടെ മെസേജും ഡിലീറ്റ് ചെയ്തു. പക്ഷെ അവടെ നമ്പരിന്‍റെ പത്തക്കങ്ങളും എന്‍റെയുള്ളിലിരുന്നാരോ ഓര്‍ത്തെടുത്ത് എണ്ണി പറയുന്നപോലെ തോന്നി. എനിക്കത് മനസ്സീന്ന് മായ്ച്ച് കളയാന്‍ പറ്റിയില്ല.
പിന്നെയവളെന്നെ വിളിച്ചേയില്ല. ഓരോ കോളും മെസേജും വരുമ്പഴും ഞാന്‍ പ്രതീക്ഷയോടെ ഫോണെടുത്ത് നോക്കും, അവളല്ലെന്നറിയുമ്പം നിരാശ തോന്നുമെങ്കിലും പിന്നെ ആശ്വാസം തോന്നും. ഇനിയൊരിക്കലും അവളെന്നെ വിളിക്കില്ലെന്നെനിക്ക് തോന്നി.
അന്ന് വൈകുന്നേരം ഒരു നാല് നാലരവരെയും ഒരു തരത്തി ഞാന്‍ പിടിച്ചു നിന്നു. അഞ്ച് മണി കഴിഞ്ഞപ്പഴേക്കും അവളെ വിളിക്കാതെ ഒരു രക്ഷയുമില്ലെന്നായി. ഞാന്‍ ഫോണും കൈയിപ്പിടിച്ച് കൗണ്ടറിലിരുന്ന് ഉരുകി. തലേദിവസം രാത്രി വരെ എനിക്ക് പച്ചവെള്ളം പോലറിയാവാരുന്ന നമ്പര് ഞാന്‍ വളരെ പാടുപെട്ടപ്പോള്‍ ഓര്‍ത്തെടുത്തു. ആദ്യം വിളിച്ചപ്പഴവള് കോളെടുത്തില്ല. എങ്കിലും എനിക്ക് വല്യൊരു ആശ്വാസം തോന്നി എപ്പഴേലും തിരിച്ച് വിളിക്കുമെന്നൊരു പ്രതീക്ഷ. സമയം 5.20 ആയപ്പം ഒരല്‍ഭുതം നടന്നു. സാക്ഷാല്‍ എമിലി ജോസഫ് ഞങ്ങളുടെ ഷോപ്പിലേക്ക് കേറിവന്നു. കൂടെ അവടനിയത്തീം ഒണ്ടാരുന്നു. ഞാനൊരു സ്വപ്നജീവി ഒന്നും അല്ലാത്തോണ്ട് ഞാനതങ്ങ് വിശ്വസിച്ചു. ഒരു നിമിഷം കണ്ണുകളടച്ച്, ദൈവവിചാരത്താല്‍ കൈയ്യനക്കാതെ കുരിശ് വരച്ചൊന്ന് പ്രാര്‍ത്ഥിച്ചു. കണ്ണ് തൊറക്കുമ്പോഴാണ്ട് മാലാഖേപ്പോലെ ചിരിച്ചുകൊണ്ടവള് മുന്നില്‍ നില്‍ക്കുന്നു. ഞാനും നന്നായിട്ടങ്ങ് ചിരിച്ചു. സോഫിയാ കൂടെയൊണ്ടോന്ന് ഞാനവടെ പിന്നിലേക്കൊന്നെത്തിനോക്കി. ഇല്ല അവടനിയത്തി മാത്രേയൊള്ളൂ. അവളറിയാതാരിക്കുമോ എമിലി ഇങ്ങോട്ട് വന്നത് എന്നോര്‍ത്തപ്പഴെനിക്ക് സോഫിയായോട് വല്ലാത്തൊരു സഹതാപം തോന്നി.
ഞാനവരെ ഷോപ്പ് മുഴുവനും കൊണ്ട് നടന്ന് കാണിച്ചു. അവരടെ മുന്നിവെച്ച് ഷോപ്പിലെ സ്റ്റാഫുകളെന്നെ ബഹുമാനിക്കുന്നത് കണ്ടപ്പോള്‍, ആദ്യമായിട്ട് ഞാന്‍ ഒരു മുതലാളീടെ ഗമ അനുഭവിച്ചു. അവര്‍ക്ക് പര്‍ച്ചേസ് ചെയ്യാനൊന്നും ഉദ്ദേശമില്ലാരുന്നു. എമിലി എന്നെ കാണാന്‍ വേണ്ടീട്ട് മാത്രം വന്നതാണല്ലോ എന്നോര്‍ത്തപ്പം എന്‍റെ മനസ്സിലും ദേഹത്തുമെല്ലാം ഒരു കുളിരുണ്ടായി. ഞങ്ങളെന്നതേലും മിണ്ടുകേം പറയുകേം ചെയ്തപ്പോഴെല്ലാം എമിലീടനിയത്തീടെ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമായുന്നത് ഞാന്‍ കണ്ടു. ഞാനപ്പോള്‍ സോഫിയായെക്കുറിച്ച് സങ്കടത്തോടെ ഓര്‍ത്തു. ഒടുവില്‍ പോകാനെറങ്ങിയപ്പം എമിലിക്കും അനിയത്തിക്കും കൂടെ രൂപാ അയ്യായിരത്തോളം വിലവരുന്ന രണ്ട് ജോഡി ഡ്രസ്സുകള്‍ ഞാന്‍ ഗിഫ്റ്റായിട്ട് കൊടുത്തു. -പായ്ക്കിങ്ങ് സെക്ഷനില്‍ പറഞ്ഞ് വൃത്തിയായും ഭംഗിയായും പായ്ക്ക് ചെയ്താണ് കൊടുത്തത് -ആദ്യവമള്‍ വേണ്ടെന്ന് പറഞ്ഞ് വലിഞ്ഞ് നിന്നെങ്കിലും ഞാനൊരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അവരത് വാങ്ങി, എമിലി സ്നേഹം തുളുമ്പുന്ന വാക്കുകളില്‍ എനിക്കൊരു താങ്ക്സ് പറഞ്ഞു.
അവര്‍ കാറിലോ സ്കൂട്ടറിലോ ഒന്നുമായിരുന്നില്ല വന്നത്. ഞങ്ങളൊരുമിച്ച് ഒരു പ്രാവശ്യം കൂടി കാറില്‍ പോകാനൊരവസരം ഉണ്ടാക്കുവാരുന്നു എമിലി എന്നെനിക്ക് തോന്നി. പക്ഷെ അതിനും ഞാനവരെ നിര്‍ബന്ധിക്കേണ്ടി വന്നു.
പതുക്കെയാണ് ഞാന്‍ കാറോടിച്ചത്, വളരെ റൊമാന്‍റിക്കായിട്ടുള്ള ഒരു ഹിന്ദി സോങ്ങ് ഞാന്‍ പ്ലേ ചെയ്തു. അപ്പോഴും അനിയത്തിക്കൊച്ച് ആക്കിയ ഒരു ചിരിയോടെ എമിലിയെ ഒളികണ്ണിട്ട് നോക്കുന്നത് ഞാന്‍ കണ്ടു.
'നിങ്ങളിങ്ങോട്ട് വന്ന കാര്യം സോഫിയ അറിഞ്ഞാരുന്നോ'
ഞാന്‍ സോങ്ങിന്‍റെ വോളിയമൊന്ന് കുറച്ചോണ്ട് അവരോട് ചോദിച്ചു. "ഇല്ല ചേട്ടാ അവളറിഞ്ഞിട്ടില്ലെന്ന്' എമിലി ഉത്സാഹത്തോടെ പറഞ്ഞു.
'അറിഞ്ഞില്ലെങ്കി അവളോട് പറയണ്ട അടുത്ത പെണക്കത്തിനതുമതി'.
'സത്യം. അറിഞ്ഞാ ഒറപ്പായിട്ടും പെണങ്ങുമെന്ന് ' എമിലി എടുത്തടിച്ചപോലെ പറഞ്ഞപ്പം എനിക്കെന്തോ മനസ്സിനകത്ത് വല്ലാത്ത കുത്തലനുഭവപ്പെട്ടു, എന്‍റനിയത്തിയെ ഞാനും കൂടെ ചേര്‍ന്ന് താഴ്ത്തിക്കെട്ടുകാന്നൊരു തോന്നല്‍, അതോടെ എമിലീടെ മാലാഖതൂവലീന്ന് കുറെയെണ്ണം മുറിഞ്ഞും പോഴിഞ്ഞും പോയി.
അന്ന് രാത്രി പതിനൊന്ന് കഴിഞ്ഞപ്പഴേക്കും എമിലി എന്‍റെ ഫോണിലേക്ക് വിളിച്ചു. ഞാനെടുക്കാന്‍ പോയില്ല. എന്‍റെ മനസ്സിലപ്പോള്‍ സോഫിയ മാത്രെ ഒണ്ടാരുന്നുള്ളൂ. അവളിപ്പോള്‍ സങ്കടപ്പെട്ട് കിടക്കുകാരിക്കുമെന്ന തോന്നല്‍ എന്‍റെ മനസ്സിനെ കുത്തിനോവിച്ചു. വിളിച്ചിട്ട് കോള്‍ എടുക്കാഞ്ഞപ്പോള്‍ 'ഇട്ടിച്ചേട്ടാ ഗുഡ്നൈറ്റ്' എന്നൊരു മെസ്സേജ് എമിലി എനിക്കയച്ചു. സോഫിയ എല്ലാര്‍ക്കുമൊരു അധികപ്പറ്റായപോലെ എനിക്കപ്പോള്‍ തോന്നി. അവളെ മനസ്സിലാക്കാനും സ്നേഹിക്കാനും ആരുമില്ലെന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ തലയണേല്‍ മുഖമമര്‍ത്തിക്കരഞ്ഞു. ഞാനപ്പത്തന്നെ ഫോണെടുത്ത് സോഫിയെ വിളിച്ചു. അവള്‍ കോള്‍ എടുത്തില്ല ഞാന്‍ വീണ്ടും വീണ്ടും വിളിച്ചപ്പോഴവള്‍ എടുത്തു. എനിക്ക് കരയാനല്ലാതെ ഒന്നും പറയാനില്ലാരുന്നു. രണ്ട് ദിവസമായി ഞങ്ങള് തമ്മി മിണ്ടീട്ട്. അവള് കേക്കുന്നൊണ്ടന്നറിഞ്ഞപ്പം ഞാന്‍ ഒച്ചത്തില്‍ കരഞ്ഞുപോയി.
'നീ അവളേം നശിപ്പിച്ചോടാ പിശാശെ?'
ഒരു ദാഷിണ്യോമില്ലാതെ അവളെന്നോട് ചോദിച്ചു. എവിടേലും പോയി 'ചത്താലോ' എന്നെനിക്കപ്പോള്‍ തോന്നിപ്പോയി. ഞാന്‍ ചാടിയെഴുന്നേറ്റ് മുറീടെ കതക് തുറന്ന് പുറത്തേക്ക് പാഞ്ഞു. ഞാന്‍ താഴേക്ക് ചെല്ലുമ്പം ഒരത്ഭുതക്കാഴ്ച കണ്ടു. പപ്പേം മമ്മീം തൊട്ടടുത്തടുത്തിരിക്കുന്നു. മമ്മി ഡൈനിങ്ങ് ടേബിളേലോട്ട് തലചായ്ച്ച് കിടക്കുകയാണ്. പപ്പാ മമ്മീടെ തലമുടിയേല്‍ പതുക്കെ തഴുകിക്കൊണ്ടിരിക്കുന്നു. ഞാനവടേക്ക് ചെന്നതേ മമ്മി എഴുന്നേറ്റ് മാറി. പപ്പാടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു.-പപ്പാടെ കണ്ണ് പൂസുകൊണ്ട് ചുവന്നിരുന്നു- പപ്പാ അതൊളിക്കാനായി വേറെയെവിടേക്കോ നോക്കി. ഞാന്‍ അവിടെ നിക്കാതെ നേരെ സോഫിയാടെ മുറീലേക്ക് ചെന്നു. ഡോറടച്ചു പുട്ടിയിരുന്നു. ഞാന്‍ മുട്ടിവിളിച്ചു. കുറെ തവണ വിളിച്ച് കഴിഞ്ഞപ്പം അവള് വന്ന് വാതില് തുറന്നു. അവളും കരയുവാരുന്നെന്നെനിക്ക് മനസ്സിലായി. അവടെ പനങ്കുല പോലത്തെ മുടിയാകെ എണ്ണമയമില്ലാതെ പറന്നു നിന്നു. അവളന്ന് കുളിച്ചിട്ടില്ലെന്നെനിക്ക് തോന്നി. എന്നാലുമവള്‍ സുന്ദരിയാരുന്നു മമ്മിയെപ്പോലെ. എന്നെ മുന്നിക്കണ്ടതേയവള്‍ കതക് വലിച്ചടക്കാന്‍ നോക്കിയേലും അതിന് മുന്നേ ഞാന്‍ കതക് തള്ളിത്തുറന്ന് അകത്ത് കേറി. ഞാന്‍ ഡോറടച്ച് ലോക്ക് ചെയ്തപ്പളേക്കും എന്നെ തള്ളി മാറ്റി അവളത് തുറക്കാന്‍ നോക്കി. ഞാനവളെ വാരിപ്പിടിച്ചെടുത്ത് ബെഡേലോട്ട് കൊണ്ട് ചെന്നിട്ടു. അവള് കിടന്നുരുളുകേം കുതറുകേമൊക്കെ ചെയ്തു, ഞാനവടെ കൈരണ്ടും പിടിച്ചടക്കി അവടെ മുകളിലേക്ക് കിടന്നപ്പഴേക്കും അവളൊന്ന് തേങ്ങിക്കരഞ്ഞു. ജീവിതത്തിലാദ്യമായിട്ടാരുന്നു അങ്ങനെ. ഇന്ന് വരെ അവളടിച്ചാലും തൊഴിച്ചാലും ബലം പിടിച്ചാലുമൊക്കെ ഞാനതെല്ലാം കൊണ്ട് തോറ്റ് കൊടുത്തിട്ടേയൊള്ളൂ, അന്നാദ്യമായി എന്‍റെ ബലമെന്താണെന്നവളറിഞ്ഞു. അവളെന്നെ എപ്പഴും തോപ്പിക്കാറുള്ളത് മുടിയെ പിടിച്ച് വലിച്ചാരുന്നു. അതിന് പറ്റാത്തോണ്ട് അവളെന്‍റെ മുഖത്ത് തുപ്പി. ഞാനവടെ മുഖത്തും കവിളത്തുമെല്ലാം ഉമ്മവെച്ചു. അവളപ്പം ഉച്ചത്തില്‍ കരഞ്ഞു. ഞാനപ്പഴവളുടെ ചുണ്ടത്തും അമര്‍ത്തി ഉമ്മവച്ചു. ഞാന്‍ ചെറുപ്പത്തില്‍ എപ്പഴുമവടെ ചുണ്ടത്തുമ്മവെക്കുവാരുന്നു. ഇപ്പഴത് പാപമാണെന്നോര്‍മ്മിപ്പിച്ചോണ്ട് പപ്പ ഡോറില്‍ മുട്ടി 'സെബിനേ.. ഡാ.. സെബിനേ..' എന്ന് വിളിച്ചു. 'എന്നാ' ന്ന് ഞാന്‍ ഞാന്‍ ഉറക്കെ ചോദിച്ചപ്പം പപ്പ പിന്നെ മിണ്ടിയില്ല. ഞാന്‍ സോഫിയായെ കെട്ടിപ്പിടിച്ച് കിടന്നു. ഞാനവടെ കവിളില്‍ കണ്ണുകള്‍ ചേര്‍ത്ത് വെച്ച് കരഞ്ഞു. അവളനങ്ങിയില്ല, ഞാനങ്ങനെ കിടന്നുറങ്ങിപ്പോയി.
രാത്രി ഉണരുമ്പം സോഫിയാ എന്‍റടുത്തില്ലാരുന്നു.
ഞാന്‍ നോക്കുമ്പം അവള് ബെഡില്‍ നിന്നു നിലത്തിറങ്ങി ഭിത്തിയേല്‍ ചാരിയിരുന്ന് ഫോണില്‍ മെസ്സേജ് ചെയ്യുകയാണ് ഫോണിന്‍റെ ഡിസ്പ്ലേയുടെ വെട്ടത്തില്‍ അവടെ കണ്ണുകളിലെ നനവ് ഞാന്‍ കണ്ടു. മെസേജ് ചെയ്യുന്നതിനിടെ അവളാരെയോ വിളിക്കുന്നതിന്‍റെ റിങ്ങ് ഞാന്‍ കേട്ടു. കോള്‍ എടുക്കുന്നില്ല.
ഭ്രാന്ത് പിടിച്ചപോലൊരു പിടിവാശിയോടെയവള്‍ പിന്നേം പിന്നേം വിളിച്ചോണ്ടിരുന്നു. അവളെന്നെ ശ്രദ്ധിക്കുന്നേയില്ല. സോഫിയായെ ഞങ്ങക്ക് നഷ്ടപ്പെടുകയാണോന്ന് ഞാന്‍ പേടിയോടെ ഓര്‍ത്തു.
അവടെ തേങ്ങിക്കരച്ചില്‍ കേട്ടാണ് ഞാന്‍ വീണ്ടുമുണരുന്നത് നേരം വെളുക്കാറായിരുന്നു, അവളവിടെത്തന്നെ ഭിത്തിയെചാരിയിരുന്ന് ദൈവത്തോടെന്നപോലെ മുകളിലേക്ക് നോക്കി കരയുന്നത് കണ്ടപ്പോള്‍ നെഞ്ചിലേക്ക് തീ കോരിയിട്ടപോലെയാണെനിക്ക് തോന്നിയത്.
അന്ന് കാലത്തെ ആറ് മണി കഴിഞ്ഞപ്പഴേക്കും എമിലി എന്‍റെ ഫോണിലേക്ക് വിളിച്ചു. ചങ്കിടിപ്പോടെയാണ് ഞാന്‍ കോള്‍ എടുത്തത്. ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ കരഞ്ഞ് കലങ്ങിയ ശബ്ദത്തില്‍ അവളെനിക്കൊരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു.
'സെബിന്‍ ചേട്ടാ എനിക്ക് സീരിയസായിട്ടൊരു കാര്യം സംസാരിക്കാനുണ്ട്. തിരക്കില്ലാത്തപ്പോ ഒന്ന് വിളിക്കുവോ' ?
. ' ഓക്കെ വിളിക്കാം, സോഫിയാ വിളിച്ചാരുന്നോ?'
. 'വിളിച്ചു ഞാനെടുത്തില്ല'
അവള് കുറച്ച് കടുപ്പിച്ചാണത് പറഞ്ഞത്. എന്‍റെ ചങ്കിടിപ്പ് കൂടി, വൈകിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഞാന്‍ കോള്‍ കട്ട് ചെയ്തു.
അന്ന് രാവിലെ കഴിക്കാനായിട്ട് ചെന്നിരുന്നപ്പം എമിലീടെപോലെതന്നെ കലമ്പിയ ശബ്ദത്തില്‍ മമ്മി എന്നോട് പറഞ്ഞു.
''കഴിഞ്ഞ ദിവസം നീയവടെ റൂമിന്‍റവിടെപോയി ഒളിഞ്ഞ് നിന്ന് കേട്ടപ്പോലെ ഇന്നവളും നിന്‍റെ റൂമിന്‍റവിടെ വന്ന് ഒളിഞ്ഞ് നിന്ന് കേട്ടു. അത് പറയുമ്പം മമ്മീടെ ശബ്ദത്തില്‍ ദേഷ്യമോ സങ്കടമോ മറ്റെന്തൊക്കെയോ ഉണ്ടാരുന്നു. ഞാനത് കേട്ട് ഞെട്ടിപ്പോയി മമ്മിക്കെല്ലാം അറിയാം എന്നോര്‍ത്തുള്ള ഞെട്ടലാരുന്നത്.
മമ്മി വിളമ്പിവെച്ച അപ്പോം മുട്ടക്കറീം കഴിച്ചോ, ചായകുടിച്ചോ, എന്നൊന്നും എനിക്കോര്‍മ്മയില്ല. ഷോപ്പിലോട്ടുള്ള എട്ട് കിലോമീറ്റര്‍ ദൂരം കാറോടിച്ചാണോ ബുള്ളറ്റോടിച്ചാണോ ചെന്നതെന്നും എനിക്കറിയില്ല, നേരം രാവിലെയാണോ ഉച്ചയാണോന്നുപോലുമറിയാതെ ഞാന്‍ ഷോപ്പിന്‍റെ കൗണ്ടറില്‍ ഒരു പ്രതിമപോലെ കണ്ണുമിഴിച്ചിരുന്നു. ഈ കാണുന്ന ഷോപ്പും ആള്‍ക്കാരും വെളീലെ തിരക്കുമെല്ലാം ചെറുപ്പകാലത്തെ ഒരു സ്വപ്നം മാത്രമാരുന്നെങ്കിലെന്ന് ഞാന്‍ വല്ലാതെ ആശിച്ചുപോയി. ഞാനും സോഫിയായും വീടും മുറ്റോം സ്കൂളുമായി കഴിഞ്ഞിരുന്ന ആ കാലം മതിയാരുന്നു എനിക്ക്.
ചിന്തിച്ചും വിഷമിച്ചുമിരുന്ന് നേരം സന്ധ്യയാകാറായി ഏഴ് മണി കഴിഞ്ഞിട്ടും ഞാന്‍ വിളിക്കാഞ്ഞപ്പോള്‍ എമിലി ഇങ്ങോട്ട് വിളിച്ചു. എന്‍റെ ചങ്കിടിക്കാന്‍ തുടങ്ങി. ഞാന്‍ കോള്‍ എടുത്തില്ല. ഷോപ്പില്‍ നിന്നുമിറങ്ങി ആരോടും പറയാതെ കാറുമെടുത്തോണ്ട് ഒറ്റപ്പോക്കുപോയി, ഏതൊക്കെയോ റബ്ബര്‍കാടുകള്‍ക്കിടയിലൂടെ കാറ് എന്നേം കൊണ്ട് പോകുകയാരുന്നു. ഒടുവിലെവിടെയോ എത്തി അത് നിന്നു. ഏറെനേരം ഞാനതിന്‍റെ സ്റ്റിയറിംഗില്‍ തലവെച്ച് കിടന്നു. തല നിവര്‍ത്തി നോക്കിയപ്പോള്‍ സമയം പത്തരകഴിഞ്ഞിരുന്നു. പഴയൊരു പള്ളീം ശവക്കോട്ടേം ഒക്കെയുള്ള സ്ഥലമാരുന്നു അത്. ആരുമില്ലാത്ത സ്ഥലമാണ്. എനിക്ക് ചെറിയ പേടിതോന്നിയപ്പോള്‍ ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്ചെയ്തു. കടേന്നിറങ്ങിയപ്പഴേ ഞാന്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്തിരുന്നു.
വീട്ടില്‍ ചെന്ന് ഞാന്‍ മൊബൈല്‍ ഓണ്‍ ചെയ്തതും എമിലിയുടെ ഏഴെട്ട് മെസ്സേജുകള്‍ എന്‍റെ ഫോണിലേക്ക് തുരുതുരാന്ന് വന്നു. അത് ഓപ്പണ്‍ ചെയ്ത് വായിക്കാനുള്ള ധൈര്യം എനിക്കില്ലാരുന്നു. എമിലിയപ്പോള്‍ എന്‍റെ ഫോണിലേക്ക് വീണ്ടും വിളിച്ചു. ഞാന്‍ കോള്‍എടുത്തില്ല. കൈയ്യും കാലും വിറച്ച് ഞാന്‍ വീട്ടിനകത്തേക്ക് കേറിച്ചെന്നു. നാലഞ്ച് ദിവസം കൂടി സോഫിയായയെ ഞാനവിടെ കണ്ടു. എനിക്കെന്തോ ഒരു പന്തികേട് തോന്നി. അവള്‍ ഡൈനിങ്ങ് ടേബിളിനടുത്ത് നിക്കുവാരുന്നു. എന്നെക്കണ്ടിട്ടും മാറിയില്ല.
വിഷം എന്നൊരു ചിന്ത എന്‍റെ മനസ്സില്‍ മിന്നി മാഞ്ഞു.
ഞാന്‍ കൈകഴുകീട്ട് കഴിക്കാന്‍ വന്നിരുന്നപ്പം സോഫിയായും കഴിക്കാനിരുന്നു. അറിയാതെയാണേലും മനസിലേക്കൊരു പാപചിന്ത വന്നുപോയേന് ഞാന്‍ സോഫയായോടും ദൈവത്തോടും മാപ്പ് പറഞ്ഞു. അങ്ങനൊന്ന് ചിന്തിചോണ്ട് തന്നെ ഇനിയത് നടക്കില്ല. ചെറുപ്പം മുതലുള്ള എന്‍റെയൊരു വിശ്വാസമാരുന്നത്. അരുതാത്ത കാര്യങ്ങള്‍ മനസ്സിലൊന്നു വിചാരിച്ചാ പിന്നത് നടക്കത്തില്ല.
കഴിക്കുന്നേന്‍റെടെല്‍ ഞാന്‍ സോഫിയായോടൊന്നും മിണ്ടാന്‍ പോയില്ല പിന്നേം പഴയപടി ആകുമോന്ന് പേടിച്ചാരുന്നത്. പപ്പാടേം മമ്മീടേം സോഫിയാടേം കൂടിരുന്ന് ഒറ്റക്കെന്നപോലാണ് ഞാന്‍ കഴിച്ചത്. ചോറിനോ കറികള്‍ക്കോ പതിവില്ലാത്തൊരു ചവര്‍പ്പോ കയ്പ്പോ ഉണ്ടോന്നെനിക്ക് വെറുതെയങ്ങ് തോന്നിപ്പോയി. അപ്പഴെല്ലാം ഞാന്‍ ദൈവത്തോട് മാപ്പിരന്നു.
കഴിച്ചിട്ട് പോയി കിടന്നപ്പഴേക്കും എന്‍റെ അടിവയറ്റിലെന്തോ കൊളുത്തി വലിക്കുന്നപോലെ തോന്നി. വായ്ക്കാത്ത് ഛര്‍ദ്ദിക്കാന്‍ വരുന്നപോലെ ഉപ്പുരസമുള്ള വെള്ളം വന്ന് നിറഞ്ഞു. എനിക്ക് പേടി തോന്നിയില്ല. പെട്ടന്ന് വല്യ ഒച്ചത്തില്‍ ഛര്‍ദ്ദിച്ചപ്പോഴാണ് ഇതൊന്നും എന്‍റെ തോന്നലല്ലെന്നെനിക്ക് ബോദ്ധ്യപ്പെട്ടത്. വേറാരോ ഒച്ചയെടുത്ത് ഛര്‍ദ്ദിക്കുന്നപോലാരുന്നത്. സോഫിയാ ഇപ്പോള്‍ ക്രൂരമായി ചിരിക്കുകയാണോ, അതോ കരയുകയാരിക്കുവോ എന്ന് ഞാനാലോചിച്ചു.
കൈയ്യൊന്ന് നീട്ടിയാ എനിക്ക് മുറീലെ ലൈറ്റിടാം പക്ഷെ ഞാനത് ചെയ്തില്ല. എന്‍റെ കൈയ്യും കാലുമെല്ലാം തളര്‍ന്ന് കഴിഞ്ഞതായി ഞാനങ്ങ് കരുതി. എന്‍റെ ദേഹമാകെയും മുഖവും കഴുത്തുമെല്ലാം കോച്ചിവലിക്കാന്‍ തുടങ്ങി. പെട്ടന്ന് മരിക്കാന്‍ വേണ്ടി ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. മരണം എന്‍റെ കഴുത്തറ്റം എത്തിയെന്ന് എനിക്ക് തോന്നി. കൈയ്യൊന്ന് നീട്ടി സ്വിച്ചിട്ടാലോ ഒന്നുറക്കെ നിലവിളിച്ചാലോ എനിക്കിപ്പം വേണേലും രക്ഷപെടാം, ഞാന്‍ ദൈവത്തോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. 'ഈശോയേ എന്‍റെ മരണം ഞാന്‍തന്നെ തിരഞ്ഞെടുത്തതാണ്. എനിക്കോ നിനക്കോ ഇപ്പം വേണേലും എന്നെ രക്ഷപെടുത്താം ഇതിന്‍റെ പേരില്‍ എന്‍റനിയത്തിയെ ശിക്ഷിക്കരുതേ 'പൊന്നുതമ്പുരാനേ... ഞാന്‍ സഹിക്കുന്ന മരണവും വേദനയും എന്‍റനിയത്തിക്ക് വേണ്ടി മാത്രമാണ്. കര്‍ത്താവേ നീയിത് സ്വീകരിച്ച് അവക്കൊരു നല്ല ജീവിതം കൊടുക്കണമേ..
എന്‍റെ മൂക്കിലൂടെയും വായിലൂടെയും കയ്പ്പ് കലര്‍ന്ന പത ഒലിച്ച് വന്നു. എനിക്ക് ശ്വാസം മുട്ടലും വയറ്റീന്ന് ഉരുണ്ട് കേറ്റോം ഉണ്ടായി. എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ഞാന്‍ ചത്ത് മലച്ച് ആകാശം മുട്ടെ പറന്ന് പൊങ്ങി. കണ്ണാടിച്ചില്ലുപോലെയോ, പച്ചവെള്ളം പോലയോ എന്‍റെ ദേഹം കാണപ്പെട്ടു. അതിലൂടെ തുമ്പികളും പൊടിപടലങ്ങളും മഞ്ഞും തണുപ്പുമെല്ലാം കടന്നുപോയി.
എന്‍റെ ആത്മാവിന് ദൈവത്തിന്‍റെയോ സാത്താന്‍റെയോ ശക്തിയൊന്നും ഉണ്ടായില്ല. ഞാനങ്ങനെ വെള്ളിമേഖങ്ങളില്‍ മുട്ടിയുരുമ്മി നില്‍ക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. അങ്ങ് താഴെ ഭൂമിയില്‍ മുളങ്കൂട്ടങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു കാട്ട് പ്രദേശത്ത് ചെറിയൊരാള്‍ക്കൂട്ടം നില്‍ക്കുന്നു. എന്‍റെ കാഴ്ച അവിടേക്ക് താണിറങ്ങിച്ചെന്നപ്പോള്‍ ഞാന്‍ കണ്ടു. ഭീതിയോടും മ്ലാനതയോടും കൂടി നിന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ രണ്ട് പെണ്‍കുട്ടികള്‍ ചത്ത്‌ മരവിച്ച് കിടക്കുന്നു. മാലാഖമാരെ പോലെ തൂവെള്ള വസ്തമായിരുന്നു അവര്‍ ധരിച്ചിരുന്നത് വിഷമേറ്റ നീലിച്ച ചുണ്ടുകളോടെ കൈകള്‍ കോര്‍ത്തവര്‍ കിടക്കുന്നു. എമിലിയും സോഫിയയും...
ആകാശത്തൂന്ന് ഞെട്ടറ്റ് വീണപോലെ ഞാന്‍ ബെഡീന്ന് ഉരുണ്ട് നിലത്ത് ചാടി, വേദനയും ശ്വാസംമുട്ടലും കൊണ്ട് ഞാനവിടെക്കിടന്ന് പിടച്ചു. എന്‍റെ ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടിലൂടെ പിശാശുക്കള്‍ കൂവിപ്പറക്കുന്നു. എന്‍റെ മൂക്കിലും വായിലും ചോരയും നീരും പതഞ്ഞ് ചാടി. ഞാന്‍ കരുതിയപോലെ നിസാരമാരുന്നില്ലാ മരണ വേദന. അപ്പോഴും ഞാനോര്‍ത്തത് സോഫിയേടെ സ്നേഹത്തെക്കുറിച്ചാരുന്നു. ഈ ലോകം മുഴുവന്‍ കളിയാക്കുവേം പുച്ഛിക്കുകേം ചെയ്യുന്ന ഈ സ്നേഹത്തിന് സ്വന്തം കൂടപ്പെറപ്പിനെ പോലും കൊല്ലാനുള്ള ശക്തിയുണ്ടല്ലോ, സ്വന്തം ജീവന്‍ വേണേലുമവള്‍ ഈ സ്നേഹത്തിന് വേണ്ടി ഒരു പൂ പോലെ പറിച്ചെറിയും. ഒരു നിമിഷം സോഫിയായെ മറന്ന് ഞാന്‍ സ്വന്തം ജീവന് വേണ്ടി നിലവിളിച്ച് പോയി..

By Sunu 

Facebook: https://www.facebook.com/stsunu.sunu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo