Slider

എന്റെ കഷ്‌ടപ്പാടും തുടരുന്നു

0
"ഞാൻ മടുത്തു. ഒരു മാസമായി ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്.. "
രാവിലെ എഴുന്നേറ്റ് മുറ്റത്തേയ്ക്ക് നോക്കാൻ എനിക്കിഷ്‌ടമില്ല. കാറ്റടിക്കുന്നത് കാണുമ്പോ കലി വരും. എന്നെ കഷ്‌ടപ്പെടുത്താൻ നിറഞ്ഞു കിടക്കുവല്ലേ പരവതാനിപോലെ..
കാര്യം എന്താന്നുവച്ചാൽ " എന്റെ വീടിനോട് ചേർന്നുള്ള മഹാഗണി എന്ന മരങ്ങളാണ് എന്നെ കഷ്‌ടപ്പെടുത്തുന്നത്. "ഇപ്പോൾ ഇല പൊഴിയൽ സമയമാണ്. മരം ഇല പൊഴിക്കുന്നു. ഇലകൾ പൊഴിഞ്ഞ വേദനയിൽ എന്റെ മിറ്റത്തു കിടക്കുന്നു. ഇനിയുള്ള പണി നിനക്കാണ് എന്ന് മരം എന്നെനോക്കി കുണുങ്ങിയാടുന്നു.
എന്റെ മുഖം മങ്ങുന്നു.
" ഈ മഹാഗണി എന്റെ അല്ല അയൽവാസിയുടെ ആണ്. അതാണെന്റെ സങ്കടം. മരം നിൽക്കുന്നത് അവരുടെ പറമ്പിൽ. ശിഖരം മുഴുവൻ എന്റെ മുറ്റത്തേയ്ക്ക് ചാഞ്ഞും. മതിലിനപ്പുറം മരവും ഇപ്പുറം ശിഖരവും അതാണാവസ്ഥ. "
എന്നും കാലത്തും വൈകിട്ടും മുറ്റമടിച്ചു എന്റെ നടുവൊടിഞ്ഞു. കഷ്‌ടപാടുതന്നെയാ ഈ മഹാഗണി തരുന്നേ. ഇതൊരു മഹാഗണിയല്ല , മഹാകെണിയാ... "എന്താണോ ഈ മരം കൊണ്ടുള്ള ഗുണം. തടി കൊള്ളാം അതാവും. ഈ മാഞ്ചിയവും , മഹാഗണിയും വച്ചുപിടിപ്പിക്കുന്നതിനു പകരം വല്ല മാവോ, പ്ലാവോ, കശുമാവോ തുടങ്ങിയ ഫലവൃക്ഷങ്ങൾ വച്ചു കൂടെ. എന്നാൽ മനുഷ്യനും , പക്ഷിമൃഗാദികൾക്കും ഉപഹാരപ്പെട്ടേനെ... " ഇത് ചുമ്മാ..
എന്റെ കഷ്‌ടപ്പാട് കണ്ട ഒരാൾ പറഞ്ഞു. ഈ മരങ്ങൾ മുറിച്ചു മാറ്റാൻ ഉടമസ്ഥനോട് പറയൂ എന്ന്.
അപ്പോൾ പരിസ്ഥിതി വാദി എന്റെ ഉള്ളിൽ ഇരുന്നലറി "വേണ്ട മരം മുറിക്കാൻ പാടില്ല.. മരം ഒരു വരമാണ്.. " അതുഞാൻ അനുസരിച്ചു. എന്നാൽ പോട്ടേ.. ഞാൻ മുറ്റം അടിച്ചോളാം.
"അപ്പോൾ പിന്നെയും പരിസ്ഥിതി വാദി പറയുന്നു പൊഴിഞ്ഞു വീണ ഇലകൾ ഭൂമിയുടെ പുതപ്പാണെന്ന്. "
അതിനാൽ അതടിക്കാൻ പാടില്ല അവിടെത്തന്നെ കിടക്കട്ടെയെന്ന്. പിന്നെ അതുകൊള്ളാം... എന്നിട്ട് വേണം വല്ലോ പാമ്പും മറ്റ് ഇഴജന്തുക്കളും അവിടെ താമസമാക്കാൻ. ഒന്ന് പോ പരിസ്ഥിതി വാദി.. !
"പാമ്പും ഇഴജന്തുക്കളും ഭൂമിയുടെ അവകാശികളാണ് എന്ന അറിയിപ്പുമായി വൈക്കം മുഹമ്മദ് ബഷീർ എന്റെ മനസ്സിൽ വന്നു പുഞ്ചിരിച്ചു. "
"അതൊക്കെ സത്യമാണ് സാർ.. എന്നാലും ഇതെന്റെ മുറ്റമല്ലെ.." പോരാത്തതിന്
"സർക്കാർ പറഞ്ഞിടുണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന്. ശുചിത്വ കേരളം സുന്ദര ഭാരതം " അതാണ് തത്വം.. !
എന്തായാലും ബഷീർ സാർ എനിക്ക് മൗന അനുവാദം നൽകി.
"ദേ... കാറ്റു വീശുന്നു.. ഇല പൊഴിയുന്നു.. പുതിയ തളിരില വിരിയുന്നു. കാലചക്രം തിരിയുന്നു. "
എന്റെ കഷ്‌ടപ്പാടും തുടരുന്നു.. !
"എന്നാൽ നിങ്ങളിത് വായിക്കൂ അപ്പോഴേയ്ക്കും ഞാൻ പോയി മഹാഗണി തന്ന കെണി മാറ്റിയിട്ട് വരാം... ചൂലായുധ വുമായി.. ഞാനിതാ പോകുന്നു.." വളഞ്ഞ നടുവുമായി വരാട്ടോ.... !!!
***********************************
Jolly Varghese
---------------------------------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo