ചീറ്റിപ്പോയ കലാരൂപങ്ങൾ
"ചേട്ടാ ഞാൻ നീന്തൽ പഠിക്കാൻ പൊയ്ക്കേട്ടെ?"
സത്യത്തിൽ ഞാനന്നേരം ഞെട്ടിയ ഞെട്ടൽ. വായിച്ചു കൊണ്ടിരുന്ന പത്രം കൈയീന്ന് പോയി.ഞാൻ ദയനീയമായി എന്റെ ഭാര്യയെ നോക്കി.
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നൊക്കെ ചാക്കോ മാഷ് വെറുതെ പറഞ്ഞതാ. ഭൂഗോള ത്തിന്റെ സ്പന്ദനം അവളിലാണ്.
അയ്യോ! അല്ല ഭൂഗോളമേ അവളാണ്. ഇപ്പോൾ മനസ്സിലായോ ഞാൻ ഞെട്ടിയെതെന്തിനാണ് എന്ന്?
ഇതിനും മുന്നേ ഹെൽത് ക്ലബിൽ പോയി.അവിടെയേതോ മെഷീൻ ഇവള് ചവിട്ടിയൊടിച്ചു.അതിന്റെ പേരിൽ തല്ലുണ്ടാക്കി നിർത്തി.
പിന്നെ കുറെ നാൾ യോഗയ്ക്ക് പോയി.
നടുവിലങ്ങി മൂന്നു മാസം ആയുർവേദ ആശുപത്രിയിൽ ഒരേ കിടപ്പ്
യോഗ സ്വാഹ !
അത് കഴിഞ്ഞ് നിരുപദ്രവകരമായ നടപ്പ് തുടങ്ങി. രാവിലെ ആറ് മണിക്ക് നടക്കാനാരംഭിക്കും ഒരു മണിക്കൂർ ഭൂമിക്ക് നോവാതെ നടന്ന് വീട്ടിലെത്തും.
റോഡിലലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികൾ ഒരു ദിവസം ഓടിച്ചിട്ട് അവളെ കടിച്ചപ്പോൾ അതും നിർത്തി.പട്ടിക്കു പോലും ഇവളെ കണ്ടൂടാ !
അടുത്തത് നീന്തൽ
"
അയൽപക്കത്തെ നീനയും പൂജയും ഒക്കെ പോകുന്നുണ്ട്. നീന്തിയാൽ തടി കുറയും. സീരിയൽ താരം അഞ്ജു പിള്ള 20kg ആണ് നീന്തി കുറച്ചത് "
"
അയൽപക്കത്തെ നീനയും പൂജയും ഒക്കെ പോകുന്നുണ്ട്. നീന്തിയാൽ തടി കുറയും. സീരിയൽ താരം അഞ്ജു പിള്ള 20kg ആണ് നീന്തി കുറച്ചത് "
"ഏ? അവരെന്താടീ അറ്റ്‌ലാന്റിക് സമുദ്രമാണോ നീന്തി കടന്നത്? 20kg കുറച്ചു പോലും എന്നാ പിന്നെ തിമിംഗലം ഒക്കെ എന്നേമെലിഞ്ഞേനെ? ഒന്ന് പോ കൊച്ചേ "
അവളുടെ മുഖം വാടീ.
ചേട്ടാ ഞാനും ചേട്ടനും കൂടെ പോകുമ്പോ അമ്മയും മകനും പോലെയാണെന്ന് പൂജപറഞ്ഞു. അപ്പോ നമുക്ക് കുഞ്ഞുണ്ടാകുമ്പോൾ ഞാൻ അമ്മൂമ്മയാണെന്ന് ആ കൂപമണ്ഡുകം പറയും. എനിക്ക് 30kg കുറയ്ക്കണം."
ഞാൻ ചിരി പൊട്ടിയതടക്കി.
"എടീ മോളെ ഇതെന്താ ചാക്കിൽ വെച്ചിരിക്കുന്ന അരിയാണോ ?മുപ്പത് കിലോ എടുത്ത് കളയാൻ? പെട്ടെന്ന് കുറച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും "
"ചേട്ടനെന്നെ വിടാൻ പറ്റുമോ? എപ്പോഴും പറയുമല്ലോ കത്രീനാ കൈഫിനെയാണിഷ്ടം എന്ന്?അവര് മെലിഞ്ഞിരിക്കുന്നത് കൊണ്ടല്ലേ? മായാ മാധവനെ ഇഷ്ടമാണെന്ന് എന്നാ പറയാത്തത്? അവർക്ക് തടിയുണ്ട്. അല്ലെ ?"
"സത്യമായും അല്ല.ജീവനിൽ കൊതിയുള്ളത് കൊണ്ടാ. അവരെ ഇഷ്ടപ്പെട്ട ഒരുത്തന്റെ അവസ്ഥ കണ്ടില്ലേ? നീ നീന്തലിന് പൊയ്ക്കോ ''ഞാൻ തൊഴുതു.
നീന്തൽ പഠനം തുടങ്ങി.
ഒരു ദിവസം ഒരു ഫോൺ കോൾ
ഒരു ദിവസം ഒരു ഫോൺ കോൾ
മൂക്കിലും വായിലും വെള്ളം കയറി ബോധം പോയി അവൾ കിടക്കുന്ന ആശുപത്രി മുറിയിൽ ഞാൻ താടിക്ക് കൈയും കൊടുത്ത് ഇരിപ്പായി.
" എങ്ങനെയാ മോളെ ഇത് സംഭവിച്ചത്?"
" ഞാൻ ഡൈവ് ചെയ്ത് നോക്കിയതാ ചേട്ടാ "
അവൾ ഡൈവ് ചെയ്ത് വെള്ളത്തിൽ തല്ലിയലച്ച് വീഴുന്ന രംഗം ഭാവനയിൽ കണ്ട് എന്റെ ബോധം പോയി.
" നീയിനി തടി കുറയ്ക്കാൻ ശ്രമിക്കല്ലേ പൊന്നേ ഞാൻ എന്റെ തടി കൂട്ടാംപോരെ?"
സാമ്പത്തിക നഷ്ടം മാനഹാനി, ആശുപത്രി വാസം ഇത്യാദി മുന്നിൽ കണ്ട് ഞാൻ പറഞ്ഞു.
"ചേട്ടനിനി ഒരിക്കലും കത്രീന കൈഫിനെ ഇഷ്ടാണെന്ന് പറയരുത്"
"ഇല്ല മുത്തേ " "ഇല്ല "
"വേണേൽ മായാ മാധവൻ ...? "
" ആ പേര് മിണ്ടരുത്. ഇന്ദു പണിക്കർ ഓ കെ ?"
"ഡബിൾ ഓക്കേ "അവളുടെ മുഖത്തു 100വോൾട് ബൾബ് കത്തി
ഇന്ദു പണിക്കർ എങ്കിൽ ഇന്ദു പണിക്കർ..
ഇവളിനിനി ഏതിലെങ്കിലും കൈ വെച്ചാൽ ഞാൻ കുടുംബമെഴുതി വിൽക്കേണ്ടി വരും... അല്ലേലും ഈ തടിയിലൊക്കെ എന്തിരിക്കുന്നു ?എനിക്കവളെ വലിയ ഇഷ്ടാണ്... കാരണം ഞാൻ ആണ് അവളുടെ ലോകം... അത് പോരെ ഒരു ആണിന് ?
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക