നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛനെന്ന ശരി


അച്ഛനെന്ന ശരി
#############
ചീറി പായുന്ന ബസിന്റെ ജനൽ പാളികളിലൂടെ ഓർമകളെ പിച്ചി ചീന്തുകയാണ് ദീക്ഷ .....
അതെ നാളെ എന്റെ വിവാഹം..... എത്ര ശ്രമിച്ചിട്ടും അത് സ്വീകരിക്കാൻ പറ്റുന്നില്ല... നാളെ ഞാൻ മറ്റൊരാൾക്ക്‌ സ്വന്തമാകും..... എന്റെ സ്വാതന്ത്ര്യം ഇന്ന് കൂടിയുള്ളു.... എന്തൊക്കെയോ വീർപ്പുമുട്ടലുകൾ അവളെ തളർത്തികൊണ്ടിരുന്നു........ ഒരിക്കലും ഇത്തരത്തിലുള്ള ഒരു വിവാഹമായിരുന്നില്ല ഞാൻ ആഗ്രഹിച്ചിരുന്നത്...... എനിക്കിഷ്ടമുള്ളയാളെ ഞാൻ കണ്ടു പിടിക്കും എന്തൊക്കെ വീരവാദങ്ങളായിരുന്നു... എല്ലാം തവിടു പൊടിയായി..
മുക്കിയും മൂളിയും ബസ് എന്നെ വീട്ടിൽ എത്തിച്ചു...
എല്ലാ ബന്ധുക്കളും എത്തിയിട്ടുണ്ട്...
ഓരോ സൈഡിൽ നിന്നും പരദൂഷണം ആരംഭിച്ചിട്ടുണ്ട്....
ഞാൻ വൈകി എത്തിയത് ഓൾഡ് ജനറേഷൻ ഗ്യാങ്ങിനു തീരെ പിടിച്ചിട്ടില്ല.....
എല്ലാവരെയും നോക്കി ഒരു ചിരി പാസ്സാക്കി അകത്തു കടന്നു..... കല്യാണപെണ്ണല്ലേ അമ്മയ്ക്കും ചേച്ചിക്കുമെല്ലാം ഭയകര സ്നേഹം....എനിക്കാകെ വീർപ്പു മുട്ടുന്നതു പോലെ തോന്നി....
ചേച്ചി എല്ലാവരെയും നവവരൻെറ ഫോട്ടോ കാണിക്കുകയാണ് ....
ഞാൻ മാത്രം കണ്ടില്ല.. കാണാൻ തോന്നിയില്ല...... ചെക്കൻ ഗൾഫിന്നു ഇന്നലെ എത്തിയുള്ളു..... അമ്മയും അച്ഛനും കണ്ടാണ് ഉറപ്പിച്ചതു.....
അമ്മ എല്ലാവർക്കും കഥ വിവരിക്കുകയാണ്. എല്ലാവരോടും അമർഷം തോന്നി....ഈ രാത്രി പുലർന്നാൽ എന്റെ വിവാഹമാണ്.....
എന്നോട് നേരത്തെ കിടക്കാൻ കല്പിച്ചു കൊണ്ട് അമ്മ പോയി.... ആർക്കും ഉറക്കമില്ലേ.... എല്ലവരും അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നുണ്ട്.... നേരം പാതിരാവായി.... എനിക്കാണേൽ ഉറക്കവും വരുന്നില്ല....
ഏതു മരങ്ങോടൻ ആണാവോ ഈ ചെക്കൻ......
ഈ പഴഞ്ചൻ വീട്ടുക്കാർക്കൊന്നും ഒരു ബോധവുമില്ല...!
വിവാഹം ചെയ്യാൻ പോകുന്നത് ഞങ്ങൾ അല്ലേ, അപ്പോൾ ഞങ്ങൾക്ക് സംസാരിക്കാനുള്ള അവസരം അവർ തന്നെ ഉണ്ടാക്കണമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല, വേഗം ഗോവണി ഇറങ്ങി താഴെ ചെന്നു... അമ്മയും ഇളയമ്മയും എന്നെ തുറിച്ചു നോക്കി.... ഞാൻ എന്തു പറയണമെന്ന് അറിയാത്തവളെ പോലെ നിന്നു... മുത്തശ്ശിയാണ് ഇടക്ക് കയറിയത്... എന്താ മോളേ കിടന്നിട്ടു ഉറക്കം വരുന്നിലേയ്...
"അതുപിന്നെ.. അമ്മയോട് എനിക്ക് .. ഒരു കാര്യം "...വിമ്മിഷ്ടപെട്ടു പറഞ്ഞൊപ്പിച്ചു..
ഈ അസമയത് നിനക്കെന്ത് കാര്യമാ... പോയി കിടക്കു മോളേ... നാളെ നേരത്തെ എണീക്കണ്ടേ.. അമ്പലത്തിലും പോകണം....
എല്ലാവരും കൂടി എന്നെ അവിടന്നു ഓടിച്ചു..... പിന്നെ ഒരു പിടിവള്ളി കിട്ടി .. ചേച്ചി.. ഓടി വീൺടും... നാളെത്തേക്കുള്ള കോസ്റ്റും റെഡി ആകുകയാണ് പുള്ളിക്കാരി....
"ചേച്ചി നാളെ എന്റെയല്ലേ കല്യാണം...
എന്നിട്ടും നിങ്ങൾ ആരുമെന്താ ചെക്കനെ എനിക്കൊന്നു പരിചയപെടുത്താത്...ഇപ്പോഴത്തെ ന്യൂജൻ രീതികളൊന്നും അറിയില്ലേ... ആദ്യം ചെക്കൻ വന്നു കാണും അതുണ്ടായില്ല പോട്ടെ... പിന്നെ നിശ്ചയം അപ്പോൾ ഒരു മൊബൈൽ കിട്ടും അങ്ങിനെ ഈ കല്യാണത്തിന് മുൻപ് ഞങ്ങൾ തമ്മിൽ ഒരു നിലപാടിൽ എത്തും, പരസ്പരം മനസിലാകും... ഇതൊന്നും ഇവിടെ ഞാൻ കണ്ടില്ല..... എന്താ ഇവിടെ മാത്രം ഇങ്ങനെ.. എന്റെ ഫ്രണ്ട്സിന്റെ വീടുകളിൽ എല്ലാം ഇങ്ങനെ യാണ്..
"ഇതൊന്നും നീ എന്നോട് പറഞ്ഞിട്ട് ഒരു കാര്യമില്ല മോളേ.. വേണേൽ നീ അച്ഛനോട് പോയി പറയ്‌...ചേച്ചിയും കയ്യോഴിഞ്ഞു..
പണ്ട് മുതൽക്കേ അച്ഛൻ ഇങ്ങനെയാ.
അച്ഛന് ഇഷ്ടമുള്ളത് ചെയ്യും.. ഞങ്ങൾ അത് അനുസരിച്ചു മിണ്ടാതെ നടക്കണം.. ചേച്ചിയെ പറഞ്ഞിട്ട് കാര്യമില്ല.. അതിനും സെയിം സിറ്റുവേഷൻ ആയിരുന്നു.. പിന്നേം എനിക്കാണു
കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടിയിട്ടുളളത്‌..
ഇനിയൊന്നും ആലോചിച്ചിട്ട് കാര്യമില്ല.. നാളെ വിവാഹം നേരിടുക തന്നെ.... റൂമിലെത്തി വാതിൽ അടച്ചു കട്ടിലിൽ വീണു.. മുഖം അമർത്തി കിടന്നു എപ്പോഴോ ഉറങ്ങി പോയി... അതിരാവിലെ അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്...
മോളേ ഇത്ര നാളത്തെ പോലെയല്ല.. നീയിനി..
അമ്മ രാവിലെ തന്നെ ഉപദേശം ആയിട്ടു വന്നേക്കുന്നു... എനിക്ക് അരിച്ചു കയറി... "ഇതൊക്കെ ഇപ്പോഴാണോ പറയണ്ടേ... ഇത്ര നാളും ഇതിനൊന്നും സമയം കിട്ടിയില്ല... കല്യാണത്തിന് സമ്മതമാണോ എന്നൊരു ചോദ്യം അമ്മ എന്നോട് ചോദിച്ചില്ല.... അച്ഛന്റെ തീരുമാനം, അതിനു മൗനമായി അനുവാദം കൊടുത്തു... എന്നിട്ട് ഇപ്പോൾ.....
ഞാനൊന്നും പറയുന്നില്ല... ഇനി പറഞ്ഞിട്ടു വല്ല കാര്യമുണ്ടോ.... "
അമ്മ പണ്ട് മുതൽക്കേ ഇങ്ങനെ ആണ്.. അച്ഛൻ എന്തു പറയുന്നുവോ അത് മിണ്ടാതെ അനുസരിചോളും...പാവം രാവിലെ തന്നെ വേണ്ടായിരുന്നു എന്നു തോന്നി...
കുളിയൊക്കെ കഴിഞ്ഞു.. റെഡിയായി ..
ഒരു മണവാട്ടി സ്റ്റൈൽ... കണ്ണാടിയിൽ നോക്കിയപ്പോൾ... തരക്കേടില്ല എന്നൊരു ചിന്ത വന്നു.... തന്റെ ഇഷ്ടം അല്ലാതെ ഉള്ളതിനാൽ ആരെയും പേർസണൽ ആയി ക്ഷണിച്ചില്ല...
അതെ ആ നിമിഷം അടുത്തു..... എല്ലാവരും ഓക്കെ... അച്ഛൻ കസവു മുണ്ടോക്കെയുടുത്ത്‌
ഒരു കാരണവർ കണക്കു നിൽക്കുന്നു.. ആദ്യം ദേഷ്യം തോന്നി...പക്ഷെ അച്ഛന്റെ മുഖത്ത് കാണുന്ന സംതൃപ്തി എനിക്ക് വായിച്ചു മനസിലാക്കാൻ പറ്റുന്നുണ്ട്......
ഇപ്പോൾ കുറച്ചു സമാധാനം കിട്ടിയ പോലെ...
ആരോ ഓടി വന്നു പറഞ്ഞു,, ചെക്കനും കൂട്ടരും എത്തി.അമ്മയും സ്ത്രീ ജനങ്ങളുംഅരിയും പൂവും താലവുമായി ഓടുന്നുണ്ട്...ആള്ക്കൂട്ടത്തിനിടയിൽ എന്റെ കണ്ണുകളും പരതി ആരാണാ വരൻ..... ഒന്നും കാണാൻ സാധിച്ചില്ല... അക്ഷമയോടെ ഞാൻ കാത്തിരുന്നു...
അങ്ങിനെ കുഞ്ഞമ്മായി താംബൂലവുമായി വന്നു.. കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി .. താംബൂലം ഏറ്റു വാങ്ങി.....
. മനസ്സിൽ ആയിരം ചോദ്യങ്ങളുടെ ശരവർഷങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.....
ചേച്ചി വന്നു ചെവിൽ പറഞ്ഞു ... ഒന്നു ചിരികേടി.. അവളെ ഒരു നിമിഷം കൊണ്ട് ഭസ്മം ആക്കാനാണു തോന്നിയെ..എന്തും വരട്ടെ . മുഖത്ത് ഒരു ചിരി ഫിറ്റ്‌ ചെയ്തു നടന്നു...
മണ്ഡപത്തിൽ എത്തി... വരന്റെ മുഖം കാണണം.. നെഞ്ഞിടിപ് കൂടി വരുന്നത് പോലെ... എന്നേക്കാൾ നല്ല ഉയരം ഉണ്ട്....
നല്ല ഫോറിൻ സ്പ്രൈ മണക്കുന്നുണ്ട്....
മനസിലെ തംബോറടി തുടങ്ങി.....
സാധരണ ചെക്കന്മാര് കല്യാണം ഉറപ്പിച്ചാൽ എങ്ങനേം പെൺകുട്ടിയെ ഒന്നു കാണും നമ്പർ സംഘടിപ്പിച്ഛ് ഒന്നു വിളിക്കും..ഇതിൽ നിന്നും ഈ മനുഷ്യനൊരു രസം കൊല്ലി സീരിയസ് ആളാണെന്ന് തോന്നുന്നു.ചിന്തകൾ അതിരു കടക്കുന്നുണ്ടോ ..!
ആദ്യം കന്യാദാനം ആണ്.
അച്ഛൻ ഞങ്ങൾക്ക് ഇടയിൽ നിന്നു.
അച്ഛന്റെ കൈയിൽ ഞങ്ങളുടെ കൈകൾ വച്ചു... ആദ്യത്തെ സ്പർശം.... ഉള്ളിന്റെ ഉള്ളിൽ നിന്നും മഞ്ഞകിളി പറന്നു പോയി.... അതെ നല്ല ആർദ്രമായ കൈകൾ.... അത് പോലെ ആളുടെ മനസും അങ്ങിനെ ആകണമേ...
ഇനി താലി കേട്ടാണ്.... പൂജാരി മന്ത്രങ്ങൾ ഉരു വിട്ടു... ആദ്യം മാലയിടേണ്ടത് ഞാനാണ്. ഞങ്ങൾ മുഖത്തോട് മുഖം നിൽക്കുകയാണ്.. ഞാൻ മാല ഉയർത്തി .... അതെ വെളുത്തു വട്ടമുഖമുള ഒരു പൂച്ച കണ്ണൻ പയ്യൻ.
അയ്യോ എനിക്ക് വേണ്ട.. സുന്ദരൻ പയ്യനെ കെട്ടിയാൽ ജീവിതക്കാലം മൊത്തം കോംപ്ലക്സ് ആകുമെന്ന് പണ്ട് ഉമ എന്നോട് പറഞ്ഞിടുണ്ട്.. ദൈവമേ ഇനി എന്തു ചെയ്യും... ഇവന് എന്നെ ഇഷ്ടമാകുമോ....വീണ്ടും അച്ഛനെ ആണ് ഓർമ വന്നത്.. എന്നോട് ഇത്ര ക്രൂരത എന്തിനാണ് ...
മാല യിട്ടു.... താലി ചാർത്തി.... മൂന്ന് വട്ടം വലം വെച്ചു.... എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ... ആകെ മൊത്തം ഇരുട്ട്...
കൈ കാലുകൾ തളരുന്ന പോലെ.... ഒരു നിമിഷം ഞാൻ ഏതോ ലോകത്തു കൂടി പറന്നു..
ഇപ്പോൾഞാൻ റൂമിലാണ്... ചുറ്റും എല്ലാവരും കൂടി നിൽക്കുന്നുണ്ട്... വരന്റെ മുഖത്ത് ഒരു അഖ്ലാപ് കാണാനുണ്ട്.... എനിക്കെന്താ പറ്റിയെ...
അമ്മ നിന്ന് കരയ്ക്കുന്നുണ്ട്... ആകെ മൊത്തം നാണക്കേടായി...
ശ്രീഹരി... ശ്രീയേട്ടൻ അടുത്തേക്ക് വന്നു..... എന്നെ കണ്ടിട്ടാണോ ദീക്ഷയുടെ ബോധം പോയത്...
ഒന്നും മിണ്ടിയില്ല.
ഞാനൊരു ഭീകരൻ അല്ലാട്ടോ ...
ദീക്ഷയുടെ അച്ഛനാണ് പറഞ്ഞത്.. എക്സാം ആയതു കൊണ്ട് ഡിസ്റ്റർബ് ചെയ്യരുത്.. പിന്നെ അച്ഛന് കല്യാണത്തിന് മുൻപ് ഇങ്ങനെ പരിചയപ്പെടുന്ന്തിലും സംസാരിക്കുന്നതിലൊന്നും താല്പര്യമില്ല...
അതുകൊണ്ട് മാത്രമാണ് ഞാനതിനു ട്രൈ ചെയ്യാതിരുന്നത്..
നമുക്ക് സംസാരിക്കാൻ ഇനി ഈ ജന്മം മൊത്തം കാത്തിരിപ്പുണ്ട്... പിന്നെ ഞാൻ എങ്ങിനെയുള്ളതാണ് എന്ന ടെൻഷൻ ആണോ ?നമ്മുടെ വീട്ടുകാർക്കെല്ലാം പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്കും ഇഷ്ടമാകും.. എല്ലാമൊരു വിശ്വാസമല്ലേ..
അപ്പൊ നമുക്ക് പുറത്തു പോകാം എല്ലാവരും നമുക്ക് വേണ്ടി വെയിറ്റ് ചെയ്യുവാ...
ഒരു മഴ പെയ്തു തോർന്ന പോലെ.... അച്ഛൻ വന്നു തോളിൽ തട്ടി... എന്തിനാ നീ ടെൻഷൻ അടിക്കുന്നെ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ...
ഒന്നും മിണ്ടിയില്ല....
എല്ലാവരുടെയും മുഖത്ത് ഒരു പരിഹാസ ചിരി ഇല്ലേ എന്നൊരു സംശയം.. അങ്ങിനെ ആ നാട്ടിലെ കല്യാണത്തിന് കെട്ടു കഴിഞ്ഞു തല കറങ്ങി വീണ ആദ്യത്തെ പെൺകുട്ടി ഞാനായി..
അത്രേയൊക്കെ ടെൻഷൻ അടിച്ചാലും ഇന്ന് അച്ഛൻ എടുത്ത ആ തീരുമാനവും എത്ര ശരിയാണ് എന്നു ഞാൻ മനസിലാകുന്നു.. ഇപ്പോൾ എന്റെ ലോകം ശ്രീയേട്ടൻ ആണ്...
അച്ഛൻ എടുത്ത തീരുമാനം,അത് തന്നെയാണ് എന്റെ ജീവിതത്തിന്റെ ഒഴുക്കിന്റെ ഗതി നിർണയിചത്
ആതിര ശ്യാം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot