Slider

നമ്മുടെ പ്രണയം

1

പണ്ടെങ്ങോ പാതി വഴിയില്‍ നാം കളഞ്ഞിട്ടു പോയ പ്രണയത്തിന്റെ തിരു ശേഷിപ്പും തേടിയാണ് വീണ്ടും ഞാനീ കലാലയത്തിന്റെ പടികള്‍ താണ്ടിയത്...
ഒരു പാട് മാറിയിരിക്കുന്നു കലാലയം.. '' നമ്മെ പോലെ'' ...പണ്ട് നമ്മുടെ കളിചിരികള്‍ ശ്രവിച്ചു പൂത്തുതളിര്‍ത്ത് തണലെകിയിരുന്ന ആ പൂ വാക മരം ഇന്നില്ല..ഇടക്കെപ്പോഴോ ഇലകള്‍ പൊഴിഞ്ഞു വാടിക്കരിഞ്ഞുണങ്ങി മണ്ണോടു ചേര്‍ന്നു...'' നമ്മുടെ പ്രണയം പോലെ!!!
നമ്മുടെ ദാഹം അകറ്റിയിരുന്ന ആ പഴയ കിണറും ഇന്ന് ഇല്ല.. അകാലത്തില്‍ പൊലിഞ്ഞ അതിന്റെ ആത്മാവിലേക്ക് മണ്ണ് വാരിയിട്ടു അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു...അവസാന ബെല്ലിന്‍റെ ആവേശത്തില്‍ ചാടിക്കടക്കാന്‍ ചുറ്റിനും മുള്ള് വേലികളില്ല....പകരം അവിടെ ക്രത്രിമ മതിലുകള്‍ ഉയര്‍ന്നിരിക്കുന്നു...
ആളൊഴിഞ്ഞു ഏകാന്തമായ ഈ ഇടനാഴിയിലൂടെവീണ്ടും ഏകനായി നടക്കുമ്പോള്‍ അടുത്തുള്ള ഗിരിനിരകളെ തഴുകിയെത്തുന്ന ഇളം മാരുതന്റെ കരലാള സ്പര്‍ശനത്തിലും ഞാന്‍ അറിയുന്നു സഖീ നിന്‍ സാമീപ്യം... മുന്നോട്ടു നടക്കുന്തോറും ഓര്‍മ്മകള്‍ പിറകോട്ടു പായുകയാണ്...
കല്ലുകള്‍ കൊണ്ട് അമ്മാനമാടി കൊത്തംകല്ല്‌ കളിക്കുമ്പോള്‍, കല്ല്‌ വീണ് ഉടഞ്ഞ നിന്റെ കരിവളകളുടെ ശബ്ദം.. നിണമണിഞ്ഞ നിന്റെ കൈ തണ്ടയില്‍ കമ്മ്യൂണിസ്റ്റ്‌പച്ച അരച്ച് വച്ചപ്പോള്‍ നീറ്റല്‍ സഹിക്കാതെ നീ കണ്ണുകള്‍ ഇരുക്കിയടച്ചത്.... കളം വരച്ചു കാലു പൊക്കി കക്ക് കളിക്കുമ്പോള്‍ കാതുകളെ കുളിരണിയിച്ച നിന്റെ വെള്ളി കൊലുസിന്റെ നാദം... ടീച്ചറുടെ ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ തല കുനിച്ചു നില്‍ക്കുമ്പോള്‍ നിന്റെ കരിമഷി കലക്കി കവിളുകളെ നനച്ചു നിന്‍റെ ഹൃദയത്തില്‍ വീണുടഞ്ഞ കണ്ണുനീര്‍ തുള്ളിയുടെ നനവ്‌...... ഹാ ഓര്‍മകള്‍ക്കെന്തു സുഖം!!!!!!!!!!!
വിശപ്പ്‌ സഹിക്കാതെ ഉച്ച ബെല്ലിനു വേണ്ടി കാത്തു നില്‍ക്കുമ്പോള്‍, വാട്ടിയ വാഴയിലയില്‍ നീ സ്നേഹത്തോടെ വിളമ്പിയ ചൂടാറിയ ചോറിന്റെയും,തേങ്ങ ചുട്ടരച്ച ചമ്മന്തിയുടെയും സ്വാദ്.... പിന്നീട് എത്രയോ വലിയ റെസ്റൊരെന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചിരിക്കുന്നു.. പക്ഷെ ആ രുചി മാത്രം അന്യം നിന്ന്.....
നിന്‍റെ മുമ്പില്‍ ആളാവാന്‍ വേണ്ടി നിന്നെ സ്ഥിരമായി ശല്യം ചെയ്തിരുന്ന അന്‍സാറിന്റെ മൂക്ക് ഇടിച്ചു പരത്തി വിജഗീഷുവായി വന്നപ്പോള്‍ ആരുമറിയാതെ ഈ കവിളത്ത് നീ നല്‍കിയ ചൂടുള്ള ചുംബനം...പിന്നീട് എത്രയോ ചുംബനങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങിയിരിക്കുന്നു.. പക്ഷെ നിന്റെ ചുംബനത്തിന്റെ ആ ചൂട് മാത്രം അന്യം നിന്നു....
ഓര്‍ക്കാപ്പുറത്തെത്തിയ വേനല്‍ മഴയില്‍ മുച്ചൂടും നനഞ്ഞു വിറച്ചു നടക്കുമ്പോള്‍ നീ സ്നേഹത്തോടെ നിന്റെ കുടക്കീഴിലേക്ക്‌ ക്ഷണിച്ചത്...ഒരു കുടക്കീഴിയില്‍ നിന്നെ തൊട്ടുരുമ്മി നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ നിന്റെ ശരീരത്തിന്റെ ചൂട്.... ഹാ ഓര്‍മ്മകള്‍ക്കെന്തു സുഖം!!!!!!!!!!!!!!
ഒടുവില്‍ പ്രക്രതിയുടെ ക്രൂരതയില്‍ വിരിഞ്ഞ മാര്‍ച്ച് മാസം വേര്‍പാടിന്റെ വേദനയുമായി വന്ന മാര്‍ച്ച് മാസം... രണ്ടിറ്റു കണ്ണുനീര്‍ തുള്ളികള്‍ മാത്രം ബാക്കിയാക്കി ഈ കലാലയത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ നാം കളഞ്ഞിട്ടു പോയത് നമ്മുടെ പ്രണയം കൂടെ ആയിരുന്നില്ലേ... എല്ലാവരും ചിരിച്ചു നിന്ന ആ അവസാന ഗ്രൂപ്പ്‌ ഫോട്ടോയില്‍ പോലും നിന്റെ കണ്ണുകള്‍ ഈരനനിഞ്ഞിരുന്നു...എല്ലാം എന്നെ ഓര്‍ത്തു മാത്രമായിരുന്നില്ലേ........
നമ്മുടെ ഓര്‍മ്മകള്‍ അടച്ചിട്ട ആ പഴയ ക്ലാസ് റൂമില്‍ നിന്നും ഞാന്‍ കണ്ടെടുത്തു... കാലൊടിഞ്ഞു പാതി ജീര്‍ണ്ണിച്ച ആ ബെഞ്ച്.... ബ്ലേഡ് കൊണ്ട് ചുരണ്ടി രണ്ടു രൂപയുടെ സ്റ്റിക്ക് പേന കൊണ്ട് ഞാന്‍ പ്രണയ മുദ്രക്കുള്ളില്‍ അന്ന് കോറിയിട്ട രണ്ടക്ഷരം ''' S+S'' കാലം എത്രയോ കടന്നു പോയിരിക്കുന്നു.. ഓര്‍മ്മകള്‍ക്ക് പോലും ക്ലാവ് പിടിച്ചിരിക്കുന്നു... പക്ഷെ പകുതിയിലതികവും ചിതലരിച്ച ഈ ബെഞ്ചിന്റെ ഈ ഭാഗം മാത്രം ചിതലുകള്‍ ബാക്കി വച്ചത് എനിക്ക് വേണ്ടിയാവും... നടക്കില്ലെന്നരിഞ്ഞിട്ടും ഞാന്‍ വെറുതെ ആശിച്ചു പോവുന്നു.... '' ഒരിക്കല്‍ കൂടി തിരിച്ചു വന്നെങ്കില്‍ നമ്മുടെ ആ കുട്ടി കാലം

By Shahul Malayil:( :( 

By :(
1
( Hide )
  1. പ്രിയപ്പെട്ട ഷാഹുൽ,
    താങ്കൾക്ക് തരക്കേടില്ലാതെ എഴുതാൻ കഴിയുമെന്ന് തോന്നുന്നു.

    നന്നായി വായിയ്ക്കുക, നന്നാക്കി എഴുതുക.
    എഴുതിയവ തിരക്കിട്ട് പോസ്റ്റ് ചെയ്യാതെ, പലവട്ടം വാ‍ായിച്ചുനോക്കി കുറ്റമറ്റതാക്കുക. നിങ്ങൾ എഴുതിയതിൽ നിന്നുതന്നെ മനോഹരമായ ചിത്രം തെളിഞ്ഞുവരും, തീർച്ച.
    നോക്കൂ, ആ പൂ വാക മരം.
    ആ വാകപ്പൂമരം.
    വാക്കുകൾക്കും അർത്ഥത്തിനും വ്യത്യാസമൊന്നുമില്ല.
    പക്ഷെ, കാവ്യാത്മകമായൊരു അനുഭൂതി വളർത്താൻ വാക്കുകൾക്കു കഴിയേണ്ടതുണ്ട്.
    നന്ദി, നമസ്കാരം.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo