Slider

മഴകാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ

0

ചെറുതായി ഒന്നു മയങ്ങി വന്നതേയുള്ളു,രണ്ട് കൈത്തണ്ടയും മക്കള് രണ്ട് പേരും സ്വന്തമാക്കി.ഇടത് കൈത്തണ്ട പൊന്നൂനുള്ളതാ ,അതില്‍ തല വെച്ച് കാലെടുത്ത് വയറ്റത്തും കയറ്റിവെച്ചാലേ അവള്‍ക്ക് ഉറക്കം വരൂ,വലത് കൈയ്യില് കണ്ണനും.അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടക്കാന്‍ സമ്മതിക്കില്ല രണ്ടാളും
അമ്മേ സാലിടീച്ചറുണ്ടല്ലോമ്മേ....പൊന്നൂന്‍റെ സ്കൂള്‍ ചരിതങ്ങളുടെ കെട്ടഴിച് ച്തുടങ്ങി ,അത് കേള്‍ക്കാന്‍ മുഖം ഒരിത്തിരി തിരിച്ചതും കണ്ണന്‍ കുഞ്ഞു കൈകൊണ്ട് മുഖം പിടിച്ച് അവന്‍റെ നേരേ വെച്ചിട്ട് അമ്മേ അമ്മേടെ ഫോണിലെ ഫോട്ടം കാണിച്ച് തരുവോ?എടാ കള്ളാ ഫോണില് ചാര്‍ജ്ജില്ല അമ്മ ചാര്‍ജ്ജിലിട്ടേക്കുവാ ചാര്‍ജ്ജാവട്ടെ ട്ടോ ...അവന്‍റെ കുഞ്ഞു കവിളില്‍ ചുണ്ടമര്‍ത്തിക്കൊണ്ട് പറഞ്ഞതും ഇപ്പുറത്തൂന്ന് പൊന്നു ചിണുങ്ങാന്‍ തുടങ്ങി അല്ലേലും അമ്മക്ക് കണ്ണനോടാ കൂടുതലിഷ്ടം...മുഖം തിരിച്ച് അവളുടെ നെറ്റിയിലൊരുമ്മ കൊടുത്തോണ്ട് പറഞ്ഞു അവന്‍ കുഞ്ഞല്ലേടി നമ്മുടെ കുഞ്ഞിക്കണ്ണന്‍..
അപ്പൊ അവളെന്‍റെ കവിളില്‍ വിരലോടിച്ചോണ്ട് പറയുവാ ഈ അമ്മക്കെന്തൊരു വെളുപ്പാ..ദേ എന്നെക്കഴിഞ്ഞും വെളുത്തതാ അമ്മ...അച്ചോടി കാന്താരീ നീ അമ്മേടെ സുന്ദരിക്കുട്ടിയല്ലേ കവിളില്‍ ഞാന്‍ മൃദുവായി പിച്ചിയപ്പോള്‍ അവളെന്‍റെ കവിളില്‍ അമര്‍ത്തിക്കടിച്ചു..
അമ്മേ ..അമ്മേടെ ഫോണില്‍ പാട്ടു വെച്ച് തര്വോ..അടുത്ത ചോദ്യവുമായി കണ്ണന്‍ മൂക്കിന് പിടിത്തമിട്ടു..അപ്പോഴേക്കും പപ്പേനെ മാത്രം ആര്‍ക്കും വേണ്ടാല്ലേന്നും പറഞ്ഞ് ചേട്ടായിയും എത്തി,പപ്പേനെ വേണ്ടാന്ന് പറയുന്ന കേട്ടാല്‍ പുന്നാര മോന് സഹിക്ക്വോ ..വാ പ്പേ ഇവിടെ കിടന്നോ അവന്‍ നീങ്ങിക്കിടന്ന് പപ്പേനെ അടുത്ത് കിടത്തി ,ചേട്ടായി അവന്‍റെ മുകളിലൂടെ കൈയ്യെത്തിച്ച് എന്നെ കെട്ടിപ്പിടിച്ചത് അവനിഷ്ടായില്ല, ഈ പപ്പ ..എനിച്ച് സാസം മുട്ടണൂന്ന് പറഞ്ഞ് കൈവിടര്‍ത്തീത് വന്ന് കൊണ്ടത് എന്‍റെ കണ്ണില്‍ ..
അയ്യോ ന്‍റെ കണ്ണേന്നും പറഞ്ഞ് ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ അരികില്‍ ചേട്ടായീം ഇല്ല മക്കളും ഇല്ല ആരുമില്ല ..റൂമിലെ കട്ടിലില്‍ തനിച്ച് ..കുട്ടികളുടേയും കുടുംബത്തിന്‍റേയും സ്നേഹത്തിന് വേണ്ടി ,തിരിച്ച് അവരേയും ഒരുപാട് സ്നേഹിക്കാനുള്ള കൊതിയോടെ മഴകാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ഒരു പ്രവാസി അമ്മയുടെ സ്വപ്നം മാത്രമായിരുന്നു അതെന്നറിഞ്ഞ് കണ്ണ് തുടച്ച് ,പിണങ്ങി പോയ ഉറക്കത്തിന്‍റെ കാലടി ശബ്ദത്തിന് കാതോര്‍ത്ത് കിടന്നു.
LijiSona...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo