Slider

ആരാണ്

0
ആരാണ്...?
--------------------
ഒരാൾ വിടപറയുമ്പോൾ
അയാളുടെ മനസ്സിലെന്തായിരിക്കും.
ഇതുവരെ കണ്ണിൽ കണ്ട കാഴ്ച്ചകളൊക്കെ എവിടെ ഒളിപ്പിച്ചായിരിക്കും അയാൾ പടിയിറങ്ങുന്നത്..?
അയാളുടെ അനേകായിരം സ്വപ്നങ്ങൾ,
സ്വപ്ന ലോകത്തേക്ക് തിരിച്ചയക്കുമ്പോൾ
ആശകൾ മാറ്റി വെച്ച് മനസ്സ്
എന്തു പറഞ്ഞാകും യാത്രയാക്കിയിട്ടുണ്ടാവുക..?
അടുത്ത ജൻമത്തിൽ വീണ്ടും കാണാമെന്നോ?
അതോ സ്വപ്നങ്ങളിലെങ്കിലും വന്ന്
സന്തോഷിപ്പിച്ചതിന് നന്ദി പറഞ്ഞോ?
വളർന്നു വലുതാവാൻ വേണ്ടി
കൊതിയോടെ കാത്തിരുന്ന
അവയവങ്ങൾ ചുളിവുകളോടെ
ഭംഗിയറ്റ് ഉൾവലിയുമ്പോൾ,
കോശങ്ങളുടെ ജീർണ്ണതയിൽ
അസഹ്യമായ വേദനയിൽ പിടയുമ്പോൾ.
മനുഷ്യനെന്ന നിലയിൽ ഓമനിച്ചതിന്റെ
രൂപമാറ്റം കാണുമ്പോൾ എന്തായിരിക്കും മനസ്സിൽ..?
അഹങ്കാരത്തിനു നിമിത്തമായവയൊക്കെ
ഓരോന്നോരോന്നായ് വിട പറഞ്ഞകന്ന്
എണിറ്റു നിൽക്കാൻ പോലും ശേഷിയില്ലാതാകുമ്പോൾ.
ഏതൊക്കെ വികാരങ്ങളും അവയോടൊപ്പം മെലിഞ്ഞിരിക്കും.?
നമ്മുടെ പ്രാണശ്വാസത്തോടൊപ്പം
പ്രജ്ഞയിൽ ഏതെക്കെയുണ്ടാവും...?
ആകെക്കൂടിയുള്ള ഈ ജീവിതത്തിൽ
കൂട്ടിവെച്ചതൊക്കെ വെറുതെയായിരുന്നു
എന്ന തിരിച്ചറിവ് കിട്ടുമ്പോൾ..
നീ പോലും നിന്റെതല്ല എന്ന മഹാസത്യമറിയുമ്പോൾ..
വെറുതെയായിരുന്നു ഈ കണ്ടതും കേട്ടതും എന്നറിയുമ്പോൾ..
വന്നതെവിടെ നിന്നും ഇനി മുന്നോട്ടുള്ള വഴിയും അറിയാത്ത നീ
എന്തിനു വെറുതേ..
വെറുതെ... കൂട്ടി വെക്കുന്നു..?
എന്തിന് അഹങ്കരിക്കുന്നു..?
Babu Thuyyam
24/02/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo