Showing posts with label NajeebKolpadam. Show all posts
Showing posts with label NajeebKolpadam. Show all posts

ഭാര്യയുടെ കല്യാണം

Image may contain: 1 person, selfie and closeup

ഇതൊരു ഭാര്യയുടെ കല്യാണത്തിന് പോയ
ഭർത്താവിന്റെ കഥ
******
സഹിക്കാൻ കഴിയുന്ന അത്രേം ഞാൻ സഹിച്ചു ഇനിയും വയ്യ ഇക്കാ നിങ്ങളുടെ ആഗ്രഹം പോലൊരു ഭാര്യ ആവാൻ ഞാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട് എനിക്കതിന് കഴിയില്ല ഇനി എന്നുറപ്പുള്ളത് കൊണ്ട് ഞാൻ പോവുകയാണ് ഇനി എന്നെ തിരഞ്ഞു വരണ്ട .
അങ്ങനൊരു എഴുത്ത് എഴുതി വെച്ചിട്ട് ഷാഹിന ഈ വീട് വിട്ടിറങ്ങിയിട്ട് ഇന്നേക്ക് വർഷം നാല് കഴിഞ്ഞു .
ഒന്ന് പോയി തിരികെ വിളിക്കാനോ അനേഷിക്കാനോ ഞാൻ നിന്നില്ല .
എന്റെ ഞാൻ എന്ന ഭാവം അമിതമായുള്ള ഈഗോ .
അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ കഴിയില്ലന്നുള്ള വാശി .
എന്തായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്നം .
ഒപ്പന പാട്ടിന്റെ ഇശലോട് കൂടി പടിയത്ത് വീട്ടിലെ ഹസനിക്കാന്റെ രണ്ടാമത്തെ മോൾ ഷാഹിന എന്റെ മണവാട്ടിയായി ഈ വീട്ടിലേക്ക് കയറി വന്നപ്പോ അവൾക്കുമുണ്ടായിരുന്നു സ്വപ്നങ്ങളും ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം .
അതൊന്നും ഒരിക്കൽ പോലും കണ്ടറിയാനോ ചോദിച്ചറിയാനോ ഞാൻ ശ്രമിച്ചിട്ടില്ല എപ്പോഴും കുറ്റപ്പെടുത്തലും വഴക്കും മാത്രേ ഞാൻ നൽകിയിട്ടൊള്ളു .
എന്റെ എന്റെ ഇഷ്ടം എന്റെ മാത്രം സ്വപ്നങ്ങൾ അത് മാത്രമേ ഞാൻ നോക്കിയിരുന്നൊള്ളു .എന്റെ ആവശ്യങ്ങൾ മുറക്ക് നടക്കാൻ കൂലി ഇല്ലാത്ത ഒരു വേല കാരി .
അല്ല ആ പരിഗണന പോലും ഞാൻ അവൾക്ക് നൽകിയില്ല .
എന്റെ കൂട്ടുകാരും ഞങ്ങളുടെ സന്തോഷങ്ങൾ മാത്രം ചിന്തിച്ചിരുന്ന ഒരു ലോകം
അതിനിടയിൽ ഈ വീടിന്റെ നാല് ചുമരുകൾക്ക് ഉള്ളിൽ തളച്ചിട്ടു ഞാൻ അവളെ .
അവളെ പോലെ എത്രയോ പേരുണ്ടാവും അല്ലെ ഈ ലോകത്ത് മക്കളെ ഓർത്തെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്നവർ.
ഒരു നേരം എങ്കിലും തന്റെ ഭർത്താവിന്റെ കൂടെ അവരുടേതായ ലോകത്ത് ജീവിക്കാൻ കൊതിയുള്ള എത്രയോ ഭാര്യമാർ .
ഒരുടുവിൽ എല്ലാം ഒരു നെടുവീർപ്പിൽ മറന്നു കളഞ്ഞു അടുക്കളയിലെ പാത്രങ്ങളോട് ദേഷ്യം തീർക്കുന്ന ഒരുപാട് ഒരുപാട് ഭാര്യമാർ
,,,,,,,,
അല്ല ഞാൻ പറഞ്ഞു ബോറടിച്ചോ .?
ഇന്നിപ്പോ ഇതെക്കെ ഓർക്കാൻ ഒരു കാരണം ഉണ്ട് ഇന്ന് ഞാൻ ഒരു കല്യാണത്തിന് പോവാൻ നിൽക്കുകയാണ് അതിന് വേണ്ടിയാണ് ഞാൻ ലീവ് എടുത്തതും .
അതെ ഇന്ന് ഷാഹിനയുടെ രണ്ടാമത്തെ വിവാഹമാണ് .
ഒരാഴ്ച മുൻപ് കല്യാണത്തിന് എന്നെ ക്ഷണിക്കാൻ അവർ രണ്ടുപേരും ഒരുമിച്ചാണ് ഇവടെ വന്നതും .
ഒരു തവണ അവളുടെ കഴുത്തിൽ താലി അണിയിച്ച ബന്ധം അതും വേർപെടുത്തിയിരിക്കുന്നു ഇന്നവൾ എനിക്കാരുമല്ല എന്നാലും ഉള്ളിലൊരു നീറ്റൽ .
സമയം ഒത്തിരി ആയി .
എങ്കിൽ ഞാൻ ഇറങ്ങട്ടെ അവസാനമായി ഒരിക്കൽ കൂടി അവളെ ഒന്ന് കാണണം .
,,,,
അൻവർ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി .
വലിയ പള്ളിയുടെ മദ്രസയുടെ മുറ്റത്ത് അതികം അലങ്കാരമില്ലാത്ത ഒരു പന്തൽ ഞാൻ കാർ പാർക് ചെയ്ത് മദ്രസയുടെ അകത്തേക്ക് കയറി.
അവിടെ കൂടിയവർ ഭൂരിഭാഗം പേരും എന്നെ ആശ്ചര്യത്തോടെയാണ് നോക്കുന്നത് .
ആദ്യ ഭാര്യയുടെ വിവാഹത്തിന് വന്ന ഭർത്താവ് . എന്തൊരു കാഴ്ചയാണ് അല്ലെ .
എങ്കിൽ ആ പഴയ വാശിയും ദേഷ്യവുമുള്ള തോൽക്കാൻ മനസ്സില്ലാത്ത ആ പഴയ അൻവർ അല്ല ഞാൻ ഇപ്പോ .
എല്ലാം മാറിയിരിക്കുന്നു .
മാറാൻ ഒത്തിരി വൈകിയെന്ന് മാത്രം .
ആരെയും ശ്രദ്ധിക്കാതെ മദ്രസക്കുളിൽ അലങ്കരിച്ച് ഇരുത്തിയ വധൂ വരന്മാരെ അടുത്തേക്ക് ഞാൻ നടന്നു .
എന്നെ കണ്ടതും അവർ രണ്ടുപേരും എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നു കയ്യിൽ കരുതിയ ഒരു വിവാഹ സമ്മാനം അവളുടെ കയ്യിലേക്ക് നൽകി .
അൻവർ വരും എന്നുറപ്പില്ലായിരുന്നു വന്നതിൽ ഒരുപാട് സന്തോഷം .
ഏയ് നിങ്ങളെ വിവാഹത്തിന് വന്നില്ല എങ്കിൽ പിന്നെ ഞാൻ ആരുടെ കല്യാണത്തിന് പോവാനാ ഇനി .
ഷാഹിന തല താഴ്ത്തി നിൽക്കുകയാണ് .
ഷാഹിന .നിഷാദ് ഒത്തിരി സന്തോഷത്തോടെ മരണം വരെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ .
എല്ലാ ആശംസകളും നൽകി ഞാൻ തിരികെ നടന്നു .
കാലുകൾ ഇടറുന്ന പോലെ കണ്ണ് നിറഞ്ഞു ഒന്നും കാണാൻ വയ്യ .
എങ്ങനെയോ കാറിലേക്ക് എത്തി അകത്തുണ്ടായിരുന്ന ടിഷ്യു പേപ്പർ എടുത്ത് കണ്ണ് തുടക്കുമ്പോ.
ചങ്കിടറി ഒരിറ്റ് വെള്ളത്തിനായി ദാഹിക്കുമ്പോ.എന്റെ ഈ
നഷ്ടം ഞാൻ തന്നെ നഷ്ടപെടുത്തിയതാണ് അതിന്റെ കാരണക്കാരൻ ഞാൻ മാത്രമാണ് എന്ന തിരിച്ചറിയുകയായിരുന്നു ഞാൻ .
കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അലങ്കരിച്ച ഒരു കാർ എന്റെ മുന്നിലൂടെ കടന്നു പോയി .
ഒരുപാട് സ്വപ്നങ്ങൾ ഉള്ള രണ്ടുപേര്ടെ സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങിയ കാറാണ് ആ അകലേക്ക് ഓടി പോവുന്നത് .
വർഷങ്ങൾക്ക് മുൻപ് ആ കാറിൽ ഞാൻ കണ്ടത് എന്റെ മാത്രം സ്വപ്നങ്ങളായിരുന്നു .
എല്ലാ കല്യാണ വണ്ടിക്കുളിലും നിറയുന്നത് രണ്ടുപേരുടെ സ്വപ്നങ്ങളാണ് രണ്ടു പേരുടെ ഇഷ്ടങ്ങളാണ് .
അത് വളരെ വൈകി തിരിച്ചറിഞ്ഞവരിൽ ഒരാൾ ഞാൻ .അൻവർ
രചന .
നജീബ് കോൽപാടം

പിഴച്ചവൾ

Image may contain: 1 person, selfie
ഇനിയാ പിഴച്ച പെണ്ണിന്റെ കൂടെ നിന്നെ കണ്ടാൽ ഈ വീടിന്റെ പടി കേറാൻ ഞാൻ സമ്മതിക്കില്ല .
എനോടത് പറയുമ്പോ അമ്മയുടെ മുഖത്ത് ഒരു വല്ലാത്ത പരിഭ്രാന്തി ഉണ്ടായിരുന്നു .
തിരിച്ചൊന്നും പറയാതെ ഇടനാഴിയിലെ അച്ഛന്റെ ചാരുകസേരയിൽ ഒന്ന് കിടന്നു .
മനസ്സിൽ അമ്മയുടെ മുഖം മാഞ്ഞു പോവാതെ നിൽക്കുന്നുണ്ട് എന്തിനാ അവളോട് ഇത്ര വിരോധം എല്ലാർക്കും.
പറഞ്ഞത് കേട്ടിലെ പിഴച്ചളത്രെ അവൾ .
അമ്മക്ക് അറിയില്ല ഈ പിഴച്ച ലോകത്ത് ഞാൻ കണ്ട ഏറ്റവും വലിയ ശരിയായിരുന്നു അവളെന്ന് .
പിഴച്ചവൾ എന്ന് മുദ്രകുത്താൻ അവളെന്താണ് ചെയ്തത് .. ആ അറിയില്ല
ഓരോന്ന് ആലോചിച്ചു അറിയാതെ ഉറക്കത്തിലേക്ക് വഴുതി പോയി
,,,,,,,
കണ്ണേട്ടാ എങ്ങോട്ടാ ഇത്ര ദൃതിയിൽ .?
പെട്ടന്നുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി .ആ നീതു നീയോ ഞാൻ പലചോട്ടിലേക്ക്. അവിടെ ഇന്ന് വേലയല്ലേ
നീ വരുന്നുണ്ടോ .?
വരണം എന്നക്കെ ഉണ്ട് വീട്ടിൽ ഒത്തിരി പണിയുണ്ട് ഇപ്പോ വന്നാൽ 'അമ്മ വഴക്ക് പറയും .കണ്ണേട്ടാ പോയി വരുമ്പോ എനിക്കൊരു പേരെഴുതിയ മോതിരം കൊണ്ടുവരോ .
ആ അതിനെന്താ ഞാൻ കൊണ്ടുവരാം ട്ടോ .
ഇതാണ് ന്റെ നീതു ഞാൻ ഒൻപതിൽ പഠിക്കുമ്പോ അവൾ എട്ടിലാ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലായത് കൊണ്ട് ഞങ്ങൾ ഒരുമിച്ചാ സ്കൂളിൽ പോവാർ .
അവൾക്ക് അച്ഛനില്ല അമ്മയും ഒരു കുഞ്ഞനുജത്തിയും മാത്രേ ഉണ്ടായിരുന്നുള്ളു .
വൈകാതെ അവളുടെ 'അമ്മ പുതിയൊരു വിവാഹം കഴിച്ചു രാമേട്ടൻ .അവളുടെ രണ്ടാനച്ഛൻ .
അനിയത്തിയെന്നാൽ അവൾക്ക് ജീവനാ.
രണ്ടാനച്ഛനും അമ്മയും ചേർന്ന് ആലിൻ ചോട്ടിൽ ചെറിയ ഒരു ചായ കട നടത്തുന്നുണ്ട് .
കടയടച്ചു വരുമ്പോഴേക്കും വീട്ടിലെ പണി മുഴുവൻ കഴിഞ്ഞില്ലെങ്കിൽ നീതുവിനെ നല്ലത് പോലെ കേൾക്കും . പ്ലസ്‌ടു കഴിഞ്ഞു തോറ്റപ്പോൾ പഠിപ്പ് നിർത്തിയത് കൊണ്ട് വീട്ടിൽ നിന്ന് പുറത്ത് പോവാറില്ല പാവം . ആകെ ഒരു കൂട്ട് ഞാൻ മാത്രേ ഒള്ളു .
അനിയത്തി ഇപ്പോ ഡിഗ്രി ഫസ്റ്റിയർ പഠിക്കുന്നു കോളേജ് കഴിഞ്ഞു വന്നാൽ ഫോണും കൈയിൽ പിടിച്ചങ്ങിരിക്കും ഈ പാവത്തിനെ ഒന്ന് സഹായിക്കുക പോലും ഇല്ല്യ അതിനൊന്നും ന്റെ നീതുവിന് പരിഭവം ഇല്ലാട്ടോ ..
ദേ ആ കാണുന്നതാണ് ആലിൻ ചുവട്ടിലെ ചെറിയ കാവ് അതികമാരും അതികമാരും വരാറില്ല ഇവടെ പൂരത്തിന് ആനയൊന്നും ഉണ്ടാവില്ല . ശിങ്കാരിമേളം .തെയ്യം . വൈകീട്ട് ഒരു ചെറിയ നാടകം .
നേരെ മുൻപിലുള്ള കടയിൽ കയറി വീട്ടിലേക്ക് കുറച്ചു അൽവയും പൊരിയുമെല്ലാം വാങ്ങി തിരികെ പോരാൻ ഒരുങ്ങുമ്പോഴാണ് നീതുവിന് മോതിരം വാങ്ങിയില്ലലോ എന്നോർമ വന്നത് .
പേരൊഴുതുന്ന ഒരു മോതിരം വേണം .
എന്താ എഴുതണ്ടേ .
നീതു അല്ലങ്കിൽ വേണ്ട പാറു എന്നെഴുതിയ മതി .
മോതിരവും വാങ്ങി വീട്ടിലേക്ക് തിരിച്ചു .
നീതുവിന്റെ വീടിനടുത്ത് എത്തിയപ്പോൾ
നീതു നീതു ,,
ആ കണ്ണേട്ടാ താ വരുന്നു .
വേഗം വായോ എനിക്കിത് വീട്ടിൽ കൊടുത്തിട്ട് വേഗം പോണം നാടകം കാണാൻ .
നീ വരുന്നില്ലേ .
ഇല്ല കണ്ണേട്ടാ അനിയത്തി ഇവടെ തനിച്ചാവില്ലേ അമ്മയും അച്ഛനും വരാൻ ഒത്തിരി വൈകും ഇന്ന് കടയിൽ നല്ല കച്ചവടം കിട്ടും നാടകം കഴിഞ്ഞേ അവർ കടയടക്കു .
വീട്ടിൽ സാദനങ്ങൾ അമ്മയെ ഏൽപിച്ചു വീണ്ടും പൂരപ്പറമ്പിലേക്ക് ഓടി ആളുകളെല്ലാം പേപ്പർ വിരിച്ചു സ്റ്റേജിന് മുന്നിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട് .
നാടകം തുടങ്ങാനായില്ല ഞാൻ നാരായണേട്ടന്റെ കടയിൽ പോയി ഒരു കട്ടൻ കാപ്പിയും കുടിച്ച് തിരികെ വന്നു .
നല്ല തണുത്ത കാറ്റ് വീഴുന്നുണ്ട് കയ്യിലൊരു തോർത്ത് മുണ്ട് പോലും കരുതിയില്ല .
നാടകം തുടങ്ങി എല്ലാവരും നാടകത്തിൽ മുഴുകി അങ്ങനെ ഒരേ ഇരിപ്പാ .
പെട്ടന്നാണ് പുറകിൽ നിന്നിരുന്ന ആർക്കോ ഒരു ഫോൺ കോൾ വന്നത് .
എടാ നാരായണേട്ടന്റെ വീട്ടിൽ എന്ന് പറയുന്നതെ കേട്ടതള്ളൂ എല്ലാവരും അങ്ങോട്ട് ഓടി .
പരിഭ്രാന്തിയോടെ ഞാനും ഓടി നീതുവും അനിയത്തിയും മാത്രേ വീട്ടിൽ ഒള്ളു എന്താണ് സംഭവിച്ചിരിക്കാ ദേവിയെ കയ്യും കാലും വിറച്ചിട്ട് ഓടാനും വയ്യ .
എങ്ങനെയോ ഓടി കിതച്ചു അവിടെ എത്തി .
വീടിന് മുന്നിൽ നിറയെ ആൾകൂട്ടം ഉണ്ട് ഒരു ഇരുപത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനെ ആരകയോ ചേർന്ന് അടിക്കുന്നുണ്ട് .
ബഹളത്തിനിടയിൽ ആരോ പറഞ്ഞു ഇവിടെ രണ്ടെണ്ണം ഉണ്ടല്ലോ ആരുടെ അടുത്തേക്ക് വന്നതാടാ നീ .?
അവൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അതിന് മുൻപേ നീതു ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ പറഞ്ഞിട്ട് വന്നതാ അവൻ .
അവിടെ കൂടിയവരെല്ലാം അന്തം വിട്ട് നിന്നു ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല .
വന്നവരെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കി .
നാട്ടിൽ പല കഥകളും പരന്നു .
ഒന്നും വിശ്വസിക്കാനാവാതെ ഞാനും നിന്നു .
നാരാണേട്ടനും ഭാര്യയും രണ്ടു ദിവസമായി കട തുറന്നിട്ട് .നാണക്കേട് കൊണ്ടാവും നീതുവിനേം പുറത്തു കണ്ടില്ല .
കവലയിൽ പോയി വരുന്ന എന്റെ മുന്നിൽ നീതു വന്നു ഇടവഴിയിൽ വച്ച് അവളോട് മുഖം തിരിഞ്ഞു നടന്ന എന്നെ അവൾ വിളിച്ചു .
കണ്ണേട്ടാ എന്നോട് വെറുപ്പാവും ലെ .
ഞാൻ ഒന്നും മിണ്ടിയില്ല .
കണ്ണേട്ടാ ആരെയും ബോധിപ്പിക്കേണ്ട എനിക്ക് കണ്ണേട്ടൻ എന്നെ വെറുക്കല്ലേ കണ്ണേട്ടന്റെ പാറു തെറ്റ് ചെയ്യും എന്ന് കണ്ണേട്ടന് തോന്നുന്നുണ്ടോ .?
പിന്നെ എന്തിനാ പാറു നീ ,?
ഒന്നൂല്യ കണ്ണേട്ടാ ന്റെ അനിയത്തി കുട്ടി ആരുടേം മുന്നിൽ തല താഴ്ത്തി നിൽകുന്നത് കാണാൻ വയ്യ .
പിന്നീടൊന്നും പറയാൻ അവൾക്ക് കഴിഞ്ഞില്ല രണ്ടു കണ്ണും നിറച്ചു ആ ഇടവഴിയിലൂടെ ഓടി പോയി .ഒന്ന് വിളിച്ചു നിർത്താൻ പോലും എനിക്ക് പറ്റിയില്ല .
ആകെ ഒരു മരവിപ്പ് പോലെ .
ഇടവഴിയിൽ അവളും ഞാനും നിന്ന് സംസാരിച്ചത് ആരോ കണ്ടു അതറിഞ്ഞിട്ട അമ്മയുടെ ഈ ദേഷ്യം .
എല്ലാം അമ്മയോടെങ്കിലും പറയണം എന്ന് തോന്നി .
.
,,,,,,,
ഡാ കണ്ണാ കണ്ണാ കണ്ണാ .
ഒന്നെണീക്ക് .
അമ്മയുടെ വിളികേട്ടിട്ടാണ് ഉറക്കത്തിൽ നിന്നെണീറ്റത് .
എന്തെ അമ്മെ .
ഡാ ആ നാരായണന്റെ മോൾ ഫാനിൽ തൂങ്ങി എന്നക്കെ പറയുന്നു ഒന്ന് പോയി നോക്കിക്കേ .
അമ്മയത് പറഞ്ഞതും ശരീരമാകെ വിറച്ചു പെട്ടന്ന് അവിടേക്ക് ഓടി .
അവിടെ എത്തിയപ്പോഴേക്കും ബോഡി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് കേട്ട് .
ശരീരം തളർന്നു ഞാനാ
ഇടവഴിൽ ഇരുന്നു .
കണ്ണിൽ ഇരുട്ട് കയറിയ പോലെ .
അതിനിടയിൽ ആരോ അടക്കം പറയുന്നത് കേട്ടു ആ മൂത്ത പെണ്ണ് പിഴച്ചതിൽ മനം നൊന്താവും ഈ കുട്ടി കെട്ടി തൂങ്ങിയെ .
അത് കേട്ടതും ഞാൻ എണീറ്റു അവരുടെ വീട്ടിലേക്ക് ഓടി .
വീടിന് പുറകിലെ ചായിപ്പിൽ ഒരു മൂലയിൽ ന്റെ പാറു ഇരിക്കുന്നുണ്ട് ഒന്നും മിണ്ടാതെ ഒന്ന് കരയാതെ .
എന്നെ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി ഓടിവന്നെന്റെ നെഞ്ചിലേക്ക് വീണു .
എന്ത് പറയണം എന്നറിയാതെ ആ ആൾക്കൂട്ടത്തിനിടയിൽ ഞാൻ അവളെ ചേർത്ത് പിടിച്ചു .
പലരും പറയാതെ പറഞ്ഞു ഇവനെന്തിനാ ആ പിഴച്ച പെണ്ണിനെ . ?
ആ പെണ്ണ് കാരണം നല്ലൊരു കുട്ടി പോയില്ലേ ,?
ഇനിയെനിക്കറിയാം ൻറെ പാറുവിനു ഈ ഭൂമിയിൽ ഞാൻ ഒള്ളു ആരെന്ത് പറഞ്ഞാലും അവളെ ഇനി ഈ നെഞ്ചിൽ ചേർത്ത് നിർത്തണമെന്ന് ,,
നജീബ് കോൽപാടം

അതിജീവനം തേടുന്നവർ .

Image may contain: 1 person, selfie and closeup

അണിഞ്ഞൊരുങ്ങി പോവുന്നത് കണ്ടോടാ അവൾ ,,,
തുണിക്കടയിലേക്കാണ് എന്ന പേരും പാതിരാക്ക് കാറിലൊക്കെ വീടിനു മുന്നിൽ വന്നിറങ്ങാർ ,,,
രമേശന്റെ സംസാരം കേട്ട് നിസാർ ഒന്ന് ഇരുത്തി മൂളി .പറഞ്ഞത് ശരിയാണ് എന്നമട്ടിൽ ,,
എവിടെ പോവാണെങ്കിലും കൊണ്ടുപോവാൻ ആളുണ്ടാവും കണ്ടില്ലേ എന്താ ഒരു സ്‌ട്രെച്ചർ ,,,യോഗം വേണം അളിയാ ,,,
ഒന്ന് മിണ്ടാതിരിക്കട ആ ചേച്ചി അതിന്റെ കഷ്ടപ്പാട് കൊണ്ട് പോവാ എന്തെങ്കിലും പണിക്ക് കൂലി പണിയെടുത്തെങ്കിലും ജീവിച്ചു പൊക്കോട്ടെ ആ പാവം ,,,,,
സീസൺ സമയത്ത് നൈറ്റ് ഡ്യുട്ടി കഴിഞ്ഞു കമ്പനി വണ്ടിയിൽ കൊണ്ട് വിടുന്നതാ ജോലിക്കാരെ ,,ശ്യാം പററഞ്ഞു.
ശരിയാ നൈറ്റ് ഡ്യുട്ടി എന്താണ് എന്ന അറിയാത്തത് ,,
നിസാർ നിന്റെ വീട്ടിൽ അച്ഛനും നീയും കൊണ്ട് വരാനുണ്ട് അതൊന്നും ഇല്ലാത്തവരുടെ മനസ് കാണാൻ നിനക്കൊന്നും കഴിയില്ല ,,,
നിനക്കെന്താടാ അവളെ പറയുമ്പോ ഇത്ര പൊള്ളുന്നെ എന്താ നൈറ്റ് ഡ്യുട്ടിക്ക് അവൾ നിന്നേം വിളിക്കാറുണ്ടോ ,,
രമേശാ നിന്റെ അമ്മക്കും പെങ്ങള്ക്കും ദൈവം ഇതുപോലൊരവസ്ഥ വരുത്താതിരിക്കട്ടെ ,,,
നീ എന്റെ പെങ്ങളെ പറയുന്നോടാ ,,
രമേശൻ ശ്യാമിന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു ,,
നിന്റെ പെങ്ങളെ പറയുമ്പോ നിനക്ക് പൊള്ളുന്നുണ്ട് അല്ലെ അതുപോലെ തന്നെയാടാ എല്ലാവരും .
രമേശന്റെ ഷർട്ടിൽ പിടിച്ചു കിട്ടിയ അടി അത്പോലെ ശ്യാം തിരിച്ചു കൊടുത്തു ,,
ബസ്റ്റോപ്പിൽ വഴക്കിന്റെ ശബ്ദം കനത്തപ്പോൾ അതാ ചുറ്റുപാടും ഉള്ളവർ തടിച്ചു കൂടി ,,
ആരാകയോ ചേർന്ന് രണ്ടുപേരെയും പിരിച്ചു വിട്ടു ,,,
എന്തിനാടാ നിസാർ ഇവർ തമ്മിൽ തല്ലുന്നേ ,,
ഇപ്പോ ഇതിലെ പോയിലെ ഒരു രംഭ അവളെ പേരും പറഞ്ഞ തുടങ്ങിയത് ,,
നാട്ടിലാകെ പാട്ടായി ഇക്കാര്യം ,,
ആ തുണിക്കടയിൽ പോവുന്ന ലക്ഷ്മിയില്ലേ തെങ്ങിൽനിന്ന് വീണ് കിടപ്പിലായ രാജന്റെ മൂത്ത മോൾ അവളെ കാര്യം പറഞ്ഞ ചെക്കമ്മാർ തമ്മിൽ തല്ലിയത് ,,
അവൾ അതിന് നിന്നിട്ടല്ലേ നശൂലം ,,
നാട്ടിൽ എല്ലായിടത്തും ഇത് തന്നെ സംസാര വിഷയം ,,
അടുത്ത ദിവസം
ആട്ടോ ഡ്രൈവറായ രമേശൻ രാവിലെ കുളിച്ചു കുറിതൊട്ട് സ്റ്റാന്റിൽ എത്തി ,,,
പെട്ടന്ന് പുറകിൽ നിന്നാരോ ട്ടൗണിൽ ഒന്ന് വിടുമോ എന്ന് ചോദിക്കുന്നതും കേട്ട് രമേശ് തിരിഞ്ഞു നോക്കി ,,
ലക്ഷ്‌മി ചേച്ചി ,,
മുഖത്ത് നോക്കാനുള്ള മടികൊണ്ടാണോ അറിയില്ല രമേശൻ മുൻപോട്ട് നോക്കി .
ആ കയറിക്കോളീം എന്നും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു ,,
കടയുടെ മുന്നിൽ എത്തിയതും രമേശൻ ,,
ചാർജ് എഴുപത് രൂപ ,,
രമേഷേ ഇന്ന് വൈകീട്ടെ ശമ്പളം കിട്ടു ഇന്ന് മാസാവസാനമല്ലേ നീ വൈകീട്ട് ഒരു ആറര മണിയാവുമ്പോ എന്നെ കൂട്ടാൻ കൂടി വരുമോ പൈസ അപ്പോ തരാം ,,
അതല്ല നിർബന്താച്ചാ കടയിൽ നിന്ന് വാങ്ങി തരാം ഒന്ന് നിൽക്ക് ,,
ആ സാരല്യ ഞാൻ വൈകീട്ട് വരാം ,,
സ്റ്റാന്റിൽ തിരിച്ചെത്തിയ രമേശൻ ലക്ഷ്മിയെ കൊണ്ട് വിട്ട കാര്യം നിസാറിനോട് പറഞ്ഞു ,,
എടാ അളിയാ ഇന്ന് വൈകീട്ട് ആ മൊതലിനെ കൂട്ടാൻ പോവുമ്പോ ഞാൻ കൂടെ വരട്ടെ ,,
ഒന്ന് പോടാ ഇന്ന് ഞാനൊന്ന് മുട്ടി നോക്കും ,,
കിട്ടിയ കിട്ടി ആട്ടോ കൂലി വേണ്ട എന്നും കൊണ്ടുവരാലോ ,ഹഹഹ
അവരെന്തകയോ പറഞ്ഞു പരസ്പരം നോക്കി ചിരിച്ചു ,,,
സമയം ആറുമണിയായി ,
രമേശൻ വണ്ടിയെടുത്ത് ടെക്സ്റ്റെയ്‌ൽസിന്റെ മുന്നിൽ പോയി നിന്ന് ,,
ആറര ആയിട്ടും ലക്ഷിമിയെ പുറത്തോട്ട് കാണാത്ത കാരണം രമേശൻ കടയിലേക്ക് കയറി ചെന്നു ,,
ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന മാനേജറോട് ലക്ഷിമി പോയോ ,,
ഇല്ല അകത്തുണ്ട് ,,
സ്ത്രീകളുടെ ചുരിധാറിന്റെ സെക്ഷനിൽ വലിച്ചു വാരി കൂട്ടിയിട്ട ഡ്രസുകൾക്ക് ഇടയിൽ ലക്ഷ്മി ഉണ്ട് ,,
ലക്ഷ്മി ചേച്ചി ഞാൻ കുറേ നേരായി വന്നിട്ട് ഇറങ്ങാനായില്ലേ ആറര ആയി ,,
രമേശാ കുറച്ചു നേരം ആ സോഫയിൽ ഇരിക്കോ ഇതൊന്ന് മടക്കി റാക്കിൽ കയറിയിട്ട് ഇപ്പോ വരാം ,,
ഇത്രയും തുണിയോ ആ ഞാൻ ഇരിക്കാം നിങ്ങൾ പെട്ടന്ന് നോക്ക് ,,
സമയം ഏഴും കഴിഞ്ഞു ഏഴരയായി ,,
ജോലിയെല്ലാം തീർത്ത് ലക്ഷ്മി രമേശന്റെ അടുത്ത് വന്നു രമേഷ് ബോറടിച്ചോ ,
ഫോണിൽ ആരോടോ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന രമേശൻ ലക്ഷ്മിയുടെ മുഖത്തോട്ട് നോക്കി .
എത്ര നേരായി ചേച്ചി പോവനയോ ,,
ഒരു അഞ്ചു മിനിറ്റ് സാലറി ഒന്ന് വാങ്ങട്ടെ ,,
ലക്ഷ്മി കൂട്ടുകാരോടൊപ്പം കൗണ്ടറിന് അടുത്ത് പോയി ,,
സാലറി വാങ്ങി ,,
പതിവ് പോലെ പുറത്തിറങ്ങാൻ കാത്ത് നിന്ന കമ്പനി വണ്ടിയിലേക്ക് കൂട്ടുകാരികൾ കയറി ,,
എന്താ ലക്ഷ്മി നീ വരുന്നില്ലേ ,,
ഇല്ല നിങ്ങൾ പൊയ്ക്കോളൂ എനിക്ക് അച്ഛന്റെ മരുന്നും വീട്ടിലേക്ക് കുറച്ചു സാദനങ്ങളും വാങ്ങിക്കണം ഞാൻ ആട്ടോ വിളിച്ചിട്ടുണ്ട് ,,
ഇത് കണ്ട് കൊണ്ട് നിന്ന രമേശനോട്
രമേശാ പോവല്ലേ വടിയെടുക്ക് ,,
രമേശൻ വണ്ടിയെടുത്തു മരുന്ന് പീടിയിലും പലചരക്ക് പച്ചക്കറി കടകളിലും കയറി ഇറങ്ങി വീട്ടിൽ എത്തിയപ്പോൾ സമയം ഒൻപതര കഴിഞ്ഞു ,,
വീടിനു മുന്നിൽ ഇറങ്ങി ലക്ഷ്മി രമേശനോട് പറഞ്ഞു വാ രമേശാ വീട്ടിൽ കയറിയിട്ട് പോവാം ,,
പോരുമ്പോ കുറച്ചു സാധനങ്ങൾ എടുക്ക് എനിക്കൊരു സഹായം ചെയ്യടോ ,,
രമേശൻ കുറച്ചു കവറുകൾ എടുത്ത് കൈയിൽ പിടിച്ചു ചുണ്ടിലൊരു പുഞ്ചിരിയായി ലക്ഷിമിയുടെ കൂടെ വീടിനകത്തേക്ക് കയറി ,,
വീടിന്റെ കോലായിൽ കിടന്നിടത്ത് നിന്ന് എണീക്കാൻ കഴിയാതെ ലക്ഷ്മിയുടെ അച്ഛൻ രാജൻ കിടക്കുന്നു കട്ടിലിൽ ,,
വാങ്ങിയ മരുന്നെടുത്ത് ലക്ഷ്മി അച്ഛന്റെ അടുത്ത് പോയി അച്ഛാ ഇതാ അച്ഛന്റെ മരുന്ന് .
രമേശാ ഇരിക്ക് ഞാൻ ഡ്രെസൊന്നു മാറട്ടെ ,,
അപ്പോഴേക്കും ഒരു ഗ്ലാസ് വെള്ളവുമായി ലക്ഷ്മിയുടെ 'അമ്മ അങ്ങോട്ട് വന്നു മോനെ കുടിക്ക് ,,
രമേശൻ അത് വാങ്ങിച്ചു കുടിച്ചു ,,
ചേച്ചി എന്റെ കംപ്യുട്ടർ ഫീസ് ,,
അകത്ത് നിന്ന് ലക്ഷ്മിയുടെ അനിയന്റെ വിളി ,,,
തരാടാ അപ്പു നേരം വെളുക്കട്ടെ ചേച്ചി നാട് വിട്ടൊന്നും പോവുന്നില്ല ,,
ഡ്രെസ് മാറി പുറത്തേക്ക് വന്ന ലക്ഷ്മി .
രമേശാ എത്രയായി രാവിലത്തേയും ഇപ്പോഴത്തെയും വാടക ,,
ചേച്ചി മുന്നൂറായി ,,
ചേച്ചി ഒരു ഇരുന്നൂറ്റി അൻപത് തായോ ,,
വേണ്ട നീ മുന്നൂറ് വെച്ചോ ,,
രമേശൻ പൈസ വാങ്ങി മുറ്റത്തേക്ക് ഇറങ്ങി ,,
രമേശാ ഒന്ന് നിൽക്ക് ,
പെട്ടന്ന് ലക്ഷ്മി പുറത്തിറങ്ങി ,,
രമേശാ ഇന്നലെ ശ്യാമും നീയും ഉണ്ടായ വഴക്ക് ഞാൻ അറിഞ്ഞു ,,
ഇന്നലെത്തന്നെ ശ്യാമിനെ ഞാൻ കണ്ടിരുന്നു , അവൻ പറഞ്ഞു എല്ലാം ,
ചേച്ചി അത് ഞാൻ ,,
കഴിഞ്ഞിട്ടില്ല ഞാൻ പറയട്ടെ രമേശാ നിനക്ക് എന്റെ അനിയന്റെ പ്രായമുള്ളൂ അത്കൊണ്ടാണ് ഞാൻ നിന്റെ കൂടെ ഈ രാത്രി പോന്നതും ,
രാത്രി വൈകി വരുന്ന എന്റെ നൈറ്റ് ഡ്യുട്ടി എന്താണ് എന്ന് നീ കണ്ടില്ലേ ,,ഇന്ന് അവിടെ .
അച്ഛൻ വീണതിന് ശേഷം വീട്ടിലെ ചിലവ് അനിയൻ അപ്പുവിന്റെ പഠനം അച്ഛന്റെ മരുന്ന് അമ്മയുടെ മരുന്ന് ,
"ഇതിനെല്ലാം ഞാൻ പെടാ പാട് പെടുന്നതാ നിങ്ങൾ വിചാരിക്കുന്ന പോലെ ഉടുതുണി അഴിച്ചു കൊടുത്താണ് ജീവിക്കുന്നത് എങ്കിൽ വീടിന്റെ നെറുകയിൽ പൊട്ടി ഒലിക്കുന്ന ഓട് മാറ്റാൻ എനിക്ക് ഇന്ന് കൈ നീട്ടേണ്ടി വരില്ല ,,
രമേശന്റെ ചേച്ചിക്ക് സുഖമല്ലേ അവളും ഞാനും ഒരുമിച്ചു പഠിച്ചതാ അവളുടെ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞായിലെ ,
എന്റെ വീട്ടിലെ അവസ്ഥ നല്ലതായിരുന്നു എങ്കിൽ ഞാൻ ഇന്ന് നീ കണ്ട നൈറ്റ് ഡ്യുട്ടിക്ക് പോവില്ലായിരുന്നു രമേശാ ,,
നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മി പറഞ്ഞു തീർത്തപ്പോ രമേശന്റെ കണ്ണും നിറഞ്ഞു ,
ചേച്ചി എന്നോട് ക്ഷമിക്കണം അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയതാ ,,
എന്തിനാടാ ചെക്കാ പറയുന്നെ നീയും ശ്യാമും എനിക്കെന്റെ അപ്പുവിനെ പോലെയാ ,,
ഒരുപാട് ആളുകളുടെ പരിഹാസവും കുത്തുവാക്കും കടയിൽ ബോസിന്റെ വഴക്കും എല്ലാം കേൾക്കാറുണ്ട് ,,
നാളെ എനിക്കൊരു പ്രശ്നം വന്നാൽ എന്റെ അനിയനെ പോലെ നിങ്ങൾ ഉണ്ടാവും കൂടെ എന്ന വിശ്വാസത്തിലാ രാത്രിയെന്നോ പകലെന്നോ നോക്കാതെ അധ്വാനിക്കുന്നത് ,,
ആ നിങ്ങളെ വായിൽ നിന്ന് ഇങ്ങനെ വന്നപ്പോ ഒത്തിരി വിഷമം തോന്നി അത് സാരല്യ ,,
ചേച്ചിടെ കുട്ടി പൊയ്ക്കോ ,,
രമേശൻ ലക്ഷിമിയുടെ കൈയിൽ നിന്ന് വാങ്ങിയ മുന്നൂറ് രൂപ തിരികെ കൊടുത്തിട്ട് പറഞ്ഞു .
ഇത് അപ്പുവിന്റെ കംപ്യുട്ടർ ഫീസ് അടക്കാൻ കൊടുക്കണം വേണ്ടാന്ന് പറയരുത് ചേച്ചി ,,
ലക്ഷ്മിയുടെ കൈയിൽ ആ പൈസ കൊടുത്ത് വണ്ടി തിരിച്ചു പോവുന്ന രമേശനെ കണ്ണിൽ നിന്നും മായുന്നത് വരെ ലക്ഷ്മി നോക്കി നിന്നു ,,,,
നജീബ് കോൽപാടം ,,,

ഏട്ടൻ

Image may contain: 1 person, selfie and closeup

മതം നോക്കാതെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങൾക്ക്.
സോഷ്യൽ മീഡിയ സപ്പോട്ട് കയ്യടി അഭിനന്ദങ്ങൾ ,,
കയ്യടിച്ചവർ ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖം
ആരും കാണാതെ പോയ ഒരു മുഖമുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ ,,
നീ പോയതറിയാതെ ജോലി കഴിഞ്ഞു വന്ന അച്ഛന്റെ കൈയിൽ അന്നും നിനക്കുള്ള മിട്ടായി പൊതി ഉണ്ടായിരുന്നു ,,
നേരം പാതിരയായിട്ടും നിന്നെ കാണാത്ത വിഷമത്തിൽ മുക്കോടി ദൈവങ്ങളെയും വിളിച്ചു എന്റെ കൊച്ചിനോന്നും വരുത്തല്ലേ എന്ന് നെഞ്ചിലടിച്ചു പ്രാർത്ഥിച്ച അമ്മയുടെ കരച്ചിൽ കണ്ടു നിൽക്കേണ്ടി വന്ന ഏട്ടൻ ,,
കുടുംബവും കൂട്ടരും എല്ലാം അച്ഛനെയും അമ്മയേയും പഴിച്ചു വളർത്തു ദോഷം ,
വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആ ഉമ്മറപ്പടിയിൽ കയ്യിലൊരു ബുക്കുമായി നീ ഉണ്ടെന്നു തോന്നും .
മുറിയിലാകെ നിന്റെ ശബ്ദം .
ഏട്ടാ എന്നുള്ള വിളി വീടിലാകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ,,
ഭക്ഷണത്തിന് മുന്നിൽ നിന്ന് തളർന്നു വീണ അമ്മയെയും പൊക്കിയെടുത്ത് ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഉറക്കമില്ലാതെ കാത്തിരിന്നതും ഈ ഏട്ടൻ .
നിന്റെ ആ പഴയ സൈക്കിൾ ഇന്നും ആ ചുമരിനടുത്ത് തുരുമ്പ് പിടിച്ചു കിടക്കുന്നുണ്ട് അതിനുവേണ്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടന്റെ മുന്നിൽ വന്നു നിന്ന ന്റെ വാവടെ മുഖം ഈ ഏട്ടനെ കൊന്നു തിന്നിട്ടുണ്ട് പല രാത്രികൾ .
ആദ്യമായി മുടി മുറിച്ച അന്ന് ഏട്ടന്റെ കണ്ണ് നിറയുന്നത് കണ്ടു ഇനി എന്റെ ഏട്ടന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് പറഞ്ഞു തന്ന ഉമ്മയുടെ ചൂട് ഇന്നുമെന്നെ ചുട്ടെരിക്കുന്നുണ്ട് ,
ഏട്ടാ ,,
എന്താ വാവേ ,
ഞാനും പോന്നോട്ടെ പൂരത്തിന് .
ഏട്ടൻ കൊണ്ടുപോവാലോ ഏട്ടന്റെ കുട്ടിയെ .
എന്റെ തോളിൽ ഇരിന്നല്ലേ വാവേ നീ പൂരംപറമ്പാകെ ചുറ്റി കണ്ടത് ,,
ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ നീ ഉറങ്ങിയത് .
എന്നിട്ടും എങ്ങനാ വാവേ അഞ്ചു വർഷം ആരെയും കാണാതെ ആരെയും ഓർക്കാതെ .ഇത്രയും ദൂരെ.
**** ******
സാർ ഇതാണ് നിങ്ങൾ പറഞ്ഞ ഹോസ്പിറ്റൽ ഇവടെ ഇറങ്ങിക്കോളൂ ,,
കണ്ടക്ടർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് കണ്ണൻ ഉണർന്നത് ,,
ബസിൽ നിന്നിറങ്ങി മുന്നിലുള്ള ഒരു കടയിൽ കയറി ഒരു വെള്ളം വാങ്ങി കുടിച്ചു വല്ലാത്ത ദാഹം .
നേരെ ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള വഴിയിലൂടെ നടന്നു കാലുകൾ വിറക്കുന്ന പോലെ ,,
ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നിരുന്ന ഒരു യുവാവ് എന്നെ കണ്ടതും അടുത്തേക്ക് ഓടി വന്നു .
കണ്ണേട്ടനല്ലേ .?
അതെ കണ്ണേട്ടനാണ് .
എന്റെ പേര് റോയ് .
ഓ മനസിലായി .
കണ്ണേട്ടൻ വരുമെന്ന് അവൾക്ക് ഉറപോയിരുന്നു അതാ ഞാനിവിടെ മുന്നിൽ കാത്ത് നിന്നത് .
മ്മ് ഞാനൊന്നു ഇരുത്തി മൂളി .
ആ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ റോയ് ടെ കൂടെ ഞാൻ നടന്നു .
റോയ് വീട്ടിലെ ആരും വന്നില്ലേ .?
ഇല്ല ഞാനും അവളും മാത്രേ ഒള്ളു ,,
സഹായത്തിന് അടുത്തുള്ള ഒരു ചേച്ചി വന്നിട്ടുണ്ട് ,
അതെന്താ വീട്ടിലെ ആരും വരാത്തെ.
കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ മാത്രേ വീട്ടിൽ നിന്നിട്ടുള്ളു പിന്നെ അവിടെ എല്ലാർക്കും ഞങ്ങളൊരു ബാധ്യത ആയെന്നു തോന്നി തുടങ്ങിയപ്പോ വേറൊരു വീട് വാടകക്ക് എടുത്തു പിനീട് വീട്ടിൽ നിന്നാരും വരാറില്ല .
അന്ന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോ .
അവരൊക്കെ കല്യാണം കഴിഞ്ഞു പലരും പുറത്ത് സെറ്റിലായി ,
ഫേസ്ബുക്കിൽ ആശംസകളും സപ്പോട്ടും തന്നവരാരും വന്നില്ലേ ,?
ഏട്ടൻ കളിയാക്കാണോ .?
അല്ല റോയ് ചോദിച്ചെന്നെ ഒള്ളു ,,
അതാ ആ വാർഡിലാണ് അവൾ ,
പ്രസവ വാഡ് എന്നെഴുതിയ ആ വാതിലിനു മുന്നിൽ ഞാൻ ചെന്ന് നിന്നു ,,
ഉള്ളിൽ കയറുമ്പോൾ ചങ്ക് പിടയുന്ന പോലെ അവളുടെ മുഖം കാണുമ്പോൾ ഉള്ള മാനസികാവസ്ഥ എങ്ങനെ പറയും ,
ആ വാർഡിലെ അറ്റത്തെ ബെഡിൽ അവൾ കിടക്കുന്നുണ്ട് എന്നെ കണ്ടതും എണീക്കാൻ ശ്രമിക്കുന്നുണ്ട് .
ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് കുറച്ചു നേരം ഞാൻ നോക്കി വെളുത്ത് തുടുത്ത എന്റെ വാവയുടെ മുഖം വല്ലാതെ ഇരുണ്ടപോലെ .
എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി ,
എത്രനേരം നോക്കി നിന്ന് എന്നറിയില്ല പിടിച്ചു വെച്ച കണ്ണുനീർ എന്റെ കവിളിലൂടെ ദാരയായി ഒഴുകാൻ തുടങ്ങി ,,
ഞാനവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഏട്ടാ എന്ന് വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ .
സൈക്കിളിന് വേണ്ടി ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ എന്റെ വാവയുടെ മുഖം മുന്നിൽ കണ്ടു ,,
അവളുടെ കരച്ചിൽ കണ്ടു കഴിഞ്ഞെതെല്ലാം ഞാൻ മറന്നു ആ കണ്ണുകൾ തുടച്ചു .അവളുടെ നെറ്റിയിൽ ചുംബിച്ചു .
കണ്ണേട്ടാ ന്റെ കുഞ്ഞു ,
അവളെ കണ്ട മാത്രയിൽ കുഞ്ഞിനെ ഞാൻ നോക്കിയില്ല അവൾ കുഞ്ഞിനെ എടുത്തെന്റെ കൈയിൽ തന്നു ,,
അവളെ പോലെ സുന്ദരി പെൺ കുഞ്ഞു .
എന്ന വാവേ വീട്ടിൽ പോവാ ,
വാവേ എന്ന വിളി കേട്ടതും വീണ്ടും അവൾ കരയാൻ തുടങ്ങി .
വാവേ എത്ര വലുതായാലും എത്ര കുഞ്ഞുങ്ങളുടെ അമ്മയായാലും നീ ഏട്ടന്റെ വാവ തന്ന്യാ ,,,
********
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി അവരേം കൂട്ടി ഞാൻ നാട്ടിലേക്ക് പോന്നു ഈ അവസ്ഥയിൽ ഒറ്റക്ക് കഴിയേണ്ട എന്നും പറഞ്ഞു ,
ഏഴു മണിക്കൂറുകൾ നീണ്ട യാത്ര വണ്ടി വീടിന് മുന്നിൽ ചെന്ന് നിന്നു ,,
വണ്ടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നോക്കി അവൾ ചോദിച്ചു ഏട്ടാ അച്ഛൻ വഴക്ക് പറയോ ,,
ഇല്ല ഏട്ടന്റെ വാവ വായോ ആരും ഒന്നും പറയില്ല ,,
വീടിന്റെ പടികടന്നു അകത്തേക്ക് വന്നു വാതിൽ പൂട്ടി ഇട്ടിരിക്കുന്നു മുറ്റമാകെ കരിയിലകൾ വീണു കിടകുന്നു .
ഏട്ടാ ഇവടെ ആരുമില്ലേ ,?
ഉണ്ട് വായോ .
വീടിന്റെ തെക്ക് ഭാഗത്തേക്ക് ഞാൻ നടന്നു അവരും എന്റെ കൂടെ വന്നു ,,
അവിടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറക്ക് മുന്നിൽ ചെന്ന് ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു ,,
അച്ഛാ അച്ഛന്റെ വാവ വന്നു ഇതാ വാവടെ മോൾ .
നോക്ക് അമ്മെ വാവയെ പോലെ തന്നെയല്ലേ അവളുടെ മോളും ,,
തെറ്റ് ഏറ്റ് പറഞ്ഞു പൊട്ടിക്കരയാൻ തുടങ്ങിയ വാവായേം കൂട്ടി വീടിനകത്തേക്ക് നടക്കുമ്പോൾ
ഇടനാഴിൽ പെയിന്റടിചു തുടച്ചു വെച്ച ആ കുഞ്ഞു സൈക്കിൾ ചിരിക്കുന്നുണ്ട് അതിന്റെ പുതിയ അവകാശിയെ നോക്കി ,
(ന്റെ വാവയുടെ മോളെ നോക്കി) ,
നജീബ് കോൽപാടം

ഇന്ന് നിന്റെ അമ്മയുടെ കല്യാണമായിരുന്നു

ഇന്ന് നിന്റെ അമ്മയുടെ കല്യാണമായിരുന്നു അല്ലേടാ ,, അതും ഒരു അന്യ മതക്കാരന്റെ കൂടെ ,,,
ഷാജിയേട്ടൻ അത് ചോതിക്കുമ്പോ ഒരു പരിഹാസത്തിന്റെ ചിരിയുണ്ടായിരുന്നു ചുണ്ടിൽ ,,
കൂടെ നിന്നവരും അത് കേട്ട് ചിരിച്ചു ,
അത് കേട്ടതും കണ്ണന്റെ കണ്ണൊന്നു നിറഞ്ഞു അവൻ പുഴയിൽ വെള്ളത്തിലേക്ക് ഊളിയിട്ടു കണ്ണ് നിറയുന്നത് ആരും കാണണ്ട എന്ന് കരുതിയാ പാവം ,,
അവനും അമ്മയും മാത്രമേ അവന്റെ വീട്ടിൽ ഒള്ളു കണ്ണന് മൂന്നു വയസുള്ളപ്പോഴാണ് അവന്റെ അച്ഛൻ മരിക്കുന്നത് .
നിറയെ ആളുകൾ ഉള്ള പട്ടിണിയും പ്രാരാപ്തവും നിറഞ്ഞ കുടുംബത്തിലെ അങ്കമാണ് അവന്റെ 'അമ്മ ലീല ചേച്ചി ,
മുലകുടി കഷ്ടി മാറിയിട്ട് ഒള്ളു അന്ന് കണ്ണന്.
വിദ്യാഭ്യാസം ഇല്ലാത്ത ലീല ചേച്ചി തന്റെ പിഞ്ചു കുഞ്ഞിനെ കൊണ്ട് എങ്ങനെ ജീവിക്കും എന്ന ചിന്തയിലായിരുന്നു ,,
ഭർത്താവ് മരിച്ചാൽ പിന്നെ ഭർത്താവിന്റെ വീട്ടിൽ നിൽകുന്നത് എത്ര പ്രയാസമായിരിക്കും എന്നത് അറിയാവുന്നത് കൊണ്ടാവും
അവന്റ്റെ അമ്മയുടെ വീട്ടിലേക്ക് തിരികെ പോന്നത് .
അവിടെയും അത്ര നല്ല ജീവിത സാഹചര്യം ഒന്നുമല്ല കഷ്ടതയുടെ കൂട്ടത്തിൽ അവരും .
ലീലേച്ചിയുടെ താഴെ ഇനിയും കെട്ടിക്കാൻ പ്രായമായ മൂന്ന് അനിയത്തി മാർ കൂടി ഉണ്ട് ആ തറവാട്ടിൽ .
കുഞ്ഞിന്റെ മരുന്നും ജീവിതവും മുനോട്ട് പോവാൻ ഞാൻ വീട്ടിൽ തന്നെ ഇരുന്നാൽ ശരിയാവില്ല വല്ല തൊഴിലും നോക്കണം .എന്ന തീരുമാനത്തിൽ ലീല ചേച്ചി വൈകാതെ അടുത്തുള്ള ഒരു വലിയ വീട്ടിലെ അടുക്കള പണി എടുക്കാൻ തുടങ്ങി ,,
കുറഞ്ഞ ശമ്പളം ആണെങ്കിലും ബുദ്ധിമുട്ട് ഇല്ലാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവാൻ അത് അവരെ സഹായിച്ചു ,,,
ഒരു ദിവസം
ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ ലീല ചേച്ചി കണ്ണനെ തിരക്കി .
കണ്ണാ നീ ഉറങ്ങിയോ .
കണ്ണന് ആരും ചോറ് കൊടുത്തില്ലേ അമ്മെ .
ഉദ്യോഗം കഴിഞ്ഞു എത്തിയോ ഇവടെ ആർക്കും നിന്നേം നിന്റെ കുഞ്ഞിനേം നോക്കാൻ സമയമില്ല വേണേൽ ഉദ്യോഗത്തിന് പോവുമ്പോ കൂടെ കൊണ്ടുപോയ്‌ക്കോ ,,,
മനസും ശരീരവും തളർന്ന ലീല ചേച്ചി കണ്ണനെ കോരിയെടുത്ത് കുറേ കരഞ്ഞു .
അമ്മടെ കണ്ണൻ ഒന്നും കഴിച്ചില്ലേ .
എന്തിനാ അമ്മെ കരയുന്നെ .
ഒന്നുല്ല കണ്ണന് 'അമ്മ സൈദാലിക്കന്റെ കടയിൽ നിന്ന് പഴം വാങ്ങി തരാട്ടോ വായോ .
സമയം ആറുമണിയായ് തിരുമ്പാൻ ഉള്ള തുണികളും എടുത്ത് കണ്ണന്റെ കയ്യും പിടിച്ചു പുഴയിലേക്ക് നടന്നു .പുഴയിലേക്ക് പോവുന്ന വഴിയിലാ സൈദാലിക്കന്റെ കട .
കടയിൽ എത്തിയതും ഒരു നേന്ത്രപ്പഴം എടുത്തു കണ്ണന്റെ കൈയിൽ കൊടുത്തു അമ്മന്റെ മോൻ കഴിച്ചോട്ട ,,,
ഇക്ക ഒരു ഇരുപത്തൊന്നിന്റെ തിരുമ്പുന്ന സോപ്പ് കട്ട തായോ .
എഴുതി വെച്ചോ ഇക്ക മാസം ശമ്പളം കിട്ടുമ്പോ തീർക്കാം എല്ലാം കൂടി ,,,
ആ ലീലേ ഞാൻ നിന്നോട് പൈസ ചോദിച്ചോ അതിന് ,നീ ഉള്ളപ്പോ തന്നാ മതി .
ഇത് കണ്ടു നിന്ന ബാബു ചോദിച്ചു അതെന്താ ഇക്കാ ലീലക്ക് മാത്രം കിട്ടുമ്പോ തന്ന മതി എന്നൊരു വെപ്പ് ,,
ആ ചോദ്യത്തിന്റെ അർത്ഥം മനസിലാക്കിയ സെയ്‌ദാലിക്ക പറഞ്ഞു .
ന്റെ ബാബു ആ പാവത്തിന്റെ കാര്യം അറിയാലോ ആ കുഞ്ഞിനെ കൊണ്ട് ജീവിക്കാൻ പെടാ പാട് പെടുകയാ ആ പാവം .
പാടൊന്നും ഇല്ലാതെ ജീവിക്കാൻ വഴിയുണ്ടല്ലോ ഇക്കാ പെണ്ണല്ലേ ,,
ഷാജിയുടെ കമന്റ്
കൂടെ നിന്നവർ എല്ലാരും ചിരിച്ചു .
എല്ലാരും കൂടി ഇനി അതിന്റെ ഇറച്ചി തിന്നണ്ട എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ പാവം .
കുറച്ചു ശബ്ദം കനപ്പിച്ചാണ് ഇക്ക അത് പറഞ്ഞത് അത് കേട്ടതും ബാബുവും ഷാജിയും കടയിൽനിന്നറങ്ങി നടന്നു ,,,
ഇക്കയോട് തിരിച്ചു പറയാൻ അവർക്ക് ധൈര്യം പോരാ കാരണം പണി ഇല്ലാതിരിക്കുമ്പോ വീട് പട്ടിണിയാവാതെ പോവുന്നത് സൈതാലിക്കാന്റെ കട ഉള്ളത് കൊണ്ടാണ് ,,,
കുറച്ചു കഴിഞ്ഞു മഹരിബ് ബാങ്ക് പള്ളിയിൽനിന്ന് ഉയർന്നു.
ആകാശത്ത് ചുവന്ന ചക്രവാളം മാഞ്ഞു തുടങ്ങി ഭൂമിയിൽ ഇരുട്ട് വീണ് തുടങ്ങി ,,,
ഈറൻ അണിഞ്ഞ മുടിയിൽ നിന്ന് വെള്ളം ഇറ്റി വീഴുന്ന കോലത്തിൽ പുഴയിൽ നിന്ന് കയറി വരുന്ന ലീലയെ കണ്ട ഇക്ക നീട്ടി വിളിച്ചു ,,
എന്താ പെണ്ണെ നിനക്ക് ഒന്ന് നേരത്തെ തീർത്ത് പോന്നൂടെ നിന്റെ നീരാട്ട് ,,?
കുറച്ചു വൈകി പോയി ഇക്ക വേഗം ചെല്ലട്ടെ ഇനി ഇതുമതി അച്ഛന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ,,,
(പാവം അതിനൊരു തുണ ഇല്ലാണ്ടെ ആയി .)
സൈതാലിക്ക ആരോടെന്നില്ലാതെ ഒറ്റക്ക് നിന്ന് പറഞ്ഞു ,,
വീട്ടിലേക്ക് കയറി ചെന്നതും അച്ഛൻ മുന്നിലെ തിണ്ടിൽ ഇരിപ്പുണ്ട് ,
എവിടെ അഴിഞ്ഞാടാൻ പോയതാടി ഇത്ര നേരം,
ഇരുട്ടിയാലും തീരിലെ നിന്റെ നീരാട്ട്
നേരോം കാലോം ഇല്ലാതെ ഇങ്ങോട്ട് കയറി വരാൻ പറ്റില്ല എങ്ങോട്ടാ എന്നുവെച്ച പൊക്കോ ,,,
നിറഞ്ഞു കലങ്ങിയ കണ്ണുകളിൽ തീ ഒറ്റി വീണു എന്റെ വീട്ടുകാർക്കും ഞാനും മോനും ഒരു ഭാരമായി തുടങ്ങി എന്ന് വേദനയോടെ അവൾ മനസിലാക്കി .
കൂട്ടുകാരിയോട് ഈ കഥകൾ എല്ലാം പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു ,,
ലീലെ നീ കരയണ്ട നിന്റെ ഏട്ടൻ മരിച്ചപ്പോ കിട്ടിയ ആ മൂന്ന് സെന്റ് സ്ഥലത്ത് ഒരു കൂര ഉണ്ടാകാൻ നോക്ക് എന്നിട്ട് നീയും നിന്റെ മോനും മാസമാദാനത്തോടെ ജീവിക്കലോ .
അതിന് എത്ര പണം വേണം എന്റെ കൈയിൽ നയാ പൈസ ഇല്ലന്ന് നിനക്ക് അറിയാലോ ,,
ൻറെ ലീലെ നീ ഇപ്പോ ചെയുന്ന ജോലികൊണ്ട് നിനക്കൊരു വീട് വെക്കാൻ പറ്റില്ല ,,
നീ പ്രസവത്തിന് നിൽക്കാൻ പൊയ്ക്കോ അതാവുമ്പോ നല്ല കാശ് കിട്ടും നിനക്കൊരു വീട് ആവുന്നത് വരെ ,,
അതിന് ന്റെ കുട്ടിയെ ഞാൻ എന്ത് ചെയ്യും ഓൻ ഒന്നിനും ആയില്ലലോ ,?
അവനെ നീ ഏതെങ്കിലും ഒരു ഓർഫനേജിൽ ആക്ക് അവനവിടെ നിന്ന് പഠിച്ചോളും ഇപ്പോ മൂന്നിലല്ലേ ,,,
ദിവസങ്ങൾ വീണ്ടും ചിറകടിച്ചു നീങ്ങി ,,,
കണ്ണനെ അകത്തുള്ള ഒരു ഓർഫനേജിൽ കൊണ്ടുപോയി ചേർത്ത് തിരികെ പോരുന്ന നേരം അവനെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു അമ്മടെ മോൻ വികൃതി ഒന്നും കാണിക്കാതെ നിൽക്കണം ട്ടോ ,,,
ആ അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടിട്ടാവും അവിടുത്തെ ആയ പറഞ്ഞു നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ ഇവന് ഇവിടെ ഒരു കുറവും ഉണ്ടാവില്ല ,,
ആ ഓർഫനേജിന്റെ ഗെയ്റ്റ് കഴിയും വരെ ആ 'അമ്മ തിരിഞ്ഞു നോക്കി .
കണ്ണിൽ നിന്ന് മറയുന്ന ദൂരം കണ്ണനും നോക്കി നിന്ന് ,
ആഴ്ചകൾ മാസങ്ങളായി ജോലി കഴിയുന്ന ദിവസം ആ 'അമ്മ മകന്റെ അടുത്തേക്ക് ഓടി വരും ,,
അവനു വേണ്ട പലഹാരങ്ങൾ എല്ലാം കൊണ്ട് കൊടുക്കും
ഒരു പകൽ മുഴുവൻ അവന്റെ കൂടെ ഇരിക്കും .
സൂര്യൻ കടലിലേക്ക് ഊളിയിട്ടിറങ്ങുന്ന നേരം ആ കവിളിൽ മതി വരുവോളം ചുംബനങ്ങൾ നൽകി യാത്ര പറഞ്ഞു ഇറങ്ങും ,,
അത്യാവശ്യം പൈസയൊക്കെ സമ്പാദിച്ചു തുടങ്ങി നാട്ടിലുള്ളവർ ലീലയിലെ മാറ്റം മറ്റൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കാൻ തുടങ്ങി ,,
ചായക്കടകളിലും ബസ്റ്റോപ് കേന്ദ്രങ്ങളിലും ലീലയെ പല രീതിയിൽ ചിത്രീകരിച്ചു ,,
ഒന്നിനും മറുപടി നൽകാതെ തന്റെ ലക്‌ഷ്യം നിറവേറ്റാൻ കഠിന പരിശ്രമം തുടന്ന് കൊണ്ടേരുന്നു ലീല ,,
വീടുപണി തുടങ്ങി കടം മേടിച്ചും ലോൺ എടുത്തും തന്റെ കൊച്ചു സബാദ്യവും കൂട്ടി ആ മൂന്ന് സെന്ററിൽ ചെറിയൊരു വീട് വച്ചു.
സ്‌കൂൾ അവധി ദിവസങ്ങളിൽ കണ്ണനെയും വീട്ടിലേക്ക് കൊണ്ട് വരും ലീവ് കഴിഞ്ഞു കണ്ണനെ തിരികെ കൊണ്ട് വിടും ,,,
അങ്ങനെ ഒരു ദിവസം രാത്രി കണ്ണനും അമ്മയും ഉറങ്ങുന്ന നേരം വാതിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു .
ആരാണെന്ന് ചോദിച്ച ലീലയോട് ഞാൻ ആരായാലും എന്താ നിനക്ക് കാശ് കിട്ടിയ പോരെ വാതിൽ തുറക്കടി .
നിന്റെ അമ്മയെ പോയി വിളിക്കട തെണ്ടി
എന്ന് ആ വാതിൽ തുറക്കാതെ അവൾ പറഞ്ഞു ,,
ഓ നീ കെട്ടി ഒരുങ്ങി പോവുന്നത് എന്തിനാ എന്ന് ഈ നാട്ടുകാർക്ക് എല്ലാം അറിയാം നീ ശീലാവതി ചമയുന്നോ ,
എന്ന് ചോദിച്ചു ആ മനുഷ്യൻ വീടിന്റെ ഓട്ടിൻ പുറത്തേക്ക് കുറച്ചു കല്ലുകൾ വാരി എറിഞ്ഞു തെറിയും വിളിച്ചു നടന്നു പോയി .
കണ്ണനും അമ്മയും അന്നുറങ്ങിയില്ല .കലങ്ങിയ കണ്ണുകളുമായി നേരം വെളുപ്പിച്ചു ,,
ദൈവമേ ഞാനിതെല്ലാം അനുഭവിക്കാൻ എന്ത് തെറ്റാണ് ചെയ്തത് ഭർത്താവ് മരിച്ചൊരു വിധവ ആയതോ എന്തിനാണ് എന്നോടി ക്രൂരതാ .
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
അടുത്ത ദിവസം കിണർ കുത്താൻ വന്ന സുലൈമാനോട് ലീല എല്ലാം പറഞ്ഞു ലീലയുടെ സങ്കടം കണ്ടിട്ടോ സഹതാപമോ സുലൈമാൻ ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ എന്ന ചോദ്യം ചോദിച്ചു ,,,
ഭാര്യയും മക്കളും ഇല്ലാത്ത എനിക്ക് നിന്റെ അത്ര ബുദ്ധിമുട്ടുകൾ ഒന്നുമില്ല പക്ഷെ ഞാനും ഏകനാണ് ആരോരും ഇല്ലാത്തവൻ ,,,
കേൾക്കാൻ ഒരുപാട് ഇഷ്ടം ഉണ്ട് ഈ വാക്കുകൾ ഒക്കെ പക്ഷെ രണ്ടു ജാതിയിൽ പെട്ട നമ്മൾ അതിന് മുതിർന്നാൽ നാട്ടിൽ ഭൂകമ്പം ഉണ്ടാവും അറിയില്ലേ ഇക്ക ,,
എന്തക്കെ സംഭവിച്ചാലും ഞാൻ നിന്റെ കൈ വിടില്ല സമ്മതം ഉണ്ടെങ്കിൽ പറയ് ,,
ഉയിര്‌ള്ള കാലം നോക്കികോളാം .
വീണ്ടും പല അനുഭവങ്ങൾ ലീലക്ക് ഉണ്ടായി അദ്വാനിച്ചു ജീവിച്ചാലും നേരെ ചൊവ്വേ ജീവിക്കാൻ ഒരു വിധവയെയും അനുവദിക്കില്ല എന്ന് മനസിലാക്കിയ ലീല ചേച്ചി സുലൈമാനോട് സമ്മതം മൂളി ഇന്ന് രെജിസ്റ്റർ ഓഫീസിൽ വെച്ച് അവരുടെ വിവാഹം കഴിഞ്ഞു ,,
അതിന്റെയാണ് ഷാജിയുടെ കണ്ണനോടുള്ള പരിഹാസ ചോദ്യം .
.-------==///=/==
പുഴയിൽ നിന്ന് കയറി വീട്ടിൽ എത്തിയ കണ്ണൻ അമ്മയോട് ദേഷ്യത്തിൽ പുഴയിൽ ഷാജി ചേട്ടൻ കളിയാക്കിയതും എന്തിനാ 'അമ്മ കല്യാണം കഴിച്ചേ എന്നും ചോദിച്ചു ,,
അതൊന്നും അമ്മടെ കണ്ണന് ഇപ്പോ മനസിലാവില്ല പതിയെ 'അമ്മ പറഞ്ഞു തരാട്ടോ ,,,
കണ്ണൻ ദേഷ്യം കളഞ്ഞില്ല കുറച്ചു ദിവസം .
നാട്ടിലും വീട്ടിലും പിന്നെയും അവനെ പരിഹാസത്തിന്റെ കണ്ണുകളും ചിരികളും ഉയർന്നു ,,
പക്ഷെ അന്നുമുതൽ ആരും രാത്രിയുടെ മറ പറ്റി ആ വാതിലിൽ മുട്ടിയിട്ടില്ല ആരും അമ്മയോട് മോശമായി സംസാരിച്ചിട്ടില്ല ,,
പതിയെ അവനു മനസിലായി തുടങ്ങി എന്തിനായിരുന്നു അമ്മയുടെ വിവാഹം എന്ന് ,,,,
(ഇന്ന് ഒറ്റപെട്ടു പോയ സ്ത്രീകളെ വേട്ടയാടും വാക്ക് കൊണ്ടും നോട്ടം കൊണ്ടും.
ആൺ തുണ അതൊരു ബലം തന്നെയാണ് ,,,)
ശുഭം
രചന : നജീബ് കോൽപാടം ,,

മൊഞ്ചുള്ള ഒരു കുട്ടി

നിഷാദേ ഉമ്മാന്റെ കുട്ടി ഇനിയും എണീക്കുന്നില്ലേ സമയം എത്രയായി എന്നാ വിചാരം ,,
കുറച്ചു നേരം കൂടി കിടക്കട്ടെ ഉമ്മാ ,,,
അപ്പോ ഇന്ന് അബുക്കന്റെ കൂടെ ആ കുട്ട്യേ കാണാൻ ചെല്ലാം എന്ന് പറഞ്ഞിട്ട് പോവുന്നില്ലേ ,,,
ഞാൻ പോണോ ഉമ്മ .?
ഇങ്ങള് പോയി കണ്ട് ഇഷ്ടായ ഞാൻ കെട്ടിക്കോളാം ,,
അതിന് കാണുന്ന കുട്ടികളെ എല്ലാം എനിക്കിഷ്ടാവും അവർക്ക് നിന്നെ കൂടെ ഇഷ്ടവണ്ടേ അതിന് നീ തന്നെ പോണം
അത് കേട്ടപ്പോ നെഞ്ചിന് ഉള്ളിലൂടെ ഒരു തീ പോയ പോലെ ,,
ഉമ്മ പറഞ്ഞത് നേരാ കാണുന്ന കുട്ടികളെ എല്ലാം എനിക്കും ഉമ്മക്കും ഇഷ്ടാവും പക്ഷെ ആർക്കും എന്നെ ഇഷ്ടവുന്നില്ല .
കട്ടിലിൽ നിന്ന് എണീറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന്
എന്താ റബ്ബേ ഇത് കറുത്ത് ഒരു കരിക്കട്ട രൂപം.
കറുത്തിട്ടാണ് അനിയനും എന്നാലും അവന്റെ നിക്കാഹ് ശരിയായി .
കാരണം അവന്റെ നിറം കറുത്തിട്ടാണേലും കാണാൻ നല്ല മൊഞ്ചൊക്കെ ഉണ്ട് നല്ല ഒരു ജോലിയും ഉണ്ട് അവന് .ഞാനാണേൽ ഒരു ആട്ടോ ഡ്രൈവറും ,,
എന്തക്കയോ ആലോചിച്ചു അങ്ങനെ നികുമ്പഴാ ഉമ്മാന്റെ അടുത്ത വിളി .
നിഷാദേ നീ എണീറ്റില്ലേ .
എണീറ്റ് ഉമ്മാ ഇതാ വരുന്നു ,,
റൂമിൽ നിന്ന് പുറത്തു വന്നു നേരെ മുറ്റത്തോട്ട് ഇറങ്ങി .
ബാത്‌റൂമിൽ നോക്കുമ്പോ അനിയൻ ഉണ്ട് .
അവന്റെ കുളി കഴിഞ്ഞു പുറത്തിറങ്ങട്ടെ എന്ന് കരുതി മുറ്റത്തെ തെങ്ങിന്റെ ചുവട്ടിൽ അങ്ങനെ നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ സഫിയാത്തന്റെ ചോദ്യം .
എന്താ നിഷാദേ ഇന്ന് ഓടാൻ പോണില്ല ,,,?
ഉണ്ട് സഫിയത്താ ഉച്ചകഴിഞ്ഞേ പോവുന്നുള്ളു ,,
അതെന്താ ,,
ഒരിടം വരെ പോവാനുണ്ട് അതാ .
എന്താടാ ഇന്നും പെണ്ണുകാണൽ ഉണ്ടോ ,,
ആ ഇന്ന് അബുക്കാക കൂടെ ചെല്ലാൻ പറഞ്ഞു മൂപ്പരെ കുടുംബത്തിൽ ഒരു കുട്ടി ഉണ്ടത്രേ ,,
ഇതെങ്കിലും ശരിയാവോ നിഷാദേ ,,
ആ നോക്കട്ടെ സഫിയാത്ത ,,
സഫിയതാനോട് സംസാരിച്ചു നിൽക്കുമ്പോ അതാ അബുക്കാക വരുന്നു .
ഉമ്മാ അബുക്കാക വരുന്നുണ്ട് ചായ എടുത്ത് വെക്കീം ഞാനൊന്നു കുളിക്കട്ടെ ,,
അനിയൻ ഇറങ്ങിയ ഉടനെ ഞാൻ ബാത്റൂമിലേക് കയറി .
പെട്ടന്ന് ഫ്രഷായി ഇറങ്ങി .
കോലായിൽ അബുക്കാക ഇരുന്നു ചായ കുടിക്കുന്നുണ്ട് .
കാക്ക ഒരു പത്തു മിനിറ്റ് ഞാനൊന്നു ഡ്രെസ് ഇടട്ടെ നമുക്ക് ഇപ്പോ ഇറങ്ങാം .
നിഷാദേ വേഗം നോക്ക് എനിക്ക് ഇത് കഴിഞ്ഞിട്ട് വേണം ഒരു നിക്കാഹിന് പോവാൻ .
താ കഴിഞ്ഞു ഇക്കാ .
പാവപെട്ട കുടുംബമാണ് കുട്ടിടെ അവിടെ ചെന്നിട്ട് വീട് പറ്റിയില്ല എന്നൊന്നും എന്നോട് പറയരുത് ട്ടോ .
ഇക്കാ വീടൊന്നും ഇല്ലങ്കിലും കുഴപ്പം ഇല്ല എന്നെ പോലെ കറുത്തിട്ട് ഒരു കുട്ടി ആയാൽ മതി .
അതെന്താ നിഷാദേ ഇജ് വെളുത്ത കുട്ടികളെ കേട്ടൂല .
ഞാൻ ആരെ വേണേലും കെട്ടും ഇക്ക കാണാൻ കുറച്ചു മൊഞ്ചുള്ള കുട്ടികൾക്ക് ഒന്നും എന്നെ ഇഷ്ടവൂല .
വയ്യ ഇനിയും ഒരോരുത്തരുടെ മുന്നിൽ പോയി നാണംകെടാൻ .
മ്മ്മ് ഇജ് വേഗം ഇറങ്ങാൻ നോക്ക് .
ഡ്രെസ് ചെയ്ത് ഉമ്മാന്റെ അടുത്ത് സലാം പറഞ് ഇറങ്ങുമ്പോ ഉമ്മാന്റെ ഒരു പ്രാർത്ഥന റബിൽ ആലമീനായ തമ്പുരാനേ ഇതെങ്കിലും ഒന്ന് ശരിയാക്കി തരണേ ,,
ആ ദുഹാ കേട്ടപ്പോ മനസ്സിൽ ആമീൻ പറഞ്ഞു ഞാനും വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി
കുറച്ചു ദൂരം ചെന്നപ്പോൾ അബുക്കാ പറഞ്ഞു അതാ ആ വളവിൽ നിന്ന് താഴോട്ടുള്ള വഴിക്ക് വണ്ടി തിരിക്ക്
കട്ടർ ആണല്ലോ ഇക്കാ .
ആ നീ വിടാൻ നോക്ക്
ആ മൺ പാതയിലൂടെ ഒരു നാല്‌ കിലോമീറ്റർ ഉള്ളിലേക്ക് പോയി
ആ പോസ്റ്റിന് അടുത്ത് വണ്ടി നിർത്ത്
അവിടെയാണോ ഇക്ക വീട്
അല്ല കുറച്ചു നടക്കാൻ ഉണ്ട് .
വണ്ടി അവിടെ സൈഡാക്കി കരിയിലകൾ വീണു പുല്ലു കയറിയ ഇടവഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു .
നേരെ അബുക്കക ഒരു വീട്ടിലേക്ക് കയറി ചെന്നു .
ചെറിയര് വീട് കണ്ടാൽ തന്നെ അറിയാം നല്ലൊരു മഴ അതിജീവിക്കാൻ കഴിയുമോ എന്നറിയാത്ത സ്ഥിതി എപ്പോ വേണമെങ്കിലും പൊളിഞ്ഞു വീഴാൻ പോവാവുന്ന ഒരു കുടിൽ
ഇക്കാടെ വിളി കേട്ടതും വീടിനു പിറകിൽ നിന്നും കൈയിൽ ഒരു ബക്കറ്റുമായി ഒരു സ്ത്രീ വന്നു
ആ ഇക്ക നിങ്ങൾ എത്തിയോ കാത്തിരിക്കുക ആയിരുന്നു .കയറീം .
നേരെ കോലായിലേക്ക് കയറി കാകന്റെ കൂടെ ഞാനും അവിടെ ആദ്യം തന്നെ ഇട്ടുവെച്ച കസേരയിൽ രണ്ടാളും ഇരുന്നു .
നേരത്തെ വന്ന സ്ത്രീ കുട്ടിയുടെ ഉമ്മയാണ് എന്ന് മനസിലായി .
ഇതാണ് നിഷാദേ വീട് അത് കുട്ടിയുടെ ഉമ്മ പിന്നെ താഴെ ഒരനിയൻ കുട്ടി കൂടെ ഉണ്ട് .
വാപ്പയോ ഇക്ക .
വാപ്പ മരിച്ചിട്ട് ഏഴു വർഷമായി .
അത് പറഞ്ഞു തീർന്നതും ഉമ്മ ഞങ്ങളെ അടുത്തേക്ക് വന്നു .
ഇക്കാ കാര്യങ്ങൾ ഒക്കെ പറഞ്ഞില്ലേ ഈ നാല് സെന്റ് അല്ലാതെ ന്റെ കൈയിൽ ഒന്നുമില്ല ആരും തരാനും ഇല്ല .
അതക്കെ ഞാൻ പറഞ്ഞിട്ടുണ്ട് ഇജ് കുട്ടിയെ വിളിച്ച പോയിട്ട് നൂർ കൂട്ടം പണിയുണ്ട് .
മോളെ ഫാസിലാ ഇങ്ങോട്ട് വാ .ഉമ്മ നീട്ടി വിളിച്ചു .
എന്റെ നെഞ്ചിൽ ബാന്റടിക്കുന്ന പോലെ പിടക്കാൻ തുടങ്ങി .
കൈയിൽ രണ്ടു ഗ്ലാസ് ചായയുമായി ഉമ്മാന്റെ പുറകിൽ അവൾ വന്നു നിന്നു ഞാൻ തല താഴ്ത്തി ഇരുന്നു
അതിനിടയിൽ ഇക്ക പറഞ്ഞു ഇങ്ങോട്ട് കൊടുക്ക് മോളെ .
അവളെന്റെ അടുത്ത് വന്നു നിന്നത് ഞാൻ അറിഞ്ഞു തല ഉയർത്തി മുഖത്തോട്ട് നോക്കിയ ഞാൻ ഞെട്ടി പോയി .
റബ്ബേ എന്താ ഇത് .കണ്ടാൽ സിനിമ നടി പോലുണ്ട് എന്തൊരു മൊഞ്ചാ ,,
ഈ കുട്ടിക്കും എന്നെ ഇഷ്ടാവില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടുവന്ന ചായ വാങ്ങി കൈയിൽ പിടിച്ചു
നല്ലോണം നോക്കിയോ നിഷാദേ
ഒരു അവിഞ്ഞ മുഖത്തോടെ ഇക്കാനെ നോക്കി .
ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ഇക്ക ചിരിച്ചു .
അനക് ഓളോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക് ഞങ്ങൾ അങ്ങോട്ട് മാറി തരാം
അതും പറഞ്ഞു ഇക്കയും ഉമ്മയും മുറ്റത്തോട്ട് ഇറങ്ങി .
അവളെന്റെ അടുത്തേക്ക് വന്നു .
എന്ത് പറയണം എന്നറിയാതെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി .
പേര് ഫാസില എന്നാണ് എന്ന് ഉമ്മ വിളിച്ചപ്പോ മനസിലായി .
എന്റെ പേര് നിഷാദ്
ഫാസില എന്താ ചെയ്യുന്നേ .
പ്ലസ്‌ടു കഴിഞ്ഞു പിന്നെ പഠിക്കാൻ പോയില്ല പിന്നെ പഠിപ്പിക്കാൻ ഉമ്മാന്റെ അവസ്ഥ അറിയാലോ ,
മ് പഠിപ്പ് വേണം എന്ന് കരുതിയിട്ട് ചോതിച്ചതല്ല ഫാസില എന്തെങ്കിലും ചോതിക്കണ്ടേ .അതിന്
നിങ്ങൾ എന്താ ചെയ്യുന്നേ .
ഞാൻ ഒരു ആട്ടോ ഡ്രൈവർ ആണ് .
ഫാസില എനിക്ക് നിന്നെ ഇഷ്ടമായി എന്നെ ഇഷ്ടായോ .
മ്മ്
അതിന് അവൾ ഒരു മൂളലിൽ ഒതുക്കി .
ഇഷ്ടായില്ലങ്കിൽ അത് തുറന്ന് പറയുട്ടോ ഫാസില ഒരുപാട് കുട്ടികളെ കണ്ടു എന്റെ നിറമാണ് അവർക്കൊന്നും ഇഷ്ടവാതിരിക്കാൻ കാരണം അവരെ പറഞ്ഞിട്ടും കാര്യമില്ല അവർക്കും ഉണ്ടാവില്ലേ മോഹങ്ങൾ .
എനിക്ക് ഇഷ്ടായി നിങ്ങളെ .
ഉമ്മാന്റെ അവസ്ഥ കൊണ്ട് മാത്രം പറയല്ലേ ട്ടോ ഫാസില .
അല്ല ഇക്ക എനിക്ക് ഇഷ്ടമാണ് പിന്നെ ഭംഗി ഒന്നുമല്ല ഞാൻ നോക്കുന്നത് എന്നെ സ്നേഹിക്കുന്ന ഒരാളായ മതി .
അത് കേട്ടപ്പോൾ ശരിക്കും മനസ്സിൽ ഒരു മഴ പെയ്ത് .
എന്നാ ഞാനെന്റെ ഉമ്മയെ പറഞ്ഞയകട്ടെ ഇങ്ങോട്ട് .
അതിന് നിങ്ങളെ ഉമ്മ ഇവടെ വന്നിരുന്നല്ലോ .?
ഓഹോ എന്ന്
രണ്ടു ദിവസം മുൻപ് .
ആണോ എന്നോട് പറഞ്ഞില്ല .
മ്മ് വന്നു കണ്ടു പോയതാ അവരൊക്കെ .
അപ്പോ ഞാൻ മാത്രേ കാണാതെ ഒള്ളു അല്ലെ ,
എന്നാൽ ഞാൻ പോട്ടെ ഫാസില ഇനിയും കാണാം വൈകാതെ ,
അവരോട് യാത്ര പറഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു ,,
ഇക്കാ നിങ്ങളെന്താ ഇതൊന്നും എന്നോട് പറയാതിരുന്നേ .
വെളുത്ത കുട്ടി ആണെന്ന് പറഞ്ഞാൽ നീ വരില്ലലോ .
അതുകൊണ്ടാ ഉമ്മ പറയണ്ട പറഞ്ഞു .
ഇനിയിപ്പോ വൈകാതെ ഇത് നടത്തുകയല്ലേ നിഷാദേ .
ആ ഇക്ക ഇനി ഉമ്മയും നിങ്ങളൊക്കെ തീരുമാനിക്ക് .
വീട്ടിൽ ചെന്ന് കയറിയതും ഉമ്മ പുറത്തിരിപ്പുണ്ട് .
എന്നെ കണ്ടതും ഒരു പുഞ്ചിരി തന്നു .
എല്ലാം ഒപ്പിച്ചിട്ട് ഇവടെ ഇരുന്ന് ചിരിക്കാ അല്ലെ നബീസോ ,,
ഉമ്മാന്റെ കവിളിൽ ഒരു കടി കൊടുത്ത് വീട്ടിലേക്ക് കയറി .
എന്താ മോനെ നിനക്ക് ഇഷ്ടായോ .
പിന്നെ എനിക്കിഷ്ടായി .
അങ്ങനെ എല്ലാരുടേം സമ്മതത്തോടെ രണ്ടാഴച്ചക്കുള്ളിൽ കല്ല്യാണവും ഉറപ്പിച്ചു ,,
കല്യാണത്തിന്റെ അന്ന് നിക്കാഹ് കഴിഞ്ഞു അവളേം കൂട്ടി വീട്ടിലേക്ക് കയറി വരുമ്പോ .
പന്തലിൽ ഉള്ളവരിൽ പലരും അടക്കം പറയുന്നത് കേട്ട് പെണ്ണിനെ കാണാൻ എന്തൊരു മൊഞ്ചാ അവൾക്ക് പറ്റിയ ചെക്കനോന്നും അല്ലാ,,
അത് കേട്ടതും അവരുടെ മുന്നിൽ എന്റ കൈ ഒന്നുടെ ചേർത്ത് പിടിച്ചു അവൾ മുന്നോട്ട് നടന്നു .
ഞങ്ങളെ കാത്തിരിക്കുന്ന നബീസുമ്മന്റെ കൈയിൽ അവളെ കൊടുത്ത് ഞാൻ അവളുടെ കൂടെ വീടിനുള്ളിലേക്ക് കയറി ,,
ഇതൊക്കെ കണ്ടുനിന്ന സഫിയാത്ത മാത്രം പറഞ്ഞു അവന്റെ മനസ് പോലെ നല്ല മൊഞ്ചുള്ള ഒരു കുട്ടി ,,,
ശുഭം
രചന നജീബ് കോൽപാടം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo