നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

_'*ലെെലാ നീ എവിടെ ? (മിനിക്കഥ )


=============== ========
_'**പ്രായപ്പൂർത്തിയാകുന്നതിന് മുമ്പേ
സ്വന്തമായി ഒരു
പ്രണയം സമ്പാദിച്ചതിന്റെ പേരിൽ
വീട്ടുകാരുടെ ക്രൂരമായ പരിഹാസപ്രശംസ ഏറ്റ് വാങ്ങിയ ഒരു ലോല മനസിന്റെ പഴയ വിങ്ങലുകളോടെ =========
ഞാൻ നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തട്ടെ ,
ലെെലയെ, ======
ലെെല സുന്ദരി യായിരുന്നു,
മിടുക്കി യായിരുന്നു,
വ്യശ്ചിക കുളിര് വിരുന്നിനു വന്ന മാസത്തിലെ
ആ പുതുവത്സരത്തിലായിരുന്നു
ഒരു വിരുന്നുകാരിയായി ലെെല അവളുടെ കസിന്റെ വീട്ടിലെത്തിയത്,
ആ വരവ് എന്റെ ഹ്യദയത്തിലേക്കുളള ആദ്യ പ്രണയ വിരുന്ന് കൂടിയായിരുന്നു,
അന്നെനിക്ക് പ്രായം പതിമൂന്ന്
പതിമൂന്നാം വയസിൽ ആദ്യ പ്രണയം,
പ്രായപ്പൂർത്തി ആകാത്ത മനസിലെ ,
പ്രായപ്പൂർത്തി യാകാത്ത പ്രണയം,
മൂന്നാറിലായിരുന്നു ലെെലയുടെ വീട്,
ലെെലയുടെ കസിൻ എന്റെ ബന്ധുകൂടിയായിരുന്നു, ആ ബന്ധുവിന്റെ വീട്ടിലെ സന്ദർശനത്തിനിടയിലാണ് ഞങ്ങൾ പരിചയപ്പെടുന്നത് ,
മൂന്നാറിലെ ഏതോ ഒരു സ്കൂളിൽ പത്താം ക്ളാസിലാണ് ലെെല, പഠിക്കുന്നത്,,,_
ഞാനാകട്ടെ വീടിനടുത്തുളള ക്രിസ്ത്യൻ സഭ നടത്തുന്ന സ്കൂളിലെ ഏഴാം ക്ളാസിലും,_ പ്രായത്തിൽ ഞാനിളയതയിരുന്നു !!എങ്കിലും
പ്രണയത്തിൽ ഞാനായിരുന്നു മൂത്തത്,!
പേരയ്ക്കയും, നെല്ലിക്കയും പറിച്ച്ക്കൊടുത്തും, കണ്ണാരം പൊത്തിക്കളിച്ചും, അക്ക് കളിച്ചും ഞങ്ങളുടെ പ്രണയം ആരുമറിയാതെ പെട്ടന്ന് വളർന്നു,,
പക്ഷേ,
ഒരാഴ്ച കഴിഞ്ഞപ്പോൾ ലെെലയ്ക്ക് മടങ്ങി പോകാൻ സമയമായി,,
ആരുമറിയാതെ എന്റെ സ്കൂളിലെ അഡ്രസ് അവൾ വാങ്ങി,
അങ്ങനെ സങ്കടത്തോടെ
അവൾ യാത്ര പറഞ്ഞ് പിരിഞ്ഞു,
അന്ന്,
ബട്ടൺസില്ലാത്ത ഷർട്ടിന്റെ ഒരറ്റം കൊണ്ട്
ഞാനാദ്യമായി ==== ,
തൂകി വന്ന എന്റെ കണ്ണീരൊപ്പി,
പ്രണയത്തിന്റെ വേദന തന്ന ആദ്യത്തെ കണ്ണുനീർ,
പ്രണയത്തിനു വേണ്ടി കൺ പീലികളിൽ രക്ത സാക്ഷ്യത്വം വരിച്ച കണ്ണ് നീർത്തുളളികൾ,
സങ്കടം നിറഞ്ഞ് നിന്ന അത്തരമൊരു കണ്ണുനീരൊഴുക്ക് പിന്നീട് എന്റെ ജീവിതത്തിലുണ്ടായിട്ടില്ല, !!
ആദ്യ പ്രണയം,
ആദ്യത്തെ കണ്ണുനീർ,
അങ്ങനെ,
ദിവസങ്ങളെ പ്രണയിച്ച് വഞ്ചിച്ച് ആഴ്ചകൾ കടന്നു പോയി,
ഒരു ദിവസം ക്ളാസ് ടീച്ചർ എനിക്കൊരു കത്ത് കൊണ്ട് തന്നു,
ലെെലയുടെ കത്തായിരുന്നു അത്,
എനിക്ക് ലഭിച്ച ആദ്യത്തെ കത്ത്,
പ്രണയത്തിന്റെ അക്ഷരങ്ങളെ പ്രസവിച്ച് കൂട്ടിയ പ്രസവ വാർഡ് പോലെയായിരുന്നു ആ കത്തിനുളളടക്കം, ആ കത്തെന്നെ ആഹ്ളാദവനാക്കി,
പ്രസവ വാർഡിനു പുറത്ത് നില്ക്കുന്ന ഭർത്താവിന്റെ കെെകളിലേക്ക് ആദ്യ കൺമണി യെ കിട്ടുമ്പോഴുളള സന്തോഷമായിരുന്നോ അന്നെനിക്ക് ഫീൽ ചെയ്തത്, അറിയില്ല, !
കത്ത് ലഭിച്ച പകൽ എരിഞ്ഞടങ്ങാൻ കാത്തിരുന്നു,
അന്ന് രാത്രി,
എല്ലാവരും ഉറങ്ങിയ സമയം മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന്,
കണക്ക് ബുക്കിന്റെ താള് മനസാക്ഷിയില്ലാതെ വലിച്ചു കീറി മാർജിൻ പോലുമിടാതെ ഞാനെഴുതി, അവൾക്കുളള മറുപടി കത്ത്,
തീമഞ്ഞ കളറുളള പ്ളെെൻ കവറിൽ കത്ത്
മടക്കിയിട്ടു, അടുക്കളയിൽ പോയി
കഞ്ഞിക്കലത്തിന്റെ വക്കിൽ പറ്റിപ്പിടിച്ചിരുന്ന നാലഞ്ച് പറ്റ് ചോറുകളെ ഞെക്കി കൊന്ന് ആ കവർ ഒട്ടിച്ചു,
പ്രണയത്തിനു വേണ്ടി മരിച്ച ആ ചോറുകളുടെ ദയനീയ മുഖം ഞാൻ ഇന്നും ഓർക്കുന്നു,
ശേഷം,
ശബ്ദമുണ്ടാക്കാതെ ബാപ്പ കിടന്നുറങ്ങുന്ന മുറിയിലെത്തി മേശ തുറന്നു ഡ്രോയിനുളളിലുണ്ടായിരുന്ന സ്റ്റാമ്പെടുത്ത് കവറിൻ മേലൊട്ടിച്ച് അഡ്രസെഴുതി , കത്ത് മലയാളം പുസ്തകത്തിനുളളിൽ ഒളിപ്പിച്ച് വച്ച് കിടന്നുറങ്ങി,
പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി കത്ത് പോസ്റ്റാക്കി,
അങ്ങനെ ആദ്യത്തെ പ്രണയ കത്ത് പെട്ടിയിലിട്ട് സന്തോഷത്തോടെ സ്കൂളിലേക്ക് പോയി,
അന്ന് രാത്രി,അത്താഴം കഴിക്കുന്നതിനിടയിൽ ജേഷ്ഠൻ പറഞ്ഞു,
ഷൗക്കത്തിനൊരു കത്ത് വന്നിട്ടുണ്ട്,
ങേ, എന്റെ ഉളെളാന്ന് പിടഞ്ഞു!
എവിടുന്ന് ? ഞാൻ ചോദിച്ചു,
മൂന്നാറീന്നാ, ജേഷ്ഠൻ പറഞ്ഞു,
ഇത്രവേഗത്തിൽ മറുപടി വന്നോ ?എനിക്കത്ഭുതം,
ജേഷ്ഠൻ ഭക്ഷണം കഴിച്ചതിനു ശേഷം വേഗം ചെന്ന് കത്തെടുത്തോണ്ട് വന്നു, ഉറക്കെ വായിക്കാൻ തുടങ്ങി,
ഞാൻ ഞെട്ടിപ്പോയി,
ഇത് ഞാനെഴുതി ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത കത്തല്ലേ, ഇതെങ്ങനെ ഇവന് കിട്ടി???
ആ കത്ത് വായിച്ച് വീട്ടിലുളളവർ പൊട്ടിച്ചിരിച്ചു, അവരെന്നെ കളിയാക്കി,
സങ്കടവും ദേഷ്യവും കൊണ്ട് ഞാനോടി ചെന്ന് ജേഷ്ടന്റെ കെെയ്യീന്ന് കത്ത് തട്ടിപ്പറിച്ച് പിച്ചിച്ചിന്തി കളഞ്ഞ് മുറിയിൽ കയറിയിരുന്ന് കരഞ്ഞു, !!
വീണ്ടും പ്രണയത്തിന്റെ പേരിൽ കണ്ണുനീരൊഴുകി,
കുറച്ച് കഴിഞ്ഞപ്പോൾ ബാപ്പ വലിയ ഉച്ഛത്തിൽ സംസാരിക്കുന്നു,
മേശയിലുണ്ടായിരുന്ന സ്റ്റാമ്പ് കാണുന്നില്ലെത്രേ,
റേഷൻകടക്കാരനായ ബാപ്പ , ഏതോ കാർഡുടമയുടെ അപേക്ഷാഫോമിൽ ഒട്ടിക്കാൻ വച്ചിരുന്ന ''കോർട്ട്ഫീ '* സ്റ്റാമ്പ്
കാണുന്നില്ലത്രേ,
അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്,
എന്റെ ലൗ ലെറ്റർ, മൂന്നാറിന് പോകാതെ മടങ്ങി വരാനുണ്ടായ കാരണം,
കവറിന് മുകളിൽ ഞാനൊട്ടിച്ച സ്റ്റാമ്പ് മാറി പോയി,
അത് പോസ്റ്റൽ സ്റ്റാമ്പായിരുന്നില്ല,
മറിച്ച്,
അത് കോർട്ട് ഫീ സ്റ്റാമ്പായിരുന്നു,
കേവലം ഒരു സ്റ്റാമ്പിൽ പൊലിഞ്ഞു പോയി എന്റെ ആദ്യത്തെ പ്രണയം,
ഈ ലോകത്ത് എവിടെയെങ്കിലുമിരുന്ന് ലെെല ഇത് വായിക്കുന്നുണ്ടെങ്കിൽ മനസിലാക്കുക,
അന്ന് ഞാൻ മറുപടി അയച്ചതാണ് പൊന്നേ,
ക്രൂരനായ സ്റ്റാമ്പ് ചതിച്ചതാണെന്നും, !
ലെെലാ, നീ,
ഒന്നോർക്കണം,
ആ പ്രണയം കൊണ്ട് എനിക്ക് ലഭിച്ച അറിവുകൾ,
സ്റ്റാമ്പുകൾ പലവിധമുണ്ട്,
പോസ്റ്റൽ സ്റ്റാമ്പ്
റെവന്യൂ,സ്റ്റാമ്പ്
കോർട്ട് ഫീ,സ്റ്റാമ്പ്
ഏഴാം ക്ളാസിൽ വച്ച് ലഭിച്ച വലിയൊരു അറിവാണത്,
തലയേതാ, വാലേതാന്നറിയാത്ത പ്രായത്തിൽ എന്നെ പ്രണയം പഠിപ്പിച്ച ലെെലാ നീ ഇപ്പോൾ എവിടെ യാണ്, = ചക്കര മുത്തേ, !!!👅👅👅👅
===================******
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
അമ്പാസിയ,!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot