....... എഴുതാത്ത താളുകൾ......
വണ്ടി എത്താൻ വൈകുമെന്നു ഫോൺ വന്നപ്പോൾ ആശ്വാസം തോന്നി.
അകത്തെ മുറിയിൽ അടുക്കിപ്പെറുക്കുന്ന കുറച്ചു ജോലി ബാക്കിയുണ്ട്. അലമാരകളിൽ അടുക്കി വച്ചിരുന്ന ഫയലുകൾ ഓരോന്നായി ചികഞ്ഞു നോക്കി. ചില പഴയ ഉടമ്പടികൾ.ചിലതിൽ പ്രൊജക്ട്റ്റ് റിപ്പോർട്ടുകളും ഈഗിൾ വ്യൂകളും. . മെറ്റീരിയലുകളുടെ ലിസ്റ്റ് അനിത എടുത്തുകൊള്ളും. ഒരു പക്ഷെ ഇനിയും വിലപ്പെട്ട എന്തെങ്കിലും രേഖകൾ കിട്ടാതിരിക്കില്ല. .
പതിനെട്ടു വർഷങ്ങൾ. അതും പഴയ ഈ വീട്ടിൽ..
മീറ്റിങ്ങിൽ ഈ പഴയ കെട്ടിടം ഒഴിവാക്കുന്ന കാര്യം പറഞ്ഞപ്പോൾ ഗോപാലേട്ടന്റെ തടിച്ച കണ്ണടയിലൂടെയുള്ള നോട്ടം കണ്ടില്ലെന്നു നടിച്ചു.
സർ.. .....?
ആ ശബ്ദം വളരെ നേർത്തതായിരുന്നു.
അയാളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ ഞാൻ വെറുതെ പറഞ്ഞു.
നമുക്കെന്തിനാ ആ പഴയ കെട്ടിടം ഗോപാലേട്ടാ? വീ ഹാവ് റ്റു റെഡിയൂസ് ദ ഓഫീസ് എക്സ്പെൻസസ്.. എം ഡി അതു പറഞ്ഞു കഴിഞ്ഞു.. അല്ലെങ്കിൽ തന്നെ പുതിയ രണ്ടു ഓഫീസ് ഉള്ളപ്പോൾ ഓഫീസായി എന്തിനാ ആ ഒരു പഴയ വീട് ..
ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുക മാത്രമാണയാൾ അപ്പോൾ ചെയ്തത്.
ഒരു പക്ഷെ ജോലി നഷ്ടപ്പെടുമോ എന്ന പേടിയാവാം ..
രണ്ടാമത്തെ തട്ടിലെ ഫയലുകൾ തിരഞ്ഞു മടുത്തപ്പോൾ തുരുമ്പിച്ച ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേയ്ക്കു നോക്കി. വരണ്ടുണങ്ങിയ പാടത്തിനു മുകളിലൂടെ പച്ചപ്പുകൾ തേടി അലഞ്ഞു തിരിയുന്ന ഏതോ കാറ്റിന്റെ നെടുനിശ്വാസങ്ങൾ അകലെ കേട്ടു.
പെട്ടെന്നാണതു ഞാൻ കണ്ടത്.
വാരിവലിച്ചിട്ടിരിക്കുന്ന ഫയലുകൾക്കിടയിൽ ചുവന്ന ബൈൻഡുള്ള ഒരു ഡയറി ..
എന്തോ ഒരു പ്രത്യേകത തോന്നി. പുറം ചട്ട മറിച്ചപ്പോൾ നിറം മങ്ങിയ വടിവൊത്ത അക്ഷരങ്ങൾ ചിരിച്ചു..
"എന്റെ പ്രിയപ്പെട്ട ഗോപാലേട്ടന് "
ആകാംക്ഷയോടെ ഞാൻ അകത്താളുകൾ മറിച്ചു. ഒന്നും ഇല്ല. മുഖവുരയുള്ള ആ കുറിപ്പല്ലാതെ ഒന്നും എഴുതാത്ത ഒരു ഡയറി.
അതോ അക്ഷരങ്ങൾ മാഞ്ഞു പോയ ഇന്നലെകളുടെ താളുകളോ...?
കൺമുന്നിൽ ചിരിക്കുന്ന ഒരു പെണ്ണിന്റെ മുഖം. പ്രണയത്തിന്റെ നോവുള്ള ഓർമ്മകൾ.. കിനാവിന്റെ നീലിച്ച ചില്ലകൾ..
ആരായിരിക്കും അവർ.?
ഒരു പുഞ്ചിരിയോടെ പുറത്തേയ്ക്കു നടന്നു..
പുറത്തെ മാവിന്റെ ചുവട്ടിലെ തണലിൽ ഇട്ട കസേരയിലിരിക്കുമ്പോൾ ആയിരം ചോദ്യങ്ങൾ ഉയർന്നു വന്നു.
ചുറ്റിനും കണ്ണോടിച്ചു.
പുറത്തു പഴയ കുറച്ചു ബോർഡുകളും കാലൊടിഞ്ഞു പോയ കുറച്ചു കസേരകളും.
ചിതലരിച്ചു തുടങ്ങിയ ജനാലകൾ.
പഴമയുടെ ഗന്ധം നിറഞ്ഞ മുറികൾ.
സർ... അകത്തു കുറച്ചു പഴയ ഉടമ്പടികൾ ഉണ്ട്. ഇനിയും ആവശ്യം വന്നേക്കും..
ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു
തല കുനിച്ചയാൾ എനിക്കു മുന്നിൽ നിന്നു. എന്തോ ചോദിക്കാനായവേ അയാൾ വീണ്ടും പറഞ്ഞു
ഈ മാവിൽ തേനൂറുന്ന നല്ല മാമ്പഴം കായ്ക്കും. കഴിഞ്ഞ വർഷവും എനിയ്ക്ക്....
വാക്കുകളെവിടെയോ മുറിഞ്ഞു വീണു.
ഞാൻ മുകളിലേക്കു നോക്കി. ഇത്തിൾ കണ്ണികൾ പടർന്നു കയറിയ ശിഖരങ്ങൾ. കാറ്റിൽ പച്ചിലകൾക്കിടയിൽ നിന്നു ഞെട്ടറ്റു താഴേയ്ക്കു വീഴുന്ന ഒരു നിറം പോയ ഇല...'
ഇന്നലെകളുടെ കഥകൾ മൂളി കാറ്റോടി വന്നു. ആരായിരിക്കും അവർ?
ഞാനയാളുടെ കണ്ണുകളിലേക്കു നോക്കി. നിറം മങ്ങിയ കാഴ്ചകൾ പടർന്ന തവിട്ടു കൃഷ്ണമണികൾ..
അനിത അകത്തു നിന്നു വിളിച്ചപ്പോൾ എഴുന്നേറ്റു.
കൂടുതലും പഴയ വേണ്ടാത്ത സാധനങ്ങളാണു സർ.. ഇതിൽ പലതും എടുക്കേണ്ടതില്ല.
സ്റ്റോക്കിൽ വീണ്ടും കണ്ണുകൾ പരതി . എന്തെങ്കിലും വിട്ടു പോയിട്ടുണ്ടോ?
ഗൂഡമായ ഒരു ചിരിയോടെ ഓർത്തു..
അലമാരിയിലെ ഫയലുകൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച ചുവന്ന ബൈൻഡുള്ള ഡയറി..
ആ നിറം മങ്ങിയ അക്ഷരങ്ങൾ...
കാത്തിരിപ്പിനൊടുവിൽ വണ്ടി വന്നു..
സാധനങ്ങൾ ഓരോന്നായി വണ്ടിയിലേക്കു കയറ്റവേ വീണ്ടും ഒരിക്കൽ കൂടിയാ മാവിന്റെ തണലിലേക്കു ചെന്നു.
എല്ലാം നോക്കി നിശബ്ദനായി അയാൾ...
ഇടയ്ക്കെപ്പോളോ കണ്ണടയൂരി മുഖം തുടച്ചു. നിറഞ്ഞു തൂവാത്ത കണ്ണുകൾ.
ഓർമ്മകളോട് മൗനമായ ഒരു യാത്ര ചോദിക്കൽ. ഒരു പക്ഷെ പഴയ ജീർണ്ണിച്ച ഈ കെട്ടിടത്തോടും.. ഇത്തിൾ കണ്ണികൾ പിടിച്ച മാവിനോടും... പഴയ കസേരയോടും ...
വാക്കുകൾ തെല്ലിട മരവിച്ചു നിന്നു. പിന്നെ ചോദിച്ചു. ഗോപാലേട്ടനു കുട്ടികൾ എത്ര പേരാ.?
അയാൾ മുകളിലേക്കു നോക്കി കരയുന്നതു പോലെ ചിരിച്ചു പിന്നെ പറഞ്ഞു.
വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ സർ. കല്യാണം കഴിക്കണ്ട സമയത്തു നടന്നില്ല. പിന്നെ ...
ഒന്നു നിർത്തി അയാൾ എന്നെ നോക്കി പറഞ്ഞു.
തുരുമ്പിച്ചു പഴകിയ ആ സാധനങ്ങളുടെ കൂട്ടത്തിൽ ഈ ഞാനും...
വിതുമ്പിക്കരയുന്ന അയാളെ ആശ്വസിപ്പിക്കുവാനായി ഞാൻ വാക്കുകൾ പരതവേ..
സാന്ത്വനമേകുവാനെന്നവണം ഇളം കാറ്റിൽ മാവിന്റെ ചില്ലകൾ തലയാട്ടി നിന്നു.
... പ്രേം...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക