Slider

കാട്ടെറുമ്പുകൾ

0
കാട്ടെറുമ്പുകൾ
^^^^^^^^^^^^^^^^
സ്വാതന്ത്ര്യത്തിൻ മഹത്വം രചിക്കുവാൻ
ഞാനിന്നെൻ തൂലികത്തുമ്പിനെ തേടി
അതിൽ നിന്നുമിറ്റുവീഴുന്നു ചോരത്തുള്ളികൾ
കണ്ട് ഞെട്ടലോടെന്റെ ഹൃദയം പിളർന്നു
ഹിംസ്രജന്തുക്കളിൽ ദുഷ്ടനാംചെന്നായോ
മുഖംമൂടിയണിഞ്ഞ വേട്ടക്കാരനോ ഞാൻ
പാടിവാഴ്ത്തപ്പെട്ട എന്നിലെ എന്നെ
എന്നേ ഞാൻ വലിച്ചെറിഞ്ഞുപോയി
എൻഹൃദയത്തിൻ കറുമ്പനെറുമ്പുകൾ
ചവിട്ടിയരയ്ക്കപ്പട്ട് വലിച്ചുകീറപ്പെടുമ്പോൾ
പ്രകൃതിപോൽ നിഷ്കളങ്കരാമവരിന്ന്
നാട്ടുനീതിയാം തീയിൽ പച്ചയായ് കത്തുന്നു
പൂർവ്വസൂരികൾ സത്യമായാഗ്രഹിച്ചു
നേടിയ സ്വാതന്ത്ര്യമോ ഇന്ന്
ബലഹീന ജീവൻ കടിച്ചുകുടയുന്നു
തൂലികകൾ പുതപ്പിലും നാവുകൾ രുചിയിലും
മയങ്ങി മയങ്ങിയുറങ്ങുന്നു
എന്റെ വിരലുകൾ മരവിച്ചിരിക്കുന്നു
തൂലികയിൽ നിന്ന് ജ്വലിച്ചുയരേണ്ട സത്യ-
സ്ഫടികമാം ചില്ലക്ഷരങ്ങൾ ഇന്ന്
അടർന്നു വീണുടയുന്നതെന്ത്
VG.വാസ്സൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo