Slider

മൊഞ്ചുള്ള ഒരു കുട്ടി

0
നിഷാദേ ഉമ്മാന്റെ കുട്ടി ഇനിയും എണീക്കുന്നില്ലേ സമയം എത്രയായി എന്നാ വിചാരം ,,
കുറച്ചു നേരം കൂടി കിടക്കട്ടെ ഉമ്മാ ,,,
അപ്പോ ഇന്ന് അബുക്കന്റെ കൂടെ ആ കുട്ട്യേ കാണാൻ ചെല്ലാം എന്ന് പറഞ്ഞിട്ട് പോവുന്നില്ലേ ,,,
ഞാൻ പോണോ ഉമ്മ .?
ഇങ്ങള് പോയി കണ്ട് ഇഷ്ടായ ഞാൻ കെട്ടിക്കോളാം ,,
അതിന് കാണുന്ന കുട്ടികളെ എല്ലാം എനിക്കിഷ്ടാവും അവർക്ക് നിന്നെ കൂടെ ഇഷ്ടവണ്ടേ അതിന് നീ തന്നെ പോണം
അത് കേട്ടപ്പോ നെഞ്ചിന് ഉള്ളിലൂടെ ഒരു തീ പോയ പോലെ ,,
ഉമ്മ പറഞ്ഞത് നേരാ കാണുന്ന കുട്ടികളെ എല്ലാം എനിക്കും ഉമ്മക്കും ഇഷ്ടാവും പക്ഷെ ആർക്കും എന്നെ ഇഷ്ടവുന്നില്ല .
കട്ടിലിൽ നിന്ന് എണീറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന്
എന്താ റബ്ബേ ഇത് കറുത്ത് ഒരു കരിക്കട്ട രൂപം.
കറുത്തിട്ടാണ് അനിയനും എന്നാലും അവന്റെ നിക്കാഹ് ശരിയായി .
കാരണം അവന്റെ നിറം കറുത്തിട്ടാണേലും കാണാൻ നല്ല മൊഞ്ചൊക്കെ ഉണ്ട് നല്ല ഒരു ജോലിയും ഉണ്ട് അവന് .ഞാനാണേൽ ഒരു ആട്ടോ ഡ്രൈവറും ,,
എന്തക്കയോ ആലോചിച്ചു അങ്ങനെ നികുമ്പഴാ ഉമ്മാന്റെ അടുത്ത വിളി .
നിഷാദേ നീ എണീറ്റില്ലേ .
എണീറ്റ് ഉമ്മാ ഇതാ വരുന്നു ,,
റൂമിൽ നിന്ന് പുറത്തു വന്നു നേരെ മുറ്റത്തോട്ട് ഇറങ്ങി .
ബാത്‌റൂമിൽ നോക്കുമ്പോ അനിയൻ ഉണ്ട് .
അവന്റെ കുളി കഴിഞ്ഞു പുറത്തിറങ്ങട്ടെ എന്ന് കരുതി മുറ്റത്തെ തെങ്ങിന്റെ ചുവട്ടിൽ അങ്ങനെ നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ സഫിയാത്തന്റെ ചോദ്യം .
എന്താ നിഷാദേ ഇന്ന് ഓടാൻ പോണില്ല ,,,?
ഉണ്ട് സഫിയത്താ ഉച്ചകഴിഞ്ഞേ പോവുന്നുള്ളു ,,
അതെന്താ ,,
ഒരിടം വരെ പോവാനുണ്ട് അതാ .
എന്താടാ ഇന്നും പെണ്ണുകാണൽ ഉണ്ടോ ,,
ആ ഇന്ന് അബുക്കാക കൂടെ ചെല്ലാൻ പറഞ്ഞു മൂപ്പരെ കുടുംബത്തിൽ ഒരു കുട്ടി ഉണ്ടത്രേ ,,
ഇതെങ്കിലും ശരിയാവോ നിഷാദേ ,,
ആ നോക്കട്ടെ സഫിയാത്ത ,,
സഫിയതാനോട് സംസാരിച്ചു നിൽക്കുമ്പോ അതാ അബുക്കാക വരുന്നു .
ഉമ്മാ അബുക്കാക വരുന്നുണ്ട് ചായ എടുത്ത് വെക്കീം ഞാനൊന്നു കുളിക്കട്ടെ ,,
അനിയൻ ഇറങ്ങിയ ഉടനെ ഞാൻ ബാത്റൂമിലേക് കയറി .
പെട്ടന്ന് ഫ്രഷായി ഇറങ്ങി .
കോലായിൽ അബുക്കാക ഇരുന്നു ചായ കുടിക്കുന്നുണ്ട് .
കാക്ക ഒരു പത്തു മിനിറ്റ് ഞാനൊന്നു ഡ്രെസ് ഇടട്ടെ നമുക്ക് ഇപ്പോ ഇറങ്ങാം .
നിഷാദേ വേഗം നോക്ക് എനിക്ക് ഇത് കഴിഞ്ഞിട്ട് വേണം ഒരു നിക്കാഹിന് പോവാൻ .
താ കഴിഞ്ഞു ഇക്കാ .
പാവപെട്ട കുടുംബമാണ് കുട്ടിടെ അവിടെ ചെന്നിട്ട് വീട് പറ്റിയില്ല എന്നൊന്നും എന്നോട് പറയരുത് ട്ടോ .
ഇക്കാ വീടൊന്നും ഇല്ലങ്കിലും കുഴപ്പം ഇല്ല എന്നെ പോലെ കറുത്തിട്ട് ഒരു കുട്ടി ആയാൽ മതി .
അതെന്താ നിഷാദേ ഇജ് വെളുത്ത കുട്ടികളെ കേട്ടൂല .
ഞാൻ ആരെ വേണേലും കെട്ടും ഇക്ക കാണാൻ കുറച്ചു മൊഞ്ചുള്ള കുട്ടികൾക്ക് ഒന്നും എന്നെ ഇഷ്ടവൂല .
വയ്യ ഇനിയും ഒരോരുത്തരുടെ മുന്നിൽ പോയി നാണംകെടാൻ .
മ്മ്മ് ഇജ് വേഗം ഇറങ്ങാൻ നോക്ക് .
ഡ്രെസ് ചെയ്ത് ഉമ്മാന്റെ അടുത്ത് സലാം പറഞ് ഇറങ്ങുമ്പോ ഉമ്മാന്റെ ഒരു പ്രാർത്ഥന റബിൽ ആലമീനായ തമ്പുരാനേ ഇതെങ്കിലും ഒന്ന് ശരിയാക്കി തരണേ ,,
ആ ദുഹാ കേട്ടപ്പോ മനസ്സിൽ ആമീൻ പറഞ്ഞു ഞാനും വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി
കുറച്ചു ദൂരം ചെന്നപ്പോൾ അബുക്കാ പറഞ്ഞു അതാ ആ വളവിൽ നിന്ന് താഴോട്ടുള്ള വഴിക്ക് വണ്ടി തിരിക്ക്
കട്ടർ ആണല്ലോ ഇക്കാ .
ആ നീ വിടാൻ നോക്ക്
ആ മൺ പാതയിലൂടെ ഒരു നാല്‌ കിലോമീറ്റർ ഉള്ളിലേക്ക് പോയി
ആ പോസ്റ്റിന് അടുത്ത് വണ്ടി നിർത്ത്
അവിടെയാണോ ഇക്ക വീട്
അല്ല കുറച്ചു നടക്കാൻ ഉണ്ട് .
വണ്ടി അവിടെ സൈഡാക്കി കരിയിലകൾ വീണു പുല്ലു കയറിയ ഇടവഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു .
നേരെ അബുക്കക ഒരു വീട്ടിലേക്ക് കയറി ചെന്നു .
ചെറിയര് വീട് കണ്ടാൽ തന്നെ അറിയാം നല്ലൊരു മഴ അതിജീവിക്കാൻ കഴിയുമോ എന്നറിയാത്ത സ്ഥിതി എപ്പോ വേണമെങ്കിലും പൊളിഞ്ഞു വീഴാൻ പോവാവുന്ന ഒരു കുടിൽ
ഇക്കാടെ വിളി കേട്ടതും വീടിനു പിറകിൽ നിന്നും കൈയിൽ ഒരു ബക്കറ്റുമായി ഒരു സ്ത്രീ വന്നു
ആ ഇക്ക നിങ്ങൾ എത്തിയോ കാത്തിരിക്കുക ആയിരുന്നു .കയറീം .
നേരെ കോലായിലേക്ക് കയറി കാകന്റെ കൂടെ ഞാനും അവിടെ ആദ്യം തന്നെ ഇട്ടുവെച്ച കസേരയിൽ രണ്ടാളും ഇരുന്നു .
നേരത്തെ വന്ന സ്ത്രീ കുട്ടിയുടെ ഉമ്മയാണ് എന്ന് മനസിലായി .
ഇതാണ് നിഷാദേ വീട് അത് കുട്ടിയുടെ ഉമ്മ പിന്നെ താഴെ ഒരനിയൻ കുട്ടി കൂടെ ഉണ്ട് .
വാപ്പയോ ഇക്ക .
വാപ്പ മരിച്ചിട്ട് ഏഴു വർഷമായി .
അത് പറഞ്ഞു തീർന്നതും ഉമ്മ ഞങ്ങളെ അടുത്തേക്ക് വന്നു .
ഇക്കാ കാര്യങ്ങൾ ഒക്കെ പറഞ്ഞില്ലേ ഈ നാല് സെന്റ് അല്ലാതെ ന്റെ കൈയിൽ ഒന്നുമില്ല ആരും തരാനും ഇല്ല .
അതക്കെ ഞാൻ പറഞ്ഞിട്ടുണ്ട് ഇജ് കുട്ടിയെ വിളിച്ച പോയിട്ട് നൂർ കൂട്ടം പണിയുണ്ട് .
മോളെ ഫാസിലാ ഇങ്ങോട്ട് വാ .ഉമ്മ നീട്ടി വിളിച്ചു .
എന്റെ നെഞ്ചിൽ ബാന്റടിക്കുന്ന പോലെ പിടക്കാൻ തുടങ്ങി .
കൈയിൽ രണ്ടു ഗ്ലാസ് ചായയുമായി ഉമ്മാന്റെ പുറകിൽ അവൾ വന്നു നിന്നു ഞാൻ തല താഴ്ത്തി ഇരുന്നു
അതിനിടയിൽ ഇക്ക പറഞ്ഞു ഇങ്ങോട്ട് കൊടുക്ക് മോളെ .
അവളെന്റെ അടുത്ത് വന്നു നിന്നത് ഞാൻ അറിഞ്ഞു തല ഉയർത്തി മുഖത്തോട്ട് നോക്കിയ ഞാൻ ഞെട്ടി പോയി .
റബ്ബേ എന്താ ഇത് .കണ്ടാൽ സിനിമ നടി പോലുണ്ട് എന്തൊരു മൊഞ്ചാ ,,
ഈ കുട്ടിക്കും എന്നെ ഇഷ്ടാവില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടുവന്ന ചായ വാങ്ങി കൈയിൽ പിടിച്ചു
നല്ലോണം നോക്കിയോ നിഷാദേ
ഒരു അവിഞ്ഞ മുഖത്തോടെ ഇക്കാനെ നോക്കി .
ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ഇക്ക ചിരിച്ചു .
അനക് ഓളോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക് ഞങ്ങൾ അങ്ങോട്ട് മാറി തരാം
അതും പറഞ്ഞു ഇക്കയും ഉമ്മയും മുറ്റത്തോട്ട് ഇറങ്ങി .
അവളെന്റെ അടുത്തേക്ക് വന്നു .
എന്ത് പറയണം എന്നറിയാതെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി .
പേര് ഫാസില എന്നാണ് എന്ന് ഉമ്മ വിളിച്ചപ്പോ മനസിലായി .
എന്റെ പേര് നിഷാദ്
ഫാസില എന്താ ചെയ്യുന്നേ .
പ്ലസ്‌ടു കഴിഞ്ഞു പിന്നെ പഠിക്കാൻ പോയില്ല പിന്നെ പഠിപ്പിക്കാൻ ഉമ്മാന്റെ അവസ്ഥ അറിയാലോ ,
മ് പഠിപ്പ് വേണം എന്ന് കരുതിയിട്ട് ചോതിച്ചതല്ല ഫാസില എന്തെങ്കിലും ചോതിക്കണ്ടേ .അതിന്
നിങ്ങൾ എന്താ ചെയ്യുന്നേ .
ഞാൻ ഒരു ആട്ടോ ഡ്രൈവർ ആണ് .
ഫാസില എനിക്ക് നിന്നെ ഇഷ്ടമായി എന്നെ ഇഷ്ടായോ .
മ്മ്
അതിന് അവൾ ഒരു മൂളലിൽ ഒതുക്കി .
ഇഷ്ടായില്ലങ്കിൽ അത് തുറന്ന് പറയുട്ടോ ഫാസില ഒരുപാട് കുട്ടികളെ കണ്ടു എന്റെ നിറമാണ് അവർക്കൊന്നും ഇഷ്ടവാതിരിക്കാൻ കാരണം അവരെ പറഞ്ഞിട്ടും കാര്യമില്ല അവർക്കും ഉണ്ടാവില്ലേ മോഹങ്ങൾ .
എനിക്ക് ഇഷ്ടായി നിങ്ങളെ .
ഉമ്മാന്റെ അവസ്ഥ കൊണ്ട് മാത്രം പറയല്ലേ ട്ടോ ഫാസില .
അല്ല ഇക്ക എനിക്ക് ഇഷ്ടമാണ് പിന്നെ ഭംഗി ഒന്നുമല്ല ഞാൻ നോക്കുന്നത് എന്നെ സ്നേഹിക്കുന്ന ഒരാളായ മതി .
അത് കേട്ടപ്പോൾ ശരിക്കും മനസ്സിൽ ഒരു മഴ പെയ്ത് .
എന്നാ ഞാനെന്റെ ഉമ്മയെ പറഞ്ഞയകട്ടെ ഇങ്ങോട്ട് .
അതിന് നിങ്ങളെ ഉമ്മ ഇവടെ വന്നിരുന്നല്ലോ .?
ഓഹോ എന്ന്
രണ്ടു ദിവസം മുൻപ് .
ആണോ എന്നോട് പറഞ്ഞില്ല .
മ്മ് വന്നു കണ്ടു പോയതാ അവരൊക്കെ .
അപ്പോ ഞാൻ മാത്രേ കാണാതെ ഒള്ളു അല്ലെ ,
എന്നാൽ ഞാൻ പോട്ടെ ഫാസില ഇനിയും കാണാം വൈകാതെ ,
അവരോട് യാത്ര പറഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു ,,
ഇക്കാ നിങ്ങളെന്താ ഇതൊന്നും എന്നോട് പറയാതിരുന്നേ .
വെളുത്ത കുട്ടി ആണെന്ന് പറഞ്ഞാൽ നീ വരില്ലലോ .
അതുകൊണ്ടാ ഉമ്മ പറയണ്ട പറഞ്ഞു .
ഇനിയിപ്പോ വൈകാതെ ഇത് നടത്തുകയല്ലേ നിഷാദേ .
ആ ഇക്ക ഇനി ഉമ്മയും നിങ്ങളൊക്കെ തീരുമാനിക്ക് .
വീട്ടിൽ ചെന്ന് കയറിയതും ഉമ്മ പുറത്തിരിപ്പുണ്ട് .
എന്നെ കണ്ടതും ഒരു പുഞ്ചിരി തന്നു .
എല്ലാം ഒപ്പിച്ചിട്ട് ഇവടെ ഇരുന്ന് ചിരിക്കാ അല്ലെ നബീസോ ,,
ഉമ്മാന്റെ കവിളിൽ ഒരു കടി കൊടുത്ത് വീട്ടിലേക്ക് കയറി .
എന്താ മോനെ നിനക്ക് ഇഷ്ടായോ .
പിന്നെ എനിക്കിഷ്ടായി .
അങ്ങനെ എല്ലാരുടേം സമ്മതത്തോടെ രണ്ടാഴച്ചക്കുള്ളിൽ കല്ല്യാണവും ഉറപ്പിച്ചു ,,
കല്യാണത്തിന്റെ അന്ന് നിക്കാഹ് കഴിഞ്ഞു അവളേം കൂട്ടി വീട്ടിലേക്ക് കയറി വരുമ്പോ .
പന്തലിൽ ഉള്ളവരിൽ പലരും അടക്കം പറയുന്നത് കേട്ട് പെണ്ണിനെ കാണാൻ എന്തൊരു മൊഞ്ചാ അവൾക്ക് പറ്റിയ ചെക്കനോന്നും അല്ലാ,,
അത് കേട്ടതും അവരുടെ മുന്നിൽ എന്റ കൈ ഒന്നുടെ ചേർത്ത് പിടിച്ചു അവൾ മുന്നോട്ട് നടന്നു .
ഞങ്ങളെ കാത്തിരിക്കുന്ന നബീസുമ്മന്റെ കൈയിൽ അവളെ കൊടുത്ത് ഞാൻ അവളുടെ കൂടെ വീടിനുള്ളിലേക്ക് കയറി ,,
ഇതൊക്കെ കണ്ടുനിന്ന സഫിയാത്ത മാത്രം പറഞ്ഞു അവന്റെ മനസ് പോലെ നല്ല മൊഞ്ചുള്ള ഒരു കുട്ടി ,,,
ശുഭം
രചന നജീബ് കോൽപാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo