Slider

കനൽ

0
കനൽ.
-------------
ഇവിടെ നിന്നോർമ്മയിലെൻ കനലു പൂക്കുന്നു.
കരിഞ്ഞ മോഹത്തിൻ കാമ്പുചികയുന്നു
പാതിവെന്തോരുടലുമായെന്റെ
നഷ്ടസ്വപ്നങ്ങൾ ചവർക്കുന്നുവല്ലോ..
കത്തിമുനകളിൽ കീഴടങ്ങീടുമോ..?
പെണ്ണിൻ മനസ്സെന്ന മന്ദാരപുഷ്പ്പം.
എന്നെ വേണ്ടാത്തൊരുടലിൽ നീ വേണ്ടെന്ന്
എത്ര നിഷ്ഠൂരമായ് വിധിക്കുന്നു കാട്ടാളൻ.
ശലഭവർണ്ണ മനോഹരിയായും
സൗരഭ്യത്തോടെയാ പൂക്കളെപ്പോലെയും.
കാപാലിക്കൂട്ടങ്ങൾ ആർത്തുല്ലസിച്ചീ
ആരാമമൊക്കെയും തല്ലിത്തകർക്കുന്നു.
പ്രേമാഭിഷേകം തേനിൽ ചാലിച്ചു നീ
ക്രോധാഭിഷേകം പെട്രോളിനാലും.
കത്തിമുനകളിൽ പിടഞ്ഞൊതുങ്ങിയെത്ര
തിരസ്ക്കാര പ്രണയത്തിൻ രക്തസാക്ഷികൾ.
പെണ്ണിനെ പെറ്റു പോറ്റി വളർത്തുന്ന,
അച്ഛനുമമ്മക്കും ആധി മാത്രംനൽകും.
ഈ നരകത്തിൽ പിറക്കാതിരിക്ക നീ.
ഇവിടെയെൻ ചിന്തയിൽ കനലു പൂക്കുന്നു
ഓർമ്മകളിൽ ബലികാക്കകൾ കരയുന്നു.
Babu Thuyyam.
21/02/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo