മാത്തച്ചനും മകനും
‘അറുത്ത കൈക്ക് ഉപ്പുതേക്കാത്ത’ മാത്തച്ചന്റെ അഭിപ്രായത്തിൽ മകൻ ജോണിക്കുട്ടി ധാരാളിയാണെങ്കിലും നാട്ടുകാരുടെ പക്ഷം വേറെയാണ്. അവരുടെ എന്താവശ്യത്തിനും മുന്നിൽനിൽക്കുന്ന മനഃസാക്ഷിയുള്ള ഒരു 'നല്ല പയ്യൻ.' നല്ലത് എന്നൊക്കെ പറയുവാൻ ആളുകൾ കാണും എന്നാൽ ഒരാവശ്യം വരുമ്പോൾ ആരും കാണില്ല. ഇതാണ് മാത്തച്ചന്റെ കാഴ്ചപ്പാട്. മാത്തച്ചൻ ചിക്കൻപോക്‌സ് വന്ന് കുറച്ചു നാൾ കിടപ്പിലായപ്പോൾ സുഹൃത്തായ വറീതുൾപ്പെടെ നാട്ടുകാർ ആരുംതന്നെ അയാളുടെ വീട്ടിലേക്ക് തിരിഞ്ഞുകയറിയില്ല. ആദ്യമായി ഒരു വിവാഹത്തെക്കുറിച്ച് അയാളുടെ മനസ്സിൽ ചിന്തവന്ന സമയമായിരുന്നു അത് . അമ്പത്തിയഞ്ച് വയസ്സായ തനിക്ക് ആര് പെണ്ണുതരും എന്നുവിചാരിച്ചിരിക്കുമ്പോഴാണ് തൃശ്ശൂരിൽ കച്ചവടം നടത്തുന്ന അനുജൻ കുര്യാച്ചൻ പെണ്ണമ്മയുടെ ആലോചനയുമായി വന്നത്.
"കുറച്ചു നേരത്തെ കല്യാണം കഴിക്കേണ്ടതായിരുന്നു". ജോണിക്കുട്ടി ജനിച്ചതിന് ശേഷം പലരോടും മാത്തച്ചൻ പറഞ്ഞിട്ടുണ്ട്.

അറുപത്തിരണ്ടാമത്തെ വയസ്സിൽ ആദ്യത്തെ ഹാർട്ട് അറ്റാക്ക് ഉണ്ടായി ആശുപത്രിയിൽ കിടക്കുമ്പോൾ മരിച്ചുകിടക്കുന്ന തനിക്കുചുറ്റും ഓടിക്കളിക്കുന്ന ജോണിക്കുട്ടിയെ അയാൾ ഭാവനയിൽ കണ്ടു. രണ്ടാമത്തെ പ്രാവശ്യം അറ്റാക്ക് ആയിട്ട് ആശുപത്രിയിലായിരുന്നപ്പോൾ മാത്തച്ചനെ കാണുവാൻ വന്ന വറീത് പറഞ്ഞു "ഒന്ന് പിഴച്ചാൽ മൂന്ന്".
അടുത്ത അറ്റാക്കിനെ ഭയക്കുന്ന മാത്തച്ചൻ കണക്കുകൂട്ടലുകൾ നടത്തുവാൻ തുടങ്ങി. എങ്ങിനെയും ജോണികുട്ടിക്ക് പതിനെട്ടുവയസ്സായാൽ മതിയെന്നായി അയാൾക്ക്. അവന്റെ വിവാഹം, സൽസ്വഭാവിയായ മരുമകൾ, പേരക്കുട്ടികൾ എല്ലാം അയാളുടെ സ്വപ്നങ്ങളാണ്.ഒരു പക്ഷെ യവ്വനം തിരികെ കൊണ്ടുവരുന്ന മരുന്ന് ലോകത്തെവിടെങ്കിലും കിട്ടുമായിരുന്നെങ്കിൽ എന്തുവിലകൊടുത്തും അയാൾ വാങ്ങുമായിരുന്നു.

ജോണികുട്ടിക്ക് പതിനേഴുവയസ്സുള്ളപ്പോൾ മുതൽ ബൈക്ക് വേണമെന്നു പറഞ്ഞ് അവൻ ബഹളമുണ്ടാക്കുവാൻ തുടങ്ങിയതാണ്. മാത്തച്ചൻ സമ്മതിച്ചില്ല. ശിപാർശയുമായി വന്ന പെണ്ണമ്മയോട് അയാൾ പറഞ്ഞു
"ദിവസവും എത്ര അപകടങ്ങളാണ് നടക്കുന്നത്?" അപ്പോൾ പെണ്ണമ്മ പറഞ്ഞു "അപകടമൊന്നും അല്ല കാരണം. നിങ്ങൾക്ക് കാശുമുടക്കുവാൻ കഴിയില്ല. അത്രതന്നെ!" മാത്തച്ചൻ ഒന്നും പറഞ്ഞില്ല. ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലോർത്തു.
മകൻ പ്രീഡിഗ്രി കഷ്ടിച്ച് പാസ്സായപ്പോൾ മാത്തച്ചൻ ഒന്ന് തീരുമാനിച്ചു. മകനെ തൃശ്ശൂരുള്ള അനുജനെ ഏല്പിക്കാം. അവൻ മകന്റെ കാര്യങ്ങൾ നോക്കിക്കൊള്ളാം. തനിക്കെന്തെങ്കിലും സംഭവിച്ചാലും കുഴപ്പമില്ല. കൂട്ടുകാരുമായി കറങ്ങി നടക്കുന്ന ജോണിക്കുട്ടി സമ്മതിക്കില്ല എന്നാണ് മാത്തച്ചൻ കരുതിയത്.

പ്രീഡിഗ്രി പരീക്ഷക്ക് രണ്ടുദിവസമുള്ളപ്പോൾ മരിച്ചുപോയ തോമാച്ചന്റെ മകൾ റോസിക്കുട്ടി ആരുടെയോ ബൈക്കിൽനിന്നും വീണതും അവളെ ജോണിക്കുട്ടി ആശുപത്രിയിലെത്തിച്ചതും അപ്പൻ ഫീസുകൊടുക്കുവാനായി കൊടുത്തിരുന്ന പണം ചിലവാക്കി അവൾക്ക് മരുന്നു മേടിച്ചതും നാട്ടിൽ പാട്ടാണ്. റോസിക്കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയകാര്യം മാത്തച്ചനോടാവൻ പറഞ്ഞെങ്കിലും പണം ചിലവാക്കിയ കാര്യം പറഞ്ഞില്ല.
മകൻ കോളേജിലായിട്ടും കൃത്യം വണ്ടിക്കൂലിയല്ലാതെ ഒരു രൂപപോലും മാത്തച്ചൻ കൊടുക്കുകയില്ല. അവനാണെങ്കിൽ പണത്തിനാവശ്യം ധാരാളമുണ്ട്. അവന്റെ കൂട്ടുകാരനും പാവപ്പെട്ടവനുമായ ചാണ്ടിക്കുഞ്ഞിനെ സഹായിക്കുന്നതിനാണ് പണം മിക്കവാറും ആവശ്യം വരിക. തടിക്കച്ചവടക്കാരനായ മാത്തച്ചന്റെ ഷർട്ടിന്റെ പോക്കറ്റിൽ എപ്പോഴും ധാരാളം പണം ഉണ്ടാകും. തിങ്കൾ മുതൽ ബുധൻ വരെ ഒരേ ഷർട്ട് ആയിരിക്കും അയാൾ ഉപയോഗിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ശനിവരെ മറ്റൊരു ഷർട്ടാണ് ധരിക്കുന്നത്. മാത്തച്ചൻ ഷർട്ട് ഹാങ്ങറിൽ തൂക്കിയിട്ടിട്ട് കുളിക്കുവാൻ കയറുമ്പോൾ ജോണിക്കുട്ടി പോക്കറ്റിൽ നിന്നും ഒന്നോ രണ്ടോ നോട്ടുകൾ അടിച്ചുമാറ്റും. രാവിലെ കുളികഴിഞ്ഞു വരുന്ന മാത്തച്ചൻ ഷർട്ട് ധരിക്കുമ്പോൾ പോക്കറ്റിൽ വലതുകൈകൊണ്ട് രണ്ട് തട്ടുതട്ടി പണം ഉണ്ട് എന്ന് ഉറപ്പുവരുത്തും. വീട്ടിൽനിന്നും ഒരുകിലോമീറ്റർ നടന്നുവേണം ബസ്സ് സ്റ്റോപ്പിലേക്ക് പോകുവാൻ. ഒരുദിവസം വെകുന്നേരം ഹാങ്ങറിൽ തൂക്കിയിട്ട ഷർട്ടിൽ അകെ ഒരു നൂറുരൂപാനോട്ട് മാത്രമായിരുന്നുണ്ടായിരുന്നത്. ജോണികുട്ടിയാണെങ്കിൽ മരുന്നുമേടിക്കുന്നതിനായി ആർക്കോ ധനസഹായം ചെയ്യാമെന്ന് ഏൽക്കുകയും ചെയ്തു. അവൻ പോക്കറ്റിലുള്ള നൂറുരൂപാനോട്ട് എടുത്ത് കുറച്ച് പേപ്പർ മടക്കി പോക്കറ്റിൽ വെച്ചു. പിറ്റേദിവസം പതിവുപോലെ പോക്കറ്റിൽ തട്ടിനോക്കി ബസ്സിൽകയറിയ മാത്തച്ചൻ ടിക്കറ്റെടുക്കുവാൻ പണമില്ലാതെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെന്നയുടനെ മാത്തച്ചൻ അലറി "എടാ ജോണിക്കുട്ടി ഇവിടെ വാ ". കാര്യം പന്തിയല്ലെന്ന് കണ്ട ജോണിക്കുട്ടി ഓടിവന്ന് നൂറുരൂപാനോട്ട് നീട്ടികൊണ്ട് പറഞ്ഞു. "ഇതാ അപ്പച്ചാ നൂറുരൂപ നിലത്തുകിടന്ന് കിട്ടിയതാണ്."
ജോണിക്കുട്ടി പണം മോഷ്ടിച്ച വിവരം അറിഞ്ഞപ്പോൾ വറീത് പറഞ്ഞു "തന്റെ പക്കൽ ധാരാളം പണമില്ലേ. അതിൽ കുറച്ച് അവന്റെ ആവശ്യങ്ങൾക്കായി കൊടുക്ക്"
"ഞാൻ സമ്പാദിക്കുന്നതെല്ലാം ആവനുവേണ്ടിയല്ലേ. ഞാൻ മരിച്ചാൽ എല്ലാത്തിനും അവകാശി അവനല്ലേ?” വറീതിന് അതിനും മറുപടിയുണ്ട് "അപ്പോൾ തന്റെ മരണം അവൻ ആഗ്രഹിച്ചാലോ?” മാത്തച്ചന് പുതിയ അറിവാണത്. എങ്കിലും കയ്യയച്ചു കൊടുക്കുവാൻ അയാളുടെ മനസ്സനുവദിച്ചില്ല.
മകനെ ഇനി നാട്ടിൽ നിർത്തിയാൽ പന്തികേടാവും എന്നുമനസ്സിലാക്കിയ അയാൾ കുര്യച്ചനെ വിളിച്ചു. ജോണിക്കുട്ടി എന്തോ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
മകനെ കുര്യച്ചനെ ഏൽപ്പിച്ചപ്പോൾ മാത്തച്ചൻ കരഞ്ഞു. നന്നായി പഠിക്കണമെന്നും കുര്യച്ചനെ വിഷമിപ്പിക്കരുതെന്നും ഉപദേശിച്ചു . ജോണിക്കുട്ടി എല്ലാം മൂളികേട്ടു. പിരിയുന്ന സമയം കുറച്ചു പണം അവന്റെ കൈവശം വെച്ചുകൊടുത്തു. വല്ലാത്തൊരു കുറ്റബോധം തോന്നിയ മാത്തച്ചൻ ബാറിൽ കയറി രണ്ടു പെഗ്ഗ് കഴിച്ചിട്ടാണ് വീട്ടിലേക്ക് മടങ്ങിയത് . കവലയിൽ കണ്ടവരോടെല്ലാം ജോണികുട്ടിയുടെ കാര്യം പറഞ്ഞു. കേട്ടവരെല്ലാം ജോണിക്കുട്ടി ഇനി രക്ഷപ്പെട്ടോളും എന്ന് മാത്തച്ചനെ സമാധാനിപ്പിച്ചു.
വീട്ടിൽനടന്നെത്തിയ മാത്തച്ചൻ മുറ്റത്തൊരു ബൈക്ക് ഇരിക്കുന്നതുകണ്ട് പെണ്ണമ്മയുടെ സഹോദരൻ വന്നിട്ടുണ്ടല്ലോ എന്ന് ഓർത്തു. അകത്തേക്ക് കയറിയ മാത്തച്ചൻ അകത്തെ കാഴ്ച കണ്ട് ഞെട്ടി. ചക്കവെട്ടികൊണ്ടിരുന്ന പെണ്ണമ്മയുടെ മുന്നിൽ ഒരു ചക്കച്ചുളയും കടിച്ച് ജോണിക്കുട്ടി ഇരിക്കുന്നു . മാത്തച്ചനെക്കണ്ട് ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു "അപ്പച്ചൻ ബസ്സിനാണെല്ലേ വന്നത്. ഞാൻ പാപ്പന്റെ ബൈക്കുമായി ഇങ്ങുപോന്നു.”
പിന്നീട് ജോണികുട്ടിയുടെ ബൈക്കിനുപുറകിൽ റോസിക്കുട്ടിയെ പലരും കണ്ടു. അപ്പനും അമ്മയും മരിച്ച റോസിക്കുട്ടിയുടെ രക്ഷാകർത്താവ് ജോണികുട്ടിയാണെന്നുള്ളത് പരസ്യമായ രഹസ്യമായി. മാത്തച്ചനെയും പെണ്ണമ്മയേയും അലട്ടിയ മറ്റൊരുകാര്യം അവന്റെ മദ്യപിച്ചതിനുശേഷമുള്ള ബൈക്കോടിക്കലാണ്.അതും അമിതമായ വേഗത്തിൽ. ’ഇവനെ പോലീസ് പിടിച്ചിരുന്നെങ്കിൽ ഇവൻ നന്നായേനെ’ മാത്തച്ചൻ പലപ്രാവശ്യം മനസ്സിലോർത്തു.
ഒരുദിവസം മാത്തച്ചൻ ആഗ്രഹിച്ചതുപോലെ ജോണികുട്ടിയെ വെള്ളമടിച്ചു വണ്ടിയോടിച്ചതിന് പോലീസ് പിടിച്ചു. കവലയിൽ നിന്നും ജീപ്പിൽ കയറ്റിക്കൊണ്ടുപോകുന്നതുകണ്ട ആരോ പെണ്ണമ്മയെ വിവരമറിയിച്ചു. അലമുറയിട്ട പെണ്ണമ്മ മാത്തച്ചനെ ഫോണിൽ വിളിക്കുവാൻ നോക്കിയിട്ട് അയാൾ ഫോണെടുക്കുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ജോണിക്കുട്ടി പെണ്ണമ്മയെ വിളിച്ചു "അമ്മച്ചി പോലീസ്‌സ്റ്റേഷനിൽ നിന്നും ഇറങ്ങണമെങ്കിൽ ഇരുപതിനായിരം രൂപ കൊടുക്കണം. ഞാൻ ചാണ്ടിക്കുഞ്ഞിനെ വിടാം".

ലോകപരിചയം ഇല്ലാത്ത പെണ്ണമ്മ ഒന്നും ആലോചിച്ചില്ല . മാത്തച്ചൻ തടിക്കച്ചവടത്തിന് വെച്ചിരുന്ന പണത്തിൽനിന്നും ഇരുപതിനായിരം രൂപയെടുത്ത് ചാണ്ടിക്കുഞ്ഞിന് കൊടുത്തു.സ്റ്റേഷനിൽനിന്നും ആൾ ജാമ്യത്തിലിറങ്ങിയ ജോണിക്കുട്ടി പതിനായിരം രൂപ റോസിക്കുട്ടിക്ക് കൊടുത്തു. ഫീസുകൊടുത്തില്ലെങ്കിൽ അവൾക്ക് പരീക്ഷയെഴുതുവാൻ പറ്റില്ലെന്ന് അവൾ അവനോട് പറഞ്ഞിരുന്നു.
വൈകുന്നേരം തടിക്കച്ചവടം കഴിഞ്ഞെത്തിയ മാത്തച്ചൻ ജോണികുട്ടിയെ വല്ലാതെ ചീത്ത പറഞ്ഞു. അപ്പനെ പറ്റിച്ചു ജീവിക്കാതെ എവിടെയെങ്കിലും പോയി ചാകുവാൻ വരെ അയാൾ പറഞ്ഞു. കൂട്ടത്തിൽ മാത്തച്ചൻ ഒന്നുകൂടി പറഞ്ഞു " നീ നാട്ടുകാരെ സേവിച്ചു നടന്നോ. നിനക്കൊരാവശ്യം ഉണ്ടാകുമ്പോൾ ആരും കാണില്ല".
ഒരു ഞായറാഴ്ച രാവിലെ ചാണ്ടികുഞ്ഞ് മാത്തച്ചനെ ഫോണിൽ വിളിച്ചു "അപ്പച്ചാ ജോണികുട്ടിയുടെ ബൈക്കിൽ ഒരു ലോറിയിടിച്ചു. അവൻ ഇപ്പോൾ ആശുപത്രിയിലാണ്. ഓപ്പറേഷനാവശ്യമുള്ള ഒരുലക്ഷം രൂപയുമായി ഉടനെ ആശുപത്രിയിൽ വരണം." അതുകേട്ട് മാത്തച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"പുതിയ ബുദ്ധികൊള്ളാം , പോലീസ് പിടിച്ച കാര്യം ഞാൻ മറന്നിട്ടില്ല".
ചാണ്ടിക്കുഞ്ഞ് എന്തോപറയുവാൻ തുടങ്ങിയപ്പോൾ മാത്തച്ചൻ ഫോൺ വെച്ചു. പെണ്ണമ്മ ചോദിച്ചപ്പോൾ അയാൾ വിവരം പറഞ്ഞു. പെണ്ണമ്മ ചോദിച്ചു "ഇനി ഉള്ളതാണോ? ഏത് ആശുപത്രിയിലാണെന്നാണ് പറഞ്ഞത ?" അപ്പോഴാണ് ആശുപത്രിയുടെ പേര് ചോദിച്ചില്ലല്ലോ എന്ന് മാത്തച്ചൻ ഓർത്തത്. ചാണ്ടിക്കുഞ്ഞിനെ തിരിച്ചുവിളിക്കുവാൻ നോക്കിയിട്ട് അയാൾ ഫോണെടുക്കുന്നില്ല . കരച്ചിലിന്റെ വക്കോളമെത്തിയ പെണ്ണമ്മയെ മാത്തച്ചൻ സമാധാനിപ്പിച്ചു "കബളിപ്പിക്കുവാൻ പറഞ്ഞതായിരിക്കും നീ സമാധാനമായിട്ടിരിക്ക്.”
വൈകുന്നേരമായപ്പോൾ ചാണ്ടിക്കുഞ്ഞിന്റെ അപ്പൻ വറീത് വീട്ടിൽ വന്നു. ചാണ്ടികുഞ്ഞ് വിളിച്ചു പറഞ്ഞിട്ട് അയാൾ ആശുപത്രിയിൽ പോയിരുന്നു . കണ്ടപാടെ മാത്തച്ചനെ അയാൾ ചീത്തപറയുവാൻ തുടങ്ങി "നിങ്ങളെന്തൊരു മനുഷ്യനാണ് ? മകന് അപകടം പറ്റിയെന്നറിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത ദുഷ്ടൻ" പെണ്ണമ്മ അലമുറയിട്ടു കരഞ്ഞുകൊണ്ട് മാത്തച്ചനെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. മാത്തച്ചൻ വിക്കി വിക്കി ചോദിച്ചു "അവനിപ്പോൾ എങ്ങിനെ ഉണ്ട്?''
"ഒന്നും പറയാറായിട്ടില്ല. ഞാൻ തിരിച്ചുപോരുമ്പോൾ ഓപ്പറേഷൻ തീയേറ്ററിൽ ആണ് " അതും പറഞ്ഞ് വറീത് സ്ഥലം വിട്ടു.
മാത്തച്ചൻ കയ്യിലുള്ള പണം മുഴുവനും എടുത്ത് ആശുപത്രിയിൽ ചെന്നു. അവിടെ കണ്ട കാഴ്ച അയാളെ അമ്പരപ്പിച്ചുകളഞ്ഞു. ആ നാട്ടിലുള്ള ഭൂരിപക്ഷം ആളുകളും ആശുപത്രിയിലുണ്ട്.
മാത്തച്ചനെ കണ്ടപ്പോൾ ചാണ്ടികുഞ്ഞ് ഓടിവന്നു "അപ്പച്ചാ അവന് ഒരു കുഴപ്പവും ഇല്ല. ചെറിയൊരു ഓപ്പറേഷൻ വേണ്ടിവന്നു.”
"അയ്യോ എന്റെമോനെവിടെ?" പെണ്ണമ്മ കരഞ്ഞുകൊണ്ട് ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കി ഓടി .
മാത്തച്ചന് എന്തുചെയ്യണമെന്ന് അറിയില്ല. ചാണ്ടിക്കുഞ്ഞിന്റെ തോളിൽ ചാഞ്ഞ അയാൾ ഒരുകൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു .
"മോനെ നിങ്ങളെന്നെ പറ്റിക്കുകയാണെന്നാണ് ഞാൻ ഓർത്തത്. ഇപ്പോൾ തന്നെ പണം അടച്ചേക്കാം"
"വേണ്ടപ്പച്ചാ. ഓപ്പറേഷന് ആവശ്യമുള്ള ഒരു ലക്ഷം രൂപ നാട്ടുകാർ ചേർന്ന് അടച്ചു. അവർ തന്നെ മരുന്നും മേടിച്ചു കൊടുത്തു. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഒരു മണിക്കൂറിനുള്ളിൽ മയക്കം വിട്ടുണരും". ചാണ്ടികുഞ്ഞ് പറഞ്ഞു.
ഗ്ലാസിനുള്ളിലൂടെ ഉറങ്ങുന്ന മകനെ കണ്ട മാത്തച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നാട്ടുകാരെപ്പറ്റിയുള്ള തന്റെ ധാരണകളെല്ലാം തെറ്റായിരുന്നു എന്ന് എന്ന് മനസ്സിലാക്കിയ അയാൾ ജനക്കൂട്ടത്തിന് അഭിമുഖമായി കൂപ്പുകൈയുമായി നിന്നു.

രണ്ടു മാസങ്ങൾക്കുശേഷം ഒരു വെള്ളിയാഴ്ച രാവിലെ ജോണിക്കുട്ടി അപ്പന്റെ പോക്കറ്റിൽ നിന്നും ഇരുന്നൂറ് രൂപ അടിച്ചുമാറ്റി. അപ്പൻ പുറത്തേക്ക് പോകുന്നതും നോക്കി അവനിരുന്നു. പതിവുസമയം കഴിഞ്ഞിട്ടും അപ്പൻ ഉണർന്നിട്ടില്ല.
"അമ്മച്ചി അപ്പൻ ഇന്ന് തടിക്കച്ചവടത്തിന് പോകുന്നില്ലേ?"
"എനിക്കറിയുവാൻ വയ്യ. ചിലപ്പോൾ പോകുന്നില്ലായിരിക്കും. ഇന്നലെ രാത്രിയിൽ എന്നോട് ഒരുപാട് സംസാരിച്ചു. എല്ലാം നിന്റെ കാര്യങ്ങൾ. നീ നാട്ടുകാരെ സഹായിക്കുന്നതിൽ അപ്പന് വലിയ എതിർപ്പായിരുന്നു . എന്നാലിപ്പോൾ നീ വലിയ കാര്യങ്ങളാണ് ചെയ്യുന്നതെന്നാണ് അപ്പൻ പറയുന്നത്. പിന്നെ നിന്റെ റോസിക്കുട്ടിയുമായുള്ള കല്യാണക്കാര്യവും പറഞ്ഞു"
"റോസികുട്ടിയോ?ഏത് റോസികുട്ടീ?" . അവൻ അത്ഭുതം നടിച്ചു . പെണ്ണമ്മ ചിരിച്ചു" അപ്പന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. പിന്നെ നിന്നോട് പ്രത്യേകമായിട്ടൊരു കാര്യം പറയുവാൻ പറഞ്ഞു".
"എന്താണത്?
"നിനക്കവകാശപ്പെട്ടതാണ് അപ്പന്റെ പണം മുഴുവനും. അതുകൊണ്ട് പണം എടുത്തിട്ട് പേപ്പറുകഷ്ണങ്ങൾ ഇടരുത് എന്ന് പറയുവാൻ പറഞ്ഞു". അവൻ പെണ്ണമ്മയെ ഒരു നിമിഷം നോക്കിനിന്നു. പിന്നെ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു " ഇനി ഞാൻ അപ്പന്റെ പോക്കറ്റിൽ നിന്നും ഒരു രൂപപോലും എടുക്കില്ല"

"അപ്പോൾ ഇന്ന് നീ അടിച്ചുമാറ്റിയതോ ?'' പെണ്ണമ്മ ചോദിച്ചു.
"ഇന്നുമുതൽ ഞാൻ പാപ്പന്റെ കടയിൽ ജോലിക്ക് പോകുവാൻ തീരുമാനിച്ചു. അപ്പനുണരുവാൻ കാത്തിരിക്കുകയാണ് "

" നീ പറ്റിക്കുമ്പോഴെല്ലാം അപ്പൻ എന്നോട് പറയുന്ന ഒരു കാര്യം ഉണ്ട്” ജോണിക്കുട്ടി ചോദ്യഭാവത്തിൽ നോക്കി.
“എന്നെങ്കിലും ഒരുദിവസം അപ്പൻ നിന്നെയും പറ്റിക്കുമെന്ന്” പെണ്ണമ്മയുടെ കണ്ണുകൾ നനഞ്ഞുവോ? ജോണികുട്ടിക്ക് സംശയമായി.

അയാൾ ഒന്നും പറഞ്ഞില്ല. മാത്തച്ചന്റെ മുറിയിൽ കയറി ഉറങ്ങുന്ന അയാളെ നോക്കി കുറേനേരം നിന്നു. അവന് കുറ്റബോധം തോന്നി "പാവം അപ്പൻ അറിഞ്ഞുകൊണ്ട് കബളിപ്പിക്കപ്പെടുകയായിരുന്നു. അപ്പനോട് വല്ലാത്ത ഒരു സ്നേഹം തോന്നിയ അവൻ അയാളുടെ നെറുകയിൽ ചുംബിച്ചു . മാത്തച്ചൻ പ്രതികരിച്ചില്ല. അയാളുടെ ശരീരത്തു തൊട്ടുനോക്കിയ ജോണിക്കുട്ടി ഞെട്ടിവിറച്ചു. ആ ശരീരം തണുത്തു വിറങ്ങലിച്ചിരുന്നു. അപ്പൻ തന്നെ പറ്റിച്ചിരിക്കുന്നു എന്ന സത്യം അവൻ മനസ്സിലാക്കി. അവിചാരിതമായ ഒരു അനാഥത്വം വരിഞ്ഞു മുറുക്കിയ ജോണിക്കുട്ടി തീർത്തും ഒരു ബലഹീനനെപ്പോലെ പൊട്ടിക്കരഞ്ഞു.
അനിൽ കോനാട്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക