കോഴിക്കോടായിരുന്നു എന്റെ ഹെഡോഫീസ് കുറച്ച് ജോലിയുണ്ടായിരുന്നു അതൊക്കെ തീർത്ത് നാട്ടിലേക്ക് തിരിക്കാൻ ബസ്സ് സ്റ്റാന്റിലെത്തി..എനിക്ക് ത്രൂ ബസ്സ് വരാൻ ഇനിയും അരമണിക്കൂറെങ്കിലും വേണം ഫോണെടുത്ത് ഫേസ്ബുക്കിലൂടെ നാറണത്ത് ഭ്രാന്തനെ പോലെ താഴെക്കും മുകളിലൊട്ടും ഉരുട്ടി കളിച്ചിരിക്കുംബോയാണു കുറച്ച് അപ്പുറത്തായി ഒരാൾക്കൂട്ടം ശ്രദ്ധയിൽ പെട്ടത്...ഞാനും പോയി നോക്കി ജനങ്ങൾ ചുറ്റിലും തടിച്ച് കൂടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ഞാനൊന്ന് ആഞ്ഞ് തള്ളി ഒരു വിധം ആ കാഴ്ച്ച കാണാൻ അതിലേക്ക് നുഴഞ്ഞു കയറി..മീൻ പച്ചക്ക് വിഴുങ്ങുകയാണു ചില മീനുകളെ അയാൾ തല ഭാഗം കടിച്ചു തിന്നാനും തുടങ്ങി എനിക്ക് മുഖം വ്യക്തമായി കാണാൻ പറ്റുന്നില്ലായിരുന്നു..
മുഖത്ത് നിറയെ മീനിന്റെ രക്തവും ചെകിളയുമുണ്ട് വല്ലാത്തൊരു നാറ്റവും ചീഞ്ഞളിഞ്ഞ മാർക്കറ്റിൽ നിന്നും ഒഴിവാക്കിയ മീനുകളുമായാണു അയാളുടെ അഭ്യാസങ്ങൾ .. ആളുകളൊക്കെ കുറച്ച് അകന്ന് നിന്നാണു കാഴ്ച്ച കാണുന്നത് ഭ്രാന്തന്റെ പ്രകടനം കണ്ട് എല്ലാവരും നന്നായിട്ട് ആസ്വദിക്കുന്നുണ്ട് ..ഒന്നു രണ്ട് പേർ നാണയങ്ങൾ ദൂരെ നിന്ന് എറിഞ്ഞു കൊടുക്കുന്നുണ്ട്..
പെട്ടന്നാണു കാർമ്മേഘം ഇരുണ്ടത് ഒരു ചാറ്റൽ മഴക്കുള്ള കൊള്ളുണ്ട് എല്ലാവരും ചിതറിയൊടി സുരക്ഷിതമായി ബസ്സ്സ്റ്റാന്റിനകത്ത് കയറി നിന്നിരുന്നു...ഭ്രാന്തൻ എന്റെ മനസ്സിലുടക്കി നിന്നു എനിക്ക് എന്തൊ ഒരു പരിചയം ആയാളുടെ മുഖത്ത് തോന്നിയിരുന്നു ആളൊഴിഞ്ഞിട്ടും മഴ തുടങ്ങിയിട്ടും ഭ്രാന്തൻ നിർത്തുന്ന ലക്ഷണമില്ല ....
ആ മുഖം ഇപ്പോൾ എനിക്ക് കുറച്ചു കൂടെ വ്യക്തമായി കാണാം ...
അത് നമ്മുടെ ശ്യാമല്ലെ ഞാൻ എന്നൊടു തന്നെ പറഞ്ഞു ....
കുറച്ച് മാറി നിന്ന് ആരോ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു നന്നായി പഠിച്ച് നല്ലൊരു ജോലിയൊക്കെയുള്ള നല്ലൊരു കുടുംബത്തിലെ ചെറുപ്പക്കാരന ഇപ്പോൾ കണ്ടില്ലെ അവസ്ഥ...
ചേട്ടനു അയാളെ അറിയാമോ...
ഇവൻ കുറച്ചപ്പുറത്തുള്ളതാ അച്ഛനും അമ്മയും കടം കേറി ആത്മഹത്ത്യ ചെയ്തതാ. അതിനു ശേഷം ഇവനിങ്ങനെയാ...
എന്റെ സംശയം ഒന്നുകൂടെ ഉറപ്പിച്ചു...
ഇത് നമ്മുടെ ശ്യാം തന്നെ ഞാൻ മഴ വകവെക്കാതെ അവന്റടുത്തേക്ക് ഓടി ...
പണം തരാൻ ആരെങ്കിലും വരുന്നതാണെന്ന് കരുതി അവനൊരു മീൻ വിഴുങ്ങി വാലു പിടിച്ച് തല മുകളിലേക്ക് ഉയർത്തി പതിയെ പതിയെ അവൻ മീനിനെ തൊണ്ടയിലേക്കിറക്കുകയാണു...
കണ്ണു വലുതായി വരുന്നുണ്ട് പാവത്തിനു ശ്വാസം മുട്ടുന്നുണ്ട് ശെരിക്കും ....
ടാ ശ്യാമേ..
അവനു യാതൊരു കൂസലുമില്ല
ഇത് ഞാനട നിന്റെ കൂടെ പഠിച്ച ജോർജ്ജ് ...
എനിക്ക് കരച്ചിലു വന്നു അവന്റെ അവസ്ഥയൊർത്ത് ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ് ടീച്ചേർസ്സിന്റെ കണ്ണിലുണ്ണി എനിക്ക് ഒട്ടുമിക്ക എല്ലാവർക്കും അസൂയയായിരുന്നു അവനൊട്..
അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ കയ്യിൽ നിറയെ പണം അ കാലത്ത് കാറിൽ കോളേജിൽ വന്നവരിൽ ഒരാളായിരുന്നു ശ്യാം ഞാനൊക്കെ അവന്റെ പുറകെ വാലായി നടന്ന് കാന്റിനിൽ നിന്ന് ഓസിനു ഒരുപാട് തിനിട്ടുണ്ട് ...
വീണ്ടും അടുത്ത മീനിനെ എടുത്ത് വിഴുങ്ങാനുള്ള പുറപാടില്ലായിരുന്നു അവൻ അതിനു മുമ്പ് ഒരു പത്തു രൂപ അവനെതിരെ നീട്ടി ..
ശ്യാമിന്റെ മുഖത്ത് ഒരു നിഷ്കളങ്ക ചിരി അത് ആർത്തിയൊടെ വാങ്ങി പോകറ്റിലേക്കിട്ട് എന്നെ തന്നെ നോക്കി..
ഇനിയും കാണിക്കട്ടെ...
ഒരു നിമിഷം കണ്ണീരും മഴ തുള്ളിയും തിരിച്ചറിയാൻ പറ്റാണ്ടായി എനിക്ക് വായിലേക്ക് ഇറ്റി വീഴുന്ന മഴ തുള്ളികൾക്ക് ഒരു ഉപ്പ് രസം അനുഭവപ്പെട്ടു..ഞാൻ ഫീസടക്കാനില്ലാതെ നട്ടൊട്ടമൊടിയിരുന്ന കാലം കയ്യിൽ പണം വെച്ച് തന്ന് സഹായിച്ചവൻ വിശക്കുംബോൾ വയർ നിറച്ച് ആഹാരം വാങ്ങി തന്നവൻ ഇന്ന് ഞാൻ പകരം കൊടുത്തത് പത്ത് രൂപ ..
ഞാനൊന്ന് സ്വയം മറന്ന് ശ്യാം എന്നു വിളിച്ച് കെട്ടിപിടിച്ച് കരഞ്ഞു പോയി....
അവനെയും കൂട്ടി അടുത്തുള്ള ഹോട്ടലിൽ കയറി വയർ നിറച്ച് ആഹാരവും വാങ്ങി കൊടുത്ത് ലോഡ്ജിൽ മുറിയെടുത്ത് അവനെ ഞാനൊന്ന് ശെരിക്ക് കുളിപ്പിച്ചു.. ഒരു ബാർബറെ കൂട്ടികൊണ്ട് വന്ന് നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെ വൃത്തിയാക്കി.. പിറ്റേ ദിവസം ഓഫീസിൽ വിളിച്ച് മാനേജറൊട് കാര്യം പറഞ്ഞു കാരുണ്യ എന്ന സംഘടനയുടെ സഹായത്താൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി....
ഇടക്ക് ഞാൻ പോയി കാണാറുണ്ട് ഇപ്പോൾ അവൻ പഴയ ശ്യാമായി വരുന്നുണ്ട് എത്രയും പെട്ടന്ന് രോഗം മാറി പുറത്തിറങ്ങാൻ പറ്റുമെന്ന് ഡൊക്റ്ററും ഉറപ്പ് തന്നിട്ടുണ്ട്..അങ്ങനെ അവനെ തെരുവിലേക്ക് വലിച്ചെറിഞ്ഞ് പോകാൻ എനിക്ക് മനസ്സില്ലായിരുന്നു ...
"അൻസാർ പെരിങ്ങത്തൂർ"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക