നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ 💘💘സ്നേഹതീരം💞💞 ഭാഗം 16

നോവൽ 💘💘സ്നേഹതീരം💞💞
ഭാഗം 16
എന്നെ രക്ഷിക്കണം എന്നു പറഞ്ഞായാൾ മരണ വെപ്രാളത്തിലോടി.തട്ടിമറിഞ്ഞു വീണതോ രമയുടെ മുന്നിലും .അവളായാളെ പിടിച്ചെഴുന്നേൽപ്പിച്ചു
എന്താ ചേട്ടാ എന്താ പ്രശ്നം ?
മോളെ ..,എന്നെ രക്ഷിക്കണം രണ്ടു മക്കളുള്ളതാ മോളെ അവരുടെ കൈയ്യിൽ കിട്ടിയാൽ അവരെന്നെ കൊല്ലും
ആര് ചേട്ടാ എന്തിനാ...
അയാൾ എഴുന്നേറ്റു അകത്തേക്കോടിക്കേറി .എന്ത് എന്നു ചിന്തിച്ചു നിൽക്കുംമ്പോളേക്കും നാലഞ്ചു പേർ വടിവാളും സൈക്കിൾ ചങ്ങലയുമായി അവിടേക്കോടിയെത്തി
അവനെ ഇറക്കി വിട്ടാൽ എല്ലാർക്കും കൊള്ളാം ഞങ്ങൾക്കു പണിയുണ്ടാക്കരുത് അതിലൊരുവാൻ ആക്രേശിച്ചു
എന്താ..നിങ്ങൾ എന്തു ഭാവിച്ചാ രമ ചോദിച്ചു
നീ വല്ല്യ ജാൻസിറാണിയൊന്നുമാകല്ലെ മോളെ അവനെ ഇറക്കിവിട്ടില്ലേൽ..
നിങ്ങളെന്തു ചെയ്യുമെന്നാ..നിങ്ങൾ നാലുപേർ വിചാരിച്ചാൽ ഇവിടെ നിൽക്കുന്ന എത്രപേരെ നേരിടാൻ സാധിക്കും ഇവിടൊരു അഭ്യാസത്തിനും മുതിരണ്ട .എന്തായാലും പുറത്തു വരുമ്പോൾ നിങ്ങളെന്തു വേണേലും ആയിക്കോ..
ആ..,ഞങ്ങൾ പുറത്തു തന്നെ കാണും
വന്നവർ മതിലിനു പുറത്തേക്കിറങ്ങി .രമ അകത്തേക്കു കയറിയ ആളെ നോക്കി അങ്ങോട്ടു കയറി ,ഭീതിയാൽ ഹാളിന്റെ മൂലയിൽ പതുങ്ങി ഇരിക്കുന്ന ആളെകണ്ടവൾ ചോദിച്ചു
എന്താ ചേട്ടാ പ്രശ്നം?അവരൊക്കെ ആരാ...
മോളെ അവരൊക്കെ പാർട്ടിക്കാരാ...ഞാൻ പ്രവർത്തിച്ചിരുന്ന പാർട്ടിയിലെ ചിലർ .
അതെന്തിനാ അവർ ചേട്ടനു നേരെ കൊല്ലാൻ വരണത്
അതിലെ ചിലരുടെ തന്തയില്ലാഴികകൾ കണ്ടു നിൽക്കാനാവാതെ അതൊക്കെ വിളിച്ചു പറഞ്ഞു പോരാത്തതിനു പാർട്ടിയും മാറി അതു പോരെ അവർക്ക് .ആശയപരമായി നേരിടാനാവാതെ അവരിപ്പോൾ ആയുധംകൊണ്ടാ എല്ലാരെയും നേരിടണത് .നേരത്തേ ഇരുളിന്റെ മറവിലായിരുന്നു .ഇപ്പോൾ പട്ടാപകലും ആയി ആരെ ഭയക്കാനാ ഭരിക്കുന്നതേ..ഇവരൊക്കെ തന്നെയല്ലേ.,
എന്റെ ചേട്ടാ ഏതു പാർട്ടി ആയാലും നേതാക്കൻമാരോ അവരുടെ മക്കളോ കൊല്ലപ്പെടുന്നുണ്ടോ .പാർട്ടിയെന്നും പറഞ്ഞു നടക്കുന്ന നിങ്ങളെ പോലുള്ള പാവങ്ങളല്ലേ കൊല്ലപ്പെടുന്നത് .നഷ്ടം വീട്ടിലിരിക്കുന്നവർക്കു മാത്രം
അപ്പോൾ എന്തു കണ്ടാലും പ്രതികരിക്കണ്ടന്നാണോ മോളു പറയുന്നത് ?
പ്രതികരിക്കണ്ടന്നല്ല അതിനു ഒരു പാർട്ടിയുടേയും കൊടിയുടെ ബലം വേണ്ടന്നു.
എത്രപേർ കൂടെ കാണും മോളെ അങ്ങനെ പ്രതികരിച്ചാൽ .പിന്നെ ജീവിക്കാൻ പറ്റുമോ.?
പറ്റും ചേട്ടാ..ആത്മാർത്ഥമായി സമരം ചെയ്യുന്നവരുടെ കൂടെ ജനങ്ങൾ കാണും ഒരു പാർട്ടിയും നോക്കാതെ ..ചേട്ടനെന്തായാലും തൽക്കാലം ഇവിടെ നിൽക്ക് അവരിവിടൊക്കെ തന്നെ കാണും സാഹചര്യമനുസരിച്ചു ഇവിടുന്നു വീട്ടിലെത്തിക്കാനുള്ള സഹായം ഞാൻ ചെയ്തു തരാം പിന്നീടെന്തു വേണമെങ്കിലും ചേട്ടന്റെ ഇഷ്ടം പോലെ .നാളെ എന്റെ കല്ല്യാണമാ..ഞാനങ്ങോട്ടു ചെന്നു വിരുന്നുകാർ ഭയന്നു കാണും അവരെയൊന്നാശ്വസിപ്പിക്കട്ടെ
അവൾ അവിടുന്നു മറ്റത്തേക്കിറങ്ങി
പകച്ചു നിന്നവരെ അവൾ കാര്യം പറഞ്ഞു മനസ്സിലാക്കി .രമയുടെ വീടു വീണ്ടും ആഘോഷത്താൽ മതിമറന്നു.പിറ്റേ ദിവസം കല്ല്യാണം വളരെ കൊങ്കേമമായി നടന്നു .അതിനിടയിലെപ്പോളോ .കഴിഞ്ഞ ദിവസം കയറി വന്ന ആൾ അയാളുടെ സ്വന്തം ഇഷ്ടത്തിനു വീട്ടിലേക്കു മടങ്ങിയിരുന്നു.മായേച്ചിയും മകനും മുകുന്തന്റെ പെങ്ങളും എല്ലാരും എത്തിയിരുന്നു.മകന്റെ ഇഷ്ട പ്രകാരം മായയുടെ വീട്ടിൽ നടത്താനിരുന്ന കല്ല്യാണം ആളുകൾക്കു വന്നു പോകാനുള്ള സൗകര്യവും പ്രമാണിച്ചു ഒരു ആഡിറ്റോറിയത്തിലാണു നടന്നത് .മുകുന്ദന്റെ അമ്മ സുഖമില്ലാത്തതിനാൽ എത്തിയിരുന്നില്ല.
**************************
മോളെ ഇനി നീ വേണം ഈ വീട്ടിലെ എല്ലാം കാര്യങ്ങളും നോക്കാൻ .ഞാൻ മരിക്കും മുൻപിവനൊരു പെണ്ണു കെട്ടി കാണാൻ കൊതിച്ചിരുന്നു ,ദൈവം എന്റെ പ്രാർത്ഥന കേട്ടു .
രമയുടെ തലയിൽ കൈവെച്ചു കിടന്ന കിടപ്പിൽ മുകുന്ദന്റെ അമ്മ അവളെ അനുഗ്രഹിച്ചു.നേരം ഇരുട്ടി തുടങ്ങിയപ്പോൾ ആളുകൾ ഒാരോരുത്തരായി മടങ്ങി പോയി തുടങ്ങി.ഏറെ വൈകിയാണു മുകുന്ദൻ മണിയറയിലേക്കു കടന്നു വന്നത്
എന്താടോ കാത്തിരുന്നു മടുത്തോ..?
ഏയ് ..എത്രനേരം വേണേലും മുകുന്ദേട്ടനായി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്
അതേ നേരം നല്ലോണം ഇരുട്ടി .നമുക്കാ ലൈറ്റങ്ങണച്ചാലോ..
അവൾ നാണത്താൽ ചിരിച്ചു കൊണ്ടു തലയാട്ടി.,
പുറത്തു നിലാവു പരത്തി ഉള്ളിലെന്താ നടക്കുന്നതെന്നറിയാൻ ചന്ദ്രൻ ഇടക്കെത്തി നോക്കി .അതു പോയ് പള്ളി പറഞ്ഞാൽ മതി എന്നു പറയുന്ന രീതിയിൽ മുകുന്ദൻ ജനാലയുടെ കർട്ടൻ വലിച്ചു മൂടി. ഒരു പുതപ്പിനടിയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടവർ നേരം വെളിപ്പിച്ചു
********************************
അല്ല കുഞ്ഞേ നമ്മുടെ പയ്യനെങ്ങനുണ്ട് ആളുഷാറാണോ.തുണികഴുകി വിരിച്ചോണ്ടിരുന്ന രമ ശബ്ദം കേട്ടിടത്തേക്കു തിരിഞ്ഞു നോക്കി
അതേ ഞാൻ മേരി അവനെന്റെ ആട്ടോയാ ഒാടിച്ചോണ്ടിരുന്നേ..അത്ര പെട്ടന്നെന്നും അവനെ പോലുള്ള ആണുങ്ങൾ അടുക്കില്ല പെണ്ണേ നീയാളു മിടുക്കി തന്നേ..
അവരുടെ കുത്തി കുത്തിയുള്ള ചോദ്യങ്ങൾ അവൾക്കു പിടിച്ചില്ലേലും ഒരു ചിരിയിൽ മറുപടി ഒതുക്കി അവൾ അകത്തേക്കു കയറി .അടുക്കളയിൽ പണി ചെയ്തോണ്ടിരുന്ന അവളെ മുകുന്ദൻ പുറകിലൂടി ചെന്നു കെട്ടി പിടിച്ചു
എന്താ പെണ്ണേ ഭയമില്ലേ.,
ഒാ.,പിന്നേ ഈ വീട്ടിൽ ചേട്ടായി അല്ലാതെ ആരാ,,ഇത്ര ദൈര്യത്തിലെന്നെ കേറിപിടിക്കാൻ
അതു പോട്ടെ..നമുക്കൊന്നു പുറത്തെക്കെ പോകണ്ടെ..അയൽ പക്കക്കാരെയൊക്കെ പരിചയപ്പെടണ്ടേ..?
എന്തെരു സ്ത്രീയാ..ചേട്ടായി ഒരു ഉളുപ്പു മില്ല ആ..മേരി ചേച്ചിക്കു എന്തെല്ലാമാ ചോദിക്കണത്
എന്തു ചോദിച്ചന്നാ .ആദ്യമായി കണ്ട എന്നോടു ചോദിക്കുവാ..ചേട്ടായി എങ്ങനുണ്ടന്ന്
നീ ആളുഷാറാണെന്നു പറയണ്ടേ..ഹാ..എനിക്കെന്നാ ഉളുപ്പില്ലേ..ഈ ജാതിസംസാരം കേട്ടാലേ എനിക്കു പിടിക്കില്ല
അതു പോട്ടേ പെണ്ണേ എന്താ..പുതിയതായൊരു വിളി ചേട്ടായീന്നു.
അതു നേരത്തേ എല്ലാരെയും പോലെ ഒരു ചേട്ടൻ മാത്രമല്ലല്ലോ ഇപ്പോൾ ..എന്റെ മാത്രം ചേട്ടനായോണ്ടു ചേട്ടായി ആയി എന്തേ ഇഷ്ടമല്ലങ്കിൽ..
എന്റെ പൊന്നോ നീ സ്നേഹത്തോടെ എന്തു വിളിച്ചാലും ഞാൻ കേട്ടോളാമേ..
ഇതൊക്കെ ഇപ്പോൾ പറയും കുറേ കഴിഞ്ഞു മക്കളൊക്കെ ആവുമ്പോൾ എന്നെ ഇതു പോലെ മയിന്റു ചെയ്തില്ലേലാ..ങാ..
നീ അല്ലേടി പെണ്ണേ എനിക്കെല്ലാം..
എന്നും പറഞ്ഞവനവളുടെ കവിളിലൊരു കടി കടിച്ചു
.ങാ..എനിക്കു നോവുന്നുട്ടോ..
ഹലോ..,,ഇവിടെ വേറേം മനുഷ്യരുണ്ടേ ഇതൊക്കെ മുറിയിലായിക്കൂടെ..?
ശബ്ദം കേട്ടവർ തിരിഞ്ഞ നോക്കി .അടുക്കളയുടെ മൂലയിൽ അവളെ കണ്ടവർ ഞെട്ടി..ഒപ്പം നാണവും
തുടരും

Biju V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot