Slider

​അദ്ധ്യാപകന്‍:​

0

ലോംഗ് ബെല്ലടിച്ചശേഷം ആണ്‍കകളെ വിട്ട് പെണ്‍കുട്ടികളോട് മത്രമായി വളരെ പ്രത്യേകമായി ചില സന്ദര്‍ഭങ്ങളില്‍ (ഈയിടെയായി പലപ്പോഴും)പറയുന്ന ഒരു സ്വകാര്യം ഇവിടെ പന്ക് വയ്ക്കുന്നു.😊
​അദ്ധ്യാപകന്‍:​
​​പുരുഷന്‍മാര്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഭയക്കുന്നതാരെയാണ്?​​
​ഈ ചോദ്യത്തിന് വിദ്യാര്‍ഥിനികള്‍ പലരും പല ഉത്തരങ്ങളാണ് പറഞ്ഞത്​
​തോക്ക്, ബോംബ്,യുദ്ധം .......അങ്ങനെ പോയി പലരുടെയും ഉത്തരങ്ങള്‍​
​പ്രതികരണമറിയാന്‍ ജിജ്ഞാസയോടെ കാത് കൂര്‍പിച്ച് നില്‍ക്കുകയായിരുന്ന അദ്ധ്യാപകന്‍ എല്ലാം കേട്ടശേഷം യഥാര്‍ഥ ഉത്തരത്തിന്‍റെ അടുത്തേക്ക് പോലും ആരും എത്തിയില്ല എന്ന ഭാവത്തില്‍ നിഷേധ രൂപേണ തലയാട്ടി​
​​പിന്നെ ആരെയാണ് സര്‍ ആണുങ്ങള്‍ കൂടുതല്‍ ഭയക്കുന്നത്?​​
​ആ പെണ്‍കുട്ടികള്‍ ആകാംക്ഷയോടെ അദ്ധ്യാപകന്‍റെ മുഖത്ത് തന്നെ നോക്കിയിരുന്നു​
​കാരണം, അവര്‍ക്കറിയാമായിരുന്നു 15-16-17 വയസിലെത്തി നില്‍ക്കുന്ന ,പല ക്ളാസുകളിലായി പഠിക്കുന്ന തങ്ങളെ മാത്രം ഇത്തിരി ഗൗരവകല്‍പനയിലൂടെ പിടിച്ചിരുത്തിയത് കാര്യമായി എന്തോ പറയാനാണെന്ന്​
​​എന്‍റെ മക്കളെ! ലോകത്ത് ആണുങ്ങള്‍ ഭയക്കുന്നത് സിംഹത്തെയോ പുലിയെയോ ബോംബിനെയോ തോക്കിനിയോ ഒന്നുമല്ല..​​
​​ആര്‍ജവവും തന്‍റേടവുമുള്ള പെണ്ണിനെയാണ്​​
​​അവളുമായി കളിക്കാന്‍ പോയാല്‍ അവന്‍ വിവരമറിയും​​
​​അവളുടെ പേര് മാത്രമല്ല അവളുടെ നാടിന്‍റെ പേര് കേട്ടാല്‍ പോലും അവന്‍റെ ഉള്ളം വിറയണയും​​
​​മാത്രമല്ല അവന്‍ ഓടിയ വഴിയില്‍ പുല്ല് പോലും മുളക്കില്ല​​
​പെണ്‍കുട്ടികള്‍ ഒരു നിമിഷം ചിന്തയിലാണ്ട് അതേ ഇരിപ്പ് തന്നെ ഇരുന്നു​
​ഉടനെത്തന്നെ അഭിമാനബോധത്താല്‍ അവര്‍ പരസ്പരം നോക്കി മന്ദസ്മിതം പൂകി തങ്ങളുടെ ശക്തി എത്രയാണെന്ന് സ്വയം തിരിച്ചറിഞ്ഞ പോലെ​
​ഇത് ശ്രദ്ധിച്ച് നിന്ന അദ്ധ്യപകന്‍:​
​​എന്നാല്‍ ഇതിനൊരു 9മറുവശം കൂടി പറയാനുണ്ട്!​​
​.....???​
​​ഒരു പാവക്കുട്ടിയെയെന്ന പോലെ കൈയ്യിലിട്ട് അമ്മാനമാടാനും ച്യൂയിംഗം ചവക്കുന്ന പോലെ തന്‍റെ ഇംഗിതാനുസൃതം വളക്കാനും മെരുക്കാനും അവസാനം തുപ്പാനും പുരുഷന് ഏറ്റവും എളുപ്പമുള്ളതും പെണ്ണിനെത്തന്നെയാണ്​​
​കുട്ടികളുടെ ചിരി പതുക്കെ മാഞ്ഞു പോയി,കണ്ണുകള്‍ അറിയാതെ അലക്ഷ്യമായി മുകളിലോട്ട് പതിച്ചു.. ചിതറിയ കുറേ ചിന്തകള്‍ ഓര്‍ത്തെടുക്കുന്നുവെന്ന പോലെ..........​
........+÷×-=+÷×+÷×+.......
അനുഭവത്തില്‍ നിന്നൊരേട് ദീര്‍ഘിച്ചെന്കില്‍ ക്ഷമിക്കുക
(മൊയ്തീന്‍ കുട്ടി,ഇരിങ്ങല്ലൂര്‍ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo