നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓമന തിങ്കൾ കിടാവോ...?


ഞാൻ അശ്വതി വീട്ടിൽ അച്ചുന്ന് വിളിക്കും.
വിവാഹം കഴിഞ്ഞ് അറ്മാസം ആകുന്നതേ ഉള്ളു.
നാട്ടുകാരുടെ വക ചോദ്യങ്ങൾ പതിവായി.
വിശേഷം ഉണ്ടോ ?
ഒന്നും ആയില്ലെ ?
പച്ച മാങ്ങ വേണോ?
ഇങ്ങനൊക്കെ
സത്യത്തിൽ ഞങ്ങളേക്കാൾ അത്യാവശ്യം ഒരു കുട്ടി ഉണ്ടായിക്കാണാൻ നാട്ടുകാർക്കും ബന്ധുക്കൾക്കും ആണെന്ന് തോന്നുന്നു.
എന്തിന് പുറത്ത് പോണം.
അമ്മ ഇപ്പോൾ വിളിക്കുന്നത് തന്നെ വിശേഷം ഉണ്ടോന്നറിയാനാ.
പിന്നെ അമ്മേടെ വക ചോദ്യങ്ങൾ നിങ്ങൾ തമ്മിൽ അങ്ങനൊന്നുമില്ലെ.?
വല്ല പ്രശ്നോം ഉണ്ടോ?
അങ്ങനെ അങ്ങനെ.
കിഷോറേട്ടൻ പറയുന്നത് ഒന്ന് സെറ്റിലായ് . നിനക്കും ഒരു ജോലി ഒക്കെ ആയിട്ട് മതീന്നാ.
ഇപ്പോഴെ ആയാൽ പ്രെവസി നഷ്ടാകും പോലും.
പിന്നെ ഒരു വർഷം പ്രെഗ്നൻസി, കുട്ടിക്ക് ഒരു 3 വയസ്സ് വരെ കാര്യങ്ങൾ നോക്കണം മൊത്തം നാല് വർഷം അങ്ങ് പോകും.
അതാ പുള്ളിക്കാരന്റെ ചിന്ത.
പിന്നെ എന്റെ കാര്യം
എനിക്കങ്ങനെ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല.
ഒരു കുഞ്ഞ്
അതാരായാലും ആഗ്രഹിക്കില്ലെ
ഒരു മോൾ
അതാകുമ്പോൾ കണെഴുതി പൊട്ട് തൊട്ട്, പാട്ടും ഡാൻസും ഒക്കെ പഠിപ്പിച്ച് എന്ത് രസമാ.
അമ്മ പറയാറുണ്ട്. ആൺകുഞ്ഞ് അച്ഛന്റെ കുടുംബത്തെയും,
പെൺകുഞ്ഞ് അമ്മേടെ കുടുംബത്തേയും
ആണ് തലമുറ നിലനിർത്തുന്നതെന്ന്.
........................
അബദ്ധം പറ്റിയതാ
ഡേറ്റിൽ ചെറിയൊരു തെറ്റ് .
എന്തായാലും കിഷോറേട്ടന്റെ പ്ലാൻ പൊളിഞ്ഞു.
അമ്മേ ടേം നാട്ടുകാരുടേം ഒക്കെ ചോദ്യത്തിന് വിരാമവും ആയി.
ഞാൻ ഹാപ്പി.
ഒറ്റക്കുഴപ്പമേ ഉള്ളു കേട്ടോ
ചിരിക്കരുത്.
മൊബൈൽ ഫോൺ റിംഗ് എനിക്ക് കേൾക്കുമ്പോൾ ഒമിറ്റ് വരും
മൊബൈൽ ഇഷ്ടല്ലാത്ത കുഞ്ഞാണെന്ന് തോന്നുന്നല്ലോ. കിഷോ റേട്ടൻ പറയും
ദിവസങ്ങൾക്ക് പിന്നെ മെട്രോ റെയിൽ വേഗം .
അഞ്ചാം മാസം, ഏഴാം മാസം അറിയിപ്പും ചടങ്ങുകളും ഒക്കെയായി അങ്ങ് കടന്നു പോയി.
ഡെലിവറി കഴിഞ്ഞിട്ട് ഇന്ന് അഞ്ച് ദിവസായി ട്ടോ.
എന്റെ ആഗ്രഹം പോലെ തന്നെ പെൺ കുഞ്ഞാ..
എന്നെ ബുദ്ധിമുട്ടിച്ചില്ല അവൾ
ഡെലിവറി നോർമൽ
ഇപ്പോ വീട്ടിൽ ആണ് .
ഞാനും അവളും സുഖായിരിക്കുന്നു.
പുതിയൊരു ചെറിയ പ്രശ്നം ഉണ്ട്.
എനിക്കിച്ചിരി പാല് കുറവാ
എന്നു വച്ച് ഒട്ടും ഇല്ലാന്നല്ല മോൾക്ക് വിശക്കുമ്പോളൊക്കെ കൊടുക്കാൻ ഇല്ല
അമ്മ പറഞ്ഞു.
സാരല്ല ഇത്തിരി ആട്ടിൻ പാൽ കൊടുക്കാംന്ന്.
പ്രശ്നം അതല്ല ട്ടോ
എനിക്ക് താരാട്ട് പാടാൻ അറിയില്ല. അവൾക്ക് താരാട്ട് പാട്ട് കേട്ടാലെ ഉറക്കം വരു
വാവോ...... വാവാവോ........ വാ വാ വാവോ.......
ഇത്ര തന്നെ . ഇതാണ് എന്റെ താരാട്ട്. ഇത് കേൾക്കുമ്പോൾ അവൾക്ക് കലിവരും.
അമ്മ പറയും ഇപ്പഴത്തെ പിള്ളേർക്ക് ഒന്നും അറിയില്ല.
എങ്ങനെ ഇതിനെയൊക്കെവളർത്തി എടുക്കുമോ എന്തോ.....
ഈ പ്രായത്തിൽ ഞാൻ രണ്ട് പെറ്റു
നോക്കാനും ആരും ഇല്ലാർന്നു
അമ്മയാണ് ഇപ്പോൾ അവളെ ഉറക്കുന്നത്. അമ്മക്ക് പാടാനറിയാം. ഞാനതു കേട്ട് പഠിക്കുവാ
എന്നെ പാടി ഉറക്കിയ അതേ പാട്ട്
ഓമനത്തിങ്കൾ കിടാവോ
നല്ല
കോമളത്താമര പൂവോ.............
സ്വന്തം
SK TVPM

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot