Slider

സാമീപ്യം

0
ബസ് ഇറങ്ങിയതും ശ്യാമ കണ്ണുകൾ പരതി, ഭാഗ്യം കണാരേട്ടനില്ല,
കണാരേട്ടനൊഴിച്ച് എല്ലാവരും ഉണ്ട് പതിവുപോലെ തന്നെ വഴിയിൽ..
ഹോ സമാധാനായി, നോട്ടം സഹിച്ചാ മതില്ലോ,
വളിച്ചതും പുളിച്ചതും കേൾക്കണ്ട ഇന്ന്..
പലരുടേയും രൂക്ഷമായ നോട്ടത്തിന്
മുന്നിലും തളരാതെ അവൾ വീട് ലക്ഷ്യമാക്കി നടന്നു..
മോളൂട്ടി മുറ്റത്ത് ഓടിക്കളിക്കുന്നുണ്ട്.. കൂട്ടിന് അപ്പുറത്തെ വീട്ടിലെ
രേഖയുടെ മോളും.. സത്യത്തിൽ രക്ത ബന്ധമില്ലാത്ത
ചേച്ചിയാണവൾക്ക് രേഖ.. നന്മയുളള അയൽപക്കം
ബന്ധുമൂല്യത്തേക്കാൾ ശക്തിയാണെന്ന് തിരിച്ചറിഞ്ഞതും
രേഖയിൽ നിന്നും ആണ്..
രേഖയും, രേഖയുടെ ഭർത്താവ് ശ്രീകുമാറും, കൂടെ ജനിക്കാത്ത സഹോദരങ്ങളുടെ സ്ഥാനത്താണ്... നടന്നു വന്ന തളർച്ചയും, ജോലി ക്ഷീണവുമൊക്കെ മുഖത്ത്
ദൃശ്യമെങ്കിലും മോളൂൻറ്റേയും,മീനൂട്ടി(രേഖയുടെ കുട്ടി)
യുടേയും തലയിൽ തലോടി കവിളിൽ ഉമ്മ നൽകി
അവൾ വീടിനുള്ളിലേക്ക് കടന്നു..
കൈയ്യിലെ ബാഗും, കുടയും അലമാരിയിൽ
വച്ച് അവളുടെ രാജേട്ടനരികിലേക്കവൾ
ചെന്നു..
എൻറ്റെ
രാജേട്ടനെ അറിയോ നിങ്ങൾക്ക്...?
ഇല്ലാ അല്ലേ...?
ജനിക്കുന്നെങ്കിൽ ഇതുപോലൊരാളുടെ
മകളോ, ഭാര്യയോ, സഹോദരിയോ
ഒക്കെ ആവണം..
അപകടത്താൽ തളർച്ച ബാധിച്ച്
കിടപ്പിലാകുന്നത് വരെ എൻറ്റെ
കണ്ണ് നിറയാൻ അനുവദിച്ചിട്ടില്ല
എൻറ്റെ രാജേട്ടൻ..
രാജേട്ടനരികിലേക്ക് ചേര്‍ന്ന് ഇരുന്നവൾ
പതിവുപോലെ നെറുകയിൽ ചുമ്പിച്ചു..
ചുമ്പനത്തിനൊടുവിൽ ആ മുഖം തലോടവെ
അറിയാതെ ഒരു തുള്ളി കണ്ണുനീർ അവൻറ്റെ
മുഖത്തേക്ക്..
വേഗം കണ്ണുകൾ തുടച്ചവൾ അവൻറ്റെ നെഞ്ചിലേക്ക് ഇഴുകി ചേര്‍ന്നു..
വീട്ടുകാരെ ധിക്കരിച്ച് തുടങ്ങിയതാണ് രാജേട്ടനൊപ്പം ജീവിതം,
സന്തോഷകരമായിരുന്നു ഓരോ നിമിഷവും,
പക്ഷേ എവിടെയോ ശാപം തലക്ക് വന്ന് വീണപോലെയായിരുന്നു രാജേട്ടനൊരു
അപകടം സംഭവിച്ചതും ഈ കിടപ്പിലായതും..
രാജേട്ടനൊപ്പം ഇറങ്ങി പോന്ന നിമിഷം
മുതൽ
ഈ നിമിഷം വരെ രാജേട്ടൻറ്റെ സ്നേഹം ആവോളം അനുഭവിക്കുന്നു..
എങ്കിലും ദൈവം എവിടെയോ ഞങ്ങളോട്
ക്രൂരത കാട്ടിയെന്ന് പറയാതെയും വയ്യ..
ഒരുപക്ഷേ രാജേട്ടന് ആ നശിച്ച അപകടം
പറ്റിയില്ലാരുന്നെങ്കിൽ,
എത്ര സന്തോഷമായേനെ ഞങ്ങളുടെ ജീവിതം..
ശ്യാമേ,
കണ്ണുകൾ പതിവിലധികം
നിറഞ്ഞല്ലോ കുട്ടി..?
പ്രത്യേകിച്ച് ഒന്നുമില്ല യേട്ടാ,
വിധിയെ ഒന്ന് ഓർത്തുപോയതാ..
ശരി,
വിഷമിക്കാതെ നീ..
മാളൂട്ടി എന്തിയേ..?
ഉമ്മറത്തുണ്ട് കുറുമ്പി,
മീനൂട്ടിക്കൊപ്പം
ശരി,
നീ പോയി കുളിച്ച് അല്പം കിടക്ക്,
നിൻറ്റെ ശരീരത്തേക്കാൾ ക്ഷീണം
മനസ്സിൽ ഉണ്ട് ഇന്ന് നിനക്ക്..
വേണ്ട, ഇത്തിരി നേരം കിടക്കട്ടെ
ഈ നെഞ്ചിൽ,
ശരിയാ രാജേട്ടാ,
ഒരല്പമധികമുണ്ട് ഇന്ന് നമ്മുടെ ദുഖം,
യേട്ടനറിയാല്ലോ ഞാൻ പുതിയ സ്ഥലത്ത്
ജോലിക്കുകയറിയത്,
അവിടുത്തെ ജനറൽ മാനേജർ
വശപ്പിശകായി എന്നോട് പെരുമാറുന്നു..
എത്രയിടത്താന്നു വച്ചാ ഇങ്ങനെ മാറി മാറി ജേലിക്ക് കയറുക,
എന്താ ചെയ്യേണ്ടതെന്ന് ഓർത്തിട്ട്
ആകെ സങ്കടം,
ആ കോഴ്സ് പൂർത്തിയാക്കിയ ശേഷം ആയിരുന്നു നമ്മൾ ഓടി പോന്നതെങ്കിൽ
ചെറിയ ശമ്പളത്തിലാണെങ്കിൽ കൂടി നമുക്ക് ആരുടേയും വശപ്പിശകില്ലാത്ത
പെരുമാറ്റാത്തെ ഭയക്കാതെ ജീവിക്കായിരുന്നു..
ഇതിപ്പോ അന്യ ആളുകളുടെ
അടി വസ്ത്രം വരെ
അലക്കി തേച്ചല്ലേ നമ്മൾ കഴിഞ്ഞു
പോകുന്നത്..
അതൊക്കെ സഹിക്കാം യേട്ടാ,
അതിനൊന്നും യേട്ടൻറ്റെ മോൾക്ക് സങ്കടല്യാ..
പക്ഷേ ദേഹം ചൂഴ്ന്നെടുക്കുന്ന
രീതിയിലുളള നോട്ടം,
അതും ഒരേ വീട്ടിലെ അംഗത്തെപ്പോലെ കാണേണ്ടവർ കൂടി,
ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലമല്ലേ യേട്ടാ,
അനുജത്തിയെപ്പോലെ കാണണ്ടേ അയാൾ,
കസ്റ്റമേർസിൻറ്റെ തുണിക്കൊപ്പം അയാളുടെ ഡ്രസും കൂടി തരും,
അതും പോട്ടേന്നു വക്കാം,
പിന്നെ ദേഹത്ത് മനപൂർവ്വം മുട്ടി ഉരുമ്മാൻ സാഹചര്യം ഉണ്ടാക്കും,
കസ്റ്റമേർസിന് മുന്നിൽ വച്ച് വഴക്ക് പറയും,
ചെകിട്ടത്ത് അടിയും കൊടുത്ത് ഇറങ്ങി പോരണോന്നൊണ്ട്,
പക്ഷേ,
നമ്മുടെ വിധി അല്ലാണ്ടെന്താ യേട്ടാ..
എനിക്ക് മാറ്റാരാ ഈ സങ്കടമൊക്കെ
തുറന്നു പറയാൻ എൻറ്റെ യേട്ടനല്ലാതെ..
നോക്ക് രാജേട്ടാ,
നമ്മടെ ശ്രീയേട്ടന് രണ്ട് ഭാര്യമാരാണെന്നുളള
വളിച്ച വർത്തമാനം തന്നെ ഞാൻ
കുറേ കേട്ടു..
ആങ്ങളേയും, പെങ്ങളേയും തിരിച്ചറിയാൻ സാധിക്കാത്തവരുടെ വികാരം അവര്
പരസ്യമായി പ്രകടിപ്പിക്കുന്നു,
അത്രേ ഉളളു..
അതിൽ എനിക്ക് സങ്കടോം ഇല്ല,
ശ്രീയേട്ടനും, രേഖേച്ചിക്കും അതുപോലെ
തന്നെ,
ശ്രീയേട്ടനേയും,രേഖയേയും
നമ്മുടെ അടുത്ത് ഇങ്ങനെ കിട്ടിയത്
തന്നെ എത്ര ഭാഗ്യാ,
ഇല്ലെങ്കിൽ മോളൂട്ടി ഉൾപ്പെടെ ഞാൻ
വരൂന്ന വരെ യേട്ടനും എത്ര ബുദ്ധിമുട്ട് ആയേനെ..
അതെങ്കിലും ദൈവത്തിന്റെ ദയ...
ആ കുടുംബത്തെപ്പറ്റിയാ ഓരോരുത്തന്മാരും..
ആ കണാരേട്ടനാ സൂക്കേട് കൂടുതൽ,
എന്നും ഉണ്ടാകും വഴിയിൽ,
ഒരു നോട്ടോം, വർത്താനോം ഒക്കെ ആയി..
ന്തായാലും ഇന്ന് കണ്ടില്ല..
ചിലപ്പോൾ ദുഖം കൂടുതൽ തന്നാൽ
നാളെ തീർന്നു പോയാലോന്ന് ഓർത്താവും നാളേക്ക് മാറ്റിയത് കണാരേട്ടനെ...
മോളെ,
നിൻറ്റെ കണ്ണുകൾ വിങ്ങിയാൽ,
ഈശ്വരാ ഇതെന്ത് വിധി..
ഞങ്ങൾ ഒരു തെറ്റല്ലേ ചെയ്തുള്ളൂ,
പരസ്പരം മനസ്സ് അറിഞ്ഞ് സ്നേഹിച്ചു,
മാതാപിതാക്കളെ ധിക്കരിക്കേണ്ടി വന്നതോ..?
പരസ്പരം വഞ്ചിക്കാഞ്ഞതോ..?
ദൈവത്തോട് പരാതി പറയാനല്ലാതെ
എന്താ ചെയ്യാ ശ്യാമേ നമുക്ക്...
സാരല്യാ കുട്ടി,
നീ എണീറ്റു പോയി കുളിച്ച് വിളക്ക് കത്തിക്ക്,
ഒന്നു പോടാ അവിടുന്ന്,
ദൈവത്തോട് ഇത്രേങ്കിലും പരാതി ഞാൻ പറഞ്ഞില്ലേലേ
നിന്നേം കൊണ്ട് ദൈവം അങ്ങ് പോകും,
എത്ര വേദനയുണ്ടെങ്കിലും നിൻറ്റെ
ഈ സാമിപ്യം ഉണ്ടല്ലോ അതെനിക്ക് വേണം,
ഒരു ശക്തിക്കും ഞാൻ വിട്ടുകൊടുക്കില്ല നിന്നെ..
ആ മാറിൽ ചായുമ്പോൾ ഉളള സുരക്ഷിതത്വം ഉണ്ടല്ലോ,
ഞാൻ നിൻറ്റേതാണെന്നുളള എൻറ്റെ
വിശ്വാസം
അത് മതി എനിക്ക് എന്നെ സ്വയം സംരക്ഷിക്കാൻ..
ഒന്ന് ചിരിച്ചേ എൻറ്റെ ചക്കരക്കുട്ടൻ,
സങ്കടത്തിലെ സ്നേഹം
അതൊരു തെളിവാണ് യഥാര്‍ത്ഥ പ്രണയത്തിന്റെ,
ആ പ്രണയ നിമിഷങ്ങൾ പങ്കുവച്ച്
ശ്യാമയും, രാജനും, മോളും...
ഇരുവരും പ്രതീക്ഷയിലാണ് ഒരൽഭുതം
ദൈവം അവരുടെ ജീവിതത്തിലേക്ക് നൽകുമെന്ന്..
രചന..
രമേഷ് കുമാർ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo