Slider

'' ''അഡാർ കണ്ണിറുക്കികളുടെ നാട്, !!

0
'' ''അഡാർ കണ്ണിറുക്കികളുടെ നാട്, !!
===========
''_വിവാദത്തിന്റേയും, വിലക്കയറ്റ ത്തിന്റേയും, അഴിമതിയുടേയും , മരണങ്ങളുടേയും വാർത്തകളുമായി പത്രം പ്രഭാതത്തിൽ തന്നെ വീട്ടിലെത്തി,
കണ്ണിറുക്കി പാടിയ പാട്ടും, കണ്ണിറുക്കലും ആഗോള വാർത്തയായപ്പോൾ , വിശന്ന് പൊരിഞ്ഞു കണ്ണുകാണാതെയായ
ആദിവാസിക്കുടികളിൽ പട്ടിണി,
രാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച് സഹജീവികളെ വെട്ടിക്കൊന്ന രാഷ്ട്രീയ അന്ധന്മാരുടെ കണ്ണുകൾ അടഞ്ഞിട്ടില്ലായിരുന്നത്രേ, കണ്ണടച്ചും കണ്ണിറുക്കിയും ഇരുട്ടാക്കുന്ന നേതാക്കൾ,!
ബാങ്കുകളെ വഞ്ചിച്ച് കോടിക്കണക്കിന് പണവുമായി മുങ്ങിയവനെ കണ്ണടച്ചും കൈയ്യയച്ചും സഹായിച്ച ബാങ്കുകാർ ,പാവപ്പെട്ടവനെ കണ്ണീരിലാക്കി ജപ്ത്തി ചെയ്യുന്നു,
പാവപ്പെട്ടവൻ രണ്ടു കണ്ണുകളും മുറുക്കെയടച്ച് ജീവിതം ആത്മഹത്യ യിലേക്ക് എഴുതി തളളുന്നു,
ബസ് ചാർജ് വർദ്ധിപ്പിച്ചതും, ഒരു കണ്ണിറുക്കലാണ്, ബസ്സുടമകളെ കണ്ണിറുക്കി കാണിച്ച് സമ്മതം കൊടുക്കുന്നതും, ചർച്ചക്ക് വിളിച്ചു കണ്ണടക്കുന്നതും സർക്കാര് തന്നെ,
, കോർപ്പറേറ്റുകളുടെ നേരെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ടാണ് ,പെട്രോളിയത്തിന് വില ഉയർത്തി അവരെ വശീകരിക്കുന്നത്,
ജീവിതത്തിലെ വരുമാന ത്തിന്റെ താളം തെറ്റി സാധാരണക്കാരൻ ,വിലക്കയറ്റത്തിനു മുന്നിൽ കണ്ണിറുക്കി അടച്ച് പുരികം ചുളിക്കുന്നു,അഡാറിലെ പെണ്ണിനെപ്പോലെ ,
കൊച്ചിയിലാണെങ്കിൽ
മയക്കുമരുന്നു മാഫിയ ,കൊച്ചിയെ കൈപ്പിടിയിലൊതുക്കി,
ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്നതു പോലെ കണ്ണിറുക്കി , കണ്ണടച്ചു പോലീസും ,സർക്കാരും,
കേരളം ലഹരി മാഫിയയുടെ പാതിയടഞ്ഞ
മയക്കത്തിലായി മാറിയിരിക്കുന്നു,
ഇതെല്ലാം കണ്ട് ചിലർ കണ്ണുകൾ തുറന്നിരിക്കുന്നു ,തങ്ങളുടെ മാത്രം ഫെയ്സ്ബുക്കുകളിൽ, !! തങ്ങളുടെ മാത്രം ലോകത്ത്, !!!
പെണ്ണിന്റെ നേരെ തുറിച്ചു നോക്കുന്നതും കണ്ണിറുക്കലും പീഡനമാണെന്നു പറയുന്ന നാട്ടിൽ , ഈ പെണ്ണിന്റെ കണ്ണിറുക്ക് ഏതു വകുപ്പിൽ പെടും ആർക്കറിയാം !!
ഏതായാലും ,
മനുഷ്യന്റെ ചെയ്തികൾ കണ്ട് സഹിക്കാനാകാതെ സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന ഒരു കാലം വരും,
വരാതിരിക്കില്ല,
അതുവരെ,
ഈ കണ്ണിറുക്കലുകളെല്ലാം കൺക്കുളിർക്കെ ആസ്വദിച്ചു കൊണ്ടു നമുക്ക് കണ്ണുകൾ തുറന്ന് തന്നെയിരിക്കാം, !!!!
================
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo