നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആള്‍ക്കൂട്ടത്തില്‍ തനിയെ

ആള്‍ക്കൂട്ടത്തില്‍ തനിയെ
-----------------------------------------
തനിച്ചായി പോകുന്ന ചില നിമിഷങ്ങളുണ്ട്!
ഒരേ പുതപ്പിനുള്ളില്‍
പുറം തിരിഞ്ഞു കിടന്നുറങ്ങുന്ന നേരം..
ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ടുഴറുമ്പോള്‍
ഒരു കെെ തരേണ്ടയാള്‍
മുന്‍പേ നടന്നു മറഞ്ഞു എന്നറിയുന്ന നിമിഷം
ഊണു മേശയില്‍ വിഭവങ്ങള്‍ നിരത്തി വെച്ച്
ഒരു നല്ല വാക്കിന് കൊതിക്കുമ്പോള്‍
തലമുടി ,
ശാപവാക്കുകള്‍ ഏറ്റുവാങ്ങുന്ന നിമിഷം .
പിന്നെയും തനിച്ചായി പോകുന്ന നിമിഷങ്ങളുണ്ട്..
പനിയെ ഒരു പാരസെറ്റമോളിലൊതുക്കി
അടുക്കളയില്‍ അരങ്ങു തകര്‍ക്കുന്ന നേരം
മാസം തോറും വിരുന്നെത്തുന്ന വേദന
ദേഹവും മനസ്സും പിളര്‍ക്കുമ്പോള്‍
'ഇതു നിനക്കു മാത്രമുള്ളതല്ല '
എന്ന പുച്ഛസ്വരം കേള്‍ക്കുന്ന നിമിഷം ..
ഇനിയുമുണ്ട് തനിച്ചായി പോകുന്ന നിമിഷങ്ങള്‍
എല്ലാവരുടെയും പിറന്നാള്‍ ഒാര്‍ത്ത് വെച്ച് ആഘോഷമാക്കുമ്പോള്‍
ആരുമോര്‍ക്കാതെ മറ്റൊരു പിറന്നാള്‍ കടന്നു പോകുന്ന നിമിഷം ..
പകലന്തിയോളം പണിയെടുത്ത് നടുവൊടിഞ്ഞിട്ടും
'നിനക്കെന്താ ഇവിടെ പണി 'എന്നു കേള്‍ക്കുന്ന നിമിഷം .
ഇനിയും ഒരുപാടുണ്ട്
തനിച്ചായി പോകുന്ന നിമിഷങ്ങള്‍
എല്ലാവരുമുണ്ടായിട്ടും
എപ്പോഴും തനിച്ചായി പോകുന്ന നിമിഷങ്ങള്‍
**അജിന സന്തോഷ്**

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot