Slider

പൂരങ്ങളിൽ ഒരാൾ.

0
പൂരങ്ങളിൽ ഒരാൾ.
-----------------------------------
ഉച്ചിയിൽ പെരുക്കുന്നുണ്ട്
ഒരു പാട് ചിന്തകളുടെ ഉത്സവമേളം.
തൃപടയും ചെമ്പടയുമായ് കൊട്ടിക്കേറുമ്പോൾ
കടമകൾ ഓർമ്മപ്പെടുത്തുന്ന കനപ്പിച്ച മുഖങ്ങൾ
പിന്നിലേക്ക് വഴിമാറുന്നു.
തിറയും പൂതനുമായ് കെട്ടിയാടുന്ന വേഷങ്ങളിൽ കുരുങ്ങി
ഉച്ചവെയിലിന്റെ ചൂടും ആൾക്കൂട്ടത്തിന്റെ ആരവവുമായ്
ആനയിക്കപ്പെടുന്ന
ഒരു സാധാരണ മനുഷ്യജന്മം.
ചമയങ്ങളഴിച്ചു വെച്ചാൽ തനിച്ചാണെന്നറിഞ്ഞും
ഒറ്റപ്പെടലിന്റെ കാത്തിരുപ്പുകാലത്തിനു ശേഷം
വീണ്ടും മേലാകെ കരിയും മഞ്ഞളും തേക്കുമ്പോൾ
നിറവേറ്റാനു ആഗ്രഹങ്ങളുടെ കിരീടത്തിന് ഭാരം കൂടി വരികയാണ്.
ഒരു വെടിമുഴക്കത്തിൽ തുടങ്ങി വെടിക്കെട്ടിലവസാനിക്കുന്ന പൂരങ്ങൾ
മനസ്സും കൊടിയേറ്റാറുണ്ട് പലപ്പോഴും.
വാലിട്ടു കണ്ണെഴുതി മുല്ലപ്പൂ ചൂടിയ താലമെടുത്തൊരു പെണ്ണൊരുത്തി
മനസ്സു പിടിച്ചുകുലുക്കാറുണ്ട്.
ആവാഹിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന കോമരം പോലെ
പലപ്പോഴും നിസ്സഹായതയിൽ വിയർക്കുമ്പോൾ
ആശയറ്റ കണ്ണുകളെ നേരിടാനാകാതെ
വിവശനാകാറുണ്ട് പലപ്പോഴും.
ഏതോ ഒരു കൽപ്പനക്കാലത്ത് തുള്ളിയുറഞ്ഞതും
നെറ്റിയിൽ ചാലിട്ട രക്തച്ചുവപ്പ് കണ്ണിലേക്കിറങ്ങി മൂർദ്ധന്യാവസ്ഥ താണ്ടി
പിന്നിലേക്കു മറിഞ്ഞു പാർക്കുമ്പോൾ,
ബോധമണ്ഡലങ്ങളിൽ വിരിയുന്ന അമിട്ടുകൾ
വർണ്ണവസന്തം വിരിയിച്ച്
ഒരോർമ്മയായ് തന്നിലവസാനിക്കുന്നു.
നാളെയുടെ ചിന്തകളിൽ മുഖമൊളിപ്പിക്കാൻ
കുറച്ചു ചായവും ചമയവും
എന്നും കിട്ടിയിരുന്നെങ്കിൽ .
Babu Thuyyam.
26/2/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo