ചക്കരക്കളം
( കഥ )
( കഥ )
തോട്ടെറമ്പിലെ തഴക്ക് മറഞ്ഞിരുന്ന് മുക്കിത്തൂറുമ്പഴും കോരേടെ മനസി കല്യാണവാരുന്നു. കരിമ്പോലവാരുന്ന ത്രേസ്യേടെ. കോരമിണ്ടാതെ കരഞ്ഞു. മുക്കലും മണോം മറന്ന്.. കണ്ണീരിനെടേലൊരു ചൊമകേട്ടു. കോരയപ്പം വരയന്‍ കളസോം തോളെലിട്ട് കവട്ടക്കമ്പ് പോലെ നിവര്‍ന്ന് നിന്നു. പൊന്തക്കലെ കുഞ്ഞൂഞ്ഞാണ്. കണ്ടാലൊടനെ ചാടി മിണ്ടാന്‍ വരുന്നോനിന്ന് ചൊമകൊണ്ട് കുത്തിട്ടങ്ങ് പോയി.
ത്രേസ്യായോടൊള്ള സ്നേഹം കടയന്‍ പാക്കരനല്ലാതെ ആര്‍ക്കുമറീത്തില്ല. എന്നാലും കുഞ്ഞൂഞ്ഞിന്‍റെ ചൊമ കോരേടെ ചങ്കികൊണ്ടു. ഭൂമീടെ ദുഖഭാരമെല്ലാം തലേലെട്ത്ത് വെ ച്ചപോലെ.
ത്രേസ്യാ, തള്ളേടേം അനിയത്തിപ്പെണ്ണിന്‍റേം കൂടെ വന്ന് കരിമ്പോല വെട്ടും. ജാവാക്കരിമ്പ് പോലത്തെ പെണ്ണാണ് പക്ഷെ ചിരിക്കാനറീത്തില്ല. കോരക്കാണെല്‍ മിണ്ടാനും പേടി.
കൊപ്പരേന്ന് കരിമ്പിന്‍ നീരിന്‍റെ ആവിപൊങ്ങി ചട്ടേo മുണ്ടുമുട്ത്ത ത്രേസ്യാ ആകുന്നത് കണ്ട് കോര അന്തം വിട്ട് നിന്നിട്ടൊണ്ട്.
കരിമ്പ് കുറുക്കുന്നേന്‍റെടേല് കോര പായസം പോലൊന്നെളക്കി നൻപൊന്ന് നീട്ടും, തേമ്പോലെ പാനി ഇറുന്ന് വീഴും ത്രേസ്യാടെ കൈയ്യിലെ നീട്ടാത്ത ചട്ടിക്കാത്തോട്ട്. ത്രേസ്യായാണേല്‍ ഒരു വാക്കുപോലും നീട്ടത്തില്ല ,ആരോടും. ഒരു മൂളലെങ്കിലും ങേഹെ..
തള്ളേം അനിയത്തിപ്പെണ്ണിനേം പോലും മുട്ടാതേം ഉരുമ്മാതെ മിണ്ടാട്ടമില്ലാതേം കൊറേ മാറിനിന്ന് കരിമ്പോലകോതും, കോരയപ്പം അവളെനോക്കി കുറുകുന്ന കരിമ്പിന്‍ നീരിനാത്തോട്ട് തൊലിപൊളിച്ച കാന്താരിപ്പടപ്പന്‍ കപ്പയിടും. കഴിഞ്ഞ കോറേനാളായിട്ടൊള്ള പതിവാണ് ചക്ക്ക്കളം മാറ്റുന്നെടത്തെല്ലാം. പക്ഷെ വെന്ത് കോരുമ്പം മൊതലാളി ജോണപ്പന്‍റെ ചൂടൂതുന്നവായിക്കാത്തോട്ട് പോകും കപ്പ.
വെന്തൊലര്‍ന്ന ചക്കരക്കപ്പ തിന്ന് മീതിയൊള്ള തതിയാന്‍ വാഴയെലെ പൊതിഞ്ഞെടുത്ത് ഒറ്റപ്പോക്കാണ് ചൂടാറാതെ..
വെന്തൊലര്‍ന്ന ചക്കരക്കപ്പ തിന്ന് മീതിയൊള്ള തതിയാന്‍ വാഴയെലെ പൊതിഞ്ഞെടുത്ത് ഒറ്റപ്പോക്കാണ് ചൂടാറാതെ..
എന്നാലും കോര മൂന്നാല് കെഴങ്ങെടുത്ത് മാറ്റിവെക്കും. ത്രേസ്യാക്കും തള്ളച്ചിക്കും അനിയത്തിക്കുമൊള്ളത്.
പക്ഷെ പൊയ്പോയ കാലങ്ങളിലൊന്നും അവനതാര്‍ക്കും കൊടുത്തില്ല. തന്നത്താനൊട്ട് തിന്നുമില്ല. ഒരു തുണ്ടൊടിച്ച് വായി വെച്ചാലും എറങ്ങത്തില്ല.
ചക്കരക്കപ്പ കട്ടേന് കടയന്‍ പാക്കരന്മായിട്ട് കോര രണ്ട് മൂന്ന് തവണ മുട്ടീട്ടൊണ്ട്. -കൊപ്പരയടുപ്പിന് കൊന്നലിടുന്നോനാണ് കടയന്‍ - ചാരത്തി കെടന്ന് ഉരുണ്ട് പിടിച്ചു, ചാരത്തിന്നുരുണ്ട് കൊന്നലും കടന്ന് കാലാവരെ ചെന്നു ,അല്ലാത്തപ്പം വെറും ഉണ്ണാക്കനായ കോര കടയനെ ചുരുട്ടി. കൊന്നല് കൂനെ കൊണ്ടെവെച്ച് ഞെരിച്ചു.
കടയന് കാര്യമറിയാം അവന്‍ കോരെയൊന്ന് പിരികേറ്റാനായിട്ട് ത്രേസ്യാടെ തള്ളച്ചിയോടും അനിയത്തിപ്പെണ്ണിനോടും മിണ്ടാന്‍ ചെല്ലും. ത്രേസ്യായോട് എന്നാ പറഞ്ഞാലും അവളത് കേക്കാത്ത മട്ടി നിന്ന് കരിമ്പ് കോതത്തേയൊള്ളൂ.
ഒരു ദിവസം അവടെ അടുത്ത് ചെല്ലാനും ഒന്ന് തൊടാനുവൊള്ള അവസരം കോരക്ക് വന്നു. ഓലകോതുന്നേന്‍റെടേല്‍ ഏഴോമനയൊള്ള രണ്ട് കുറുക്കന്‍ കുഞ്ഞുങ്ങളെ ത്രേസ്യാക്കു കിട്ടി.
അവടെ കൈയ്യിലെ അരുവാ ഏത് മാര്‍ഗ്ഗം പോയെന്ന് കണ്ടില്ല. അവളെന്നതാ പറഞ്ഞെന്നും കോര കേട്ടില്ല. അവനോടി ചെല്ലുമ്പം തള്ളേം അനിയത്തിപ്പെണ്ണും അവടടുത്ത് നിപ്പൊണ്ട്. ത്രേസ്യാ നരിക്കുഞ്ഞുങ്ങളെ നെഞ്ചത്തെ ചക്കര മുഴുപ്പില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നു. അവടെ മുഖത്ത് തെളിനീരിന്‍റെ തെളിച്ചം. അത് കെടുത്തണ്ടല്ലോന്നോര്‍ത്ത് കോര അകന്ന് തന്നെ നിന്നു. ത്രേസ്യാ കോരെ നോക്കി... അവന്‍റെ നിപ്പ് കണ്ടു, അവന്‍റെ ഉള്ള് കണ്ടു, കണ്ണിലെ സ്നേഹം കണ്ടു. അവള് തള്ളയോടെന്തോ പതുക്കെപ്പറഞ്ഞു. തള്ള തിരിഞ്ഞുനോക്കി
അവടെ കൈയ്യിലെ അരുവാ ഏത് മാര്‍ഗ്ഗം പോയെന്ന് കണ്ടില്ല. അവളെന്നതാ പറഞ്ഞെന്നും കോര കേട്ടില്ല. അവനോടി ചെല്ലുമ്പം തള്ളേം അനിയത്തിപ്പെണ്ണും അവടടുത്ത് നിപ്പൊണ്ട്. ത്രേസ്യാ നരിക്കുഞ്ഞുങ്ങളെ നെഞ്ചത്തെ ചക്കര മുഴുപ്പില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നു. അവടെ മുഖത്ത് തെളിനീരിന്‍റെ തെളിച്ചം. അത് കെടുത്തണ്ടല്ലോന്നോര്‍ത്ത് കോര അകന്ന് തന്നെ നിന്നു. ത്രേസ്യാ കോരെ നോക്കി... അവന്‍റെ നിപ്പ് കണ്ടു, അവന്‍റെ ഉള്ള് കണ്ടു, കണ്ണിലെ സ്നേഹം കണ്ടു. അവള് തള്ളയോടെന്തോ പതുക്കെപ്പറഞ്ഞു. തള്ള തിരിഞ്ഞുനോക്കി
"കണ്ടാ ഏഴോമനയാ ഈ കാലായിക്കെടന്നാ ചത്ത് പോകത്തെയൊള്ളൂ"
കോരയപ്പഴും മിണ്ടാതനങ്ങാതെ നിന്നു. ത്രേസ്യാകൈനീട്ടി. അവടെ ചക്കരചൂടുള്ള നരിക്കുഞ്ഞുങ്ങളെ കോര കൈനീട്ടി വാങ്ങി. അവന്‍റെ വിരലപ്പോള്‍ അവടെ വിരല്‍ ചൂടില്‍ ചെന്ന് മുട്ടി. പഞ്ഞിപോലാരുന്നു. അവടെ ഉള്ളു മങ്ങനാരുന്നെന്നെ കോരയറിഞ്ഞു.
അവന്‍ വീട്ടിക്കൊണ്ട് പോയി മൂന്നാല് ദിവസമാകുഞ്ഞുങ്ങളെ പോറ്റിനോക്കിയേലും പിള്ളാര് പിടിച് ഓമ്പോരിച്ചോമ്പോരിച്ചതുങ്ങളെ കൊന്നുകളഞ്ഞു. കോരക്കത് വല്യ മനോ വിഷമമുണ്ടാക്കി.
കോര കൊതം കഴുകാന്‍ കുനിഞ്ഞതും മാരിയപ്പന്‍റെ കാളേം കലപ്പേം വരമ്പ് വഴി വന്നു. ഇരുന്നിടത്തിരുന്ന് കഴുകാറാണ് പതിവേലും കോരയപ്പം പെട്ടന്നെഴുന്നേറ്റ് നിന്നു. അയാളങ്ങ് പോയിക്കഴിഞ്ഞപ്പഴേക്കും കോര കുത്തിയിരുന്ന് ബ്ലാക്ക് ബ്ലാക്ക് ബ്ലാക്കെന്നങ്ങ് കഴുകി.. വരമ്പേലോട്ട് ചാടിക്കേറി കളസം കേറ്റിയിടുമ്പഴിതേണ്ട് രണ്ട് പാണ്ടിപ്പിള്ളേര് കൊക്കരേം ഉരുട്ടി വരുന്നു.
പിള്ളാരത് കണ്ട് അയ്യടാന്നായിപ്പോയി. കോര പിന്നെ താമസിച്ചില്ല മുട്ടോളം കേറ്റി നിര്‍ത്തിയ കളസം അരേലോട്ട് വലിച്ചുകേറ്റി വള്ളി കെട്ടി മുറുക്കി. പിള്ളേര് തിരിഞ്ഞ് നിന്ന് ചിരിച്ചു.
തിറുതീലങ്ങക്ക് നടന്ന് തൊടങ്ങിയപ്പൊഴേക്കും ഇതേണ്ടെ കുന്നേലെ നാണപ്പന്‍ പുള്ളിപ്പശൂനെയായിട്ട് കുറുകെ ചാടിക്കേറി വന്നു.
ഇന്ന് മീനം ഇരുപത്തേഴ് .മേടം അഞ്ച്ന് ത്രേസ്യേടെ കല്യാണം ഒറപ്പിച്ചേക്ക് വാണ് ആലുവായിന്നൊള്ള ചെറുക്കന്‍. ത്രേസ്യാ ഒന്നെങ്കി ഇന്നത്തോടെ ഓലവെട്ട് നിര്‍ത്തും. അല്ലെങ്കിനാളെ, അതോ ഇന്നലെയേ നിര്‍ത്തിയോന്നറിയാന്‍ കോര ചക്കുകളത്തിലോട്ട് വേവലാതി പൂണ്ട് നടന്നു.
ചെറിയ ചിറ്റീന്ത് മേട് കേറുമ്പം ചതുപ്പ് കണ്ടത്തി മേയുന്ന നീരൊഴുക്കിനേം പശുക്കളേം,മുണ്ടിയേം അവനൊന്ന് തിരിഞ്ഞ് നോക്കി.
ചെറിയ ചിറ്റീന്ത് മേട് കേറുമ്പം ചതുപ്പ് കണ്ടത്തി മേയുന്ന നീരൊഴുക്കിനേം പശുക്കളേം,മുണ്ടിയേം അവനൊന്ന് തിരിഞ്ഞ് നോക്കി.
" ഹെന്‍റമ്മച്ചിയേ"..
ഒന്ന് കണ്ണ് ചിമ്മിയ നേരം കൊണ്ട് മറിയം വറീത് വായിട്ട് കൂട്ടിയിടിച്ചു.
കോര ഓട്ടത്തിന്‍റെടേല്‍ മീശേത്തൊട്ടൊന്ന് മണപ്പിച്ച് നോക്കി ബീഡിമണം. വറീതിന് അങ്ങനൊരു സൂക്കേടൊള്ളതാ നിമിഷനേരം കൊണ്ട് കൈ കളസത്തിനകത്തിടും.
കോര ഓട്ടത്തിന്‍റെടേല്‍ മീശേത്തൊട്ടൊന്ന് മണപ്പിച്ച് നോക്കി ബീഡിമണം. വറീതിന് അങ്ങനൊരു സൂക്കേടൊള്ളതാ നിമിഷനേരം കൊണ്ട് കൈ കളസത്തിനകത്തിടും.
കരിമ്പിന്‍ നീരിന്‍റേം കൊന്നലിന്‍റേം മണം മൂക്കി തട്ടിയപ്പം കോരേടെ ചങ്കിടിപ്പ് കൂടി അവന്‍ ചക്ക് കളത്തിലോട്ടോടി ചെന്നെത്തി നോക്കുമ്പം കണ്ടത് ,ത്രേസ്യേടെ ജീവിതത്തിലെ അവസാനത്തെ കരിമ്പോലക്കെട്ട് തള്ളച്ചിയവടെ തലേപ്പിടിച്ച് കൊടുക്കുവാരുന്നു.
കരിമ്പുവായിട്ടൊരുകാളവണ്ടി വന്ന് കണ്ണ് മറച്ചു നിന്നു. കാള ചവുട്ടിത്തിരിഞ്ഞൊന്ന് ശ്വാസം വിട്ടു. അതുങടെ വായിന്ന് വെള്ള പത ചാടി .
കാളവണ്ടി നീങ്ങിയപ്പം അവളങ്ങ് അകലത്തെത്തിയിരുന്നു. അവടെ പൊറക് വശത്തെ ഇളക്കങ്ങള്‍ അമ്മേം അനിയത്തീം മറച്ചു കളഞ്ഞു. കോരക്കൊന്ന് നീട്ടി വിളിക്കാന്‍ തോന്നി, വീട്ടിലിരിക്കുന്നവളേം പിള്ളേരേം ഓര്‍ത്തപ്പം കോരയത് കടിച്ചെറക്കി. അച്ചാച്ചീം അമ്മച്ചീം കൂടെ മണിമലേന്ന് കണ്ട് പിടിച്ചോണ്ട് വന്ന തങ്കമ്മേം പിള്ളാരും.
കാളവണ്ടി നീങ്ങിയപ്പം അവളങ്ങ് അകലത്തെത്തിയിരുന്നു. അവടെ പൊറക് വശത്തെ ഇളക്കങ്ങള്‍ അമ്മേം അനിയത്തീം മറച്ചു കളഞ്ഞു. കോരക്കൊന്ന് നീട്ടി വിളിക്കാന്‍ തോന്നി, വീട്ടിലിരിക്കുന്നവളേം പിള്ളേരേം ഓര്‍ത്തപ്പം കോരയത് കടിച്ചെറക്കി. അച്ചാച്ചീം അമ്മച്ചീം കൂടെ മണിമലേന്ന് കണ്ട് പിടിച്ചോണ്ട് വന്ന തങ്കമ്മേം പിള്ളാരും.
*
82-ാം പിറന്നാളിന്‍റെ പിറ്റേന്ന് ഇടപ്പള്ളിയിലുള്ള വീടിന്‍റെ ഗേറ്റ് തുറന്ന് തൂവെള്ള നിറത്തില്‍, ത്രേസ്യാമ്മചേടത്തി റോഡിലേയ്ക്കിറങ്ങി. തലങ്ങും വെലങ്ങും ചീറിപ്പായുന്ന വണ്ടികള്‍. അവരതൊന്നും കാണാതെ കോരേടെ കാലും തലേവായിട്ട് അവന്‍റെ വീട്ടീന്ന് തോട്ട് വക്കത്തോട്ടൊള്ള എറക്കമെറങ്ങി തോട്ടെറമ്പിച്ചെന്ന് പുതിയൊരു തഴച്ചോട്ടി കുത്തിയിരുന്ന് മുക്കി.
കുഞ്ഞൂഞ്ഞിന്‍റെ ചുമപോലെ കുറുകിയല്ലാതെ പത്തിരുപത് വണ്ടികളുടെ ഹോണടി ശബ്ദം കണ്ടിയുടെ പിന്നിലേക്ക് നീണ്ട് പോയി.
"ന്‍റെ പൊന്നമ്മച്ചീ കാലത്ത് അഡാറ് സീനാണല്ലാ... പൊളിക്ക്" ..
അവരുടെ കുണ്ടിപുറകി വന്ന് ഹോണ്‍ മുഴക്കീട്ട് ഒരു ഇന്നോവ പറഞ്ഞു എന്നിട്ടവന്‍ ത്രേസ്യാമ്മചേടത്തീടെ കുത്തിയിരുപ്പിനോരത്തുകൂടി ഒറ്റവളക്കല്‍, പിന്നില്‍ നിന്ന് തിരുകി കേറിവന്ന ഒരു ബജാജ് ഡോമിനോർ ഇന്നോവേടെ കാതില്‍ പോയുരസിനിന്ന് "ഉമ്മാനെ ഓ... താ... ളീ "
ന്ന് രഹസ്യം പറഞ്ഞു. ത്രേസ്യാമ്മ ചേടത്തി കോരച്ചായന്‍റെ കാലില്‍ കവട്ടക്കമ്പ് പോലെ നിവര്‍ന്ന് നിന്നു. കുഞ്ഞൂഞ്ഞ് പോയിക്കഴിഞ്ഞിരുന്നു. തഴകള്‍ക്കിടയില്‍ കുളക്കോഴികളുടെ കുറുകല്‍.
ന്ന് രഹസ്യം പറഞ്ഞു. ത്രേസ്യാമ്മ ചേടത്തി കോരച്ചായന്‍റെ കാലില്‍ കവട്ടക്കമ്പ് പോലെ നിവര്‍ന്ന് നിന്നു. കുഞ്ഞൂഞ്ഞ് പോയിക്കഴിഞ്ഞിരുന്നു. തഴകള്‍ക്കിടയില്‍ കുളക്കോഴികളുടെ കുറുകല്‍.
നേരം വെളുത്തിട്ടും രാത്രിയുടെ മങ്ങലിനെ കെട്ടിപ്പിടിച്ചു നിന്ന ഒരു വിളക്ക് കാലിന് ചുവട്ടില്‍ കോര കൊതം കഴുകാന്‍ കുനിഞ്ഞു. ആദ്യമത് കണ്ട ഒരു സ്വിഫ്റ്റ് കാര്‍ അയ്യേന്ന് മുഖം ചുളിച്ചു. പിന്നയത് മാരിയപ്പന്‍റെ കാളേപ്പോലെ ചാടിത്തുള്ളിയങ്ങ് പോയി.
റോഡിന് നടുവില്‍ കണ്ട ശൂന്യമായ ഒരു നിമിഷത്തില്‍ കേറിനിന്ന് ത്രേസ്യാമ്മച്ചേടത്തി കോരേടെ കളസത്തിനുള്ളില്‍ കാല് തിരുകി. ഒരു കെ.ടി.എം. ഓടിപാഞ്ഞ് വന്ന് അവര്‍ക്ക് മുന്നില്‍ ചുരമാന്തി നിന്നു. ഹെഡ് ലൈറ്റൊന്ന് ചെരിച്ച് പിന്നിലേക്കെന്തോ രഹസ്യം പറഞ്ഞ് ചിരിച്ചു. കോരയത് കാര്യമാക്കാതെ കളസം കേറ്റിയിട്ട് മുറുക്കി. എന്നിട്ട് വരമ്പിന്‍റെ ഒത്തനടുവിലൂടെ ഒറ്റ നടത്തം.
ചെറുപ്പത്തിലവര്‍ ഉള്ളിന്‍റെയുള്ളില്‍ അടക്കി വെച്ചിരുന്ന വാക്കുകളൊക്കെ റോസാദളങ്ങള്‍ പോലെ ചുറ്റും വിതറിക്കൊണ്ട്.
വഴിവക്കിലെ ഒരു വീടിന്റെ ഗേറ്റ് തുറന്ന് നാണപ്പന്‍റെ പശൂനെപോലൊരു വിന്‍റേജ് രാജദൂത് "തള്ളേന്ന്" താക്കീതോടെ വിളിച്ചുകൊണ്ട് ത്രേസ്യാമ്മ ചേട്ടത്തിക്ക് കുറുകെ ചാടി.
കണ്ടോം തോടും കടന്ന് കോര മേട് കേറി. ഒന്ന് തിരിഞ്ഞതും കറുപ്പിലും വെളുപ്പിലും ചുവപ്പിലും റോഡൊഴുകുന്നത് കണ്ടു. അപ്പോഴാണ് നമ്മുടെ ഓഡി എ4 മായുള്ള കൂട്ടിയിടി. ഒന്ന് കണ്ണ് ചിമ്മ്ന്ന നേരം കൊണ്ട്.
ത്രേസ്യാമ്മച്ചേടത്തിയുടെ 80 ലും ഉടവ് തട്ടാത്ത മുലയും മുഖവും ചെന്ന് ഓഡിയുടെ ബോണറ്റിലമര്‍ന്നു, ഓഡി വറീതിനെ തട്ടിമാറ്റി കൊന്നലും ചരലും നിറഞ്ഞ വഴിയിലൂടെ നടന്നവര്‍ കോരക്ക് ത്രേസ്യാമ്മയെ കാണാനുള്ള തിടുക്കത്തോടെ റെയില്‍വേ സ്റ്റേഷന്‍ വരെയെത്തി. അവിടെ വെച്ച് രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന കോരയെ അവരൊരുനിമിഷമൊന്ന് മിന്നായം പോലെ കണ്ടു. കോര ത്രേസ്യായേയും. അവര്‍ക്ക് മുന്നിലൂടെ ഇന്റർസിറ്റി എക്സ്‌പ്രസ്സ് അലറിക്കൂവി പാഞ്ഞുപോയി. ത്രേസ്യാമ്മ ചേട്ടത്തിയുടെ "കോരച്ചേട്ടാ "....ന്നുള്ള നീട്ടി വിളികേട്ട് ഇങ്ങ് ഹൈറേഞ്ചിലെ ഭിത്തി തേക്കാത്ത വീട്ടില്‍ ആവി പാറുന്ന ആസ്ബെറ്റോസിന് കീഴെയുള്ള ചുവരിലിരുന്ന് 40 കൊല്ലം മുമ്പ് മണ്‍മറഞ്ഞ് പോയ കോര ബ്ലാക്ക് ആന്‍റ് വൈറ്റില്‍ ചിരിച്ചു. നല്ല ചെറുപ്പമുള്ള ചിരി പഴയ വീഞ്ഞ് പോലെ..
Sunu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക