നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ നിധി ഭാഗം 4

നോവൽ നിധി
ഭാഗം 4
ഹലോ.,,,ആരാ....
അതേ ചേച്ചി ഞാനാ മൊബയിൽ കടയിലെ..,,
എട ചെക്ക നിനക്കെവിടുന്നു കിട്ടി എന്റെ നമ്പർ?
ചേച്ചി റീചാർജ് ചെയ്യാറല്ലായിരുന്നോ പതിവ്
നീ എന്തിനാ ഇപ്പോൾ വിളിച്ചെ..
അതു പിന്നെ ചേച്ചി ഞാൻ പറഞ്ഞായിരുന്നല്ലോ..
എട ചെക്കാ എന്റെ പ്രായമെത്രയെന്നാ.,,
പിന്നേ മഹാത്മ ഗാന്ധിയും ധനുഷും ഒക്കെ കെട്ടിയതു മുതിർന്ന പെണ്ണുങ്ങളെയാ...പിന്നെന്തിനാ ഇത്തിരി പോകുന്ന നമ്മൾ പ്രായം നോക്കണത്
നീ വെച്ചേ ഫോൺ .ഒാരോ നമ്പരുമായ് ആളെ മയക്കാൻ ഇറങ്ങിയേക്കുവാ...നിനക്കു പണികിട്ടും കേട്ടോ..?
ചേച്ചി പണിതാൽ എനിക്കിഷ്ടമാ..
അടി വാങ്ങണ കാര്യം പറയുമ്പോൾ ചെക്കൻ ചമ്മന്തിയരക്കണ കാര്യമാ പറയണേ..നീ വെച്ചേ ഫോൺ
ഉള്ളിലിമ്മിണി മോഹം പൂത്തെങ്കിലും അതറിയിക്കാതെ ലക്ഷ്മി ഫോൺ കട്ടു ചെയ്തു .ശരിക്കും അന്നു രാത്രിയിൽ അവൾക്കുറക്കം വന്നില്ല.
പിറ്റേ ദിവസം പണിക്കു പോകുമ്പോളും അവളവനേ ഏറുകണ്ണിട്ടു നോക്കി അവൻ തന്നെ നോക്കുന്നുണ്ടോ..ഏയ് അവൻ തന്നെ മയിന്റു കൂടി ചെയ്യുന്നില്ല .എന്റെ ദൈവമേ ആണൊരുത്തൻ ആദ്യമായ് തന്നെ ഇഷ്ടമാണന്നും പറഞ്ഞു വന്നതാ .ഗമ കാണിച്ചു എല്ലാം കുളമാക്കി .തിരികെ വരുമ്പോൾ ഫോൺ റീച്ചാർജു ചെയ്യാനായി അവളാ കടയിൽ കയറി പക്ഷെ അവന്റെ സ്ഥാനത്തു മറ്റൊരാൾ അവൾ തിരികെ നടന്നു വീട്ടിലെത്തി.
അവളുടെ ഉള്ളു പിടക്കുകയായിരുന്നു.അവന്റെ ഒരു വിളിക്കായ് അവളേറെ ആഗ്രഹിക്കുന്നു .ഇനി വിളിച്ചാൽ ഉറപ്പായും അവനിഷ്ടപ്പെടാത്തതൊന്നും താന്റെ ഭാഗത്തൂന്നു ഉണ്ടാകില്ലന്നവൾ തീർച്ചപ്പെടുത്തി.
അവന്റെ കോൾ കാത്തിരുന്നു ഉറക്കത്തിലേക്കവൾ വഴുതി വീണപ്പോൾ ദാ..കോൾ വരുന്നു
ഹലോ..
ചേച്ചി ഫോൺ കട്ടു ചെയ്യരുത് അത്രയേറെ ഇഷ്ടം കൊണ്ടല്ലേ വിളിക്കുന്നതു
അവളവൻ പറയുന്നതു മുഴുവൻ മൂളി കേട്ടു കൊണ്ടിരുന്നു .ഇഷ്ടങ്ങളിൽ നിന്നു അസ്ളീലങ്ങളിലേക്കു ചുവടുമാറി ആ സംഭാക്ഷണങ്ങൾ അവളിലെ രതി ചിന്തകളെ ഉണർത്തി തുടങ്ങിയിരുന്നു.
******************************
ശനിയാഴ്ചയായോണ്ടു വീണ തിരുവിഴഞ്ഞി ശിവ ക്ഷേത്രത്തിനു വലം വെക്കുമ്പോളാണ് .നിധിനെ അവൾ കണ്ടത് .അവന്റെ കൂടെയാരാ ഭാര്യ ആയിരിക്കുമോ ..വേണ്ട ആണങ്കിൽ വിളിച്ചതൊരു കുടുംബ കലഹമാകണ്ട .അവൾ പ്രസാദം വാങ്ങി പുറത്തിറങ്ങി .ആലിനു വലം വെക്കുമ്പോൾ കൂടെയുള്ള സ്ത്രീയെ ഒരു ആട്ടോയിൽ കയറ്റി വിട്ട ശേഷം അവനോടി അവൾക്കരികിൽ വന്നു
നിധി അപ്പോൾ നീ എന്നെ കണ്ടായിരുന്നോ..
പിന്നെ കാണാതിരിക്കുമോ
അതാരാ ഭാര്യയാ.,
അതേ .,
എന്തു പറഞ്ഞു കയറ്റി വിട്ടു
അവൾക്കു ഹാർട്ടിനു സുഖമില്ലാത്തതാണേ..കുറച്ചു നേർച്ചയും ചികിത്സയും ഒക്കെയായി അമ്പലോം ഹോസ്പിറ്റലുമായി രണ്ടു ദിവസം കറക്കമായിരുന്നു.ഞാനിവിടുന്നു ജോലിക്കു പോകുവാ .നിന്നെ ആട്ടോ വിളിച്ചു കയറ്റി വിടാം വീട്ടിലമ്മ ഒറ്റക്കല്ലേ ഉള്ളു വേഗം പെയ്ക്കോളു എന്നു പറഞ്ഞപ്പോൾ അവൾക്കും സന്തോഷം എനിക്കും.,,
അതേ നമുക്കൽപ്പം നടന്നാലോ.,,
അതിനെന്താ.. അല്ല വീണേ നിനക്കു പുറത്തൊക്കെ ഒന്നു കറങ്ങണമൊന്നൊന്നും ആഗ്രഹമില്ലേ..
ആഗ്രഹിച്ചിട്ടെന്തു ചെയ്യാനാ...
നമുക്കൊന്നു കറങ്ങാൻ പോയാലോ..,
ഇപ്പോഴോ..
അല്ലന്നേ..കുറച്ചു ദിവസം എന്തെങ്കിലും പറഞ്ഞു വീട്ടിൽ നിന്നും മാറി നിൽക്കാൻ പറ്റുമോ..?
ആതിര മോളുടെ കാര്യമാ.,,ഞാനൊന്നു ആലോചിക്കട്ടെ എന്തെങ്കിലും വഴിയുണ്ടോന്നു
അതു മതി പക്ഷെ ഏറെ താമസിക്കരുത് .ആറിയ കഞ്ഞി പഴം കഞ്ഞി എന്നല്ലേ..
അപ്പോൾ കുറച്ചു കഴിയുമ്പോൾ ഞാനും പഴംകഞ്ഞി പോലാകുമോ..?
അവനവളുടെ കുണ്ടിക്കൊരു നുള്ളു കൊടുത്തു ഒന്നു പോടി പൊണ്ണേ...
അവൾ ചിരിച്ചു കൊണ്ടു അവന്റെ കൈ തട്ടി മാറ്റി എന്താ കാട്ടണേ.. ആരെങ്കിലും കണ്ടാൽ ..
അപ്പോൾ കണ്ടാലേ കുഴപ്പമുള്ളൂ..
കൈയ്യിലിരുന്ന സാരിയുടെ തുമ്പു മറുകയ്യാൽ കറക്കി അവൾ നാണത്തോടെ ചിരിച്ചു..
നിധിന്റെ ഫോണിലേക്കെരു കോൾ വന്നു.
എടാ.,,എന്തായി..?
അവൻ ചെറുതായൊന്നു പരുങ്ങി അതുകണ്ട വീണ എന്താണന്നു ചോദിച്ചു .അതേ ഒാഫീസീന്നാ വീണ നടന്നോ ഞാനിപ്പം വരാം
ശരിയെന്നു പറഞ്ഞവൾ മുന്നോട്ടു നടന്നു
എന്തെടാ....നിധിൻ ചോദിച്ചു
എടാ ഉടനെ വല്ലതും നടക്കുമോ..?
ഒന്നു ചാലു ആയി വരണേ ഉള്ളു നീ കുളവാക്കാതെ വെക്കണുണ്ടോ ?ഞാൻ വിളിക്കാം എന്തെങ്കിലും ആയിട്ടു
അവൻ ഫോൺ കട്ടു ചെയ്തു വീണക്കൊപ്പം ഒാടി യെത്തി
എന്താ നിധി മുഖത്തൊരു വെപ്രാളം ആകെ വെട്ടി വിയർക്കുന്നല്ലോ..എന്തെങ്കിലും പ്രശ്നമുണ്ടോ...?
ഏയ് ഒന്നു മില്ലന്നേ..
എന്തോ ഇല്ലാതില്ല എന്നോടു പറയാൻ പറ്റില്ലങ്കിൽ പറയണ്ട അവൾ മുഖം കറുപ്പിച്ചു നടന്നു
എടി പെണ്ണേ നീ വിചാരിക്കും പോലൊന്നുമില്ല .ഒാടി നിന്റെ ഒപ്പം എത്തണ്ടേ എന്തൊരു കപ്പാസിറ്റിയാടോ തനിക്കു...
അവൾ ചിരിച്ചു കൂടെ അവനും .വീണ്ടും ഫോൺ റിങ്ങു ചെയ്തു അവൾ അവന്റെ മുഖത്തേക്കു നോക്കി അവൻ ഫോണെടുത്തു
ഹലോ..
എട പയ്യേ നമ്മളെ പൊട്ടനാക്കി നീ ഒറ്റക്കു സുഖിക്കാനാണേൽ നിനക്കറിയാവല്ലോ ഈ ഫ്രഡിയും കൂട്ടരും ആരാണന്നു.
അവൻ മറുപടി ഒന്നും പറഞ്ഞില്ല അവന്റെ മുഖത്തൊരു ഭീതി നിഴലിച്ചിരുന്നു
എന്താ നിധി എന്താ വിഷയം പറയൂന്നേ..,
തുടരും

Biju V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot