നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ കറുമ്പി പെണ്ണു .

എന്റെ കറുമ്പി പെണ്ണു .
മോനെ എന്തായടാ . ഇഷ്ടമായോ ആ കൊച്ചിനെ. വീടിന്റെ പടി കടന്ന് ഉടനെ തുടങ്ങി ഉമ്മിച്ചാടെ ചോദ്യം. ഇതും കൂടി ചേർത്ത്‌ ഒൻപതാമത്തെ പെണ്ണു കാണാല കഴിഞ്ഞത്‌. ഇനീ ലീവാകട്ടെ ഒരു മാസത്തിനകത്തും. ഒന്നും മിണ്ടാതെ അവൻ റൂമിലേക്ക്‌ കയറി.
അതെ ഉമ്മിച്ച കൊച്ചിനെ അവനു ഇഷ്ടമായില്ല. കുട്ടി നല്ല കറുപ്പാ. ഉമ്മായുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞത്‌ കൂടെ പോയ ചങ്ങായിയാണു.
അന്ന് രാത്രിയിലെ അത്താഴത്തിനു ആഹാരം വിളമ്പിയതിനു ശേഷം ഉമ്മിച്ച പറഞ്ഞു മോനെ നല്ല ആളുകളാ അവർ. ഉമ്മാക്ക്‌ നേരുത്തെ അറിയാം. നല്ല തറവാട്ടുകാരാ. പിന്നെ കൊച്ചിനു കുറച്ച്‌ നിറം കുറവാണന്നെല്ലെ ഉള്ളു. അതോക്കെ ഓൾ ഇവിടെ വരുമ്പോൾ ശരിയായിക്കോള്ളും. അത്‌ ഉമ്മിച്ച എന്തോ പറയാൻ തുടങ്ങിയ അവന്റെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട്‌ ഉമ്മിച്ച പറഞ്ഞു ലീവ്‌ കഴിയാറായി മോനെ നീയങ്ങ്‌ പൊയി കഴിഞ്ഞാൽ ഉമ്മിച്ചാക്ക്‌ ഇവിടെ കൂട്ടിനാരാ ഉള്ളെ. വയ്യാണ്ടായി വരുന്നുണ്ട്‌ ഉമ്മിച്ചാക്ക്‌.
ഉം എല്ലാം ഉമ്മിച്ചാടെ ഇഷ്ടം പോലെ നടക്കട്ടെ എന്നും പറഞ്ഞു അവൻ എഴുന്നെറ്റു ആഹാരത്തിന്റെ മുന്നിൽ നിന്നും റൂമിലെക്ക്‌ നടന്നു
പിന്നെ എല്ലാം വളെരെ പെട്ടന്നായിരുന്ന്ഉ ലീവ്‌ കുറവുള്ള ചെക്കനല്ലെ. അന്നാണു ആ കല്ല്യണ ദിവസം. ആളുകൾ അവിടെയും ഇവിടെയും നിന്ന് നല്ല ചെറുക്കനാണല്ലെ , ഇവനു ഈ കൊച്ചിനെയെ കിട്ടിയുള്ളോ എന്നിങ്ങനെയുള്ള കമന്റുകൾ അവന്റെ ചെവിയിൽ തറച്ചു. അതിനു ശേഷം വീഡയോ ഗ്രാഫറിന്റെ വക ലൈറ്റ്‌ ആ കുട്ടിക്ക്‌ നേരെ അടിക്കു എന്നതും കൂടി കെട്ടതോടെ അവൻ ആകെ തളർന്നു.

കല്ല്യാണത്തിന്റെ ആരവങ്ങൾ ഒഴിഞ്ഞു. അവനും അവളും തനിച്ചായി ആ റൂമിൽ. ഇക്കായിക്ക്‌ എന്നെ ഇഷ്ടമായിരുന്നില്ലെ. ആ ചോദ്യം അവനെയോന്ന് അമ്പരപ്പിച്ചെങ്കിലും അത്‌ മുഖത്ത്‌ കാണിക്കാതെ ഹേയ്‌ ഒന്നുമില്ല കല്ല്യാണം ഉറപ്പിച്ചിടം മുതലുള്ള ഓട്ടമാ. നല്ല ക്ഷീണവും തലവേദനയും . നീ കിടന്നോ എന്നു പറഞ്ഞ്‌ അവൻ തിരിഞ്ഞു കിടന്നു.
നേരം വെളുത്തപ്പോൾ നെറ്റിയിൽ വിക്സിന്റെ മണം. ചിലപ്പോൾ തോന്നിയതാകും എന്ന് കരുതി ഇരിക്കുമ്പോൾ ചായയും മറു കയ്യിൽ തോർത്തുമായി അവൾ കയറി വന്നു. തല വേദന കുറവുണ്ടോ ഇക്ക. കുറച്ച്‌ കുറവുണ്ട്‌. ഞാൻ പോയി കുളിച്ചിട്ട്‌ വരാം എന്ന് പറഞ്ഞ്‌ അവൻ ബാത്രൂമിൽ കയറി.
അമ്മായി വീട്ടിലെ സൽക്കാരങ്ങൾ കഴിഞ്ഞപ്പോൾ തിരിച്ച്‌ തന്റെ വീട്ടിലെക്ക്‌. ബന്ദുക്കൾ നൽകുന്ന വിരുന്നുകൾ ഓരോരോ കാരണങ്ങൾ പറഞ്ഞവൻ മുടക്കി. അവളുമായി പുറത്ത്‌ പോകുന്നത്‌ അവനു ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അവളുക്കും പതിയെ കാര്യങ്ങൾ മനസ്സിലായി തുടങ്ങിരുന്നു. ഉള്ളിലെ സങ്കടം പുറത്ത്‌ കാണിക്കാതെ ആ വീട്ടിലെ ഒരംഗത്തെ പോലെ അവളും അവിടെ കഴിഞ്ഞു കൂടി. അന്നാണു അവൻ തിരിച്ച്‌ പോകുന്നത്‌.
ദിവസങ്ങൾ കടന്ന് പോയി ഉമ്മിച്ചായെ വിളിക്കുന്നതിന്റെ കൂട്ടത്തിൽ ഉമ്മിച്ചായെ ബോദിപ്പിക്കാൻ വേണ്ടി അവളോട്‌ രണ്ട്‌ വാക്ക്‌ സംസാരിച്ചാലായി.
ആ വെള്ളിയാഴ്ച്ച നിറുത്താതെയുള്ള ഫോൺ ബെല്ല് കെട്ടാണു അവൻ ഉണർന്നത്‌. നോക്കുമ്പോൾ ഉമ്മിച്ചാടെ നമ്പർ. കട്ട്‌ ചെയ്തിട്ട്‌ തിരികെ വിളിച്ചു. ഫോൺ എടുത്തത്‌ അവളാണു. അത്‌ തനിക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലും പുറത്ത്‌ കാണിക്കാതെ അവളോട്‌ ചോദിച്ചു. എന്താ വിളിഛെ ഉമ്മി എന്തിയെ? ഇക്ക അത്‌ നിങ്ങൾ സമാധനാമായി കേൾക്കണം. എന്താ എന്റെ ഉമ്മാക്ക്‌ പറ്റിയെ നീ റ്റെൻഷൻ ആക്കാതെ കാര്യം പറ സുഹറാ.
ഇക്കാ ഉമ്മ ഇന്നലെ ഒന്ന് തല കറങ്ങി വീണു . പ്രഷർ കുറഞ്ഞാതാണെന്ന് കരുതി കൊണ്ട്‌ വന്നതാ ആശുപത്രിയിൽ. ചെക്കപ്പിനു ശേഷമാണു ഡോക്റ്റർ പറഞ്ഞത്‌ ഉമ്മായുടെ ഒരു കിഡ്നി പൂർണ്ണമായും മറ്റെ കിഡ്നി പകുതിയോളം പ്രവർത്തന രഹിതമാണു. കിഡ്നി മാറ്റി വെക്കലെ നിർവാഹമുള്ളു എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതം കൊടുത്തു. ഇപ്പോൾ ചെക്കിംഗ്‌ എല്ലാം കഴിഞ്ഞു എല്ലാം ഓക്കെയാണു. ഇക്ക വിഷമിക്കണ്ട എല്ലാവരു ഉണ്ട്‌ ഇവിടെ .ഓപ്പറെഷൻ തീയറ്ററിലോട്ട്‌ കയറും മുൻപ്‌ ഇക്കായുടെ സ്വരം ഒന്ന് കേൾക്കണം എന്ന് തോന്നി. പിന്നെ ഉമ്മിച്ചാക്ക്‌ വേണ്ടി പ്രാർത്തിക്കുമ്പോൾ എനിക്ക വേണ്ടിയും കൂടി പ്രാർത്തിക്കണെ ഭർത്താവിന്റെ പ്രാർത്തനാ പടച്ചവൻ പെട്ടെന്ന് കേൾക്കും എന്ന് എന്റെ ഉമ്മിച്ച എന്നോട്‌ പറയാറുണ്ട്‌. അപ്പോൾ ഇക്ക ഉമ്മിച്ചാക്ക്‌ ഒന്നും സംഭവിക്കില്ല. ഇക്ക റ്റെൻഷൻ അടിക്കണ്ട. മോളെ എന്നുള്ള അവന്റെ വിളി അവിടെ എത്തും മുൻപേ ഫോൺ കട്ടായി.

പെട്ടെന്ന് റ്റിക്കറ്റ്‌ എടുത്ത്‌ നാട്ടിലെക്ക്‌ പറക്കുന്നിതിനടിയിൽ നിറത്തിന്റെ പേരിൽ താൻ തഴഞ്ഞ അവളു കാരണം ആണു തന്റെ ഉമ്മിച്ച ജീവിച്ചിരിക്കുന്ന എന്ന സത്യം അവനെ കുറ്റബോധത്തിലാക്കി. ആശുപത്രിയിലേക്ക്‌ എത്തിയ അവൻ ആദ്യം പോയത്‌ അവളുടെ അടുക്കലെക്ക്‌ ആയരുന്നു. ഉറങ്ങി കിടന്ന അവളുടെ കാൽപാധങ്ങളിക്ക് തന്റെ മുഖം വെച്ച്‌ കരയുമ്പോൾ അവൻ അറിയുന്നുണ്ടായിരുന്നു കറുപ്പിനു ഏഴഴകല്ല നൂറഴകാണെന്ന്...

Shanavas J

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot