Slider

പ്രണയിക്കുമ്പോൾ..

0
പ്രണയിക്കുമ്പോൾ...,
മുന്തിരിവള്ളികൾ ഉലച്ച്
മഞ്ഞു തുള്ളിയോടൊപ്പം പൊഴിയുന്ന,
സുഖമുള്ള കുളിരിൽ
കണ്ണു ചിമ്മുന്ന നേരത്ത്,
അറിയാതെ ചുംബിക്കണം.
മുന്തിരിച്ചാറിൽ നനഞ്ഞു നിൽക്കുന്ന
നിൻ്റെ അധരങ്ങളിലെ സത്തെടുക്കണം.
പിൻകഴുത്തിൽ ഒരു വയലിൻ ബേ പോലെ,
പെരുവിരലിലുയർന്നു നിൽക്കും വിധം
ആനന്ദത്തിലേക്കുയർത്തി
ആവോളം നുകരണം.
കാറ്റിൽ ഞെട്ടറ്റു വീഴുന്ന
ഇലകളെപ്പോലെ
ആടകളുതിരുമ്പോൾ,
അതൊന്നുമറിയാതെ നീ..
നാണം മറന്ന് ലയന ശീൽക്കാരങ്ങളിൽ
കുറുകുമ്പോൾ തനുവിലുതിരുന്ന
സ്വേദ കണങ്ങളെ രുചിച്ച്...
കൊതി തീരേ പ്രണയിക്കണം.
മനോഹരമായ സൗന്ദര്യ കാഴ്ചകളിൽ
പ്രകൃതി നിശ്ചലമാകുമ്പോൾ
വേഗതാളങ്ങളോടെ..
കനൽ ജ്വലിക്കുന്ന മേനിയിൽ
വസന്തത്തിൻ്റെ മുഴുവൻ
പൂക്കളും വിരിയിക്കണം.
അങ്ങിനെ പ്രണയിക്കുമ്പോൾ
സ്വയം മറക്കണം.
ബാബു തുയ്യം
23/11/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo