നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനസാക്ഷി ഇല്ലാത്തവർ


NB: സ്വബോധം ഉള്ളവർ മാത്രം വായിക്കുക
മനസാക്ഷി ഇല്ലാത്തവർ
---------------------------------------
'മനസാക്ഷി ഇല്ലേടാ നിനക്ക് '
അലറിക്കൊണ്ട് മനു ബിജുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.
ദേഷ്യത്താൽ അവൻ വിറക്കുന്നുണ്ടായിരുന്നു.
'ഇല്ലടാ എനിക്കൽപ്പം മനസാക്ഷി കുറ..'
പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുന്നേ കൊടുത്തു ചെകിടടച്ച് ഒന്ന് .
ഒരു നിമിഷം ചുറ്റാകെ നിന്നവരെല്ലാം സ്ഥബ്ദരായി .
.......................
നാളെ ഞായറാഴ്ചയല്ലെ നമുക്കൊന്ന് പൊൻമുടിയിൽ പോയാല്ലോ . ബിജുവിളിച്ച് ചോദിക്കുമ്പോൾ മനു ചോദിച്ചു .
'വേറാരൊക്കെ ഉണ്ടെടാ '
'അബിലാഷും കിരണും ഉണ്ട്'
അവധിയല്ലെ കുറേക്കാലമായി എല്ലാപേരും ഒരുമിച്ച് ഒന്ന് കൂടിയിട്ട്. പോയേക്കാം അതുകൊണ്ടാണ് മനു സമ്മതിച്ചത് .
ഒരുമിച്ച് പഠിച്ച ഉറ്റ സുഹൃത്തുക്കൾ .
എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നവർ
ഫൈവ്ഫിംഗേഴ്സ് എന്ന് അറിയപ്പെട്ടിരുന്നവർ , ജോലിയൊക്കെ ആയി ഓരോ വഴിക്ക്.
മനു KSRTC കണ്ടക്ടർ ആണ്. കൂട്ടത്തിൽ പാവപ്പെട്ടവൻ സാമ്പത്തികമായും, സ്വഭാവത്തിലും.
ഭാര്യ ഉണ്ട് ലൗമാരേജ് ആയിരുന്നു. അവളും പാവപ്പെട്ട കുട്ടി .
വിവാഹം കഴിഞ്ഞ് വർഷം അഞ്ചായിട്ടും കുട്ടികൾ ഇല്ല.
മരുന്നുകൾ പലതും നോക്കി. രണ്ട് പേർക്കും കുഴപ്പമില്ല. പിന്നാർക്കാ കുഴപ്പം ഈശ്വരന് ഇഷ്ടല്ലായിരിക്കും.
അബിലാഷ്, ആള് ഫയർഫോഴ്സിൽ ആണ്. പാവമാണ് സാമ്പത്തികമായ് തരക്കേടില്ലാത്ത കുടുംബം
കല്യാണം കഴിഞ്ഞില്ല പെണ്ണ് നോക്കി നടക്കുന്നു. ഒരു നൂറ് പേരെയെങ്കിലും കണ്ട് കാണും.
എയർപോർട്ടും, സ്റ്റേഡിയവും, ആലൂക്കാസും ഒക്കെ ചോതിച്ചാൽ എങ്ങനെ നടക്കാനാണ് .
കിരൺ : കൂട്ടത്തിൽ ഇത്തിരി കുഴപ്പക്കാരൻ. ജോലി ആയിട്ടില്ല അതിന്റെ നീരസം അവന് എല്ലാ പേരോടും ഉണ്ട്. psc റാങ്ക് ലിസ്റ്റിൽ ഉണ്ട് ഭാഗ്യം ഉള്ളത് കൊണ്ടാകും ഇതുവരെ വിളിച്ചില്ല . ജോലി കിട്ടിയിട്ടെ കെട്ടു എന്ന വാശിയുള്ളതിനാൽ വിവാഹവും നടന്നില്ല.
അടുത്തയാൾ ബിജു പണക്കാരൻ, മുൻകോപി, താമര എന്നൊക്കെയാ കിരൺ അവനെ വിളിക്കുന്നത്.
ജോലി എക്സൈസിൽ
കള്ളനെ താക്കോൽ ഏൽപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ . ഫുൾ ടൈം വെള്ളം, പോരാത്തതിന് ഇപ്പോൾ ഫ്രീ ആയി കിട്ടും. ബിവറേജിലോ ബാറിലോ ചെന്നാൽ മതി.
കുപ്പി ഫ്രീ.
കല്യാണം കഴിഞ്ഞു. പക്ഷേ താമരയെ സ്നേഹിക്കാൻ അവൾ നിലാവ് അല്ലാത്തത് കൊണ്ട് . അവളുടെ വീട്ടിലാ. ഡിവോഴ്സ് കേസ് നടക്കുന്നു.
ഡാ അപ്പോരാവിലെ ഒരു ആറ് മണിക്ക് പോകണം. എന്റെ വണ്ടിയിൽ പോകാം. ബിജു പറഞ്ഞു.
......................
പറഞ്ഞത് പോലെ ആറ് മണിക്ക് തന്നെ ബിജു കാറുമായി വന്നു. അബിലാഷും, കിരണും ഉണ്ടായിരുന്നു. കേറളിയാ
കിരൺ ആണ് ഡോർ തുറന്ന് കൊടുത്തത്.
നാലു പേരുടേയും കുശലാന്വേഷണം ഒക്കെ ആയപ്പോഴേക്കും വണ്ടി കല്ലാറിൽ എത്തിയിരുന്നു.
ആരുടേയും അനുവാദം ചോദിക്കാതെ തന്നെ ബിജു കാർ നിർത്തി.
'അളിയാ രണ്ടെണ്ണം അടിച്ചിട്ട് പോകാം ഇവിടെ വരെ വന്നിട്ട് ....
ഇതൊക്കെ അല്ലേടാ ഒരു രസം' .
ആർക്കും എതിർ അഭിപ്രായം ഇല്ലായിരുന്നു.
ഒരു ഫുൾ ബോട്ടിൽ വിസ്കിയും രണ്ട് ബിയറുമായി നടന്നു. വെള്ളം വളരെ കുറവായിരുന്നു. ഉരുണ്ട വെള്ളാരം കല്ലുകളും കാടിന്റെ നിശബ്ദ്ദതയും, ചെറുകാറ്റും, അരിച്ചിറങ്ങി വരുന്ന സൂര്യരശ്മിയുമൊക്കെ ഒരു ഫീലിംഗ്.
അവർ ആറിന് സമീപത്ത് കൂടി മുകളിലേക്ക് നടന്നു.
വിസ്ത്രിതിയേറിയ ഒരു പാറയിൽ എത്തി.
അവിടെ ഇരിക്കാമെന്നായി.
മനുവും, അബിലാഷും ബിയർ മാത്രമേ കഴിക്കു . കുളിയും കുടിയും ഒക്കെയായി മണിക്കൂറുകൾ പോയതറിഞ്ഞില്ല.
'അളിയാ ഒരു മണിയായി' അബിലാഷ് ഓർമ്മിപ്പിച്ചു.
'പോടാ ഇപ്പോഴേ അവിടെ ചെന്നാൽ നല്ല വെയിൽ ആയിരിക്കും
ഒരു രസത്തിൽ വരുമ്പോഴാ അവന്റെ ധൃതി
അവിടെ അടങ്ങി ഇരിക്കെടാ' കിരൺ പറഞ്ഞു.
"അളിയൻ മാരേ ഓവറാക്കല്ലെ. സൂക്ഷിക്കണം.
അറിയാല്ലൊ നമ്മുടെ മനോജ്......" മനു പറഞ്ഞ് മുഴുമിപ്പിക്കാതെ നിർത്തി....
ഒരു നിമിഷം ആ വനത്തിൽ സർവ്വം നിശ്ഛലമാകുന്ന പോലെ അവർക്ക് തോന്നി.
മനോജ്.....
ഓർമ്മയുടെ ഓളങ്ങളിലേക്ക് അവർ ഊളിയിട്ടു........
.........................
മനോജ്... ബിജുവിന്റെ അനുജൻ അവനേക്കാൾ ഒരു വയസ്സ് ഇളയവൻ. തങ്ങളിൽ ഒരാൾ .
ബിജുവിനെ പോലല്ല . സൗമ്യൻ സൽസ്വഭാവി ഒക്കെ ആയിരുന്നു. അവന്റെ ആഗ്രഹം പോലെ തന്നെ ആർമിയിൽ ചേർന്നു.
മദ്യപിക്കുകയോ പുകവലിക്കുകയോ ഒന്നുമില്ല.
ട്രെയിനിംഗ് ഒക്കെ കഴിഞ്ഞ് അവധിക്ക് വന്നതാണ് .
കൂടെ മൂന്ന് കുട്ടുകാരും ഉണ്ടായിരുന്നു. പൊൻമുടിയിലേക്ക് തന്നെ കൂട്ടുകാരെ കാണിക്കാൻ കൊണ്ട് പോയതാണ്.
ഇതേ കല്ലാറിന്റെ ആഴങ്ങളിലേക്ക് മുങ്ങി താണു.
മലവെള്ളം ഇറങ്ങിയതാണെന്നും, കൂടെ ഉണ്ടായിരുന്ന ആൾ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
അവൻ മാത്രം...
ആ ഓർമ്മകൾ ഇന്നും അവർക്ക് വേദനയാണ്.
ആരോ വലിച്ചെറിഞ്ഞ ബിയർ കുപ്പി പാറയിൽ വീണ് ചിന്നിച്ചിതറി. ഒരു ഞെട്ടലോടെ അവർ ആഭാഗത്തേക്ക് നോക്കി.
നമുക്ക് പോകാം മനു വീണ്ടും പറഞ്ഞു.
നിരികെ നടന്ന ബിജു പാറയിൽ തട്ടി വീഴാൻ പോയി കയ്യിൽ കയറി പിടിച്ച് അബിലാഷ് പറഞ്ഞു.
ഡാ നീ ഇത്തിരി ഓവറാണ്
ഞാൻ വണ്ടി ഓടിക്കാം.
അത് വേണ്ട എത്ര ഓവറായാലും എന്റെ വണ്ടി ഞാൻ ഒട്ടിക്കും
.........................
ഹെയർ പിൻ വളവുകൾ ഓരോന്നും കയറുമ്പോഴും മനുവിന്റെ ഉള്ളം പിടഞ്ഞു.
"നീ വല്യ പണക്കാരൻ നിനക്ക് ജോലിയും ഉണ്ട് നമ്മള് പാവങ്ങള് "
മദ്യലഹരിയിൽ കിരൺ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.
ചെക്ക് പോസ്റ്റ് കടന്ന് വാഹനം വീണ്ടും മുന്നോട്ട് കൊടുംവളവുകൾ ബ്രേക്ക് ചവിട്ടാതെ തിരിയുമ്പോൾ ടയർ അലറിക്കരയുന്നുണ്ടായിരുന്നു.
ഒന്നു പതുക്കെ പോടാ ഇത്തവണ മൂവരും ഒന്നിച്ച് പറഞ്ഞു.
അതു കൊണ്ടാകണം അവൻ വാഹനം സ്പീഡ് കുറച്ചു.
പാർക്കിംഗ് ഏരിയായിൽ കാർ പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങുമ്പോൾ
ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി.
ഞായറാഴ്ച ആയതിനാലാകണം നല്ല തിരക്കുണ്ടായിരുന്നു.
കൂയ്...... ആരോ കുക്കിടുന്നു.
ശബ്ദം വിജനതയിൽ പ്രതിധ്വനി ശൃഷ്ടിച്ചു.
ഐസ് ക്രീം വാഹനത്തിന്റെ മണിയടി ശബ്ദവും, കുട്ടികളുടെ കലപിലയും ഒക്കെയായി ബഹളമയം
അബിലാഷ് തന്റെ മൊബൈലിൽ അവയൊക്കെ ഒപ്പിയെടുത്തു.
കൂകിവിളിച്ചും, ആർത്തലച്ചും അവർ മുന്നോട്ട് നടന്നു.
....................
"സർ ഒരു ഫോട്ടോ എടുക്കട്ടെ"
അവർക്ക് മുന്നിലേയ്ക്ക് അയാൾ കടന്നു വന്നു.
65 വയസ്സ് പ്രായം വരുന്നൊരാൾ, മുടിയൊക്കെ പൂർണ്ണമായും നരച്ചിട്ടുണ്ട്. ഒരു ക്യാമറ കഴുത്തിൽ തൂക്കി കയ്യിലൊരു ഗ്രൂപ്പ് ഫോട്ടോയുമായി നിൽക്കുന്നു.
ദാരിദ്യം അയാളുടെ മുഖത്ത് വ്യക്തം.
'സർ ഒരു ഗ്രൂപ്പ് ഫോട്ടോ
50 രൂപയേ ഉള്ളൂ
5 മിനിറ്റിനകം തരാം'
വേണ്ട
ബിജുവാണ് മറുപടി പറഞ്ഞത്.
അല്ലേലും എല്ലാ പേർക്കും മൊബൈലിൽ ഫോട്ടോ എടുക്കാം.
ഞങ്ങൾക്കതു മതി.
'സർ എനിക്ക് വേറെ ജോലിയൊന്നും ചെയ്യാൻ മേല'
അയാൾ പിറകേ നടന്നു
കുന്നിൻ ചെരുവിലൂടെ അവർ താഴേക്കിറങ്ങി ആളൊഴിഞ്ഞൊരു കോണിൽ ഇരുന്ന് കയ്യിൽ കരുതിയ ബാക്കി മദ്യവും കഴിച്ചു തീർത്തു.
കയ്യിലിരുന്ന കുപ്പി താഴേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ അയാൾ വീണ്ടും മുന്നിൽ
സർ ഒരു ഫോട്ടോ.....
തങ്ങളുടെ പ്രെവസിയിലേക്ക് കടന്നു കയറിയതായി അവർക്ക് തോന്നി.
തന്നോടല്ലേ പറഞ്ഞത് വേണ്ടാന്ന് .
"നമുക്കൊരു ഫോട്ടോ എടുത്താലോ പാവം അയാൾ കുറേ നേരമായി ചോദിക്കുകയല്ലെ 50 രൂപയുടെ കാര്യമല്ലെ" കിരൺ ചോദിച്ചു.
അതു കേട്ടിട്ടാകണം
"സർ രാവിലെ മുതൽ ഒന്നും കഴിച്ചിട്ട് കുടിയില്ല ഒരു ഫോട്ടോ എടുത്താൽ..........
ദാ ഇതുപോലൊരു ഗ്രൂപ്പ് ഫോട്ടോ നിങ്ങൾക്ക് സൂക്ഷിച്ച് വയ്ക്കാല്ലൊ നല്ലൊരോർമ്മ"
അയാൾ ആ ഫോട്ടോ നീട്ടിക്കാണിച്ച് കൊണ്ട് ബിജുവിന്റെ കയ്യ്ക്ക് കയറിപ്പിടിച്ചു.
"തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേടോ....
@#₹₹#@"₹#""*
തെറി വിളിച്ച് കൊണ്ട് ബിജു അയാളുടെ കൈ പിടിച്ച് പിറകിലേക്ക് തള്ളി.
അപ്രതീക്ഷിതമായ പ്രഹരം അയാളുടെ ബാലൻസ് തെറ്റി പിറകിലേക്ക് തെറിച്ചു വീണു
പാറയിൽ തലയിടിച്ചു
തെല്ലൊരു ഞരക്കത്തോടെ അയാൾ അവരെ നോക്കുന്നുണ്ടായിരുന്നു.
ക്യാമറയുടെ ലെൻസിൽ കുടി ചീറ്റിത്തെറിച്ച ചോര ഒഴുകിയിറങ്ങി.
സമീപത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി..
നീ എന്താടാ ഈ കാണിച്ചത്
" അയാൾ എന്ത് ചെയ്തിട്ടാ " മനുതന്നെ ആദ്യം പൊട്ടിത്തെറിച്ചു
"വണ്ടിയെടുക്ക് വേഗം അയാളെ ഹോസ്പിറ്റലിൽ എത്തിക്കണം".
മനു പറഞ്ഞു.
പിന്നേ എനിക്കൊന്നും വയ്യ എന്റെ കാറിൽ കയറ്റില്ല അവിടെ കിടക്കട്ടെ കുറച്ചു കഴിയുമ്പോൾ എഴുന്നേറ്റ് പൊയ്ക്കോളും ബിജുവിന്റെ വാക്കുകൾ മനുവിന്റെ നിയന്ത്രണം തെറ്റിച്ചു
..........................
മനുവിന്റെ അടി ..... എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുന്നതിന് മുൻപ് വണ്ടിയുടെ താക്കോൽ പിടിച്ച് വാങ്ങി അബിലാഷിനെ ഏൽപ്പിച്ചു
"വണ്ടിയെടുക്കെടാ"........
അയാളെ എടുത്ത് കാറിൽ കയറ്റുന്നതോടൊപ്പം മനുവിളിച്ചു പറഞ്ഞു.
ലൈറ്റിട്ട് ഉച്ചത്തിൽ ഹോൺ മുഴക്കിക്കൊണ്ട് ആ വണ്ടി താഴേക്ക് പാഞ്ഞു ബിജുവിനേയും കിരണിനേയും കൂട്ടാതെ .
നിനക്കൊക്കെ മനസാക്ഷി ഉണ്ടോടാ....
ഇങ്ങനേം മനസാക്ഷി ഇല്ലാത്തവർ ഉണ്ടോ . അവിടെ കൂടി നിന്നവർ ബിജുവിന്റെ നേർക്ക് തിരിഞ്ഞു.
NB: എവിടെയും കാണാം ഇതുപോലൊരു കൂട്ടർ എല്ലാം ഉണ്ടായിട്ടും മനസാക്ഷി ഇല്ലാത്തവർ. 3000 രൂപയുടെ മദ്യം വാങ്ങി കഴിച്ചും, കോട്ടിട്ടവന് ടിപ്പ് കൊടുത്തും കഴിയുന്നവർ 50 രൂപ വിശക്കുന്നവന് നൽകാത്തവർ
അവർക്ക് സമർപ്പിക്കുന്നു.
സ്വന്തം
Sk Tvpm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot