Slider

മുട്ടത്തോട്

0
മുട്ടത്തോട് 
^^^^^^^^^^^^
വിചിത്രമായ ഒരു ദിവസമായിരുന്നു അന്ന്
നാട്ടിൻപുറത്തെ നന്മകൾ മരിച്ചിരുന്നില്ല എന്ന് ഇന്ന് കണക്കാക്കുന്ന 1990കളിലെ
ഒരു ദിവസം
ആ യുവാവ് രാവിലെ സെയിൽസ്ടാകസ്
ഓഫീസിലെത്തി.
കണക്കുകൾ നോക്കി
സീലടിച്ചു കിട്ടുന്ന ദിവസമാണിന്ന്
പാഡിൽ അമർത്തിയ സീൽ
ഉയർത്തിപ്പിടിച്ച് നിൽക്കുന്ന പ്യൂണിന്റെ
പോക്കറ്റിലേക്ക് പത്തുരൂപ ഇടണം
എന്നാലേ കൈ പിന്നീട് താഴുകയും
സീൽ ബുക്കിൽ പതിയുകയും ചെയ്യുകയുള്ളൂ.
യുവാവ് കൃത്യമായി പണം പോക്കറ്റിൽ നിക്ഷേപിച്ചു
അപ്പോൾ ക്ളാർക്കിന്റെ വിളി വന്നൂ
ആ ബുക്കും ബില്ലുകളും
ഒന്നുകൂടി നോക്കാനുണ്ട്
താൻ കെണിയിൽ വീണു എന്ന് യുവാവിനു മനസ്സിലായി
നീണ്ട പരിശോധനയ്ക്കൊടുവിൽ
ക്ളാർക്ക് പറഞ്ഞു
നോർത്ത് പറവൂർ എന്ന തമിഴ്നാട്ടിൽ നിന്നുള്ള ബിൽ കാണുന്നു
അന്തർ സംസ്ഥാന വ്യാപാര രേഖയായ 
സി ഫോം ചേർക്കാത്തതിന്
ആയിരം രൂപാ പിഴയടയ്ക്കണം.
ഇത് കേരളത്തിലെ ഒരു സ്ഥലമാണ്
ഇവിടുന്നു തരുന്ന പേപ്പർ ഇന്നഞ്ചുമണിക്കുമുമ്പ് ഇൻകം ടാക്‌സ് ഓഫീസിൽ നൽകേണ്ടതാണ് സഹായിക്കണം .
വീതം കുറഞ്ഞ കലിപ്പ് അയാളെ കടുംപിടുത്തക്കാരനാക്കി.
ഇനിയാണ് സംഭവങ്ങൾ
തിരികെപ്പോയ യുവാവ മടങ്ങിയെത്തിയത് കേരളത്തിന്റെ മാപ്പ്
കൈയ്യിൽ ഉയർത്തിപ്പിടിച്ചാണ്
അകത്തും പുറത്തൂമുള്ള മുഴുവനാളുകളും
കേൾക്കുന്ന ശബ്ദത്തിൽ
നോർത്ത് പറവൂർ ഒരു പ്രഖ്യാപനമായി
അവതരിപ്പിച്ചതോടെ തൊലിയുരിഞ്ഞ
കൈക്കൂലി കള്ളൻ മാളത്തിലൊളിച്ചു.
സൽസ്വഭാവിയും സകലകലാവല്ലഭനെന്ന്
സ്നേഹിതർ കളിയായ് വിളിക്കപ്പെടുന്ന
യുവാവ് തലയുയർത്തിപ്പിടിച്ച്
ഉള്ളിലെ അഹങ്കാരം ഒളിച്ചുപിടിച്ച്
വിനയഭാവത്തോടെ തന്നെ ശ്രദ്ധിക്കുന്നവരുടെ പുഞ്ചിരി ഏറ്റുവാങ്ങി
മുന്നോട്ടു നടന്നു.
മൂന്നാം ഭാഗം:
റോഡിലൂടെ നടന്നുവരുന്ന യുവാവ്
അൽപമകലെ എതിർഭാഗത്തെ 
ബസ്‌ സ്റ്റോപിൽ ഒരു കാഴ്ച കാണുന്നു
ഒരു പടുവൃദ്ധൻ ഭിക്ഷയാചിക്കുന്നു
തെണ്ടൽ സ്ഥിരം കാഴ്ചയാണ്
തെണ്ടൽകാർ സ്ഥിരക്കാരുമാണ്
അവരെല്ലാം ടൗൺഷാപ്പിലെ പറ്റുകാരുമാണ്.
പക്ഷേ ഈ മനുഷ്യനെ ആദ്യം കാണുകയാണ് മാത്രമല്ല 
ആരും ഒന്നും കൊടുക്കുന്നില്ല
അയാളടുത്തുവരുമ്പോൾ ആളുകൾ ഓടിമാറുന്നു.
യുവാവിന് ആ കാഴ്ചയിൽ
കൗതുകം തോന്നി
വൃദ്ധന്റെ ശരീരത്തിൽ ദുർഗന്ധമുണ്ട് എന്ന് മനസ്സിലായി
താനായിരുന്നെങ്കിൽ പുല്ലുപോലെ
ഒരുരൂപ എടുത്തു കൊടുക്കുമായിരുന്നു
ഒരുപറ്റം സ്ത്രീകളും ഒഴിഞ്ഞു മാറുന്നത് കണ്ടതോടെ അവന്റെ മനസ്സിൽ
എല്ലാവരോടും പുച്ഛം നിറഞ്ഞു
വടിയും കുത്തി വേച്ചു വേച്ച് ആ മനുഷ്യൻ
മുന്നോട്ടു നടന്നു
അയാൾ കൈനീട്ടി നിൽക്കുകയാണ്
ആ മനുഷ്യന്റെ മുൻപിൽ,
പാന്റുംഷർട്ടു ഇൻചെയ്ത് സ്യൂട്ട് കെയ്സ്
പിടിച്ച് അൻപത് വയസ്സ് തോന്നിക്കുന്ന
അജാനുബാഹു
ഒന്നുകിൽ അഞ്ച് രൂപ അല്ലെങ്കിൽ
ആട്ടിപ്പായിക്കൽ 
കളികാണാൻ യുവാവ് തീരുമാനിച്ചു.
ഒരനക്കവുമില്ലാതെ വൃദ്ധനെ നോക്കി അയാൾ നിൽക്കുകയാണ്
യുവാവ് കണ്ണുകൾ പിൻവലിക്കാൻ തീരുമാനിച്ചു
പെട്ടെന്ന് അയാൾ സ്യൂട്കെയ്സ് താഴെവച്ചു
ആ വൃദ്ധന്റെ തോളിൽ പിടിച്ച്
അടുത്ത നടയിൽ ഇരുത്തിയിട്ട്
അടുത്ത കടയിലേക്ക് നടന്നു,
ഒരു ഫ്രൂട്ടി ബ്രഡും ഒരുഗ്ളാസ് നാരങ്ങാവെള്ളവുമായി എത്തി
വിറയ്ക്കുന്ന വരണ്ട ചൊടികളിലേക്ക്
ജീവന്റ കണികകളായി നാരങ്ങാനീരിൽ മുക്കിയ ബ്രഡ് മുറിച്ചു നൽകി.
യുവാവ് നിൽക്കുന്നിടത്ത് നിന്ന് ഉരുകിച്ചുളുങ്ങി 
തന്റെ കഴിവുകളും നന്മകളും സൽസ്വഭാവവും ഒക്കെ
മുട്ടത്തോടിനകത്തിരിക്കുന്ന
പ്രദർശനപരതയാണെന്ന തിരിച്ചറിവിൽ അവൻ പുളഞ്ഞു. അവനിലെ അവൻ
കരിഞ്ഞുണങ്ങി.
ഭാഗം നാല്:
ഇൻകംടാക്സ് ഓഫീസിൽ പേപ്പർ നൽകി
തിരികെപോകാൻ കോട്ടയം ബസ്സ് സ്റ്റാൻഡിൽ എത്തുന്ന യുവാവ്
ആളില്ലാതെ കിടക്കുന്ന ബസ്സിന് അരികിലായി വീണുകിടക്കുന്ന ഒരുസ്ത്രീ
വിരൂപയായ അവരുടെ മുഖം പൊട്ടി ചോരയൊലിക്കുന്നു സാരിമുഴുവൻ ചെളിയിൽ പുതഞ്ഞിരിക്കുന്നു
അവർ നിരങ്ങി ബസിന്റെ പടികളിൽ പിടിച്ച് എണീൽക്കുന്നു അതിലേ വരുന്നവരെ കൈയ്യാട്ടി വിളിക്കുന്നു
ആളുകൾ ഓടിമാറുന്നു
ഡ്യൂട്ടിയിലുള്ള പോലീസുകാരനുനേരേ
ദയനീയമായി കൈയ്യാട്ടി വിളിക്കുന്നു
അയാൾ മുഖംതിരിക്കുന്നു
ബസിന്റെ സൈഡിൽ പിടിച്ച് അവർ നടക്കാൻ ശ്രമിക്കുന്നു 
വീണുപോകുന്നു
പുറകോട്ട് ഇഴയുന്നു പടികളിൽ പിടിച്ച്
എണീൽക്കാൻ ശ്രമിക്കുന്നു.
സാർ
എന്താണവർക്ക് പോലീസ് കാരനോട്
യുവാവ് തിരക്കി
മെഡിക്കൽ കോളേജിൽ പോയിട്ട് വരുന്നതാ ആളും കോപ്പും കൂടെയില്ലാതെ
ഓരോന്ന് ഇറങ്ങിക്കോളും തന്നെ നടക്കാൻമേലാത്ത പണ്ടാരങ്ങളൊക്കെ
കൈയ്യേപിടിച്ച് അടുത്ത ബസേൽ
കയറ്റിവിടാനാ വിളിക്കുന്നത്
എനിക്കിപ്പോൾ അത്ര സൂക്കേടില്ല.
ഏതാനും നിമിഷം നിശബ്ദമായി കടന്നുപോയി
സർവ്വശക്തിയുമെടുത്ത്
തന്നെ പൊതിഞ്ഞിരുന്ന
മുട്ടത്തോട്

യുവാവ്
പൊട്ടിച്ചെറിഞ്ഞു. VG.വാസ്സൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo