നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ 💗💗സ്നേഹ തീരം💘💘 ഭാഗം 15

നോവൽ 💗💗സ്നേഹ തീരം💘💘
ഭാഗം 15
ഹലോ എടി രമേ..ഞാനാ മോളെന്തിനാ വിളിച്ചേ?
അതു .,നേ..രത്തേ..ഫോൺ
ഒാ..,അതോ എന്റെ മകനാ .അവനും ഭാര്യയും കുട്ടിയും വന്നിട്ടുണ്ടേ...അതു പോട്ടേ രമയെന്തിനാ.,വിളിച്ചേന്നു പറ
അതു മായേച്ചി...
നീ മടിക്കാതെ പറയു കൊച്ചേ..
ചേച്ചി ഞാൻ മാളുവിനെ കുറിച്ചു പറഞ്ഞിട്ടില്ലേ..?
ആ..,അവളു പഠിക്കയല്ലേ..?
അവൾക്കൊരു ചെറിയ പ്രശ്നം..മായേച്ചി ഒന്നു സഹായിക്കാമോ..?
നീ പറഞ്ഞാൽ എന്താ ഞാൻ ചെയ്യാത്തെ മടിക്കാതെ പറയന്നേ..
അതു കുറച്ചു പണം അത്യാവശ്യമായി വേണമായിരുന്നു.
അതിനെന്താ..എത്രയാ വേണ്ടതു നീ ഇവിടെ വന്നു വാങ്ങിക്കോ
മായേച്ചി ചെറിയ സംഘ്യ ഒന്നുമല്ല .ആറു ലക്ഷം രൂപ വേണം
അതെന്താ അത്ര വലിയ പ്രശ്നം എന്തായാലും നീ ഇവിടെ വരെ വാ..എന്റെ മകനേയും കാണാം നമുക്കു വിശദമായി സംസാരിക്കുകയും ചെയ്യാമല്ലോ ..
ശരി മായേച്ചി...
അവൾ ഫോൺ കട്ടു ചെയ്തു .
********************
മായയുടെ വീട്ടിലേക്കു ശങ്കരൻ മാമയുമായി കയറി വന്ന .രമയോടു അവൻ ചോദിച്ചു
അല്ല രമേച്ചിയല്ലേ...?
അതേ...മായേച്ചിയുടെ...മ..കനാവും അല്ലേ..?
അതേ എന്റെ പേരു മഹേഷ് നിങ്ങളകത്തേക്കു ചെല്ലു അമ്മ അകത്തുണ്ട് .അമ്മ പറഞ്ഞിരുന്നു വരുമെന്ന്
അവർ ഹാളിലേക്കു കയറി .മായ മിഷ്യനിൽ ചലിക്കുന്ന വീൽ ചെയറിൽ അങ്ങോട്ടു വന്നു,
ഇതു കൊള്ളാലോ മായേച്ചി..
ആ മഹേഷു വന്നപ്പോൾ കൊണ്ടു വന്നതാ .അപ്രതീക്ഷിതമായി കോൾ വന്നു .അമ്മയുടെ അടുത്തേക്കു വരുവാണന്ന്
എന്തായാലും മായേച്ചിക്കു സന്തോഷമായല്ലോ..
അതേ ..പക്ഷെ രമ ഒന്നും വിചാരിക്കരുത് .അവൻ വന്ന സ്ഥിതിക്കു അവനോടു കൂടി ഞാൻ സംസാരിച്ചിരുന്നു മാളുവിന്റെ കാര്യമേ
എന്താ മായേച്ചി എന്തെങ്കിലും..?
അതേ ചെറിയൊരു പ്രശ്നം അവന്റെ അവിടുള്ള ബിസിനസ് തകർന്നതിനേ തുടർന്നാ അവനിങ്ങോട്ടു വന്നത് രമയെ സഹായിക്കാൻ അവനും ഇഷ്ടമാ.,പക്ഷെ എന്തോ പുതിയ ബിസിനസ് ഒക്കെ തുടങ്ങാൻ പ്ലാൻ ചെയ്താ വന്നത് .
ആ സമയം അങ്ങോട്ടു മഹേഷ് കയറി വന്നു .
രമേച്ചി ഇത്രവലിയ റിസ്ക്കെടുത്തു ചികിൽസിച്ചാലും രോഗമിതായോണ്ടു ഉറപ്പൊന്നും പറയാനാവില്ല.പിന്നെ സാമ്പത്തികമായി നമ്മളിരുകൂട്ടരും പൂർണ്ണമായും തകരും .വാത്സല്യം കൊണ്ടു ഉള്ള കിടപ്പാടം വരെ ഈ ഇരിക്കുന്ന നിങ്ങളുടെ മാമനായാലും തകരും .രമേച്ചിയെ സഹായിക്കാൻ മനസ്സില്ലാഞ്ഞിട്ടല്ല .എന്റെ അമ്മ ഇന്നു ജീവനോടിരിക്കുന്നതു വരെ ചേച്ചി ഒരാൾ കാരണമാണ് . മറന്നിട്ടുമല്ല .
ശങ്കരൻമാമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
രോഗമിതാണന്നു പറഞ്ഞപ്പോളെ ഞാൻ ഇവളേടു പറഞ്ഞതാ..എനിക്കു പ്രതീക്ഷയൊന്നും ഇല്ല.. അയാൾ പൊട്ടി കരഞ്ഞു .
ഇന്നു ഉള്ള ചെറിയ വിഷമം നാളെ ഒന്നുമില്ലാതെയാകുമ്പോൾ പ്രത്യേകിച്ചു അവളുടെ രോഗം മാറുകകൂടി ചെയ്തില്ലേൽ നിങ്ങൾ തന്നെ അവളെ ശപിക്കണ്ടി വരും മാമ ..
അതുപറഞ്ഞതു മഹേഷായിരുന്നു .
വേണ്ട ഒരു ചികിത്സയും വേണ്ട ജീവിക്കുന്നടുത്തോളം അവൾ സന്തോഷമായി ജീവിക്കട്ടെ...അതുമതി.,
കരഞ്ഞു കൊണ്ടായാൾ എഴുന്നേറ്റു കൂടെ രമയും.മായ അവളെ ദയനീയമായി നോക്കി .മായയ്ക്കു ആ മുഖത്തു അധിക നേരം നോക്കാനായില്ല അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
രമേച്ചി പിണക്കം തോന്നരുത് അവളെ കുറിച്ചു ഞാൻ അന്യേഷിച്ചിരുന്നു .ഇതവൾ സ്വയം വരുത്തി വെച്ചതാ പിന്നീടു സത്യം മനസ്സിലാകുമ്പോൾ ചേച്ചിക്കു ഞങ്ങളുടെ തീരുമാനം ശരിയായിരുന്നെന്നു തോന്നും.മഹേഷ് പറഞ്ഞതിനു മറിച്ചൊന്നും പറയാതെ അവിടുന്നിറങ്ങി . വീട്ടിലേക്കു മടക്കി കൊണ്ടു പോകാൻ പുറത്തു മുകുന്ദൻ കാത്തു നിൽപ്പുണ്ടായിരുന്നു
***************************
വീട്ടിൽ മടങ്ങിയെത്തിയ അവർ അവിടെ നിറയെ ജനം കൂടി നിൽക്കുന്നതാണു കണ്ടത് ,
എന്താ മാമ ഇവിടെ ഒരാൾക്കൂട്ടം..?
അവൾ വീട്ടിലേക്കു ഒാടി കയറി .വിരിച്ചിട്ട തൂശനിലയിൽ തെളിഞ്ഞ വിളക്കിനു മുൻപിൽ മാളുവിനെ കിടത്തിയിട്ടുണ്ടായിരുന്നു. പൊന്നമ്മയും മാമിയും വളരെ ദു;ഖിതയായി അടുത്തിരിപ്പുണ്ടായിരുന്നു. മുത്തും വൈശാഖും പുറത്തു തിരക്കിട്ടെന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു
മോളേ.,,അവൾ പോയടി .നിങ്ങൾ പോയ പുറകേ പനി വല്ലാണ്ടു കൂടി വൈശാഖിനെ വിളിച്ചു വരുത്തി ആശുപത്രിയിൽ കൊണ്ടു പോകാൻ അപ്പോഴേക്കുമവൾ നമ്മളെ വിട്ടു പോയടി ...രമയുടെ അടുത്തേക്കോടി വന്നു അവളെ കെട്ടി പിടിച്ചു കൊണ്ടു കരയുകയായിരുന്ന മാമിയെ അവൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു
****************************
സ്ക്കൂളിൽ നിന്നും മടങ്ങി വന്ന കുട്ടികൾക്കു പുറകിൽ ദിനേശൻ മടിച്ചു നിന്നു.
എന്താ..ദിനേശേട്ടാ അവിടെ നിൽക്കണേ കയറിവാന്നേ.., ഹേമ അയാളുടെ കൈകളിൽ പിടിച്ചു അകത്തേക്കു വിളിച്ചു.ഹേമ ഒത്തിരി മാറിയിരിക്കുന്നു .അവനതു വിശ്വസിക്കാനായില്ല
എന്താ ഹേമേ.,ഇതു സ്വപ്നമാണോ ..?എനിക്കു വിശ്വസിക്കാമോ..
പഴയതൊക്കെ മറക്കു ചേട്ടാ നമ്മൾ രണ്ടു പേർക്കും തെറ്റുകൾ പറ്റിയിട്ടുണ്ട് .പരസ്പരം എനി പഴിചാരണ്ട .നമ്മുടെ മക്കൾക്കായി നമുക്കെനി ജീവിക്കാം .ദിനേശേട്ടൻ കുടിക്കരുത് ഏട്ടന്റെ പഴയ ഹേമയായി എന്നും കൂടെ ഞാനുണ്ടാവും
അവൾ അവന്റെ തോളിലേക്കു തല ചായ്ക്കണ കണ്ട് കുട്ടികൾ പരസ്പരം നോക്കി ചെറു കൊഞ്ചലോടെ ചിരിച്ചു .പകലൊളി മങ്ങുന്ന ആ രാവിലും സന്തോഷത്താൽ പ്രകാശിതമായിരുന്നു ആ വീട്
*******************************
ഹേമയും രമയും പഴയ പോലെ നല്ല സൗഹൃദമായി .മാളുവിന്റെ മരണ ശേഷം ഹേമ എല്ലാകാര്യങ്ങളും രമയോട തുറന്നു പറഞ്ഞിരുന്നു.മാസങ്ങൾ കടന്നു പോയി .രമയുടെ വീടു സന്തോഷത്താൽ മതി മറക്കയായിരുന്നു കാരണം അടുത്ത ദിവസം മുകുന്ദനുമായി അവളുടെ കല്ല്യാണമാണ് .വിരുന്നുകാർ വന്നു തുടങ്ങി .ശങ്കരൻമാമ കാർന്നോർസ്ഥാനത്തു നിന്നു കാര്യങ്ങൾ ഭംഗിയായി നടത്താൻ ഒാടി നടക്കയാണ് .രമയുടെ അടുത്തു തന്നെ ഹേമയുണ്ട് .മുത്താണേൽ വൈശാഖിന്റെ കൈയ്യും പിടിച്ചു നടക്കയാണ് .
പെട്ടന്നാണു അങ്ങോട്ടെരാൾ അലറി വിളിച്ചു കൊണ്ടോടി വന്നത്
തുടരും

Biju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot