മിസ്റ്റർ ബ്രെയിനിന്റെ എഫ് ബി''
==============
മിസ്റ്റർ ബ്രെയിനിന്റെ ഇന്നത്തെ ദിവസം തിരക്കുളളതാണ്,
==============
മിസ്റ്റർ ബ്രെയിനിന്റെ ഇന്നത്തെ ദിവസം തിരക്കുളളതാണ്,
ആഴ്ചവസാന ദിവസമാണ് തന്റെ എഫ് ബി പോസ്റ്റുകൾ നോക്കാൻ ബ്രെയിൻ മാറ്റിവച്ചിരിക്കുന്നത്,
'' ആത്മാവ് ''
മിസ്റ്റർ ബ്രെയിൻ തന്റെ എഫ് ബിയുടെ പാസ് വേഡ് ടൈപ്പ് ചെയ്തു,
ഏഫ് ബി തുറന്നു,
';ശുഭദിനം ബ്രെയിനേട്ടാ, ''
''ക്യഷ്ണമണി പെണ്ണിന്റെ ആശംസക്ക് '; താങ്ക്സ് '' നല്കി അടുത്ത പോസ്റ്റിലേക്ക് പോയി,
''മൂത്രാശയ ഗ്രൂപ്പിലെ സ്ഥിരം എഴുത്തുകാരനായ ''വ്യക്കേടത്ത് '' കിഡ്നി '
യുടെ കഥയിലേക്ക് കടന്നു,
യുടെ കഥയിലേക്ക് കടന്നു,
''മൂത്രസഞ്ഛിയിൽ അകപ്പെട്ടു പോയ ഒരു പാവം 'കല്ലിന്റെ ' കദന കഥ ,മൂത്രത്തിന്റെ അതി രൂക്ഷമായ ഗന്ധം മൂലം സഞ്ചിയിൽ കിടന്ന് വീർപ്പുമുട്ടി ഒടുവിൽ മരണത്തിനു കീഴടങ്ങുന്ന കല്ലിന്റെ ദയനീയവസ്ഥ അതി മനോഹരമായി എഴുതിയിരിക്കുന്നു, എഴുത്തുകാരനായ'' വൃക്കേടത്ത് കിഡ്നി ഭായ്, !!
ബ്രെയിൻ അടുത്ത പോസ്റ്റിലേക്ക് കടന്നു,
ആമാശയ ഗ്രൂപ്പിലെ '' അമ്പർലാ വയറന്റെ '' കവിത , ''കുട ''വയറന്റെ തൂലിക നാമമാണ് അമ്പർലാ വയറൻ,''
ഭക്ഷണങ്ങൾ വാരിവലിച്ച് തിന്നുന്ന തങ്കപ്പനെ '' ക്ളോസറ്റ് പ്രാകുന്ന '' വരികളാണ് കവിതയിലുട നീളം,
പ്രണയിച്ച് പ്രണയിച്ച് കരൾ വീക്കം വന്ന '' ലിവറിന്റെ രോദന'' മെന്ന മിനിക്കഥയും,
ലഹരി പദാർത്ഥങ്ങളാൽ ആത്മഹത്യ ചെയ്ത '' ശ്വാസകോശ''ത്തിന്റെ കഥയും ,
വിവാഹ വാഗ്ദാനവും, പ്രണയവും മൂലം പീഡിപ്പിച്ച് ഭ്രൂണഹത്യ നടത്തിയ ' ഗർഭപാത്രത്തിന്റെ '' കവിതയും ബ്രെയിനിനെ നൊമ്പരപ്പെടുത്തി,,
ലഹരി പദാർത്ഥങ്ങളാൽ ആത്മഹത്യ ചെയ്ത '' ശ്വാസകോശ''ത്തിന്റെ കഥയും ,
വിവാഹ വാഗ്ദാനവും, പ്രണയവും മൂലം പീഡിപ്പിച്ച് ഭ്രൂണഹത്യ നടത്തിയ ' ഗർഭപാത്രത്തിന്റെ '' കവിതയും ബ്രെയിനിനെ നൊമ്പരപ്പെടുത്തി,,
''കക്ഷത്തിൽ മൊയ്തീന്റെ ''' ഇക്കിളി '' എന്ന നർമ്മ കഥ വായിച്ച് ബ്രെയിൻ പൊട്ടിച്ചിരിച്ചു,
കാണാത്ത കാര്യത്തെയും,
കേൾക്കാത്ത കേൾവിയേയും പറ്റി '' നാവെഴുതിയ പരദൂഷണ കഥ '' തൊണ്ട ഗ്രൂപ്പിൽ ഹിറ്റായി, !
കേൾക്കാത്ത കേൾവിയേയും പറ്റി '' നാവെഴുതിയ പരദൂഷണ കഥ '' തൊണ്ട ഗ്രൂപ്പിൽ ഹിറ്റായി, !
ഇടതു കൈ അറിയാതെ വലതു കൈ കൊണ്ട് കൊടുത്ത '' ലൈക്ക് '' കഥ നന്മയുളള കഥയായി തോന്നി ബ്രെയിനിന്, !!
'' ഉപ്പൂറ്റി ഗ്രൂപ്പിലെ '' കുതികാലെഴുതിയ '' വരഞ്ഞ് കീറൽ '' എന്ന കവിതയും,
ഉളളം കാലെഴുതിയ '' കുഴിനഖം ' എന്ന കുഞ്ഞ് കവിതയും ഏറെ മനോഹരമായെന്ന് ബ്രെയിൻ കമന്റിട്ടു,
'' ക്യഷ്ണ മണി പെണ്ണിന്റെ '' കണ്ണിൽ ക്കടി എന്ന നർമ്മം ഏറെ ആസ്വദിച്ചു ,വായിച്ചു,
ഉളളം കാലെഴുതിയ '' കുഴിനഖം ' എന്ന കുഞ്ഞ് കവിതയും ഏറെ മനോഹരമായെന്ന് ബ്രെയിൻ കമന്റിട്ടു,
'' ക്യഷ്ണ മണി പെണ്ണിന്റെ '' കണ്ണിൽ ക്കടി എന്ന നർമ്മം ഏറെ ആസ്വദിച്ചു ,വായിച്ചു,
ഹ്യദയത്തിനെ ''ബ്ളോക്കാക്കിയ ''ധമനി' യുടെ അതി സങ്കീർണ്ണമായ രചന ഏറെ ആകാംക്ഷ നിലനിർത്തി യെന്ന് ബ്രെയിൻ കമന്റിട്ടു,
'' പൊക്കിൾ കൊടി ഗ്രൂപ്പിൽ '' അടിവയറ്റിലൊരു ഉരുണ്ടു കേറ്റം '' എന്ന പഴയ ഗ്യാസ് ഓർമ്മകൾ
പങ്ക് വച്ച അടിവയറന്റെ എഴുത്തിന് ഗംഭീരം എന്ന് കമന്റ് നല്കി,.
പങ്ക് വച്ച അടിവയറന്റെ എഴുത്തിന് ഗംഭീരം എന്ന് കമന്റ് നല്കി,.
' ഈവനിങ്ങ് വാക്കിലും, മോർണിങ്ങ് വാക്കിലും കണ്ട് മുട്ടി പ്രണയിച്ച് ആറടി മണ്ണിലേക്ക് ഒളിച്ചോടിയ , കൊളസ്ട്രോളിന്റേയും, ഷുഗറിന്റേയും കഥ എഴുതിയ '' വ്യായാമ പുരം യോഗേശ്വരി യുടെ കഥ ഈ ആഴ്ചയിലെ നമ്പർ വൺ രചനയാണെന്ന് ബ്രെയിൻ ഗ്രൂപ്പിൽ തുറന്നെഴുതി, !
ഈ ആഴ്ചയിൽ വന്ന രചനകൾ പൊതുവെ മികച്ച നിലവാരം പുലർത്തിയെന്ന് ആത്മാവിന്റെ അഡ്മിനും കൂടിയായ മിസ്റ്റർ ബ്രെയിൻ തന്റെ എഫ് ബി പോസ്റ്റിൽ സൂചിപ്പിച്ചു,, ശേഷം,
'' നാഡി ഗ്രൂപ്പിലെ മിസീസ് സുഷ്മുന നാഡിയുട റിക്വസ്റ്റ് സ്വീകരിച്ചു കൊണ്ട്, ഈ ആഴ്ചയിലെ എഫ് ബി യിൽ നിന്ന് പുറത്ത് കടന്നു മിസ്റ്റർ ബ്രെയിൻ , !!
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്, !
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്, !
''
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക