Showing posts with label RameshKumar‎. Show all posts
Showing posts with label RameshKumar‎. Show all posts

എളളുണ്ട

......
എന്താടി വയ്യേ..?
ഒന്നുമില്ല യേട്ടാ,
കിടന്നാൽ മാറും, ചെറിയ തലവേദന,
അത്രേ ഉളളു...
ശരി,
ബാം പുരട്ടി നീ റെസ്റ്റ് എടുക്ക്,
ഞാൻ ചെന്നിട്ട് വിളിക്കാം..
ഡാ,
പ്ളീസ് ഇന്ന് നീ എന്നെ വിളിക്കണ്ട,
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ
നിന്നെ ഞാൻ അങ്ങോട്ട് വിളിച്ചോളാം..
ശരി,
ചോറുണ്ണാതെ ഇരിക്കരുത്,
കേട്ടോ,
കേട്ടൂന്നേ...
(അതെന്താ ഗംഗേ ഞാൻ വിളിച്ചാല്..)
അങ്ങനൊന്നും എനിക്ക്
ചോദിക്കേണ്ട
ഒരാവശ്യം വന്നിട്ടില്ല..
കാരണമില്ലാത്ത ഒന്നിനും
അവളെന്നെ
മറുത്ത് പറയാറുമില്ല..
ആ വിഷയത്തെപ്പറ്റി മറ്റൊന്നും
ആലോചിക്കാതെ
ഞാനും ജോലിയിൽ മുഴുകി..
ഉച്ചതിരിഞ്ഞ് 3 മണി ആയപ്പോഴേക്കും
അവളെന്നെ വിളിച്ചു..
ശബ്ദം വല്ലാണ്ട് ഇടറിയിരുന്നു,
യേട്ടാ,
കുറവില്ലേ നിനക്ക്,
മാറിന്നേ,
കിടന്നത് കൊണ്ടാവും യേട്ടാ
ശബ്ദം
വയ്യാത്ത പോലെ
തോന്നുന്നത്..
ഡാ നിനക്ക് തിരക്കുണ്ടോ
ഓഫിസിൽ ഇനി..
അല്പം കൂടി ഉണ്ട് പെണ്ണേ..
4.30 ന് ഇറങ്ങാം, മതിയോ,
വേണ്ട മോനെ,
നീ നിന്റെ മുഴുവൻ ജോലിയും
തീർത്ത് വന്നാൽ മതിട്ടോ.
എനിക്കൊന്നൂല്ലാന്നേ..
പക്ഷേ,
അവളങ്ങനെ പറഞ്ഞെങ്കിലും
എന്തോ അവളുടെ മനസ്സ് എൻറ്റെ
സാമിപ്യം ആഗ്രഹിക്കുന്നതുപോലൊരു തോന്നൽ,
30 മിനിട്ട് കൊണ്ട് ഞാൻ ഓഫിസിൽ
നിന്നും ഇറങ്ങി..
കിട്ടുണ്ണിയേട്ടൻറ്റെ കടയിൽ നിന്നും അവൾക്കിഷ്ടപ്പെട്ട എളളുണ്ടയും
വാങ്ങി..
പാട്ട് കേട്ടു ബൈക്കോടിക്കുകയെന്നത്
എൻറ്റെ ദുശീലങ്ങളിൽ ഒന്നാണേ..
പതിവുപോലെ ആ യാത്രയിലും
അതേ കലാപരിപാടി തന്നെ തുടര്‍ന്നു..
ബെക്ക് അതിവേഗത്തിലോടിച്ച്
തന്നെയാണ്
പോന്നതും..
വീട് പൂട്ടിയിരുന്നു ,
അവളാണേൽ വീട്ടിലുമില്ല..
കലി കയറാൻ പിന്നെ വല്ലതും വേണോ..?
ഒരല്പം വിഷമത്തോടെ ഫോൺ ചെയ്തു..
നിങ്ങൾ വിളിക്കുന്ന കുട്ടി ഫോൺ
ഓഫ് ചെയ്തിരിക്കുന്നു
എന്നൊരു രോദനം മാത്രം
ഒരു ചേച്ചിയുടെ വക സമ്മാനം..
ദൈവമേ ഇതെവിടെ പോയി,
വയ്യ്യ്ക കൂടി ഹോസ്പിറ്റലിൽ
പോയെങ്കിൽ അവളോ, അമ്മയോ
വിളിച്ചേനെ..
ഇതിപ്പോ..
വരട്ടെ രണ്ട് പറയണം..
അങ്ങനെ വിട്ടാൽ പറ്റുവോ,
മനുഷ്യന് ടെൻഷൻ അടിക്കുന്നതിലും
ഒരു പരിധിയില്ലേ..
എൻറ്റെ ചിന്തകൾ മാറി മറിഞ്ഞു....
ദേഷ്യം പിടിച്ചു ഉമ്മറത്തെ
പടിയിൽ അങ്ങനിരിക്കുമ്പോൾ
അവളുടെ ഫോൺ,
എടുക്കണോ വേണ്ടയോ..?
കട്ട് ചെയ്തേക്കാം ഇങ്ങ് വരട്ടെ
ശരിയാക്കി കൊടുക്കണം
എന്ന ചിന്തയിൽ ഫോൺ കട്ട് ചെയ്യാൻ തുടങ്ങവേ,
ദൈവമേ,എന്തേലും അത്യാവശ്യത്തിൽ നിന്നാണോ വിളിക്കുന്നതെന്ന
മറു ചിന്ത കാരണം
ഫോൺ അറ്റൻഡ് ചെയ്തു..
ഡീ,
നീ ഇതെവിടെ പോയതാ....?
യേട്ടനെത്തിയോ..?
എത്താണ്ട്,
പിന്നെ ഞാൻ കണിയാനാണോ..?
ഞാൻ മ്മടെ കണ്ണൻറ്റെ
(ശ്രീകൃഷ്ണ ക്ഷേത്രം)
അടുത്തുണ്ട് ചെക്കാ...
മൂക്കത്തെ ശുണ്ഠി
കളഞ്ഞേക്കണേ ഞാൻ
വരുമ്പോഴേക്കും....
ആദ്യം നീ ഇങ്ങ് വാ,
വച്ചിട്ടുണ്ട് നിനക്ക്...
അവൾക്കേറ്റവും ഇഷ്ടപ്പെട്ട
എളളുണ്ട
ഒരെണ്ണം
മാത്രം ബാക്കി വച്ച് ഞാൻ
മുഴുവൻ അങ്ങഡ് തിന്നു..
കലികയറ്റാൻ വേണ്ടിയ ഒരെണ്ണം
മാത്രം ബാക്കി വച്ചതും..
വന്നപാടെ എനിക്കൊരു ഉമ്മ തന്ന്
എന്നെ സോപ്പിട്ട് അവൾ എൻറ്റെ
ദേഷ്യമൊക്കെ മാറ്റി..
ഒരു എളളുണ്ട നൽകിയപ്പോൾ
മോന്ത ഒന്ന് കാണണം
ഇത്തിരി മുമ്പ് കിന്നരിച്ച മുഖം
പെട്ടെന്ന് ചുവന്നു തുടുത്തു..
പിന്നീട്,
അവളെ സോപ്പിടേണ്ടി വന്നത് ഞാനും..
ന്താടി രാവിലെ നിനക്ക് പറ്റിയേ,
ആകെ വിഷമിച്ചിരുന്നല്ലോ,
മാറിയോ..?
ഡാ, നമുക്കൊന്ന് ഹോസ്പിറ്റലിൽ
പോണം,
എനിക്കൊരു ചെക്കപ്പ് വേണം..
ഇടക്കിടക്ക് എൻറ്റെ മൂക്കിൽ ചോര പൊടിയുന്നു...
ഒരുപാട് ആലോചിച്ചു,
നിന്നോട് പറയാതെ പോയാലോന്ന്,
പറയണ്ടാന്നു തോന്നാൻ കാരണം പോലും
എന്തെങ്കിലും മാറാ രോഗമാണെങ്കിൽ,
നിന്നെ തനിച്ചാക്കി ഈ ലോകത്ത് നിന്നും പോകേണ്ടി വന്നാൽ,
ഇങ്ങനൊക്കെ
ചിന്തിച്ചു, ആകെ വട്ടായെടാ..
പിന്നീട് ഓർത്തു,
ഞാനില്ലെങ്കിൽ നിനക്കും,
നീ ഇല്ലെങ്കിൽ എനിക്കും
ഈശ്വരൻ നൽകിയ ആയുസ്സ് തീരും
വരെ മറ്റുളളവർക്ക് വേണ്ടിയെങ്കിലും
നമുക്ക് ജീവിച്ചല്ലേ പറ്റു..
ഞാൻ നിന്നോടും കൂടി ഇത് പറഞ്ഞാൽ,
ഒരുപക്ഷേ എനിക്ക് എന്തെങ്കിലും
വലിയ രോഗമാണെങ്കിൽ കൂടി
എന്നെ
ഏറ്റവും അധികം സ്നേഹിക്കുന്ന
നീ കൂടി പ്രാർത്ഥിച്ചാൽ
ദൈവം ഒരുപക്ഷേ കേട്ടാലോ...?
ഡീ, പോത്തേ നിനക്ക് ഒന്നും വരില്ല,
നീ റെഡിയാക് നമുക്ക് ഇപ്പോ
തന്നെ പോകാം,
നാളേക്ക് മാറ്റണ്ട,
ശരി യേട്ടാ ഞാൻ റെഡി..
ഒരുമിച്ച് ഹോസ്പിറ്റലിൽ പോയി
ചെക്കപ്പ് ഒക്കെ ചെയ്തു..
രണ്ട് ദിവസം വിഷമിച്ചെങ്കിലും
കാര്യമായ അസുഖമൊന്നും
അവൾക്കില്ലെന്നത് തന്നെ
ദൈവം നൽകിയ
ഏറ്റവും വലിയ അനുഗ്രഹമായി
ഞങ്ങൾ ഇന്നും വിശ്വാസിക്കുന്നു..
റിസൾട്ടൊക്കെ അറിഞ്ഞ്
ബൈക്കിലിങ്ങനെ പോരുമ്പോൾ കിട്ടുണ്ണിയേട്ടൻറ്റെ
കടയിൽ കയറി
എളളുണ്ട അവൾ വാങ്ങി....
പക്ഷേ വീട്ടിൽ വന്നു ഒരേ ഒരെണ്ണം
മാത്രം
എനിക്ക് നൽകി അവൾ പകരം വീട്ടി..
(ബൈക്ക് ഓടിച്ചു വന്ന സമയത്ത്
ഒരു ആക്സിഡൻറ്റ് പ്രതീക്ഷിച്ചല്ലേ..
എന്നാൽ തൽക്കാലം വണ്ടി ഇടിപ്പിക്കാതെ
കഥ തീർത്തു...
മുൻധാരണ പാടില്ലാട്ടോ..
അശ്രദ്ധ കാരണം ആക്സിഡൻറ്റ്
ഉണ്ടാവാൻ വലിയ നേരമൊന്നും വേണ്ട
പക്ഷേ നാളെയും ഇതാവർത്തിച്ചാൽ
ഒരു പക്ഷേ ഒരപകടത്തോടെ ജീവിതം അവസാനിക്കും..
മരിച്ചാൽ നിങ്ങൾ മാത്രം രക്ഷപ്പെട്ടു..
മരിച്ചില്ലെങ്കിലോ തളർച്ച ബാധിച്ചാൽ)
ഈ കഥ അങ്ങനെയും ഒന്ന് ചിന്തിച്ചേ,
സ്നേഹമുളള ഒരു ഭാര്യയും കുഞ്ഞും,
അച്ഛനും, അമ്മയും,
കൂടെപ്പിറപ്പുകളുമൊക്കെ നമുക്കും ഇല്ലേ....
രചന
രമേഷ് കുമാർ....

സാമീപ്യം

ബസ് ഇറങ്ങിയതും ശ്യാമ കണ്ണുകൾ പരതി, ഭാഗ്യം കണാരേട്ടനില്ല,
കണാരേട്ടനൊഴിച്ച് എല്ലാവരും ഉണ്ട് പതിവുപോലെ തന്നെ വഴിയിൽ..
ഹോ സമാധാനായി, നോട്ടം സഹിച്ചാ മതില്ലോ,
വളിച്ചതും പുളിച്ചതും കേൾക്കണ്ട ഇന്ന്..
പലരുടേയും രൂക്ഷമായ നോട്ടത്തിന്
മുന്നിലും തളരാതെ അവൾ വീട് ലക്ഷ്യമാക്കി നടന്നു..
മോളൂട്ടി മുറ്റത്ത് ഓടിക്കളിക്കുന്നുണ്ട്.. കൂട്ടിന് അപ്പുറത്തെ വീട്ടിലെ
രേഖയുടെ മോളും.. സത്യത്തിൽ രക്ത ബന്ധമില്ലാത്ത
ചേച്ചിയാണവൾക്ക് രേഖ.. നന്മയുളള അയൽപക്കം
ബന്ധുമൂല്യത്തേക്കാൾ ശക്തിയാണെന്ന് തിരിച്ചറിഞ്ഞതും
രേഖയിൽ നിന്നും ആണ്..
രേഖയും, രേഖയുടെ ഭർത്താവ് ശ്രീകുമാറും, കൂടെ ജനിക്കാത്ത സഹോദരങ്ങളുടെ സ്ഥാനത്താണ്... നടന്നു വന്ന തളർച്ചയും, ജോലി ക്ഷീണവുമൊക്കെ മുഖത്ത്
ദൃശ്യമെങ്കിലും മോളൂൻറ്റേയും,മീനൂട്ടി(രേഖയുടെ കുട്ടി)
യുടേയും തലയിൽ തലോടി കവിളിൽ ഉമ്മ നൽകി
അവൾ വീടിനുള്ളിലേക്ക് കടന്നു..
കൈയ്യിലെ ബാഗും, കുടയും അലമാരിയിൽ
വച്ച് അവളുടെ രാജേട്ടനരികിലേക്കവൾ
ചെന്നു..
എൻറ്റെ
രാജേട്ടനെ അറിയോ നിങ്ങൾക്ക്...?
ഇല്ലാ അല്ലേ...?
ജനിക്കുന്നെങ്കിൽ ഇതുപോലൊരാളുടെ
മകളോ, ഭാര്യയോ, സഹോദരിയോ
ഒക്കെ ആവണം..
അപകടത്താൽ തളർച്ച ബാധിച്ച്
കിടപ്പിലാകുന്നത് വരെ എൻറ്റെ
കണ്ണ് നിറയാൻ അനുവദിച്ചിട്ടില്ല
എൻറ്റെ രാജേട്ടൻ..
രാജേട്ടനരികിലേക്ക് ചേര്‍ന്ന് ഇരുന്നവൾ
പതിവുപോലെ നെറുകയിൽ ചുമ്പിച്ചു..
ചുമ്പനത്തിനൊടുവിൽ ആ മുഖം തലോടവെ
അറിയാതെ ഒരു തുള്ളി കണ്ണുനീർ അവൻറ്റെ
മുഖത്തേക്ക്..
വേഗം കണ്ണുകൾ തുടച്ചവൾ അവൻറ്റെ നെഞ്ചിലേക്ക് ഇഴുകി ചേര്‍ന്നു..
വീട്ടുകാരെ ധിക്കരിച്ച് തുടങ്ങിയതാണ് രാജേട്ടനൊപ്പം ജീവിതം,
സന്തോഷകരമായിരുന്നു ഓരോ നിമിഷവും,
പക്ഷേ എവിടെയോ ശാപം തലക്ക് വന്ന് വീണപോലെയായിരുന്നു രാജേട്ടനൊരു
അപകടം സംഭവിച്ചതും ഈ കിടപ്പിലായതും..
രാജേട്ടനൊപ്പം ഇറങ്ങി പോന്ന നിമിഷം
മുതൽ
ഈ നിമിഷം വരെ രാജേട്ടൻറ്റെ സ്നേഹം ആവോളം അനുഭവിക്കുന്നു..
എങ്കിലും ദൈവം എവിടെയോ ഞങ്ങളോട്
ക്രൂരത കാട്ടിയെന്ന് പറയാതെയും വയ്യ..
ഒരുപക്ഷേ രാജേട്ടന് ആ നശിച്ച അപകടം
പറ്റിയില്ലാരുന്നെങ്കിൽ,
എത്ര സന്തോഷമായേനെ ഞങ്ങളുടെ ജീവിതം..
ശ്യാമേ,
കണ്ണുകൾ പതിവിലധികം
നിറഞ്ഞല്ലോ കുട്ടി..?
പ്രത്യേകിച്ച് ഒന്നുമില്ല യേട്ടാ,
വിധിയെ ഒന്ന് ഓർത്തുപോയതാ..
ശരി,
വിഷമിക്കാതെ നീ..
മാളൂട്ടി എന്തിയേ..?
ഉമ്മറത്തുണ്ട് കുറുമ്പി,
മീനൂട്ടിക്കൊപ്പം
ശരി,
നീ പോയി കുളിച്ച് അല്പം കിടക്ക്,
നിൻറ്റെ ശരീരത്തേക്കാൾ ക്ഷീണം
മനസ്സിൽ ഉണ്ട് ഇന്ന് നിനക്ക്..
വേണ്ട, ഇത്തിരി നേരം കിടക്കട്ടെ
ഈ നെഞ്ചിൽ,
ശരിയാ രാജേട്ടാ,
ഒരല്പമധികമുണ്ട് ഇന്ന് നമ്മുടെ ദുഖം,
യേട്ടനറിയാല്ലോ ഞാൻ പുതിയ സ്ഥലത്ത്
ജോലിക്കുകയറിയത്,
അവിടുത്തെ ജനറൽ മാനേജർ
വശപ്പിശകായി എന്നോട് പെരുമാറുന്നു..
എത്രയിടത്താന്നു വച്ചാ ഇങ്ങനെ മാറി മാറി ജേലിക്ക് കയറുക,
എന്താ ചെയ്യേണ്ടതെന്ന് ഓർത്തിട്ട്
ആകെ സങ്കടം,
ആ കോഴ്സ് പൂർത്തിയാക്കിയ ശേഷം ആയിരുന്നു നമ്മൾ ഓടി പോന്നതെങ്കിൽ
ചെറിയ ശമ്പളത്തിലാണെങ്കിൽ കൂടി നമുക്ക് ആരുടേയും വശപ്പിശകില്ലാത്ത
പെരുമാറ്റാത്തെ ഭയക്കാതെ ജീവിക്കായിരുന്നു..
ഇതിപ്പോ അന്യ ആളുകളുടെ
അടി വസ്ത്രം വരെ
അലക്കി തേച്ചല്ലേ നമ്മൾ കഴിഞ്ഞു
പോകുന്നത്..
അതൊക്കെ സഹിക്കാം യേട്ടാ,
അതിനൊന്നും യേട്ടൻറ്റെ മോൾക്ക് സങ്കടല്യാ..
പക്ഷേ ദേഹം ചൂഴ്ന്നെടുക്കുന്ന
രീതിയിലുളള നോട്ടം,
അതും ഒരേ വീട്ടിലെ അംഗത്തെപ്പോലെ കാണേണ്ടവർ കൂടി,
ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലമല്ലേ യേട്ടാ,
അനുജത്തിയെപ്പോലെ കാണണ്ടേ അയാൾ,
കസ്റ്റമേർസിൻറ്റെ തുണിക്കൊപ്പം അയാളുടെ ഡ്രസും കൂടി തരും,
അതും പോട്ടേന്നു വക്കാം,
പിന്നെ ദേഹത്ത് മനപൂർവ്വം മുട്ടി ഉരുമ്മാൻ സാഹചര്യം ഉണ്ടാക്കും,
കസ്റ്റമേർസിന് മുന്നിൽ വച്ച് വഴക്ക് പറയും,
ചെകിട്ടത്ത് അടിയും കൊടുത്ത് ഇറങ്ങി പോരണോന്നൊണ്ട്,
പക്ഷേ,
നമ്മുടെ വിധി അല്ലാണ്ടെന്താ യേട്ടാ..
എനിക്ക് മാറ്റാരാ ഈ സങ്കടമൊക്കെ
തുറന്നു പറയാൻ എൻറ്റെ യേട്ടനല്ലാതെ..
നോക്ക് രാജേട്ടാ,
നമ്മടെ ശ്രീയേട്ടന് രണ്ട് ഭാര്യമാരാണെന്നുളള
വളിച്ച വർത്തമാനം തന്നെ ഞാൻ
കുറേ കേട്ടു..
ആങ്ങളേയും, പെങ്ങളേയും തിരിച്ചറിയാൻ സാധിക്കാത്തവരുടെ വികാരം അവര്
പരസ്യമായി പ്രകടിപ്പിക്കുന്നു,
അത്രേ ഉളളു..
അതിൽ എനിക്ക് സങ്കടോം ഇല്ല,
ശ്രീയേട്ടനും, രേഖേച്ചിക്കും അതുപോലെ
തന്നെ,
ശ്രീയേട്ടനേയും,രേഖയേയും
നമ്മുടെ അടുത്ത് ഇങ്ങനെ കിട്ടിയത്
തന്നെ എത്ര ഭാഗ്യാ,
ഇല്ലെങ്കിൽ മോളൂട്ടി ഉൾപ്പെടെ ഞാൻ
വരൂന്ന വരെ യേട്ടനും എത്ര ബുദ്ധിമുട്ട് ആയേനെ..
അതെങ്കിലും ദൈവത്തിന്റെ ദയ...
ആ കുടുംബത്തെപ്പറ്റിയാ ഓരോരുത്തന്മാരും..
ആ കണാരേട്ടനാ സൂക്കേട് കൂടുതൽ,
എന്നും ഉണ്ടാകും വഴിയിൽ,
ഒരു നോട്ടോം, വർത്താനോം ഒക്കെ ആയി..
ന്തായാലും ഇന്ന് കണ്ടില്ല..
ചിലപ്പോൾ ദുഖം കൂടുതൽ തന്നാൽ
നാളെ തീർന്നു പോയാലോന്ന് ഓർത്താവും നാളേക്ക് മാറ്റിയത് കണാരേട്ടനെ...
മോളെ,
നിൻറ്റെ കണ്ണുകൾ വിങ്ങിയാൽ,
ഈശ്വരാ ഇതെന്ത് വിധി..
ഞങ്ങൾ ഒരു തെറ്റല്ലേ ചെയ്തുള്ളൂ,
പരസ്പരം മനസ്സ് അറിഞ്ഞ് സ്നേഹിച്ചു,
മാതാപിതാക്കളെ ധിക്കരിക്കേണ്ടി വന്നതോ..?
പരസ്പരം വഞ്ചിക്കാഞ്ഞതോ..?
ദൈവത്തോട് പരാതി പറയാനല്ലാതെ
എന്താ ചെയ്യാ ശ്യാമേ നമുക്ക്...
സാരല്യാ കുട്ടി,
നീ എണീറ്റു പോയി കുളിച്ച് വിളക്ക് കത്തിക്ക്,
ഒന്നു പോടാ അവിടുന്ന്,
ദൈവത്തോട് ഇത്രേങ്കിലും പരാതി ഞാൻ പറഞ്ഞില്ലേലേ
നിന്നേം കൊണ്ട് ദൈവം അങ്ങ് പോകും,
എത്ര വേദനയുണ്ടെങ്കിലും നിൻറ്റെ
ഈ സാമിപ്യം ഉണ്ടല്ലോ അതെനിക്ക് വേണം,
ഒരു ശക്തിക്കും ഞാൻ വിട്ടുകൊടുക്കില്ല നിന്നെ..
ആ മാറിൽ ചായുമ്പോൾ ഉളള സുരക്ഷിതത്വം ഉണ്ടല്ലോ,
ഞാൻ നിൻറ്റേതാണെന്നുളള എൻറ്റെ
വിശ്വാസം
അത് മതി എനിക്ക് എന്നെ സ്വയം സംരക്ഷിക്കാൻ..
ഒന്ന് ചിരിച്ചേ എൻറ്റെ ചക്കരക്കുട്ടൻ,
സങ്കടത്തിലെ സ്നേഹം
അതൊരു തെളിവാണ് യഥാര്‍ത്ഥ പ്രണയത്തിന്റെ,
ആ പ്രണയ നിമിഷങ്ങൾ പങ്കുവച്ച്
ശ്യാമയും, രാജനും, മോളും...
ഇരുവരും പ്രതീക്ഷയിലാണ് ഒരൽഭുതം
ദൈവം അവരുടെ ജീവിതത്തിലേക്ക് നൽകുമെന്ന്..
രചന..
രമേഷ് കുമാർ.....

വിധിയല്ലോ ജീവിതം..


ഞാൻ വിശാൽ,
പ്രണയം അമൃതാണ് പലർക്കും,
ചിലർ വിഷമെന്നും ചൊല്ലാന്നു..
എന്നെ സംബന്ധിച്ചിടത്തോളം
പ്രണയം ഹരം മാത്രമായിരുന്നു..
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്
കേവലം
ഒരു രസം..
തെറ്റായ ഒരർത്ഥം കാണണ്ടാട്ടോ...
ലൈംഗീകമായി ആരേയും
ദ്രോഹിച്ചിട്ടില്ലെന്നതും
സത്യം..
വാശിയായിരുന്നു വളയാത്ത
പെൺകുട്ടി കുട്ടികളെ വളക്കാനും,
വളഞ്ഞ ശേഷം തന്ത്രപരമായി ഇലക്കും
മുളളിനും
കേടില്ലാതെ ഒഴിവാക്കാനും..
കാമ്പസിൽ വിശാൽ എന്ന എൻറ്റെ
പേര് പലരും മറന്നോന്ന് വരെ എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്..
മീശമാധവനെപ്പോലെ ഒരു വട്ടപ്പേര്.
അതിലാണ് പ്രശസ്തൻ..
ഒരു ഗുരുവായൂർ നവരാത്രി മഹോത്സവ
കാലം,
യഥാര്‍ത്ഥ പ്രണയം എൻറ്റെ
ജീവിതത്തിലേക്കും അനുവാദമില്ലാതെ
കടന്നു വന്നു..
കൃഷ്ണ സ്തുതിയിൽ കച്ചേരി അവതരിപ്പിച്ച
ഒരു ഇരുണ്ട
നിറക്കാരി
അറിയാതെ ഹൃദയത്തിൽ ...
മനസ്സിൽ ആദ്യം പതിഞ്ഞത്
അവളുടെ
ഉണ്ടക്കണുകൾ...
പൊക്കം തീരെക്കുറവെങ്കിലും
ഹൃദയം
നന്മയുടെ പ്രതീകമായവൾ....
പ്രണയിനിയെ പൊക്കിയടിക്കുന്നതല്ലാട്ടോ..
സത്യത്തിൽ അവളുടെ മനസ്സും,
ജീവിതവും നന്മയിൽ മാത്രം
അധിഷ്ഠിതമാണ്..
അച്ഛനും,അമ്മയും, അനുജനും,
അനുജത്തിയും അടങ്ങുന്ന
കൊച്ചു കുടുംബമായിരുന്നു എൻറ്റെ ഉണ്ടക്കണ്ണിക്ക്...
അന്നന്നത്തെ തുച്ഛമായ വരുമാനം
കൊണ്ട്
ജീവിതവും
ജീവിത സ്വപനങ്ങളും നെയ്ത്
കൂട്ടുന്ന കുടുംബം.
എങ്ങനേയും അവളെക്കുറിച്ച്
കൂടുതൽ അറിയണമെന്നും,
ജീവിതത്തിലേക്ക് ക്ഷണിക്കണമെന്നും
തോന്നി..
നിഷ്കളങ്കമായ അവളുടെ ചിന്തകളെയും, സ്വപനങ്ങളേയും,
അടുത്തറിഞ്ഞ നിമിഷം മുതൽ
ഞാനൊരു മനുഷ്യനായി മാറി..
യാതൊരു കാരണവശാലും അവളേയോ,
മറ്റൊരു പെണ്‍കുട്ടിയേയോ പ്രണയമെന്ന
നാടകം കാഴ്ചവച്ച് ഒരു രസത്തിനായ്
പോലും ജീവിതം പന്താടരുതെന്ന ഉറച്ച
തീരുമാനത്തിൽ ഞാനെത്തി..
തൊട്ടാവാടിയെങ്കിലും കോപം
മൂക്കിലുണ്ട്
എൻറ്റെ സുന്ദരിക്കോതക്ക്..
അവൾക്ക് അവകാശപ്പെട്ടവരോട്
ആകുമ്പോൾ അതിന്റെ കാഠിന്യവും
വർദ്ധിക്കും..
ചിലപ്പോഴൊക്കെ മിണ്ടാതങ്ങനെ
ഇരിക്കും
രണ്ടും മൂന്നും ദിവസം വരെ..
തുടര്‍ന്ന് തോൽവി സമ്മതിക്കാതെ
രസകരമായി
അവൾ മൌനവൃതം വെടിയും..
ആ ഓർമ്മകൾ ഇന്നും ഒരു വേദനപോലെ നീറുന്നു..
ഒരു പക്ഷേ മറ്റൊരു വിവാഹം ഞാൻ കഴിച്ചിരുന്നെങ്കിൽ ഓർമ്മകൾ വെറും
ഓർമ്മകൾ മാത്രമായി അവശേഷിച്ചേനെ...
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തുടങ്ങിയ പ്രണയം,
പക്ഷേ ആ ഭാഗ്യം അനുഭവിക്കാനുളള
യോഗം എനിക്കുണ്ടായില്ലെന്നത് എൻറ്റെ ദൌർഭാഗ്യം മാത്രമെന്നോ,
ഞാൻ ചെയ്ത
കർമ്മ ദോഷമെന്നോ ഞാൻ
ഇന്നും വിശ്വസിക്കുന്നു...
ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്..
ചിലർ ചിന്തിക്കും തേപ്പ്..
എഴുതാപ്പുറം വായിക്കാൻ സമൂഹത്തിന് എന്തൊരു ശുഷ്കാന്തി..
അവളുടെ ഇന്നത്തെ കുടുംബം
ഏതൊന്നോ?
അവൾ സന്തോഷത്തോടെ ഇരിക്കുകയാണോ?
ഇതൊന്നും എനിക്കറിയില്ല..
ഞാൻ തിരക്കിയിട്ടില്ല...
അവളെ സ്നേഹിക്കാതിരിക്കാൻ ആത്മാർത്ഥമായ മനസ്സുളള ഒരുത്തനും സാധിക്കാതെ വരില്ലെന്നത്
അവളിൽ നിന്നും ഞാൻ പഠിച്ച പാഠമാണ്..
വർഷങ്ങളോളം പ്രണയമെന്ന മധുരമായ വികാരത്തെ ഞങ്ങൾ ആസ്വദിച്ചു..
വീട്ടുകാരുടെ അനുവാദത്തോടെ
ആനന്ദകരമായ പ്രണയ ജീവിതം..
ദൈവത്തിന് അസൂയ തോന്നാൻ പിന്നെ
വല്ലതും വേണോ..?
കാലങ്ങൾ സഞ്ചരിച്ചു..
ഔദ്യോഗിക പരമായ കാരണത്താൽ
അവളോടൊന്ന് സംസാരിക്കാനാവാതെ
ഞാനും
എന്നോട് വാതോരാതെ സംസാരിക്കാനാവാതെ എൻറ്റെ ഉണ്ടക്കണ്ണിയും...
പൊസ്സസീവനസ് ഒരുപാട് അവൾക്കുണ്ട്..
പക്ഷേ അതിനേക്കാൾ അധികം എന്നിൽ വിശ്വാസവും..
ഔദ്യോഗിക പരമായ ഒരു യാത്രയിലെ ആക്സിഡൻറ്റ് ആണ് ഞങ്ങളുടെ
ജീവിതത്തെ ആകെ മാറ്റി മറിച്ചത്..
ഞാനടക്കം നാല് പേർ ആക്സിഡൻറ്റ് ആവുകയും ഡ്രൈവർ കേശവേട്ടൻ
ഞങ്ങളെ വിട്ട് പോവുകയും ചെയ്തു..
കേശവേട്ടനില്ലാത്ത ഔദ്യോഗിക
യാത്ര പലപ്പോഴും വിരസമായി തോന്നിയിട്ടുണ്ട്..
നിരവധി തമാശകൾ പറയുന്ന ഞങ്ങളുടെ
കേശവേട്ടൻ ഞങ്ങളിൽ പലർക്കും പിതൃതുല്യനായിരുന്നു..
ആ വേർപാടിൻ വേദന ഇന്നും മനസ്സിൽ മുറിവായി നിൽക്കുന്നു..
ഒരു ഡിസംബർ 10 ന് ആയിരുന്നു
ഞാൻ
മുമ്പ് സൂചിപ്പിച്ച ആ ദുരന്തം..
ഹോസ്പിറ്റലൈസഡ് ആയ ഞാൻ
ശരിക്കും ഞെട്ടലോടെയാണ് എൻറ്റെ
ശാരീരിക നിലയെ
തിരിച്ചറിയുന്നത്..
രക്തപരിശോധനയിൽ ബോധ്യമായ
കാര്യം
ആരോടും പറയാതെ രഹസ്യമായി
ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു..
പെട്ടൊന്നൊരു നിമിഷം ഇതുപോലൊരു
കാര്യം അറിഞ്ഞാൽ,
അതും സ്നേഹിക്കേണ്ടി വന്നവരെയൊക്കെ വേർപിരിഞ്ഞ്
ഈ ലോകത്ത് നിന്നും പോകേണ്ടി
വരുമെന്ന് അറിഞ്ഞാൽ,
എത്ര
ധൈര്യ ശാലി ആയിരുന്നാലും
ആദ്യം
അവൻറ്റെ മനസ്സൊന്നു പിടയും..
പിടഞ്ഞാലും പിന്നീടവൻ ചിന്തിക്കുന്നതോ വേണ്ടപ്പെട്ടവരുടെ ഭാവി ജീവിതത്തെക്കുറിച്ച് മാത്രം..
അവർക്ക് എത്രത്തോളം സന്തോഷം നൽകാം..
തൻറ്റെ അഭാവത്തിൽ ആദ്യം
മനോവിഷമം
ഉണ്ടായാലും അവരുടെ ജീവിതത്തിൽ
സന്തോഷം നില നിർത്താൻ തനിക്ക് ആവുന്നതൊക്കെ ചെയ്യണം..
ഈ ചിന്തയിലാണ് ഞാൻ എന്നെ
അവളിൽ
നിന്നും പറിച്ചെറിയാൻ തയ്യാറായതും..
അധികം ആയുസ്സില്ലെന്ന സത്യം
അവളറിഞ്ഞാലും
നിന്നോടൊപ്പം എനിക്ക് ഒരു നിമിഷം
ദൈവം അനുവദിച്ചാൽ മാത്രം മതി
എന്ന് തീരുമാനിക്കുന്നവളോട് അവളെ
എങ്ങനെ ഒഴിവാക്കണമെന്ന ചിന്തയിൽ
മനസ്സ് വീണ്ടും ചത്തു..
ഒരു പക്ഷേ കാമ്പസ് പ്രണയത്തിൽ
നിരവധി
പേരെ തമാശക്കെങ്കിലും പ്രണയിച്ച് ഒഴിവാക്കിയതിനാലുളള ശിക്ഷ തമ്പുരാൻ അറിഞ്ഞ് തന്നതാണോ....?
വളരെ കഷ്ടതകൾ സഹിച്ചാണ് അവളെ
അച്ഛൻ പഠിപ്പിച്ചതും തുടര്‍ന്ന് ഒരു ജോലിയിൽ എത്തിച്ചതും..
അവരുടെ സന്തോഷം കുട്ടികളുടെ കുടുംബ ജീവിതമാണെന്നത് പലപ്പോഴും എനിക്ക് ബോധ്യമായതുമാണ്..
അവൾക്കെന്തെങ്കിലും നെഗറ്റീവസ് ഉണ്ടായാൽ ബാധിക്കുന്നത് അനിയത്തിക്കുട്ടിയെ മാത്രം ആകും..
പയ്യൻസ് പിന്നെ എങ്ങനേലും....
ചിന്തകൾ മാറി മറിയവേ കൂടെ ജോലി
ചെയ്യുന്ന വർഗീസിൻറ്റെ ഡൈവോഴ്സ്
നോട്ടീസ് കൈയ്യിൽ കിട്ടി..
പിരിയാനുള്ള കാരണം ഭാര്യ
അവിഹിതമാർഗം സ്വീകരിച്ചതാണെന്നുളള വർഗീസിൻറ്റെ
ദേഷ്യം നിറഞ്ഞ സംസാരം മനസ്സിൽ തട്ടി..
ഒന്നും ആലോചിക്കേണ്ടി വന്നില്ല പിന്നൊരു കാരണത്തിനായി..
അവൾക്കെന്നോടുളള പൊസ്സസീവനസ്
അതിനേക്കാൾ ഉപരിയുളള വിശ്വാസം,
ഇതൊന്നു തെറ്റിക്കാനായാൽ വെറുപ്പാകും എന്നോട്..
അവളോട് സംസാരിക്കുന്ന ഓരോ
നിമിഷവും
അവളിൽ നിന്നും അകലാൻ ശ്രമിച്ചു കൊണ്ടേയിരുന്നു..
എൻറ്റെ ശ്വാസഗതികൾ പോലും തിരിച്ചറിയുന്ന അവൾക്ക് മുന്നിൽ ഞാൻ മറ്റൊരു
സ്ത്രീയുമായി ലൈംഗീക വേഴ്ചയിലേർപ്പെട്ടു എന്ന നാടകം കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധിപ്പിച്ചു..
മാപ്പ് തരണമെന്ന എൻറ്റെ അപേക്ഷ
പാടെ നിരസിക്കുമെന്ന ഉറച്ച ബോധ്യം
എന്റെ അഭിനയത്തിന് ശക്തി പകര്‍ന്നു...
ബന്ധത്തിന് തിരശ്ശില വീഴാൻ മറ്റെന്ത് വേണം..
അനുജത്തിയുടെ ഭാവി ജീവിതം
അതിനൊരു വിലങ്ങുതടിയാവാൻ ഒരിക്കലുമവൾക്കാവില്ല..
അതിനേക്കാൾ ഉപരി അച്ഛനും
അമ്മയോടുമുളള സ്നേഹം,
അവരുടെ സ്വപനങ്ങൾ,
മാത്രമല്ല എന്നോടുളള വെറുപ്പ്
ഇതൊക്കെ അവളെ മറ്റൊരു ജീവിതത്തിലേക്ക് നയിച്ചു..
ദൈവം അവൾക്ക് നല്ലൊരു ജീവിതം നൽകിയെന്നുളള ഉറച്ച വിശ്വാസത്തിൽ
ഞാനും ..
വരികൾ സാങ്കല്പികം..
രചന. രമേഷ് കുമാർ(കലാം പ്രൊഡക്ഷൻസ്)

എൻ്റെ മാളൂട്ടി.


ഇവൾ(മാളവിക) രക്ത ബന്ധം കൊണ്ട് എനിക്കാരുമല്ല..
പക്ഷേ എൻറ്റെ ശ്വാസത്തിൻറ്റെ ഭാഗമാണ്
ഈ മുളൂട്ടി..
അച്ഛനമ്മമാരെ കണ്ട ഓർമ്മ ഞങ്ങൾക്കില്ല..
പരസ്പരം താങ്ങും തണലുമായി ഞങ്ങൾക്ക്
ഞങ്ങൾ രണ്ട് പേർ മാത്രം..
തെരുവിൻറ്റെ സന്തതികളായി പിറക്കേണ്ടി
വന്നത് ഞങ്ങളുടെ തെറ്റാണോ..?.
വേണമെങ്കിൽ മുൻകാല ജന്മത്തിൻറ്റെ ശാപമെന്നോ മറ്റോ നിങ്ങൾ പറയുമായിരിക്കും..
എനിക്ക് 6 ഉം അവൾക്ക് 1 വയസ്സൂം ഉളളപ്പോൾ വന്നതാണ് അവൾ എൻറ്റെ കൈകളിൽ..
പിന്നീട് അവളുടെ ഓരോ വളർച്ചയിലും കൂടെ ഞാനുമുണ്ട്..
പഠനത്തിന് മുൻഗണന നൽകി
ഞാനവളെ വളർത്തി..
എൻറ്റെ അനുജത്തിയുടെ ഭാവി
ഞാനല്ലാതെ മറ്റാരാ സുരക്ഷിതമാക്കുക..
എൻറ്റെ പ്രയത്നവും അതിന് വേണ്ടിക്കൂടിയാണല്ലോ..
സുരക്ഷിതമായ ഒരാളുടെ കൈകളിൽ
അവളെ ഏൽപ്പിക്കുന്നത് വരെ എൻറ്റെ
മനസ്സ് സ്വസ്ഥമാകില്ല..
പെൺമക്കളുളള പിതാക്കന്മാരുടേയും,
പെങ്ങന്മാരുളള ആങ്ങളമാരുടേയും മനസ്സ് ശരിക്കൊന്ന് ശാന്തമാകണമെങ്കിൽ പെണ്‍കുട്ടികളുടെ വിവാഹം നടക്കണം..
പഠനത്തിൽ ഉഴപ്പൊന്നും ഇല്ലാട്ടോ മാളൂട്ടിക്ക്..
പ്രണയത്തോട് വിരോധമൊന്നുമില്ലെങ്കിലും
എന്തോ കുട്ടിക്കാലത്തെ ദുരനുഭവങ്ങളാൽ
ആവണം ആരേയും അടുപ്പിച്ചില്ല അവൾ..
നടക്കുന്ന ഓരോ സംഭവവും വൈകിട്ട് ചോറുണ്ണുമ്പോൾ എന്നോട് പറഞ്ഞില്ലെങ്കിൽ അവൾക്കുറക്കമേ വരില്ല..
അവൾക്ക് മാത്രമല്ലാട്ടോ, എനിക്കും..
ഞങ്ങളോടൊപ്പം ഇടക്ക് ഒരു നാണിക്കുട്ടിയമ്മ
കൂടി വന്നൂട്ടോ...
തെരുവിൻറ്റെ മറ്റൊരമ്മ..
എങ്കിലും മക്കളേ എന്നല്ലാതെ ഞങ്ങളെ വിളിക്കില്ല..
ഒരമ്മയുടെ സ്ഥാനം ജീവിതത്തിൽ
ഞങ്ങൾ അനുഭവിച്ചതും ഞങ്ങളുടെ കുട്ടിയമ്മയിൽ നിന്നാണ്...
നാണിയമ്മ ഗുരുവായൂര് തൊഴാൻ
പോയ ദിവസം,
മാളൂട്ടി എനിക്ക് ചൂടുവെള്ളം തിളപ്പിക്കാൻ കയറിയതാ..
വെളളം മറിഞ്ഞ് ദേഹമാസകലം പൊളളി..
പെട്ടന്ന് വാരിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും എൻറ്റെ പൊന്നു മോളുടെ ശരീരം ആകെ പൊളളി നാശായി..
വേദനകൊണ്ട് നിസഹായവസ്ഥയിൽ എന്നെ നോക്കുന്ന എൻറ്റെ മാളൂട്ടിയുടെ കണ്ണുകളിൽ നിന്നും ഒഴിഞ്ഞു മാറാനല്ലാതെ മറ്റൊന്നും
എനിക്ക് സാധ്യമായിരുന്നില്ല..
കൂടെ നിൽക്കാൻ സ്ത്രീകൾ ആരുമില്ലേ
എന്ന നേഴ്സിൻറ്റെ ചോദ്യത്തിൽ സത്യത്തിൽ ഞാനവൾക്ക് ആരുമല്ലാതെയാകുകയായിരുന്നു..
അമ്മയുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞ നിമിഷം..
ഒരു സ്ത്രീയുടെ സ്വകാര്യ നിമിഷങ്ങൾക്ക് പകരമാകാൻ മറ്റൊരു സ്ത്രീക്കോ, സ്വന്തം ഭർത്താവിനോ മാത്രമേ സാധിക്കൂ എന്ന്
എനിക്ക് തോന്നിയ നിമിഷം..
ഒരു പക്ഷേ ഒരു തോന്നൽ മാത്രമാകാം ല്ലേ..
ബന്ധു ബലത്തിൻറ്റെ സാന്നിധ്യം ജീവിതത്തിൽ ആവശ്യമാണെന്ന് തോന്നിയ നിമിഷം
കൂടി
എന്നും പറയാം..
സത്യത്തിൽ ഈ സൌഭാഗ്യങ്ങളൊക്കെ
അനുഭവിക്കാതിരിക്കാൻ ഞങ്ങൾ
എന്ത് തെറ്റാണോ ഈശ്വരാ
ചെയ്തത്..
നാണിയമ്മ തിരികെ വന്നത്
മുതൽ എൻറ്റെ മനസ്സ് ഒരല്പം ശാന്തമായി..
നാളുകൾ പിന്നിട്ടു മാളൂട്ടി പഴയ ജീവിതത്തിലേക്ക് തിരികെയെത്തി..
ഒരുപാട് ക്ളാസ് നഷ്ടപ്പെട്ടിരുന്നെങ്കിലും
പോരാടി നേടേണ്ട ജീവിതമല്ലേ തനിക്കുളളത് എന്ന തോന്നലാവാം മാളൂട്ടി ഉയർന്ന രീതിയിൽ തന്നെ പാസായി...
യേട്ടന് ഇനി ഒരു തണലാവണം താൻ എന്ന ഉറച്ച തീരുമാനമാകാം തനിക്കൊരു ജോലിയാണ് ഇനി ആവശ്യം എന്ന തീരുമാനത്തിൽ അവളെ എത്തിച്ചതും..
പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അവളെ ജോൺ സാർ ക്ഷണിച്ചപ്പോഴും തെറ്റായി അവൾക്കോ എനിക്കോ ഒന്നും തോന്നിയില്ല..
എങ്കിലും പരദൂഷണപ്രീയർ മൊഴിഞ്ഞുകൊണ്ടേയിരുന്നു..
അവിടുത്തെ പളളി വികാരി അന്തോണി
അച്ചന്റെ ഒരേ ഒരു അനുജനായതിനാൽ
ജോൺ സറിനെ പണ്ടേ ഞങ്ങൾക്കറിയാം..
മാന്യത വിട്ടൊന്നും ജോൺ സാറിൽ നിന്നും ഉണ്ടാകില്ലെന്നതും ഞങ്ങളുടെ വിശ്വാസമായിരുന്നു..
ആ വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ മുന്നോട്ടു പോയി ദിനങ്ങൾ...
ആയിടെയാണ് മാളൂട്ടിയുടെ ഓഫിസിൽ പുതുതായി വന്ന മാനേജർക്ക്(കിരൺ) മാളൂട്ടിയെ
ഒരുപാട് ഇഷ്ടമായി..
നല്ലൊരു പയ്യൻ..
മാളൂട്ടിക്കും ഇഷ്ടമെന്ന് അവളുടെ വാക്കുകളിലെ സന്തോഷത്തിൽ നിന്നും വ്യക്തമായി..
പക്ഷേ എൻറ്റെ മനസ്സിലെ ചില ചിന്തകൾ
എന്നെ പുറകോട്ട് വലിച്ചു..
മറ്റൊന്നുമല്ല പയ്യനും ഞങ്ങളെപ്പോലെ തന്നെ ബന്ധു ബലമോ, കുടുംബ പശ്ചാത്തലമോ
ഒന്നും ഇല്ല..
എനിക്കോ, അവനോ എന്തെങ്കിലും
സംഭവിച്ചാൽ മാളൂട്ടിക്ക് പിന്നെയാര്
എന്ന ചിന്തയാണ് എന്നെ ഒരുപാട് വിഷമിപ്പിച്ചത്..
അങ്ങനെയാണല്ലോ ഏതൊരു മാതാപിതാക്കളുടേയും ചിന്തയും..
പക്ഷേ മാളുവിൻറ്റെ സന്തോഷത്തേക്കാൾ വലുതായി മറ്റൊന്നും എനിക്കില്ലെന്ന കാരണത്താൽ,
ഞാൻ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല..
അവരുടെ വിവാഹം നടത്തി
ഞങ്ങൾ മൂന്ന് പേരും ഞങ്ങളുടെ നാണിത്തളളയും ഒരുമിച്ച് ഒരു വീട്ടിൽ ജീവിതം തുടങ്ങി...
കാലങ്ങൾ സഞ്ചരിച്ചു,
ഞങ്ങളുടെ കുട്ടിയമ്മക്ക് വിട പറയേണ്ട സമയം..
കുട്ടിയമ്മ വിടപറഞ്ഞു...
മാളൂട്ടിയുടേയും കിരണിൻറ്റേയും നിർബന്ധപ്രകാരം ഒരു പെൺകുട്ടിയെ ഞാനും ജീവിതത്തിലേക്ക് ക്ഷണിച്ചു..
നിർഭാഗ്യവശാൽ പൊരുത്തപ്പെടാനാവാത്ത പല കാരണത്താലും ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നു..
സംശയം മനുഷ്യ സഹജമെങ്കിലും രക്ത ബന്ധമല്ലാത്ത സഹോദരി സഹോദര ബന്ധത്തെ അവിശ്വസിക്കാനേ എൻറ്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിക്ക് സാധ്യമായുളളു..
ഒരു പക്ഷേ എൻറ്റെ വാക്കുകളേക്കാൾ ഉപരി
അവളെ സ്വാദീനിച്ചത് മറ്റുളളവർ ഓതിക്കൊടുത്ത
ദുഷ് വാക്കുകൾ തന്നെ..
പക്ഷേ ബന്ധങ്ങളില്ലാതെ വളർന്ന കിരണിന്
ഞങ്ങളുടെ രക്ത ബന്ധങ്ങളേക്കാൾ ഉപരിയായുളള സഹോദരി സഹോദര ബന്ധത്തെ മനസ്സിലാക്കാനും സ്നേഹിക്കാനും സാധിച്ചു..
എൻറ്റെ ദാമ്പത്യം പരാജയപ്പെടാൻ കാരണവും
ഉചിതമായ ഒരാളെ തെരഞ്ഞെടുക്കാൻ സാധിക്കാതെ വന്നതിലാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു..
എങ്കിലും എൻറ്റെ അനുജത്തിയുടെ സന്തോഷപരമായ ജീവിതം കാണുമ്പോൾ മനസ്സ് നിറയുന്നു..
എൻറ്റെ ജീവൻറ്റെ പാതി എന്നെങ്കിലും ഞങ്ങളിലെ ആത്മ ബന്ധം മനസ്സിലാക്കുമെന്ന പ്രതീക്ഷയിൽ ഞാനും...
രചന.. രമേഷ് കുമാർ(കലാം പ്രൊഡക്ഷൻസ്)

എൻറ്റെ മാളൂട്ടി..

ഇവൾ(മാളവിക) രക്ത ബന്ധം കൊണ്ട് എനിക്കാരുമല്ല..
പക്ഷേ എൻറ്റെ ശ്വാസത്തിൻറ്റെ ഭാഗമാണ്
ഈ മുളൂട്ടി..
അച്ഛനമ്മമാരെ കണ്ട ഓർമ്മ ഞങ്ങൾക്കില്ല..
പരസ്പരം താങ്ങും തണലുമായി ഞങ്ങൾക്ക്
ഞങ്ങൾ രണ്ട് പേർ മാത്രം..
തെരുവിൻറ്റെ സന്തതികളായി പിറക്കേണ്ടി
വന്നത് ഞങ്ങളുടെ തെറ്റാണോ..?.
വേണമെങ്കിൽ മുൻകാല ജന്മത്തിൻറ്റെ ശാപമെന്നോ മറ്റോ നിങ്ങൾ പറയുമായിരിക്കും..
എനിക്ക് 6 ഉം അവൾക്ക് 1 വയസ്സൂം ഉളളപ്പോൾ വന്നതാണ് അവൾ എൻറ്റെ കൈകളിൽ..
പിന്നീട് അവളുടെ ഓരോ വളർച്ചയിലും കൂടെ ഞാനുമുണ്ട്..
പഠനത്തിന് മുൻഗണന നൽകി
ഞാനവളെ വളർത്തി..
എൻറ്റെ അനുജത്തിയുടെ ഭാവി
ഞാനല്ലാതെ മറ്റാരാ സുരക്ഷിതമാക്കുക..
എൻറ്റെ പ്രയത്നവും അതിന് വേണ്ടിക്കൂടിയാണല്ലോ..
സുരക്ഷിതമായ ഒരാളുടെ കൈകളിൽ
അവളെ ഏൽപ്പിക്കുന്നത് വരെ എൻറ്റെ
മനസ്സ് സ്വസ്ഥമാകില്ല..
പെൺമക്കളുളള പിതാക്കന്മാരുടേയും,
പെങ്ങന്മാരുളള ആങ്ങളമാരുടേയും മനസ്സ് ശരിക്കൊന്ന് ശാന്തമാകണമെങ്കിൽ പെണ്‍കുട്ടികളുടെ വിവാഹം നടക്കണം..
പഠനത്തിൽ ഉഴപ്പൊന്നും ഇല്ലാട്ടോ മാളൂട്ടിക്ക്..
പ്രണയത്തോട് വിരോധമൊന്നുമില്ലെങ്കിലും
എന്തോ കുട്ടിക്കാലത്തെ ദുരനുഭവങ്ങളാൽ
ആവണം ആരേയും അടുപ്പിച്ചില്ല അവൾ..
നടക്കുന്ന ഓരോ സംഭവവും വൈകിട്ട് ചോറുണ്ണുമ്പോൾ എന്നോട് പറഞ്ഞില്ലെങ്കിൽ അവൾക്കുറക്കമേ വരില്ല..
അവൾക്ക് മാത്രമല്ലാട്ടോ, എനിക്കും..
ഞങ്ങളോടൊപ്പം ഇടക്ക് ഒരു നാണിക്കുട്ടിയമ്മ
കൂടി വന്നൂട്ടോ...
തെരുവിൻറ്റെ മറ്റൊരമ്മ..
എങ്കിലും മക്കളേ എന്നല്ലാതെ ഞങ്ങളെ വിളിക്കില്ല..
ഒരമ്മയുടെ സ്ഥാനം ജീവിതത്തിൽ
ഞങ്ങൾ അനുഭവിച്ചതും ഞങ്ങളുടെ കുട്ടിയമ്മയിൽ നിന്നാണ്...
നാണിയമ്മ ഗുരുവായൂര് തൊഴാൻ
പോയ ദിവസം,
മാളൂട്ടി എനിക്ക് ചൂടുവെള്ളം തിളപ്പിക്കാൻ കയറിയതാ..
വെളളം മറിഞ്ഞ് ദേഹമാസകലം പൊളളി..
പെട്ടന്ന് വാരിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും എൻറ്റെ പൊന്നു മോളുടെ ശരീരം ആകെ പൊളളി നാശായി..
വേദനകൊണ്ട് നിസഹായവസ്ഥയിൽ എന്നെ നോക്കുന്ന എൻറ്റെ മാളൂട്ടിയുടെ കണ്ണുകളിൽ നിന്നും ഒഴിഞ്ഞു മാറാനല്ലാതെ മറ്റൊന്നും
എനിക്ക് സാധ്യമായിരുന്നില്ല..
കൂടെ നിൽക്കാൻ സ്ത്രീകൾ ആരുമില്ലേ
എന്ന നേഴ്സിൻറ്റെ ചോദ്യത്തിൽ സത്യത്തിൽ ഞാനവൾക്ക് ആരുമല്ലാതെയാകുകയായിരുന്നു..
അമ്മയുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞ നിമിഷം..
ഒരു സ്ത്രീയുടെ സ്വകാര്യ നിമിഷങ്ങൾക്ക് പകരമാകാൻ മറ്റൊരു സ്ത്രീക്കോ, സ്വന്തം ഭർത്താവിനോ മാത്രമേ സാധിക്കൂ എന്ന്
എനിക്ക് തോന്നിയ നിമിഷം..
ഒരു പക്ഷേ ഒരു തോന്നൽ മാത്രമാകാം ല്ലേ..
ബന്ധു ബലത്തിൻറ്റെ സാന്നിധ്യം ജീവിതത്തിൽ ആവശ്യമാണെന്ന് തോന്നിയ നിമിഷം
കൂടി
എന്നും പറയാം..
സത്യത്തിൽ ഈ സൌഭാഗ്യങ്ങളൊക്കെ
അനുഭവിക്കാതിരിക്കാൻ ഞങ്ങൾ
എന്ത് തെറ്റാണോ ഈശ്വരാ
ചെയ്തത്..
നാണിയമ്മ തിരികെ വന്നത്
മുതൽ എൻറ്റെ മനസ്സ് ഒരല്പം ശാന്തമായി..
നാളുകൾ പിന്നിട്ടു മാളൂട്ടി പഴയ ജീവിതത്തിലേക്ക് തിരികെയെത്തി..
ഒരുപാട് ക്ളാസ് നഷ്ടപ്പെട്ടിരുന്നെങ്കിലും
പോരാടി നേടേണ്ട ജീവിതമല്ലേ തനിക്കുളളത് എന്ന തോന്നലാവാം മാളൂട്ടി ഉയർന്ന രീതിയിൽ തന്നെ പാസായി...
യേട്ടന് ഇനി ഒരു തണലാവണം താൻ എന്ന ഉറച്ച തീരുമാനമാകാം തനിക്കൊരു ജോലിയാണ് ഇനി ആവശ്യം എന്ന തീരുമാനത്തിൽ അവളെ എത്തിച്ചതും..
പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അവളെ ജോൺ സാർ ക്ഷണിച്ചപ്പോഴും തെറ്റായി അവൾക്കോ എനിക്കോ ഒന്നും തോന്നിയില്ല..
എങ്കിലും പരദൂഷണപ്രീയർ മൊഴിഞ്ഞുകൊണ്ടേയിരുന്നു..
അവിടുത്തെ പളളി വികാരി അന്തോണി
അച്ചന്റെ ഒരേ ഒരു അനുജനായതിനാൽ
ജോൺ സറിനെ പണ്ടേ ഞങ്ങൾക്കറിയാം..
മാന്യത വിട്ടൊന്നും ജോൺ സാറിൽ നിന്നും ഉണ്ടാകില്ലെന്നതും ഞങ്ങളുടെ വിശ്വാസമായിരുന്നു..
ആ വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ മുന്നോട്ടു പോയി ദിനങ്ങൾ...
ആയിടെയാണ് മാളൂട്ടിയുടെ ഓഫിസിൽ പുതുതായി വന്ന മാനേജർക്ക്(കിരൺ) മാളൂട്ടിയെ
ഒരുപാട് ഇഷ്ടമായി..
നല്ലൊരു പയ്യൻ..
മാളൂട്ടിക്കും ഇഷ്ടമെന്ന് അവളുടെ വാക്കുകളിലെ സന്തോഷത്തിൽ നിന്നും വ്യക്തമായി..
പക്ഷേ എൻറ്റെ മനസ്സിലെ ചില ചിന്തകൾ
എന്നെ പുറകോട്ട് വലിച്ചു..
മറ്റൊന്നുമല്ല പയ്യനും ഞങ്ങളെപ്പോലെ തന്നെ ബന്ധു ബലമോ, കുടുംബ പശ്ചാത്തലമോ
ഒന്നും ഇല്ല..
എനിക്കോ, അവനോ എന്തെങ്കിലും
സംഭവിച്ചാൽ മാളൂട്ടിക്ക് പിന്നെയാര്
എന്ന ചിന്തയാണ് എന്നെ ഒരുപാട് വിഷമിപ്പിച്ചത്..
അങ്ങനെയാണല്ലോ ഏതൊരു മാതാപിതാക്കളുടേയും ചിന്തയും..
പക്ഷേ മാളുവിൻറ്റെ സന്തോഷത്തേക്കാൾ വലുതായി മറ്റൊന്നും എനിക്കില്ലെന്ന കാരണത്താൽ,
ഞാൻ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല..
അവരുടെ വിവാഹം നടത്തി
ഞങ്ങൾ മൂന്ന് പേരും ഞങ്ങളുടെ നാണിത്തളളയും ഒരുമിച്ച് ഒരു വീട്ടിൽ ജീവിതം തുടങ്ങി...
കാലങ്ങൾ സഞ്ചരിച്ചു,
ഞങ്ങളുടെ കുട്ടിയമ്മക്ക് വിട പറയേണ്ട സമയം..
കുട്ടിയമ്മ വിടപറഞ്ഞു...
മാളൂട്ടിയുടേയും കിരണിൻറ്റേയും നിർബന്ധപ്രകാരം ഒരു പെൺകുട്ടിയെ ഞാനും ജീവിതത്തിലേക്ക് ക്ഷണിച്ചു..
നിർഭാഗ്യവശാൽ പൊരുത്തപ്പെടാനാവാത്ത പല കാരണത്താലും ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നു..
സംശയം മനുഷ്യ സഹജമെങ്കിലും രക്ത ബന്ധമല്ലാത്ത സഹോദരി സഹോദര ബന്ധത്തെ അവിശ്വസിക്കാനേ എൻറ്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിക്ക് സാധ്യമായുളളു..
ഒരു പക്ഷേ എൻറ്റെ വാക്കുകളേക്കാൾ ഉപരി
അവളെ സ്വാദീനിച്ചത് മറ്റുളളവർ ഓതിക്കൊടുത്ത
ദുഷ് വാക്കുകൾ തന്നെ..
പക്ഷേ ബന്ധങ്ങളില്ലാതെ വളർന്ന കിരണിന്
ഞങ്ങളുടെ രക്ത ബന്ധങ്ങളേക്കാൾ ഉപരിയായുളള സഹോദരി സഹോദര ബന്ധത്തെ മനസ്സിലാക്കാനും സ്നേഹിക്കാനും സാധിച്ചു..
എൻറ്റെ ദാമ്പത്യം പരാജയപ്പെടാൻ കാരണവും
ഉചിതമായ ഒരാളെ തെരഞ്ഞെടുക്കാൻ സാധിക്കാതെ വന്നതിലാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു..
എങ്കിലും എൻറ്റെ അനുജത്തിയുടെ സന്തോഷപരമായ ജീവിതം കാണുമ്പോൾ മനസ്സ് നിറയുന്നു..
എൻറ്റെ ജീവൻറ്റെ പാതി എന്നെങ്കിലും ഞങ്ങളിലെ ആത്മ ബന്ധം മനസ്സിലാക്കുമെന്ന പ്രതീക്ഷയിൽ ഞാനും...
രചന.. രമേഷ് കുമാർ(കലാം പ്രൊഡക്ഷൻസ്)

ഞാൻ ദീപ

ഒരു കുടുംബിനിയാണ്..
ഇഷ്ടപ്പെട്ടതിനെ ഹൃദയത്തിൽ നിന്നും പറിച്ചെറിയാതെ ജീവിതത്തോട് ചേർത്ത് നിർത്തിയവൾ..
രാകേഷ് എൻറ്റെ ജീവൻ,
കാമ്പസിൽ തുടങ്ങിയ സൌഹൃദം
അതിർ വരമ്പുകൾ ഭേദിച്ച് പ്രണയത്തിലേക്ക് വഴിമാറി..
ഒരേ മതം, ഒരേ ജാതി, ഒരേ പ്രായം,
കുടുംബ പശ്ചാത്തലവും ഒരേ പോലെ...
വീട്ടുകാരുടെ അനുവാദത്തോടെ ഒരു
അറേഞ്ച്ഡ് മാര്യേജ് സാധ്യമാകുമെന്ന്
ഞങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നു..
അതുകൊണ്ട് തന്നെ പ്രണയത്തിന്റെ എല്ലാ മധുരവും ആവോളം നുകർന്നു ഞങ്ങൾ
ഞങ്ങളുടെ കാമ്പസ് കാലം കഴിച്ചു കൂട്ടി..
പലപ്പോഴും രാകേഷ് വീട്ടിൽ വന്നിട്ടുണ്ടെങ്കിലും
ലൈംഗീക താൽപര്യത്തോടെ ഒരിക്കലും അവനെന്നരികിൽ വന്നിട്ടില്ല..
എൻറ്റെ അച്ഛനും അമ്മയ്ക്കും അവനെ
ഒരുപാട് ഇഷ്ടമായിരുന്നു..
അവൻറ്റെ മാതാപിതാക്കൾക്ക് എന്നെയും..
അവൻ തുടർ പഠനത്തിനും, ഞാനൊരു
ചെറിയ ജോലിയിലും പ്രവേശിച്ചു..
തിരക്കുളള ബാംഗ്ളൂർ നഗരത്തിൽ ഞാനെത്തുമ്പോൾ ഈ ലോകം ഇത്രക്കും സുന്ദരമാണോ എന്നെനിക്ക് തോന്നി..
അച്ഛനും അമ്മയും വളരെ സ്നേഹമുളളവരെങ്കിലും
എല്ലാത്തിനും ഒരു പരിധി നിശ്ചയിച്ചാണ്
എന്നെ വളർത്തിയതും..
എൻറ്റെ വേദനകൾ അവർക്ക് താങ്ങാവുന്നതിനും അപ്പുറമാകാറുണ്ട് പലപ്പോഴും..
കാലങ്ങൾ സഞ്ചരിച്ചു,
രാകേഷുമായി
മനസ്സ് പങ്കുവക്കാൻ മിക്കപ്പോഴും
സാഹചര്യങ്ങൾ തടസ്സമായി..
എങ്കിലും ഞങ്ങളുടെ പ്രണയത്തിന്
യാതൊരു കോട്ടവും തട്ടിയില്ല..
മനസ്സ് മനസ്സിനോട് ഇഴുകി ചേർന്നാൽ
പിന്നെന്തിന് ഭയക്കണം..
ഇതെന്റെ ഒരു കാഴ്ചപ്പാട് ആയിരുന്നു...
അങ്ങനെയിരിക്കെ ഒരു ആഗസ്ത് മാസം
അവനൊരു
ആക്സിഡൻറ്റ് സംഭവിച്ചൂ..
ബൈക്കിൽ നിന്നും താഴെ വീണ് അവൻറ്റെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തൊലി ചീന്തി..
ഞാനും, അച്ഛനും, അമ്മയും ചേര്‍ന്ന് അവനെ ഹോസ്പിറ്റലിൽ പോയി കാണുമ്പോൾ
അവൻറ്റെ നില വളരെ ഗുരുതരമായിരുന്നു..
അച്ഛൻ അവനരികിലിരുന്ന് ഒരു മകനെപ്പോലെ
തലോടുന്നത് കണ്ടപ്പോൾ സത്യത്തിൽ എൻറ്റെ കണ്ണുകൾ വീണ്ടും ഈറനണിച്ചു...
ഒരല്പ സമയം ഞങ്ങൾക്ക് നൽകി അവർ
പുറത്ത് അവൻറ്റെ അച്ഛനും അമ്മയ്ക്കും
ഒപ്പം വെയിറ്റ് ചെയ്തു..
ആരും അറിയാതെ അന്നാദ്യമായി അവൻറ്റെ നെറുകയിൽ ഞാനൊരു ചുമ്പനം നൽകി..
അതിൻറ്റെ സന്തോഷിൽ വിടർന്ന അവൻറ്റെ മുഖത്തിന്റെ പ്രകാശം ആസ്വദിച്ചു
കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് യാത്രയായി...
പുതിയ ജോലി സ്ഥലമായിരുന്നതിനാൽ നാട്ടിൽ അധിക ദിവസം നിൽക്കാനും സാധിച്ചില്ല..
ചിലപ്പോൾ മനുഷ്യ സ്വഭാവങ്ങൾ മാറാൻ ചില സാഹചര്യങ്ങൾ ധാരാളം..
എല്ലാവരുടേയും അങ്ങനെയല്ലെങ്കിലും ഒരാളൂടെ എങ്കിലും മാറുമെന്നതിന് തെളിവ് എൻറ്റെ രാകേഷ് തന്നെ...
6 മാസം തനിച്ചിരുന്നതുകൊണ്ടാവണം
രാകേഷ് എന്നിൽ നിന്നും മാനസികമായി
അകന്നു തുടങ്ങി..
പകൽ സമയം വീട്ടിൽ അവൻ തനിച്ച് ഇരുക്കുമ്പോളും എനിക്കവനോട് മനസ്സ്
അർപ്പിച്ച് സംസാരിക്കാൻ ആഫീസ് സാഹചര്യങ്ങൾ മിക്കപ്പോഴും അനുയോജ്യമായിരുന്നില്ല..
തുടര്‍ന്ന് പലപ്പോഴും അതൊരു വാക്കു തർക്കത്തിൽ കലാശിച്ചു..
ആയിടക്കാണ് വിശ്രമവേളകൾ ആനന്ദകരമാക്കാൻ അവൻ നിരവധി ഓൺലൈൻ സൌഹൃദങ്ങൾ സൃഷ്ടിച്ചു..
പെൺ സൌഹൃദങ്ങളുടെ പരിധിയിൽ നിന്നും അരുതാത്തതിലേക്ക് അവൻ വഴുതി മാറിയോ എന്ന് ഞാൻ സംശയിച്ചു തുടങ്ങിയ നിമിഷമായിരുന്നു പിന്നീട്..
സംശയമല്ല, വാസ്തവവും അതുതന്നെ..
അവൻ എന്നെയും കുറെ അധികം
ആൺപെൺ സൌഹൃദങ്ങളെ പരിചയപ്പെടുത്തി..
കോളേജ് കുട്ടികൾ മുതൽ കുടുംബിനികളും, കുടുംബ നാഥന്മാരുമടങ്ങിയ വലിയൊരു സൌഹൃദ നിരയെ തന്നെ അവനെനിക്ക് മുന്നിലേക്ക് വലിച്ചിട്ടു..
ഞങ്ങളുടെ ജീവിതത്തിൽ എവിടൊക്കെയോ കല്ലുകടി തുടങ്ങിയെന്നെനിക്ക് ബോധ്യമായി..
കാരണം സെക്സ് കലർന്ന ഒരു വാക്കോ നോട്ടമോ ഒന്നും അവനിൽ നിന്നും
ഉണ്ടായിരുന്നില്ല ആക്സിഡൻറ്റ് വരെ..
എന്നാൽ അവനിപ്പോൾ എന്നോടും......
ദിനങ്ങൾ മാസങ്ങളായി..
അകന്നു തുടങ്ങി ഞങ്ങളുടെ മനസ്സുകൾ..
എങ്കിലും മറ്റൊരാളെ അവൻറ്റെ സ്ഥാനത്ത് ചിന്തിക്കാൻ എനിക്ക് സാധ്യമായിരുന്നില്ല..
അവനെ മാറ്റിയെടുക്കണമെന്ന ഉറച്ച തീരുമാനത്തിൽ ഞാൻ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ച് ഞങ്ങളുടെ വിവാഹം നിശ്ചയിപ്പിച്ചു..
ഒരുപക്ഷേ എൻറ്റെ സാമിപ്യമില്ലാത്തതിനാൽ ആവും അവൻ ഇങ്ങനെ മാറാൻ കാരണമെന്ന ചിന്തയിലാണ് ഞാൻ അങ്ങനെ ചെയ്തതും..
തുടര്‍ന്ന് ഞാൻ കൂടുതൽ കൂടുതൽ സമയം മനസ്സു നൽകി അവനെ എന്നിലേക്ക് അടുപ്പിച്ചു..
ജോലിയേക്കാൾ ഉപരി അവനോടൊപ്പം സന്തോഷം നിറഞ്ഞൊരു ജീവിതമാണെന്ന കാഴ്ചപ്പാടിൽ തന്നെ ഞാൻ ഉറച്ചു നിന്നു..
എൻറ്റെ മനസ്സിൻറ്റെ സാമിപ്യം ആകണം അവനെന്നിലേക്ക് തിരികെ വന്നു..
ഒരൂ വിഷു ദിനത്തിൽ ഞങ്ങൾ വിവാഹിതരായി..
സന്തോഷം നിറഞ്ഞ നീമിഷങ്ങൾ മാത്രമായിരുന്നു പിന്നീട്..
എനിക്കെൻറ്റെ പഴയ ചെക്കനെ തിരിച്ചു തന്ന ദൈവത്തിന് ഒരുപാട് നന്ദി പറഞ്ഞ് ഞങ്ങൾ ജീവിതം മുന്നോട്ട് നീക്കി...
ചില സന്തോഷങ്ങൾ അധികമായാൽ ദൈവം ഒന്ന് വേനിപ്പിക്കാൻ
ശ്രമിക്കുമെന്നത് സത്യം..
ഞാൻ പുതുതായി ജോലിക്ക് കയറിയ ആഫീസിലെ ഒരു പയ്യൻ എന്നെ ലൈംഗീകമായി
ഒരുപാട് ആഗ്രഹിച്ചു..
മേലുദ്യോഗസ്ഥരോട് പരാതി പറയുമെന്ന
എൻറ്റെ താക്കീതിൽ അയാൾ പ്രതികരിച്ചത് എൻറ്റെ രാകേഷ് എനിക്ക് മാത്രം നൽകേണ്ട ലൈംഗീക ഭാഗങ്ങൾ മറ്റൊരു പെൺകുട്ടിക്ക് പങ്കുവച്ചതിൻറ്റെ തെളിവ് കാട്ടി ഭയപ്പെടുത്തിയാണ്...
അവൻറ്റെ വിശ്രമ വേളയിൽ അവൻ കണ്ടെത്തിയ ഒരു വിനോദം ഇന്നെന്റെ
മാനത്തിന് വില പറഞ്ഞു...
അവനോട് തുറന്നു പറയുകയല്ലാതെ മറ്റൊന്നും എനിക്ക് മുന്നിൽ ഇല്ലെന്നുളള ഉറച്ച തീരുമാനം എനിക്ക് എന്റെ ജീവിതം തിരിച്ചു നല്‍കി...
എല്ലാം കേട്ട അവൻ എൻറ്റെ കൈകൾ ചേർത്ത് പിടിച്ച് ആവശ്യപ്പെട്ടത് ഒന്ന് മാത്രം..
നമ്മൾ പോരാടുന്നു നിയമ പരമായി എല്ലാം
ഏറ്റ് പറഞ്ഞ്..
ഒരു പക്ഷേ ഈ ലോകം മുഴുവനും എന്നെ ശപിച്ചേക്കാം, പഴിച്ചേക്കാം..
പക്ഷേ നീ എന്നെ വീട്ടു പോകരുത്.
ചിരിച്ചു കൊണ്ട് അവനെ എൻറ്റെ മടിയിൽ കിടത്തി അവൻറ്റെ തലയിൽ തലോടി
ഞാൻ അവനെ കൂടുതൽ സ്നേഹിച്ചു..
നിയമത്തിലധിഷ്ഠിതമായ പോരാട്ടത്തിനൊടുവിൽ ഇന്ന് ഞങ്ങൾ സന്തോഷ പൂർവ്വം ജീവിക്കുന്നു...
എനിക്ക് അവനും, അവനു ഞാനും, ഞങ്ങൾക്ക് ഞങ്ങളുടെ കിങ്ങിണി മോളും...
പിന്നെ എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾക്കൊപ്പം ധൈര്യം പകര്‍ന്നു നിന്ന മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും..
ഒരുപക്ഷേ ഞാൻ ആദ്യമേ അവനെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഞാനും, അവനും മാത്രമല്ല
ഞങ്ങളുടെ മാതാപിതാക്കളും ഒരുപരിധിവരെ സമൂഹത്തിലെ പലരും പല ദുഖങ്ങളും നേരിടേണ്ടി വരുമായിരുന്നു.

by: rameshKumar

എന്തുട്ടാ ഉണ്ണി നീ നോക്കണേ..

ജാനേച്ചീടെ ഫോട്ടോ ദാണ്ടേ
മുഖ പുസ്തകത്തിൽ ഒരു മാമൻ
ഇട്ടേക്കണു..
ജാനൂൻറ്റെ ഫോട്ടോയോ, മാമനോ
ഏത് മാമൻ...?
കാട്ടിക്കേ ഉണ്ണി..
ശിവ ശിവ എന്താ ഈ കാണണേ..
ഉണ്ണി, ആരാ ഈ സതീശൻ,?
ന്തിനാ ൻറ്റെ
കുട്ടീൻറ്റെ ഫോട്ടോ അവൻറ്റെ
കാമുകിയാന്നു പറഞ്ഞ് ഇട്ടേക്കണേ..
കൃഷ്ണാ, ഗുരുവായൂരപ്പാ കാത്തോളണേ..
അശോകൻ ഇതു കണ്ടിട്ടുണ്ടോ ആവോ..?
നീ ജാനൂനെ ഒന്ന് വിളിച്ചു കാര്യം ചോദിച്ചേ..
അശോകൻ ഉണ്ടെങ്കിൽ രണ്ടാളോടും കൂടി ഇത്രേടം വരാനും പറയ്യ..
അപ്പൂസേ, ദാ ജാനേച്ചീ വിളിക്കണു..
മോളേ, ന്താ ഞാനീ കാണണേ,
ആരാ ഈ സതീശൻ..
അറിയില്ല അച്ഛാ,
ന്താപ്പോ ഇങ്ങനൊരാളെപ്പറ്റി ചോദിക്കാൻ..?
അശോകൻ അവിടില്യേ..?
ല്യാ രാവിലെന്നെ ക്ഷേത്രത്തിൽ പോയി..
എങ്കിൽ അവൻ വന്നിട്ട് നിങ്ങള് രണ്ടാളും
കൂടി ഇത്രേടം ഒന്ന് വരണം..
കാര്യം പറയച്ഛാ, ഇവിടെ ഇത്തിരി തിരക്കുണ്ടേ..
ഉണ്ണി ന്തേലും കുരുത്തക്കേട് കാട്ടിയോ,
ആരാ ഈ സതീശൻ..?
അശോകൻ ക്ഷേത്ര ദർശനം നടത്തി മടങ്ങിയെത്തി പതിവുപോലെ പത്രത്തിന്
പകരം തൻറ്റെ മുഖപുസ്തക കലാപരിപാടിയുമായി ഉമ്രത്തങ്ങ് ഇരുന്നു..
കാപ്പിയുമായി വന്ന ജാനൂൻറ്റെ
കൈയ്യിൽ നിന്നു കാപ്പി വാങ്ങിക്കുടിക്കവേ അച്ഛൻ
വിളിച്ച കാര്യവും അത്രേടം ചെല്ലണമെന്നും
സതീശനേയും പറ്റി ജാനു പറഞ്ഞു..
സതീശനെന്ന നാമം കേട്ടതും അശോകൻറ്റെ മുഖം മാറി..
പെട്ടെന്ന് കാഫി താഴെ വച്ച് സതീശൻ
പതിവായി പോസ്റ്റാറുളള ഗ്രൂപ്പിൽ കയറി നോക്കി..
ൻറ്റെ പൂർണ്ണത്രയശ്യാ ചതിച്ചല്ലോ..?
തൻറ്റെ ജാനൂട്ടിയുടെ ഫോട്ടോ ദാണ്ടേ സതീശൻ കാമുകിയെന്ന രൂപേണ തമാശയിൽ ചാർത്തിയ വരികളോടെ പോസ്റ്റ് ചെയ്തിരിക്കുന്നു..
പെട്ടെന്ന് കോപത്താൽ വിറകൊണ്ട് അശോകൻ സതീശനെ ഇൻബോക്സിൽ ശകാര വർഷങ്ങളാൽ മൂടി..
സതീശൻ പ്രതികരിച്ചത് ഇപ്രകാരം,
നൊന്തോ ഇഷ്ടാ, തൻറ്റെ ഭാര്യയെ
ഞാനൊന്ന് മാറ്റി ഉപയോഗിച്ചപ്പോൾ,
അതുപോലെയാണ് ഇഷ്ടാ എനിക്കെൻറ്റെ
കലാ സൃഷ്ടി..
ഇഷ്ടൻ മാസങ്ങളായി മോഷ്ടിക്കുന്നതും..
പിന്നെ അനുവാദമില്ലാതെ തൻറ്റെ വാളിൽ
നിന്നും താൻ പോലുമറിയാതെ തൻറ്റെ
ഭാര്യയുടെ ഫോട്ടോ മോഷ്ടിച്ച്
ചിത്രീകരിച്ചതിൽ മാപ്പ്...
എന്തു പറയണമെന്നറിയാതെ വേദനയോടെ അന്നാദ്യമായി അശോകൻ
ഫബിയിൽ സ്വയം വരികളെഴുതി പോസ്റ്റി..

by: 
Ramesh Kumar 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo