അവനവൻ ഒരുക്കുന്ന 'കെണി' യിൽ.. (മിനികഥ)
===========================
===========================
പറ്റിക്കൽ സ്വയം തൊഴിലാക്കിയ അവനും അവളും പതിവുപോലെ രാവിലെ പരസ്പ്പരം പറ്റിക്കാൻ കെണിയൊരുക്കി ഇറങ്ങി .
അവളെ വല്ല ലോഡ്ജിലും കൊണ്ടുപോയി വെടകാക്കാൻ അവനും, ലോഡ്ജിൽ അവന്റെ കൂടെപ്പോയി ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ അവളും തീരുമാനിച്ചു.
അവളെ വല്ല ലോഡ്ജിലും കൊണ്ടുപോയി വെടകാക്കാൻ അവനും, ലോഡ്ജിൽ അവന്റെ കൂടെപ്പോയി ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ അവളും തീരുമാനിച്ചു.
ലോഡ്ജിൽ എത്തിയതും പുതിയതായി വന്ന ജോഡികളെ കണ്ട മാനേജർ റൂമിൽ ഒളിപ്പിച്ച ഒളിക്യാമറ കെണിയിൽ തെളിയുന്ന ദൃശ്യങ്ങൾ പകർത്തി പണം ഉണ്ടാക്കുന്നതോർത്ത് സന്തോഷിച്ചു.
റൂം കാട്ടികൊടുത്ത റൂം ബോയി ടിപ്പു കൊടുക്കാത്തതിനാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അവിഹിതം നടക്കുന്നത് വിളിച്ചു പറഞ്ഞു കെണി ഒരുക്കി.
ജോഡികളെ ഭീക്ഷണിപ്പെടുത്തി അല്പ്പം പണം തട്ടാനുള്ള കെണി ഒരുക്കി പോലീസും വന്നു.
പോലീസുകാർ ലോഡ്ജിൽ പോകുന്നത് കണ്ണിൽപെട്ട ഒരു അന്തിപത്രകാരൻ വാർത്ത കെണി ഒരുക്കാൻ പുറകെപ്പോയ്.
വാതിലിൽ മുട്ടുകെട്ടു കീഹോളിൽ കൂടെ നോക്കിയ അവനും അവളും, പൊലീസിനേം പത്രക്കാരേം മറ്റുള്ളവരേം കണ്ടു വലിയ കെണിയിൽ പെട്ടത് തിരിച്ചറിഞ്ഞു.
ഒടുവിൽ അവൾ ചുരിദാറിന്റെ ഷോളിലും , അവൻ സ്വന്തം ഉടുമുണ്ടിലും,മുറിയിലെ ഫാനിൽ സ്വന്തം കെണി സ്വയം ഒരുക്കി..
,====
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക