Slider

കഴിഞ്ഞദിവസം ഞാനെന്റെ വീടുവരെയൊന്നുപോയി

0
കഴിഞ്ഞദിവസം ഞാനെന്റെ വീടുവരെയൊന്നുപോയി. അതായത് എറണാകുളത്തുനിന്നും ഇടുക്കിയിലേയ്ക്കൊരു യാത്ര. ഇടുക്കിയുടെ കവാടമായ നേര്യമംഗലം പാലം കടന്നാൽപിന്നെ ഹൈറേഞ്ചിന്റെ പച്ചപ്പും കുളിർമയും നല്ലൊരനുഭൂതിയാണ്. എറണാകുളത്തെ ഈ ചൂട് സഹിച്ചു വലഞ്ഞിട്ട്. ആ തണുപ്പും, കാഴ്‌ചയും എന്നെപോലെ തന്നെ എല്ലാവരുടെയും മനം കുളിർപ്പിക്കും.
കാടിന്റെ കാഴ്ചയും. അരവിയുടെ ഇരമ്പവും. കുരങ്ങൻ കൂട്ടത്തിന്റെ ഇരിപ്പും. ഞാനാവോളം ആസ്വദിച്ചു.
അങ്ങനെ അടിമാലിയും, പാറത്തോടും , കമ്പിളിക്കണ്ടവും , കഴിഞ്ഞു. ഞാൻ പഠിച്ച സ്കൂളിന്റെ മുൻപിലെത്തി . G H S പണിക്കൻകുടി എന്ന വലിയബോർഡും കമാനവും, ചുറ്റും മതിലു മുള്ള സുന്ദരമായ ഇരുനില കെട്ടിടവുമാണിപ്പോൾ. എന്റെ മനസ്സ് കുതിച്ചു തുള്ളി. ഓർമ്മകൾ പിറകോട്ടോടി.. മെറൂൺ, ക്രീം നിറത്തിലെ യൂണിഫോമിൽ കുട്ടികൾ മാറത്തടുക്കി പിടിച്ച പുസ്തകവുമായി പോകുന്നു കൂടെ ഞാനും.. പത്താം ക്ലാസ്സ് ഓഫിസ്‌ മുറിയുടെ തൊട്ടടുത്താണ്.. അതാണെന്റെ ക്ലാസ്സ്. ഡിവിഷൻ. B. ഞാൻ വല്യ പഠിപ്പിസ്റ്റ് അല്ലാത്തതിനാൽ മൂന്നാം ബഞ്ചിൽ രണ്ടാമതായി ആണ് എന്റെ ഇരുപ്പ്. അന്നീ സ്കൂളിന് മതിലൊന്നും ഇല്ല ആകെയുള്ളത് അങ്ങിങ്ങായ്‌ കൊന്ന വേലിയാ. ക്ലാസ് മുറിയാണെക്കിൽ വളരെ ശോചനീയവും. ആകെയുള്ളൊരു കിണറിന് ചുറ്റും ഉച്ചയ്ക്ക് തേനീച്ചക്കുട് പോലാവും.കുട്ടികൾ. പിന്നെ ആശ്വാസം എന്താന്ന് വച്ചാൽ സ്കൂളിന് പുറകിലായി ചെറിയൊരു തോടും , പാടവും ഉണ്ട്. ഉച്ചയ്ക്ക് കഴിക്കലും കഴുകലും എല്ലാം പാടത്തോ തോട്ടിലോ ആവും.. കണക്ക് പഠിപ്പിക്കുന്ന 'വാ 'നിറയെ പല്ലുള്ള ചൂടനായ ഹെഡ്മാസ്റ്റർ , ഹിന്ദി പഠിപ്പിക്കുന്ന മേരിടീച്ചർ , ഫിസിസ്സ് പഠിപ്പിക്കുന്ന മറ്റൊരു മേരിടീച്ചർ. രമേശൻ സാർ. സാറ ടീച്ചർ. ദിവാകരൻ സാർ അങ്ങനെ ഒരുപാട് അദ്ധ്യാപകർ എന്റെ മനസ്സിലേക്കോടിയെത്തി..
ഇന്ന് ചുറ്റുമതിലും കാമനവുമുള്ള സ്കൂളിന്റെ മുറ്റത്തു നിരത്തിയിട്ട സ്കൂൾബസ്സ് കാണുമ്പോൾ അന്ന് കിലോമീറ്ററുകൾ ചെമ്മൺ പാതയിലൂടെ പാരഗൺ ചെരുപ്പുമിട്ടു നടന്ന വേദന ഇന്നും മാറാത്തപോലെ. എങ്കിലും ആ കാലം എത്ര സുന്ദരമാരുന്നു. നെല്ലിക്കയും , വാളൻപുളിയും , കണ്ണിമാങ്ങ യും. കടലയും, മിഠായിയും എല്ലാം തിന്ന് നടന്നത് ഓർക്കുപോൾ ഒരിക്കൽ കൂടി... അതെല്ലാം അനുഭവിക്കാൻ കഴിഞ്ഞെക്കിൽ... എന്റെ കൂ ട്ടുകാരായിരുന്ന. അജിതയും, ജാസ്മിനും , ഇന്നെവിടാന്ന് അറിയില്ല. രഞ്‌ജിനിയും, ബിന്ദുവും ഫോൺ കോളിലൂടെ ബന്ധം നിലനിർത്തുന്നു.
അന്നത്തെ പരിമിതമായ സൗകര്യങ്ങളിൽ പഠിച്ചു വളർന്നവരാണ് ഞങ്ങൾ. ഇന്നത്തെ കുട്ടികൾ സൗകര്യങ്ങളുടെയും , ആർഭാടത്തിന്റെയും നാടുവിലായിപ്പോയി. അന്ന് ഗവർമെന്റെ സ്കൂളാണ് എല്ലാവരുടെയും ആശ്രയം. ഇന്ന് ഇംഗ്ലീഷ് മീഡിയത്തിന്റെ കടന്നാക്രമണം വന്നതോടെ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ നിലവാരം നോക്കി അവരുടെ സാമ്പത്തിക നിലയും അളന്നുതുടങ്ങി.. സമൂഹം.
തിരികെ കിട്ടാത്ത ആ സ്കൂൾ ജീവിതം.
പൊയ്പ്പോയ നാളിന്റെ നല്ല ഓർമ്മകൾ മനസ്സിൽ മായാതെ നിൽക്കും മരണം വരെ.. അതാണ് ബാല്യം... അതാണ് സ്കൂൾ ജീവിതം.
ഇടുക്കിയിലേക്കുള്ള ഓരോ യാത്രയും എനിക്ക് പ്രിയപ്പെട്ടതാണ്..
കുറെ നിറമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന എന്റെ വീട്ടുകാർ , നാട്ടുകാർ, എന്റെ പ്രിയപ്പെട്ടവർ തന്നസന്തോഷം അടുത്ത എന്റെ ഇടുക്കിയിലേക്കുള്ള യത്രക്കുള്ള ഇന്ധനമാണ്...... !!
(എല്ലാവർക്കും ഉണ്ടാവും സ്വന്തം നാട് തരുന്ന നല്ലോർമ്മകൾ... അല്ലേ .... ?)
-------------------------------------------
ജോളിവർഗീസ്സ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo