Showing posts with label ഷാഹുൽമലയിൽ. Show all posts
Showing posts with label ഷാഹുൽമലയിൽ. Show all posts

നീലക്കുറിഞ്ഞി പൂക്കുമ്പോൾ

Image may contain: 1 person

പ്രഭാതം കിഴക്ക് വെള്ള കീറുന്നതേ ഉള്ളൂ.ആ പുലര്‍ കാലത്തെ കൊടും തണുപ്പിനെ അവഗണിച്ചു കാറോടിക്കുകയാണ് അയാള്‍.തൊട്ടടുത്തിരിക്കുന്ന ഭാര്യയുടെ മുഖം മ്ലാനമാണ്. ബേക്കിലിരിക്കുന്ന തന്റെ അഞ്ചു വയസ്സുകാരി മകള്‍ എല്ലാം മറന്നു ഉറങ്ങുന്നു.ഇരു വശവും വളര്‍ന്നു നില്‍ക്കുന്ന ചായതോട്ടത്തിനിടയിലൂടെയുള്ള ഇടുങ്ങിയ ,ദുർഘടകം പിടിച്ച റോഡ്‌... പുറത്തു മഴ പെയ്യുന്നത് പോലെയാണ് മഞ്ഞു പെയ്യുന്നത്.. കാറിന്റെ വൈഫര്‍ ശക്തിയായി പ്രവര്‍ത്തിച്ചിട്ടും ചുറ്റിനും മൂടിയ കോട മഞ്ഞു കാരണം പുറത്തേക്കു വ്യക്തമായി കാണുന്നില്ല..ജല കണികകളായി മാറിയ ഹിമ കണങ്ങള്‍ സൈഡ് ഗ്ലാസ്സിലൂടെ ഒലിച്ചിറങ്ങുന്നു.
""രാജ് നിനക്കെന്താ പ്രാന്തുണ്ടോ..U.S ല്‍ നിന്നും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഈ കുന്നിന്‍ ചരുവില്‍ വരാന്‍... എന്ത് സര്‍പ്രൈസ് ആണ് രാജ് എനിക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്..??
അയാള്‍ ഒന്നും മിണ്ടാതെ കാറോടിച്ചു.
ആ യാത്ര അവസാനിച്ചത്‌ മൂന്നാറിലെ ഒരു റിസോര്‍ട്ടിനു മുന്നിലാണ്.റൂമെടുത്തു ഫ്രഷ്‌ ആയി ബ്രെക്ക്ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ ചിരിച്ചു തുടങ്ങി.അയാള്‍ അവളെയും മകളെയും കൂട്ടി കുന്നിന്‍ ചരുവിലേക്കിറങ്ങി .ഭാര്യയുടെ മുഖത്ത് വിഷാദമായിരുന്നു.ഇല്ലാത്ത ലീവും എടുത്തു കടല് കടന്നു ഇവിടം വരെ വന്നതില്‍ അവള്‍ക്കു ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല..
. "" അനിത come here ""
അയാളുടെ വിളി കേട്ട് അവള്‍ ഓടി ചെന്ന്.. അയാള്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ അവളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു...അവള്‍ അയാളെ കെട്ടിപ്പിടിച്ചു കവിളത്ത് സ്നേഹത്തോടെ ചുംബിച്ചു.
." i love you രാജ്...
കുന്നിന്‍ ചരുവ് മുഴുവന്‍ നീലച്ചു നില്‍ക്കുന്നു.. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീല കുറിഞ്ഞി പൂക്കള്‍... ഭൂമിയുടെ ഹൃദയത്തില്‍ നിന്നും ഉയർത്തിയെഴുന്നേറ്റു ഈ താഴ്വരെ സുന്ദരിയാക്കിയിരിക്കുകയാണ് ആ പൂക്കള്‍.. നയന മനോഹരമായ കാഴ്ച.. അവള്‍ ക്യാമറയും എടുത്തു മകളെയും കൂട്ടി ആ താഴ്വരയിലെക്കിറങ്ങി...പക്ഷെ ഭാര്യയുടെ മുഖത്തുള്ള സന്തോഷം അയാള്‍ക്കുണ്ടായിരുന്നില്ല.അയാളുടെ കണ്ണുകള്‍ ആരെയോ തേടുകയായിരുന്നു.
ഉച്ചയായപ്പോഴേക്കും വെയിലിനു കനം കൂടി.. തണലിനു ഒരു മരം പോലും ഇല്ല.. കടുത്ത ചൂടില്‍ വിയര്‍പ്പു തുള്ളികള്‍ ചാലിട്ടൊഴുകിയപ്പോള്‍ അവള്‍ മോളെയും കൂട്ടി കുന്നു കയറി..
"" രാജ് നമുക്ക് റൂമിലേക്ക്‌ പോവാം ..ഇനി വൈകിട്ട് വരാം...""
""അനിത നീ മോളെയും കൂടി റൂമിലേക്ക്‌ നടന്നോ.. ഞാന്‍ വന്നോളാം...""
""ശരി പക്ഷെ ലഞ്ചിന് മുന്നേ റൂമില്‍ എത്തണം..
അയാള്‍ സമ്മതിച്ചു. അവള്‍ പോയതും അയാള്‍ ആ താഴ്വരയിലെക്കിറങ്ങി.. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആ മൊട്ടക്കുന്നുകളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന നീല കുറിഞ്ഞികള്‍... അയാളുടെ ചിന്തകള്‍ പന്ത്രണ്ടു വർഷം പിറകിലേക്ക് സഞ്ചരിച്ചു...
നീണ്ടു ഇട തൂര്‍ന്ന മുടിയുള്ള,പൂച്ചക്കണ്ണുള്ളസുന്ദരി.. തന്റെ എല്ലാമായിരുന്ന ആന്‍മാത്യുസ് എന്ന ആനി.. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് അവള്‍ തന്റെ ഹൃദയത്തില്‍ ഇടം പിടിച്ചത്.. വേറെ ജാതിയായിട്ടും ഒരിക്കലും ഒന്നാവാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും പരസ്പ്പരം ജീവന് തുല്യം സ്നേഹിച്ചു..പ്രീഡിഗ്രി അവസാന വര്‍ഷത്തിനു പഠിക്കുമ്പോഴാണ് അവസാനമായി നീല കുറിഞ്ഞി പൂത്തത്.. അത് കൊണ്ട് തന്നെ ആ നയന മനോഹരമായ കാഴ്ച കാണുവാന്‍ കോളേജ് ടൂര്‍ മൂന്നാറിലേക്ക് ആക്കി..
പൂത്തു നില്‍ക്കുന്ന നീല കുറിഞ്ഞികള്‍ക്കിടയില്‍ അവളുടെ മടിയില്‍ തല വച്ച് കിടക്കുമ്പോള്‍ അവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്.. നമുക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയുമോ രാജൂ?? അന്ന് ഞാന്‍ മൌനം പാലിച്ചു.. ""എനിക്കറിയാം കഴിയില്ല എന്ന്.. അത് പറയുമ്പോള്‍ അവളുടെ മുഖത്തെ സങ്കടം തനിക്കു കാണാമായിരുന്നു..
എനിക്കൊരു വാക്ക് തരാമോ രാജൂ???
അന്ന് അവളുടെ മുഖത്തേക്ക് താന്‍ കൌതുകത്തോടെ നോക്കി....
""കാലം കുറെ കഴിയും ...നിനക്ക് നല്ല ജോലിയും,നല്ല കുടുംബവും ഒക്കെ ഉണ്ടാവും... പക്ഷെ ഇനി ഒരിക്കല്‍ കൂടി ഇവിടെ നീലകുറിഞ്ഞി പൂക്കുമ്പോള്‍ എത്ര വലിയ തിരക്കാണെങ്കിലും ,എത്ര വലിയ ദൂരത്താണെങ്കിലും,എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടെങ്കിലും നീ വരണം ഇവിടെ.. ഞാനും വരാം .. മറ്റൊന്നിനും അല്ല ..വെറുതെ ഒന്ന് കാണാന്‍...
അന്ന് അവളുടെ തലയില്‍ തൊട്ടു ഞാന്‍ സത്യം ചെയ്തു...
ആ വാക്ക് പാലിക്കാന്‍ അല്ലെ വീണ്ടുമൊരിക്കല്‍ കൂടി ഇവിടെ നീല കുറിഞ്ഞി പൂത്തപ്പോള്‍ ഭാര്യയോടു പോലും കള്ളം പറഞ്ഞു ഈ താഴ്വാരത്തെത്തിയത്.. ഒരു പാട് തിരക്കുണ്ടായിട്ടും,ഒത്തിരി ദൂരത്തായിട്ടും വാക്ക് പാലിക്കാന്‍ ഞാന്‍ വന്നു ..പക്ഷെ അവള്‍??
""രാജൂ!!
വിളി കേട്ട് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.. തിരിഞ്ഞു നോക്കിയ അയാള്‍ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..കത്തുന്ന സൂര്യ കിരണങ്ങളേക്കാല്‍ അയാളെ പൊള്ളലേല്‍പ്പിച്ചു മുന്നിലെ ആ മുഖം..
ആനി!!!
എന്താ രാജൂ നോക്കുന്നത് എന്നെ മനസ്സിലായില്ലേ??
അയാളുടെ മുഖം ചുവന്നു ..സ്വരമിടറി.. അയാള്‍ സമ്മത ഭാവത്തില്‍ തല കുലുക്കി.. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആനി തന്റെ മുന്നില്‍...
"" രാജു ആളാകെ മാറി.. മുടിയെല്ലാം കൊഴിഞ്ഞു.. പഴയ ആ പ്രസാദമൊന്നും മുഖത്തില്ല... തടിയും വല്ലാതെ കൂടി.. അയാള്‍ അവളെ നോക്കി..
ആനിക്ക് ഒരു മാറ്റവും ഇല്ല.. അതെ വെള്ളാരങ്കണ്ണുകള്‍,നീണ്ട മുടി,പഴയ തുളക്കുന്ന നോട്ടം...
അയാളുടെ ഹൃദയം പിടച്ചു...
""രാജു ഇപ്പോള്‍ എന്ത് ചെയ്യുന്നു...""
"" ഞാന്‍ US ലാണ്..സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ... '' പിന്നെ പതിയെ അവള്‍ ചോദിച്ചു ..
കുടുംബം???
""കൂടെ ജോലി ചെയ്യുന്ന ഒരുത്തിയെ കെട്ടി.. അനിത ..ഒരു കുഞ്ഞും ഉണ്ട്... അയാളുടെ തല കുനിഞ്ഞു..
""ആനീ ഐടി കഴിഞ്ഞ ശേഷം എനിക്ക് ക്യാമ്പസ്‌ ഇന്റർവ്യൂ വഴി ജോലി കിട്ടി.. U.S ല്‍ പോവും മുമ്പ് നിന്നെ കുറിച്ച് ഞാന്‍ ഒത്തിരി അന്വേഷിച്ചു... പക്ഷെ ഒരു വിവരവും കിട്ടിയില്ല.... നീ U.P യില്‍ ആണെന്ന് മാത്രം അറിഞ്ഞു..
കുറച്ചു നേരം അയാള്‍ ഒന്നും മിണ്ടിയില്ല.. കുറ്റ ബോധം കൊണ്ട് അയാളുടെ തല കുനിഞ്ഞിരുന്നു..
"" ശരിയാണ് രാജൂ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞതോടു കൂടെ അമ്മാവന്റെ കൂടെ U.P യില്‍ പോയി .. ബാകി പഠനം അവിടെയായിരുന്നു.. രാജുവുമായി കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു മാര്‍ഗവും ഇല്ലായിരുന്നു....ഇപ്പോള്‍ ഞാന്‍ കര്‍ണ്ണാപൂര്‍ ജില്ലയില്‍ അസ്സിസ്ട്ടണ്ട് കലക്റ്റര്‍ ആണ്..
രാജ് ലഞ്ച് റെഡി ആയിടുണ്ട്.. മൊബൈലില്‍ അടിച്ചിട്ട് കിട്ടുന്നില്ല,,,വേഗം റൂമിലേക്ക്‌ വാ...
കുന്നിന്‍ മുകളില്‍ നിന്ന് അയാളുടെ ഭാര്യ വിളിച്ചു കൂവുകയാണ്..
"" അതാണോ രാജുവിന്റെ ഭാര്യ,,,
അയാള്‍ അതെ എന്ന് തലയാട്ടി.. she is lucky.. and pretty more than me..
അയാള്‍ക്ക്‌ എന്ത് പറയണം എന്നറിയില്ലായിരുന്നു...
രാജു പൊയ്ക്കോളൂ .. ഇനി ഭാര്യക്ക് സംശയം തോന്നേണ്ട.. എനിക്കൊന്നും വേണ്ട ഒന്ന് കാണണം എന്നുണ്ടായിരുന്നു.. കണ്ടു ..അത് മതി.....അവളുടെ കണ്ണുകള്‍ നിറഞ്ഞു.. ചുണ്ടു വിറച്ചു..
പന്ത്രണ്ടു വര്‍ഷത്തിനു ശേഷവും എനിക്ക് തന്ന വാക്ക് പാലിക്കാന്‍ കടലുകള്‍ താണ്ടി ഇവിടം വരെ വന്നല്ലോ.. ആ സ്നേഹം മതി എനിക്ക്... ഇത്രയും കാലം കഴിഞ്ഞിട്ടും എന്നെ ഒന്നു കാണാന്‍ നിനക്ക് തോന്നിയല്ലോ .. അത് മതി.. അത് മാത്രം മതി എനിക്ക്... അവള്‍ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടി കരഞ്ഞു..
ആനി പ്ലീസ് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്..
അവള്‍ കണ്ണുനീര്‍ തുടച്ചു...
ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പ്രണയത്തിന്റെ സ്മാരകം താജ് മഹല്‍ ആയിരുന്നെങ്കില്‍ പൂവണിയാതെ പോയ നമ്മുടെ പ്രണയത്തിന്റെ സ്മാരകം ഈ പുഞ്ചിരിച്ചു നില്‍ക്കുന്ന നീല കുറിഞ്ഞികളാണ്.... ഇനീ ഒരു തവണ കൂടി ഇവ പുഷ്പ്പിക്കുമ്പോള്‍ ജീവനോടെയുണ്ടെങ്കില്‍ നമുക്ക് കാണാം...
അവള്‍ തിരിഞ്ഞു നടന്നു...
"" ആനിയുടെ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല....
അവള്‍ പതിയെ തല തിരിച്ചു.. പിന്നെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി...
എനിക്ക് ജീവിക്കാന്‍ ഒരു ഭര്‍ത്താവിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.. രാജുവിന്റെ കൂടെയുള്ള നല്ല ഓര്‍മ്മകള്‍ തന്നെ ധാരാളമായിരുന്നു.. അത് കൊണ്ട് തന്നെ വിവാഹം കഴിച്ചിട്ടില്ല...
അവളുടെ വാക്കുകള്‍ കേട്ട് അയാള്‍ തരിച്ചു നിന്ന്... എന്തെങ്കിലും പറയും മുമ്പ് അവള്‍ കുന്നിറങ്ങാന്‍ തുടങ്ങിയിരുന്നു... പൂത്തുലഞ്ഞു നില്‍ക്കുന്ന നീല കുറിഞ്ഞികള്‍ക്കിടയിലൂടെ അവള്‍ നടന്നു മറയുന്നത് കണ്ണീരോടെ നോക്കി നില്‍ക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളു........

By: Shahul malayil

ഒരു കാസ്രോടൻ പ്രണയകഥ

Image may contain: 1 person

വർഷങ്ങൾക്കു മുമ്പ്, അന്ന് മാണി സാർ നോട്ടെണ്ണുന്ന മെഷിൻ വാങ്ങിച്ചിട്ടില്ല,മോഡി സാർ ഗുജറാത്തിലെ ഏതോ ഒരു ചായക്കടയിൽ ചായ അടിച്ചു കൊണ്ടിരിക്കുന്നു,പിണറായി സാറിനു ഇരട്ട ചങ്ക് വളർന്നു വരുന്നതെയുണ്ടായിരുന്നുള്ളൂ..
അന്നെന്റെ വയറിത്ര പുറത്തേക്ക് തള്ളിയിട്ടില്ല,മുടി മുകളിലേക്ക് കയറിയിട്ടില്ല,കണ്ണാടിയിൽ നോക്കി ഞാൻ എന്നെ തന്നെ സുന്ദരാ എന്നു വിളിച്ചിരുന്ന കാലം.എറണാകുളത്തു ഒരു അട്വർടൈസിംഗ് കമ്പനിയിൽ ഓണർക്കു ഒരു ഭാരമായി ഞാൻ ജോലി നോക്കിയിരുന്ന കാലം..
വൈകുന്നേരം നാല് മണിയോട് കൂടെ എന്റെ ജോലി കഴിയും..പിന്നെ നേരെ സുഹൃത്തിന്റെ കടയിലേക്ക്. വാഴക്കാലക്കടുത്തുള്ള NGO കോർടേഴ്‌സിലെ ഒരു ചെറിയ ഉള്പ്രദേശം ,,അവിടെ അവനു രണ്ടു കടകള്‍ ഉണ്ട്.സാമാന്യം തെറ്റില്ലാത്ത ഒരു ബേക്കറി ആന്‍ഡ്‌ കൂള്ബാര്‍..പിന്നെ ഒറ്റ മുറിയില്‍ ഒരു പച്ചക്കറിക്കടയും.രണ്ടു കടകളിലും ജോലിക്ക് നില്‍ക്കുന്നത് കാസര്‍കോടുകാരാണ്.ബേക്കറിയില്‍ നിഷാദും,പച്ചക്കറിക്കടയില്‍ ഒരു ജലാലും.രാത്രി ഇവരുടെ റൂമിലാണ് ഞാന്‍ കിടന്നിരുന്നത്.എന്തും സഹിക്കാം..പക്ഷെ വായ തുറന്നാല്‍ തനി കാസര്‍ഗോടന്‍ ഭാഷയെ ഇവര്‍ സംസാരിക്കൂ..[പലപ്പോഴും ഇവര്‍ പറയുന്നത് എനിക്ക് മനസ്സിലാവാറില്ല.
വൈകുന്നേരമായാല്‍ ഈ രണ്ടു കടകളിലും ഞാന്‍ മാറി മാറി സഹായിക്കാന്‍ നില്‍ക്കും.സുഹൃത്തിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടോ,അല്ലെങ്കില്‍ മറ്റുള്ളവരെ സഹായിച്ചു സ്വര്‍ഗത്തില്‍ പോവാനോ ഒന്നും അല്ല ഈ സഹായം.. അഞ്ചു മണിയോട് കൂടി സ്വര്‍ഗത്തില്‍ നിന്നും മാലാഖമാര്‍ ഇറങ്ങും.. അവരെയും കാത്തു ഗന്ധര്‍വന്മാര്‍ റോഡരികില്‍ ബീഡിയും വലിച്ചു ഇരിക്കുന്നുണ്ടാവും. പതിയെ പതിയെ മാലാഖമാര്‍ ഈ രണ്ടു കടകളിലും ഒഴുകി നടക്കും..
മനസ്സിലായില്ല അല്ലേ... ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന മിക്ക പെണ്‍കുട്ടികളും ഇവിടെയുള്ള ലേഡീസ് ഹോസ്ട്ടലുകളിലാണ് താമസിക്കുന്നത്.കുറെ പേര്‍ പേയിംഗ് ഗസ്റ്റ് ആയിട്ടും.. ഈ ലേഡീസ് ഹോസ്ട്ടലുകള്‍ക്ക് ഞങ്ങള്‍ ഇട്ട പേരാണ് സ്വര്‍ഗ്ഗം.
പാറിപ്പറന്നു നടക്കുന്ന ആ വര്‍ണ്ണ തുമ്പികളില്‍ ഒന്നിന്റെയെങ്കിലും വാലില്‍ ഒരു ചരട്കെ ട്ടാന്‍ ഞാന്‍ വല്ലാതെ മോഹിച്ചു.അതാണ്‌ ഈ പരസഹായത്തിനു കാരണം.കുറഞ്ഞ നാള്‍ കൊണ്ട് തന്നെ ഞാന്‍ എല്ലാം പഠിച്ചു.ലെമണ്‍ ജൂസ് മുതല്‍ .ഷെയ്ക്ക്,സാലഡ്,കൊക്ക്ടെയ്ൽ വരെ...ഇനി പച്ചക്കറിക്കടയിലാണെങ്കില്‍ തക്കാളിയുടെ വില തൊട്ടു തണ്ണിമത്തന്‍റെ വില വരെ..
ഷാഹുലിക്കാ ഒരു ഷാര്‍ജാ ഷെയ്ക്ക്... എന്റെ സാറേ ആ സ്വരമങ്ങു കേട്ടാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല.. രണ്ടു കപ്പ്‌ ഐസ്ക്രീം ഇടേണ്ടതിനു പകരം യാന്ത്രികമായി നാല് കപ്പ് ഇട്ടു പോവും.. രണ്ടു പഴത്തിനു പകരം നാല് പഴവും... എല്ലാം സഹിക്കാം ഒടുവിലത്തെ ആ ഡയലോഗ്... "" ഷാഹുല്‍ അടിച്ചു തരുന്ന ഷെയ്ക്കിന് ഒരു പ്രത്യേക ടേസ്റ്റാ.... ഹോ അതും കൂടി അങ്ങ് കേട്ടാല്‍ ഞാന്‍ അങ്ങ് ദ്രിധംഗപുളകിതനാകും..കുടുംബത്തില്‍ ആര്‍ക്കും ഇല്ലാത്ത ഷുഗര്‍ എന്ന അസുഖം എനിക്ക് മാത്രം വന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായി.
ഇനി പച്ചക്കറിക്കടയില്‍ ആണെങ്കിലോ ..""ഷാഹുലെ കായ എങ്ങനാ കൊള്ളാവോ??
""കൊള്ളാവുന്നത് നോക്കി എടുത്തോളൂ കുട്ടീ..
എന്നാ ഒരു കിലോ താ..
തൂക്കുന്ന സമയത്ത് അവളെങ്ങാനും മുഖത്ത് നോക്കി ചിരിച്ചാല്‍ ത്രാസില്‍ ഒരു കിലോ എന്നത് അറിയാതെ രണ്ടു കിലോ ആയിപ്പോവും. ലിനന്റെ ഫുള്‍ സ്ലീവ് ഷര്‍ട്ടും,ലീയുടെ ജീന്‍സും,വുഡ്ലാണ്ടിന്റെ ഷൂവും അണിഞ്ഞു ഇന്‍ ചെയ്തു പച്ചക്കറി തൂക്കുന്ന എന്നെ കണ്ടു നാട്ടുകാര്‍ പലരും ചിരിക്കാറുണ്ട്.. എല്ലാം ഞാന്‍ സഹിച്ചു ഒരുതിയെങ്കിലും വീഴും എന്ന പ്രതീക്ഷയില്‍...
അങ്ങനെയിരിക്കെ ഒരിക്കല്‍ നമ്മുടെ ജലാലിനു ഭയങ്കര രോഗം. ഊണില്ല ഉറക്കമില്ല,ജോലിയില്‍ ശ്രദ്ധയില്ല...ലക്ഷണങ്ങള്‍ കണ്ട പാടെ രോഗം എനിക്ക് മനസ്സിലായി. ചികിത്സിക്കാനും എന്റെ അടുത്തു തന്നെ എത്തി.പ്രേമ രോഗമാണ്.. ആള് ആരാണെന്ന് ചോദിച്ചപ്പോള്‍ ഒരു ലക്ഷ്മി ആണത്രേ.. ദിവസവും വരുന്ന മഹാലക്ഷ്മിമാരില്‍ ആരാണാവോ അവന്റെ ലക്ഷ്മി.
പിറ്റേന്ന് അവള്‍ കടയിലേക്ക് വന്നപ്പോള്‍ അവന്‍ കാണിച്ചു തന്നു അവന്റെ ലക്ഷ്മിയെ.. ഭാഗ്യം എന്റെ ലിസ്റ്റില്‍ പെട്ട കുട്ടിയല്ല.. പോരാത്തതിന് വല്യ ഭംഗിയും ഇല്ല.. എങ്കിലും അവളുടെ കഴുത്തില്‍ തൂങ്ങുന്ന ടാഗില്‍ നിന്നും അവള്‍ ഇന്‍ഫോപാര്‍ക്കില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായി.. പച്ചക്കറിക്കടക്കാരന് ഉധ്യോഗസ്തയോട് തോന്നുന്ന പ്രണയം.. സിനിമയില്‍ ആണെങ്കില്‍ ഓക്കേ.. ഓട്ടോ ഡ്രൈവര്‍ക്കും ഡോക്റ്ററെ പ്രേമിക്കാം ..പക്ഷെ ഇത് സിനിമ അല്ലാലോ ജീവിതമല്ലേ???എങ്കിലും ജലാലിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ ഞാന്‍ അവനെ സഹായിക്കാം എന്ന് വാക്ക് കൊടുത്തു.
അന്ന് രാത്രി ഞാന്‍ തല പുകഞ്ഞാലോജിച്ചു,,,പുകക്കാന്‍ ആവശ്യമായ രണ്ടു പേക്ക്‌ വില്സ്,ഒരു കൂട് ചന്ദനത്തിരി ,കൊതുക് തിരി എന്നിവ ഞാന്‍ നേരത്തെ വാങ്ങി വച്ചിരുന്നു.. ജലാല്‍ നേരിട്ട് അവളോട്‌ ഇഷ്ട്ടമാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അവള്‍ ചെരുപ്പൂരി അടിക്കും..അത് കൊണ്ട് തന്നെ ഇന്‍ഡയറക്റ്റ് ആയി കാര്യം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..തലയില്‍ ഒരു ബള്‍ബ് കത്തി..
ഓപ്പറേഷന്‍ ചെരങ്ങ.
പിറ്റേന്ന് ആദ്യം തന്നെ അടുത്തുള്ള മൊബൈല്‍ കടയില്‍ നിന്നും പ്രൂഫ്‌ ഇല്ലാതെ ഒരു സിം കാര്‍ഡ് വാങ്ങി രണ്ടു സിം ഉപയോഗിക്കാന്‍ പറ്റുന്ന അവന്റെ ചൈന മൊബൈലില്‍ നിക്ഷേപിച്ചു.പിന്നെ ഒരു ചെറിയ ചരങ്ങാ കഷണം എടുത്തു അതിന്റെ പുറത്തു വടിവൊത്ത അക്ഷരത്തില്‍ എഴുതി.. എനിക്ക് ലക്ഷ്മിയെ ഇഷ്ട്ടമാണ്.. ദയവു ചെയ്തു ഈ നമ്പരില്‍ വിളിക്കുക..പോരാത്തതിന് ആ ചെരങ്ങയില്‍ കുറെ ഉമ്മയും വച്ച് ആ ദരിദ്രവാസി.അന്ന് അവള്‍ കടയില്‍ വന്നപ്പോള്‍ അവള്‍ വാങ്ങിയ പച്ചക്കറികളുടെ കൂടെ ഈ ചെരങ്ങയും അവളുടെ കവറിലിട്ടു.. ചെരങ്ങയില്‍ പ്രേമലേഖനം എഴുതിയ ആദ്യത്തെ മഹാന്‍.
അന്ന് രാത്രി ഞങ്ങള്‍ അവളുടെ കോളിനു വേണ്ടി കണ്ണില്‍ മണ്ണെണ്ണ ഒഴിച്ച്കാത്തിരുന്നു. മൊബൈല്‍ നടുവില്‍ വച്ച് ഞങ്ങള്‍ നോക്കി ഇരിക്കുകയാണ്..പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു..നമ്പര്‍ കൂടി നോക്കാതെ ഞാന്‍ ഫോണ്‍ ചെവിയില്‍ വച്ച്..ജലാലിന്റെ കണ്ണുകള്‍ ആകാംക്ഷ കൊണ്ട് വിടര്‍ന്നു..
""ഡാ നാളെ മാര്‍കെറ്റില്‍ പോവുമ്പോള്‍ പാളയംകോടന്‍ വാങ്ങണ്ട ,വീട്ടില്‍ രണ്ടു കൊലയുണ്ട്...അത് എടുക്കാന്‍ മറക്കണ്ട""
മുതലാളിയാണ്.. തല പുകഞ്ഞു നില്‍ക്കുന്ന സമയത്താണ് അവ ന്റെ ഒരു കൊല.. പിന്നെയും കുറെ സമയം കാതിരുന്നെങ്കിലും നിരാശയായിരുന്നു ഫലം..ഞങ്ങളുടെ മുഖം ബിജെപിയെ പൊക്കി പറഞ്ഞു പുലിവാല് പിടിച്ച ഖമറുത്താത്തയുടെ മുഖം പോലെ വിവർണ്ണമായി..അപ്പുറത്തെ ഹോസ്റ്റലില്‍ നിന്നും സാമ്പാറിന്റെ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി.. ജലാലിന്റെ ഹൃദയം കൊണ്ടവര്‍ സാമ്പാര്‍ വച്ച് എന്നുറപ്പായി..
വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
ഞാൻ‍ കണ്ടു പിടിച്ച പുതിയ പ്ലാനായ ഓപ്പറേഷന്‍ ചുരിദാറില്‍ അവള്‍ വീഴും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.അതിനു മുമ്പ് ജലാലിനെ കുറിച്ച് രണ്ടു വാക്ക്.. തനി കാസരോട്ടുകാരന്‍..അഞ്ചരയടി ഉയരം,വെളുത്ത നിറം.നാട്ടിലായിരുന്ന സമയത്ത് കുറെ പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്..അവന്റെ ഹത ഭാഗ്യമോ,ആ കുട്ടികളുടെ ഭാഗ്യമോ എന്നറിയില്ല ഇവന്‍ പ്രേമിച്ചു രണ്ടു മാസത്തിനുള്ളില്‍ എല്ലാവരുടെയും കല്യാണം കഴിഞ്ഞു.നാട്ടില്‍ കല്യാണം കഴിയാത്ത പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ജലാലിനെ കൊണ്ട് ഒന്ന്പ്രേ മിപ്പിച്ചാല്‍ മതി കല്യാണം ശരിയാവും എന്നൊക്കെ നാട്ടുകാര്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് അവന്‍ ഇങ്ങോട്ട് വണ്ടി കയറിയത്.
ഓപ്പറേഷന്‍ ചുരിദാര്‍ ........ ഞങ്ങളുടെ ബില്ടിങ്ങിനു തൊട്ടടുത്താണ് ലക്ഷ്മി താമസിക്കുന്ന ലേഡീസ് ഹോസ്റ്റല്‍.ഞങ്ങളുടെ ടെറസിന്റെ മുകളില്‍ നിന്നും ഒരു കാല്‍ എടുത്തു വച്ചാല്‍ അവരുടെ ടെറസിനു മുകളില്‍ എത്താം.വൈകുന്നേരം ജോലി കഴിഞ്ഞു വന്നു പള്ളി നീരാട്ടും ,പള്ളി അലക്കലും കഴിഞ്ഞു മാലാഖമാര്‍ കഴുകിയ തുണി ഉണക്കാന്‍ ഇടുന്നത് ഈ ടെറസിന്റെ മുകളിലാണ്. കാറ്റത്ത്‌ വസ്ത്രങ്ങള്‍ പറന്നു പോവാതിരിക്കാന്‍ മുകളില്‍ ക്ലിപ്പ് ഇട്ടു വെക്കും.ഇത് ഞാന്‍ നേരത്തെ കണ്ടു പിടിച്ചിട്ടുണ്ട്.പിന്നെ സമയം കളഞ്ഞില്ല. നല്ല ഒരു A4 പേപ്പര്‍ വാങ്ങി ജലാലിനോട്‌ എഴുതാന്‍ പ്പറഞ്ഞു.. "എനിക്ക് ലക്ഷ്മിയെ ഒത്തിരി ഇഷ്ട്ടമാണ്,,ഈ നമ്പരില്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു...എന്നിട്ട് താഴെ നമ്പരും എഴുതി. പേപ്പര്‍ നോക്കിയ ഞാന്‍ തലയില്‍ കൈ വച്ച് പോയി. കടയിലെ ചീഞ്ഞ പച്ചക്കറിയും അവന്റെ കയ്യക്ഷരവും ഒരു പോലെ... ഞാന്‍ ആപേപ്പര്‍ കീറി കളഞ്ഞു പുതിയ പേപ്പറില്‍ വടിവൊത്ത അക്ഷരത്തില്‍ സംഭവം എഴുതി.. അന്ന് കാലത്ത് സൂര്യന്‍ മോർണിങ് വാക്കിനു ഇറങ്ങും മുമ്പ് ഞങ്ങള്‍ എഴുന്നേറ്റു.. അവരുടെ ടെറസിനു മുകളിലേക്ക് ചാടി ലക്ഷ്മിയുടെ ഉണക്കാനിട്ട ചുരിദാറിനു മുകളില്‍ കടലാസ് ക്ലിപ്പ് ചെയ്തു വച്ചു..
അന്ന് രാത്രി ഞങ്ങള്‍ ഫോണിനു മുമ്പില്‍ ആകാംക്ഷയോടെ ഇരിക്കുകയായിരുന്നു.രണ്ടു പേരുടെയും മുഖത്ത് വെപ്രാളം ..
"" ഉലകില്‍ ഇവ്വളവു പൊണുങ്കെ ഇരുന്തും എന്‍ട നാന്‍ ജെസ്സിയെ ലൗ പൻറെന്‍"" അവന്റെ മൊബൈല്‍ കോളര്‍ ട്യൂണ്ആണ്. ഞാന്‍ ചാടി ഫോണ്‍ എടുത്തു..
"" താന്‍ ആരാടാ ,താന്‍ എന്താടാ എന്നെ പറ്റി വിചാരിച്ചത് ..
അവള്‍ തന്നെ ..ലക്ഷ്മി... പക്ഷെ..ലക്ഷിമുടെ സംസാരം അവളുടെ പേരുമായി ഒട്ടും ചേരുന്നില്ല.. ഒട്ടും മയമില്ലാത്ത വാക്കുകള്‍ ...ഞാന്‍ ജലലിനു നേരെ ഫോണ്‍ നീട്ടി.. അവനാണെങ്കില്‍ ടൈഫോയിഡ് ബാധിച്ചവരെ പോലെ നിന്ന് വിറക്കുകയാണ്.. അവന്‍ കൈ ക്കൊണ്ട് വേണ്ട എന്ന് കാണിച്ചു ..അവളോട്‌ ഒന്ന് ഫോണ്‍ ചെയ്യാനുള്ള ധൈര്യം പോലും അവനുണ്ടായില്ല.
അവളോട്‌ സംസാരിക്കുകയല്ലാതെ എനിക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല...
"" ഡോ ഈ നമ്പര്‍ ഞാന്‍ സൈബര്‍ സെല്ലില്‍ കൊടുക്കും..താന്‍ ആരാണെങ്കിലും തന്നെ 24 മണിക്കൂര്‍ കൊണ്ട് പൊക്കും..ഇനി തന്റെ ശിഷ്ട്ട കാലം ജയിലില്‍ തന്നെ... ""അവള്‍ നല്ല ചൂടിലാണ് ..എന്ത് പറയണം എന്നറിയാതെ ഞാന്‍ പരുങ്ങി..
"" ലക്ഷ്മിക്ക് വേണ്ടി ജയിലില്‍ കിടക്കാനല്ല ..തൂക്കു മരത്തില്‍ ഊഞ്ഞാൽ ആടാനും ഞാന്‍ തയ്യാറാണ്.""""
അപ്പുറത്ത് നിന്നും കൂട്ട ചിരി ഉയര്‍ന്നു.. അവള്‍ ഫോണ്‍ സ്പീക്കറില്‍ ഇട്ടിരിക്കുകയാണെന്ന് മനസിലായി..
" എടൊ ഇഷ്ട്ടം തുറന്നു പറയാന്‍ കഴിയാത്ത നീയൊക്കെ പ്രേമിക്കാന്‍ നിക്കണോ??? ആണുങ്ങളുടെ മാനം കളയാന്‍..ഛെ......
അവളുടെ കൂട്ടുകാരിയുടെ ചോദ്യമാണ്... "ഞാന്‍ സ്പീക്കര്‍ പൊത്തിപ്പിടിച്ചു..
ജലാലെ വികസ്.. വികസ്... " അവന്‍ ഓടി ചെന്ന് വികസ് എടുത്തു കൊണ്ട് വന്നു എന്റെ കണ്ണിനു മുകളില്‍ പുരട്ടി. "" എന്റെ കണ്ണുകള്‍ ചുവന്നു..ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു..
" എനിക്ക് ലക്ഷിമിയെ ഒത്തിരി ഇഷ്ട്ടാ.. മറക്കാന്‍ കഴിയില്ല.. പിന്നെ അത് നേരിട്ട് പറയാത്തത് പേടി കൊണ്ട് തന്നെയാ...കാരണം ഞാന്‍ കറുത്തിട്ടാണ്,കാണാനും ഭംഗിയില്ല.... ലക്ഷ്മിയെ പോലെ ഒരു കുട്ടിയെ സ്വപ്നം കാണാനുള്ള അര്‍ഹത പോലും എനിക്കില്ല..ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ട്ടം തോന്നുന്നത്.. അത് ലക്ഷ്മിയോടാണ്.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..സ്വരമിടരി ... വാക്കുകള്‍ മുറിഞ്ഞു... ശല്യം ചെയ്തതിനു ക്ക്ഷമിക്കണം.. ചെറുപ്പത്തില്‍ അച്ഛന്‍ പറയുമായിരുന്നു അര്‍ഹതയില്ലാത്തതൊന്നും മോഹിക്കരുതെന്നു .. എന്നിട്ടും ഞാന്‍ ലക്ഷ്മിയെ മോഹിച്ചു പോയി.. ഇനി ഒരിക്കലും ഞാന്‍ ലക്ഷ്മിയെ ശല്യം ചെയ്യില്ല.. പക്ഷെ എനിക്ക് ലക്ഷ്മിയെ മറക്കാന്‍ കഴിയില്ല.... ഞാന്‍ പൊട്ടി ക്കരഞ്ഞു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ.... അവള്‍ എന്തോ മറുപടി പറയാന്‍ തുടങ്ങും മുമ്പ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു സ്വിച് ഓഫ്‌ ആക്കി.. ഒരു പാട് സിനിമകളിൽ കേട്ടു മടുത്ത ക്ളീഷേ ഡയലോഗ്സ്...
വികസ് നന്നായി പ്രവര്‍ത്തിച്ചു.നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകള്‍ കണ്ടു ജലാല്‍ അന്തം വിട്ട് നില്‍ക്കുകയാണ്.അവന്‍ ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ചു.. നന്പന്‍ ഡാ... നമിച്ചിരിക്കുന്നു. പക്ഷെ അവന്‍ കറുത്തിട്ടാണ് എന്ന് പറഞ്ഞത് അവനു തീരെ ഇഷ്ട്ടപ്പെട്ടില്ല..
ഞാന്‍ അവനെ സമാധാനിപ്പിച്ചു.. "" മോനെ ജലാലെ പത്താം ക്ലാസ്സും ഗുസ്തിയും ഉള്ള നിന്നെ പോലെയൊരു പച്ചക്കരിക്കടക്കാരനെ അവള്‍ ഇഷ്ട്ടപ്പെടനം എന്നുണ്ടെങ്കില്‍ സിമ്പതി വര്‍ക്ക് ഔട്ട്‌ ചെയ്യണം.പിന്നെ നമ്മെ കാണാത്ത പെണ്ണുങ്ങളോടും,,നമ്മള്‍ കാണാന്‍ പോവുന്ന പെണ്ണുങ്ങളോടും ഒരിക്കലും നമ്മുടെ സൌന്ദര്യത്തെ കുറിച്ച് പുകഴ്ത്തരുത്‌.. നേരിട്ട് കാണുമ്പോള്‍ അവരുടെ പ്രതീക്ഷ നഷ്ട്ടപ്പെടും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ..എല്ലാം നിനക്ക് വഴിയെ മനസ്സിലാവും..
പിറ്റേന്ന് രാത്രി ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത ഉടനെ തന്നെ അവള്‍ വിളിച്ചു.. തലേന്നത്തെ പോലെ ഗൌരവം ഒട്ടും ഉണ്ടായിരുന്നില്ല... തീര്‍ത്തും നിഷ്കളങ്കമായി അവള്‍ സംസാരിച്ചു.. ഞാനാണെങ്കില്‍ തലയില്‍ പൊടി പിടിച്ചു കിടക്കുന്ന പഴയ എക്സ്പൈറി ഡേറ്റ് കഴിഞ്ഞ വിറ്റുകള്‍ പുറത്തിറക്കി.. അപ്പുറത്ത് നിന്നും കൂട്ടച്ചിരികള്‍ ഉയര്‍ന്നു.. അവര്‍ക്ക് തീര്‍ത്തും അപരിചിതനായ ഞാന്‍ ഒറ്റ രാത്രി കൊണ്ട് സുപരിചിതനാവുകയായിരുന്നു. താങ്കള്‍ ആരാണ് എന്ന ചോദ്യത്തി നിന്നും മാത്രം ഞാന്‍ സമര്‍ത്ഥമായി ഒഴിഞ്ഞു മാറി... അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു.ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ ലക്ഷ്മിയോട് പറഞ്ഞു.. എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ നാളെ ജോലിക്ക് പോവുമ്പോള്‍ ആ വെള്ള ചുരിദാര്‍ ഇട്ടു പോവണം .. ആ ചുരിദാര്‍ ഇട്ടു വരുമ്പോള്‍ ലക്ഷ്മി ഒരു അപ്സരസ്സിനെ പോലെയാണ്...
"" എന്റെ പട്ടിയിടും വെള്ള ചുരിദാര്‍..
അവള്‍ ഫോണ്‍ കട്ട് ചെയ്തു... ചീറ്റി പോയി..എങ്കിലും ആശ്വസിക്കാന്‍ വകയുണ്ട്.തലേന്ന് സംസാരിച്ചത് മൂന്നു മിനിറ്റ് ആണെങ്കില്‍ ഇന്ന് അത് മുപ്പതു മിനിട്ടായിരിക്കുന്നു.
പിറ്റേന്ന് അവള്‍ ജോലിക്ക് പോവുന്നതും നോക്കി ഞങ്ങള്‍ റോഡരികില്‍ കാത്തു നിന്ന്.. പെട്ടെന്ന് ഞങ്ങള്‍ ആ കാഴ്ച കണ്ടു തരിച്ചു നിന്നു.... വെള്ള ചുരിദാറും ധരിച്ച്,വെള്ള ഷാള്‍ കൊണ്ട് തല പാതി മറച്ചു അവള്‍ വരികയാണ്.. ഒരു മാലാഖയെ പോലെ..ജലാലിന്റെ ലക്ഷ്മി.. അവന്റെ കണ്ണുകള്‍ വിടര്‍ന്നു.. അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. അവന്‍ എന്നെ കെട്ടിപ്പിടിച്ചു.. ഉയിര്‍ നന്പന്‍ ഡാ...
പിന്നീട് മിക്ക ദിവസങ്ങളിലും ഫോണ്‍ വിളി പതിവായി.. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ഞാന്‍ അവളെ വളച്ചെടുത്തു..അങ്ങനെ അവള്‍ നേരില്‍ കാണണം ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞായറാഴ്ച അഞ്ചു മണിക്ക് സുഭാഷ്പാര്‍ക്കില്‍ കാണാം എന്ന് ഞാന്‍ ഉറപ്പു കൊടുത്തു.ജലാലിനെ ബ്യൂട്ടി പാരലരില്‍ കൊണ്ട് പോയി നന്നായി ഒന്ന് വെളുപ്പിച്ചെടുത്തു.. ഫെഷ്യലിംഗ്,ബ്ലീച്ചിംഗ്,സ്ട്രൈട്ടിംഗ് തുടങ്ങി ഒരു ആറായിരം രൂപയോളം പൊട്ടി..പോരാത്തതിന് ഒരു ചുവന്ന ടീ ഷര്‍ട്ടും,നീല ജീന്‍സും,ബ്രാണ്ടഡ് ഷൂവും.അവന്റെ രൂപം കണ്ടു അവന് തന്നെ അവനോടു ബഹുമാനം തോന്നി സ്വയം എഴുന്നേറ്റു നിന്നു.
അങ്ങനെ ആ ഞായറാഴ്ച വന്നെത്തി.. ജലാല്‍ പുതിയ വസ്ത്രങ്ങളണിഞ്ഞു സുന്ദരനായി...ഏതു ആവറേജ് പെണ്ണും വീണു പോവും അവനെ ആ കോലത്തില്‍ കണ്ടാല്‍. ഞാന്‍ അവള്‍ക്കു ഫോണ്‍ ചെയ്തു .."ഞാന്‍ പുറപ്പെടുകയാണ്.. ചുവന്ന ടീഷര്‍ട്ടും,നീല ജീന്‍സും ആണ് വേഷം.. പിന്നെ നീ എന്നെ അറിയുന്ന ആള്‍ തന്നെയാണ്.. എന്നെ കാണുമ്പോള്‍ കളിയാക്കരുത്..എനിക്കത് സഹിക്കാന്‍ കഴിയില്ല... ഇല്ല എന്ന് അവള്‍ ഉറപ്പു തന്നു... ഞങ്ങള്‍ക്ക് ആശ്വാസമായി..
നാലരയോടു കൂടി ഞങ്ങള്‍ സുഭാഷ് പാര്‍ക്കില്‍ എത്തി.. ജലാലിന്റെ മുഖത്ത് പരിഭ്രമം കളിയാടുന്നു.. നെഞ്ച് വല്ലാതെ മിടിക്കുന്നു.. ഞാന്‍ അവനെ സമാധാനിപ്പിച്ചു. പാര്‍ക്കിന്റെ ഉള്‍വശം വിശാലമായ ഗാര്‍ഡന്‍ ആണ്..നല്ല പച്ചപ്പുല്ല് വിരിച്ചിരിക്കുന്നു.. ഇടയ്ക്കിടയ്ക്ക് സിമന്റു ബഞ്ചില്‍ തീര്‍ത്ത ഇരിപ്പിടങ്ങല്‍.. എവിടെ നോക്കിയാലും പ്രണയ ജോടികള്‍..ഇവരുടെ പ്രണയ സല്ലാപങ്ങള്‍ കണ്ടു നാണിചിട്ടാവണം തൊട്ടടുത്ത മരങ്ങളൊക്കെ ഇലപൊഴിച്ചു നില്‍ക്കുന്നു.. പാര്‍ക്കിന്റെ ഉൾ വശത്തേക്ക് നീങ്ങിയാല്‍ ചെറിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു.പുറത്തു നിന്ന് നോക്കിയാല്‍ കാണാത്ത ഇതിനകത്ത് വച്ചാണ് പല "ഗാഡ' പ്രണയങ്ങളും ഇതള്‍ വിരിയാറുള്ളത്..
ഞങ്ങള്‍ അടുത്തുള്ള ഒരു സിമന്റ് ബഞ്ചില്‍ ഇരുന്നു... അവന്റെ ഫോണ്‍ ബെല്ലടിച്ചു... "ഞങ്ങള്‍ എത്തി നീ എവിടെയാ...??? പണി പാളി ..അവള്‍ കൂട്ടുകാരികളെയും കൂട്ടിയാണ് വരുന്നത്.. അവര്‍ കൂട്ടത്തോടെ വരുന്നത് ഞാന്‍ കണ്ടു.. ""ഡാ അവര്‍ എന്നെ കണ്ടാല്‍ ശരിയാവില്ല.. ഞാന്‍ ആ മരത്തിന്റെ മറവില്‍ ഉണ്ടാവും..ഇത്രയും ഞാന്‍ ഓക്കേ ആക്കി തന്നു..ഇനി എല്ലാം നിന്റെ കയ്യില്‍.. പിന്നെ നീ ഒരു കാസര്ഗോടുകാരന്‍ അല്ലെ .. ധൈര്യമായി ഇരിക്ക് .എല്ലാം നന്നായി വരും..... ഞാന്‍ പതുക്കെ അവിടെ നിന്നും വലിഞ്ഞു.. എന്നെ അവന്റെ കൂടെ കണ്ടാല്‍ വേറെ പല പ്രശ്നങ്ങളും ഉണ്ട് .അത് ഞാന്‍ പിന്നെ പറയാം..
അവന്‍ ആകെ വിയര്‍ത്ത് ഒലിച്ചിരുന്നു.. അവര്‍ അവനെ കണ്ടു പിടിച്ചു..ചുവന്ന ടീ ഷര്‍ട്ടും,നീല ജീന്‍സും.. അവര്‍ അവനടുതെക്ക് നടന്നടുത്തു.. അവര്‍ സംശയം തീര്‍ക്കാന്‍ അവന്റെ മൊബൈലിലേക്ക് ഒന്ന് കൂടി അടിച്ചു ..അവന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കണ്ടപ്പോള്‍ അവന്‍ തന്നെയാണെന്ന് ഉറപ്പിച്ചു.. അവന്‍ അവര്‍ക്ക് നേരെ പതിയെ കൈ ഉയര്‍ത്തി.. എന്റെ ശ്വാസമിടിപ്പ് വര്‍ധിച്ചു.. ഈശ്വരാ എന്ത് സംഭവിക്കും...
അവര്‍ അവനു തൊട്ടു മുന്നില്‍ എത്തി... ഞാന്‍ കണ്ണുകള്‍ പാതി അടച്ചു.. അവര്‍ അവനെ തന്നെ ഉറ്റു നോക്കി..കറുത്തിട്ടാണ് എന്ന് പറഞ്ഞിട്ട് പയ്യന്‍ സ്മാര്ട്ടാണല്ലോ...""നീയാ പച്ചക്കറിക്കടയിലെ ആളല്ലേ... കൂട്ടുകാരികളില്‍ ആരുടെയോ ചോദ്യം... അതെ എന്ന് അവന്‍ തല കുലുക്കി... എങ്കില്‍ ഇത് ആദ്യമേ പറയാമായിരുന്നില്ലേ.. മനുഷ്യനെ ഇത്രയ്ക്കു ടെന്‍ഷന്‍ അടിപ്പിക്കണോ??? ഹാവൂ ആദ്യത്തെ പ്രശ്നം തീര്‍ന്നു... എല്ലാവരും അവനെ ചുഴിഞ്ഞ് നോക്കുകയാണ്..ലക്ഷ്മിക്ക് പക്ഷെ ഭാവ മാറ്റം ഒന്നുമില്ല.. ഭാഗ്യം... എന്നാ പിന്നെ നിങ്ങള്‍ സംസാരിക്കു.. ഞങ്ങള്‍ അപ്പുറത്ത് കാണും.. കൂട്ടുകാരികള്‍ പതിയെ അവിടെ നിന്നും സ്ഥലം കാലിയാക്കി .
.ജലാലും ലക്ഷ്മിയും മാത്രമായി അവിടെ.. എല്ലാം കണ്ടു നില്‍ക്കുന്ന ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു... രണ്ടു പേരും മുഖത്തോടു മുഖം നോക്കി നില്‍ക്കുകയാണ്.ഒന്നും സംസാരിക്കുന്നില്ല.മൌനത്തിന്റെ ഒരു വന്മതില്‍ അവര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.എല്ലാം കണ്ടു മരത്തിന്റെ മറവില്‍ മറഞ്ഞിരിക്കുന്ന എനിക്ക് പ്രാന്ത് വന്നു തുടങ്ങി..""" ഡാ ഇത്ര വലിപ്പമുണ്ടാല്ലോടാ പട്ടീ ഒളിഞ്ഞു നോക്കാന്‍ നാണമില്ലേ...???? എന്നെ കണ്ടു പിന്നില്‍ നിന്നും ആരോ കമ്മന്റ് അടിച്ചതാണ്... അപ്പോഴും അടൂരിന്റെ അവാര്‍ഡ് പടം പോലെ ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് അവര്‍ .. ഒടുവില്‍ ലക്ഷ്മി തന്നെ മൌനം ഭേദിച്ചു.. "ദിവസവും കാണുന്ന ആളല്ലേ... എന്നിട്ടും എന്തിനായിരുന്നു..ഇങ്ങനെ ഒരു നാടകം.. കടയില്‍ വരുമ്പോള്‍ തന്നെ പറയാമായിരുന്നില്ലേ ???? ജലാല്‍ ഒന്ന് മോടയിരക്കി... അവന്‍ എന്നെ നോക്കി.. ഞാന്‍ അവനെ പ്രോത്സാഹിപ്പിച്ചു ..പറ പറ... അവന്‍ പതിയെ വായ തുറന്നു പിന്നെ പതിയെ മൊഴിഞ്ഞു.... """അതില്ലേ ഏന്ക്ക് അന്നേ കാണുംബോനെ പേട്യോന്ന് എന്തേലും ചൊല്ലിയെരാന്‍...അതാ ഞാന്‍ ഫോനാക്ക്യെ..അപ്പൊ നിന്‍ക്ക് ഇന്നേ ഇഷ്ട്ടോന്നു ചൊല്ലിയപ്പോന് സമാധാനായെ......"""' ലക്ഷ്മി പതിയെ തലയുയര്‍ത്തി അവനെ നോക്കി.. "എന്ത്?????? ""ഏന്ക്ക് അന്നേ കാണുംബോനെ പേട്യോന്ന് എന്തേലും ചൊല്ലിയെരാന്‍...അതാ ഞാന്‍ ഫോനാക്ക്യെ..അപ്പൊ നിന്‍ക്ക് ഇന്നേ ഇഷ്ട്ടോന്നു ചൊല്ലിയപ്പോന് സമാധാനായെ......"""' അവളുടെ പുരികം ചുളിഞ്ഞ്..മുഖം ചുവന്നു.. കണ്ണ് നിറഞ്ഞു.... "" എന്നെ ചതിക്കുകയായിരുന്നല്ലേ.... വിടില്ല ഞാന്‍ നീ നോക്കിക്കോ,,,, അവള്‍ ഒരു പൊട്ടിത്തെറിച്ചു തിരിഞ്ഞു നടന്നു കൂട്ടുകാരികളെയും കൂട്ടി പുറത്തേക്കു നടന്നു... സത്യത്തില്‍ അവന്റെ സംസാരം കേട്ട് ഞാന്‍ പോലും ചിരിച്ചു മണ്ണ് കപ്പി പോയി... എന്റെ ജീവിതത്തില്‍ അത്രയ്ക്ക് ഞാന്‍ പിന്നെ ചിരിചിട്ടുണ്ടാവില്ല... സത്യത്തില്‍ അവള്‍ ഫോണിലൂടെ എന്റെ ശബ്ദമാണ് കേട്ടത്.. പക്ഷെ നേരിട്ട് കണ്ടപ്പോള്‍ ജലാലിന്റെ അസ്സല്‍ കാസരോട് സ്ലാന്ഗ്.. പാവം ലക്ഷ്മി എല്ലാവരും കൂടി ചേര്‍ന്ന് അവളെ കളിയാക്കുകയാണെന്നു വിചാരിച്ചു കാണും.
ഒന്നും മനസിലാവാതെ നില്‍ക്കുന്ന ജലാലിനെ ഞാന്‍ തോളത് തട്ടി സമാധാനിപ്പിച്ചു.. "" ഡാ പ്രണയത്തില്‍ സൌന്ദര്യത്തിനു മാത്രമല്ല ..ഭാഷക്കും വളരെ വലിയ പ്രാധാന്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.. തളരരുത് .. കലാകാരന്‍ അല്ലാത്തവരെ ജനം അംഗീകരിക്കില്ലെടാ....
എന്തായാലും ജലാല്‍ പ്രണയിച്ചത് കൊണ്ടോ എന്തോ 2 മാസം കൊണ്ട് അവളുടെ കല്യാണം കഴിഞ്ഞു...ജലാലിന്റെ നാട്ടുകാര്‍ പറഞ്ഞത് സത്യമാണെന്ന് എനിക്ക് മനസ്സിലായി. പ്രായം കഴിഞ്ഞിട്ടും കല്യാണം കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ ജലാലിനെ കൊണ്ട് ഒന്ന് പ്രേമിപ്പിച്ചാല്‍ മതി....

By: 

സമയം

Image may contain: 1 person

വേനൽ ചൂടിന്റെ കാഠിന്യത്തിൽ ഒഴുക്ക് കുറഞ്ഞു വെറും നീർച്ചാല് മാത്രമായി മാറിയ പുഴക്കരികെ ഉള്ള പാറയിൽ രണ്ടു പേർ ഇരിക്കുന്നു. നമുക്കിവരെ ഹരീഷ് എന്നും അഫ്സൽ എന്നും വിളിക്കാം.
സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. ഇരുവരുടെയും കയ്യിൽ ഓരോ ബിയർ കുപ്പികളുണ്ട്.ബിയർ ഒരു കവിൾ കുടിച്ചു സിഗരറ്റ് ഒരു പുക ആഞ്ഞെടുത്തു ഇരുട്ടിലേക്ക് നോക്കി നിൽക്കുകയാണ് ഹരീഷ്.
"ഡാ ഹരീഷേ ഒരു രാത്രി കൂടി പുലർന്നാൽ നിന്റെ കല്യാണമാ..എത്ര വർഷത്തിന് ശേഷമാ നിനക്കൊരു പെണ്ണിനെ കിട്ടിയത് ..എന്നിട്ടും നിന്റെ മുഖത്തെന്താ ഒരു സന്തോഷമില്ലാത്തത്?
ഹരീഷ് സിഗരറ്റ് വലിച്ചെറിഞ്ഞു. "26 മത്തെ വയസ്സിൽ പെണ്ണ് കാണാൻ തുടങ്ങിയിട്ട് ഒരു പെണ്ണ് ശരിയായി കിട്ടിയതു 36 മത്തെ വയസ്സിൽ. കള്ളും കഞ്ചാവും ഉപയോഗിച്ചു ഇതു വരെ കാനയിൽ കിടന്നിട്ടില്ല.വയസ്സു ഇത്രയൊക്കെ ആയിട്ടും കാമം മൂത്തു ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല.പ്രൈവറ്റ് കമ്പനിയിൽ ആണെങ്കിലും മാന്യമായ ജോലിയും തെറ്റില്ലാത്ത ശമ്പളവും,100 രൂപ കിട്ടിയാൽ 90 രൂപയും വീടിനും വീട്ടുകാർക്കും വേണ്ടി ചിലവാക്കുന്ന രക്ഷിതാക്കളുടെ വാക്കും കേട്ടു നടക്കുന്ന ഉത്തമ പുത്രൻ.
മറ്റുള്ളവർക്ക് പ്രശംസിക്കാനും പുകഴ്ത്താനും ഇത്രയധികം കാരണങ്ങൾ ഉണ്ടായിട്ടും ഒരു പെണ്ണ് ശരിയായി കിട്ടാൻ 36 വയസ്സു ആവേണ്ടി വന്നു.
"അതു നിന്റെ കുറ്റമല്ലല്ലോ ഹരീഷേ..എല്ലാം ദൈവ വിധി പോലെയല്ലേ നടക്കൂ.."
"അതേ എല്ലാം ദൈവത്തിന്റെ കുറ്റമാ.. അവൻ ഒന്നു ചിരിച്ചു.. ചെയ്യേണ്ടതെല്ലാം മനുഷ്യൻ ചെയ്തിട്ടു പഴി മുഴുവൻ ആ പാവത്തിനും.. അഫ്സലെ ഞാൻ നിന്നെ താഴ്ത്തിക്കെട്ടുകയാണ് എന്നു വിചാരിക്കരുത്.26 മത്തെ വയസ്സിൽ തന്നെ നീ പ്രണയിച്ചു കല്യാണം കഴിച്ചു.എന്നേക്കാൾ ഇളപ്പമായ നിനക്കു രണ്ടു പിള്ളേരുമായി, നീ വെറുമൊരു ഓട്ടോ ഡ്രൈവർ ആയിട്ടും മാസം പത്തു മുപ്പതിനായിരം രൂപയോളം ശമ്പളം വാങ്ങുന്ന ഒരു ടീച്ചറെയാണ് നീ കല്യാണം കഴിച്ചത്..നിനക്കതിനു സാധിക്കും, കാരണം നിന്റെ പേരിനു പിറകിൽ നായർ എന്നൊരു വാലില്ല.. എന്നാൽ എന്റെ പേരിനു പിന്നിൽ ആ വാലുണ്ട്..ഹരീഷ് നായർ..
അവൻ ബിയർ കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി.
ഒരു ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാനായപ്പോൾ ഒരുത്തിയെ പ്രണയിച്ചു വീട്ടിൽ ചെന്ന് പറഞ്ഞപ്പോ 'അമ്മ പറയുവാ.. അവള് താഴ്ന്ന ജാതിയാണെന്നു..ഞാൻ പെണ്ണ് കെട്ടാതെ നടന്നാലും ആ ബന്ധത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ അമ്മയെ സ്നേഹിക്കുന്ന പൊന്നു മോന് അവളെ ഉപേക്ഷിക്കേണ്ടി വന്നു. എന്റെ പേരിന്റെ വാളിന്റെ ആഭിജാത്യം അവളുടെ പേരിന്റെ വാലിനില്ലാതെ പോയി.
അവളെ മറന്നു വീട്ടുകാരുടെ ഇഷ്ടപ്രകാരം പെണ്ണ് കാണാൻ നടന്നു.6 വർഷത്തോളം.. പേരിന്റെ വാലിൽ ആഭിജാത്യമുള്ള പല തരവാട്ടിലും കയറി..ഒന്നും നടന്നില്ല എന്താ.. അഷ്ടിക്കു വകയില്ലാത്ത കുടുംബമാണെങ്കിലും ചെക്കന് ഗവണ്മെന്റ് ജോലി വേണം..
ഇതിനിടക്ക് ശരിയായത് നടന്നോ.. ഇല്ല.. കാരണം.. ജാതകം..പത്തില് ആറു പൊരുത്തമെങ്കിലും വേണമത്രെ.. പത്തിൽ ഒമ്പതു പൊരുത്തവുമായി കല്യാണം കഴിഞ്ഞ നമ്മടെ മേലേപ്പാട്ടെ സജീഷിന്റെ അവസ്ഥ നിനക്കറിയില്ലേ.. കല്യാണം കഴിഞ്ഞു മൂന്നാം ദിവസം സൂപ്പർ ഫാസ്റ്റിന് ഇടയിൽ ബൈക്ക് കയറി രണ്ടു പേരും തീർന്നു.അന്ന് അവരുടെ ജാതകം നോക്കിയ ജ്യോത്സ്യൻ പറഞ്ഞതു കേട്ടാൽ എനിക്കിപ്പോഴും ചിരി വരും. ഇത്രക്ക് ചേർച്ചയുള്ള ജാതകം മൂപ്പര് മുമ്പ് കണ്ടിട്ടില്ലത്രേ.. ആയുഷ്ക്കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കുമെന്നും.. അതേ അവർ ജീവിച്ചു മൂന്നു ദിവസം..
അവൻ കാലിയായ ബിയർകുപ്പി ദേഷ്യത്തോടെ പാറയിൽ എറിഞ്ഞുടച്ചു.. അധമം,മദ്ധ്യമം,ഉത്തമം,പാപസാമ്യം തേങ്ങാക്കൊല..
"ഡാ ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസമല്ലേ...."
""ഹഹഹ വിശ്വാസമല്ല ..അന്ധവിശ്വാസം, എന്റെ കുടുംബത്തിൽ മിനിമം ഒരു 35 എങ്കിലും ആവാതെ കല്യാണം കഴിഞ്ഞ ആരെയെങ്കിലും നിനക്കറിയാമോ..നോക്കാഞ്ഞിട്ടല്ല ജാതകപ്പൊരുത്തമുള്ളവരെ കിട്ടാഞ്ഞിട്ടാ..തറവാട്ടിലെ തെക്കിനിയിൽ മംഗല്യ സ്വപ്നങ്ങൾ മുരടിച്ചു കണ്ണീരൊഴുക്കി ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജന്മമുണ്ട് ..ന്റെ സുജാതേടത്തി..കുറ്റം ചൊവ്വാ ദോഷം..അറിഞ്ഞു കൊണ്ടൊരു ദോഷവും ചെയ്യാത്ത ചേച്ചിക്ക് ദൈവം അറിഞ്ഞു കൊടുത്ത ദോഷം..പിന്നെ വയറും ചാടി തിമിരത്തിനുള്ള ശസ്ത്രക്രിയയും കഴിഞ്ഞു നടുവുയർത്തി പണിയാൻ കഴിയാത്ത പ്രായത്തിൽ മംഗല്യ ഭാഗ്യം ലഭിച്ച അമ്മാവൻ .. എന്തൊക്കെ സംഭവിച്ചാലും ജാതകപ്രകാരമേ വിവാഹം നടത്തൂ എന്നു പറയുന്ന വീട്ടുകാർ..
നമ്മെ ജനിപ്പിക്കുന്നതും ദൈവം,ജീവിപ്പിക്കുന്നതും ദൈവം,മരിപ്പിക്കുന്നതും ദൈവം, അതിനിടക്കുള്ള വിവാഹത്തിന് മാത്രം ദൈവത്തെ ഒഴിവാക്കി ജാതകവുമെടുത്തു ജ്യോൽസ്യന്റെ മുന്നിൽ താലിയോലക്കെട്ടുമെടുത്തു കവടി നിരത്തി പൊരുത്തം നോക്കുന്ന വിഡ്ഢികൾ...
"അതിപ്പോ ഒരു കീഴ്വഴക്കമാവുമ്പോൾ ...."
"അതേ കീഴ്വഴക്കം..മുമ്പൊരു കീഴ്വഴക്കമുണ്ടായിരുന്നു.ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുക..എത്ര മനോഹരമായ കീഴ്വഴക്കം അല്ലെ.അന്ന് അതിനെ എതിർക്കാൻ ഒരു സാമൂഹ്യ പരീഷ്‌കർത്താവ് ഉണ്ടായത് കൊണ്ടു ഭർത്താവ് മരിച്ച പല സ്ത്രീകളും ഇന്ന്ജീവനോടെ വീട്ടിലിരിപ്പുണ്ട്.
പൂർവികർ അനുഷ്ഠിച്ചു പോന്നിരുന്ന കീഴ്വഴക്കങ്ങളെ പിന്തുടർന്നു പൊരുന്നതിനെ വിളിക്കുന്ന പേര് വിശ്വാസം എന്നല്ല ..ആചാരം എന്നാണ്.ആചാരങ്ങൾ ദുരാചാരങ്ങളാവുമ്പോൾ എതിർക്കപ്പെടേണ്ടതു തന്നെയാണ്.അതു നിന്റെ മതത്തിലായാലും എന്റെ മതത്തിലായാലും. ഈ ലോകത്തുള്ളവരെല്ലാം ജാതകം നോക്കിയാണോ കല്യാണം കഴിക്കുന്നത്.അവർ സന്തോഷത്തോടെ ജീവിക്കുന്നില്ലേ..എന്തിനു നിന്റെ കല്യാണം കഴിഞ്ഞിട്ടു എത്ര വർഷമായി നീ സന്തോഷത്തോടെ ജീവിക്കുന്നില്ലേ..നീ കല്യാണം കഴിച്ചത് ജാതകം നോക്കിയാണോ??
"ഹരീ എന്നാലും ഒരു വിശ്വാസം..
"നീ മിണ്ടരുത്..നീ മിണ്ടിയാൽ പലരുടെയും വികാരം വൃണപ്പെടും..എന്റെ ബാക്കിയുള്ളവർ വന്നു ഈ പോസ്റ്റിനു താഴെ പൊങ്കാലയിടും.. നിനക്കു നിന്റെ മതം നന്നാക്കിയാൽ പോരെ എന്ന ചോദ്യം ഉയരും,അമ്പലത്തിന്റെ പടി കാണാത്തവരും വെള്ളിയാഴ്ച പോലും പള്ളിയിൽ പോവാത്തവരും fb യിലെ ഒന്നാന്തരം വിശ്വാസികളാ.. അവർ നിനക്കു പൊങ്കാല തരും അതു കൊണ്ടു നീ മിണ്ടരുത്..
"രണ്ടു ബിയർ കുടിച്ചപ്പോഴേക്കും നീ ഫിറ്റ് ആയി.സമയം വൈകി നമുക്ക് വീട്ടിൽ പോവാം, എന്തായാലും നിന്റെ അമ്മയുടെ ആഗ്രഹം പോലെ പത്തിൽ പത്തു പൊരുത്തവുമായി ഒരുത്തിയെ നിനക്കു കിട്ടിയല്ലോ..ഇത്തിരി സമയം വൈകിയാലും.."
"അമ്മയുടെ ആഗ്രഹം പോലെ അതു പോയിന്റ്..'അമ്മ നോക്കിയത് ജാതകത്തിലേക്കാ ..ഞാൻ നോക്കിയത് പെണ്ണിന്റെ മുഖത്തേക്കാ..ആ പോട്ട് സ്നേഹിച്ചതിനെ കിട്ടിയില്ലെങ്കിൽ കിട്ടിയതിനെ സ്നേഹിക്കുക.. പിന്നെ കല്യാണത്തിന് നേരത്തെ വരണം..ഭാര്യയെയും മക്കളെയും കൂട്ടാൻ മറക്കരുത്.
കല്യാണ മണ്ഡപം.. തിങ്ങി നിറഞ്ഞ ആൾക്കാർ.കതിർ മണ്ഡപത്തിൽ വധുവിനെ കാത്തിരിക്കുന്ന വരൻ. ഉയർന്നു കേൾക്കുന്ന മന്ത്രോച്ചാരണങ്ങൾ.. സമയം അതി വേഗം കടന്നു പോയി.. എല്ലാവരുടെയും മുഖത്തു ഒരു ആശങ്ക കാണപ്പെട്ടു.ചിലർ കാതുകളിൽ എന്തൊക്കെയോ അടക്കം പറയുന്നു.പിറുപിറുക്കലുകൾ മുറുകി .എല്ലാവരുടെയും നോട്ടം ചെക്കനിലേക്കു പതിഞ്ഞു.അവൻ അപകടം മണത്തു.. അവൻ പതിയെ എഴുന്നേറ്റു അകത്തേക്ക് പോയി.. "അമ്മേ എന്താ ഇവിടെ നടക്കുന്നെ..'
'അമ്മ ഒന്നു വിങ്ങി.. " അവൾ പോയി മോനെ.. ഏതോ ചെക്കനുമായി ഇഷ്ടത്തിലായിരുന്നത്രെ ..അമ്പലത്തിലേക്ക് എന്നും പറഞ്ഞു പോയതാ.. പിന്നെ അവൾ എഴുതിയ കത്ത് കണ്ടപ്പോഴാ ...
"മതി നിർത്താം" സന്തോഷമായി അമ്മേ.. സന്തോഷമായി.. കാലങ്ങൾ ഒരു പാട് കാത്തിരുന്നു പത്തിൽ പത്തു പൊരുത്തവുമായി 'അമ്മ എനിക്ക് വേണ്ടി കണ്ടെത്തിയ പെണ്ണ് ജാതകം നോക്കാതെ മറ്റൊരുതന്റെ കൂടെ ഒളിച്ചോടിപ്പോയി"
അമ്മയുടെ മുഖം കുനിഞ്ഞു.
"അമ്മയുടെ മുഖം കുനിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമല്ല..തല ഉയർത്തിപ്പിടിക്കു അമ്മേ..എങ്കിലേ ഈ ലോകത്തെ ശരിക്കു കാണാൻ കഴിയൂ..ഇനിയെങ്കിലും 'അമ്മ വിശ്വസിക്കണം ഒരു മനുഷ്യന്റെ ജീവിതം എഴുതി വച്ചിട്ടുള്ളത് നാലുകീറോലിയിലോ,മഴ നനഞ്ഞാൽ കീറുന്ന കടലാസു കഷണത്തിലോ അല്ല മറിച്ചു അവരവരുടെ നെറുകയിൽ തന്നെയാണെന്ന്.. കയ്യിലിരുന്ന മാല അഗ്നി ജ്വലിക്കുന്ന ഹോമാകുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു തന്നെ സഹതാപത്തോടെ നോക്കുന്നവർക്കിടയിലൂടെ അവൻ പുറത്തേക്കു നടന്നു.

By: Shahul malayil

ഡോക്റ്റർ എനിക്ക് മരിക്കണം

Image may contain: 1 person

കുറച്ചു നീളം കൂടുതലുണ്ട്.എങ്കിലും മുഴുവൻ വായിച്ചാൽ നഷ്ടമാവില്ല.രക്തത്തിന്റെ ഗന്ധമുള്ള ഒരു പ്രണയ കഥയാണിത്.
ഡോക്റ്റർ എനിക്ക് മരിക്കണം!
തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ഡോക്റ്റർ കൗതുകത്തോടെ നോക്കി ഒന്നു പുഞ്ചിരിച്ചു.
നീ നിന്റെ നാടിനു വേണ്ടിയാണ് മരിക്കുന്നതെങ്കിൽ നീ വീരമൃത്യു അടയും,നീ വിശ്വസിക്കുന്ന മതത്തിനു വേണ്ടിയാണ് നീ മരിക്കുന്നതെങ്കിൽ നിന്നെ ശഹീദ് എന്നു വിളിക്കും,നിന്റെ പാർട്ടിക്ക് വേണ്ടിയാണ് നീ മരിക്കുന്നത് എങ്കിൽ നിന്നെ രക്തസാക്ഷി എന്ന് വിളിക്കും,പക്ഷെ കേവലം ഒരു പെണ്ണിന് വേണ്ടി നീ മരിച്ചാൽ നിന്നെ ഈ ലോകം വിളിക്കുന്നത് പമ്പര വിഡ്ഢി എന്നായിരിക്കും.
"കേവലം ഒരു പെണ്ണ് .. ഡോക്ടർ എത്ര നിസ്സാരമായിട്ടാണ് പറഞ്ഞത്. അവളെ ഞാനെത്ര മാത്രം സ്നേഹിച്ചിരുന്നെന്നു അറിയാമോ നിങ്ങൾക്ക്?'"
"മറക്കണം ..എത്ര സ്നേഹം കൊടുത്തവളായാലും കൈവിട്ടുപോയാൽ മറന്നു കളയണം"
"അങ്ങനെ മറക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാനൊരിക്കലും സൈക്കാട്രിസ്റ്റ് ആയ താങ്കളുടെ സഹായം തേടില്ലായിരുന്നു.പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പരീക്ഷ ഏഴുതുന്ന സമയത്തു ഉത്തരങ്ങൾ മറന്നു പോയപ്പോൾ മറവി ഒരു ശാപമാണെന്നു ഞാൻ കരുതി.പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു,ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മറവിയെന്നു. പക്ഷെ ആ അനുഗ്രഹം ലഭിക്കാതെ പോയ ഹതഭാഗ്യനാണ് ഡോക്റ്റർ ഞാൻ"
"കള്ളും കഞ്ചാവും ഉപയോഗിച്ചു ലഹരിയുടെ വഴിയേ നടന്നു നോക്കി,ആരാധനകളും പ്രാർത്ഥനകളുമായി ആത്മീയതയുടെ വഴിയേ നടന്നു പക്ഷെ കഴിയുന്നില്ല ഡോക്റ്റർ അവളെ മറക്കാൻ..എനിക്ക് മരിക്കണം!!
പ്രണയ നൈരാശ്യം വന്നവരൊക്കെ മരിക്കാൻ നിൽക്കുകയാണെങ്കിൽ ഈ ഭൂമിയിൽ ഒരാളും ജീവനോടെ ഉണ്ടാവില്ല,കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ പ്രണയം തകരാത്തവരോ ആയിട്ട് ആരുമുണ്ടാവില്ല.എന്നിട്ടും അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ.. then why not you?"
"പ്രണയം തുടങ്ങുന്നത് കണ്ണുകളിലൂടെയാണ് ഡോക്റ്റർ,ഭൂരിഭാഗം പേരും കണ്ണുകളിലൂടെ തന്നെ പ്രണയിക്കുന്നു.പക്ഷെ എന്നെപ്പോലെ ചിലർ ഹൃദയം കൊണ്ട് പ്രണയിക്കുന്നു.ഒരാളുടെ ശരീരത്തിൽ നിന്നും ഹൃദയം മുറിച്ചു മാറ്റിയാൽ അയാൾക്ക്‌ ജീവനോടെയിരിക്കാൻ കഴിയില്ലല്ലോ ഡോക്റ്ററെ ..അതു പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ,അവൾ പോയത് എന്റെ ഹൃദയം കൊണ്ടാണ്..എനിക്കെങ്ങനെ ജീവിക്കാൻ കഴിയും.
"ഹഹഹ "ഡോക്റ്റർ ഉറക്കെ ചിരിച്ചു."എന്നിട്ടു ഞാൻ സ്റ്റെതസ്കോപ് വച്ചു നോക്കിയപ്പോൾ നിന്റെ ഹൃദയം അവിടെ തന്നെ ഉണ്ടല്ലോ"
"അതേ ഡോക്റ്റർ പ്രണയിച്ചവന്റെ വേദന അവനു മാത്രമേ മനസ്സിലാവൂ.മറ്റുള്ളവർക്ക് അതു തമാശയാവും.പത്തു മാസം ഉദരത്തിൽ ചുമന്നു പേറ്റു നോവറിഞ്ഞു നമ്മെ പ്രസവിക്കുന്ന ഉമ്മ,28 വർഷത്തോളം നമ്മെ പൊന്നു പോലെ വളർത്തി വലുതാക്കിയ ഉപ്പ,കൂടെ നിന്നാൽ ചങ്ക് പറിച്ചു തരുന്ന ചങ്ങായിമാർ ഇവർ പിണങ്ങി എന്നും പറഞ്ഞു ആത്മഹത്യ ചെയ്ത ആരെങ്കിലും ഉണ്ടോ ഇവിടെ,മറിച്ചു സ്നേഹിച്ച പെണ്ണ് കൈവിട്ടു പോയതിന്റെ പേരിൽ കഴുത്തിൽ കയറിയിട്ടും,ട്രെയിനിന് തല വച്ചും,വിഷം കുടിച്ചും മരിച്ച ആയിരം പേരെ എനിക്ക് കാണിച്ചു തരാൻ കഴിയും,അവരൊന്നും പ്രാന്തന്മാരായിരുന്നില്ല ഡോക്റ്റർ,ജീവന് തുല്യം സ്നേഹിച്ചവൾ കൈവിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയാതെ മരണം വരിച്ചവരാണവർ, അതാണ് ഡോക്റ്ററെ സ്നേഹം,അവനാണ് രക്തസാക്ഷി,അല്ലാതെ വിടുവായത്തം വിടുന്ന നേതാക്കന്മാരുടെ ജല്പനം കേട്ടു സ്വന്തം കുടുംബത്തെ മറന്നു തോക്കിന്‌ മുന്നിൽ വിരിമാറു കാണിച്ചു കൊടുക്കുന്ന വിഡ്ഢികളല്ല രക്തസാക്ഷികൾ"
ഡോക്റ്റർ എഴുന്നേറ്റു നിന്നു കയ്യടിച്ചു.. നന്നായി സംസാരിക്കുന്നു നീ.. പ്രണയം പ്രണയം എന്നു പറയുകയല്ലാതെ നിന്റെ പ്രണയത്തെ കുറിച്ചു നീ ഒന്നും പറഞ്ഞില്ല"
"പറയാം ഡോക്റ്റർ അതൊരു വലിയ കഥയാണ്"
"എനിക്ക് സമയമുണ്ട്,പക്ഷെ എഴുതി എഫ് ബി യിലിട്ടാൽ ലൈക്ക്‌ കുറയും,നീളക്കൂടുതൽ കാരണം അധികമാരും വായിക്കില്ല, any way തുടങ്ങിക്കോളൂ..
"ഒരു ശരാശരിക്കും താഴെയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.സാമ്പത്തിക പ്രശ്നം കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.പല ജോലിയും നോക്കി.ഒടുവിൽ ബാംഗ്ലൂരിൽ നിന്നുംഹോൾസെയിൽ റേറ്റിൽ ചെരിപ്പെടുത്തു ഇവിടെ സപ്പ്‌ളൈ ചെയ്യാൻ തുടങ്ങി.മാസത്തിൽ രണ്ട് പ്രാവശ്യം ബാൻഗ്ലൂരിൽ പോവും.വഴിക്കടവ് ഗൂഡല്ലൂർ വഴിയുള്ള ksrtc ഡീലക്സിലാണ് യാത്ര ചെയ്യാറുള്ളത്.ദിവസത്തിന്റെ പകുതിയോളം എടുക്കുന്ന വിരസത നിറഞ്ഞ ആ യാത്രയെ ഞാൻ വെറുത്തിരുന്നു.
ഏപ്രിൽ 13!! മറക്കാൻ കഴിയാത്ത ആ ദിവസം.അന്നത്തെ യാത്രയിൽ എന്റെ സീറ്റിൽ അവളുണ്ടായിരുന്നു. ഒരു തവണയെ ഞാൻ നോക്കിയുള്ളൂ ..തരിച്ചിരുന്നു പോയി .അത്രക്ക് മനോഹരിയായിരുന്നു അവൾ.സിനിമയിലും സീരിയലിലും ഒക്കെ കണ്ടിട്ടുള്ള ഏതോ സെലിബ്രിറ്റി യെ പോലെ തോന്നി എനിക്ക്.ഇളം റോസ് നിറത്തിലുള്ള ചുരിദാറും വെള്ള ഷോളുമണിഞ് ഹെഡ്‌ഫോണിൽ പാട്ടും കേട്ടു വിൻഡോയിലേക്കു തലയും ചായ്ച്ചു കണ്ണടച്ചു ഇരിക്കുകയായിരുന്നവൾ. മുന്നോട്ടു നീങ്ങുന്ന ബസ്സിന്റെ വേഗതക്കനുസരിച്ചു പാതി തുറന്ന ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റിൽ സ്‌ട്രൈട്ടൻ ചെയ്ത അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറി വന്നപ്പോൾ മുടിയിൽ അവൾ തേച്ചു പിടിപ്പിച്ച ക്രീമിന്റെയും അവൾ പൂശിയ പെർഫ്യുമിന്റെയും ഗന്ധം എന്റെ മൂക്കിലേക്കു അടിച്ചു കയറി.
ഡോക്റ്റർ കുറച്ചു കൂടെ അവനടുത്തേക്ക് നീങ്ങിയിരുന്നു. "എന്നിട്ടു എങ്ങനെയാ നീയവളെ വളച്ചത്'
"പറയാം ഡോക്റ്റർ ,അവളെപോലെ സുന്ദരിയായ,എജ്യൂക്കേറ്റഡ് ആയ ഒരു പെണ്കുട്ടിയേയൊന്നും എനിക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല ഡോക്റ്റർ.യാത്ര ഏകദേശം നാലു മണിക്കൂറോളം പിന്നിട്ടു.വഴിക്കടവ് കഴിഞ്ഞു ബസ്സ് ചുരം കയറാൻ തുടങ്ങി.അത്ര സമയം അവളുടെ അടുത്തിരുന്നിട്ടും അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.ചുരം കയറുന്നതിനനുസരിച്ചു കാറ്റിന്റെ തണുപ്പും കൂടി കൂടി വന്നു.പെട്ടെന്നാണ് അവൾ വിൻഡോ വലിച്ചു തുറന്നതും ചർദ്ധിച്ചതും, അവളുടെ ടൈമിംഗ് തെറ്റിയത് കൊണ്ടായിരിക്കണം എന്റെ നെഞ്ചിലും ഷർട്ടിലുമെല്ലാം അവളുടെ ചർദ്ധിൽ തെറിച്ചു.പെണ്ണെത്ര സുന്ദരിയാണെങ്കിലും വാള് വെച്ചാൽ അമേധ്യം തന്നെയാണല്ലോ.അവളുടെ ചർദ്ധിലിന് അവൾ പൂശിയ പെർഫ്യുമിന്റെ മണമില്ലായിരുന്നു. അതു കൊണ്ടു തന്നെ മറ്റു യാത്രക്കാർ അറപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു.
കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടർ ഞാനവൾക്കു നേരെ നീട്ടി.അതിൽ പകുതിയും അവൾ കുടിച്ചു. പിന്നെ ബാഗിൽ നിന്നും കർച്ചീഫ് എടുത്തു എന്റെ ഷർട്ട് അവൾ തുടച്ചു തന്നു. അപ്പോഴെല്ലാം പദ്യ പാരായണം പോലെ സോറി സോറി എന്നു പറഞ്ഞു കൊണ്ടിരുന്നു. എന്തോ വലിയ തെറ്റു ചെയ്തു എന്ന കുറ്റ ബോധം അവർക്കുണ്ടായിരുന്നു.സാരമില്ലെന്നു പറഞ്ഞു ഞാനവളെ ആശ്വസിപ്പിച്ചു.അവളുടെ മുഖത്തെ നിഷ്കളങ്കത എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.
പിന്നീട് അവൾ സംസാരിച്ചു തുടങ്ങി അവളെ കുറിച്ച്. റിട്ടയേഡ് തഹസീല്ദാരായ അപ്പന്റെയും കോളേജ് പ്രൊഫസറായ അമ്മച്ചിയുടെയും പുന്നാര മകൾ, U K യിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ ചേട്ടന്റെ ഏക പെങ്ങൾ,കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുള്ള കുടുംബത്തിലെ ഇളയ കുട്ടിയായ കട്ടപ്പനക്കാരി.ബാൻഗ്ലൂറിലേ പ്രശസ്തമായ ഒരു കോളേജിൽ MBA ചെയ്യുന്നു.ഗുരുവായൂരിൽ വച്ചു നടന്ന കൂട്ടുകാരിയുടെ കല്യാണത്തിൽ പങ്കെടുത്തു ബാംഗ്ളൂരിലേക്കു മടങ്ങുന്ന വഴിയാണ് ഇതു..
അവളുടെ ബയോഡാറ്റ കേട്ടതോടെ കാറ്റു പോയ ബലൂണിനെ പോലെയായി ഞാൻ.എങ്കിലും ഡോക്റ്റർ പോലെ നന്നായി സംസാരിക്കാൻ എനിക്കറിയാമായിരുന്നു.അങ്ങനെ ചെരുപ്പ് വില്പനക്കാരനായ ഞാൻ പ്രശസ്ത പരസ്യ സംവിധായകനായി,ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കണം എന്നു പ്രതിജ്ഞ എടുത്ത മകനായി..കള്ളത്തരങ്ങൾ കൊണ്ടെന്റെ നാവു കൊട്ടാരം പണിതപ്പോൾ ഞാനുമൊരു പണക്കാരൻ ആണെന്ന് അവളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.
ഡോക്റ്റർ ഒന്നു കൂടെ അവനരികിലേക്കു നീങ്ങിയിരുന്നു. "നീ മിടുക്കാനാടാ ..എന്നിട്ടു"
"8 മണിക്കൂർ നീണ്ട ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.അതി സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ബസ്സിലെ മുഴുവൻ ലൈറ്റുകൾ അണച്ചിട്ടും തണുപ്പിന്റെ ശക്തി കൂടിയിട്ടും ഒരു നോട്ടം കൊണ്ടു പോലും തെറ്റ് ചെയ്യാൻ മുതിരാത്ത എന്നോട് അവൾക്കു ഭയങ്കര ബഹുമാനം തോന്നി."
ഇറങ്ങാൻ നേരം അവൾ നമ്പർ തന്നു,വീണ്ടും കാണണം എന്ന് പറഞ്ഞു ഷേക്ക് ഹാൻഡും. മണിക്കൂറുകളോളം ദിവസവും ഞങ്ങൾ ഫോൺ ചെയ്യും.സൈക്കിൾ ഓടിക്കുമ്പോൾ,കാറിലാണെന്നും, പുഴയിൽ കുളിക്കുമ്പോൾ സ്വിമ്മിങ് പൂളിൽ ആണെന്നും, റോഡ് സൈഡിൽ ചെരിപ്പു വിൽക്കുമ്പോൾ ഷൂട്ടിങ്ങിൽ ആണെന്നുമൊക്കെ പറഞ്ഞു ഞാനവളെ പറ്റിച്ചു കൊണ്ടേ ഇരുന്നു. ഒരു കള്ളം പറഞ്ഞ കാരണം അത് നിലനിർത്താൻ വീണ്ടും ഒരായിരം കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നു.
ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു വന്നു.. ഡോക്റ്ററെ പോലെ...
ഡോക്റ്റർ ഒന്നു ചിരിച്ചു കസേര പിറകിലേക്കിട്ടു.
അങ്ങനെ എന്റെ ഇഷ്ട്ടം ഞാനവളോട് പറയാൻ തീരുമാനിച്ചു.അന്നു പുഴയിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ നല്ല ഫോമിലായിരുന്നു. ഓപ്പണർ ആയി ഇറങ്ങിയ ഞാൻ മുഴുവൻ ഓവറും ഔട്ട് ആവാതെ ബാറ്റു ചെയ്തു ..കളിയും കുളിയും കഴിഞ്ഞു ഞാനവളെ ഫോണിൽ വിളിച്ചു.മനസ്സിൽ ടെൻഷൻ ആയിരുന്നു.ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു.
എന്റെ നമ്പർ കണ്ടാൽ ആദ്യ ബെല്ലിനെ ചാടി എടുക്കുന്ന അവൾ ഒത്തിരി നേരം വിളിച്ചിട്ടും ഫോൺ എടുത്തില്ല.പെട്ടെന്നാണ് ഒരു മെസ്സേജ് വന്നത്.അവളുടേതായിരുന്നു മെസ്സേജ് ..ഇനി മേലാൽ എന്നെ വിളിക്കരുത്. I hate you.
തകർന്നു പോയി ഡോക്റ്റർ ഞാൻ.
"എന്താണ് സംഭവിച്ചത്"
എനിക്കും അറിയില്ലായിരുന്നു എന്താണ് സംഭവിച്ചത് എന്നു.സംശയം തോന്നിയ ഞാൻ call log നോക്കിയപ്പോൾ അവളെനിക്കു 5.10 നു വിളിച്ചിട്ടുണ്ട്.കോൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.12 മിനുട്ട് സംസാരിച്ചിട്ടുണ്ട്. ആ സമയത്തു ഞാൻ ബാറ്റു ചെയ്യുകയായിരുന്നു.മൊബൈലും പേഴ്‌സും പുഴക്കരയിൽ വച്ചിരിക്കുകയായിരുന്നു. ആരാണ കോൾ എടുത്തത്, എന്താണ് സംസാരിച്ചത്, ഒന്നുമറിയില്ല.
എന്റെ അനുവാദമില്ലാതെ എന്റെ ഫോണ് എടുക്കാൻ സ്വാതന്ത്ര്യം ഞാൻ നൽകിയ ഒരേ ഒരു സുഹൃത്തേ എനിക്കുള്ളൂ.അപ്പോൾ തന്നെ ഞാനവന്റെ വീട്ടിലേക്കു പോയി.വീട്ടിൽ നിന്നും വിളിച്ചിറക്കി അവന്റെ കുത്തിന് പിടിച്ചപ്പോൾ അവൻ സത്യം പറഞ്ഞു.
ഫോൺ അറ്റൻഡ് ചെയ്തത് അവനാണ്.ഞാൻ പുഴയിൽ ക്രിക്കറ്റ് കളിക്കുകയാണെന്നു അവൻ പറഞ്ഞപ്പോൾ അവൾക്കു സംശയം തോന്നി.കാരണം ഞാൻ ക്ലബ്ബിൽ പോയി ബില്ല്യാർഡ്‌സ് കളിക്കാറുണ്ട് എന്നാണ് പറയാറുള്ളത്.പുഴയിലെ ലോക്കൽസിന്റെ ഒപ്പമുള്ള ക്രിക്കറ്റ് കളി ഞാൻ മനപ്പൂർവം അവളിൽ നിന്നും മറച്ചിരുന്നു. ഞാൻ കാറിലാണോ വന്നിരിക്കുന്നത് എന്നു അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞത്രേ സൈക്കിൾ വാങ്ങാൻ കാശില്ലാത്ത അവനാണോ കാർ എന്ന്. ഒപ്പം റോഡ് സൈഡിൽ ചെരുപ്പ് വിൽക്കുന്നതും,വീട് ജപ്തിയിലുള്ള കാര്യമൊക്കെ അവൻ പറഞ്ഞു.ഇതിന്റെ സീരിയസ്നെസ് അവനറിയില്ലായിരുന്നു.
തകർന്നു പോയി ഡോക്റ്ററെ ഞാൻ..എന്റെ സ്വപ്നങ്ങൾ അത്രയും പാഴ്കിനാവായി മാറി.സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്.
"ഓ അപ്പോൾ നീ മരിക്കണം എന്നു പറയുന്നത് ഈ പ്രേമം പൊളിഞ്ഞിട്ടാണല്ലേ"
അല്ല ഡോക്റ്റർ കഥ പകുതി ആയിട്ടെ ഉള്ളൂ..അപ്പോൾ തന്നെ ഞാൻ ബ്ളാക്കിന്നു മദ്യം വിൽക്കുന്ന ചേട്ടനെ വിളിച്ചു വരുത്തി ഒരു ഫുൾ ബോട്ടിൽ കട്ട റം വാങ്ങി.വെള്ളം കൂടെ ചേർക്കാതെ കുടി തുടങ്ങി.
അങ്ങനെ അവൾക്കു ഞാൻ ഒരു മെസ്സേജ് അയച്ചു .ഒരേ ഒരു തവണ എന്റെ കോൾ എടുക്കാമോ എന്ന്‌.അപ്പോൾ അവൾ തിരിച്ചു വിളിച്ചു. ഇനി എന്തു കള്ളത്തരം പറയാനാ നീ വിളിക്കുന്നത് എന്നു ചോദിച്ചു. പൊട്ടിക്കരഞ്ഞു ഞാൻ...പറയാൻ വാക്കുകളില്ലായിരുന്നു.എങ്കിലും പറയേണ്ടത് അത്യാവശ്യമായിരുന്നു ."മഞ്ചൂ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടു പോയി.ഒരു നിയോഗം പോലെ നീയെന്റെ സുഹൃത്തായി.പക്ഷെ നീ നിന്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി.നിന്നെ പോലെ സുന്ദരിയായ പണക്കാരിയായ ഒരു പെണ്കുട്ടിയെ സ്വപ്നം കാണാനുള്ള യോഗ്യത പോലും പ്ലാറ്റ്ഫോമിൽ ചെരിപ്പു വിറ്റു ജീവിക്കുന്ന എനിക്കില്ല.നീ പൂശിയ പെർഫ്യൂം വാങ്ങിത്തരൻ പോലും ഞാൻ മൂന്നു നാലു ദിവസം ജോലി ചെയ്യേണ്ടി വരും.നിന്നെ പറ്റിക്കാനോ ചതിക്കാനോ വേണ്ടി അല്ല ഞാൻ കള്ളം പറഞ്ഞതു.ഞാൻ ഒരു ലോക്കൽ ആണെന്നറിഞ്ഞാൽ എന്നോടുള്ള ബന്ധം നീ ഒഴിവാക്കുമോ എന്നു പേടിച്ചിട്ടാണ്..ഞാനൊരു ദരിദ്ര നാരായണൻ ആണെന്നറിഞ്ഞാൽ കാശുള്ള നീയെന്നെ പ്രണയിക്കാൻ ഇതു സിനിമയൊന്നുമല്ലല്ലോ ..ഞാൻ കള്ളം പറഞ്ഞതത്രയും നിന്നെ കിട്ടാൻ വേണ്ടിയാണ്..നിന്റെ സ്നേഹത്തിനു വേണ്ടിയാണ്..അത്രക്ക്..അത്രക്ക്.. നിന്നെ സ്നേഹിക്കുന്നുണ്ട് ഞാൻ..ഞാനൊരു പാവമാണ് മഞ്ചൂ.നിനക്കു ഫോണ് ചെയ്യാൻ വേണ്ടി റീചാർജ് ചെയ്യാൻ പോലും മറ്റുള്ളവരുടെ മുന്നിൽ ഇരക്കേണ്ടി വരുന്ന കയ്യിൽ കാശില്ലാത്ത തെണ്ടി...
പൊട്ടിക്കരഞ്ഞു പോയി ഡോക്റ്ററെ ഞാൻ..
കർച്ചീഫ് എടുത്തു മുഖം തുടച്ചു ഡോക്റ്റർ പറഞ്ഞു. "ഞാനും".. എന്നിട്ട് അവൾ എന്തു പറഞ്ഞു.
"I love you എന്ന്‌.. എന്റെ സംസാരത്തിലെ കണ്ണീരിലെ ആത്മാർത്ഥത അവൾക്കിഷ്ടപ്പെട്ടു. ഷാ അന്നത്തെ ആ യാത്രയിൽ വച്ചു തന്നെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു.അതു നീ വല്യ പരസ്യ സംവിധായകൻ ആണെന്ന് പറഞ്ഞതു കൊണ്ടോ..നിന്റെ വീട്ടിൽ ഒരു പാട് സ്വത്തു ഉണ്ടായത് കൊണ്ടോ അല്ല.നിന്റെ ക്യാരക്റ്റർ അതാണെനിക്കിഷ്ട്ടായത്.നീയെന്താ വിചാരിച്ചത്.ഒരു പാട് പണമുണ്ടായാൽ പെണ്കുട്ടികൾ പെട്ടെന്ന് വളയുമെന്നോ..അങ്ങനെയാണെങ്കിൽ ഈ ബാംഗ്ലൂരിൽ ഒരു പാട് പണക്കാരുണ്ട,നിന്നെക്കാൾ സൗന്ദര്യം ഉള്ളവരുണ്ടു.ദിവസം മൂന്നും നാലും പേർ വീതം പിറകെ നടക്കുന്നുമുണ്ട്.എന്നിട്ടും അവരൊടുന്നും തോന്നാത്ത ഇഷ്ട്ടം നിന്നോട് തോന്നണം എന്നുണ്ടെങ്കിൽ അതു നിന്റെ കയ്യിലെ കാശു കണ്ടിട്ടല്ല. നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഷാ..അതു പോലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ നിനക്കു.കഷ്ട്ടം.
ഡോക്റ്റർ പുറത്തു പെഷ്യൻറ്‌സ് വെയ്റ്റ് ചെയ്യുന്നു.
സിസ്റ്റർ op ക്ളോസ് ചെയ്തോളൂ അവരോടു നാളെ വരാൻ പറയൂ.
സിസ്റ്റർ വാതിലടച്ചു പോയി.
"നിനക്കു എന്താ കുടിക്കാൻ വേണ്ടത് ചായയോ കാപ്പിയോ"
ഡോക്റ്റർ എനിക്കിത്തിരി വിഷം വാങ്ങിത്തരാമോ?
"ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല.ബാക്കി പറ"
എന്തു പറയാൻ ഡോക്റ്ററെ.. അങ്ങനെ ഒരു ക്രിസ്തുമസ് ദിവസം അവളെന്നെ ബാംഗ്ളൂരിലേക്കു വിളിച്ചു.അവളും കൂട്ടുകാരികളും കൂടി ഒരു വീസ വാടകക്കെടുത്തു അവിടെ താമസിച്ചു വരുകയായിരുന്നു.ക്രിസ്തുമസ് വെക്കേഷന് കൂട്ടുകാരികൾ എല്ലാം നാട്ടിൽ പോയി.അവളെനിക്കു വേണ്ടി കാത്തിരുന്നു.അവളോട്‌ കൂടെയുള്ള ആ പത്തു ദിവസങ്ങൾ എന്റെ മുപ്പതു വർഷം നീണ്ട ജീവിതത്തിലെ അമൂല്യമായ ദിനങ്ങൾ.ഞാനൊരു പ്രാന്തനായി മാറിയാൽ പോലും ആ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല.
Did you sex with her? ഡോക്റ്റർ കസേര വലിച്ചിട്ടു ഒന്നു കൂടെ അടുത്തേക്കിരുന്നു.
ഉം.അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ മനുഷ്യനല്ലേ..പക്ഷെ അത് ഡോക്റ്റർ കരുതുന്ന അത്ര എളുപ്പമായിരുന്നില്ല.
"അല്ലെങ്കിലും ആദ്യമൊന്നും അത്ര എളുപ്പമാവില്ല.ഡോക്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു.
"ആദ്യത്തെ ദിവസം അവൾ താഴെയും ഞാൻ ബെഡിലുമാണ് കിടന്നത്.രാത്രിയായപ്പോൾ ഞാൻ പതിയെ താഴേക്കിറങ്ങി അവളെ കെട്ടിപ്പിടിച്ചു..
ഡോക്റ്റർ ഒരു മെഡിക്കൽ റപ്പ് കാണാൻ വന്നിരിക്കുന്നു. നഴ്സ് വാതിൽ തുറന്നു പറഞ്ഞു.
"ഹോ അവനോടു പോയി തൂങ്ങി ചാവാൻ പറ. ഒരു മെഡിക്കൽ റപ്പ്'

ശരി ഡോക്റ്റർ നഴ്സ് വാതിലടച്ചു. "നീ പറ'
അവളെന്റെ കൈ എടുത്തു മാറ്റി..ഷാ നാളെ മതി..നാളെ നമുക്കൊരു സ്ഥലം വരെ പോണം.
"എങ്ങോട്ടാ പോയത്"
ജനതാ ബസാറിൽ ഉള്ള ഒരു പഴയ ക്രിസ്ത്യൻ പള്ളി.അതിനുള്ളിലെ യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില് വച്ചു അവളെനിക്കു ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണചെയിൻ ആയിരുന്നു.അവളുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കാരണം എനിക്കവളെ അത്രക്ക് ഇഷ്ടമായിരുന്നു.അങ്ങനെ ആ പള്ളിയിൽ വച്ചു മുസ്ലിമായ ഞാൻ ക്രിസ്ത്യാനിയായ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.ഒരു മോതിരം അവളെന്റെ കയ്യിലുമണിഞ്ഞു.
പിന്നീടുള്ള ഒമ്പതു ദിവസവും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു.അവളെനിക്കു ഭക്ഷണം ഉണ്ടാക്കി തന്നു,വസ്ത്രങ്ങൾ അലക്കി തന്നു,അവളുടെ ചുമലിലേക്കു ചാരി നിർത്തി കുട്ടികളെ പോലെ കയ്യിലെയും കാലിലെയും നഖം വെട്ടി തന്നു..ആ ദിവസങ്ങളത്രയും അവളെന്റെ ഭാര്യയായിരുന്നു ഡോക്റ്റർ.
"ഏയ് കരയാതെ പറയൂ പിന്നീടെന്ത് സംഭവിച്ചു."
വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ അവളുടെയും എന്റെയും കൂട്ടുകാരികളുടെ സഹായത്തോടെ ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു.വീട്ടിലുള്ള അവളുടെ സ്വർണ്ണവും ബാക്കി അവശ്യ സാധനങ്ങളും എടുക്കാൻ അവൾ നാട്ടിലേക്ക് പോയി..
പക്ഷെ വിവാഹം രെജിസ്റ്റർ ചെയ്യാൻ നിന്ന ദിവസം അവൾ വന്നില്ല.ഫോണ് സ്വിച്ച് ഓഫുമായിരുന്നു.
"അവൾ ചതിച്ചു അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?'
അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ...എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന്‌ എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ.
.ഞാൻ അടുത്ത ബസ്സിൽ തന്നെ കയറി അവളെ കാണാൻ..
ആണ്‌കുഞ്ഞു ആവുമോ അതോ അവളെ പോലെ പെണ്കുഞ് ആവുമോ..ബസ്സിലിരുന്നു ഒരു പ്രാന്തനെ പോലെ ഞാനൊറ്റക്ക് ഓരോന്നോർത്തു ചിരിക്കുകയായിരുന്നു.പക്ഷെ ആ ചിരിക്കു അധികം ആയുസ്സു ഉണ്ടായിരുന്നില്ലെന്ന് മാത്രം.

കോൾ ട്രെസ് ചെയ്തു വന്ന പൊലീസുകാർ അവളെ പൊക്കി.ഒരു IPS കാരൻ അവളുടെ കുടുംബത്തിൽ തന്നെ ഉണ്ടായത് കൊണ്ടു കാര്യങ്ങൾ എളുപ്പമായിരുന്നു.എന്റെ കുഞ്ഞിനെ ചുമക്കുന്ന അവളുടെ മുഖം എനിക്കൊന്നു കാണാൻ കഴിഞ്ഞില്ല ഡോക്റ്ററെ...
എന്നെയും പോലീസ് പിടിച്ചു.എന്തൊക്കെ കേസുകളാണ് ചാർജ് ചെയ്തത് എനിക്കറിയില്ലായിരുന്നു.14 ദിവസത്തെ റിമാൻഡ്..അന്നാ ജഡ്ജിയോട് ഞാൻ കരഞ്ഞു പറഞ്ഞതാ അവളുടെ മുഖം ഒന്നു കണ്ടിട്ടു എന്നെ തൂക്കിക്കൊന്നാലും കുഴപ്പമില്ലെന്നു.ആരു കേൾക്കാൻ..
സബ് ജയിലിൽ ക്രൂരമായ പീഡനമായിരുന്നു എന്നെ കാത്തിരുന്നത്..ലോക്കപ്പിനുള്ളിലെ തറയിൽ കുരുമുളക് പൊടി വിതറും. എന്നിട്ടു മുട്ടിൻ കാലിനു ലാത്തി കൊണ്ടടിച്ചു നിലത്തു വീഴിക്കും..നിലത്തു വീണ എന്റെ കവിളിൽ ബൂട്സിട്ടമർത്തുമ്പോൾ തുറന്നു പിടിച്ച വായിലേക്കും മൂക്കിലേക്കും കുരുമുളക് പൊടി കയറും
എന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നവർ.ഓരോ അടി വീഴുമ്പോഴും ഞാൻ മഞ്ചൂ എന്നു അലറി വിളിച്ചു.മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു.ഞങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന്റെയും.14 ദിവസവും അവരെന്നെ ക്രൂരമായി മർദ്ധിച്ചു.. അവളെ മറക്കാൻ പറഞ്ഞു..എന്നെ കൊന്നാലും എനിക്കവളെ മറക്കാൻ കഴിയില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.പോലീസുകാരുടെ പല ലാത്തിയും അവളോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ മുറിഞ്ഞു പോയി.ഒരു പോലീസുകാരൻ എന്നോട് ചോദിച്ചു . എന്തിനാടാ ഇങ്ങനെ അടിവാങ്ങി ചാവുന്നെ അവളെ മറന്നൂടെന്നു.. ചുണ്ടു പൊട്ടി തടിച്ചു വീർത്തത് കാരണം സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.എങ്കിലും ഞാൻ പറഞ്ഞു.നിങ്ങൾ ഇനിയും തച്ചാൽ ഞാൻ മരിക്കും.മരിക്കുന്നത് ഞാനാണ്..അവളോടുള്ള സ്നേഹമല്ല.. മഞ്ജു എന്റെ പെണ്ണാ.. എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണ്..എന്റെ ശരീരത്തിൽ ഒരിഞ്ച് ജീവൻ ബാക്കിയുണ്ടെങ്കിൽ അവളെന്റെ ഭാര്യയായി ജീവിക്കും..അടിച്ചടിച്ചു അവരുടെ കൈ കുഴഞ്ഞു,വടി മുറിഞ്ഞു,ശരീരത്തിൽ നിന്നും രക്തം ചാലിട്ടൊഴുകി..എന്റെ മഞ്ജുവിന് വേണ്ടി ഞാനെല്ലാ പീഡനവും ഏറ്റു വാങ്ങി.
"എന്നിട്ട്"
പോയി ഡോക്റ്ററെ അവൾ പോയി..അബോർഷൻ ചെയ്യാൻ അവൾ സമ്മതിക്കാത്തത് കാരണം ഭക്ഷണത്തിൽ മെഡിസിൻ കലക്കിക്കൊടുത്തു അവർ എന്റെ കുഞ്ഞിനെ കൊന്നു ഡോക്റ്ററെ..ആ പാവം എന്തു തെറ്റാണ് ഡോക്റ്ററെ ചെയ്തത്..എന്റെ കുഞ്ഞിനെ അവർ കൊന്നു .. ഞാൻ ജയിലിൽ ആയതിന്റെയും കുഞ്ഞു പോയതിന്റെയും സങ്കടം സഹിക്കാൻ കഴിയാതെ അവൾ വെയിൻ കട്ട് ചെയ്തു ആത്മഹത്യ ചെയ്തു..അല്ല അവളുടെ വീട്ടുകാർ അവളെ കൊന്നു...ന്റെ മഞ്ചൂനെ അവസാനായിട്ടു ഒന്നു കാണാൻ...പോലും..പറ്റിയില്ല ഡോക്റ്ററെ..അവൾ മരിച്ചു കിടക്കുമ്പോഴും അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.ഞാൻ..അവൾ..മക്കൾ..ചെറിയ വാടക വീട് സന്തോഷം നിറഞ്ഞ ജീവിതം..എല്ലാം..എല്ലാം..തകർത്തു കളഞ്ഞില്ലേ...
ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവൾ മരിക്കണം എന്നുണ്ടെങ്കിൽ അവൾ..എത്ര..മാത്രം അനുഭവിച്ചിരിക്കണം.. അവളാ ഞരമ്പ് കട്ട് ചെയ്യുന്നതിന്മുമ്പ് എത്ര തവണ എന്റെ പേര് ചൊല്ലി വിളിച്ചിട്ടുണ്ടാവും,ഇച്ചിരി ചർദിൽ ദേഹത്തു തെറിച്ചതിനു നൂറു തവണ മാപ്പു പറഞ്ഞ അവൾ എത്ര തവണ മരിക്കുന്നതിന് മുമ്പ് എന്നോട് മാപ്പു പറഞ്ഞിട്ടുണ്ടാവും.രക്തം വാർന്നു മരണത്തോട് അടുക്കുമ്പോഴെല്ലാം അവൾ ചിന്തിച്ചിട്ടുണ്ടാവില്ലേ ഡോക്റ്റർ അവൾക്കിനി എന്നെ കാണാൻ കഴിയില്ലെന്നും,എന്റെ കൂടെ ജീവിക്കാൻ കഴിയില്ലെന്നും..
നമ്മുടെ നാട്ടിൽ കള്ളനാവാം,കൊലപാതകിയാവാം,വേണമെങ്കിൽ തീവ്രവാദിയുമാവാം..പിന്തുണക്കാൻ ആളുണ്ടാവും പക്ഷെ കാമുകനാവരുത്...അതാണ് നമ്മുടെ മത നിരപേക്ഷ ഇന്ത്യ അല്ലെ ഡോക്റ്ററെ...
ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊലിക്കുകയായിരുന്നു.
എന്റെ കഥ കേട്ട് ഡോക്റ്റർക്കു കണ്ണുനീർ വന്നെങ്കിൽ അതു അനുഭവിച്ച ഞാൻ എത്ര കണ്ണു നീര് ഒഴുക്കിയിരിക്കും..ഇനി പറ ഡോക്റ്ററെ ഞാൻ ഇനിയും ജീവിച്ചിരിക്കണോ..
വേണം..നീയൊരു പ്രതിരൂപമാണ് പരിശുദ്ധ പ്രണയത്തിന്റെ പ്രതിരൂപം.പ്രണയം എന്ന വാക്കിനെ വ്യഭിച്ചരിച്ചു തങ്ങളുടെ ആവശ്യപൂർത്തീകരണത്തിന് വേണ്ടി മാത്രം സ്നേഹം ഒരു കരുവാക്കുന്നവർക്കിടയിൽ നീ തലയിയർത്തിപ്പിടിച്ചു ജീവിക്കണം..നീ മരിക്കേണ്ടവനല്ല..ജീവിക്കേണ്ടവനാണ്..ജീവിച്ചിരിക്കുന്ന പലർക്കും നീയൊരു പാഠമാണ്..അനശ്വരമായ പ്രണയം കൊത്തിവച്ചിട്ടുള്ളത് താജ്‌മഹളിലെ മാർബിളിലല്ല..നിന്നെ പോലുള്ളവരുടെ ഹൃദയത്തിലാണ്.ഒരു ദിവസം പരിചയപ്പെട്ട്, പിറ്റേ ദിവസം ഫോൺ ചെയ്തു മൂന്നാം ദിവസം "ആവശ്യവും കഴിഞ്ഞു" യൂസ് ആൻഡ് ത്രോ പ്രണയം ആഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്‌ഥനാണ് നീ.ചികിത്സ വേണ്ടത് നിനക്കല്ല, ജാതിയും,മതവും,സാമ്പത്തികവും,നോക്കി ജനങ്ങളെ വേർതിരിക്കുന്ന ഹൃദയ ശൂന്യരായ ഇവിടത്തെ സമൂഹത്തിനാണ്.ന്യൂനപക്ഷമെന്നും,BPL എന്നും,obc പട്ടിക ജാതി തുടങ്ങിയ ഓമനപ്പേരിട്ടു മനുഷ്യരെ തരം തിരിക്കുന്ന ഇവിടത്തെ ഭരണ കർത്താക്കൾക്കാണ്.. നീ പോ..മരിക്കാനല്ല. ജീവിക്കാൻ..
അവൻ ഡോക്റ്ററെ ഒന്നു നോക്കി ..പിന്നെ വാതിൽ തുറന്നു പതിയെ നടന്നകന്നു.
വാതിൽ തുറന്നു അവൻ നടന്നുകലുന്നതും നോക്കി ഡോക്റ്റർ നേടുവീർപ്പെട്ടു.


By Shahul malayil

നമ്മുടെ പ്രണയം


പണ്ടെങ്ങോ പാതി വഴിയില്‍ നാം കളഞ്ഞിട്ടു പോയ പ്രണയത്തിന്റെ തിരു ശേഷിപ്പും തേടിയാണ് വീണ്ടും ഞാനീ കലാലയത്തിന്റെ പടികള്‍ താണ്ടിയത്...
ഒരു പാട് മാറിയിരിക്കുന്നു കലാലയം.. '' നമ്മെ പോലെ'' ...പണ്ട് നമ്മുടെ കളിചിരികള്‍ ശ്രവിച്ചു പൂത്തുതളിര്‍ത്ത് തണലെകിയിരുന്ന ആ പൂ വാക മരം ഇന്നില്ല..ഇടക്കെപ്പോഴോ ഇലകള്‍ പൊഴിഞ്ഞു വാടിക്കരിഞ്ഞുണങ്ങി മണ്ണോടു ചേര്‍ന്നു...'' നമ്മുടെ പ്രണയം പോലെ!!!
നമ്മുടെ ദാഹം അകറ്റിയിരുന്ന ആ പഴയ കിണറും ഇന്ന് ഇല്ല.. അകാലത്തില്‍ പൊലിഞ്ഞ അതിന്റെ ആത്മാവിലേക്ക് മണ്ണ് വാരിയിട്ടു അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു...അവസാന ബെല്ലിന്‍റെ ആവേശത്തില്‍ ചാടിക്കടക്കാന്‍ ചുറ്റിനും മുള്ള് വേലികളില്ല....പകരം അവിടെ ക്രത്രിമ മതിലുകള്‍ ഉയര്‍ന്നിരിക്കുന്നു...
ആളൊഴിഞ്ഞു ഏകാന്തമായ ഈ ഇടനാഴിയിലൂടെവീണ്ടും ഏകനായി നടക്കുമ്പോള്‍ അടുത്തുള്ള ഗിരിനിരകളെ തഴുകിയെത്തുന്ന ഇളം മാരുതന്റെ കരലാള സ്പര്‍ശനത്തിലും ഞാന്‍ അറിയുന്നു സഖീ നിന്‍ സാമീപ്യം... മുന്നോട്ടു നടക്കുന്തോറും ഓര്‍മ്മകള്‍ പിറകോട്ടു പായുകയാണ്...
കല്ലുകള്‍ കൊണ്ട് അമ്മാനമാടി കൊത്തംകല്ല്‌ കളിക്കുമ്പോള്‍, കല്ല്‌ വീണ് ഉടഞ്ഞ നിന്റെ കരിവളകളുടെ ശബ്ദം.. നിണമണിഞ്ഞ നിന്റെ കൈ തണ്ടയില്‍ കമ്മ്യൂണിസ്റ്റ്‌പച്ച അരച്ച് വച്ചപ്പോള്‍ നീറ്റല്‍ സഹിക്കാതെ നീ കണ്ണുകള്‍ ഇരുക്കിയടച്ചത്.... കളം വരച്ചു കാലു പൊക്കി കക്ക് കളിക്കുമ്പോള്‍ കാതുകളെ കുളിരണിയിച്ച നിന്റെ വെള്ളി കൊലുസിന്റെ നാദം... ടീച്ചറുടെ ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ തല കുനിച്ചു നില്‍ക്കുമ്പോള്‍ നിന്റെ കരിമഷി കലക്കി കവിളുകളെ നനച്ചു നിന്‍റെ ഹൃദയത്തില്‍ വീണുടഞ്ഞ കണ്ണുനീര്‍ തുള്ളിയുടെ നനവ്‌...... ഹാ ഓര്‍മകള്‍ക്കെന്തു സുഖം!!!!!!!!!!!
വിശപ്പ്‌ സഹിക്കാതെ ഉച്ച ബെല്ലിനു വേണ്ടി കാത്തു നില്‍ക്കുമ്പോള്‍, വാട്ടിയ വാഴയിലയില്‍ നീ സ്നേഹത്തോടെ വിളമ്പിയ ചൂടാറിയ ചോറിന്റെയും,തേങ്ങ ചുട്ടരച്ച ചമ്മന്തിയുടെയും സ്വാദ്.... പിന്നീട് എത്രയോ വലിയ റെസ്റൊരെന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചിരിക്കുന്നു.. പക്ഷെ ആ രുചി മാത്രം അന്യം നിന്ന്.....
നിന്‍റെ മുമ്പില്‍ ആളാവാന്‍ വേണ്ടി നിന്നെ സ്ഥിരമായി ശല്യം ചെയ്തിരുന്ന അന്‍സാറിന്റെ മൂക്ക് ഇടിച്ചു പരത്തി വിജഗീഷുവായി വന്നപ്പോള്‍ ആരുമറിയാതെ ഈ കവിളത്ത് നീ നല്‍കിയ ചൂടുള്ള ചുംബനം...പിന്നീട് എത്രയോ ചുംബനങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങിയിരിക്കുന്നു.. പക്ഷെ നിന്റെ ചുംബനത്തിന്റെ ആ ചൂട് മാത്രം അന്യം നിന്നു....
ഓര്‍ക്കാപ്പുറത്തെത്തിയ വേനല്‍ മഴയില്‍ മുച്ചൂടും നനഞ്ഞു വിറച്ചു നടക്കുമ്പോള്‍ നീ സ്നേഹത്തോടെ നിന്റെ കുടക്കീഴിലേക്ക്‌ ക്ഷണിച്ചത്...ഒരു കുടക്കീഴിയില്‍ നിന്നെ തൊട്ടുരുമ്മി നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ നിന്റെ ശരീരത്തിന്റെ ചൂട്.... ഹാ ഓര്‍മ്മകള്‍ക്കെന്തു സുഖം!!!!!!!!!!!!!!
ഒടുവില്‍ പ്രക്രതിയുടെ ക്രൂരതയില്‍ വിരിഞ്ഞ മാര്‍ച്ച് മാസം വേര്‍പാടിന്റെ വേദനയുമായി വന്ന മാര്‍ച്ച് മാസം... രണ്ടിറ്റു കണ്ണുനീര്‍ തുള്ളികള്‍ മാത്രം ബാക്കിയാക്കി ഈ കലാലയത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ നാം കളഞ്ഞിട്ടു പോയത് നമ്മുടെ പ്രണയം കൂടെ ആയിരുന്നില്ലേ... എല്ലാവരും ചിരിച്ചു നിന്ന ആ അവസാന ഗ്രൂപ്പ്‌ ഫോട്ടോയില്‍ പോലും നിന്റെ കണ്ണുകള്‍ ഈരനനിഞ്ഞിരുന്നു...എല്ലാം എന്നെ ഓര്‍ത്തു മാത്രമായിരുന്നില്ലേ........
നമ്മുടെ ഓര്‍മ്മകള്‍ അടച്ചിട്ട ആ പഴയ ക്ലാസ് റൂമില്‍ നിന്നും ഞാന്‍ കണ്ടെടുത്തു... കാലൊടിഞ്ഞു പാതി ജീര്‍ണ്ണിച്ച ആ ബെഞ്ച്.... ബ്ലേഡ് കൊണ്ട് ചുരണ്ടി രണ്ടു രൂപയുടെ സ്റ്റിക്ക് പേന കൊണ്ട് ഞാന്‍ പ്രണയ മുദ്രക്കുള്ളില്‍ അന്ന് കോറിയിട്ട രണ്ടക്ഷരം ''' S+S'' കാലം എത്രയോ കടന്നു പോയിരിക്കുന്നു.. ഓര്‍മ്മകള്‍ക്ക് പോലും ക്ലാവ് പിടിച്ചിരിക്കുന്നു... പക്ഷെ പകുതിയിലതികവും ചിതലരിച്ച ഈ ബെഞ്ചിന്റെ ഈ ഭാഗം മാത്രം ചിതലുകള്‍ ബാക്കി വച്ചത് എനിക്ക് വേണ്ടിയാവും... നടക്കില്ലെന്നരിഞ്ഞിട്ടും ഞാന്‍ വെറുതെ ആശിച്ചു പോവുന്നു.... '' ഒരിക്കല്‍ കൂടി തിരിച്ചു വന്നെങ്കില്‍ നമ്മുടെ ആ കുട്ടി കാലം

By Shahul Malayil:( :( 

By :(

ഭര്‍ത്താക്കന്മാരുടെ വേദന


ആറുമാസത്തെ ലീവിന് ശേഷം വീണ്ടും മരുഭൂമിയിലേക്ക് .. പ്രാരാപ്തതിന്റെ കെട്ടിറക്കാന്‍..സ്വപ്നത്തിന്‍ വിത്തിറക്കാന്‍.. ഉയര്‍ന്നു പൊങ്ങുന്ന ഫ്ലൈറ്റില്‍ നിന്നും നോക്കുമ്പോള്‍ അകന്നു പോവുന്ന നാടിന്റെ പച്ചപ്പ്‌ നോക്കി അയാള്‍ നെടുവീര്‍പ്പെട്ടു.
മുമ്പൊന്നും ഇല്ലാത്ത ഒരു വിഷമം മനസ്സില്‍ കുമിഞ്ഞു കൂടുന്നു.. ഇത് വരെ യാത്ര പോരുമ്പോള്‍ തന്നെ വിഷമിപ്പിച്ചത് ഉമ്മയുടെ നിറയുന്ന മിഴികള്‍ മാത്രമായിരുന്നു എങ്കില്‍.. ഇന്ന് തോരാത്ത മിഴികളുമായി യാത്രയയക്കാന്‍ മറ്റൊരാള്‍ കൂടിയുണ്ട്.. തന്റെ ഭാര്യ...
പതിനെട്ടിന്റെ കടമ്പയും കടന്നു മനസ്സിന് പിടിച്ച ഒരു പെണ്ണിനെ കിട്ടാന്‍ മൂന്നു മാസം എടുത്തു.. അവളുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞത് ശേഷിച്ച മൂന്നു മാസം മാത്രം..പെട്ടിയുമെടുത്ത് യാത്ര പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി ജീപ്പിലേക്കു കയറും മുമ്പ് ഒന്ന് തിരിഞ്ഞു നോക്കി.. വാതിലിന്‍ മറവിലിരുന്നു സങ്കടം സഹിക്കാനാവാതെ നിശബ്ദമായി കരയുന്ന അവളുടെ മുഖം കണ്ടപ്പോള്‍ ഹൃദയം പൊട്ടി പോയി..
നിറഞ്ഞൊഴുകുന്ന അയാളുടെ മിഴികള്‍ കണ്ടപ്പോള്‍ അടുത്തുള്ള യാത്രക്കാരന്‍ ചോദിച്ചു.. "" കല്യാണം കഴിഞ്ഞിട്ട് ആദ്യമായിട്ടാ ലെ???"" എങ്ങനെ മനസ്സിലായി """ നമ്മളും ഒരു പ്രവാസിയാണ് അളിയാ....
റൂമില്‍ എത്തിയ പാടെ കൂട്ടുകാര്‍ പെട്ടി പൊട്ടിച്ചു.. ഉമ്മ ഉണ്ടാക്കിയ അച്ചാറുകളും ,കോഴിക്കോടന്‍ ഹലുവയുമെല്ലാം ഓഹരി വെക്കപ്പെട്ടു.. മൊബൈലില്‍ ഉള്ള കല്യാണഫോട്ടോ കാണാന്‍ എല്ലാവരും തിക്കും തിരക്കും കൂട്ടി... ""ഡാ കൊള്ളാം ട്ടോ നിനക്ക് പറ്റിയ കുട്ടി തന്നെ നല്ല സെലക്ഷന്‍..""
""അല്ല അളിയാ വിശേഷം വല്ലതും ഉണ്ടോ??? അവന്‍ ഒന്ന് മുഖം താഴ്ത്തി പിന്നെ അതെ എന്ന് തലയാട്ടി... ""കൊച്ചു കള്ളന്‍ പണി ഒപ്പിച്ചു അല്ലെ .. കല്യാണം കഴിഞ്ഞത് തന്നെ കണക്കു മിടുക്കന്‍ ..""
"അതേതായാലും നന്നായി ..രണ്ടു പേര്‍ക്കും സമ്മതമാണെങ്കില്‍ ഒരു കൊച്ച് ഉണ്ടായിരിക്കുന്നത് നല്ലതാണ്... അതിനു സമയവും കാലവും ഒന്ന് നോക്കേണ്ടതില്ല.. പക്ഷെ ഡെലിവറി സമയത്ത് അവള്‍ക്കു നിന്നെ വല്ലാതെ മിസ്സ് ചെയ്യും... ഒരിക്കല്‍ ഞാന്‍ എന്റെ കേട്ട്യോളോട് ചോദിച്ചു.. എപ്പോഴാടീ നിനക്ക് എന്നെ വല്ലാതെ മിസ്സ് ചെയ്യാറ് എന്ന്.. ജൂണ്‍..ജൂലായിലെ നല്ല മഴയുള്ള രാത്രി, അല്ലെങ്കില്‍ ഡിസംബര്‍,ജനുവരിയിലെ നല്ല തണുപ്പുള്ള രാത്രി ... ഇങ്ങനെ ഒരു മറുപടിയാ ഞാന്‍ പ്രതീക്ഷിച്ചത്... പക്ഷെ അവള്‍ പറയുവാ... "" നിങ്ങള്‍ ആണുങ്ങള്‍ക്ക് ആ ഒരു വിചാരം മാത്രമേ ഉള്ളൂ... എനിക്ക് കാണണം എന്ന് തോന്നുന്നത് പൂര്‍ണ്ണ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ലേബര്‍ റൂമിലേക്ക്‌ കയറ്റുന്ന ആ സമയത്താ... ഒന്നിനും വേണ്ടിയല്ല.. എന്റെ ഈ കൈ പിടിച്ചു ഞാന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ആശ്വാസം ഒന്നും ഇല്ല... സത്യത്തില്‍ അവളുടെ വിഷമം അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌... ഒരു പെണ്ണ് അവളുടെ ഭര്‍ത്താവിന്റെ സാമീപ്യം ഏറ്റവും കൂടുതല്‍ കൊതിക്കുന്നത് ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് ..പക്ഷെ നമ്മള്‍ പ്രവാസികള്‍ മിക്കവാറും.ആ കാര്യത്തില്‍ ഭാഗ്യം ഇല്ലാത്തവരാണ് ..
അന്ന് രാത്രി അവനു ഉറക്കം വന്നില്ല.. മനസ്സില്‍ അയാളുടെ വാക്കുകള്‍ ആയിരുന്നു..അയാള്‍ പറഞ്ഞത് ശരിയാണ്...ആരൊക്കെ കൂടെയുണ്ടെങ്കില്‍ ഭർത്താവിനോളം വരുമോ??
മാസങ്ങള്‍ അതി വേഗം കടന്നു പോയി.. ഓഫീസില്‍ ജോലിയില്‍ ആയിരുന്ന അയാളുടെ മൊബൈല്‍ ബെല്ലടിച്ചു.. ഉമ്മയാണ്.. കട്ട് ചെയ്തു തിരിച്ചടിച്ചു... "മോനെ പറഞ്ഞ സമയം കഴിഞ്ഞു... വേദന വന്നിട്ടില്ല.. ഇങ്ങനെ പോവുകയാണെങ്കില്‍... ഉമ്മയുടെ സ്വരം താഴ്ന്നു.. ""ഉമ്മാ പറ "" ""ഓപ്പറേഷന്‍ വേണ്ടി വരും എന്നാ ഡോക്റ്റര്‍ പറയുന്നത്... ഹോ ...അവന്‍ കസേരയില്‍ തളര്‍ന്നിരുന്നു.. ശീതീകരിച്ച ആ റൂമിലും അയാള്‍ വിയര്‍ത്തു...
വീട്ടില്‍ ആയിരുന്നപ്പോള്‍ ഒരു ആപ്പിള്‍ ചെത്തുന്നതിനിടെ കൈ ചെറുതായി മുറിഞ്ഞപ്പോള്‍ പോലും വേദന സഹിക്കാനാവാതെ എന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി കരഞ്ഞവള്‍.. ഇപ്പോള്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ കീറി മുറിക്കനമത്രേ.. ഓര്‍ക്കും തോറും അയാള്‍ കൂടുതല്‍ അസ്വസ്ഥനായി... ""ഉമ്മാ അവള്‍ക്കു ഫോണ്‍ കൊടുക്ക്‌..""
ഹോസ്പിറ്റലില്‍ ഗര്‍ഭിണികളുടെ വാര്‍ഡില്‍ കിടക്കുകയായിരുന്നു അവള്‍..ഒരു അലര്‍ച്ച കേട്ട് അവള്‍ തിരിഞ്ഞു നോക്കി... വേദന കൊണ്ട് പുളയുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീ .അവളുടെ നെറ്റിയില്‍ കൈ വച്ച് സമാധാനിപ്പിക്കുകയാണ് അവളുടെ ഭര്‍ത്താവ്..അയാളുടെ കൈകളില്‍ അവള്‍ മുറുകെ പിടിച്ചിരിക്കുന്നു... """ഒന്നും ഇല്ലെടാ ഞാനില്ലേ കൂടെ ..
ആ കാഴ്ച കണ്ടു അവളുടെ മിഴികള്‍ നിറഞ്ഞു.. ഉമ്മ കൊടുത്ത ഫോണ്‍ അവള്‍ ചെവിയില്‍ വച്ച്.. "" എനിക്ക് പേടിയാ ഇക്കാ.. കാണണം എന്ന് തോന്നുന്നു.. i really miss you .. "" miss you too പേടിക്കണ്ട ഡാ .. ഉമ്മയും ഉപ്പയും എല്ലാം ഇല്ലേ.. ഞാന്‍ പ്രാര്തിക്കുന്നുണ്ട്.. അയാളുടെ മനസ്സ് നിശബ്ദമായി തേങ്ങുകയായിരുന്നു... എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്നറിയാതെ അവന്‍ കുഴങ്ങി... അവന്‍ ഫോണ്‍ ചുണ്ടോടു ചേര്‍ത്ത് മൃദുവായി ഒരു ചുംബനം നല്‍കി.. ഡോക്ടര്‍ റൂമിലേക്ക്‌ വന്നതോടെ ഫോണ്‍ കട്ട് ചെയ്തു..
. മനസ്സ് പതറുകയാണ്.. ശരീരം തളരുന്നു.. ജീവിതത്തില്‍ ആദ്യമായി അവന്‍ ഒരു സിഗരട്ട് കത്തിച്ചു.. താങ്ങാന്‍ കഴിയില്ല ഈ സമ്മര്‍ദം.. പ്രസവത്തില്‍ മരിച്ച അയല്‍വാസിയായ ചേച്ചിയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.. അവന്‍ സിഗരെട്ടു വലിച്ചെറിഞ്ഞു.. ഓഫീസിലെ ഇടനാഴിയിലൂടെ അവന്‍ ഉഴറി നടന്നു.. ഡോക്റ്റര്‍ കൊടുത്ത വേദന സംഹാരികളുടെ സഹായത്തോടെയാണ് അവള്‍ ലേബര്‍ റൂമില്‍ കിടക്കുന്നത് എങ്കില്‍ ഒരു വേദന സംഹാരിയുടെയും സഹായമില്ലാതെ പുറത്തു നിന്ന് വേദന തിന്നാന്‍ വിധിക്കപ്പെട്ടവനാനല്ലോ താന്‍... മനസ്സുരുകി അയാള്‍ ദൈവത്തെ വിളിച്ചു.. ""ദൈവമേ.... കൈ വെടിയല്ലേ......
അയാളുടെ ഫോണ്‍ ഒന്ന് ചിലച്ചു .. അയാള്‍ ഓടി ചെന്ന് ഫോണ്‍ എടുത്തു..ഉമ്മയാണ്.. """ മോനേ...... അവരുടെ വാക്കുകള്‍ മുറിഞ്ഞു... അവന്റെ ഹൃദയം പടപടാ മിടിച്ചു.. ""ഉമ്മാ എന്തായി .. പറ ഉമ്മാ....
""നിന്നെ മുറിച്ചു വച്ച പോലെയുണ്ട് കുഞ്ഞ് .. ആണ്‍ കുഞ്ഞാ ....ഓപ്പറേഷന്‍ വേണ്ടി വന്നില്ല.. സുഖ പ്രസവമായിരുന്നു..
ഹോ ..അവന്‍ ഒന്ന് ദീര്ഗനിശ്വാസം വിട്ടു . അവന്റെ മിഴികള്‍ നിറഞ്ഞു തുളുമ്പി..അവന്റെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു.. അല്‍ഹംദുലില്ലാ...
ലേബര്‍ റൂമിനകത്തു നൊന്തു പ്രസവിക്കുന്ന ഭാര്യമാരുടെ വേദന നാം മനസ്സിലാക്കുമ്പോള്‍.. ലേബര്‍ റൂമിന് പുറത്തു ഡോക്റ്റര്‍ വരും വരെ മരിച്ചു ജീവിക്കുന്ന ഭര്‍ത്താക്കന്മാരുടെ വേദന പലരും മനസ്സിലാക്കാതെ പോവുന്നു....shahul malayil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo