ആ രാത്രി.... എൻറ പ്രസവമൊക്കകഴിഞ്ഞ് ഞാൻ എൻറവീട്ടിലാണ് 'പെറ്റെഴുന്നേറ്റുവേതിട്ടുകുളിച്ചൊരുപെൺമണിയെപോൽ തെളിഞ്ഞു നിന്നു'എന്ന് കവിപാടിയപൊലെ ഞാനും തെളിഞ്ഞങ്ങനെ നിൽപാണ്.. എൺപത്ദിവസമായി.തെണ്ണൂറ്കഴിഞ്ഞാലേഭർത്താവിൻറ വീട്ടിലേക്ക് പോവൂ.. അതിനിനികുറച്ചുദിവസംകൂടിയെ ഉള്ളൂ. അന്നുച്ചക്ക് തികച്ചും അപൃതീക്ഷിതമായിഏട്ടൻ കയറിവന്നു.ഒരുമുന്നറിയിപ്പുമില്ലാതെ കയറിവന്നപ്പൊ.വല്ലാതെസന്തോഷം തോന്നി. എൻറവീട്ടിലാണെങ്കിൽ എല്ലാവരും ഉണ്ട്. അമ്മ,അച്ഛൻ,അനിയത്തിമാർ,അമ്മമ്മ..അങ്ങനെ എല്ലാവരും.. അമ്മ മോളെഏടുത്ത് ഏട്ടൻറകൈയ്യിൽ വെച്ച് കൊടുത്തു.. കുഞ്ഞിനെഎടുക്കാനൊന്നും അറിയില്ല. കഴുത്ത്നേരെപിടിക്ക് എന്നൊക്കെ അമ്മമ്മ പറഞ്ഞു കൊടുക്കുന്നുണ്ട് അമ്മ കുഞ്ഞ് കൈയിൽ നിന്നെങ്ങാൻവീണാലൊ എന്ന് പേടിച്ച് പിടിക്കാനായി രണ്ട് കൈയ്യും നീട്ടീവെച്ച് സന്നദ്ധയായിഅടുത്ത് തന്നെയുണ്ട്..ഏട്ടൻ കുഞ്ഞിനെഎടുത്തിരിക്കുന്ന ആകാഴ്ച നിറഞ്ഞ മനസൊടെ നിർവൃതിയൊടേഞാൻ നോക്കി നിൽക്കെ പൊടുന്നനെ മോളുടെവക ഒരു പുണ്യാഹം തളി.."ആ അച്ഛനോട് നല്ല സ്നേഹമുള്ള മോളാ'അമ്മ ചിരിയൊടെ പറഞ്ഞു.ഏട്ടൻ മൊളെ എൻറനേരെ നീട്ടി... കുഞ്ഞിനെതരുമ്പോൾ ഞങ്ങളുടെ കൈകൾ തമ്മിൽ ചേർന്നുരസി..എന്തേ ഒരു തരംഗം ഞങ്ങൾക്കിടയിലൂടെ കടന്നു പോയി അഞ്ചാറ് മാസങ്ങൾക്ക് ശേഷമുള്ള ടെച്ചിങ്ങാണ്'അതോണ്ടാവും...ഏട്ടന് എന്നെയും മോളെയും ഒന്ന് ചേർത്ത് പിടിക്കാനും ഞങ്ങളോട് വല്ലാതെസ്നേഹം പ്രകടിപ്പിക്കാനും ഒത്തിരി ആഗ്രഹം ഉണ്ടെന്ന് എനിക്ക് ആനോട്ടത്തിൽനിന്നും,ഭാവത്തിൽ നിന്നും മനസിലാവുന്നുണ്ട്..എല്ലാവരും ഉള്ളതിനാൽ ഒന്നിനും സാധിക്കുന്നുമില്ല,അതിൻറ കൂടെ വിരുന്നുകാരും...എല്ലാം കൊണ്ടും ഞങ്ങൾക്കൊന്ന് ശരിക്ക് സംസാരിക്കാൻകൂടി പറ്റിയില്ല..രാത്രിയായി ഭക്ഷണമൊക്കെ കഴിഞ്ഞു. മൂന്ന് റൂം ഉള്ളതിൽ ഒന്നിൽ അച്ഛൻ കിടക്കുന്നു, ഒന്നിൽ അനിയത്തിമാർ,ഒന്നിൽഞാനും മോളും.അമ്മ സാധാരണ ഞങ്ങളുടെ കൂടെയാണ് കിടക്കാറ്ഏട്ടൻ പറഞ്ഞു.. "ഞാൻ ഇവിടെ കിടന്നോളാം ഇവിടൊരുപായ വിരിച്ചാമതി'ഞങ്ങൾ കിടക്കുന്ന റൂമിനുനേരെ വിരൽചൂണ്ടി....അമ്മമ്മയുടെ മുഖം ചുളിഞ്ഞു അമ്മ വേഗം പായും തലയിണയും വിരിക്കാൻ ഒരുങ്ങി 'തൊണ്ണൂറ് കഴിഞ്ഞില്ല'അമ്മമ്മ അകത്തേക്ക് വന്ന് അമ്മയോട് സ്വകാര്യം പറഞ്ഞു. 'അതിനെന്താമ്മേ ഞാൻ ഈവാതിലിനടുത്ത് കെടന്നോളാം വാതിലടക്കാഞ്ഞാൽ പോരെ'എന്ന് അമ്മ... എനിക്ക് ഇതൊക്കെ കേട്ടു ആകെചൊറിഞ്ഞുവന്നു.പകലാണെങ്കിൽ ഒന്ന് ശരിക്കും മിണ്ടാനായിട്ടില്ല."എന്നാ ഞാനും കൂടെ നിൻ്റൂടെ കെടക്കാം'അമ്മയോടായി അമ്മമ്മയുടെ വക അടുത്ത ഡയലോഗ്... ഭേഷായി'ഞാൻ മനസിൽ കരുതി.... ഞാൻ ഉറക്കം വരാതെ കിടക്കുകയാണ് വാതിൽ ചാരിയിട്ടേയുള്ളൂ..ആ വിടവിലൂടെ എനിക്ക് അമ്മയേയും അമ്മമ്മയേയും കാണാം. അമ്മമ്മ എന്തൊക്കെയോ കഥകളും പറഞ്ഞു കിടക്കുന്നു.. മുറിയിൽ സീറോബൾബിൻറ നേരിയ വെളിച്ചമുണ്ട്.ഞാൻ ഏട്ടനെനോക്കി പാവംയാത്ര ക്ഷീണം കൊണ്ടാവണം ഉറങ്ങിയെന്ന് തോന്നുന്നു.. നേരംകടന്നുപോയി..... ഞാൻ ചെവിയോർത്തു.പുറത്ത് നിന്ന് രണ്ടാളുടേയും ശബ്ദം കേൾക്കുന്നില്ല..അമ്മമ്മയാണെന്ന് തോന്നുന്നു കൂർക്കംവലിക്കുന്നുണ്ട്. ഏട്ടൻറ അടുത്ത് പോയി കിടന്നാലോ..എൻറ ഉള്ളിൽ സ്നേഹം നിറഞ്ഞു,, ഞാൻ മോളെനോക്കി "അമ്മപോയി കിടന്നോ എനിക്ക് നോ പ്രോബ്ളം എന്ന രീതിയിൽ എതിർവശം ചരിഞ്ഞ് കിടന്നു നല്ല ഉറക്കം... ഞാൻ പതിയെ നീങ്ങി.. കാലിൽ നിന്നും പാദസരം ശബ്ദ മുണ്ടാക്കിയപ്പോ വളരെ ശ്രദ്ധയൊടെ ഇറങ്ങി എഴുന്നേറ്റു എന്നിട്ട് ഏട്ടനെചുറ്റിപിടിച്ച് ഒറ്റ കിടത്തം..പെട്ടെന്ന് ഏട്ടൻ ചാടി എഴുന്നേറ്റിരുന്ന്'അയ്യോ..ആരാ..എന്താ'എന്ന് ഒറ്റ അലർച്ച ഞാൻ പെട്ടെന്ന് ആവായപൊത്തി.."ശ്ശോ മിണ്ടല്ലേ ഇത്ഞാനാ ഇത്തിരിനേരം ഇവിടെകിടന്നോട്ടേ"ഞാൻ അടക്കംപറഞ്ഞതും 'മോളേ....കുഞ്ഞിൻറ തുണിമാറ്റാനായോന്ന് നോക്ക് അല്ലേൽവേണ്ട അമ്മമ്മ അങ്ങോട്ട് വരാ'പുറത്ത് നിന്ന് അമ്മമ്മയുടെ ശബ്ദം..... ഞാൻ എങ്ങനെയോചാടിപിടഞ്ഞെണീറ്റ് ബഡിൽ കയറി അനങ്ങാതെ കിടന്നു..... ആഅരണ്ടവെളിച്ചത്തിലും ഞാൻ വ്യക്തമായും കണ്ടു.. കണ്ണും മിഴിച്ചിരിക്കുന്ന ഏട്ടനെയും,എനിക്ക് നെരെതിരിഞ്ഞ്കിടന്നു ഉറക്കത്തിൽപുഞ്ചിരിക്കുന്ന മൊളെയും.........
ആ രാത്രി

0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക