"ദാ നോക്കിയെ ചേട്ടാ അവൻ ചവിട്ടുന്നത് " നിറവയറിലേക്ക് തൊട്ടു കാണിച്ചു കൊണ്ട് ഭാനു കിടക്കാൻ നേരം രവിയോടു പറഞ്ഞു
"ആഹാ അവനാണെന്ന് നീ ഉറപ്പിച്ചോ...എങ്കിൽ ടാ മോനെ അമ്മയെ നോവിക്കെല്ലേടാ കുട്ടാ മോന് അച്ഛനൊരു ഉമ്മ തരാട്ടോ...എന്നു പറഞ്ഞവൻ അവളുടെ വയറിലൊരു ഉമ്മ വച്ചു
എന്നിട്ട് വീണ്ടുമവൻ ചോദിച്ചു "നിനക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ ഭാനു."
അവന്റെ ശ്വാസത്തിലെ മദ്യത്തിന്റെ മണം ഭാനു അറിഞ്ഞു
"ഇന്നും കുടിച്ചു അല്ലേ..നിങ്ങളുടെ ഉമ്മ എന്റെ മോന് വേണ്ട കണ്ടോ അവൻ പിണങ്ങി പൊയ്ക്കളഞ്ഞത് ഇപ്പൊ ഒരനക്കവും ഇല്ല " ഭാനു പിണക്കത്തിന്റെ സ്വരത്തിൽ പറഞ്ഞു
''ആണോടാ കുട്ടാ അച്ഛനിന്ന് ഒരു പാട് ജോലിപ്പാട് ആയിരുന്നു മക്കളെ ദേഹം വേദനിച്ചിട്ട് വയ്യ അതല്ലേ ഇച്ചിരി കുടിച്ചു പോയത് എന്റെ മോൻ വന്നു കഴിഞ്ഞിട്ട് അച്ഛൻ പിന്നെ ഇത് തൊടില്ല രവി അവളെ സമാധാനപ്പെടുത്തി
ലൈറ്റണച്ചവർ ഉറങ്ങാൻ കിടന്നു..... മിനിട്ടുകൾക്കകം തന്നെ രവിയുടെ കൂർക്കംവലി ഉയർന്നു......
പുറത്തെന്തോ തട്ടുന്ന ശബ്ദം കേൾക്കുന്നു ഉറങ്ങാതെ കിടന്ന ഭാനു ശ്രദ്ധിച്ചു ഇരുമ്പു കൊണ്ട് എന്തിലോ അടിക്കുന്ന പോലെ ശബ്ദം കേൾക്കുന്നു ആരെങ്കിലും കള്ളൻമാരാണോ....ഭാനു ചെറുതായൊന്നു ഭയന്നു "ചേട്ടാ...ചേട്ടാ..ഒന്നെഴുന്നേറ്റേ.. പുറത്തെന്തോ ശബ്ദം... "അവൾ രവിയെ ഉണർത്താൻ നോക്കി അവൻ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു കിടന്നതേയുള്ളു അവൾ എഴുന്നേറ്റ് ലൈറ്റിട്ട് ജനലിന്റെ അടുക്കൽ പോയി ശ്രദ്ധിച്ചു അതെ ശബ്ദം കൂടി കൂടി വരുകയാണ് ആരോ എന്തോ കൊണ്ട് വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിക്കുവാണ് ഭാനുവിന്റെ മുഖം ഭയം കൊണ്ട് വിളറി
''ചേട്ടാ ഒന്നെഴുന്നേൽക്ക് പുറത്താരോ കള്ളൻമാർ വന്നിട്ടുണ്ട്..... "
"ങേ.. രവി ഞെട്ടി ഉണർന്നു എന്താ ഭാനു എന്തു പറ്റി എന്തേലും വേണോ..."
"ഒന്നുമില്ല പുറത്തെന്തോ ശബ്ദം... " അവൾ പതിയെ പറഞ്ഞു രവി നോക്കുമ്പോൾ ഭാനു പേടിച്ചു വിറയ്ക്കുവാണ് ശരിയാണ് ശബ്ദം കേൾക്കുന്നുണ്ട് രവി എഴുന്നേറ്റ് ലൈറ്റുകളെല്ലാം ഇട്ട് മുൻവശത്തെ വാതിൽ തുറന്നു പുറകിൽ ഭാനുവും ഉണ്ടായിരുന്നു
അവർ നോക്കിയപ്പോൾ പുറത്ത് ഒരു നായ അതിന്റെ തല ഒരു കുടത്തിനകത്ത് അകപ്പെട്ട് മുറ്റത്ത് കിടന്ന് വെപ്രാളപ്പെടുകയാണ് ചെമ്പൻ നിറത്തിലുള്ള ശരീരമൊക്കെ തടിച്ചുകൊഴുത്തൊരു നായ അതിന്റെ തല എങ്ങനെയോ ആ കുടത്തിനകത്ത് അകപ്പെട്ടുപ്പോയി അതിട്ട് തട്ടുന്ന ശബ്ദമായിരുന്നു അവർ കേട്ടത്
കുറച്ചു നിമിഷങ്ങൾ
തനിക്ക് സാധിക്കില്ല എന്നു തോന്നിയതിനാലാവണം ആ നായ ആ ശ്രമം ഉപേക്ഷിച്ചു നിന്നു അതിന്റെ ശരീരം നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു
"നാശം എവിടത്തെയോ പട്ടി നമ്മുടെ കുടത്തിനകത്ത് വന്ന് തലയിട്ടല്ലോ.... " രവി ദേഷ്യത്തോടെ പറഞ്ഞു
"അയ്യോ... കഷ്ടം ചേട്ടാ അതൊന്ന് ഊരിക്കൊടുക്കാൻ നോക്കു അല്ലേൽ അത് ശ്വാസം മുട്ടി ചത്തുപോകും" ഭാനു സങ്കടത്തോടു കൂടെ പറഞ്ഞു രവി അവളെ ഒന്നു നോക്കിയപ്പോൾ അവൾ കണ്ണുകൾ കൊണ്ട് അത് ഒന്നു കൂടെ പറഞ്ഞു രവി ചെന്ന് ആ കുടത്തിൽ പിടിച്ച് പുറകോട്ട് വലിച്ചു പറ്റുന്നില്ല അത് ഊരി വരുന്നില്ല ആ നായയുടെ തലയും കൂടെ കുടത്തിനോടൊപ്പം ഊരി വരുന്നത് പോലെ അവന് തോന്നി വീണ്ടും ഒന്നു കൂടെ അവൻ വലിച്ചു നായയും കൂടെ പുറകോട്ട് വലിച്ചതുകൊണ്ടാകണം കുടം പെട്ടെന്ന് ഊരി വന്നു രവി പുറകോട്ട് മലർന്നു വീണു കുടത്തിൽ നിന്നും തല പുറത്തു വന്ന നായ മരണത്തിന്റെ വാതിലിൽ നിന്ന രക്ഷപ്പെട്ട മുഖത്തോടു കൂടെ പേടിച്ചരണ്ട ഉരുണ്ട കണ്ണുകളുമായി ഒരു നിമിഷം രവിയെയും ഭാനുവിനെയും നോക്കി നിന്നതിന് ശേഷം അസ്ത്രം വിട്ടത് പോലെ എങ്ങോട്ടോ ഓടിപ്പോയി
"ഇനി ഇത് പുറത്ത് വയ്ക്കണ്ട എന്നു പറഞ്ഞു കൊണ്ട് രവി പുറകിലെ മണ്ണ് തട്ടിക്കുടഞ്ഞ് എഴുന്നേറ്റു ആ കുടമെടുത്ത് അടുത്ത ചായ്പിലേക്ക് ഒരേറു വച്ചു കൊടുത്തു ഭാനു ചെറുചിരിയോടു കൂടെ ചോദിച്ചു
"എന്തെങ്കിലും പറ്റിയോ ചേട്ടായിയെ.... "
" ഉം....പറ്റി പൊക്കോണം അവിടന്ന് ഉറക്കവും പോയി... പുല്ല്....രവി പറഞ്ഞു
"സാരമില്ല ചേട്ടാ വീണത് ആരും കണ്ടില്ല ഒരു ജീവൻ രക്ഷിക്കാൻ പറ്റിയല്ലോ....ഭാനു വീണ്ടും
" ഉം...ശരി...ശരി....നീ വാ ഇനി ഉറങ്ങാം "അവർ വീണ്ടും ഉറങ്ങാൻ കിടന്നു

അടുത്ത ദിവസം രാത്രി രവി ജോലി കഴിഞ്ഞ് ഇടവഴിയിലൂടെ നടന്ന് വരുകയാണ് ജോലിപ്പാടിന്റെ ക്ഷീണം അന്നു കുറച്ച് കൂടുതൽ തീർത്തതിനാലാവണം ആ കാലുകൾ കുഴയുന്നുണ്ടായിരുന്നു കൈയ്യിൽ ഒരു പൊതിയും അവൻ മുറുകെ പിടിച്ചിട്ടുണ്ട് വീടിന്റെ തൊട്ടു മുൻപിലെ വീടിന്റെ ഗേറ്റിലെത്തി രവി അകത്തേക്ക് തല എത്തിച്ചു നോക്കി
"എന്താ രവീ ഇന്ന് താമസിച്ചോ...."ഗേറ്റിനകത്ത് നിന്ന് പെട്ടെന്നുള്ള ചോദ്യം കേട്ട് രവി തല പുറകോട്ട് വലിച്ചു ഗേറ്റിനരികിൽ അതു പൂട്ടാനായി രാജീവൻ ശാന്തി നിൽക്കുന്നുണ്ടായിരുന്നു അയാളുടെ ചോദ്യമായിരുന്നു അത്
"ഹാ ഇന്ന് കുറച്ച് ജോലി കൂടുതൽ ആയിരുന്നു രവി മറുപടി പറഞ്ഞിട്ട് കുഴഞ്ഞ ശബ്ദത്തിൽ തിരികെ ചോദിച്ചു
"ശാന്തിക്ക് ഇന്ന് പൂജയും വഴിപാടും ഒന്നും ഇല്ലായിരുന്നോ.... "
"ഇന്നു ശനിയാഴ്ച അല്ലേ രവി എനിക്കിനി ചൊവ്വാഴ്ച പോയാൽ മതിയല്ലോ..."രാജീവൻ മറുപടി പറഞ്ഞു.
" ഓ....ശരിയാണല്ലോ ശനിയാഴ്ച ആയി അല്ലേ ഞാനത് ഓർത്തില്ല...അപ്പൊ ശാന്തിക്കാരന് ഇന്ന് ഇവിടെയായിരിക്കും പൂജ അല്ലേ...."
രവി രാജീവിന്റെ പുറകിൽ നിൽക്കുന്ന ഭാര്യ ദാമിനിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
മദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കിലടിച്ചപ്പോൾ രാജീവൻ ഒന്നു മൂക്കിൽ വിരൽ കൊണ്ട് പിടിച്ചു
"ഞാൻ പോയേക്കാമേ....ശാന്തിക്ക് ഇനി ഈ മണം അടിച്ചിട്ട് അശുദധി ഒന്നും വരണ്ട..."എന്നു പറഞ്ഞു കൊണ്ട് രവി വീണ്ടും മുന്നോട്ട് നടന്നു "നിങ്ങൾ എന്തിനാ വഴിയെ പോകുന്ന കുടിയൻമാരോടൊക്കെ സംസാരിക്കാൻ പോകുന്നെ... "ദാമിനി ദേഷ്യത്തോടെ രാജീവനോട് ചോദിച്ചു
"എടീ ബന്ധം നോക്കിയാൽ അവൻ എനിക്ക് മകനാണ് ഞാനവന്റെ ചിറ്റപ്പനാണ് നീയവന്റെ ചിറ്റമ്മയും നിങ്ങൾ ഒന്നിച്ചു പഠിച്ച പഴയ കൂട്ടുകാരാണല്ലോ പിന്നെന്തേ ഇപ്പൊഴവൻ ചതുർത്ഥി ആയേ... രാജീവൻ തിരികെ ചോദിച്ചു...
"ബന്ധവും മകനും ഒക്കെ നിങ്ങൾ ആയാൽ മതി എനിക്കിവരൊന്നും ആരുമല്ല....നിങ്ങൾ ഇങ്ങോട്ട് വന്നേ ആകെ മൂന്ന് ദിവസമാണ് കിട്ടുന്നത്.."
ദാമിനി രാജീവനുമായി അകത്തേക്ക് പോയി ദൂരെ ഒരു അമ്പലത്തിലെ ശാന്തിക്കാരനാണ് രാജീവൻ ആഴ്ചയിൽ മൂന്ന് ദിവസമെ വീട്ടിൽ വരുകയുള്ളു രാജീവനെക്കാൾ പതിനഞ്ച് വയസ്സ് കുറവായിരുന്നു ദാമിനിയ്ക്ക് കല്യാണം കഴിഞ്ഞ് പത്ത് വർഷമായിട്ടും അവർക്കിതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ലായിരുന്നു....

പുറകിലാരോ കൂടെ വരുന്നതായി തോന്നി രവി തിരിഞ്ഞു നോക്കിയപ്പോൾ തലേന്ന് കുടത്തിൽ തല അകപ്പെട്ട നായ വാലും ആട്ടികൊണ്ട് പുറകിൽ നിൽക്കുന്നു
"ആഹാ....നീയായിരുന്നോ....എന്താടാ ചെമ്പൻ പട്ടീ ഇന്നും എവിടേലും തലയിടാൻ പ്ലാനുണ്ടോടാ...രവി കുഴഞ്ഞ ശബ്ദത്തോടെ ചോദിച്ചു ആ നായ മൂളൽ പോലെ ഒരു ശബ്ദം ഉണ്ടാക്കി കൊണ്ട് വാല് ഒരു സ്പ്രിംഗ് ഫിറ്റ് ചെയ്ത പോലെ ആട്ടികൊണ്ട് വന്ന് അവന്റെ കാൽക്കൽ മണപ്പിച്ചു നിന്നു
"ഛെ കാലിൽ നക്കുന്നോടാ പട്ടി.....പോ.... "എന്നു പറഞ്ഞവൻ കാലെടുത്ത് വീശി ആ നായ പുറകോട്ട് പേടിച്ചു മാറിക്കളഞ്ഞു
വീടിന്റെ ഉമ്മറത്തെത്തി രവി വിളിച്ചു
"ഭാനു മോളെ ഭാനു..... "
"വിളിച്ചു കൂവണ്ട ഞാൻ ഇവിടെ തന്നെ ഇരിക്കുകയല്ലേ..... "മുറ്റത്തെ പടിയിൽ ഇരിക്കുകയായിരുന്ന ഭാനുപറഞ്ഞു
"ഇന്നാ മോളെ നിനക്കിഷ്ടമുള്ള പഴംപൊരി.."
രവി ആ പൊതി അവൾക്ക് നേരെ നീട്ടി നടുവിന് കൈയ്യും കൊടുത്തവൾ നിറവയറും താങ്ങി ആയാസപ്പെട്ടു പതിയെ എഴുന്നേറ്റു അത് വാങ്ങി "ആഹാ ഇന്ന് നിങ്ങൾ ഒറ്റയ്ക്കല്ലലോ കൂടെ ആളുമുണ്ടല്ലോ" രവിയുടെ പുറകിലേക്ക് നോക്കി ഭാനു പറഞ്ഞപ്പോഴാണ് രവി തിരിഞ്ഞ് പുറകിലേക്ക് നോക്കിയത് ആ നായ വാലും ആട്ടികൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു
"എടാ ചെമ്പാ നീ പോയില്ലായിരുന്നോ.... "
രവി ചോദിച്ചു അവൻ മറുപടി മൂളലിൽ ഒതുക്കി കൊണ്ട് വാലും ആട്ടി അവരുടെ കാൽക്കൽ വന്ന് മണപ്പിച്ചു നിന്നു
''ചെമ്പനോ അതാരാ ഭാനു ചോദിച്ചു
"ഇവനാടി ചെമ്പൻ ഞാൻ പേരിട്ടു ഇപ്പോൾ.. "
" ഉം....കൊള്ളാം കേറി വാ..."അവൾ അവനെ കൈപ്പിടിച്ച് അകത്തേയ്ക്ക് കയറ്റി
"എടാ ചെമ്പാ...നീയിവിടെ നിൽക്കണേ നിനക്കിപ്പോൾ ചോറ് തരാം ഭാനു ചെമ്പന് ചോറു കൊടുക്കണേ അവനെനിക്ക് ഇതുവരെ കൂട്ടു വന്നതാണ്...."
"ഇന്ന് നല്ല പൂസ്സാണല്ലോ നാളെയാകട്ടെ ഞാൻ കാണിച്ചു തരാം "എന്നു പറഞ്ഞ് കൊണ്ട് ഭാനു രവിയെ കട്ടിലിൽ കൊണ്ട് കിടത്തി
ചെമ്പന് ചോറു കൊടുക്ക്....
ചെമ്പന് ചോറ് കൊടുക്ക്....രവി പിറുപിറുത്തു കൊണ്ട് കിടന്നു
ചെമ്പൻ അന്നാദ്യമായി ഭാനു കൊടുത്ത ചോറും കഴിച്ചിട്ട് അതിന് പ്രതിഫലമായി ആ വീടിന്റെ കാവൽക്കാരനായി അന്നു മുതൽ ആ പടിവാതിൽക്കൽ കിടന്നു തുടങ്ങി
രാത്രിയിൽ അവന്റെ ജോലി കൃത്യമായി ചെയ്തിരുന്നു പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്ന ഭാനുവിന്റെ അടുക്കലൂടെ ഒരു കാക്ക പോലും പറക്കാൻ അവനനുവദിയ്ക്കില്ലായിരുന്നു
അവളൊന്ന് ടോയ്ലറ്റിൽ കയറുമ്പോൾ വാതിൽക്കൽ അവൻ നാലുപാടും വീക്ഷിച്ച് കൊണ്ട് കാവൽ നിൽക്കും പുറത്തിറങ്ങുമ്പോൾ ഭാനു തമാശയോടെ പറയും "എന്താടാ ചെമ്പാ ഇത് എനിക്ക് ടോയ്ലറ്റിലും പോകണ്ടേ..." അപ്പോഴവൻ തന്റെ സ്പ്രിംഗ് വാലും ആട്ടികൊണ്ട് ചുണ്ടുകൾ കോട്ടി അവളുടെ കാൽക്കൽ വന്ന് മണപ്പിച്ച് നിൽക്കും
രാത്രിയിൽ ഒരു ഇല അനങ്ങിയാൽ മതി ചെമ്പന്റെ ശബ്ദം അവിടമാകെ മുഴങ്ങും പല്ലിയും പാമ്പും പഴുതാരയുമെല്ലാം മാളത്തിൽ നിന്ന് തല പുറത്തേക്കിടാൻ ഭയന്നു തുടങ്ങി ഓരോ ചലനത്തിലും ചെമ്പന്റെ ശബ്ദത്തെ....
ശക്തനായ ഒരു കാവൽക്കാരൻ പുറത്തുണ്ടല്ലോ എന്ന ആശ്വാസത്തിൽ രവിയും ഭാനുവും പരിസരവാസികളും എന്നും സുഖമായുറങ്ങി

ഇന്ന് ബുധനാഴ്ച തന്നെ രവി വാച്ച് നോക്കി അത് ഉറപ്പിച്ചിട്ട് നാലുപാടും നോക്കി എല്ലാപേരും ഉറക്കമായി കഴിഞ്ഞു പതിയെ അവൻ രാജീവന്റെ മതിലിന് മുകളിലൂടെ അകത്തിറങ്ങി വീടിന്റെ ജനാലയ്ക്കൽ ചെന്ന് തട്ടി പുറകിൽ എന്തോ ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി ചെമ്പൻ ആ മതിലിനു മുകളിൽ നിൽക്കുന്നുണ്ട് വാലും ആട്ടികൊണ്ട് പക്ഷേ ഒരില അനങ്ങിയാൽ പരിസരം കിടങ്ങു മാറ് കുരയ്ക്കുന്ന അവൻ പ്രതിഷേധ സ്വരത്തിൽ ഒന്നു മൂളിയതേ ഉള്ളു അന്നേരം...
ദാമിനി വാതിൽ തുറന്നു..."ചിറ്റപ്പൻ ശാന്തി പൂജയ്ക്ക് പോയോ....." രവി ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി ആ കതക് അടഞ്ഞു... ചെമ്പൻ തിരിച്ചിറങ്ങി ഭാനുവിന്റെ അടുത്തേയ്ക്ക് ഓടി......ഉമ്മറത്തെ പടിയിൽ തന്നെ ഭാനു രവിയെയും നോക്കിയിരിപ്പുണ്ടായിരുന്നു അവളുടെ മുന്നിൽ ചെന്നവൻ മൂളലോടുകൂടെ എന്തൊക്കെയോ അവന്റെ ഭാഷയിൽ വാലും ആട്ടികൊണ്ട് പറയാൻ ശ്രമിച്ചു
ഒരിക്കലും ഭാനുവിനെ നോക്കി അവൻ കുരയ്ക്കില്ലായിരുന്നു മുൻപ് ഒരു ദിവസം അവൻ ശബ്ദം ഉണ്ടാക്കിയപ്പോൾ അവൾ പറഞ്ഞിരുന്നു "ചെമ്പാ മോനെ പേടിപ്പിക്കല്ലെ നീ...... കുരയ്ക്കുമ്പോൾ അവൻ വയറ്റിൽ കിടന്ന് ബഹളമുണ്ടാക്കുന്നത് കണ്ടോ..."വയറിൽ തൊട്ടു കാണിച്ച് കൊണ്ടാണ് അവളത് പറഞ്ഞത് ആ നായയ്ക്ക് അതു മനസ്സിലായത് കൊണ്ടാകാം അവൻ പിന്നെ അവളുടെ മുന്നിൽ വലിയ ശബ്ദമുണ്ടാക്കിയിട്ടില്ല
"നിന്റെ രക്ഷകൻ എവിടെ പോയി ഇതുവരെ എത്തിയില്ലലോ പോയി നോക്കിയിട്ട് വാ "തന്റെ കാൽക്കീഴിൽ തല വച്ചു കിടക്കുന്ന അവന്റെ തലയിലും ചെവിയിലുമൊക്കെ തലോടികൊണ്ടവൾ പറഞ്ഞു അവൻ എഴുന്നേറ്റ് നാലുപാടും ഒക്കെ ഒന്നു നോക്കി സുരക്ഷിതമാണെന്നുറപ്പ് വരുത്തിയിട്ട് പുറത്തേയ്ക്ക് ഓടി....
രവി പതിയെ കതക് തുറന്ന് പുറത്തേക്കിറങ്ങി - "നാളെയും വരണേ..... "ദാമിനി അവനോട് പറഞ്ഞു
"ഉം.....മറ്റന്നാളും വരാം ശാന്തി ഇനി ശനിയാഴ്ച അല്ലേ വരുകയുള്ളു രവി മറുപടി പറഞ്ഞു
'' നാശം ആ പട്ടി എന്തിനാ നിങ്ങളുടെ പുറകെ നടക്കുന്നത് ഇതുവരെ പോയിട്ടില്ലത് ദാമിനി ദേഷ്യത്തോടെ പറഞ്ഞു
രവി നോക്കിയപ്പോൾ ശരിയാണ് ചെമ്പൻ മതിലിന് മുകളിൽ നിൽപ്പുണ്ട്
അന്ന് വീട് എത്തുന്നത് വരെ ചെമ്പൻ രവിയെ അനുഗമിച്ചെങ്കിലും ആ വാല് ആടുന്നുണ്ടായിരുന്നില്ല ആ മൂളൽ ശബ്ദവും ഇല്ലായിരുന്നു ഒരിക്കൽ ജീവൻ രക്ഷിച്ചവനോട് അവൻ ചെയ്യുന്ന തെറ്റുകളോടും പ്രതികരിക്കാനാകാതെ നിശബ്ദമായിരിക്കേണ്ടി വന്നല്ലോ എന്നോർത്തവൻ നന്ദിയുള്ള മൃഗം എന്ന പട്ടം ചാർത്തി തന്നവരെ ശപിച്ചിട്ടുണ്ടാകും... അന്നു രാത്രി ചെമ്പന്റെ ശബ്ദത്തിന്റെ കാഠിന്യം കൊതുകുകൾ പോലും ഭയന്നു പുറത്തിറങ്ങിയില്ല... എല്ലാ ദേഷ്യവും അവൻ ആ ശബ്ദത്തിലൂടെ അറിയിച്ചു ഒരു പക്ഷേ നായയുടെ ഭാഷ അറിയാമായിരുന്നു എങ്കിൽ ഭാനു അറിഞ്ഞേനെ എന്താ ചെമ്പന്റെ ദേഷ്യത്തിന് കാരണമെന്ന് അത് അറിയാത്തത് കൊണ്ട് തന്നെ തന്റെ കള്ളത്തരം ആർക്കും മനസ്സിലായില്ലെന്ന് കരുതി രവിയും ശാന്തമായുറങ്ങി...

പിന്നെയും ഒരുപാട് ബുധനും വ്യാഴവും വെള്ളിയും കടന്നു പോയി ഭാനു മോനുവിന് ചോറു കൊടുക്കുമ്പോൾ അവനെ കളിപ്പിക്കാനായി മുറ്റത്തൂടെ ഒരു പന്തും തട്ടി തെറിപ്പിച്ച് കൊണ്ട് ചെമ്പൻ അങ്ങോട്ടുമിങ്ങോട്ടും ഓടും അതു കണ്ടവൻ കൈകൊട്ടി പല്ലില്ലാ മോണകാട്ടി ചിരിക്കുമ്പോൾ ഭാനു ചോറുരുള വായിൽ വച്ചു കൊടുക്കും വാ തുറക്കാതെ അവൻ ഇരുന്നാൽ ഭാനു അവനെ വഴക്ക് പറഞ്ഞ് അടിക്കും പോലെ കാണിക്കുമ്പോൾ ചെമ്പൻ പ്രതിഷേധ സ്വരവുമായി കുരച്ചു കൊണ്ട് ഓടി വരും അതു കാണുവാനായി ഭാനു ഇടയ്ക്കിടയ്ക്ക് അങ്ങനെ കാണിയ്ക്കാറുണ്ട്
കോരിച്ചൊരിയുന്ന മഴയുള്ളൊരു ബുധനാഴ്ച രാത്രി മോനുവുമായി പടിവാതിൽക്കൽ രവിയെയും നോക്കി നിൽക്കുവാണ് ഭാനു ചെമ്പനും അടുത്ത ചായ്പിനകത്ത് അവരെയും നോക്കി നിൽപ്പുണ്ട് പെട്ടെന്നാണ് ഒരു ഇടിയും മിന്നലും ഒരുമിച്ചുണ്ടായത് ഒരു നിമിഷം ചെമ്പന്റെ കണ്ണുകൾ ഒന്നു ചിമ്മി തുറന്നപ്പോൾ കണ്ടത് നിലത്തു വീണു കിടക്കുന്ന ഭാനുവിനെയും കുഞ്ഞിനെയുമാണ് മഴയത്തിറങ്ങിയവൻ ഓടിയെത്തി അവർക്കു ചുറ്റിലും നടന്ന് കുരച്ചു ഭാനുവിന്റെ തലയിൽ നിന്നു ചോര നിലത്തു പരക്കുന്നത് കണ്ടവൻ അലറി കുരച്ചു ആരുമത് ശ്രദ്ധിച്ചില്ല ചെമ്പൻ അവിടന്ന് ഓടി രവി ഉള്ളിടത്തേക്ക് മതിലു ചാടി അന്നാദ്യമായവൻ ആ വീട് നോക്കി കുരച്ചു.......
വലിയ ശബ്ദത്തിൽ.......
രവി വാതിൽ തുറന്നിറങ്ങി പുറകെ ദാമിനിയും ''നാശം പിടിക്കാൻ ഈ പട്ടി എല്ലാപേരെയും അറിയിക്കുമല്ലോ....."എന്നു പറഞ്ഞു കൊണ്ടവൾ അവിടെ ഉണ്ടായിരുന്ന ഒരു ഇരുമ്പ് കമ്പിയെടുത്തെറിഞ്ഞു ചെമ്പന്റെ തലയിൽ തന്നെ അത് ചെന്ന് കൊണ്ടു തല മുറിഞ്ഞ് ആ ചോര മഴ വെള്ളത്തിലൂടെ ഒലിച്ചിറങ്ങി എന്നിട്ടും അവൻ അലറിക്കരയും പോലെ കുരച്ചു കൊണ്ടിരുന്നു.....
''എന്താടാ ചെമ്പാ...... "രവി ചോദിച്ചു
"നീയിങ്ങോട്ട് വാ..." ദാമിനി രവിയെ പിടിച്ച് അകത്ത് കയറ്റി കതകടച്ചു മഴയിലെ ശബ്ദത്തിൽ ചെമ്പന്റെ ശബ്ദം നേർത്തു നേർത്തു അലിഞ്ഞു ഇല്ലാതായി...

"നമുക്ക് ഈ വീട് മാറണം ഇനി എനിക്കിവിടെ താമസിക്കാൻ പറ്റില്ല വാടകക്കാരെ ഒഴിപ്പിച്ച് നമുക്ക് എന്റെ വീട്ടിലേക്ക് പോകാം..."
തലയിൽ ബാൻഡേജിന്റെ വലിയൊരു കെട്ടുമായിരുന്ന ഭാനു ആ വീടിന്റെ വടക്കേ മൂലയിലെ മുകളിൽ പൂക്കൾ വിതറിയിട്ട ചെറിയ മൺകൂനയിലേക്ക് നോക്കി കൊണ്ട് രവിയോട് പറഞ്ഞു അവളുടെ കണ്ണുകൾ പോയിടത്തേയ്ക്ക് രവി നോക്കിയപ്പോൾ മോനുവിനെ കളിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പന്തും അതിനരുകിലായി ചെമ്പനും ആ മൺകൂനയ്ക്കടുത്ത് കിടക്കുന്നുണ്ട്.....
ശരിയാണ് ഇവിടെന്ന് മാറണം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കുറ്റബോധത്താൽ അവൻ നീറി തന്റെ ജീവന്റെ ഒരംശം പ്രാണന് വേണ്ടി ഇവിടെ പിടഞ്ഞു കൊണ്ടിരുന്നപ്പോൾ താനവിടെ സുഖങ്ങളുടെ പുതിയ പുതിയ തലങ്ങൾ തേടുകയായിരുന്നു.....
ഒരു നേരത്തെ ആഹാരത്തിന്റെ നന്ദി കാണിച്ച നായക്കുളള മനസ്സ് പോലും തനിക്കില്ലാതായി പോയല്ലോ താൻ ചെയ്ത വലിയ തെറ്റിനുള്ള ശിക്ഷയായിരിക്കാമിത്....
പറ്റിപ്പോയ തെറ്റുകളോടെല്ലാം മൺമറഞ്ഞു പോയ തന്റെ മകനോടും ഭാനുവിനോടും ഒരായിരം വട്ടം മനസ്സ് കൊണ്ടാ കാൽക്കൽ വീണവൻ മാപ്പ് പറഞ്ഞു പുതിയൊരാളായി മാറുകയായിരുന്നു...

വീടുമാറിയവർ അകലെയുള്ള ഭാനുവിന്റെ വീട്ടിലേക്ക് പോയി ചെമ്പനെയും കൂടെ കൊണ്ടുപോയി രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ചെമ്പനെ കാണാതായി കുറച്ചൊക്കെ അന്വേഷിച്ചെങ്കിലും കാണാതായപ്പോൾ പിന്നെ എല്ലാം മറക്കാൻ ശ്രമിച്ചവർ ജീവിച്ചു തുടങ്ങി.........
മാസങ്ങൾ കഴിഞ്ഞു ഒരു ദിനം രാവിലെ ഭാനു പത്രത്തിലൊരു വാർത്ത കണ്ടു അവളുടെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്കുള്ള ഒരു ഉത്തരമായിരുന്നു ആ വാർത്ത......

ഒരു കൂട്ടം തെരുവുനായ്ക്കൾ
വീട്ടമ്മയെ കടിച്ചു കൊന്നു: അമ്പലത്തിലെ ശാന്തിക്കാരന്റെ ഭാര്യയെ ഒരു കൂട്ടം നായകൾ കടിച്ചുകീറി കൊന്നു ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അർദ്ധരാത്രി യുവതി വീടിന് പുറത്ത് ഇറങ്ങിയത് എന്തിനാണെന്നതിൽ ദുരൂഹത തുടരുന്നു......

ഭാനുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ആ പത്രത്തിൽ വീണു....
വേണ്ട അമ്മേ.....കരയല്ലേ....എന്ന് ആശ്വസിപ്പിച്ചതാകാം വയറ്റിനുള്ളിലപ്പോൾ മോനുവിന്റെ പുനർജൻമം അവളെ തലോടുന്നുണ്ടായിരുന്നു....

കൈയ്യിൽ ഒരു പാത്രം ചോറും വെള്ളവുമായി രാജീവൻ കാടുകയറി കിടക്കുന്ന രവിയുടെ വീടിന്റെ വടക്കേ മൂലയിലേക്ക് ചെന്നു
അവിടെ മോനുവിനെ കളിപ്പിച്ചിരുന്ന പന്തുമായി ആൾക്കാരുടെ തല്ലുകൊണ്ട് കാലുകളും നട്ടെല്ലുമൊടിഞ്ഞ് ശരീരത്തിലെ വ്രണങ്ങളും ദുർഗന്ധവുമായി എങ്ങനെയോ അതുവരെ ഇഴഞ്ഞെത്തി ആ മൺകൂനയ്ക്ക് അരികിലായി ചെമ്പൻ കിടക്കുന്നുണ്ടായിരുന്നു
അവന്റെ വായിലേക്ക് വെള്ളമൊഴിച്ച് കൊടുത്തിട്ട് രാജീവൻ ആ ചോറു പാത്രം അവന്റെ മുഖത്തിനരികിലായി വച്ചു കൊടുത്തു
ആ അവസ്ഥയിലും തിരികെ നന്ദി കാണിക്കുവാനായി ആ വാലൊന്ന് ആട്ടുവാനും ഒന്നു മൂളാനുമായവൻ വെറുതെ ഒരു പാഴ്ശ്രമം നടത്തുമ്പോഴേക്കും....
"ഞാൻ ചെയ്യാനുള്ളത് നീ ചെയ്തല്ലോ.....എന്ന നന്ദിയോടെയുള്ള മൂളലുമായി രാജീവൻ തിരിഞ്ഞു നടന്നിരുന്നു.......

ജെ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക